Contents

Displaying 14991-15000 of 25128 results.
Content: 15348
Category: 1
Sub Category:
Heading: വത്തിക്കാന്‍ ചത്വരത്തിന് സമീപം കൊടുംതണുപ്പിൽ മരിച്ച ഭവനരഹിതനെ വേദനയോടെ സ്മരിച്ച് പാപ്പ
Content: റോം: സെന്റ് പീറ്റേഴ്സ് സ്ക്വയറിന് സമീപം കൊടുംതണുപ്പിൽ മരിച്ച ഭവനരഹിതനു വേണ്ടി ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ദൈവസന്നിധിയിലേക്ക് പ്രാർത്ഥന ഉയർത്തി. സാൻ എജിഡിയോ സംഘടനയിലെ അംഗങ്ങളാണ് നാല്‍പ്പത്തിയാറു വയസ്സുള്ള എഡ്വിൻ എന്ന നൈജീരിയൻ വംശജനെ കഴിഞ്ഞ ബുധനാഴ്ച ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞ നാളുകളിൽ മരിച്ച ആളുകളുടെ പേരിന്റെ കൂടെ എഡ്വിന്റെ പേരും എഴുതിച്ചേർക്കപെടുകയാണെന്ന് പാപ്പ പറഞ്ഞു. ഒരു ഭിക്ഷക്കാരൻ തണുപ്പത്ത് മരിച്ചപ്പോൾ, അന്ന് ദുഃഖവെള്ളിയാഴ്ചയ്ക്ക് സമാനമായ ദിവസമായതിനാൽ കുർബാന അർപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞ വിശുദ്ധ ഗ്രിഗറിയുടെ വാക്കുകൾ നാം ഓർക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "നമുക്ക് എഡ്വിനെ സ്മരിക്കാം. തണുപ്പത്ത് ആരാരും നോക്കാനില്ലാതെ കിടന്നപ്പോൾ എന്തായിരിക്കും അദ്ദേഹത്തിന് തോന്നിയത്? നമുക്ക് എഡ്വിനു വേണ്ടി പ്രാർത്ഥിക്കാം". പാപ്പ പറഞ്ഞു. റോമാ ടുഡേ എന്ന മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ഈവർഷം മരിക്കുന്ന നാലാമത്തെ ഭവനരഹിതനാണ് എഡ്വിൻ. റോമിൽ ഏതാണ്ട് എണ്ണായിരത്തോളം ഭവനരഹിതർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ നിരവധി പേർ സെന്റ് പീറ്റേഴ്സ് സ്ക്വയറിന് സമീപമാണ് ഉറങ്ങുന്നത്. എഡ്വിന്റെ മൃതശരീരം കണ്ടെത്തിയ ദിവസം വത്തിക്കാൻ സംരക്ഷിക്കുന്ന ഭവനരഹിതർക്ക് വേണ്ടി കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ആരംഭിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-25-15:00:08.jpg
Keywords: വത്തിക്കാ
Content: 15349
Category: 22
Sub Category:
Heading: ജോസഫ് - സഭകളെ കൂട്ടി ഇണക്കുന്നവൻ
Content: 2021 ലെ സഭൈക്യവാരത്തിൻ്റെ വിഷയം വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം പതിനഞ്ചാം അധ്യായം 1 മുതൽ 17 വരെയുള്ള വചനഭാഗത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ " നിങ്ങൾ എൻ്റെ സ്നേഹത്തിൻ വസിക്കുകയും ധാരാളം ഫലം പുറപ്പെടുവിക്കുകയും ചെയ്യുവിൻ" എന്നതായിരുന്നു. ഈ വർഷത്തെ സഭൈക്യവാരത്തിൻ്റെ സമാപന ദിനത്തിൽ (ജനുവരി 25 ) വിശുദ്ധ യൗസേപ്പിതാവാണ് നമ്മുടെ മാർഗ്ഗദർശി. ദൈവസ്നേഹത്തിൻ്റെ തണലിൽ വസിച്ച യൗസേപ്പ് ജീവിതത്തിൽ കൃപകളുടെ വസന്തകാലമാണ് വിരിയിച്ചത്. വിവിധ സഭകൾ ദൈവസ്നേഹത്തിൽ ഒന്നിച്ചു വസിക്കുമ്പോൾ, ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ വിരിയുന്ന ഫലമാണ് സഭൈക്യം. അതൊരിക്കലും സഭയുടെ ഐശ്ചിക വിഷയമല്ല, ഈശോയുടെ ആഗ്രഹവും "പരിശുദ്‌ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ !."(യോഹന്നാന്‍ 17 : 11), സഭ ആയിത്തീരേണ്ട യാഥാർത്യവുമാണ്. വിശ്വാസ കാര്യങ്ങളെക്കാൾ ലൗകീകവും രാഷ്ട്രീയപരവും സ്വാർത്ഥപരവുമായ കാര്യങ്ങളാണ് സഭകളുടെ ഐക്യത്തിനു വിഘാതം സൃഷ്ടിക്കുന്നത്. ക്രൈസ്തവർ തമ്മിലുള്ള വിഭാഗീയത ലൗകികതയിൽനിന്നാണ് ഉത്ഭവിക്കുന്നതെന്നും ഐക്യത്തിലേക്ക് നയിക്കുന്നതിന് തടസമായി നിൽക്കുന്ന എല്ലാ വ്യത്യാസങ്ങൾക്കും മുകളിലായി ക്രിസ്തുവിനെ പ്രതിഷ്ഠിക്കണമെന്നും ഫ്രാൻസീസ് മാർപാപ്പ 2018 ൽ WCC യുടെ 70-ാം വാർഷികാഘോഷങ്ങളിൽ 2018 പങ്കെടുത്തപ്പോൾ ഓർമ്മിപ്പിച്ചതും ഈ യാഥാർത്യം തന്നെയാണ്. ജിവിതത്തിൽ എല്ലാറ്റിനും ഉപരിയായി അവതരിച്ച വചനമായ ഈശോയെ പ്രതിഷ്ഠിച്ച വിശുദ്ധ യൗസേപ്പിതാവിനോട് സഭൈക്യശ്രമങ്ങളുടെ വിജയത്തിനായി നമുക്കു മധ്യസ്ഥം തേടാം.
Image: /content_image/SocialMedia/SocialMedia-2021-01-25-18:58:41.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15350
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായ പാക്ക് ക്രിസ്ത്യന്‍ ബാലികയ്ക്ക് ഒടുവില്‍ മോചനം
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ നാല്‍പ്പത്തിയഞ്ചുകാരനായ മുസ്ലീം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത ശേഷം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കിയ പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. 5 മാസങ്ങള്‍ നീണ്ട നരകയാതനകള്‍ക്ക് ശേഷമാണ് തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീട്ടില്‍ ചങ്ങലയ്ക്കിട്ടിരിന്ന പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് മോചിപ്പിക്കുന്നത്. തടവിലായിരിക്കുമ്പോള്‍ പെണ്‍കുട്ടി നിരവധി യാതനകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നും പലപ്രാവശ്യം ക്രൂരമായി ബലാല്‍സംഘത്തിനിരയായിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. പോലീസ് കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കണങ്കാലില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ കുട്ടിയെ മോചിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം നിരവധി പ്രാവശ്യം പോലീസിനോട് അപേക്ഷിച്ചിരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തി. 18 വയസ്സില്‍ താഴെയുള്ള വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സിന്ധ് ചൈല്‍ഡ് മാര്യേജ് നിരോധന നിയമം പ്രാബല്യത്തിലിരിക്കുമ്പോള്‍പോലും പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളില്‍പെടുന്ന ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത വിവാഹത്തിനിരയാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇതിന് പോലീസും ഭരണകൂടവും മൌനസമ്മതം നല്‍കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. കറാച്ചിയിലെ സ്വന്തം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിമൂന്നുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അലി അസ്ഹര്‍ എന്ന മുസ്ലീം തട്ടിക്കൊണ്ടു പോയ വാര്‍ത്ത കഴിഞ്ഞ നവംബറില്‍ സി.ബി.എന്‍ ന്യൂസ് പുറത്തുവിട്ടിരുന്നു. മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് പെണ്‍ മോചിപ്പിക്കപ്പെട്ടത്. 2019 ഒക്ടോബറില്‍ കറാച്ചിയിലെ സിയാ കോളനിയില്‍ താമസിച്ചിരുന്ന നിവാസിയായ പതിനാലുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരയാക്കി വിവാഹം ചെയ്തിരിന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഭരണകൂടം മൌനം തുടരുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-25-20:01:49.jpg
Keywords: പാക്ക, പെണ്‍
Content: 15351
Category: 13
Sub Category:
Heading: 'മാഞ്ചസ്റ്ററിലെ മദര്‍ തെരേസ' മദര്‍ എലിസബത്തിന്റെ നാമകരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് സഭ
Content: ലിവര്‍പൂള്‍: 'മാഞ്ചസ്റ്ററിലെ മദര്‍ തെരേസ' എന്നറിയപ്പെട്ടിരുന്ന മദര്‍ എലിസബത്ത്‌ പ്രൌട്ടിനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തിയ വത്തിക്കാന്‍ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് സഭ. ഷ്ര്യൂസ്ബറിയില്‍ ജനിച്ച എലിസബത്ത് പ്രൌട്ട്‌ വിശുദ്ധ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന അറിയിപ്പ് ഏറെ ആഹ്ലാദം പകരുകയാണെന്ന് ഷ്ര്യൂസ്ബറി ബിഷപ്പ് മോണ്‍. മാര്‍ക്ക് ഡേവിസ് പറഞ്ഞു. കോളറയും, ടൈഫോയ്ഡും പടര്‍ന്നുപിടിച്ചുകൊണ്ടിരുന്ന കാലത്ത് പാവപ്പെട്ട രോഗികള്‍ക്കിടയില്‍ സേവനം ചെയ്ത സിസ്റ്റര്‍ എലിസബത്ത്‌ പ്രൌട്ടിന്റെ വീരോചിത പുണ്യകര്‍മ്മങ്ങള്‍ ഈ കൊറോണക്കാലത്ത് തന്നെ അംഗീകരിച്ച നടപടി ഏറ്റവും ഉചിതമായെന്നും മെത്രാന്‍ പറഞ്ഞു. ഇംഗ്ലീഷ് ജനതയ്ക്കും തിരുസഭയ്ക്കും മദര്‍ നല്‍കിയ സേവനങ്ങള്‍ വിദ്യാഭ്യാസ, ആരോഗ്യ പരിപാലന രംഗങ്ങളില്‍ പ്രത്യേകിച്ച് മദര്‍ സ്ഥാപിച്ച സ്ഥാപനങ്ങളില്‍ പ്രകടമാണെന്നു ലിവര്‍പൂള്‍ മെത്രാപ്പോലീത്ത മോണ്‍. മാല്‍ക്കം മക്മാഹന്‍ പറഞ്ഞു. 1820-ല്‍ ഷ്യൂസ്ബറിയിലാണ് മദര്‍ എലിസബത്ത്‌ ജനിച്ചത്. ആംഗ്ലിക്കന്‍ സഭയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച മദര്‍, ഇറ്റാലിയന്‍ മിഷ്ണറിയായിരിന്ന വാഴ്ത്തപ്പെട്ട ഡൊമിനിക്ക് ബാര്‍ബെരിയുടെ പ്രചോദനത്താല്‍ ഇരുപതാമത്തെ വയസ്സില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. കുരിശിന്റെ വിശുദ്ധ പോളിന്റെ ആത്മീയ പ്രേരണയാലാണ് മദര്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. മാഞ്ചസ്റ്ററിലെ ഐറിഷ് കുടിയേറ്റക്കാര്‍ക്കിടയിലും ഫാക്ടറി തൊഴിലാളികള്‍ക്കിടയിലും നിരാലംബരായ സ്ത്രീകള്‍ക്കിടയിലും ആശ്വാസവും അഭയവുമായി സിസ്റ്റര്‍ തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിരിന്നു. ഇക്കാലയളവില്‍ സിസ്റ്റര്‍ നിരവധി സ്കൂളുകുളും, ഹോസ്റ്റലുകളും സ്ഥാപിച്ചു. ഇരുപതു വനിതകള്‍ക്കൊപ്പം സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ക്രോസ് ആന്‍ഡ്‌ പാഷന്‍ (പാഷ്നിസ്റ്റ്) സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലും മദര്‍ എലിസബത്ത് തന്നെയായിരുന്നു. 1863-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പ ഈ സന്യാസിനീ സമൂഹത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. 1864 ജനുവരി 11ന് നാല്‍പ്പത്തിമൂന്നാമത്തെ വയസ്സില്‍ ക്ഷയരോഗ ബാധിതയായാണ് സിസ്റ്റര്‍ മരണപ്പെടുന്നത്. സട്ടണിലെ സെന്റ്‌ ആന്‍സ് ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്ന മദറിന്റെ കബറിടത്തില്‍ നിരവധി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാന്‍ എത്താറുണ്ട്. സിസ്റ്റര്‍ ആരംഭം കുറിച്ച സന്യാസിനി സമൂഹം പാപ്പുവ ന്യൂ ഗ്വിനിയ, അർജന്റീന, ചിലി, പെറു, ജമൈക്ക തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഇന്നു സജീവമായി സേവനനിരതരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-25-22:29:01.jpg
Keywords: ബ്രിട്ടനി, ബ്രിട്ടീ
Content: 15352
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമി തടവിലായിട്ട് 100 ദിവസം
Content: ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത വയോധികനായ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ നൂറു ദിവസം തടവു പിന്നിട്ടിട്ടും മോചനം അകലെ. പാര്‍ക്കിന്‍സണ്സ് രോഗബാധിതനും ക്ഷീണിതനുമായിട്ടും 83 വയസു കഴിഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിയുടെ പരാതികളെല്ലാം സഹതടവുകാരുടെ ദയനീയവസ്ഥയെക്കുറിച്ചു മാത്രം. 'കൂട്ടിലടച്ചാലും ഒരു പക്ഷിക്കു പാടാന്‍ കഴിയും'. സുഹൃത്തുക്കള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കുമായി ജയിലില്‍ നിന്ന് എഴുതിയ കത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി ഓര്‍മിപ്പിച്ചു. കൈ വിറയ്ക്കാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത അദ്ദേഹം വളരെ ബുദ്ധിമുട്ടി സ്വന്തം കൈപ്പടയിലാണു കഴിഞ്ഞ 22ന് കത്തയച്ചത്. സഹതടവുകാരുടെ സഹായത്തെക്കുറിച്ചു പറയാനായി രണ്ടു കത്തുകള്‍ നേരത്തെ ഈശോസഭാംഗങ്ങളായ ചില സഹപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹം അയച്ചിരുന്നു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഫാ. സ്റ്റാന്‍ സ്വാമി അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന വ്യക്തിയാണ്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് അടക്കം മാവോയിസ്റ്റുകളെ സായുധമായി നേരിടുന്ന നടപടികള്‍ക്കെതിരെ അദ്ദേഹം മുന്നോട്ടുവന്നിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗിയായതിനാല്‍ ജയിലില്‍ പലതവണ വീണുവെന്നും രണ്ടുതവണ ഹെര്‍ണിയയ്ക്കു ശസ്ത്രക്രിയ ചെയ്യേണ്ടിവന്നുവെന്നും സ്റ്റാന്‍ സ്വാമി നേരത്തെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നുവെങ്കിലും കോടതി ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.
Image: /content_image/News/News-2021-01-26-08:19:01.jpg
Keywords: സ്റ്റാന്‍
Content: 15353
Category: 18
Sub Category:
Heading: 'ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണം'
Content: കൊച്ചി: ആത്മനവീകരണത്തിലൂടെ ഭിന്നതകളെ മറികടക്കുന്ന സഭൈക്യപാതകള്‍ കണ്ടെത്തുവാന്‍ സഭകള്‍ക്ക് സാധ്യമാകണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021 എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാവാരത്തോടനുബന്ധിച്ച് സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഓണ്‍ലൈന്‍ ഏക്യുമെനിക്കല്‍ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ആമുഖ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം 'നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ നിങ്ങള്‍ വളരെ ഫലങ്ങള്‍ പുറപ്പെടുവിക്കും' എന്ന വചന ഭാഗത്തെ അധികരിച്ച് വിഷയാവതരണം നടത്തി. സിബിസിഐ വൈസ്പ്രസിഡന്റ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യസന്ദേശം നല്കി. ക്‌നാനായ യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ മെത്രാന്‍ മാത്യൂസ് മോര്‍ തിമോത്തിയോസ്, കെസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍. കെ. ജോര്‍ജ്, കോട്ടയം അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, സീറോ മലബാര്‍സഭ ഗ്രേറ്റ് ബ്രിട്ടന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍, മാര്‍ത്തോമ്മാ സുറിയാനി സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ സന്ദേശം നല്കി. നവാഭിഷിക്തനായ സിഎസ്ഐ ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് സീറോ മലബാര്‍സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്‍ അംഗം മാര്‍ തോമസ് തുരുത്തിമറ്റം സമാപനപ്രാര്‍ഥന നടത്തി. സിനഡല്‍ കമ്മീഷന്‍ ഫോര്‍ എക്യുമെനിസം സെക്രട്ടറി റവ. ഡോ. ചെറിയാന്‍ കറുകപ്പറന്പില്‍ പ്രാര്‍ഥന കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2021-01-26-08:30:51.jpg
Keywords: ആലഞ്ചേരി
Content: 15354
Category: 18
Sub Category:
Heading: നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധം: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: ന്യൂനപക്ഷ ക്ഷേമവകുപ്പ് കാലങ്ങളായി തുടരുന്ന നീതിനിഷേധം ചോദ്യം ചെയ്യുന്നതിനെ വര്‍ഗീയവാദമായി മുദ്രകുത്തുന്നത് അസംബന്ധമാണെന്നും ഇതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുമ്പോള്‍ ന്യായീകരണമല്ല തിരുത്തലുകളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടും വായിച്ചു പഠിക്കാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പും മന്ത്രിയും തയാറാകണം. 2006 നവംബര്‍ 30ന് കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും 80:20 അനുപാതമില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-01-26-08:43:56.jpg
Keywords: ന്യൂനപക്ഷ
Content: 15355
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: മനില: തെക്കൻ ഫിലിപ്പീസിലെ മിൻഡാനാവോയില്‍ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മലബാല രൂപതാവൈദികനായ ഫാ. റെനെ ബയാങ് റെഗലാഡോയാണ് (42) ഞായറാഴ്ച കൊല്ലപ്പെട്ടത്. പാറ്റ്പാറ്റ് ഗ്രാമത്തിലെ മലബാലെ കാർമൽ ആശ്രമത്തിന് സമീപം രാത്രി എട്ടുമണിയോടെ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു. ഫാ. റെഗലാഡോ സെന്റ് ജോൺ ഇരുപത്തിമൂന്നാമന്‍ കോളേജ് സെമിനാരിയിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതതരുടെ വെടിയേറ്റ് മരണപ്പെടുകയായിരിന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു. മലബാലെ സിറ്റിയിലെ സെന്റ് ജോൺ ഇരുപത്തിമൂന്നാമന്‍ പ്രീ-കോളേജിലും കഗായൻ ഡി ഓറോ സിറ്റിയിലെ കാമാമയിലെ സെന്റ് ജോൺ മേരി വിയാനി തിയോളജിക്കൽ സെമിനാരിയില്‍ ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ ഫാ. റെനെ ബയാങ് 2007 ഒക്ടോബർ 18നാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള സിബിസിപി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം, 2017 ന് ശേഷം ഫിലിപ്പീൻസിൽ കൊല ചെയ്യപ്പെടുന്ന നാലാമത്തെ വൈദികനാണ് ഫാ. റെഗലാഡോ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2021-01-26-09:12:41.jpg
Keywords: ഫിലിപ്പീ
Content: 15356
Category: 1
Sub Category:
Heading: അർമേനിയയ്ക്കെതിരെ അസർബൈജാൻ യുദ്ധം ചെയ്തത് വംശഹത്യ ലക്ഷ്യമാക്കി: ക്രൈസ്തവ സംഘടനയുടെ റിപ്പോർട്ട്
Content: യെരെവന്‍: അർമേനിയയ്ക്കെതിരെ അസർബൈജാനും, തുർക്കിയും കഴിഞ്ഞവർഷം അവസാനം യുദ്ധം ചെയ്തത് വംശഹത്യ ലക്ഷ്യംവെച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയുടെ റിപ്പോർട്ട് പുറത്ത്. ആഗോള ക്രൈസ്തവ പീഡനങ്ങളെ നിരീക്ഷിക്കുന്ന 'ഇന്‍റര്‍നാഷണൽ ക്രിസ്ത്യൻ കൺസേൺ' എന്ന സംഘടനയുടെ "ദി അനാട്ടമി ഓഫ് ജിനോസൈഡ്: കാരബാക്ക്സ് ഫോർട്ടി ഫോർ ഡേ വാർ" എന്ന പേരിലുള്ള റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. മനുഷ്യാവകാശ പ്രവർത്തകർക്കും, സർക്കാരുകൾക്കും, ആശങ്ക ഉളവാക്കിയ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നാഗാർണോ- കാരബാക്ക് പ്രദേശത്തെ ചൊല്ലി കഴിഞ്ഞവർഷം സെപ്റ്റംബർ മുതൽ നവംബർ വരെ ഉണ്ടായ സംഘർഷത്തിൽ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. യുദ്ധത്തിന്റെ മറവില്‍ അസർബൈജാനും തുർക്കിയും നിരവധി ക്രൈസ്തവ ദേവാലയങ്ങളടക്കമുള്ളവ തകർത്തു, യുദ്ധത്തിനിടെ തടവിലായവരെ പീഡിപ്പിച്ചു, തർക്ക പ്രദേശം തിരിച്ചു പിടിക്കാൻ വേണ്ടി ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകരവാദികളുടെ സഹായം തേടി ഇത്തരത്തിലുള്ള നിരവധി വസ്തുതകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ടെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ തല വെട്ടുന്നതിന് സാമ്പത്തിക പ്രതിഫലമടക്കം തീവ്രവാദികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടയിൽ രണ്ടു അർമേനിയൻ വംശജരെ അസർബൈജാൻ പട്ടാളക്കാർ കൊല്ലുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് ഇരുകൂട്ടരും തമ്മിലുള്ള തർക്കം കൂടുതൽ സങ്കീർണമാക്കി. അസർബൈജാൻ പട്ടാളക്കാർ അർമേനിയൻ പൗരന്മാരെയും, യുദ്ധത്തടവുകാരെയും ക്രൂരമായി പീഡിപ്പിക്കുന്ന മറ്റ് ഏതാനും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുർക്കിയാണ് ഇവർക്ക് പരിശീലനം നൽകിയതെന്നു പറയപ്പെടുന്നു. നാഗാർണോ- കാരബാക്ക് പ്രദേശം അസർബൈജാന്റെ ഭാഗമായുള്ള സ്ഥലമായാണ് അറിയപ്പെടുന്നത് എങ്കിലും, പതിറ്റാണ്ടുകളായി അർമേനിയൻ വംശജരാണ് ഇവിടെ ഭരിക്കുന്നത്. 1915ൽ 15 ലക്ഷത്തോളം അർമേനിയൻ വംശജരെ വധിച്ച അർമേനിയൻ വംശഹത്യ നടത്തിയ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു അസർബൈജാനും, തുർക്കിയും. എന്നാൽ ഒരു രാജ്യങ്ങളും ഇതൊരു വംശഹത്യയായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിന്റെ രണ്ടാം ഭാഗമായാണ് ഇപ്പോള്‍ അര്‍മേനിയയ്ക്കെതിരെ ഇരുരാജ്യങ്ങളും നടത്തിയ ആക്രമണങ്ങളെ നിരീക്ഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-26-09:34:44.jpg
Keywords: അര്‍മേനി
Content: 15357
Category: 10
Sub Category:
Heading: ബ്രസീലില്‍ കാറിലുണ്ടായ തീപിടുത്തത്തില്‍ അത്ഭുതമായി ജപമാലയും തിരുഹൃദയ പ്രാര്‍ത്ഥനയും
Content: സാവോപോളോ: ബ്രസീലില്‍ തീപിടുത്തത്തില്‍ കാര്‍ കത്തി നശിച്ചിട്ടും യാതൊരു കേടുപാടും സംഭവിക്കാത്ത ദിവ്യകാരുണ്യം സൂക്ഷിക്കുന്ന പാത്രത്തിന്റേയും, ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയുടേയും, ജപമാലയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും തരംഗമാകുന്നു. വിശുദ്ധ കുര്‍ബാനയില്‍ സഹായിക്കുന്ന ശുശ്രൂഷിയായ മരിയ എമിലിയ സില്‍വേര കാസ്റ്റാള്‍ഡിയുടെ കാറാണ് അഗ്നിയ്ക്കിരയായത്. തന്റെ കാറിലുണ്ടായിരുന്ന സകലതും കത്തിനശിച്ചിട്ടും ദിവ്യകാരുണ്യം സൂക്ഷിക്കുന്ന പാത്രത്തിനും, മാസാദ്യ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്ക് ഉപയോഗിച്ചിരുന്ന തിരുഹൃദയ പ്രാര്‍ത്ഥനയ്ക്കും ജപമാലയ്ക്കും യാതൊരു പോറല്‍ പോലും ഏറ്റില്ലെന്നാണ് കാസ്റ്റാകാള്‍ഡി പറയുന്നത്. ഒഴിച്ചുകൂടുവാന്‍ കഴിയാത്ത കാരണങ്ങളാല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ക്ക് നല്‍കുവാനായി ദിവ്യകാരുണ്യം കൊണ്ടുപോകുന്ന പാത്രമാണിത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഈ അത്ഭുതത്തിന്റെ ചിത്രങ്ങളാണ് ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ കാറിന്റെ സീറ്റും, യാതൊരു കേടുപാടും കൂടാതെ സീറ്റിലിരിക്കുന്ന വസ്തുക്കളും ചിത്രങ്ങളില്‍ വ്യക്തമാണ്. പാത്രത്തില്‍ തിരുവോസ്തി ഉണ്ടായിരുന്നു എന്ന്‍ തരത്തിലുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും പാത്രം ശൂന്യമായിരിന്നുവെന്നു കാസ്റ്റാള്‍ഡി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവോസ്തി വിതരണം ചെയ്തതിനു ശേഷം പാത്രം തുടച്ച് വൃത്തിയാക്കിയിരുന്നതിനാല്‍ തിരുവോസ്തിയുടെ അവശേഷിപ്പുകള്‍ പാത്രത്തില്‍ ഉണ്ടായിരിക്കുവാന്‍ സാധ്യതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തീപിടുത്തമുണ്ടായതിന് ശേഷം 15 മിനിറ്റുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്സ് തീയണച്ചിരിന്നു. കാറില്‍ നിന്നും വിശുദ്ധ വസ്തുക്കള്‍ പുറത്തെടുക്കുവാന്‍ താന്‍ ശ്രമിച്ചുവെങ്കിലും തനിക്ക് പൊള്ളല്‍ ഏല്‍ക്കുമെന്ന ഭയത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ അതിനു അനുവദിച്ചില്ലെന്നും കാസ്റ്റാള്‍ഡി പറഞ്ഞു. "യേശു ക്രിസ്തു എല്ലായിടത്തും സന്നിഹിതനാണ്, അവിടുന്ന് ജീവിക്കുന്ന ദൈവമാണ്" തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-26-16:41:28.jpg
Keywords: ജപമാല, അത്ഭുത