category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്തോനേഷ്യയിലെ ഭൂകമ്പബാധിതരുടെ വേദനയിൽ പങ്കുചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Contentസുലവേസി: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനേകരുടെ ജീവനെടുക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭൂകമ്പ ദുരന്തത്തിൽ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് ഫ്രാൻസിസ് പാപ്പയുടെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള സന്ദേശം വെള്ളിയാഴ്ച പുറത്തുവിട്ടത്. ഭൂകമ്പം അനേകർക്ക് ജീവഹാനി വരുത്തിയതും നാശനഷ്ടങ്ങൾ വിതച്ചതും വേദനയോടെ അനുസ്മരിച്ച പാപ്പ പ്രകൃതി ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നതവർക്ക് സാന്ത്വനം ലഭിക്കുന്നതിനും വേണ്ടി പാപ്പ പ്രാർത്ഥിച്ചു. ഭരണകൂടത്തിനും ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാപ്പ എല്ലാവർക്കും കരുത്തും പ്രത്യാശയും ലഭിക്കുന്നതിനായി ദൈവികാനുഗ്രഹം പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച (15/01/21) പുലർച്ചെ, പടിഞ്ഞാറൻ സുലവേസി പ്രവിശ്യയില്‍ റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 81 പേര്‍ ഭൂകമ്പത്തില്‍ മരണപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-18 11:37:00
Keywordsപാപ്പ, ഫ്രാന്‍സിസ് പാപ്പ
Created Date2021-01-18 11:37:59