category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശതാബ്ദി നിറവില്‍ എസ്എച്ച് ലീഗ്‌
Contentആയിരത്തിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ആലുവ എസ്എച്ച് ലീഗ് ശതാബ്ദിയുടെ നിറവില്‍. എസ്എച്ച് ലീഗിന്റെ ഉത്ഭവം അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ കേരളത്തിലെത്തിയ സ്‌പെയിനില്‍നിന്നുള്ള കര്‍മലീത്താ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്നു. 1682 ല്‍ വരാപ്പുഴയില്‍ തുടങ്ങിയ വൈദിക പരിശീലനകേന്ദ്രം പിന്നീട് 1886ല്‍ പുത്തന്‍പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. 1920 ല്‍ ധന്യന്‍ ഫാ. സഖറിയാസ് ഒസിഡി ആണ് പുത്തന്‍പള്ളി സെമിനാരിയില്‍ എസ്എച്ച് ലീഗിനു തുടക്കംകുറിച്ചത്. പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമന്റെ 'മാക്‌സിമും ഇല്ല്യൂദ്'എന്ന ചാക്രികലേഖനത്തിലെ, 'മിഷന്‍പ്രവര്‍ത്തനം ഉത്തേജിപ്പിക്കുക എന്ന ആഹ്വാനത്തിനു മറുപടി എന്നോണം സുവിശേഷമൂല്യങ്ങളെ പരിചയപ്പെടുത്തുന്ന കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടിയാണ് ഇത് ആരംഭിച്ചത്. എസ്എച്ച് ലീഗ് 1920 ഒക്ടോബര്‍ 15നു തുടങ്ങിയ 'മതവും ചിന്തയും'' ആദ്യം ലഘുലേഖകളുടെ രൂപത്തിലായിരുന്നു. പിന്നീട് എസ്എച്ച് ലീഗിന്റെ സുവര്‍ണജൂബിലി വര്‍ഷമായിരുന്ന 1970 ലാണ് മാസികരൂപത്തിലായത്. അന്നുമുതല്‍ വിശ്വാസധാര്‍മിക വിഷയങ്ങളുടെ ശാസ്ത്രീയവും പ്രായോഗികവുമായ വിശദീകരണങ്ങള്‍ ലഭ്യമാക്കാന്‍ ഈ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നു. 1932 ല്‍ പുത്തന്‍പള്ളി സെമിനാരി ആലുവ മംഗലപ്പുഴയിലേക്കു മാറ്റിസ്ഥാപിച്ചതോടെ എസ്എച്ച് ലീഗിന്റെ പ്രവര്‍ത്തനകേന്ദ്രം മംഗലപ്പുഴ സെമിനാരിയായി. കുടുംബങ്ങളുടെ നവീകരണം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് 1924 ല്‍ എസ്എച്ച് ലീഗ് തുടങ്ങിയ. 'കത്തോലിക്കാ കുടുബം' എന്ന മാസിക പതിനേഴായിരത്തിലധികം കുടുംബങ്ങളില്‍ നിന്ന് കാലാകാലങ്ങളിലായി വിവരശേഖരണം നടത്തിയിരുന്നു. പിന്നീട് സഭയുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന സഖറിയാസച്ചന്‍ 1943 ല്‍ 'പ്രേഷിതകേരളം' മാസിക ആരംഭിച്ചു. പ്രേഷിതകേരളം ഇന്നും മുടങ്ങാതെ കാര്‍മല്‍ഗിരി സെമിനാരിയില്‍നിന്നു പ്രസിദ്ധീകരിക്കുന്നു. പ്രേഷിതാഭിമുഖ്യവും ദൈവവിളികളും വളര്‍ത്തുന്നതില്‍ പ്രേഷിതകേരളം വഹിക്കുന്ന പങ്ക് വലുതാണ്. ബൈബിള്‍ വിവര്‍ത്തനരംഗത്ത് എസ്എച്ച് ലീഗ് ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. 1929 ല്‍ തുടങ്ങിയ പഴയനിയമ പുസ്തകങ്ങളുടെ വിവര്‍ത്തനം 1940 ല്‍ പൂര്‍ത്തിയാക്കി. ഫാ. ജോണ്‍ കുന്നപ്പള്ളിയും ഫാ. മാത്യു വടക്കേലുമാണ് ഇതിനു നേതൃത്വം കൊടുത്തത്. പുതിയനിയമ ഗ്രന്ഥങ്ങളുടെ പരിഭാഷ പലവിധകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ഈ സംരംഭം പില്‍ക്കാല വിശുദ്ധഗ്രന്ഥ വിവര്‍ത്തനോദ്യമങ്ങള്‍ക്ക് മാതൃകയും സഹായവുമായിത്തീര്‍ന്നു. ദൈവശാസ്ത്രം, തത്വശാസ്ത്രം, ധാര്‍മികശാസ്ത്രം, ബൈബിള്‍ വിജ്ഞാനീയം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങളാണ് എസ്എച്ച് ലീഗ് പ്രധാനമായും പ്രസിദ്ധീകരിക്കുന്നത്. സഭയെ നയിക്കേണ്ട വൈദികരുടെ രൂപീകരണപ്രക്രിയയിലും നിര്‍ണായക പങ്കുവഹിക്കുന്നു. അതിദ്രുതം മാറുന്ന ലോകത്തില്‍ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു ഗ്രന്ഥശാലയാകാനാണ് ജൂബിലിവര്‍ഷത്തില്‍ എസ്എച്ച് ലീഗിന്റെ ശ്രമം. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷന്‍, ശ്രാവ്യരൂപപ്രകാശനം (ഓഡിയോ വേര്‍ഷന്‍) എന്നിവയും ലക്ഷ്യങ്ങളാണ്. ഇബുക്ക് രംഗത്തേക്കും ഇന്റര്‍നെറ്റ് മാര്‍ക്കറ്റിംഗിലേക്കുമുള്ള ചുവടുവയ്പ് ഇതിനോടകം തുടങ്ങികഴിഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-20 09:07:00
Keywordsശതാബ്ദി
Created Date2021-01-20 09:15:43