Contents
Displaying 14951-14960 of 25128 results.
Content:
15307
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ പുരാതന ക്രിസ്ത്യന്‍ ദേവാലയം വില്‍പ്പനയ്ക്ക്: സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു
Content: ഇസ്താംബൂള്‍: യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഹാഗിയ സോഫിയയും, കോറയിലെ ഹോളി സേവ്യര്‍ ദേവാലയവും മുസ്ലീം പള്ളിയാക്കി പരിവര്‍ത്തനം ചെയ്തതിന്റെ പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ ദേവാലയം തുര്‍ക്കി അധികാരികള്‍ വില്‍പ്പനയ്ക്കുവെച്ചതായി റിപ്പോര്‍ട്ട്. 63 ലക്ഷം ടര്‍ക്കിഷ് ‘ലിറ’ക്കാണ് (8 ലക്ഷം ഡോളര്‍) മര്‍മരാ കടലിന്റെ തെക്ക് ഭാഗത്തുള്ള മിസ മലനിരകളിലെ ബുര്‍സായിലെ അര്‍മേനിയന്‍ ദേവാലയം വില്‍പ്പനക്കുവെച്ചിരിക്കുന്നത്. കച്ചവട രഹസ്യം സൂക്ഷിക്കുന്നതിന്റെ ഭാഗമായി ദേവാലയത്തിന്റെ കൃത്യമായ സ്ഥലം പുറത്തുവിട്ടിട്ടില്ലെങ്കിലും വില്‍പ്പനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പരസ്യത്തില്‍ ദേവാലയത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ദൃശ്യമാണ്. “സാംസ്കാരിക കേന്ദ്രമോ, മ്യൂസിയമോ, ഹോട്ടലോ ആക്കി മാറ്റാവുന്ന ബുര്‍സായിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയം. മേഖലയില്‍ ജീവിച്ചിരുന്ന അര്‍മേനിയന്‍ ജനത പണിത പള്ളി. ജനസംഖ്യാപരമായ മാറ്റങ്ങളെ തുടര്‍ന്ന്‍ നടന്ന വില്‍പ്പനയില്‍ സ്വകാര്യ സ്വത്താവുകയും, നെയ്ത്ത് ശാലയുമായി ഉപയോഗിച്ച് വരുന്നു. ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ബുര്‍സായില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്” എന്നാണ് പരസ്യത്തില്‍ പറയുന്നത്. അര്‍മേനിയന്‍ ക്രൈസ്തവരുടെ വംശഹത്യയേയും, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന കാലത്തും, പുതിയ മതേതര സര്‍ക്കാരുകളുടെ ആദ്യ കാലത്തും ഉണ്ടായ ഗ്രീക്ക് ക്രിസ്ത്യാനികളുടെ പലായനവുമാണ് “ജനസംഖ്യാപരമായ മാറ്റങ്ങള്‍” എന്നത് കൊണ്ട് സര്‍ക്കാര്‍ പരസ്യത്തില്‍ മറയ്ക്കുവാന്‍ ശ്രമിക്കുന്നത്. പുരാതന ദേവാലയം വിനോദകേന്ദ്രമാക്കി മാറ്റുവാനുള്ള നീക്കത്തിനെതിരെ രാജ്യത്തെ അര്‍മേനിയന്‍ ക്രൈസ്തവ സമൂഹം രംഗത്തെത്തിയിട്ടുണ്ട്. “ബുര്‍സായിലെ പുരാതന അര്‍മേനിയന്‍ ക്രിസ്ത്യന്‍ ആരാധനാലയം വില്‍പ്പനക്ക് വെച്ചിരിക്കുന്നു. പക്ഷേ, ഒരു ആരാധനാലയം വില്‍പ്പനയ്ക്കുവെക്കുവാന്‍ കഴിയുമോ? രാഷ്ട്രത്തിനും സമൂഹത്തിനും ഇത് അനുവദിക്കുവാന്‍ കഴിയുന്നതെങ്ങനെ?” അര്‍മേനിയന്‍ വംശജനും പ്രതിപക്ഷ പാര്‍ട്ടിയായ എച്ച്.ഡി.പി പ്രതിനിധിയും, പാര്‍ലമെന്റംഗവുമായ ഗാരോ പൈലാന്‍ ചോദ്യമുയര്‍ത്തി. കടുത്ത ഇസ്ലാമിക വാദിയായ തുര്‍ക്കി പ്രസിഡന്റ് മുഹമ്മദ് തയിപ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടത്തിന്റെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളോടുള്ള അനാദരവിന്റെ അവസാന ഇരയാണ് ബുര്‍സായിലെ ഈ അര്‍മേനിയന്‍ ദേവാലയം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ മാറ്റുവാനും, യാഥാസ്ഥിതിക മുസ്ലീം നേതാക്കളെ പ്രീണിപ്പിച്ച് അധികാരത്തില്‍ തുടരുന്നതിനുള്ള എര്‍ദോര്‍ഗന്റെ കുടില തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടികളെ പൊതുവേ നിരീക്ഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-20-10:37:09.jpg
Keywords: തുര്‍ക്കി

15308
Category: 22
Sub Category:
Heading: ജോസഫ് - ദൈവ സാന്നിധ്യത്തെ സ്നേഹിച്ച മനുഷ്യൻ
Content: വിശുദ്ധ യൗസേപ്പിതാവിൻ്റെ ഏറ്റവും വലിയ ഒരു ഗുണമാണ് ഇന്നത്തെ ചിന്താവിഷയം. ദൈവവസാന്നിധ്യത്തെ സ്നേഹിച്ച വ്യക്തിയായിരുന്നു നസറത്തിലെ തച്ചനും ഈശോയുടെ വളർത്തു പിതാവുമായ യൗസേപ്പ്. യൗസേപ്പിതാവിനെ വിശ്വസ്തയുടെയും നീതിയുടെയും അനുസരണയുടെയും നിശബ്ദതയുടെയും വലിയ മാതൃകയായി നാം മനസ്സിലാക്കുന്നു. അതിനു കാരണം യൗസേപ്പ് ദൈവസാന്നിധ്യത്തെ സ്നേഹിക്കുകയും ദൈവസാന്നിധ്യത്തിൽ ജോലി ചെയ്യുകയും ചെയ്ത വ്യക്തിയായതുകൊണ്ടാണ്. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ അഭിപ്രായത്തിൽ ഉറങ്ങുമ്പോഴും ദൈവസാന്നിധ്യ അവബോധത്തിൽ ജീവിച്ച വ്യക്തിയാണ് യൗസേപ്പ് . ഉത്തമ ഗീതത്തെ ഉദ്ധരിച്ചു കൊണ്ട് ബനഡിക്ട് പാപ്പ യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം പറയുന്നു: "ഞാനുറങ്ങി; പക്‌ഷേ, എന്റെ ഹൃദയംഉണര്‍ന്നിരുന്നു."(ഉത്തമഗീതം 5 : 2) ബാഹ്യമായ ഇന്ദ്രിയങ്ങൾ വിശ്രമിക്കുകയാണങ്കിലും ആത്മാവിൻ്റെ അഗാധതയിൽ അവ തുറവിയും സ്വീകരിക്കുന്നതുമാണ്. ..വിശുദ്ധ യൗസേപ്പിതാവ് ജീവിക്കുന്ന ദൈവവും അവൻ്റെ ദൂതനും പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ തുറവിയുള്ള ഹൃദയം ഉള്ള വ്യക്തിയായിരുന്നു. ... ആന്തരിക മനനവും പ്രവർത്തിക്കും കൂട്ടിയോചിപ്പിക്കുന്ന വ്യക്തിയായിരുന്നു ജോസഫ്. " അദമ്യമായ ദൈവസ്‌നേഹവും സഹോദര സ്‌നേഹവുമാണ് ദൈവസാന്നിധ്യം നമ്മിൽ ജനിക്കുന്നതിനു നിദാനം ദൈവസാന്നിധ്യ അവബോധം മറ്റു മനുഷ്യരെ സ്നേഹിക്കുന്നതിലും ജോലി ചെയ്യുന്നതിലും പ്രതിഫലിക്കുന്നു. ദൈവസാന്നിധ്യത്തെ സ്നേഹിക്കുന്നവൻ അവനു വേണ്ടി ജീവിക്കുന്നില്ല മറ്റുള്ളവർക്കു വേണ്ടിയാണ് ജീവിക്കുന്നത്. ദൈവസാന്നിധ്യത്തെ സ്നേഹിച്ചു തുടങ്ങുമ്പോൾ പാപവും പാപമാർഗ്ഗങ്ങളും നമ്മളിൽ നിന്നു അപ്രത്യക്ഷമാക്കും. ആർക്കും സുരക്ഷിതമായ അഭയസ്ഥാനം കൊടുക്കാൻ കഴിയുന്ന സങ്കേതങ്ങളുമായി നമ്മുടെ ജീവിതം മാറും. ദൈവസാന്നിധ്യത്തെ സ്നേഹിച്ചു തുടങ്ങുന്ന വ്യക്തികളിൽ ജോസഫിൻ്റെ ചൈതന്യമുണ്ടെന്ന തിരിച്ചറിവ് ഇന്നത്തെ ദിനത്തെ സമ്പന്നമാക്കട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-20-19:13:37.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15309
Category: 14
Sub Category:
Heading: വിശുദ്ധരുടെ ശില്പങ്ങൾ 'നാഷ്ണൽ ഗാർഡനിൽ' നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്
Content: വാഷിംഗ്ടണ്‍ ഡിസി: വിവിധ മേഖലകളിൽ അമേരിക്കയ്ക്ക് സംഭാവന നൽകിയ കത്തോലിക്ക വിശുദ്ധരുടേത് ഉൾപ്പെടെയുള്ള ശില്പങ്ങൾ 'നാഷ്ണൽ ഗാർഡനിൽ' നിർമ്മിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം നിരവധി വിശുദ്ധരുടെ രൂപങ്ങള്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ തീവ്ര ഇടതുപക്ഷ അനുഭാവികൾ തകർത്തിരുന്നു. ഇതിന്റെ മറുപടിയായിട്ട് കൂടിയാണ് അധികാരത്തില്‍ നിന്ന്‍ ഇറങ്ങും മുന്‍പ് രൂപങ്ങള്‍ നിർമ്മിക്കാൻ വേണ്ടിയുള്ള പുതിയ ഉത്തരവിൽ ജനുവരി പതിനെട്ടാം തീയതി അദ്ദേഹം ഒപ്പുവച്ചത്. കത്തോലിക്കാസഭയിലെ വിശുദ്ധരായ വിശുദ്ധ എലിസബത്ത് ആൻ സേറ്റൺ, വിശുദ്ധ കാതറിൻ ഡ്രക്സ്സൽ, വിശുദ്ധ ജോൺ ന്യൂമാൻ, വിശുദ്ധ ജുനിപേറോ സേറ തുടങ്ങിയവർ പട്ടികയിൽപ്പെടുന്നു. കൂടാതെ ധന്യൻ ആർച്ചുബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ, ആദ്യത്തെ അമേരിക്കന്‍ കത്തോലിക്കാ ആർച്ച് ബിഷപ്പായിരുന്ന ജോൺ കരോൾ, മാർച്ച് ഫോർ ലൈഫ് സ്ഥാപക നെല്ലിഗ്രേ, ഫാ. തോമസ് മെർട്ടൻ, ക്രിസ്റ്റഫർ കൊളംബസ്, തുടങ്ങിയവരുടെ പ്രതിമകളും നാഷണൽ ഗാർഡനിൽ സ്ഥാപിക്കും. രാഷ്ട്രീയ മേഖലയിൽ നിന്ന് പട്ടികയുടെ ഭാഗമായ പ്രമുഖരിൽ ഒരാൾ കത്തോലിക്കാ വിശ്വാസിയായിരുന്ന അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയാണ്. അമേരിക്ക ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാജ്യ സ്നേഹത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷ ട്രംപ് പ്രകടിപ്പിച്ചു. ദേശീയ തലത്തിൽ നടത്തുന്ന ശില്പങ്ങളുടെ പുനരുദ്ധാരണത്തിലൂടെയാണ് ശിൽപങ്ങൾ തകര്‍ത്തവർക്ക് മറുപടി നൽകുകയെന്ന് അദ്ദേഹം വിശദീകരിച്ചു. ശിൽപം നിർമ്മിക്കാൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾ അമേരിക്കയുടെ ആത്മാവ് ഉള്ളിൽ സ്വീകരിച്ചവരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. നാഷണൽ ഗാർഡനിൽ പ്രതിമ നിർമ്മിക്കുന്ന ഓരോ വ്യക്തികളും അമേരിക്കയുടെ ചരിത്രത്തിന് വലിയ സംഭാവനകൾ നൽകിയവരാണെന്ന് അദ്ദേഹത്തിന്റെ ഉത്തരവിൽ പറയുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-20-21:20:27.jpg
Keywords: ട്രംപ

15310
Category: 18
Sub Category:
Heading: ജെസ്‌നയുടെ തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ വേണം: പിതാവ് പ്രധാനമന്ത്രിയുടെ സഹായം തേടി
Content: കോട്ടയം: ജെസ്‌ന മരിയ ജെയിംസി(20)ന്റെ തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു. അടിയന്തരമായി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാമെന്നും നരേന്ദ്രമോദിയെ വ്യക്തിപരമായി വിവരം അറിയിക്കാമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഉറപ്പുനല്‍കി. ജെസ്നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. ജെസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നു അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്.
Image: /content_image/India/India-2021-01-21-06:47:51.jpg
Keywords: ജെസ്ന, തിരോധാന

15311
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ ഐക്യത്തിനായുള്ള വിശുദ്ധ നാട്ടിലെ വാര്‍ഷിക പ്രാര്‍ത്ഥനാവാരം പെന്തക്കുസ്ത തിരുനാളിലേക്ക് മാറ്റി
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാ വാരം കോവിഡിന്റെ പശ്ചാത്തലത്തില്‍ പെന്തക്കൂസ്താ തിരുനളിലേക്ക് മാറ്റി. ജെറുസലേമിലെ കൊറോണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവിധ സഭകള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ പുതിയ തീരുമാനം. പ്രധാനപ്പെട്ട ഈ കൂടിക്കാഴ്ചകള്‍ വിര്‍ച്വല്‍ ആയി നടത്തുവാന്‍ കഴിയില്ലെന്നും, ആളുകളുടെ സാന്നിധ്യത്തില്‍ നടത്തുന്നത് പോലെ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തക്കവിധം സാങ്കേതിക വിദ്യയോ, ഇന്റര്‍നെറ്റോ വളര്‍ന്നിട്ടില്ലെന്നും എക്യുമെനിക്കല്‍ റിലേഷന്‍സിന്റെ എപ്പിസ്കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റായ ഫാ. ഫ്രാന്‍സ് ബൗവ്വെന്‍ പറഞ്ഞു. അര്‍മേനിയന്‍ സഭാവിഭാഗത്തിന്റെ എപ്പിഫനി തിരുനാളിന് ശേഷം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന പ്രാര്‍ത്ഥനാവാരമാണ് പുതിയ തീരുമാനമനുസരിച്ച് മെയ് മാസത്തിലെ പെന്തക്കൂസ്താ തിരുനാളില്‍ നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. ക്രിസ്ത്യന്‍ മീഡിയ സെന്ററിന്റെ സഹായത്തോടെ ഒന്നോ രണ്ടോ പരിപാടികള്‍ വിര്‍ച്വലായി ചെയ്യുവാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് സാധ്യമാവില്ലെന്നു ഫാ. ഫ്രാന്‍സ് കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ ജനുവരി 23 മുതല്‍ 31 വരെ തങ്ങളുടെ കൂട്ടായ്മകള്‍ക്കും വൈദികര്‍ക്കും ഒപ്പം പ്രാര്‍ത്ഥിക്കുവാന്‍ മുഴുവന്‍ സഭകളോടും, സഭാ സമുദായങ്ങളോടും ഫാ. ബൗവ്വെന്‍ ആഹ്വാനം ചെയ്തു. ക്രിസ്തീയ ഐക്യത്തിന്റേതായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ വിശുദ്ധ നാട്ടിലെ സഭകളും തെക്കന്‍ അര്‍ദ്ധഗോളത്തിലെ തങ്ങളുടെ സഹോദര സഭകളും ചേര്‍ന്ന് പെന്തക്കൂസ്താ തിരുനാളില്‍ പ്രാര്‍ത്ഥനാ വാരം ആചരിക്കുമെന്നാണ് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് (എല്‍.പി.ജെ) വ്യക്തമാക്കി. “എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും” (യോഹ. 15: 5-9) എന്ന യേശുവിന്‍റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുള്ള പ്രാര്‍ത്ഥനാവാരം ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ (ഡബ്യു.സി.സി), ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് നടത്തുന്നത്. അഞ്ചു ഭൂഖണ്ഡങ്ങളിലേയും ക്രിസ്ത്യന്‍ സഭകളേയും സമുദായങ്ങളേയും, പാരമ്പര്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാരം സംഘടിപ്പിക്കുന്നത്. വിശുദ്ധ നാട് ഒഴികെയുള്ള മറ്റിടങ്ങളില്‍ ജനുവരി 25നു പ്രാര്‍ത്ഥനാവാരം സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-07:05:32.jpg
Keywords: ക്രിസ്തീയ ഐക്യ

15312
Category: 1
Sub Category:
Heading: ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ ജോ ബൈഡന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. പുതിയ പ്രസിഡന്‍റിന് എല്ലാവരുടെയും പ്രത്യേകിച്ച് ദരിദ്രരും നിസ്സഹായരുമായവരുടെയും അവകാശങ്ങളെ മാനിക്കുന്ന തീരുമാനങ്ങൾ എടുക്കുവാൻ കഴിയേണ്ടതിനായി പ്രാർത്ഥിക്കുന്നുവെന്ന് ജോ ബൈഡന് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. തന്റെ ഉന്നത പദവി ഉചിതമായി കൈകാര്യം ചെയ്യേണ്ടതിനു വേണ്ട ജ്ഞാനവും ബലവും സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് നല്കുന്നതിനായി താൻ പ്രാർത്ഥിക്കുന്നതായും പാപ്പ കത്തിലൂടെ അദ്ദേഹത്തെ അറിയിച്ചു. "മാനവ കുടുംബം ഗൗരവതരമായ വിഷമസന്ധികൾ നേരിടുന്ന ഈ സമയത്ത് ഒറ്റക്കെട്ടായതും ദീർഘവീക്ഷണം പുലർത്തുന്നതുമായ പ്രതികരണങ്ങൾ ആവശ്യമായിരിക്കുന്നു. ഇത്തത്തിൽ താങ്കൾ എടുക്കുന്ന തീരുമാനങ്ങൾ നീതിക്കും സ്വാതന്ത്ര്യത്തിനും വില കല്പിക്കുന്നതും എല്ലാവരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ദുർബുലരുടെയും ശബ്ദമില്ലാത്തവരുടെയും അവകാശങ്ങളെ മാനിക്കുന്നതുമായിരിക്കുവാനായി ഞാൻ പ്രാർത്ഥിക്കുന്നു." സന്ദേശത്തില്‍ പറയുന്നു. അമേരിക്കയുടെ സ്ഥാപനം മുതൽ അതിനെ ഉത്തേജിപ്പിച്ച ഉന്നതമായ രാഷ്ട്രീയ, സദാചാര, മതമൂല്യങ്ങളിൽ നിന്നും ശക്തി സ്വീകരിക്കുവാൻ ബൈഡന്റെ നേതൃത്വത്തിൽ അമേരിക്കൻ ജനതക്ക് കഴിയുമാറാകട്ടെ എന്ന് പാപ്പ ആശംസിച്ചു. “ലോകത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി അമേരിക്കയിലും ലോകരാഷ്ട്രങ്ങൾക്കിടയിലും പരസ്പര ധാരണയും, അനുരഞ്ജനവും, സമാധാനവും വളർത്താൻ താങ്കൾ നടത്തുന്ന പരിശ്രമങ്ങളെ സർവ്വ ജ്‌ഞാനത്തിന്റെയും സത്യത്തിന്റെയും ഉറവിടമായ ദൈവം വഴി നടത്തട്ടെ”. ബൈഡനെയും കുടുംബത്തെയും അമേരിക്കൻ ജനതയെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-07:19:54.jpg
Keywords: പാപ്പ, അമേരിക്ക

15313
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ന്യൂനപക്ഷ പിന്നാക്കാവസ്ഥ: ജസ്റ്റീസ് കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി
Content: കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് വിശദമാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 80:20 എന്ന അനുപാതം സ്വീകരിക്കുന്നതിനെതിരേ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഡിസംബര്‍ 22നു ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടിയിരുന്നു. തുടര്‍ന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി പൊതുഭരണ വകുപ്പിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി എം.എം. മുഹമ്മദ് ഹനീഫ മറുപടി സത്യവാങ്മൂലം നല്‍കി. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ചു പഠനം നടത്തി 2006ല്‍ സമര്‍പ്പിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും ഇതിനനുസൃതമായി സംസ്ഥാനത്തു പഠനം നടത്തിയ പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനമാക്കിയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ് നടപടികളെന്നുമാണു സര്‍ക്കാര്‍ വാദം. സംസ്ഥാനത്ത് കോളജ് പഠനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംങ്ങള്‍ എസ്സിഎസ്എടി വിഭാഗങ്ങളെക്കാളും പിന്നിലായതിനാല്‍ ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സത്യവാങ്മൂലം പറയുന്നു. സാമ്പത്തികാടിസ്ഥാനത്തിലും ദാരിദ്ര്യത്തിന്റെ കാര്യത്തിലും മുസ്ലിംങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. 80:20 അനുപാതത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഏകദേശ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇതു സ്വേച്ഛാപരമോ നിയമവിരുദ്ധമോ അല്ല. മുസ്ലിം വിഭാഗത്തിലെ ബിരുദ, പിജി, പ്രഫഷണല്‍ കോഴ്സുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് 5,000 സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇവയില്‍ 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചു. മുന്നാക്ക വിഭാഗങ്ങള്‍ക്കായി 13 വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മുന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് 9.33 കോടി രൂപയുടെ സ്കോളര്‍ഷിപ്പ് പ്രതിവര്‍ഷം നല്‍കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് സാമ്പത്തിക സഹായവും നല്‍കുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ 2020 നവംബര്‍ അഞ്ചിന് രൂപം നല്‍കിയ ജെ.ബി. കോശി അധ്യക്ഷനായ കമ്മീഷനില്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നാണു സര്‍ക്കാര്‍ നിലപാട്. ഹര്‍ജി പിന്നീട് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Image: /content_image/India/India-2021-01-21-07:37:40.jpg
Keywords: ന്യൂനപക്ഷ

15314
Category: 13
Sub Category:
Heading: തണുത്തുറഞ്ഞ വെള്ളത്തില്‍ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യമേകി റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍
Content: മോസ്‌കോ: റഷ്യന്‍ ഓർത്തഡോക്‌സ് സഭ യേശു ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാൾ ദിനമായി കൊണ്ടാടിയ ജനുവരി 19നു തണുത്തുറഞ്ഞ വെള്ളത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമേകി പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. മോസ്‌കോയ്ക്ക് സമീപമുള്ള ദേവാലയത്തിലെ, കുരിശ് ആകൃതിയിൽ നിർമിച്ച കുളത്തില്‍ മൂന്നു പ്രാവശ്യം മുങ്ങി കുരിശ് വരച്ചുകൊണ്ടാണ് അദ്ദേഹം ജ്ഞാനസ്‌നാന വ്രത നവീകരണം നടത്തി ക്രിസ്തുവിന് സാക്ഷ്യമേകിയത്. മോസ്കോയില്‍ അന്തരീക്ഷ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസായിരിക്കുമ്പോഴാണ് അദ്ദേഹം തണുപ്പിനെ അവഗണിച്ച് തന്റെ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ചതെന്നത് ശ്രദ്ധേയമാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. </p> <iframe height="220" width="100%" src="https://www.youtube.com/embed/dGnXQZPdz1I" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> യേശുക്രിസ്തു ജോർദാൻ നദിയിൽവെച്ച് സ്നാപക യോഹന്നാനില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചതിന്റെ ഓർമ പുതുക്കാൻ ഓർത്തഡോക്‌സ് സഭകളില്‍ ഏറെ പ്രസിദ്ധമായ ആചാരമാണ് പരസ്യമായ സ്നാനം. ജൂലിയൻ കലണ്ടർ പിന്തുടരുന്നതിനാൽ ക്രിസ്മസ് ജനുവരി ഏഴിനും ദനഹാ തിരുനാൾ ജനുവരി 19നുമാണ് ഓർത്തഡോക്‌സ് സഭ ആചരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും ജ്ഞാനസ്നാന തിരുനാള്‍ ദിനത്തിലെ ഈ ആചരണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് മുടക്കം വരുത്തിയിരിന്നില്ല. തന്റെ ക്രൈസ്തവ വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്കുള്ള പ്രസക്തിയും പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിയാണ് വ്ലാഡിമാര്‍ പുടിന്‍. റഷ്യന്‍ ക്രൈസ്തവരിലെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളാണ്. ഓര്‍ത്തഡോക്സ് സഭയും സര്‍ക്കാരും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ശക്തമായ പ്രോലൈഫ് ചിന്താഗതിയുള്ള പുടിന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും നല്‍കുന്ന പദ്ധതി പുടിന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിന്നു. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ നിരീശ്വര രാജ്യമായിരിന്ന കമ്മ്യൂണിസ്റ്റ് റഷ്യ ഇന്നു ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തമായ വിളനിലമാണ്. 2009-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിനായിരത്തിലധികം ദേവാലയങ്ങളാണ് 2019 ആയപ്പോഴേക്കും റഷ്യയില്‍ വര്‍ദ്ധിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-08:23:07.jpg
Keywords: റഷ്യ, പുടി

15315
Category: 10
Sub Category:
Heading: കുടുംബ ബൈബിളില്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞ: കമല ഉപയോഗിച്ചത് മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ ബൈബിള്‍
Content: വാഷിംഗ്ടണ്‍ ഡി.സി: ജോ ബൈഡൻ ഇന്നലെ അമേരിക്കൻ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത് പരമ്പരാഗതമായി ബൈഡൻ കുടുംബം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ കുടുംബ ബൈബിളിൽ തൊട്ടുകൊണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തപ്പോള്‍ പ്രഥമ വനിത ഡോ. ജില്‍ ബൈഡനാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചിരിന്നത്. 1893 മുതൽ ബൈഡൻ കുടുംബത്തിന്റെ സ്വന്തമായ അഞ്ചു ഇഞ്ചു കനമുള്ള ഈ ബൈബിളിനു പുറത്തു 'പരമ്പരാഗത സെൽറ്റിക്' രീതിയിലുള്ള ഒരു കുരിശും ആലേഖനം ചെയ്തിട്ടുണ്ട്. 1973-ൽ സെനറ്ററായും, 2009-ലും, 2013-ലും വൈസ് പ്രസിഡന്‍റായും സത്യപ്രതിജ്ഞ ചെയ്തപ്പോഴും ഇതേ ബൈബിൾ തന്നെയാണ് ബൈഡൻ ഉപയോഗിച്ചത്. 2007-ൽ അദ്ദേഹത്തിന്റെ പരേതനായ മകൻ ബ്യൂ ബൈഡൻ ഡെലവെയർ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയി സത്യപ്രതിജ്ഞ ചെയ്തതും ഈ ബൈബിൾ കരങ്ങള്‍വെച്ചു തന്നെയായിരുന്നു. ബൈഡൻ കുടുംബത്തിലെ പ്രധാനപ്പെട്ട തീയതികളെല്ലാം ഈ ബൈബിളിൽ ആലേഖനം ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. </p> <iframe height="460" width="100%" src="https://www.youtube.com/embed/-gXKabqStW0" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> അതേസമയം കുടുംബ സുഹൃത്തായ റെജിന ഷെൽട്ടണിന്റെയും ആദ്യ അഫ്രോ അമേരിക്കൻ സുപ്രീം കോടതി ജഡ്ജിയായ തർഗുഡ് മാർഷലിന്റലിന്റെയും ബൈബിളാണ് കമല സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിച്ചത്. സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയര്‍ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കമലാ ഹാരിസിന്റെ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫാണ് ബൈബിള്‍ കരങ്ങളില്‍ വഹിച്ചത്. യുഎസ് പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന പദവിക്കൊപ്പം ആദ്യ ഏഷ്യന്‍, കറുത്ത വംശജയെന്ന ഖ്യാതിയും പുതിയ പദവിയോടെ കമലയ്ക്ക് ലഭിച്ചിരിക്കുകയാണ്. അതേസമയം ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക വിഷയങ്ങളില്‍ ബൈഡന്‍ - കമല ഭരണകൂടം എന്തു തീരുമാനമെടുക്കുമെന്ന ആകാംക്ഷയിലാണ് ക്രൈസ്തവ സമൂഹം. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-13:20:24.jpg
Keywords: അമേരിക്ക

15316
Category: 13
Sub Category:
Heading: ഐസൊലേഷനിലായ സന്യാസിനികൾക്കായി പൂന്തോട്ടത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ച് വൈദികർ
Content: കാലിഫോര്‍ണിയ: കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സന്യാസിനികൾക്കു വേണ്ടി അവരുടെ താമസ സ്ഥലത്തിന് പുറത്തെത്തി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികരുടെ സമര്‍പ്പണ മനോഭാവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിലുള്ള സിസ്റ്റേഴ്സ് ഓഫ് ലൈഫ് സന്യാസിനി സമൂഹത്തിലെ ഏതാനും അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന എല്ലാ സന്യാസിനികൾക്കും ഐസൊലേഷനിൽ പോകേണ്ടിവന്ന പശ്ചാത്തലത്തിലാണ് സന്യാസിനികളുടെ റൂമിലെ ജനാലയ്ക്ക് പുറത്ത് പൂന്തോട്ടത്തില്‍ വിശുദ്ധ കുർബാന കാണാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി റിന്യൂവൽ സന്യാസസമൂഹം രംഗത്തുവന്നത്. മഠത്തിനുളളിലെ പൂന്തോട്ടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊള്ളട്ടെയെന്ന് അനുവാദം ചോദിച്ചിട്ടാണ് അവർ ഇവിടേക്ക് എത്തിയത്. രണ്ടാഴ്ചയോളം ഫ്രാൻസിസ്കൻ വൈദികർ ഇത്തരത്തില്‍ വിശുദ്ധ കുർബാന അർപ്പിച്ചു. ക്രിസ്തുവിന്റെ മണവാട്ടിമാർക്ക് യേശുവിനെ വേണ്ടപ്പോൾ, തങ്ങളെ കൊണ്ട് കഴിയുന്ന വിധത്തിൽ യേശുവിനെ അവർക്ക് നൽകാൻ ശ്രമിക്കുമെന്ന് ഫ്രാൻസിസ്കൻ ഫ്രയേർസ് കുർബാന അർപ്പിക്കാൻ എടുത്ത ധീരമായ തീരുമാനത്തെ പറ്റി ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിരവധി കത്തോലിക്കാ വൈദികരും, സന്യസ്തരും മരണമടഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒന്നര ദിവസത്തിനിടയിൽ ഒരു വൈദികൻ വീതം ഇറ്റലിയിൽ വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്ന് കത്തോലിക്കാ മാധ്യമമായ 'അലീഷിയ' അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സന്യാസിനി മഠത്തിലെ 114 പേരിൽ 104 പേർക്കും കോവിഡ് ബാധിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കത്തോലിക്കാ വൈദികരും, സന്യസ്തരും ശുശ്രൂഷ മേഖലകളില്‍ സജീവമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-18:02:19.jpg
Keywords: വൈറ, തരംഗ