category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingടെക്ക് കമ്പനികൾ ക്രിസ്തീയ വിശ്വാസത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെ പിടിച്ചുകെട്ടാൻ ഹംഗറി
Contentന്യൂയോര്‍ക്ക്: ഭീമന്‍ ടെക്ക് കമ്പനികൾ ക്രിസ്തീയതയ്ക്കു നേരെ നടത്തുന്ന നിയന്ത്രണത്തെ പിടിച്ചുകെട്ടാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് ഹംഗറിയുടെ നീതി കാര്യവകുപ്പ് മന്ത്രിയായ ജൂഡിത്ത് വർഗ. ക്രൈസ്തവരുടെയും, യാഥാസ്ഥിതികരുടെയും പോസ്റ്റുകളും, പ്രൊഫൈലും അടക്കമുള്ളവ ജനങ്ങളിൽ എത്താതിരിക്കാൻ രഹസ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ടെക്ക് കമ്പനികളുടെ നടപടിയ്ക്കെതിരെയാണ് നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ജൂഡിത്ത് തിങ്കളാഴ്ച രംഗത്തുവന്നത്. ട്വിറ്റർ തലവനായ ജാക്ക് ഡോർസി ഇതിനെപ്പറ്റി തന്റെ കമ്പനിയിലെ ജീവനക്കാരുമായി ഒരു കൂടിക്കാഴ്ചയിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പിന്റെ കാര്യവും ഹംഗറിയുടെ വനിതാ മന്ത്രി പോസ്റ്റിൽ പരാമർശിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ അടിസ്ഥാനമായുള്ള പല ജനാധിപത്യ മര്യാദകളും ടെക്ക് കമ്പനികൾ ലംഘിക്കുകയാണ്. ക്രൈസ്തവർക്ക് നേരേയും, വലതുപക്ഷ ചിന്താഗതികൾ ഉള്ളവർക്ക് നേരെയും കമ്പനികൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഇരകളിൽ ഒരാൾ താനാണെന്ന് ജൂഡിത്ത് വർഗ തുറന്നു പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററും, ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്നും വിലക്കിതിന് പിന്നാലെയാണ് ഹംഗറിയുടെ മന്ത്രി ശക്തമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. മെക്സിക്കൻ പ്രസിഡൻറ് ആന്ധ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡാർ, ജർമനിയുടെ ചാൻസലർ ആഞ്ജല മെർക്കൽ എന്നിവർ ടെക്ക് കമ്പനികൾക്കെതിരെ സംസാരിച്ച നേതാക്കളിൽ ഏതാനും ചിലരാണ്. യാഥാസ്ഥിതികരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്ന കമ്പനികളുടെ നടപടിയെ ഏകാധിപത്യ പ്രവണതയായാണ് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. ഗര്‍ഭഛിദ്രം അടക്കമുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്നവരെ തെരഞ്ഞുപിടിച്ച് അവരെ തങ്ങളുടെ വരുതിയിലാക്കുന്ന ടെക് ഭീമന്‍മാരുടെ നടപടി ഇതിനും മുന്‍പും ഉണ്ടായിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഡ് വാക്സിനില്‍ ഭ്രൂണാവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്നു എന്ന ലൈഫ്സൈറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു യൂട്യൂബ് കമ്പനി അവരുടെ ചാനല്‍ ബ്ലോക്ക് ചെയ്തിരിന്നു. സാമൂഹ്യ മാധ്യമങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമാക്കുന്ന നിയമം നടപ്പിലാക്കാൻ ഹംഗറിയുടെ സമീപം രാജ്യമായ പോളണ്ടും തയ്യാറെടുക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-01-22 18:44:00
Keywordsഹംഗറി, ഹംഗേ
Created Date2021-01-22 06:45:21