Contents
Displaying 14941-14950 of 25128 results.
Content:
15297
Category: 1
Sub Category:
Heading: നൈജീരിയായില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: അബൂജ: നൈജീരിയന്‍ സംസ്ഥാനമായ നൈജറില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപ്പോയ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുലുവിലെ സെന്റ് ആന്റണി ഇടവക വികാരിയായ ഫാ. ജോൺ ഗ്ബാകാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജനുവരി 14ന് ബെനു സംസ്ഥാനത്തെ മകുർദിയിൽ അമ്മയെ കാണാൻ പോയി തിരിച്ചുവരുമ്പോഴാണ് ഫാ. ജോൺ ഗ്ബാകാനെയും അദ്ദേഹത്തിന്റെ സഹോദരനെയും മറ്റൊരു വൈദികനെയും ആയുധസംഘം ആക്രമിച്ചത്. തുടക്കത്തിൽ, തട്ടിക്കൊണ്ടുപോയവർ മുപ്പത് ദശലക്ഷം നൈറ ആവശ്യപ്പെട്ടിരുന്നു, പിന്നീട് ഇത് അഞ്ച് ദശലക്ഷം നൈറയായി ചുരുക്കി. ഇതിനിടെയാണ് തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപം ഫാ. ജോൺ ഗ്ബാകാന്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ പോലും അസാധ്യമായവിധം വളരെ ക്രൂരമായി മർദ്ദിച്ചതിനു ശേഷമാണ് ഫാ. ഗ്ബാകാനെ ആയുധധാരികൾ കൊലപ്പെടുത്തിയത്. വൈദികന്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട കാര്‍ മൃതദേഹം കിടന്നതിന് സമീപത്തു നിന്ന്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം സഹോദരനെ പറ്റി ഇതുവരെ യാതൊരു വിവരവും ഇല്ല. വൈദികന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ ഓരോദിവസവും വഷളാകുന്നുവെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ എന്ന സംഘടന പ്രസ്താവിച്ചു. ശക്തമായ അന്വേഷണം വിഷയത്തില്‍ വേണമെന്നും സംഘടനയുടെ വൈസ് ചെയർമാൻ ഫാ. ജോൺ ഹയാബ് പറഞ്ഞു. വടക്കൻ നൈജീരിയയിലെ കത്തോലിക്കരുടെ അരക്ഷിതാവസ്ഥ കൂടുതൽ ഭയാനകമായ അവസ്ഥയിലേക്ക് പോകുകയാണ്. വടക്കൻ നൈജീരിയയിൽ ധാരാളം ആളുകൾ ഭയത്തോടെയാണ് ജീവിക്കുന്നത്. വൈദികരുടെ ജീവിതം വലിയ അപകടത്തിലാണ്. കൊള്ളക്കാരോ തട്ടിക്കൊണ്ടുപോകുന്നവരോ ഇരയായത് ഒരു വൈദികന്‍ ആണെന്ന് മനസ്സിലാക്കുമ്പോൾ കൂടുതൽ അക്രമാസക്തരാകുകയും, കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവരെ ക്രൂരമായൈ വധിക്കുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളോടുള്ള ഈ ക്രൂരത തടയാൻ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-19-14:47:50.jpg
Keywords: നൈജീ

15298
Category: 1
Sub Category:
Heading: ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാവാരത്തിന് ആരംഭം
Content: റോം: “എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും” (യോഹ. 15: 5-9) എന്ന യേശുവിന്‍റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുള്ള ആഗോള ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള വാര്‍ഷിക പ്രാര്‍ത്ഥനാവാരത്തിനു ഇന്നലെ ആരംഭമായി. ജനുവരി 25നാണ് പ്രാര്‍ത്ഥനാവാരം അവസാനിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാവാരം സംഘടിപ്പിക്കുകയെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ (ഡബ്യു.സി.സി), ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും സംയുക്തമായാണ് എട്ട് ദിവസത്തെ പ്രാര്‍ത്ഥനാവാരത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും, വിചിന്തനങ്ങളും പുറത്തുവിട്ടിരിക്കുന്നത്. അഞ്ചു ഭൂഖണ്ഡങ്ങളിലേയും ക്രിസ്ത്യന്‍ സഭകളേയും സമുദായങ്ങളേയും, പാരമ്പര്യങ്ങളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാ വാരം സംഘടിപ്പിക്കുന്നത്. 1908-ല്‍ ആംഗ്ലിക്കന്‍ വൈദികനായ ഫാ. പോള്‍ വാട്സണാണ് പ്രാര്‍ത്ഥനാവാരത്തിന്റെ തിയതികള്‍ നിര്‍ദ്ദേശിച്ചത്. സാധാരണഗതിയില്‍ വിശുദ്ധ പത്രോസിന്റെ തിരുനാള്‍ ദിനമായ ജനുവരി 18ന് ആരംഭം കുറിച്ച് വിശുദ്ധ പൗലോസിന്റെ തിരുനാള്‍ ദിനമായ ജനുവരി 25-നാണ് പ്രാര്‍ത്ഥന വാരം അവസാനിക്കാറുള്ളത്. സ്വിറ്റ്സര്‍ലണ്ടിലെ ഗ്രാന്‍ഡ്‌ചാംപിലുള്ള കന്യാസ്ത്രീകളാണ് ഇക്കൊല്ലത്തെ പ്രാര്‍ത്ഥനാവാരത്തിന് വേണ്ട പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും മറ്റ് കാര്യങ്ങളും തയ്യാറാക്കിയിരിക്കുന്നത്. പ്രാര്‍ത്ഥന, അനുരജ്ഞനം, ഐക്യം എന്നിവയെക്കുറിച്ച് പറയുന്ന യേശുവിന്റെ മുന്തിരിച്ചെടിയുടേയും, ശാഖകളുടേയും ഉപമയെക്കുറിച്ച് വിവരിക്കുന്ന വിശുദ്ധ യോഹന്നാന്റെ (15:1-17) സുവിശേഷ ഭാഗത്ത് നിന്നുമാണ് പ്രാര്‍ത്ഥനാവാരത്തിന്റെ മുഖ്യ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാര്‍ത്ഥനാ വാരത്തിന്റെ അവസാന ദിവസമായ ജനുവരി 25ലെ പ്രാര്‍ത്ഥനയില്‍ മറ്റ് സഭാ നേതാക്കള്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുമെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-19-17:48:07.jpg
Keywords: ക്രിസ്തീയ ഐക്യ, പ്രാര്‍ത്ഥനാ

15299
Category: 22
Sub Category:
Heading: വിശുദ്ധ ജോസഫിന്റെ ഉത്തരീയം
Content: നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കാനും കൂദാശകളിലേക്കു നമ്മെ നയിക്കാനും സഭയാൽ വേർതിരിക്കപ്പെട്ടതും ആശീർച്ചദിച്ചതുമായ വസ്തുക്കളെയാണ് സാക്രമെന്റൽസ് അഥവാ കൂദാശാനുകരണങ്ങൾ എന്നു വിളിക്കുക. സഭയുടെ മധ്യസ്ഥ്യം വഴി അവ വിശുദ്ധമായ അടയാളങ്ങളും കൃപയുടെ മാർഗ്ഗവുമാകുന്നു. അത്തരത്തിലുള്ള ഒരു കൂദാശാനുകരണമാണ് ഉത്തരീയ ഭക്തി കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന 18 ഉത്തരീയങ്ങളിൽ ഒന്നാണ് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയം (The Scapular of St. Joseph). 1880 ജൂലൈ മാസം എട്ടാം തീയതി ഇറ്റലിയിലെ വേറോണ രൂപതാധികാരികളുടെ അഭ്യർത്ഥനയെ തുടർന്ന് വിശുദ്ധ ജോസഫിൻ്റെ ഉത്തരീയത്തിനു പരിശുദ്ധ സിംഹാസനം അംഗീകാരം നൽകി. 1898 ഏപ്രിൽ പതിനഞ്ചാം തീയതി മഹാനായ ലിയോ പതിമൂന്നാമൻ പാപ്പ കപ്പൂച്ചിൻ സഭയുടെ ജനറാളിനു ഈ ഉത്തരീയം ആശീർവ്വദിക്കുവാനും പ്രചരിപ്പിക്കുവാനും അനുവാദം നൽകി. വയലറ്റും മഞ്ഞ നിറവുള്ള കമ്പിളി വസ്ത്രത്താൻ നെയ്തെടുത്ത ഉത്തരീയമാണിത്. ഒരു വശത്തു ഉണ്ണീശോയുമായി വി. യൗസേപ്പു നിൽക്കുന്നു "തിരുസ്സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ " എന്നതിൽ ആലേഖനം ചെയ്തിരിക്കുന്നു. മറുവശത്ത് ഒരു പ്രാവും കുരിശും പത്രോസിന്റെ താക്കോലുകളും "ദൈവാത്മാവാണ് അവന്റെ നിയന്താവ് " (Spiritus Domini ductor eius) എന്ന് ആലേഖനം ചെയ്തിരിക്കുന്നതും കാണാം. വിശുദ്ധ യൗസേപ്പിതാവിൻ്റെ എളിമ, പാതിവ്രത്യം, വിശുദ്ധി എന്നീ ഗുന്നങ്ങളാണ് ഈ ഉത്തരീയം ഓർമ്മിപ്പിക്കുക. ഈ ഉത്തരീയം ധരിക്കുന്നതിലൂടെ തിരുസഭയ്ക്കു വേണ്ടിയും നല്ലമരണത്തിനു വേണ്ടിയും യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാൻ തിരുസഭ ഉദ്ബോബോധിപ്പിക്കുന്നു. ഈ ഉത്തരീയ ഭക്തി അനുസരിച്ച് താഴെ പറയുന്ന തിരുനാൾ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുകയും പരിശുദ്ധ പിതാവിൻ്റെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം തിരുസഭ വാഗ്ദാനം ചെയ്തിരിക്കുന്നു. ഡിസംബർ 25- ക്രിസ്തുമസ് , ജനുവരി 1- ദൈവമാതൃ തിരുനാൾ , ജനുവരി 6- ദനഹാ തിരുനാൾ, ഫെബ്രുവരി 2- യേശുവിനെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്ന തിരുനാൾ, മാർച്ച് 19 യൗസേപ്പിൻ്റെ മരണ തിരുനാൾ, മാർച്ച് 25- മംഗല വാർത്ത തിരുനാൾ, ഈസ്റ്റർ, ഈശോയുടെ സ്വാർഗ്ഗാരോഹണ തിരുനാൾ , ആഗസ്റ്റ് 15 - മറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാൾ, സെപ്റ്റംബർ 8- മറിയത്തിൻ്റെ ജനന തിരുനാൾ, ഈസ്റ്റർ കഴിഞ്ഞു വരുന്ന മൂന്നാം ഞായർ, മരണസമയം. അതോടൊപ്പം 5 സ്വർഗ്ഗസ്ഥനായ പിതാവേ, 5 നന്മ നിറഞ്ഞ മറിയം 5 ത്രിത്വ സ്തുതി ഇവ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിൽ ചൊല്ലി കാഴ്ചവയ്ക്കുന്ന രീതിയും ഈ ഉത്തരീയ ഭക്തിയിൽ അടങ്ങിയിരിക്കുന്നു. ഈശോയുടെ വളർത്തപ്പൻ നമ്മുടെയും മധ്യസ്ഥനും സംരക്ഷകനും ആണന്നുള്ള ധൈര്യമാണ് ജോസഫിൻ്റെ ഉത്തരീയം നമുക്കു നൽകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/SocialMedia/SocialMedia-2021-01-19-18:55:37.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15300
Category: 1
Sub Category:
Heading: ഏഴു പതിറ്റാണ്ട് ഭാരതത്തിന് സേവന മാതൃക നല്‍കിയ ഇറ്റാലിയന്‍ കന്യാസ്ത്രീ മദര്‍ ജിയോവന്ന വിടവാങ്ങി
Content: മുംബൈ: ഇരുപത്തിരണ്ടു ബെഡ് മാത്രമുണ്ടായിരുന്ന മുംബൈയിലെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയെ ഇന്ന് കാണുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും, മെഡിക്കല്‍ റിസര്‍ച്ച് കേന്ദ്രവുമാക്കി മാറ്റിയ ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനിയും ഇറ്റാലിയന്‍ സ്വദേശിനിയുമായ മദര്‍ ജിയോവന്നാ സവേരിയ അല്‍ബെറോണി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ജനുവരി 18ന് ഹോളി ഫാമിലി ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച മുന്‍പാണ് മദറിനെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്’ സന്യാസിനി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറാളായിരുന്ന മദര്‍ അല്‍ബെറോണിക്ക് മരിക്കുമ്പോള്‍ 94 വയസ്സായിരുന്നു പ്രായം. സിസ്റ്റര്‍ ജിയോവന്നാ എന്നറിയപ്പെടുന്ന അല്‍ബെറോണി 1926-ല്‍ ഇറ്റലിയിലെ സാന്‍ ജിയോര്‍ജിയോ പിയാസെന്റിനോയിലാണ് ജനിക്കുന്നത്. 1946-ല്‍ നോവിഷ്യേറ്റു ആരംഭിച്ചു. ആഫ്രിക്കയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തണമെന്നതായിരുന്നു സിസ്റ്ററുടെ ആഗ്രഹമെങ്കിലും ഇന്ത്യയിലെത്തുവാനായിരുന്നു ദൈവ നിയോഗം. 1948-ലാണ് മദര്‍ അല്‍ബെറോണി ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ആദ്യത്തെ ഉര്‍സുലിന്‍ കന്യാസ്ത്രീയാണ് മദര്‍ അല്‍ബെറോണി. ഉര്‍സുലിന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭക്ക് വേണ്ടിയുള്ള മദര്‍ അല്‍ബെറോണി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും, ഇന്ത്യയിലെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മദര്‍ ഏറെ ത്യാഗങ്ങള്‍ എടുത്തിട്ടുണ്ടെന്നും മുംബൈ ഉള്‍പ്പെടുന്ന ഉര്‍സുലിന്‍സ് സഭയുടെ ബെംഗളൂരു ആസ്ഥാനമായുള്ള മധ്യേന്ത്യന്‍ പ്രൊവിന്‍സിനെ നയിക്കുന്ന സിസ്റ്റര്‍ നികേഷ് മേച്ചേരിതകടിയേല്‍ പറഞ്ഞു. ഇറ്റലി സ്വദേശിനിയായിരുന്നെങ്കിലും ഇന്ത്യക്കാര്‍ക്ക് മദര്‍ ശരിക്കും ഒരമ്മതന്നെ ആയിരുന്നെന്നും, ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗികളോട് മദര്‍ പ്രകടിപ്പിച്ച അനുകമ്പ എടുത്ത് പറയേണ്ടതാണെന്നും ഏതാണ്ട് ആയിരത്തോളം പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാന്‍ മദര്‍ സഹായിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ നികേഷ് പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ അല്‍ബെറോണി കാണ്‍പൂര്‍, കോഴിക്കോട്, വയ്യാതിരി മുംബൈ എന്നിവിടങ്ങളിലെ ഉര്‍സുലിന്‍ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്. 1978-ല്‍ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രി മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്സില്‍ നിന്നും ഉര്‍സുലിന്‍ സഭ ഏറ്റെടുത്തപ്പോള്‍ ഏറ്റെടുക്കലിനും ഹോസ്പിറ്റലിന്റെ വികസനത്തിനും മദര്‍ അല്‍ബെറോണിയായിരുന്നു മേല്‍നോട്ടം വഹിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q}}
Image: /content_image/News/News-2021-01-19-19:07:27.jpg
Keywords: ഇറ്റാലി, കന്യാസ്ത്രീ

15301
Category: 1
Sub Category:
Heading: ന്യൂനപക്ഷ പദ്ധതികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയുടെ മുന്നില്‍ വിഷയം അവതരിപ്പിച്ച് കര്‍ദ്ദിനാളുമാര്‍
Content: ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കുള്ള സഹായപദ്ധതികള്‍ അര്‍ഹരായ എല്ലാ വിഭാഗങ്ങള്‍ക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കര്‍ദ്ദിനാള്‍മാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ മുന്‍ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നതില്‍ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണമെന്നും ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം നീതിപൂര്‍വമാണെന്ന് ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ ആനുപാതികമായി എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്നും കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ ആവശ്യമുന്നയിച്ചു. സര്‍ക്കാര്‍ ഫണ്ടുകളുടെ വിതരണത്തില്‍ ഓരോ സമുദായത്തിനും അര്‍ഹമായതു കിട്ടണം. ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതു ലഭ്യമാകണം. കേരളത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കപ്പെടരുത്. സാന്പത്തിക സംവരണം എന്നതിനേക്കാളേറെ സാന്പത്തിക സഹായങ്ങള്‍ക്കുള്ള മാനദണ്ഡം സാന്പത്തികമാകണം. മതം അല്ല സംവരണത്തിനുള്ള അര്‍ഹത. മറിച്ച് പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കാകണം കിട്ടേണ്ടതെന്ന് മാര്‍ ആലഞ്ചേരിയും മാര്‍ ക്ലീമിസും പറഞ്ഞു. തത്വത്തില്‍ ഇതിനോട് യോജിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായി കര്‍ദ്ദിനാള്‍മാര്‍ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം വന്നതേയില്ല. അദ്ദേഹവും തങ്ങളും രാഷ്ട്രീയം പറഞ്ഞില്ല. വളരെ തുറന്ന മനോഭാവമായിരുന്നു പ്രധാനമന്ത്രിയുടേത്. സംവാദങ്ങളുടെ ആളാണ് മോദി. സഭയ്ക്കും കക്ഷിരാഷ്ട്രീയമില്ല. ഒരു പാര്‍ട്ടിയോടും തൊട്ടുകൂടായ്മയുടെ പ്രശ്‌നവുമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുകയെന്നതാണ് ക്രൈസ്തവമൂല്യം. സഭയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവ നടപ്പാക്കാന്‍ ശ്രമിക്കുന്നവരോട് വിശ്വാസികള്‍ക്ക് ആഭിമുഖ്യമുണ്ടാകും. സ്വതന്ത്രമായി രാഷ്ട്രീയ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരാണ് കത്തോലിക്കര്‍. കേരളത്തില്‍ ഏതെങ്കിലുമൊരു മുന്നണിയോടോ പാര്‍ട്ടിയോടോ പ്രത്യേക മമതയോ അകല്‍ച്ചയോ ഇല്ലെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും വോട്ടു നേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്. അതില്‍ തെറ്റില്ല. ആര്‍ക്കു വോട്ടു ചെയ്യണമെന്ന് വ്യക്തികള്‍ തീരുമാനിക്കും. എല്ലാവരെയും സൗഹാര്‍ദപരമായാണു സ്വീകരിക്കുക. കര്‍ദ്ദിനാളുമാര്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-20-07:02:24.jpg
Keywords: മോദി, പ്രധാനമന്ത്രി

15302
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനവും മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു
Content: ന്യൂഡല്‍ഹി: തടവില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചന വിഷയവും മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള ആഗ്രഹവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചതായി കര്‍ദ്ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഫാ. സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ കാര്യങ്ങളില്‍ സര്‍ക്കാരിനു നേരിട്ട് ഇടപെടുന്നതിനുള്ള പരിമിതിയുണ്ടെന്നായിരിന്നു മോദിയുടെ പ്രതികരണം. ഉന്നയിച്ച പ്രശ്‌നത്തെക്കുറിച്ചു ബോധ്യമുണ്ടെന്നും വയോധികനായ വൈദികനോട് അനുകന്പയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി മാര്‍ ക്ലീമിസ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനത്തിനുള്ള അപേക്ഷ വീണ്ടും കര്‍ദ്ദിനാളുമാര്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് എത്രയും വേഗം വഴിയൊരുക്കണമെന്ന ആവശ്യത്തോടു വളരെ ക്രിയാത്മകമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചതെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കര്‍ദ്ദിനാളുമാര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ കാര്യങ്ങളും മറ്റും കണക്കിലെടുത്തു യോജിച്ച തീയതി കണ്ടെത്തേണ്ടതുണ്ട്. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഗ്രഹം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നതായി മൂവരും വ്യക്തമാക്കി. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ചു വളരെ അനുകൂല പ്രതികരണമാണു പ്രധാനമന്ത്രി നല്‍കിയതെന്ന് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പിന്നീടും പ്രസ്താവിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-20-07:22:53.jpg
Keywords: സ്റ്റാന്‍, ആദിവാസി

15303
Category: 18
Sub Category:
Heading: കത്തോലിക്ക സഭയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി കത്തോലിക്കാ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കര്‍ദ്ദിനാളുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മാത്രം കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 152 കോടി രൂപയുടെ സഹായങ്ങള്‍ കത്തോലിക്കാ സഭ ഇന്ത്യയില്‍ നടത്തിയെന്നു കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സഭ എപ്പോഴും പാവങ്ങളോടൊപ്പമുണ്ടാകും. രാജ്യത്തിനു സഭ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും മൂവരും ഉറപ്പു നല്‍കി. കൂടിക്കാഴ്ചയില്‍ രാജ്യത്തു വ്യാപിക്കുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലെ ആശങ്ക അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കവരരുതെന്നും പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ മാനുഷികമായി കാണണമെന്നും വന്യമൃഗ ശല്യത്തില്നിളന്നു കര്‍ഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്നും ദളിത് ക്രൈസ്തവരുടെ സംവരണവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കണമെന്നും കര്‍ദ്ദിനാളുമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ രാവിലെ 11.15ന് പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറിലേറെ നീണ്ടു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-20-07:50:00.jpg

15304
Category: 24
Sub Category:
Heading: മാത്യു നായ്ക്കംപറമ്പിൽ അച്ചനെകുറിച്ച് വിൻസെൻഷ്യൻ വൈദികന്റെ കുറിപ്പ് വൈറല്‍
Content: കേരള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന് തുടക്കം കുറിച്ച് അനേകരെ യേശുവിലേക്ക് അടുപ്പിച്ച ഫാ. മാത്യു നായ്ക്കംപറമ്പിൽ അച്ചനെകുറിച്ച് അദ്ദേഹം അംഗമായ വിന്‍സന്‍ഷ്യന്‍ സഭയിലെ വൈദികന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വ്യക്തിപരമായി ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിന്‍സന്‍ഷ്യന്‍ സഭയാകുന്ന ആത്മീയ വസതിയില്‍ അങ്ങേക്കൊപ്പം കാലങ്ങളായി സമര്‍പ്പണം പങ്കുവെയ്ക്കുന്ന ഒരു അനുജന്‍ എഴുതുന്ന കുറിപ്പ് എന്ന ആമുഖത്തോടെയാണ് വൈറല്‍ കുറിപ്പ് ആരംഭിക്കുന്നത്. #{black->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# “പ്രിയപ്പെട്ട നായ്ക്കംപറമ്പിലച്ചന്, വിന്‍സന്‍ഷ്യന്‍ സഭയാകുന്ന ആത്മീയ വസതിയില്‍ അങ്ങേക്കൊപ്പം കാലങ്ങളായി സമര്‍പ്പണം പങ്കുവെയ്ക്കുന്ന ഒരു അനുജന്‍ എഴുതുന്ന കുറിപ്പ്. മാത്യുവച്ചാ, അങ്ങ് സി. അഭയയെ പരാമര്‍ശിച്ചു നടത്തിയ ആത്മീയ സൂചനകളെപ്രതി മാപ്പുചോദിച്ചുകൊണ്ട് അങ്ങ് നടത്തിയ ക്ഷമാപണ വീഡിയോ കണ്ടതിനുശേഷം വേദനയിലും എന്നാല്‍ ശാന്തതയിലും ഞാന്‍ ഉറങ്ങി. പ്രഭാതത്തില്‍ വീണ്ടും പുതുതായി വീഴുന്ന ആരോപണ സന്ദേശങ്ങളും അങ്ങ് പ്രഘോഷിച്ച ജീവനുള്ള ദൈവത്തിന്‍റെ മുഖം വീണ്ടും വൃണിതമാകുന്ന അവിഖ്യാദികളും വായിച്ചപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്രതീക്ഷിതമായി അങ്ങയില്‍ നിന്നു വന്ന പരാമര്‍ശങ്ങള്‍ക്ക് അങ്ങയോടൊപ്പം ഞാനും ഖേദിക്കുന്നു, മാപ്പുചോദിക്കുന്നു. പക്ഷേ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. ഇനിയും അങ്ങയോടൊപ്പം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ മണിക്കൂറുകള്‍ ചിലവഴിക്കാനും, അങ്ങ് സൂചിപ്പിക്കുന്ന ആത്മീയ വഴികളില്‍ വചനം പറയാനും ഞാന്‍ മോഹിക്കുന്നു. ആയതിനാല്‍ എന്‍റെ കത്ത് ക്ഷമയോടെ വായിക്കണം… തളരാതെ ഞങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കണം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, എനിക്ക് 14 വയസ്സ് പ്രായമുള്ള കാലം. തൊടുപുഴ സെ. സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടിലാണെന്നാണ് എന്‍റെ ഓര്‍മ്മ. അങ്ങു നയിച്ച കണ്‍വെന്‍ഷനില്‍ അമ്മക്കൊപ്പം പങ്കുചേര്‍ന്ന അനുഭവം. പ്രഭാതം മുതല്‍ പ്രദോഷം വരെ നിറമുള്ള ചൂടുവെള്ളവും മൂന്നു കഷണം പച്ചറൊട്ടിയും കഴിച്ച് മതിവരാതെ സ്തോത്രഗീതങ്ങള്‍ പാടി മണല്‍ വിരിപ്പില്‍ ദാവീദിനെപ്പോലെ തുള്ളിച്ചാടിയ ദിനം. സ്റ്റേജിനു മുന്നില്‍ നിന്ന എന്‍റെ നെറ്റിയില്‍ കുരിശുവരച്ച് കര്‍ത്താവിന്‍റെ പൗരോഹിത്യത്തിലേക്ക് ഓടിക്കയറണമെന്ന് ചരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചതും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അങ്ങ് നടന്ന വഴികളില്‍ ഞാനൊരു വിന്‍സന്‍ഷ്യനായതും പില്ക്കാലത്തു ജീവിതയാത്രയില്‍ അങ്ങുതന്ന ജ്വലിക്കുന്ന ആത്മീയ വെളിച്ചത്തില്‍ എന്നെപ്പോലെ ദൈവവിളി വായിച്ച നിരവധി വൈദീകര്‍, സന്യസ്തര്‍ ആയിരക്കണക്കിന് അത്മായപ്രേക്ഷിതര്‍ എന്നിവരെ സഭയില്‍ കണ്ടതിനും സാക്ഷിയാണ് ഞാന്‍. അച്ചനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈ എയര്‍പോര്‍ട്ടില്‍വെച്ച് അങ്ങയെ കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. കൊച്ചിയിലേക്കുളള വിമാനത്തിന്‍റെ ഗേറ്റില്‍ പരീക്ഷക്കൊരുങ്ങുന്ന കുട്ടിയെപ്പോലെ ഒരു വെള്ളപ്പേപ്പറില്‍ അങ്ങ് ധൃതിയില്‍ എഴുതുകയാണ്. അങ്ങയെ ഞാന്‍ ശല്യപ്പെടുത്താതെ കാത്തിരുന്നു. വിമാനത്തില്‍ കയറിയപ്പോള്‍ അങ്ങ് വീണ്ടും എഴുത്തുതുടരുകയാണ്. അങ്ങയുടെ അരികിലെത്തി കാര്യം തിരഞ്ഞപ്പോള്‍ സന്തോഷത്തോടെ അങ്ങ് എന്നോട് പറഞ്ഞു, ഇന്നു വൈകുന്നേരം എനിക്ക് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്കായി ഏതാനും മണിക്കൂറുകള്‍ കിട്ടും അപ്പോള്‍ ദൈവവചനം ഉരുവിട്ട് മദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ കുറിപ്പുകള്‍ തയ്യാറാക്കുകയാണ്. എന്‍റെ മനസ്സ് അത്ഭുതം കൊണ്ടു നിറഞ്ഞു. രണ്ടു വര്‍ഷം മുന്‍പ് കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ധ്യാനകേന്ദ്രത്തില്‍ വച്ച് ഒരു അന്തര്‍ദേശീയ സന്യാസ സമൂഹത്തിനുവേണ്ടി സുവിശേഷവത്ക്കരണ സെമിനാര്‍ നടത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അങ്ങ് രണ്ടു മണിക്കൂര്‍ സംസാരിക്കാന്‍ വരികയുണ്ടായി. വിദേശികളും സ്വദേശികളുമായ നിരവധി വൈദികര്‍ പങ്കെടുത്ത ആ സെമിനാറില്‍ ഒരു ദിവസം മുഴുവന്‍ അങ്ങ് സമയം ചിലവഴിച്ചു. അന്നു വൈകുന്നേരം അതില്‍ പങ്കെടുത്തിരുന്ന അവരുടെ റോമില്‍ നിന്നു വന്ന പരിണിത പ്രജ്ഞനും പണ്ഢിതനുമായ മുന്‍ സുപ്പീരിയര്‍ ജനറല്‍, മാത്യു അച്ചന്‍റെ പ്രചോദനങ്ങളോട് ഉള്‍ച്ചേര്‍ന്ന് ആ സെമിനാറിന്‍റെ അജന്‍ഡ പുന:ക്രമീകരിക്കുകയും Evangelization through intercession എന്ന അതിസമ്പന്നമായ സുവിശേഷവത്കരണ വഴി പരിചയപ്പെടാന്‍ അവരുടെ സഭയെ മുഴുവനായി ഒരുക്കുകയും ചെയ്തതിന് ഞാന്‍ സാക്ഷിയാണ്. അവരില്‍ ഏറെപ്പേരും ദൈവശാസ്ത്രജ്ഞരും അനുഭവസമ്പത്തുള്ള മിഷണറിമാരുമായിരുന്നു. ഇപ്പോഴും അവര്‍ അച്ചനെപ്പറ്റി എന്നോട് ചോദിക്കാറുണ്ട് കേട്ടോ. അവരുടേയും സ്നേഹാന്വേഷണങ്ങള്‍. അമേരിക്കയില്‍ മിഷന്‍ അപ്പീലില്‍ പങ്കെടുക്കുന്ന നാളുകള്‍. ഒരു ഞായറാഴ്ച കുര്‍ബാന കഴിഞ്ഞ് അപ്പീല്‍ നടത്തി ദൈവാലയത്തിന്‍റെ Gathering place ല്‍ ജനങ്ങളുമായി സംവദിക്കുന്നതിനിടയില്‍ ഒരു മദ്ധ്യവയസ്കനായ അമേരിക്കക്കാരന്‍ അങ്ങയുടെ പേരു പറഞ്ഞ് എന്നെ പരിചയപ്പെട്ടു. ആ പട്ടണത്തില്‍ നടന്ന ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ കര്‍ത്താവ് നല്‍കിയ അദ്ഭുത കൃപയില്‍ ആദ്യത്തെ കുഞ്ഞു പിറന്നു. വൈദ്യശാസ്ത്രത്തെ തള്ളിയ ദൈവിക വെളിപ്പെടുത്തല്‍ അദ്ദേഹത്തോട് പറഞ്ഞത് അങ്ങാണ്. അന്ന് അദ്ദേഹത്തിനും കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞാണ് ഞാന്‍ പോന്നത്. വ്യാജപ്രവാചകന്‍ എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് ഒത്തിരി ഓര്‍മ്മകള്‍ വരുന്നു. അവരുടെ വികാരിയച്ചന്‍ ഇന്ത്യയില്‍ വന്ന് അച്ചനെ പരിചയപ്പെടാന്‍ പരിശ്രമിച്ച കാര്യം ഓര്‍ക്കുന്നു. അമേരിക്കയില്‍ തന്‍റെ ഏകപുത്രന്‍റെ അപ്രതീക്ഷിത മരണത്തില്‍ ജീവിതം ഇരുട്ടു വീണുപോയ വര്‍ഗ്ഗീസ് അങ്കിളിനെ അച്ചനോര്‍ക്കുന്നുണ്ടല്ലോ… അച്ചന്‍ നയിച്ച ദിവ്യകാരുണ്യാരാധനയിലും വചനശുശ്രൂഷയിലും ഈശോയെ വീണ്ടും കണ്ടുണര്‍ന്ന വര്‍ഗ്ഗീസങ്കിള്‍ യുവാക്കള്‍ക്കും ദിവ്യകാരുണ്യാരാധനക്കുമായി സമര്‍പ്പിച്ച അരുവിത്തറയിലെ പുരയിടത്തിലെ വിന്‍സന്‍ഷ്യന്‍ ഭവനത്തിന്‍റെ നിര്‍മ്മാണം ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാകുന്ന കാര്യം അച്ചനെ ഓര്‍മ്മിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഇപ്രകാരം പനക്കലച്ചന്‍ വഴിയായി നല്‍കപ്പെട്ട പോപ്പുലര്‍ മിഷന്‍ തുടര്‍ ശുശ്രൂഷ കേന്ദ്രത്തിന്‍റെ നിര്‍മ്മാണവും പൂര്‍ത്തിയാകാറായി. അങ്ങനെ നമ്മുടെ സഭയിലും ആഗോളസഭയിലുമുള്ള നൂറുകണക്കിന് സുവിശേഷവല്‍ക്കരണ ആതുര ശുശ്രൂഷ കേന്ദ്രങ്ങളുടെ ആണിക്കല്ലുകള്‍ക്കുകീഴെ അങ്ങയുടെ നിശബ്ദ സേവനത്തിന്‍റെ ആയിരും കഥകള്‍ എഴുതിവച്ചിട്ടുണ്ട്. റോമില്‍ ഞാന്‍ പഠിച്ച യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്ന ഒരുകൂട്ടം ആഫ്രിക്കകാരും ലത്തീന്‍ അമേരിക്കക്കാരും ഏതാനും യൂറോപ്യന്‍സും ചേര്‍ന്ന ഒരു സന്യാസിനീ സമൂഹം ഞാന്‍ അച്ചന്‍റെ സന്യാസ സഭയില്‍ അംഗമാണ് എന്ന ഏകകാരണത്താല്‍ അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചു കൊണ്ടുപോയതോര്‍ക്കുന്നു. ഭാരതസഭയില്‍ അവിചാരിതമായി വിവാദങ്ങള്‍ ഉണ്ടാവുകയും അവയെ മാധ്യമങ്ങള്‍ ദുരുപയോഗിച്ച് സഭയെ പീഢിപ്പിക്കുകയും ചെയ്തപ്പോള്‍ വീണ്ടും വീണ്ടും ഞങ്ങളെ വിളിച്ച് ദിവ്യകാരുണ്യത്തിനു മുന്‍പിലിരുന്ന് മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്കെങ്കിലുമൊക്കെ ഈര്‍ഷ്യ തോന്നിയിട്ടുണ്ട്. പക്ഷേ ഈ ദിവസങ്ങള്‍ അച്ചന്‍ ഒറ്റക്കാണെന്ന് വിചാരിക്കേണ്ട. ഞങ്ങളും പ്രാര്‍ത്ഥിക്കുകയാണ്…! പ്രിയപ്പെട്ട മാത്യുവച്ചാ…കൊറോണക്കാലം കഴിയുമ്പോള്‍ എനിക്ക് വീണ്ടും അച്ചന്‍റെ ധ്യാനത്തിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും പങ്കെടുക്കണം. സുവിശേഷവല്‍ക്കരണം അസാധ്യമാകുന്ന ദേശങ്ങളിലെ സുവിശേഷവല്‍ക്കര ആത്മീയയജ്ഞങ്ങളില്‍ ഞങ്ങളെ പരിശീലിപ്പിക്കണം. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സുവിശേഷവല്‍ക്കര യജ്ഞങ്ങളിലൊന്നിന് നേതൃത്വം കൊടുത്ത അങ്ങേക്ക് തിരുസഭയിലെത്തിയ ജനസമാന്യത്തന്‍റെ എണ്ണമറിയില്ലായിരിക്കാം. പക്ഷേ അവര്‍ ഈശോയെ അറിഞ്ഞു…അങ്ങയേയും അറിഞ്ഞിട്ടുണ്ട്. ഈ കത്തുവഴി അങ്ങയെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല… പക്ഷേ ദൈവം ഞങ്ങള്‍ക്കു തന്നൊരു സമ്മാനമായി അച്ചനെ ഞങ്ങള്‍ കരുതുന്നു… സ്വീകരിക്കുന്നു… ദൈവം മഹത്വപ്പെടട്ടെ. #{black->none->b-> ഒരു വിന്‍സന്‍ഷ്യന്‍ }#
Image: /content_image/SocialMedia/SocialMedia-2021-01-20-08:19:18.jpg
Keywords: നായ്ക്കം

15305
Category: 24
Sub Category:
Heading: ശതാബ്ദി നിറവില്‍ എസ്എച്ച് ലീഗ്
Content: ആയിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ആലുവ എസ്എച്ച് ലീഗ് ശതാബ്ദിയുടെ നിറവില്‍. എസ്എച്ച് ലീഗിന്റെ ഉത്ഭവം അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ കേരളത്തിലെത്തിയ സ്‌പെയിനില്‍നിന്നുള്ള കര്‍മലീത്താ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്നു. 1682 ല്‍ വരാപ്പുഴയില്‍ തുടങ്ങിയ വൈദിക പരിശീലനകേന്ദ്രം പിന്നീട് 1886ല്‍ പുത്തന്‍പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. 1920 ല്‍ ധന്യന്‍ ഫാ. സഖറിയാസ് ഒസിഡി ആണ് പുത്തന്‍പള്ളി സെമിനാരിയില്‍ എസ്എച്ച് ലീഗിനു തുടക്കംകുറിച്ചത്. പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമന്റെ 'മാക്‌സിമും ഇല്ല്യൂദ്'എന്ന ചാക്രികലേഖനത്തിലെ, 'മിഷന്‍പ്രവര്‍ത്തനം ഉത്തേജിപ്പിക്കുക എന്ന ആഹ്വാനത്തിനു മറുപടി എന്നോണം സുവിശേഷമൂല്യങ്ങളെ പരിചയപ്പെടുത്തുന്ന കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ഇത് ആരംഭിച്ചത്. എസ്എച്ച് ലീഗ് 1920 ഒക്ടോബര്‍ 15നു തുടങ്ങിയ 'മതവും ചിന്തയും'' ആദ്യം ലഘുലേഖകളുടെ രൂപത്തിലായിരുന്നു. പിന്നീട് എസ്എച്ച് ലീഗിന്റെ സുവര്‍ണജൂബിലി വര്‍ഷമായിരുന്ന 1970 ലാണ് മാസികരൂപത്തിലായത്. അന്നുമുതല്‍ വിശ്വാസധാര്‍മിക വിഷയങ്ങളുടെ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നു. 1932 ല്‍ പുത്തന്‍പള്ളി സെമിനാരി ആലുവ മംഗലപ്പുഴയിലേക്കു മാറ്റിസ്ഥാപിച്ചതോടെ എസ്എച്ച് ലീഗിന്റെ പ്രവര്‍ത്തനകേന്ദ്രം മംഗലപ്പുഴ സെമിനാരിയായി. കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് 1924 ല്‍ എസ്എച്ച് ലീഗ് തുടങ്ങിയ. 'കത്തോലിക്കാ കുടുബം' എന്ന മാസിക പതിനേഴായിരത്തിലധികം കുടുംബങ്ങളില്‍ നിന്ന് കാലാകാലങ്ങളിലായി വിവരശേഖരണം നടത്തിയിരുന്നു. പിന്നീട് സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന സഖറിയാസച്ചന്‍ 1943 ല്‍ 'പ്രേഷിതകേരളം' മാസിക ആരംഭിച്ചു. പ്രേഷിതകേരളം ഇന്നും മുടങ്ങാതെ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്നു പ്രസിദ്ധീകരിക്കുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളര്‍ത്തുന്നതില്‍ പ്രേഷിതകേരളം വഹിക്കുന്ന പങ്ക് വലുതാണ്. ബൈബിള്‍ വിവര്‍ത്തനരംഗത്ത് എസ്എച്ച് ലീഗ് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1929 ല്‍ തുടങ്ങിയ പഴയനിയമ പുസ്തകങ്ങളുടെ വിവര്‍ത്തനം 1940 ല്‍ പൂര്‍ത്തിയാക്കി. ഫാ. ജോണ്‍ കുന്നപ്പള്ളിയും ഫാ. മാത്യു വടക്കേലുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയനിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ സംരംഭം പില്‍ക്കാല വിശുദ്ധഗ്രന്ഥ വിവര്‍ത്തനോദ്യമങ്ങള്‍ക്ക് മാതൃകയും സഹായവുമായിത്തീര്‍ന്നു. ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാര്‍മികശാസ്ത്രം, ബൈബിള്‍ വിജ്ഞാനീയം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങളാണ് എസ്എച്ച് ലീഗ് പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്. സഭയെ നയിക്കേണ്ട വൈദികരുടെ രൂപീകരണപ്രക്രിയയിലും നിര്‍ണായക പങ്കുവഹിക്കുന്നു. അതിദ്രുതം മാറുന്ന ലോകത്തില്‍ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു ഗ്രന്ഥശാലയാകാനാണ് ജൂബിലിവര്‍ഷത്തില്‍ എസ്എച്ച് ലീഗിന്റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍, ശ്രാവ്യരൂപപ്രകാശനം (ഓഡിയോ വേര്‍ഷന്‍) എന്നിവയും ലക്ഷ്യങ്ങളാണ്. ഇബുക്ക് രംഗത്തേക്കും ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിലേക്കുമുള്ള ചുവടുവയ്പ് ഇതിനോടകം തുടങ്ങികഴിഞ്ഞു.
Image: /content_image/SocialMedia/SocialMedia-2021-01-20-09:15:43.jpg
Keywords: ശതാബ്ദി

15306
Category: 18
Sub Category:
Heading: പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പ്: അപേക്ഷയ്ക്കുള്ള അവസാന തീയതി ഇന്ന്
Content: തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള (മുസ്ലിം/ ക്രിസ്ത്യന്‍) പോസ്റ്റ്മട്രിക്സ് സ്കോളര്‍ഷിപ്പിനു ഇന്നുകൂടി അപേക്ഷിക്കാം. ഫ്രഷ് ആയും റിന്യൂവല്‍ ആയും വിദ്യാര്‍ത്ഥികള്‍ {{https://scholarships.gov.in/ ->https://scholarships.gov.in/}} മുഖേന അപേക്ഷിക്കണം. ഫോൺ: 0471 2306580, 944609 6580.
Image: /content_image/India/India-2021-01-20-09:33:37.jpg
Keywords: സ്കോ