category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സഭയുടെ സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Contentന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി കത്തോലിക്കാ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കര്‍ദ്ദിനാളുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്. കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മാത്രം കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 152 കോടി രൂപയുടെ സഹായങ്ങള്‍ കത്തോലിക്കാ സഭ ഇന്ത്യയില്‍ നടത്തിയെന്നു കര്‍ദിനാള്‍മാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സഭ എപ്പോഴും പാവങ്ങളോടൊപ്പമുണ്ടാകും. രാജ്യത്തിനു സഭ നല്‍കിവരുന്ന സേവനങ്ങള്‍ തുടരുമെന്നും മൂവരും ഉറപ്പു നല്‍കി. കൂടിക്കാഴ്ചയില്‍ രാജ്യത്തു വ്യാപിക്കുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലെ ആശങ്ക അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരില്‍ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ കവരരുതെന്നും പരിസ്ഥിതിലോല മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരെ മാനുഷികമായി കാണണമെന്നും വന്യമൃഗ ശല്യത്തില്നിളന്നു കര്‍ഷകരെയും സാധാരണക്കാരെയും രക്ഷിക്കണമെന്നും ദളിത് ക്രൈസ്തവരുടെ സംവരണവും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കണമെന്നും കര്‍ദ്ദിനാളുമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നലെ രാവിലെ 11.15ന് പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂറിലേറെ നീണ്ടു. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളില്‍ രേഖാമൂലം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GY78jFNVbhp6KTDXekhuEX}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-20 07:49:00
Keywordsമോദി, പ്രധാനമന്ത്രി
Created Date2021-01-20 07:50:00