Contents
Displaying 14961-14970 of 25128 results.
Content:
15317
Category: 22
Sub Category:
Heading: ജോസഫ്- ഈശോയെ കാണിച്ചു തരുന്നവൻ
Content: ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിലെ ബസിലിക്കയ്ക്കു (Basilica of Santa Croce) സമീപം വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ദൈവാലയമുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് ലോകത്തിനു കാണിച്ചു കൊടുക്കുന്ന യൗസേപ്പിതാവിൻ്റെ ചിത്രം. ലോകത്തിനു രക്ഷകനായ ഈശോയെ കാണിച്ചു കൊടുക്കുക എന്നതായിരുന്നു യൗസേപ്പിതാവിൻ്റെ ജീവിത ദൗത്യം. ആ ലക്ഷ്യം പൂർത്തീകരിക്കാനായി എന്തു ത്യാഗം സഹിക്കാനും വെല്ലുവിളികൾ ഏറ്റെടുക്കുവാനും അവൻ സ്വയം സന്നദ്ധനായി. ജാഗ്രതയോടെ അതിനായി നിലകൊണ്ടു. അഭിമാനപൂർവ്വം തൻ്റെ വളർത്തു മകനെ ലോകത്തിനു കാണിച്ചു കൊടുത്തു. തന്നിലേക്കു വരുന്നവരെ ഈശോയിലേക്കു നയിക്കുന്ന വിശുദ്ധ സാന്നിധ്യമാണ് ജോസഫ്. ക്രിസ്തുവിനെ കാട്ടികൊടുക്കുന്ന ഒരു സമൂഹ നിർമ്മതി അതാണ് നവസുവിശേഷവത്കരണം നമ്മിൽ നിന്നാവശ്യപ്പെടുന്നത്. ക്രിസ്തു ശിഷ്യൻ്റ ഏറ്റവും വലിയ ദൗത്യം ലോകത്തിനു ക്രിസ്തുവിനെ നൽകുക, അതിനായി ആത്മാർപ്പണം ചെയ്യുക എന്നതാണ്. തൻ്റെ ഓർമ്മിക്കാനായി ഒരു വാക്കു പോലും ഉരിയാടാതെ കടന്നു പോയ യൗസേപ്പിതാവിനു ഒരു നിയോഗമേ ഉണ്ടായിരുന്നുള്ളു രക്ഷ ആവശ്യമായ ലോകത്തിനു രക്ഷനെ കാണിച്ചു കൊടുക്കുക. യൗസേപ്പിനെ സമീപിക്കുന്ന ആരും നിരാശയായി മടങ്ങുകയില്ല. ആത്മാർത്ഥമായി അവനെ നോക്കിയാൽ ക്രിസ്തു ദർശനം നൽകി യൗസേപ്പിതാവ് നമ്മെ അനുഗ്രഹിക്കും. ലോകത്തിനു ഈശോയെ കാണിച്ചു നൽകുന്ന യൗസേപ്പിതാവിനെപ്പോലെ നമ്മളെ സമീപിക്കുന്നവർക്ക് ഈശോയെ കാണിച്ചു കൊടുക്കാനുള്ള ധൈര്യവും അഭിമാനവും നമുക്കു സ്വന്തമാക്കാം.
Image: /content_image/News/News-2021-01-21-18:12:51.jpg
Keywords: ജോസഫ്, യൗസേ

15318
Category: 24
Sub Category:
Heading: നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള വട്ടായിലച്ചന്‍റെ അനുഭവകുറിപ്പ് വൈറലാകുന്നു
Content: പാലക്കാട്: പ്രശസ്ത വചനപ്രഘോഷകനായ ഫാ. മാത്യു നായ്ക്കംപറമ്പിലച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. 1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തില്‍ അട്ടപ്പാടിയില്‍ ഇടവക വൈദികനായി സേവനം ചെയ്ത നാള്‍ മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ നായ്ക്കംപറമ്പിലച്ചന്റെ ശുശ്രൂഷകളില്‍ കണ്ട ദൈവീക ഇടപെടലുകളും സെഹിയോന്‍ മിനിസ്ട്രീസിന്‍റെ ആരംഭം മുതല്‍ അച്ചന്‍ നല്‍കിയ നിസ്തുലമായ സഹായത്തെയും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. അച്ചനെ ആരൊക്കെ ദുഷിച്ചാലും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും മിനിസ്ട്രീസിനോട് ബന്ധപ്പെട്ട വൈദികരും, സിസ്റ്റേഴ്‌സും, വലിയൊരു സംഘം ശുശ്രൂഷകരും, വിശ്വാസികളും, കുടുംബങ്ങളും അച്ചനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അച്ചനോടൊപ്പം എന്നുമുണ്ടായിരിക്കുമെന്നും വട്ടായിലച്ചന്റെ കുറിപ്പില്‍ പറയുന്നു. നൂറുകണക്കിന് ആളുകളാണ് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. #{black->none->b-> കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും. 1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ അധ്വാനങ്ങൾ ഫലം ചൂടാതെ വന്നപ്പോൾ ആഴ്ചതോറും ആളുകളെ പോട്ടയിലേക്കും മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലേയ്ക്കും അയയ്ക്കാൻ തുടങ്ങി. ധ്യാനം കഴിഞ്ഞ് തിരിച്ചുവന്ന അവരിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഞാൻ കണ്ടത്. അനേകം മദ്യപാനികൾ മദ്യപാനം നിർത്തി, കുടുംബസമാധാനം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ വീണ്ടും ജീവിതം ആരംഭിച്ചു, കുർബാനയും കുമ്പസാരവും ഉപേക്ഷിച്ച് നടന്നിരുന്ന ഒട്ടനവധി പേർ ഇടവകയിൽ സജീവമായി വരാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഇടവക വികാരിയായിരുന്ന ഞാൻ നായ്ക്കംപറമ്പിലച്ചന്റെയും ടീമംഗങ്ങളുടെയും ശുശ്രൂഷകളുടെ ഫലങ്ങൾ ആദ്യമായി നേരിട്ട് അനുഭവിച്ചറിയുന്നത്. പിന്നീട് 1998 - 1999 കാലഘട്ടത്തിൽ അട്ടപ്പാടിയിൽ സെഹിയോൻ ധ്യാനകേന്ദ്രം ആരംഭിച്ചപ്പോൾ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആദ്യത്തെ വാർഷിക കൺവെൻഷൻ നടത്തി ധ്യാനകേന്ദ്രത്തിന് ആരംഭം കുറിക്കാൻ സഹായിച്ചത് ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും ടീമംഗങ്ങളുമാണ്. ആ ദിവസങ്ങളിൽ യേശുവിന്റെ നാമത്തിൽ നടന്ന അത്ഭുത രോഗശാന്തികൾ, അടയാളങ്ങൾ, ശക്തമായ മനസാന്തരങ്ങൾ ഇവ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളാണ്. ആരൊക്കെ നിഷേധിച്ചാലും എനിക്കവ നിഷേധിക്കാൻ കഴിയുകയില്ല. അട്ടപ്പാടി അന്ന് പലരാലും ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശം. സെഹിയോൻ മിനിസ്ട്രീസിന്റെ ശൈശവ അവസ്ഥയിൽ ആരും കൂടെയില്ലാതിരുന്ന സമയത്ത്, കഷ്ടപ്പാടിന്റെ നാളുകളിൽ അച്ചനും ടീമംഗങ്ങളും കാണിച്ച കരുണയും സ്നേഹവും മറക്കാൻ പറ്റാത്തതാണ്. ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചാ..... അച്ചനെ ആരൊക്കെ ദുഷിച്ചാലും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും മിനിസ്ട്രീസിനോട് ബന്ധപ്പെട്ട വൈദികരും, സിസ്റ്റേഴ്‌സും, വലിയൊരു സംഘം ശുശ്രൂഷകരും, വിശ്വാസികളും, കുടുംബങ്ങളും അച്ചനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അച്ചനോടൊപ്പം എന്നുമുണ്ടായിരിക്കും. തുടർന്നും ഞങ്ങൾക്ക് മുൻപിൽ നിന്ന് അച്ചൻ നേതൃത്വം നൽകണം. ശുശ്രൂഷകൾ നയിക്കണം. ഞങ്ങൾ വലിയൊരു സമൂഹം അതിനായി ആഗ്രഹിക്കുന്നു.... കാത്തിരിക്കുന്നു..... ദിവസവും അനേകം മണിക്കൂറുകൾ ദിവ്യകാരുണ്യ ആരാധനയുടെ മുൻപിൽ ചിലവഴിക്കുകയും ലോകം മുഴുവനുംവേണ്ടി മധ്യസ്ഥ പ്രാർത്ഥനകൾക്കായി മണിക്കൂറുകൾ ചിലവഴിക്കുകയും ചെയ്യുന്ന അച്ചൻ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം. #{black->none->b->മറക്കാനാവാത്ത ഓർമകളോടെ, പ്രാർത്ഥനാപൂർവ്വം - സേവ്യർ ഖാൻ വട്ടായിലച്ചൻ }# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-21-21:16:48.jpg
Keywords: വൈറ, തരംഗ

15319
Category: 1
Sub Category:
Heading: സിറിയന്‍ ക്രൈസ്തവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വീണ്ടും എസിഎന്‍
Content: ഡമാസ്ക്കസ്: യുദ്ധവും, ആഭ്യന്തര കലഹങ്ങളും കൊണ്ട് ദുരിതപൂര്‍ണ്ണമായ സിറിയന്‍ ക്രൈസ്തവരുടെ ജീവിതം കോവിഡ് മഹാമാരി കൂടുതല്‍ ക്ലേശകരമാക്കി മാറ്റിയ സാഹചര്യത്തില്‍ സഹായഹസ്തവുമായി അന്താരാഷ്ട്ര പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) വീണ്ടും രംഗത്ത്. സിറിയയിലെ ക്രിസ്ത്യാനികളെ വീണ്ടും സഹായിക്കുക എന്ന ലക്ഷ്യത്തോടെ “ഞങ്ങള്‍ അവരുടെ രക്ഷയുടെ നങ്കൂരം” എന്ന പുതിയ സന്നദ്ധ പ്രചാരണ പരിപാടിയ്ക്കാണ് എ.സി.എന്‍ ആരംഭം കുറിച്ചിരിക്കുന്നത്. നീണ്ട സായുധ സംഘര്‍ഷങ്ങളുടെ ഫലമായ നാണ്യപ്പെരുപ്പവും, തൊഴിലില്ലായ്മയും, പാര്‍പ്പിടമില്ലായ്മയും കൂടാതെ കോവിഡ് മഹാമാരിയും സിറിയന്‍ ക്രൈസ്തവരെ കൂടുതല്‍ ഞെരുക്കത്തിലാഴ്ത്തിയ അവസ്ഥ മനസിലാക്കിയാണ് സംഘടന സഹായഹസ്തവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. മാനുഷിക പരിഗണന ഒട്ടും ലഭിക്കാതെ ജീവിക്കുന്ന നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ശക്തിയും, ധൈര്യവും എ.സി.എന്നിന്റെ അഭ്യുദയകാംക്ഷികള്‍ നല്‍കിയിട്ടുണ്ടെന്ന് സിറിയയിലെ എ.സി.എന്‍ പദ്ധതികളില്‍ പങ്കാളിയായ സിസ്റ്റര്‍ ആനി ഡെര്‍മര്‍ജിയാന്‍ പറഞ്ഞു. സിറിയന്‍ ക്രൈസ്തവരെ സഹായിക്കുന്ന കാര്യത്തില്‍ എ.സി.എന്‍ നേരത്തെ മുതല്‍ സജീവമാണ്. ഈ വര്‍ഷം ആദ്യം ആലപ്പോയിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഭക്ഷണ പൊതികളും, മെഡിക്കല്‍ കിറ്റുകളും വിതരണം ചെയ്തതിനു പുറമേ, നിരവധി രൂപതകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ഹോംസിലെ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീട്ടു വാടക നല്‍കുന്നതിനും എ.സി.എന്‍ സഹായിച്ചിരുന്നു. ദൈവമാതാവിന് സമര്‍പ്പിക്കപ്പെട്ട ഒരു ആശ്രമത്തിന്റെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും എ.സി.എന്‍ നല്‍കി. കഴിഞ്ഞ വര്‍ഷം മാത്രം സിറിയയിലെ 8,700-ഓളം പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബങ്ങളിലാണ് എ.സി.എന്‍ വൈദ്യുതി എത്തിച്ചത്. 900 കുടുംബങ്ങളുടെ വീട്ടുവാടകയും, 3,050 പേര്‍ക്ക് നിത്യജീവിതത്തിനുള്ള സഹായവും, 9,200 പേര്‍ക്ക് ഭക്ഷണപൊതികളും, 6,500 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും എ.സി.എന്‍ വിതരണം ചെയ്തു. കിഴക്കന്‍ സിറിയയിലെ ലട്ടാക്കിയ, ടാര്‍ട്ടൌസ് എന്നീ പട്ടണങ്ങളില്‍ നടപ്പിലാക്കിയ ആരോഗ്യ പരിപാലന പദ്ധതികളെ സഹായിക്കുവാനും പൊന്തിഫിക്കല്‍ ചാരിറ്റി സംഘടന മുന്നിലുണ്ടായിരുന്നു. ഏതാണ്ട് 108 ശസ്ത്രക്രിയകളും, 1,400 പേര്‍ക്കുള്ള മരുന്നുകള്‍ക്കും പുറമേ 5 വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും ഈ പദ്ധതിമൂലം ലഭ്യമാക്കി. ഹോംസിലെ പഠനവൈകല്യമുള്ള 90 കൗമാരക്കാരുടെ പഠനത്തിനും എ.സി.എന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആലപ്പോയിലെ അല്‍ ജ്ദേയ്ദേ ജില്ലയിലെ സെന്റ് ഏലിയ കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തിനായി 4,00,000 യൂറോയാണ് എ.സി.എന്‍ മാറ്റിവെച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-22-06:25:19.jpg
Keywords: സിറിയ, നീഡ

15320
Category: 1
Sub Category:
Heading: ടെക്ക് കമ്പനികൾ ക്രിസ്തീയ വിശ്വാസത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെ പിടിച്ചുകെട്ടാൻ ഹംഗറി
Content: ന്യൂയോര്‍ക്ക്: ഭീമന്‍ ടെക്ക് കമ്പനികൾ ക്രിസ്തീയതയ്ക്കു നേരെ നടത്തുന്ന നിയന്ത്രണത്തെ പിടിച്ചുകെട്ടാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് ഹംഗറിയുടെ നീതി കാര്യവകുപ്പ് മന്ത്രിയായ ജൂഡിത്ത് വർഗ. ക്രൈസ്തവരുടെയും, യാഥാസ്ഥിതികരുടെയും പോസ്റ്റുകളും, പ്രൊഫൈലും അടക്കമുള്ളവ ജനങ്ങളിൽ എത്താതിരിക്കാൻ രഹസ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ടെക്ക് കമ്പനികളുടെ നടപടിയ്ക്കെതിരെയാണ് നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ജൂഡിത്ത് തിങ്കളാഴ്ച രംഗത്തുവന്നത്. ട്വിറ്റർ തലവനായ ജാക്ക് ഡോർസി ഇതിനെപ്പറ്റി തന്റെ കമ്പനിയിലെ ജീവനക്കാരുമായി ഒരു കൂടിക്കാഴ്ചയിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിന്റെ കാര്യവും ഹംഗറിയുടെ വനിതാ മന്ത്രി പോസ്റ്റിൽ പരാമർശിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനമായുള്ള പല ജനാധിപത്യ മര്യാദകളും ടെക്ക് കമ്പനികൾ ലംഘിക്കുകയാണ്. ക്രൈസ്തവർക്ക് നേരേയും, വലതുപക്ഷ ചിന്താഗതികൾ ഉള്ളവർക്ക് നേരെയും കമ്പനികൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഇരകളിൽ ഒരാൾ താനാണെന്ന് ജൂഡിത്ത് വർഗ തുറന്നു പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററും, ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്നും വിലക്കിതിന് പിന്നാലെയാണ് ഹംഗറിയുടെ മന്ത്രി ശക്തമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. മെക്സിക്കൻ പ്രസിഡൻറ് ആന്ധ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡാർ, ജർമനിയുടെ ചാൻസലർ ആഞ്ജല മെർക്കൽ എന്നിവർ ടെക്ക് കമ്പനികൾക്കെതിരെ സംസാരിച്ച നേതാക്കളിൽ ഏതാനും ചിലരാണ്. യാഥാസ്ഥിതികരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന കമ്പനികളുടെ നടപടിയെ ഏകാധിപത്യ പ്രവണതയായാണ് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നവരെ തെരഞ്ഞുപിടിച്ച് അവരെ തങ്ങളുടെ വരുതിയിലാക്കുന്ന ടെക് ഭീമന്‍മാരുടെ നടപടി ഇതിനും മുന്‍പും ഉണ്ടായിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് വാക്സിനില്‍ ഭ്രൂണാവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നു എന്ന ലൈഫ്സൈറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു യൂട്യൂബ് കമ്പനി അവരുടെ ചാനല്‍ ബ്ലോക്ക് ചെയ്തിരിന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പിലാക്കാൻ ഹംഗറിയുടെ സമീപം രാജ്യമായ പോളണ്ടും തയ്യാറെടുക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-22-06:45:21.jpg
Keywords: ഹംഗറി, ഹംഗേ

15321
Category: 18
Sub Category:
Heading: ഹാര്‍ട്ട്‌ലിങ്ക്‌സ് ആദ്യ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും നാളെ
Content: കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തിലുള്ള സി സി ഹാര്‍ട്ട്‌ലിങ്ക്‌സ് ഗ്ലോബലും ഹാര്‍ട്ട്‌ലിങ്ക്‌സ് കോതമംഗലം രൂപത കമ്മിറ്റിയും ചേര്‍ന്നു നിര്‍മിച്ചു നല്‍കുന്ന ആദ്യവീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും നാളെ നടക്കും. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട തൊടുപുഴയിലെ മുളങ്കമ്പില്‍ ഔസേപ്പിനാണു വീടു നിര്‍മിച്ചു നല്‍കുന്നത്. വൈകുന്നേരം നാലിനു സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആശീര്‍വാദം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം താക്കോല്‍ കൈമാറ്റം നിര്‍വഹിക്കും.
Image: /content_image/India/India-2021-01-22-07:36:24.jpg
Keywords: ഭവന

15322
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശന വിജയത്തിനായി ഇറാഖി ക്രൈസ്തവ സമൂഹം പ്രാര്‍ത്ഥന ആരംഭിച്ചു
Content: ബാഗ്ദാദ്: ഫ്രാന്‍സിസ് പാപ്പയുടെ വരവിനായി കാത്തിരിക്കുന്ന ഇറാഖി ക്രൈസ്തവര്‍ പാപ്പയുടെ സന്ദര്‍ശന വിജയത്തിനായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ഇറാഖിലെ കല്‍ദായ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാകോ തയ്യാറാക്കിയ പ്രാര്‍ത്ഥനയാണ് ജനുവരി 17 മുതല്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം ദേവാലയങ്ങളിലും, വിശ്വാസീ കൂട്ടായ്മകളിലും ചൊല്ലുവാന്‍ ആരംഭിച്ചത്. ഇറാഖി പ്രസിഡന്റ് ബര്‍ഹാം സാലിയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം. ബാഗ്ദാദ്, ഉര്‍, ഇര്‍ബില്‍, മൊസൂള്‍ എന്നീ നഗരങ്ങള്‍ പാപ്പയുടെ സന്ദര്‍ശന പരിപാടിയിലുണ്ടെന്നു വത്തിക്കാന്‍ ഔദ്യോഗിക വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു. തന്റെ മുന്‍ഗാമിയായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സ്വപ്നമാണ് മാര്‍ച്ച് 5 മുതല്‍ 8 വരെയുള്ള ഇറാഖ് സന്ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ സാക്ഷാത്ക്കരിക്കുവാന്‍ പോകുന്നതെന്നതും ശ്രദ്ധേയമാണ്. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ പാപ്പ ആഗ്രഹിച്ചിരിന്നെങ്കിലും നടന്നിരിന്നില്ല. കഴിഞ്ഞ വര്‍ഷത്തെ യാത്രപ്പട്ടികയില്‍ ഇറാഖും ഉള്‍പ്പെടുന്നതായി പാപ്പ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വിദേശയാത്രകളും നീട്ടിവെക്കുവാന്‍ പാപ്പ നിര്‍ബന്ധിതനാവുകയായിരുന്നു. 2020 മെയ് 31-ന് നിശ്ചയിച്ചിരുന്ന മാള്‍ട്ടാ, ഗോസോ സന്ദര്‍ശനവും ഇതില്‍ ഉള്‍പ്പെടുന്നു. യുദ്ധവും കലാപങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഇറാഖിലെ ജനത്തോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അജപാലക വാത്സല്യമാണ് നടക്കാന്‍ പോകുന്ന സന്ദര്‍ശനത്തിലൂടെ വിലയിരുത്തുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-22-09:14:08.jpg
Keywords: പാപ്പ, ഇറാഖ

15323
Category: 18
Sub Category:
Heading: ലോഗോസ് ക്വിസ് സെപ്റ്റംബർ 26-ലേക്ക് നീട്ടി
Content: കോവിഡ് 19 വ്യാപനംമൂലം മാറ്റിവച്ച 'ലോഗോസ് ബൈബിൾ ക്വിസ് 2020' സെപ്റ്റംബർ 26-ാം തീയതി ഞായറാഴ്ച നടക്കും. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ലോഗോസ് ക്വിസ് മാനേജിംഗ് കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പരീക്ഷയ്ക്ക് 2020-ലെ പഠനഭാഗം തന്നെയായിരിക്കുമെന്നും ഇതുവരെ ചെയ്ത രജിസ്ട്രേഷനോടൊപ്പം പുതിയ പേരുകൾ ജൂൺ - ജൂലൈ മാസങ്ങളിൽ ചേർക്കാവുന്നതാണെന്നും കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺസൺ പുതുശ്ശേരി അറിയിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-22-10:04:39.jpg
Keywords: ലോഗോസ

15325
Category: 1
Sub Category:
Heading: ബുർക്കിനാ ഫാസോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Content: ഔഗാഡൗഗൂ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയില്‍ കാണാതായ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള സൗബാകന്യാഡോഗുവിൽ നിന്നും രൂപതാ വൈദികരുടെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ബാൻ ഫൊറായിലേക്കു നടത്തിയ യാത്രാ മധ്യേ കാണാതായ ഫാ. റോഡ്രിഗ് സനോന്‍ എന്ന വൈദികനെയാണ് ബാൻ ഫോറയ്ക്കു ഇരുപതു കിലോമീറ്റർ അകലെ വനത്തിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വൈദികന്റെ വാഹനം നേരത്തെ തൗമോസ്സനിയിൽ കണ്ടെത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരിന്നില്ല. ബാന്‍ഫോറ ബിഷപ്പ് ലൂക്കാസ് കൽഫയാണ് വൈദികന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ബുർക്കിനാ ഫാസോയില്‍ ക്രൈസ്തവ സമൂഹം കടുത്ത വിവേചനമാണ് നേരിടുന്നത്. 2019 മാർച്ചിൽ കാണാതായ ഫാ. ജോയേൽ യൂഗ്ബാരേയെ കുറിച്ച് ഇപ്പോഴും വിവരമൊന്നും ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ ഉത്തര ദിക്കിലുള്ള ഡോറി രൂപതക്കാരനായ വൈദികൻ ബൊട്ടോഗ്വി എന്ന സ്ഥലത്ത് ഞായറാഴ്ച ബലി അർപ്പിച്ചതിനു ശേഷം സ്വന്തം ഇടവകയായ ജീബോയിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായത്. ഇതേ വർഷം മെയ് 12ന് ഡാബ്ലോ ഇടവകയിൽ ഉണ്ടായ ആക്രമണത്തിൽ സിമിയോൻ യമ്പാ എന്ന വൈദികനും അഞ്ച് വിശ്വാസികളും കൊല്ലപ്പെട്ടിരിന്നു. പിറ്റേന്ന് സിംഗായിലെ മരിയൻ പ്രദക്ഷിണത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാല് വിശ്വാസികൾ കൊല്ലപ്പെടുകയും ദൈവമാതാവിന്റെ സ്വരൂപം നശിപ്പിക്കപ്പെടുകയും ചെയ്തു. 60 ശതമാനം മുസ്ലീങ്ങളുള്ള ബുര്‍ക്കിനാ ഫാസോയില്‍ വെറും ഇരുപതു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. രാജ്യത്തെ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്കുള്ള അക്രമങ്ങള്‍ തടയുവാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം യാചിച്ച് ഡോറി രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ലോറന്റ് ബിര്‍ഫുവോരെ ഡാബിരെ നേരത്തെ രംഗത്തെത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-22-14:20:21.jpg
Keywords: ബുർക്കിനാ

15326
Category: 22
Sub Category:
Heading: ജോസഫ് - മാന്യതയുടെ പര്യായം
Content: ഐറീഷ് കവിയും നാടകകൃത്തുമായ ഓസ്കാർ വൈൽഡ് (Oscsr Wilde) മാന്യനെ നിർവചിക്കുന്നത് മറ്റുള്ളവരുടെ വികാരങ്ങളെ ഒരിക്കലും മനപൂർവ്വം വ്രണപ്പെടുത്താത്ത വ്യക്തി എന്നാണ്. മാന്യമായ പെരുമാറ്റവും ജീവിത ശൈലിയും കുലീനതയുടെ അടയാളമാണ്. ഈ അടയാളം ദൈവപുത്രൻ്റെ രക്ഷാകര കർമ്മത്തിൽ കൊണ്ടു നടന്ന വ്യക്തിയാണ് യൗസേപ്പിതാവ്. സാഹചര്യങ്ങൾ അനുകൂലമായാപ്പോഴും പ്രതികൂലമായപ്പോഴും മാന്യത കൈവിടാതിരുന്ന വ്യക്തിത്വമായിരുന്നു യൗസേപ്പിതാവിൻ്റേത്. യൗസേപ്പ് നിശബ്ദനായത് മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്താതിരിക്കുന്നതിനായിരുന്നു. അവൻ നിശബ്ദനായത് മറ്റുള്ളവരെ ശ്രവിക്കാനായിരുന്നു. കേൾക്കാനുള്ള സന്നദ്ധത മാന്യതയുടെ ഏറ്റവും വലിയ ലക്ഷണവും ആഭരണവുമാണ്. ദൈവത്തിൻ്റെയും സഹജീവികളുടെയും മുമ്പിൽ മാന്യത പുലർത്തുക അതൊരു വിളിയും വെല്ലുവിളിയുമാണ്. ത്യാഗങ്ങളും ആത്മദാനങ്ങളും ഉൾകൊള്ളുന്ന വിളി. ഒരു വ്യക്തിയെയോ സമൂഹത്തെയോ അന്യായമായി അപമാനിക്കാനും ഇകഴ്ത്താനും അധികാരവും കഴിവുകളും ഉപയോഗിക്കാൻ മാർഗ്ഗങ്ങൾ തിരയുന്ന പകൽ മാന്യൻമാരുടെ ഈ കാലഘട്ടത്തിൽ, നീതിമാനായ യൗസേപ്പ് പഠിപ്പിക്കുന്ന മാതൃക അകതാരിലും മാന്യത പുലർത്തുക എന്നതാണ്. അത്തരക്കാർക്കേ മനുഷ്യൻ്റെ നൊമ്പരങ്ങളോടും ബുദ്ധിമുട്ടുകളാടും ക്രിയാത്മകമായി സംവദിക്കാൻ കഴിയുകയുള്ളു. വീഴ്ചകൾ സംഭവിച്ചവർക്ക് തിരുത്താൻ അവസരം നൽകുന്നതും മാന്യതയുടെ മറ്റൊരു മറ്റൊരു ലക്ഷണമാണ്. ദൈവപുത്രൻ്റെ മനുഷ്യവതാരത്തോടെ മനുഷ്യ കുലത്തിൽ ഒരു തേജസ്സ് ഉദയം ചെയ്തു .ആ പുത്രൻ്റെ വളർത്തു പിതാവ് തൻ്റെ മാന്യതയിലൂടെ മാനവികതയ്ക്കു കൂലീനമായ ഒരു മാതൃക നൽകി. ആ മാതൃക നമുക്കും പിൻതുടരാം.
Image: /content_image/SocialMedia/SocialMedia-2021-01-22-17:21:08.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ

15327
Category: 14
Sub Category:
Heading: “മറിയത്തില്‍ ജനിച്ച ക്രിസ്തു”: ഇസ്രായേലില്‍ 1500 വര്‍ഷം പഴക്കമുള്ള പുരാതന ആലേഖനം കണ്ടെത്തി
Content: വടക്കന്‍ ഇസ്രായേലിലെ ജെസ്രീല്‍ താഴ്‌വരയില്‍ നിന്നും ‘മറിയത്തില്‍ ജനിച്ച ക്രിസ്തു’ എന്നര്‍ത്ഥമുള്ള 1500 വര്‍ഷങ്ങളുടെ പഴക്കമുള്ള പുരാതന ഗ്രീക്ക് ആലേഖനം കണ്ടെത്തിയതായി ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ). ബൈസന്റൈന്‍ കാലഘട്ടത്തിലേതോ അല്ലെങ്കില്‍ ഇസ്ലാമിക കാലഘട്ടത്തിന്റെ പ്രാരംഭത്തിലേതോ എന്ന് കരുതപ്പെടുന്ന കെട്ടിടത്തിന്റെ ജ്യാമതീയ രൂപകല്‍പ്പനയില്‍ മൊസൈക്ക് കൊണ്ട് നിര്‍മ്മിച്ച നടപ്പാതയില്‍ നിന്നുമാണ് പുരാതന ഗ്രീക്ക് ആലേഖനം കണ്ടെത്തിയതെന്നു ‘ഐ.എ.എ’ ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജെസ്രീല്‍ താഴ്‌വരയിലെ തായിബ മേഖലയില്‍ റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി സാച്ചി ലാങ്ങിന്റേയും, കോജാന്‍ ഹാക്കുവിന്റേയും നേതൃത്വത്തില്‍ മേഖലയില്‍ പുരാവസ്തുക്കളുണ്ടോ എന്നറിയുന്നതിന് നടത്തിയ ഉദ്ഖനനത്തിനിടയിലാണ് ക്രിസ്തീയ ചരിത്രത്തില്‍ വളരെയേറെ പ്രാധാന്യമുള്ള കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. “മറിയത്തില്‍ ജനിച്ച ക്രിസ്തു. ഏറ്റവും ദൈവഭയമുള്ളവനും, ഭക്തനുമായ മെത്രാന്‍ തിയോഡോസിയൂസിന്റേയും, തോ[ഓമസി]ന്റേയും ഈ നിര്‍മ്മിതി അടിത്തറയില്‍ നിന്നും കെട്ടിപ്പടുത്തതാണ്. ഇവിടെ പ്രവേശിക്കുന്നവരെല്ലാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” - ഇതാണ് ആലേഖനത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് ജെറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകനായ ഡോ. ലിയാ ഡി സെഗ്നി വ്യക്തമാക്കി. പരിഭാഷയില്‍ നിന്നും കെട്ടിടം ആശ്രമമായിരുന്നില്ല മറിച്ച് ഒരു ദേവാലയമായിരുന്നെന്ന് വ്യക്തമായതായി ഗവേഷകര്‍ പറഞ്ഞു. എ.ഡി അഞ്ചാം നൂറ്റാണ്ടില്‍ തായിബ ഗ്രാമം ഉള്‍പ്പെട്ടിരുന്ന ബെയിറ്റ് ഷിയാന്‍ മെട്രോപ്പോളിസിന്റെ പ്രാദേശിക മെത്രാപ്പോലീത്തയായിരുന്നു തിയോഡോസിയൂസെന്നും, തിന്മക്കെതിരായ ആശീര്‍വാദവും, സംരക്ഷണവും എന്ന നിലയില്‍ ഏതൊരു രേഖയുടേയും ആരംഭത്തില്‍ ‘മറിയത്തില്‍ ജനിച്ച ക്രിസ്തു’ എന്നെഴുതുന്ന പതിവ് ആ കാലഘട്ടത്തില്‍ വ്യാപകമായിരുന്നെന്നും ‘ഐ.എ.എ’യുടെ പുരാവസ്തു ഗവേഷകനായ യാര്‍ഡെന്നാ അലെക്സാണ്ട്രെ ‘ജെറുസലേം പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. തായിബ മേഖലയില്‍ ഒരു ബൈസന്റൈന്‍ ദേവാലയം ഉണ്ടായിരുന്നുവെന്നതിന്റെ ആദ്യ തെളിവാണിത്. കുരിശുയുദ്ധക്കാലഘട്ടത്തിലെ ഒരു ദേവാലയത്തിന്റെ അവശേഷിപ്പുകളും പുരാതന ക്രിസ്ത്യന്‍ ഗ്രാമമായിരുന്ന തായിബയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്ര പ്രാധാന്യമുള്ള കണ്ടെത്തല്‍ നടക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും മേഖലയില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുള്ള കാര്യം തങ്ങള്‍ക്കറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതൊരു നിര്‍മ്മാണ പ്രവര്‍ത്തനത്തിനും മുന്‍പ് നിര്‍മ്മാണം നടത്തേണ്ട സ്ഥലത്ത് പുരാവസ്തുക്കളുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നാണ് ഇസ്രയേലിലെ നിയമം അനുശാസിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-22-15:24:13.jpg
Keywords: പുരാതന, ഇസ്രയേ