Contents

Displaying 15001-15010 of 25128 results.
Content: 15358
Category: 22
Sub Category:
Heading: ജോസഫ് - ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ
Content: ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: "ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാര പദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ അവൻ ദൈവകല്പനകളെ അചഞ്ചലമായി പാലിച്ചു. അതിനാൽ ജോസഫിന്റെ വിശ്വാസം ഒരിക്കലും തകിടം മറിഞ്ഞില്ല." ദൈവ കല്പനകളിലും ദൈവവചനത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു യൗസേപ്പിൻ്റെ ജീവിതത്തിനു തെളിമ നൽകിയത്. മനസ്സിനെ ചഞ്ചലചിത്തമാക്കുന്ന നിരവധി സന്ദർഭങ്ങൾ അവൻ്റെ ജീവിതത്തിൽ പരമ്പര തീർത്തപ്പോഴും എല്ലാം ദൈവഹിതത്തിൻ്റെ പൂർത്തീകരണമായി കാണാൻ യൗസേപ്പിൻ്റെ അകണ്ണ് തുറന്നത് ദൈവ പ്രമാണങ്ങളോടുള്ള അചഞ്ചലമായ പ്രതിപത്തിയായിരുന്നു. ദൈവകല്പകൾ സ്നേഹിക്കുകയും അവയെ വിലമതിക്കുകയും ചെയ്യുന്ന ഒരു ജോസഫൈൻ സമൂഹം (Josephine Community ) അതാണ് കാലഘട്ടത്തിൻ്റെ ആവശ്യം. "ദൈവവചനം ആദരിക്കുന്നവന്‍ ഉത്‌കര്‍ഷം നേടും "എന്ന സുഭാഷിത വചനം മറക്കാതെ സൂക്ഷിക്കാം. ദൈവ പ്രമാണങ്ങളോടുള്ള അചഞ്ചലമായ വിശ്വസ്തത ക്രിസ്തീയ കുടുംബങ്ങളുടെ കോട്ടയും കരുത്തുമാണ്. ദൈവ പ്രമാണങ്ങളോടു കാണിക്കുന്ന വിധേയത്വവും തുറവിയും ഒരു ഭീരുത്വത്തിൻ്റെ അടയാളമല്ല, മറിച്ച് ദൈവം സമ്പത്തായവൻ്റെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമാണ്.
Image: /content_image/SocialMedia/SocialMedia-2021-01-26-17:56:34.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15359
Category: 13
Sub Category:
Heading: പത്മശ്രീ നല്കി ഭാരതം ആദരിച്ചവരില്‍ രാജ്യത്തു സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികനും
Content: ന്യൂഡല്‍ഹി: ഏഴു പതിറ്റാണ്ടോളം ഭാരതത്തില്‍ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികന്‍ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വര്‍ഷം നവംബര്‍ 9ന് മരണപ്പെട്ട ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കിയാണ് ഭാരതം ആദരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സാഹിത്യ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യ നല്‍കുന്ന ഏറ്റവും ഉന്നത പുരസ്കാരങ്ങളില്‍ നാലാം സ്ഥാനത്തുള്ള പത്മശ്രീയ്ക്കു വൈദികനെ തെരഞ്ഞെടുത്തത്. 1925 നവംബര്‍ നാലിന് സ്‌പെയിനിലെ ലോഗ്രോനോയിലാണു ഫാ. വാല്ലെസ് ജനിച്ചത്. 1949-ല്‍ പതിനഞ്ചാം വയസില്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. 1958-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. വാല്ലെസ് 1960ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ ഗണിതശാസ്ത്ര അധ്യാപകനായി. 1960-1982 കാലയളവില്‍ അലഹാബാദിലെ സെന്റ്‌ സേവ്യേഴ്സ് കോളേജില്‍ ഗണിതവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹം തന്റെ സേവനം തുടരുന്ന കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിന്നു. ഗുജറാത്തി ഭാഷയില്‍ പുതിയ എഴുത്ത് ശൈലി വികസിപ്പിക്കുന്നതിലും, നിരവധി ഗണിത സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിലും സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തി കൂടിയായിരിന്നു ഫാ. വാല്ലെസ്. എഴുപത്തിയെട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഗുജറാത്ത് സര്‍ക്കാരിന്റെ സാഹിത്യ പുരസ്കാരത്തിന് 5 പ്രാവശ്യം അര്‍ഹനായിട്ടുള്ള അദ്ദേഹം 1978-ല്‍ ഗുജറാത്തി സാഹിത്യത്തിലെ ഏറ്റവും ഉന്നത പുരസ്കാരമായ രഞ്ചിത്ത്റാം സുവര്‍ണ്ണ ചന്ദ്രക് പുരസ്കാരവും നേടിയിരിന്നു. പ്രസ്തുത പുരസ്കാരത്തിനര്‍ഹനായ ആദ്യ വിദേശിയായിരിന്നു ഫാ. വാല്ലെസ്. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ മോദി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അനുശോചനം രേഖപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-26-21:17:15.jpg
Keywords: ആദര
Content: 15360
Category: 10
Sub Category:
Heading: രാജ്യത്ത് സമാധാനം പുലരാന്‍ നിനവേ ഉപവാസത്തിനു ആഹ്വാനവുമായി ഇറാഖി കർദ്ദിനാൾ
Content: ബാഗ്ദാദ്: രാജ്യത്ത് സമാധാനം പുലരാന്‍ നിനവേ ഉപവാസത്തിനു ആഹ്വാനവുമായി ഇറാഖിലെ കൽദായ കത്തോലിക്കാ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ. കൊറോണ വൈറസിൽ നിന്നുള്ള മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുക, പാപങ്ങളെ പറ്റി പശ്ചാത്തപിക്കുക, സഹോദരങ്ങളോടും സമൂഹത്തിനോടുമുള്ള കടമ നിർവഹിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഉപവാസ പ്രാർത്ഥനയ്ക്ക് പിന്നിലുണ്ട്. നോമ്പിനോട് അടുത്ത നാളുകളിലാണ് പരമ്പരാഗതമായി ഏതാനും ചില പൗരസ്ത്യ റീത്തുകൾ നിനവേ ഉപവാസം അനുഷ്ഠിക്കുന്നത്. പഴയനിയമത്തിലെ യോനാ പ്രവാചകൻ തിമിംഗലത്തിന്റെ ഉള്ളിൽ മൂന്നുദിവസം കഴിഞ്ഞതിന്റെയും, നിനവേയിലെ ജനങ്ങളുടെ മാനസാന്തരത്തിന്റെയും സ്മരണയ്ക്കാണ് നിനവേ ഉപവാസം ആരംഭിച്ചത്. ഉച്ചവരെ, സാധിക്കുമെങ്കിൽ വൈകുന്നേരം വരെ ഉപവസിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാൻ കർദ്ദിനാൾ വിശ്വാസി സമൂഹത്തിന് നിർദേശം നൽകി. മാര്‍ച്ചില്‍ നടക്കുന്ന പാപ്പയുടെ ഇറാഖ് സന്ദര്‍ശന വിജയത്തിനായും ആഹ്വാനമുണ്ട്. "നമുക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിന് വേണ്ടി പ്രാർത്ഥിക്കാം. യോനാ പ്രവാചകൻ പറഞ്ഞ വാക്കുകൾ നിനവേയിലേ ജനങ്ങൾ ശ്രവിച്ചത് പോലെ ഒരു നല്ല ജീവിതം ഉണ്ടാവാൻ വേണ്ടി പാപ്പയുടെ വാക്കുകൾ നമുക്ക് കേൾക്കാം" അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ കീഴിലുള്ള 23 പൗരസ്ത്യ സഭകളിലൊന്നാണ് കൽദായ കത്തോലിക്കാ സഭ. സിറിയൻ, അർമീനിയൻ, അറബ്, അസീറിയൻ ക്രൈസ്തവരെ പോലെ ഇറാഖിലെ ഒരു പ്രബല ക്രൈസ്തവ വിഭാഗമാണ് കൽദായ ക്രൈസ്തവർ. മാർച്ച് മാസം അഞ്ചാം തീയതി മുതൽ എട്ടാം തീയതി വരെ ആയിരിക്കും ഫ്രാൻസിസ് മാർപാപ്പയുടെ ഇറാക്ക് സന്ദർശനം നടക്കുക. ബാഗ്ദാദും, ക്രൈസ്തവസമൂഹം തിങ്ങിപ്പാർക്കുന്ന നിനവേ പ്രവിശ്യയും മാർപാപ്പ സന്ദർശിക്കുമെന്ന് കരുതപ്പെടുന്നു. പാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി ഞായറാഴ്ച ദിവസങ്ങളിൽ ദിവ്യബലിമധ്യേ പ്രാർത്ഥിക്കാൻ ലഘു പ്രാർത്ഥന കർദ്ദിനാൾ അടുത്തിടെ വിശ്വാസി സമൂഹത്തിന് നൽകിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-27-12:08:23.jpg
Keywords: ഇറാഖ
Content: 15361
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ സമാധാനമുണ്ടാകണമെങ്കിൽ സംയുക്ത ശ്രമം അനിവാര്യം: ഇസ്രായേൽ പലസ്തീൻ അധികാരികളോട് ക്രിസ്ത്യന്‍ നേതൃത്വം
Content: ലണ്ടന്‍: സമാധാനവും സ്വസ്ഥതയും ഉണ്ടാകാന്‍ ഇസ്രയേൽ പലസ്തീൻ അധികാരികൾ നേരിട്ട് പോംവഴികൾ ആരായണമെന്ന ആവർത്തിച്ച് ക്രിസ്ത്യന്‍ നേതൃത്വം. ഇംഗ്ലണ്ടിലേയും വെയിൽസിലേയും മെത്രാന്മാർ ചേർന്ന് രൂപപ്പെടുത്തിയ ഹോളിലാൻഡ് കോർഡിനേഷൻ ഗ്രൂപ്പാണ് പ്രസ്തുത ആവശ്യം ആവര്‍ത്തിച്ചത്. യൂറോപ്പിലേയും അമേരിക്കയിലേയും മെത്രാന്മാർ ഉൾപ്പെടുന്ന സംഘത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു മെത്രാനുമുണ്ട്. കോവിഡ് 19 വാക്സിൻ ഇസ്രായേല്‍, പലസ്തീനികൾക്കും ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മേഖലയിൽ പ്രാർത്ഥനയ്ക്കും ബോധവത്ക്കരണത്തിനും സമാധാന പ്രവർത്തനങ്ങൾക്കുമായി 2000 മുതൽ എല്ലാ വർഷവും സമിതി വിശുദ്ധ നാട്ടിലേക്ക് യാത്ര നടത്താറുണ്ട്. മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജനുവരിയിലെ കൂടിക്കാഴ്ച ഓൺലൈനായിട്ടായിരുന്നു സംഘടിപ്പിച്ചത്. ചെറിയ സമൂഹമാണെങ്കിലും ക്രൈസ്തവർ സാമൂഹിക ഐക്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശ പങ്കുവയ്ക്കുവാന്‍ അവർക്കു കഴിയുന്നുവെന്നും ജനുവരി 22നു പ്രതിനിധി സംഘം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ആഗോള ക്രൈസ്തവര്‍ക്ക് വീണ്ടും വിശുദ്ധ നാട്ടിലേക്ക് തീർത്ഥയാത്ര നടത്തുവാനും ഇക്കാര്യങ്ങൾ നേരിട്ട് കാണുവാനും, വേണ്ട പിന്തുണ നൽകുവാനും എത്രയും വേഗം കഴിയട്ടെ. അതുവരെ സാധിക്കുന്ന സഹായങ്ങൾ ചെയ്യുവാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും സമൂഹങ്ങളോട് തങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും ഹോളിലാൻഡ് കോർഡിനേഷൻ ഗ്രൂപ്പ് പ്രസ്താവിച്ചു. തീർത്ഥാടകരുടെ അഭാവം വിശുദ്ധ നാട്ടിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമാക്കിയെന്നു കമ്മിറ്റി വിലയിരുത്തി. അവസാനിക്കാത്ത രാഷ്ട്രീയ സംഘട്ടനങ്ങളും അടുത്ത കാലത്തൊന്നുമുണ്ടാകാത്ത വിധം കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണെന്നും സംഘം നിരീക്ഷിച്ചു. അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ അന്താരാഷ്ട്ര സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാൻ ബിഷപ്പ് ഡേവിഡ് മല്ലോയ് അടക്കമുള്ള പ്രമുഖരും പ്രതിനിധി സംഘത്തിൽ അംഗങ്ങളാണ്. 2020 ജനുവരിയിൽ നടത്തിയ തീര്‍ത്ഥാടനത്തില്‍ മെത്രാന്മാർ ഗാസയിലും, കിഴക്കൻ ജുസലേമിലും റാമള്ളയിലുമുള്ള ക്രൈസ്തവരെ സന്ദർശിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-27-13:00:37.jpg
Keywords: വിശുദ്ധ നാട
Content: 15362
Category: 10
Sub Category:
Heading: അബോര്‍ഷനും ദയാവധവുമില്ലാത്ത രാജ്യത്തിനായി പ്രാര്‍ത്ഥനയുമായി ചിലിയിൽ ദേശീയ പ്രായശ്ചിത്ത ദിനം
Content: സാന്‍റിയാഗോ: ജീവിത വെളിച്ചം കാണുന്നതിന് മുന്‍പേ തന്നെ കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രവും, ദയാവധമെന്ന നരഹത്യയുമില്ലാത്ത രാജ്യത്തിനായി പ്രാര്‍ത്ഥനയുമായി തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ ദേശീയ പ്രായശ്ചിത്ത ദിനം ആചരിച്ചു. കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജനുവരി 23ന് വിര്‍ച്വലായാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണം നടത്തിയത്. സാന്റിയാഗോ അതിരൂപതയിലെ സാന്റാ ഗേമാ ഇടവക ദേവാലയത്തില്‍വെച്ച് ദിവ്യകാരുണ്യ ആരാധനയോടും വിശുദ്ധ കുര്‍ബാനയോടും കൂടിയാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണത്തിനു തുടക്കമിട്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വരെ ചുരുങ്ങിയ നടപടിക്രമങ്ങള്‍ക്കുള്ളില്‍ ദയാവധം അനുവദിക്കുന്ന പദ്ധതിയെക്കുറിച്ചും, ഗര്‍ഭധാരണം മുതല്‍ 14 ആഴ്ചകള്‍ വരെ ഭ്രൂണഹത്യ അനുവദിക്കുന്നതിനെക്കുറിച്ചും ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പാര്‍ലമെന്റില്‍ ശക്തമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണം സംഘടിപ്പിക്കുവാന്‍ വിശ്വാസികള്‍ നിര്‍ബന്ധിതരായത്. മാരകമായ ഈ തിന്മകള്‍ക്ക് അറുതിവരുത്തുവാന്‍ രാജ്യത്തിന്റെ വടക്ക്, മധ്യ, തെക്ക് ഭാഗങ്ങളിലുള്ള വിശ്വാസീ സമൂഹങ്ങള്‍ മാറിമാറി ഓരോ അരമണിക്കൂറും ഇടവിട്ട് വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിരിക്കുന്ന ഈശോയോട് പ്രാര്‍ത്ഥിച്ചു. നിലവില്‍ അമ്മയുടെ ജീവന് ഭീഷണി, ഭ്രൂണത്തിന് മാരകമായ വൈകല്യം, മാനഭംഗമൂലമുള്ള ഗര്‍ഭധാരണം എന്നീ സാഹചര്യങ്ങളില്‍ മാത്രം 12 ആഴ്ചവരെയുള്ള അബോര്‍ഷന് മാത്രമേ ചിലിയില്‍ അനുവാദമുണ്ടായിരിന്നുള്ളൂ. ഇതാണ് കൂടുതല്‍ ഉദാരവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നത്. ചില സ്ഥലങ്ങളില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കു പുറമേ, ജപമാലയും, സ്തുതി ഗീതങ്ങളും വിചിന്തനങ്ങളും സാക്ഷ്യങ്ങളും പ്രായശ്ചിത്ത ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അബോര്‍ഷനും, ദയാവധവും അനുവദിക്കുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പ്‌ ഉണ്ടാകില്ലായെന്നും ജീവിതത്തെ സ്നേഹിക്കുകയും, വിലമതിക്കുകയും വേണമെന്നും സാന്റിയാഗോ അതിരൂപതയിലെ സാന്റാ ഫൌസ്റ്റീന ഇടവകയിലെ ഫാ. ജുവാന്‍ ഇഗ്നസിയോ സ്ക്രാം പറഞ്ഞു. പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനത്തില്‍ ഡൌണ്‍ സിന്‍ഡ്രോമിന് കാരണമായ എക്സ്ട്രാ ക്രോമോസോം കണ്ടുപിടിച്ച കത്തോലിക്ക ശിശുരോഗവിദഗ്ദനും, ജനിതക ശാസ്ത്രജ്ഞനും, അബോര്‍ഷനെ നിരാകരിച്ചതിന്റെ പേരില്‍ നോബല്‍ പ്രൈസ് ലഭിക്കാതെ പോവുകയും ചെയ്ത ധന്യന്‍ ഡോ. ജെറോം ലെജിയൂണെയുടെ അനുസ്മരണവും വില്ലാരിക്കയിലെ നിത്യാരാധന ചാപ്പലില്‍ സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2021-01-27-16:02:25.jpg
Keywords: ചിലി
Content: 15363
Category: 22
Sub Category:
Heading: ജോസഫ് - സ്വർഗ്ഗം നോക്കി നടന്നവൻ
Content: ലോകം ആദരവോടെ വീക്ഷിക്കുന്ന ഒരു അമേരിക്കൻ ഡോക്ടറാണ് ബെഞ്ചമിൻ സോളമൻ കാർസൺ അഥവാ ഡോ: ബെൻ കാർസൺ. 1984 മുതൽ 2013 വരെ ലോക പ്രശസ്തമായ അമേരിക്കയിലെ മേരിലാൻഡിലുള്ള ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ പീഡീയാട്രിക് ന്യൂറോസർജറി വിഭാഗത്തിന്റെ (Pediatric Neurosurgery ) തലവനായിരുന്നു ഡോ: കാർസൺ. മുപ്പത്തിമൂന്നാം വയസ്സിൽ ലോകം കൊതിക്കുന്ന ഉന്നതിയിൽ എത്തിച്ചേർന്ന കാർസൺ 60 ഓണററി ഡോക്ട്രേറ്റുകളുടെയും അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയുടെയും ( Presidential Medal of Freedom) സ്വീകർത്താവാണ്. ഡോ. കാർസൻ്റെ ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം: "ആരെങ്കിലും നിൻ്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചാൽ ധൈര്യത്തോടെ നീ ഇങ്ങനെ പ്രഘോഷിക്കണം. സഭയാണ് എൻ്റെ കോളേജ്, സ്വർഗ്ഗമാണ് എൻ്റെ സർവ്വകലാശാല. പിതാവായ ദൈവമാണ് എൻ്റെ ഉപദേശകൻ, യേശു എൻ്റെ പ്രിൻസിപ്പൽ, പരിശുദ്ധാത്മാവാണ് എൻ്റെ അധ്യാപകൻ, മാലാഖമാരാണ് എൻ്റെ ക്ലാസ്സ്മേറ്റ്സ് , ബൈബിളാണ് എൻ്റെ പാഠപുസ്തകം. സാത്താനെ പരാജയപ്പെടുത്തുകയാണ് എൻ്റെ വിനോദം. ആത്മാക്കളെ തേടുകയാണ് എൻ്റെ കര്‍ത്തവ്യം, നിത്യത നേടുകയാണ് എൻ്റെ ഡിഗ്രി. ആരാധനയും സ്തുതിയുമാണ് എൻ്റെ മുദ്രാവാക്യം." വിശുദ്ധ യൗസേപ്പിതാവിൻ്റെ ജീവിതം സൂക്ഷ്മമായി പരിശോധിച്ചാൽ ഇതക്ഷരാർത്ഥത്തിൽ ശരിയാണ്. സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചൻ്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിനു അവൻ വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി. ജോസഫ് വർഷത്തിൻ്റെ അമ്പതാം ദിവസം സ്വർഗ്ഗമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. സ്വർഗ്ഗം നോക്കി നടന്ന യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി .
Image: /content_image/SocialMedia/SocialMedia-2021-01-27-18:18:25.jpg
Keywords: ജോസഫ്, യൗസേ
Content: 15364
Category: 1
Sub Category:
Heading: യു‌എസ് സംസ്ഥാനങ്ങളില്‍ അബോര്‍ഷന്‍ അനുകൂല, പ്രതികൂല ബില്ലുകള്‍ ഒരുങ്ങുന്നു: പ്രാര്‍ത്ഥനയോടെ പ്രോലൈഫ് സമൂഹം
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണമാറ്റം വന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാന ഭരണകൂടങ്ങള്‍ ഗര്‍ഭഛിദ്ര വിഷയത്തില്‍ അനുകൂല, പ്രതികൂല ബില്ലുകള്‍ പരിഗണിക്കുവാന്‍ തയ്യാറെടുക്കുന്നതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയുന്ന (ഗര്‍ഭധാരണം മുതല്‍ 6 ആഴ്ചക്കുള്ളില്‍) ഘട്ടം മുതല്‍ ഗര്‍ഭഛിദ്രം വിലക്കുന്ന ‘ഹാര്‍ട്ട്ബീറ്റ് ബില്‍’ സൗത്ത് കരോളിന സെനറ്റ് ഈ ആഴ്ച പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാര്‍ട്ട്ബീറ്റ് ബില്‍ തന്റെ മേശയില്‍ എത്തിയാല്‍ ഒപ്പുവെക്കുമെന്ന് സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്രി മക്മാസ്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേദന അനുഭവപ്പെടും എന്ന്‍ കരുതപ്പെടുന്ന 20 ആഴ്ചകള്‍ക്ക് ശേഷമുള്ള അബോര്‍ഷനുകള്‍ വിലക്കുന്ന ‘പെയിന്‍-കേപ്പബിള്‍ അണ്‍ബോണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്റ്റ്’ന്റെ ഒരു പതിപ്പ് സമീപ കാലത്ത് ഫ്ലോറിഡ സംസ്ഥാനത്തിലെ ഹൗസിലും സെനറ്റിലും അവതരിപ്പിച്ചിരിന്നു. ജനിക്കുവാനിരിക്കുന്ന മനുഷ്യ ജീവന്റെ സംരക്ഷണാര്‍ത്ഥമാണിതെന്നാണ് ബില്ലിന്റെ സെനറ്റ് പതിപ്പ് അവതരിപ്പിച്ച സെനറ്റര്‍ അന മരിയ റോഡ്രിഗസ് പറഞ്ഞത്. ജനിക്കുവാനിരിക്കുന്ന ശിശുക്കള്‍ക്ക് വേണ്ടി സംസാരിക്കുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മൊണ്ടാന സംസ്ഥാന ഹൗസും നാല് പ്രോലൈഫ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കി. മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ഗിയാന്‍ഫോര്‍ട്ട്‌ ഈ ബില്ലില്‍ ഒപ്പിടുമെന്നാണ് സൂചന. പെയിന്‍-കേപ്പബിള്‍ ബില്‍, അബോര്‍ഷന് മുന്‍പ് കുട്ടിയുടെ അള്‍ട്രാ സൗണ്ട് മാതാവ് കാണേണ്ടതിന്റെ ആവശ്യകത, അബോര്‍ഷന് കാരണമായേക്കാവുന്ന മരുന്നുകളുടെ നിയന്ത്രണം’ തുടങ്ങിയവയാണ് ഈ നാലു ബില്ലുകളില്‍ ഉള്‍പ്പെടുന്നത്. അതേസമയം പ്രസിഡന്‍റ് ജോ ബൈഡന്‍ അംഗമായ ഡെമോക്രാറ്റ് പാര്‍ട്ടി ഗര്‍ഭഛിദ്രത്തെ പിന്താങ്ങുന്നതിന്റെ ചുവടുപിടിച്ച് ഗര്‍ഭഛിദ്ര ബില്ലുകള്‍ വ്യാപിപ്പിക്കുവാന്‍ ഓരോ സംസ്ഥാനങ്ങളിലും ഇടപെടല്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന ബില്ലുകള്‍ പ്രാബല്യത്തില്‍ വരുവാന്‍ പ്രാര്‍ത്ഥനയുമായി പ്രോലൈഫ് സംഘടനകള്‍ സജീവമാകുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fvv0Yaw69ql7TvpSsbpR2W}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2021-01-27-19:06:46.jpg
Keywords: അമേരിക്ക, ഗര്‍ഭഛി
Content: 15365
Category: 1
Sub Category:
Heading: ചരിത്ര പ്രസിദ്ധമായ വരാപ്പുഴ പള്ളിയെ മൈനര്‍ ബസിലിക്ക പദവിയിലേക്ക് മാര്‍പാപ്പ ഉയർത്തി
Content: വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയമായിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കർമ്മലീത്ത മിഷ്ണറിമാർ ആണ് ഗോത്തിക് ശിൽപകലാ രീതിയിൽ ദേവാലയം പണികഴിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണസിരാ കേന്ദ്രമായിരുന്നു വരാപ്പുഴ ദേവാലയം. നിലവില്‍ കേരളത്തിൽ പത്ത് ബസിലിക്കകളാണ് ആകെ ഉള്ളത്. എറണാകുളം, തൃശ്ശൂർ, അങ്കമാലി, ചമ്പക്കുളം എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, തിരുവനന്തപുരം സീറോ മലങ്കര സഭയുടെ കീഴിലും, കൊച്ചി, വല്ലാർപാടം, ആലപ്പുഴ, പള്ളിപ്പുറം, വരാപ്പുഴ എന്നിവ ലത്തീൻ സഭയുടെ കീഴിലും ആണ്. 2016ൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പക്കുളം ദേവാലയമായിരുന്നു അവസാനമായി വത്തിക്കാനിൽ ബസിലിക്കയായി ഉയർത്തിയിരുന്നത്. ഇന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആദ്യത്തെ ബസിലിക്കയായിരിക്കും ഈ ദേവാലയം. കർമല മാതാവിന്‍റെയും, വിശുദ്ധ യൗസേപ്പിതാവിന്‍റെയും നാമധേയത്തിലാണ് ഈ ബസിലിക്ക. ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവർ ആണ് കർമ്മലീത്ത (ഒ.സി.ഡി.) മിഷ്ണറിമാർ. വരാപ്പുഴ ദേവാലയത്തോട് ചേർന്ന് കർമ്മലീത്ത സന്യസികളുടെ (OCD) ആശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.
Image: /content_image/News/News-2021-01-27-21:21:26.jpg
Keywords: ബസിലിക്ക, കത്തീഡ്ര
Content: 15366
Category: 4
Sub Category:
Heading: ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത | ലേഖന പരമ്പര- ഭാഗം 20
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍}# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍}# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍}# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍}# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15197}} കർത്താവിനു യോജിച്ചതും അവിടത്തേക്കു തികച്ചും പ്രീതിജനകയുമായ ജീവിതം നയിക്കുവാൻ നിങ്ങൾക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഫലദായകവുമാവുകയും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിൽ നിങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്യും" (കൊളോ 1:10 ) അയ്യായിരത്തിലേറെ ക്രൈസ്തവർ പങ്കെടുത്ത ദ്വിദിന സുവിശേഷ സമ്മേളനം ദരിംഗബാഡിയയിൽ നിന്ന് 15 കി.മീ. അകലെയുള്ള സുനാമഹ ഗ്രാമത്തിൽ അരങ്ങേറി. ആ ഗ്രാമത്തിലെത്തിച്ചേരാൻ മൂന്നു കിലോമീറ്ററിൽ കൂടുതൽ പൊടിനിറഞ്ഞ മൺപാതയിലൂടെ യാത്ര ചെയ്യണമായിരുന്നു. സുവിശേഷ സമ്മേളനവും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളുടെ തിരുപ്പട്ട ശുശ്രൂഷയും നടത്തുന്നതിനുവേണ്ടി, കട്ടിയുള്ള ഇലകൾകൊണ്ട് മൂടിയ വലിയ പന്തൽ 2009 ഫെബ്രുവരി അവസാന ആഴ്ചയിൽ ഒരുക്കിയിരുന്നു. കഠിനചൂടിൽ നിലയുറപ്പിച്ചിരുന്ന 50 സന്നദ്ധ സേവകർ എല്ലാവരും നീണ്ട വടി വഹിച്ചിരുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, സരോജ് നായക് പറഞ്ഞു: "ഞങ്ങളുടെ സമൂഹം ഏറെ ഭയചകിതരാണ്. അവർക്ക് സുരക്ഷിതത്വ വിശ്വാസം കൊടുക്കുവാൻ വേണ്ടിയാണിത്." #{blue->none->b->മതമർദ്ദനത്തിനിടയിൽ തിരുപ്പട്ട ശുശ്രൂഷ ‍}# സുനാമഹയിലെ സമ്മേളനത്തിൽ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സി.എൻ.ഐ) ഫുൽബാനി രൂപതാക്ഷ്യനായ ബിഷപ്പ് ബിജയ് കുമാർ നായക് മൂന്നു പേരെ പാസ്റ്റർമാരായും 12 പേരെ അൽമായ പാസ്റ്റർമാരായും അവരോധിച്ചു. "ഞങ്ങൾക്ക് പേടിയുണ്ട്. എന്നാൽ ദൈവത്തിൽ ആശ്രയിക്കുന്നു. സംഭവിച്ചതോർത്ത് ഞാൻ ഭയപ്പെടുന്നില്ല." ന്യൂഡൽഹിയിലെ അജപാലന പരിശീലനം പൂർത്തിയാക്കിയ സുബേന്ദ്ര പ്രധാൻ തിരുപ്പട്ട ശുശ്രൂഷയ്ക്ക്മുമ്പ് പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുക്കളാകണമെന്ന തുടർച്ചയായ ഭീഷണിയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു പാസ്റ്ററാകണമെന്ന് ഞാൻ വർഷങ്ങൾക്കു മുമ്പ് തീരുമാനിച്ചതാണ്. അതിൽനിന്ന് പിന്തിരിയുന്ന പ്രശ്നം ഉദിക്കുന്നില്ല." അന്നുതന്നെ വൈദികപട്ടമേറ്റ മറ്റൊരാളാണ് സാമന്ത്‌ കുമാർ നായക്. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ ജിമാംഗിയ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട് തകർക്കപ്പെട്ടു. തുടർന്ന് അദ്ദേഹവും ഭാര്യയും മൂന്നു പെൺമക്കളും ഉദയഗിരിയിലെ അഭയാർത്ഥികേന്ദ്രത്തിൽ താമസമാക്കി. പക്ഷേ, സാമന്തിന്റെ വിശ്വാസത്തെ തളർത്തുവാൻ ദുരനുഭവങ്ങൾക്ക് കഴിഞ്ഞില്ല. മറിച്ച്, അദ്ദേഹം സമർത്ഥിച്ചതുപോലെ, മതമർദ്ദനം സാമന്തിന്റെ വിശ്വാസത്തെ കൂടുതൽ ദൃഢവും തീവ്രവുമാക്കുകയാണ് ചെയ്‌തത്‌. "ഞങ്ങളുടെ വിശ്വാസികൾ പരീക്ഷണഘട്ടത്തിൽ വലിയ വിശ്വാസമാണ് പ്രകടിപ്പിച്ചത്. വിശ്വാസ സംരക്ഷണാർത്ഥം ജീവൻതന്നെ അവർ ബലി അർപ്പിക്കുകയുണ്ടായി. പാസ്റ്ററായി അഭിഷിക്തനായാതിനാൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു," പൗരോഹിത്യ സ്വീകരണ ശുശ്രൂഷയ്ക്ക് 60 കി. മീ. യാത്രചെയ്തുവന്ന സാമന്ത്‌ എടുത്തുപറഞ്ഞു. ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ തിരുപ്പട്ട ശുശ്രൂഷാ സമയത്ത് പ്രാർത്ഥനാ നിർലീനരായി കാണപ്പെട്ടു. മേൽക്കൂരയായി മേഞ്ഞിരുന്ന ഇലകളുടെ ഇടയിലൂടെ ഊർന്നിറങ്ങിയ സൂര്യകിരണങ്ങളേറ്റ്, പരമ്പരാഗതമായ വർണങ്ങൾ ചാലിച്ച വനിതാവാദങ്ങൾക്ക് വശ്യയേറി. തിരുപ്പട്ട ശുശ്രൂഷയിൽ മുഖ്യകാർമ്മികനായിരുന്ന ബിഷപ്പ് ബിജയ് ആഗ്രഹിച്ചിരുന്നത് ഈ പരിപാടികളെല്ലാം ഫുൽബാനി രൂപതയുടെ കേന്ദ്രമായ ഉദയഗിരിയിൽ സംഘടിപ്പിക്കുവാനാണ്. "പക്ഷേ, അവിടെ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്. തന്നയുമല്ല, ഞങ്ങളുടെ ഭൂരിപക്ഷം വിശ്വാസികളും അഭ്യാർത്ഥികേന്ദ്രങ്ങളിലാണ് കഴിയുന്നത്," അദ്ദേഹം വിശദീകരിച്ചു. തന്റെ അജഗണത്തിന്റെ അത്ഭുതാവഹമായ പ്രതികരണം അദ്ദേഹത്തെ വിസ്മയഭരിതമാക്കി. അക്രമികളുടെ സംഹാരതാണ്ഡവത്തിൽ വീടുകൾ നഷ്ടപ്പെട്ടവർപോലും, ദീർഘദൂരം നടന്ന്, തിരുക്കർമ്മങ്ങളിൽ സംബന്ധിക്കാനെത്തിയിരുന്നു. തിരുപ്പട്ടദാന ശുശ്രൂഷ കഴിഞ്ഞ് മടങ്ങുമ്പോൾ ധാരാളം ക്രൈസ്തവർ പൊടിപടലംപൂണ്ട പാതയിലൂടെ സുവിശേഷ സമ്മേളനത്തിൽ പങ്കെടുക്കുവാൻ നടന്നുവരുന്നത് ശ്രദ്ധിച്ചു. കുഞ്ഞുങ്ങളെ തോളിരുത്തിക്കൊണ്ടുള്ള അവരുടെ യാത്ര.പ്രതിസന്ധിഘട്ടങ്ങളിൽ ഓരോ ക്രൈസ്തവനും എപ്രകാരം വിശ്വാസം സാക്ഷ്യപ്പെടുത്തണം എന്നതിന്റെ മകുടോദാഹരണമായിരുന്നു. #{blue->none->b->വിശ്വാസ സാക്ഷ്യം പ്രതികൂല മേഖലകളിൽ ‍}# ക്രൈസ്തവരെ കന്ധമാലിൽ നിന്ന് ആട്ടിയോടിക്കുകയും അവരുടെ ഭവനങ്ങൾ തകർത്തു തരിപ്പണമാക്കുകയും ചെയ്‌ത കാവിസംഘങ്ങൾ, അവരുടെ ജീവിതങ്ങൾ താറുമാറാക്കി. ഭവനങ്ങളും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ട ക്രൈസ്തവർ, ഗ്രാമങ്ങളിലേക്ക് മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, അവിടെ കാലുകുത്തണമെങ്കിൽ, ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്ന് മതഭ്രാന്തന്മാർ ശഠിച്ചു. എന്നാൽ, മർദ്ദനങ്ങളോ ഭീഷണികളോ ധീരരായ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തളർത്തിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒഡീഷാ നിയമസഭയിലേക്ക് 2009 ഏപ്രിൽ മാസത്തിലെ തെരഞ്ഞെടുപ്പിനുമുമ്പ് കന്ധമാലിൽ ജനജീവിതം സാധാരണ നിലയിലായി എന്ന് കൊട്ടിഘോഷിക്കുവാൻ സംസ്ഥാന സർക്കാർ, ജില്ലാ അധികാരികളുടെമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. റൈക്കിയയിലെ ഏറ്റവും വലിയ അഭ്യാർത്ഥികേന്ദ്രം അടച്ചുപൂട്ടി, അവിടത്തെ അന്തേവാസികളെയെല്ലാം അവരുടെ ഗ്രാമങ്ങൾക്കുസമീപം കൊണ്ടുതള്ളി. തിരിച്ചെത്തിയ ക്രൈസ്തവരെ സംഘപരിവാറിന്റെ പ്രേരണമൂലം ഹിന്ദു ഗ്രാമവാസികൾ ഭീഷണിയോടെയാണ് എതിരേറ്റത്. മടങ്ങിച്ചെന്ന ക്രൈസ്തവർക്ക് സ്വന്തം ഗ്രാമങ്ങളിൽ കാൽകുത്താൻ കഴിഞ്ഞില്ല. റൈക്കിയയ്ക്കടുത്തുള്ള ദിബാരി ഗ്രാമത്തിൽ പുറമ്പോക്കിൽ വച്ചു കെട്ടിയ കൂടാരത്തിന്റെ മുന്നിൽ നിന്നുകൊണ്ട് പുറമ്പോക്കിൽ കത്തോലിക്കാ അഭയാർത്ഥിയായ ചന്ദ്രകാന്ത് ഡിഗൾ പരാതിപ്പെട്ടു. |"സർക്കാർ ഉദ്യോഗസ്ഥന്മാർ ഞങ്ങളെ ഗ്രാമത്തിൽ എത്തിച്ചപ്പോൾ ഞങ്ങളുടെ കഷ്ടകാലം അവസാനിച്ചുവെന്നാണ് കരുതിയത്." എന്നാൽ 2009 ഫെബ്രുവരി അവസാനത്തോടെ ഗ്രാമത്തിലെത്തിയപ്പോൾ ഭീഷണിയുമായി അവിടുത്തെ മൗലികവാദികൾ രംഗത്തിറങ്ങി. അവരുടെ ഭീഷണി ചന്ദ്രകാന്ത് ആവർത്തിച്ചു. "ഏത് നിങ്ങളുടെ സ്ഥലമല്ല. നിങ്ങളെ ഇനി ഇവിടെ താമസിക്കാൻ അനുവദിക്കയില്ല." അയൽവാസികളുടെ ദുഃശ്ശാഠ്യം ക്രൈസ്തവരെ നിരാശരും ഭയചകിതരുമാക്കി. ഗ്രാമത്തിൽ നിന്നുദൂരെ വിജനമായ പ്രദേശത്ത് പൊട്ടിപ്പൊളിഞ്ഞ പ്ലാസ്റ്റിക് ഷീറ്റും കുറ്റിച്ചെടികളും ചേർത്ത് കൂടാരമുണ്ടാക്കി ചന്ദ്രകാന്ത് അതിൽ താമസമാക്കി. "ദൈവം ഞങ്ങൾക്ക് വഴി കാണിച്ചു തരട്ടെയെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്," കുടുംബം പോറ്റാൻ ക്ലേശിക്കുമ്പോഴും തന്റെ നഗ്നനെഞ്ചത്ത് അഭിമാനപുരസരം ജപമാല ധരിച്ചിരുന്ന ചന്ദ്രകാന്ത് പറഞ്ഞു." ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന സമയത്ത്, ജപമാല അണിഞ്ഞത് ധീരതയുടെയും വിശ്വാസത്തിന്റെയും പ്രകടനമായിരുന്നു. കാരണം, സ്വതന്ത്രമായി വിഹരിച്ചിരുന്ന മതഭ്രാന്തന്മാരുടെ കണ്ണിൽപെട്ടാൽ ജീവൻ അപകടത്തിലാകുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വിശ്വാസം പ്രഘോഷിച്ചത്. സൂര്യൻ അസ്തമിച്ചതോടെ, ടിയാംഗിയയിലെ അഭയാർത്ഥി ക്യാമ്പിലെ ശൂന്യമായി കടന്നിരുന്ന കൂടാരത്തിൽ ഡസൻ കണക്കിന് ക്രൈസ്തവർ തിങ്ങിക്കൂടി. ആ പുതിയ അഭ്യാർത്ഥികേന്ദ്രം സി.ആർ.പി.എഫ്.ന്റെ സംരക്ഷണത്തിൽ 300 ക്രൈസ്തവ കുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു. അഭയാർത്ഥിക്യാമ്പുകളുടെ ചുമതല വഹിച്ചിരുന്ന ഹിന്ദുക്കളായ സർക്കാർ അധികാരികൾ മുൻവിധിമൂലം കൂടാരത്തിനുപുറത്ത് ക്രിസ്തീയ വിശ്വാസമനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ നിരോധിച്ചിട്ടുണ്ടായിരുന്നു. ആകയാൽ വലിയനോമ്പുകാലത്ത് കുരിശിന്റെവഴി ടെന്റിനുള്ളിൽ നടത്തുവാൻ മാത്രമേ അഭയാർത്ഥികൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. നിമിഷങ്ങൾക്കകം പ്രാർത്ഥനാകൂടാരം അഭ്യാർത്ഥികളെകൊണ്ട് നിറഞ്ഞു. കൂടാരത്തിനുള്ളിൽ വിശ്വാസികൾ എല്ലാവരും മാറിമാറി മുട്ടുകുത്തിയും എഴുന്നേറ്റുനിന്നും കുരിശിന്റെ വഴിയുടെ ഓരോ സ്ഥലത്തിന്റേയും പി[പ്രാർത്ഥനയിൽ പങ്കെടുത്തു. വൈദികന്റെ അസാന്നിദ്ധ്യത്തിൽ സ്ഥലത്തെ കാറ്റെകിസ്റ്റായ രജിത് ഡിഗളാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. അന്നേരം പ്രാർത്ഥനാപൂർവ്വം കണ്ണുകളടച്ച് കൈകൾ കൂപ്പി മറ്റൊരു ലോകത്തായിരുന്നു അഭ്യാർത്ഥികളായ ക്രൈസ്തവർ. 2008 ആഗസ്റ്റിനുശേഷം അതുവരെ ഒരു വൈദികൻ ടിയാംഗിയയിൽ കാലുകുത്തിയിരുന്നില്ല. അര ഡസൻ ക്രൈസ്തവർ പരസ്യമായി അറുകൊല ചെയ്യപ്പെട്ടിട്ടിട്ടും, ഒരു പ്രതിയെപോലും പോലീസ് ഇവിടെ കസ്റ്റഡിയിലെടുത്തിയിരുന്നില്ല. ടിയാംഗിയയിലെ പഴയപള്ളിക്കും നിർമ്മാണത്തിലായിരുന്ന പുതിയ പാലിക്കുപോലും സാരമായ നാശം വരുത്തിയ കാഴ്ച ആരെയും ഭയപ്പെടുത്താതിരിക്കുകയില്ല. വിശാലമായ പുതിയപള്ളിയുടെ കോൺക്രീറ്റ് തൂണുകൾക്കും മേൽക്കൂരയ്ക്കും അക്രമികൾ കേടുപാട് വരുത്തിയിരുന്നു. ( ഈ ഗ്രന്ഥത്തിന്റെ കവറിലെ ഒടിഞ്ഞു കിടക്കുന്ന കുരിശ് ടിയാംഗിയയിലെ പഴയ പള്ളിയുടേതാണ്.) മാസങ്ങളോളം ദീർഘിച്ച അക്രമപരമ്പരയ്ക്ക് ശേഷം 2009 ഫെബ്രുവരി 25-നാൻ ആദ്യമായി ഒരു വൈദികൻ ടിയാംഗിയയിൽ പ്രവേശിച്ചത്. ഏതാനും ആഴ്ചകൾ മുമ്പ് അവിടെ ആരംഭിച്ച അഭയാർത്ഥി ക്യാംപിൽ വിഭൂതി ബുധനാഴ്ചയുടെ തിരുകർമ്മങ്ങൾ നടത്താനായിരുന്നു വൈദികർ അവിടെ കാലുകുത്തിയത്. #{blue->none->b->ജപമാല അക്രമികളിൽ നിന്നു രക്ഷിക്കുന്നു ‍}# "നിരന്തരമായ പ്രാർത്ഥന പരീക്ഷണങ്ങളെ അതിജീവിക്കുവാൻ നമ്മെ സഹായിക്കുന്നു," - തന്നെ പിൻതുടർന്ന അക്രമിസംഘത്തിന്റെ പിടിയിൽനിന്ന് 2008 ആഗസ്റ്റ് 25-ന് അത്ഭുതകരമായി രക്ഷപ്പെട്ട കാറ്റെക്കിസ്റ്റ് രഞ്ജിത്ത് സാക്ഷ്യപ്പെടുത്തി. ടിയാംഗിയയിലെ പഴയപള്ളിയുടെ എതിർവശത്ത് ക്രൈസ്തവ ഭവനങ്ങൾക്കു നേരെ ആക്രമണം തുടങ്ങിയപ്പോൾ, രഞ്ജിത്ത് പ്രാണരക്ഷാർഥം ഓടി. തൊട്ടുപിന്നാലെ അക്രമികളും. ഒരിടത്തും വിശ്രമിക്കാതെ, അദ്ദേഹം പാറക്കെട്ടുകൾ താണ്ടി, വളരെ ഉയരത്തിലെത്തി. അതിനകം തീർത്തും അവശനായിരുന്ന അദ്ദേഹം വലിയ ഒരു പാറയുടെ അടിയിൽ ഒളിച്ചിരുന്നു. പിന്തുടന്നിരുന്ന കാവിസംഘം വൈകാതെ അവിടെ എത്തി. രജ്ഞിത്ത് ആ ഭാഗത്ത് എവിടെയോ ഒളിച്ചിരിക്കുന്നുണ്ടെന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നില്ല. അവരിൽ ചിലർ രഞ്ജിത്ത് ഒളിച്ചിരുന്ന പാറയുടെ മുകളിൽ കയറി നിന്ന് ഓരോ മുക്കിലും മൂലയിലും ശ്രദ്ധിച്ച് നോക്കാൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. "ഭയന്നു വിറച്ച ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി. രണ്ട് രഹസ്യം തീർന്നതേയുള്ളൂ. അപ്പോഴേയ്ക്കും ശക്തമായ ഇടിവെട്ടും കോരിച്ചൊരിയുന്ന മഴയും തുടങ്ങി. അതോടെ അക്രമികൾ ഒന്നടങ്കം സ്ഥലം വിട്ടു." അഭയാർത്ഥി കേന്ദ്രത്തിലെ ഭൂരിപക്ഷം കത്തോലിക്കർക്കുവേണ്ടി പതിവായി പ്രാർത്ഥന നയിച്ചിരുന്ന ആ കാറ്റെക്കിസ്റ്റ് അനുസ്മരിച്ചു. അഭയാർത്ഥികൾ തങ്ങളുടെ കൂടാരത്തിനകത്ത് വലിയ നോമ്പുകാലത്ത് എല്ലാ ദിവസങ്ങളിലും അതിരാവിലെയും വെള്ളിയാഴ്ചകളിൽ ഉച്ചതിരിഞ്ഞും കുരിശിന്റെവഴി നടത്തുമായിരുന്നു. ഇതു കൂടാതെ ഓരോ സന്ധ്യക്കും മറ്റു ക്രൈസ്തവ വിശ്വാസികൾ അവരവരുടെ പ്രാർത്ഥനയ്ക്ക് ഒരുമിച്ച് കൂടുമ്പോൾ, കത്തോലിക്കർ കൂടിച്ചേർന്ന് കൊന്ത ചൊല്ലുന്നത് പതിവായിരുന്നു. നിരന്തരമായ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും അഭ്യാർത്ഥികളായിരുന്ന ക്രൈസ്തവർ തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഒട്ടും ഭയപ്പെട്ടിരുന്നില്ല. അക്രമികൾ നശിപ്പിച്ച ക്രൈസ്തവ കടകളുടെ ജീർണ്ണാവശിഷ്ടങ്ങൾ ഇരുവശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ നിൽക്കുമ്പോഴും നോമ്പിലെ വെള്ളിയാഴ്ചകളിൽ വൈകിട്ടുള്ള കുരിശിന്റെ വഴിയിൽ പങ്കെടുത്തു മടങ്ങുന്ന ക്രൈസ്തവരെക്കൊണ്ട് റൈക്കിയായിലെ പ്രധാനവീഥി നിറഞ്ഞ കാഴ്ച ആരെയും അതിശയിപ്പിക്കുമായിരുന്നു. ഹിന്ദുക്കളാക്കി മാറ്റും എന്ന ഭീഷണി തുടരുകയാണെങ്കിലും ഞങ്ങളുടെ പള്ളി നിറഞ്ഞിരിക്കുന്നു." റൈക്കിയ പള്ളി വികാരിയായിരുന്ന ഫാദർ ബിജയ് കുമാർ പ്രധാൻ എടുത്തുപറഞ്ഞു. 2010-ൽ കട്ടക്ക്-ഭുവനേശ്വർ അതിരൂപതയിലെ കന്ധമാൽ മേഖലയുടെ ജനറലായി നിയമിതനായ ബിജയ് അച്ചൻ 2015-ൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അതിരൂപതയിലെ ആകെയുള്ള വിശ്വാസികളുടെ മുക്കാൽ ഭാഗവും കന്ധമാലിലെ 64,000 കത്തോലിക്കരാണ്. ബിജയ് അച്ചന്റെ ഇടവകയിൽ 750 കത്തോലിക്കാ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. കലാപകാലത്ത് അവയിൽ 600 എണ്ണവും കൊള്ളയടിക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. പക്ഷേ, ഈ കത്തോലിക്കർ തങ്ങളുടെ വിശ്വാസത്തിൽ ദൃഢചിത്തരായി നിലനിൽക്കുകയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാല്‍ അഭയാര്‍ത്ഥികളുടെ മിഷന്‍ ഞായര്‍ റെക്കോര്‍ഡ്) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/EomJaBuUkWx1jNNmG44rzG}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/Mirror/Mirror-2021-01-27-22:09:57.jpg
Keywords: കന്ധമാ
Content: 15367
Category: 18
Sub Category:
Heading: ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന ജലീലിന്റെ പ്രസ്താവന യുക്തിരഹിതം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭകള്‍ക്കു തെറ്റിദ്ധാരണയുണ്ടെന്ന മന്ത്രി ഡോ.കെ.ടി. ജലീലിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി വിലയിരുത്തി. വിവേചനവും അനീതിയും നിലനില്‍ക്കുന്നു എന്ന സീറോ മലബാര്‍ സഭ ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സഭകളുടെ പരാതി, വ്യക്തമായ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇവിടുത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് സച്ചാര്‍, പാലോളി കമ്മീഷനുകള്‍. ഈ റിപ്പോര്‍ട്ടുകളില്‍ 80:20 അനുപാതം ശിപാര്‍ശ ചെയ്തിരിക്കുന്നതെവിടെയെന്നു മന്ത്രി വ്യക്തമാക്കണം. ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ നിയമിച്ച സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നടപടി സ്വാഗതാര്‍ഹമാണെങ്കിലും ഈ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് രൂപീകരിച്ചുകൊണ്ടു പ്രവര്‍ത്തനം ഇതുവരെയും ആരംഭിക്കാത്തതു തികച്ചും അനുചിതമാണ്. മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു ക്ഷേമ കോര്‍പറേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ക്രൈസ്തവര്‍ക്കും ലഭിക്കുന്നു എന്നതു സംവരണരഹിത ക്രൈസ്തവര്‍ക്കു ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അയോഗ്യതയാകുന്നത് എങ്ങനെയാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി ചോദിച്ചു. ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനുവേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന ഡോ. കെ.ടി. ജലീലിന്റെ പ്രസ്താവന ആത്മാര്‍ഥമെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം വിലയിരുത്തി. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-01-28-08:03:10.jpg
Keywords: ന്യൂനപക്ഷ