Contents
Displaying 15031-15040 of 25128 results.
Content:
15388
Category: 1
Sub Category:
Heading: കരിസ്മാറ്റിക് രംഗത്തെ സംഭാവന: മലയാളിയായ സിറിൾ ജോണിന് ഷെവലിയർ ബഹുമതി
Content: ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കാരിസിന്റെ(കരിസ്മാറ്റിക് റിന്യൂവൽ ഇൻറർനാഷണൽ സർവീസ്) ഏഷ്യൻ പ്രതിനിധിയും കുറവിലങ്ങാടു സ്വദേശിയുമായ സിറിൾ ജോണിന് അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി. കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നൽകിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പേപ്പല്‍ ബഹുമതിയ്ക്കു അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1982 മുതൽ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ നേതൃനിരയിൽ സജീവമായ അദ്ദേഹം ലോക്‌സഭ സെക്രട്ടേറിയറ്റില്‍ ചീഫ് പ്രോട്ടോക്കോള്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകൾ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആർ.എസിൽ അംഗവും 2007- 2015 കാലയളവിൽ വൈസ് പ്രസിഡന്റുമായ അദ്ദേഹം ഡൽഹിയിൽ ‘ജീവൻ ജ്യോതി ആശ്രമം’ എന്ന പേരിൽ ധ്യാനകേന്ദ്രം ആരംഭിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഡല്‍ഹി അതിരൂപത നവീകരണ മുന്നേറ്റത്തിന്‍റെ ചെയര്‍മാന്‍, നാഷണല്‍ സര്‍വീസ് ടീം ചെയര്‍മാന്‍, ഏഷ്യ – ഓഷ്യാനിയയിലെ നവീകരണത്തിന്‍റെ സബ് കമ്മിറ്റി ചെയര്‍മാന്‍, വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘കം, ലെറ്റ്‌സ് സെലിബ്രേറ്റ് ദ ഹോളി യൂക്കരിസ്റ്റ്’, ‘സ്പർഡ് ബെ ദ സ്പിരിറ്റ്’, ‘ദ കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇൻ ഇന്ത്യ- ആൻ അപ്രൈസൽ’, ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’, പ്രൊഫറ്റിക് ഇന്റർസെഷൻസ്’ എന്നിവ അദ്ദേഹം എഴുതിയ പ്രമുഖ ഗ്രന്ഥങ്ങളാണ്. ഇതില്‍ ‘പ്രേ ലിഫ്റ്റിംഗ് അപ് ഹോളി ഹാൻഡ്‌സ്’ എന്ന പുസ്തകം കൊറിയൻ, ജാപ്പനീസ്, മാൻഡരിൻ, സിംഹള, ഹിന്ദി, മലയാളം ഉൾപ്പെടെ 16 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരിന്നു. ‘പ്രൊഫറ്റിക് ഇന്റർസെഷൻസ്’ 10 ഭാഷകളിലേക്കും ‘സ്പർഡ് ബെ ദ സ്പിരിറ്റ്’ 10 ഭാഷകളിലേക്കും തർജ്ജമ ചെയ്തിട്ടുണ്ട്. ഷെവലിയർ ബഹുമതി സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പാപ്പ നടത്തിയത്. സ്ഥാനിക ചിഹ്‌നങ്ങൾ സ്വീകരിക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-30-09:32:52.jpg
Keywords: മെഡല്‍, പേപ്പല്‍ ബഹുമതി

15390
Category: 22
Sub Category:
Heading: ജോസഫ് - ആർദ്രതയുള്ള പിതാവ്
Content: ഫ്രാൻസീസ് പാപ്പയുടെ യൗസേപ്പിതാവിനെപ്പറ്റിയുള്ള ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനമായ പാത്രിസ് കോർദേയിലെ ( ഒരു അപ്പൻ്റെ ഹൃദയത്തോടെ Patris corde ) രണ്ടാം നമ്പറിൽ യൗസേപ്പിതാവിൽ ഈശോ ദൈവത്തിൻ്റെ ആർദ്ര സ്നേഹം കണ്ടു രേഖപ്പെടുത്തിയിക്കുന്നു. ദൈവസ്നേഹത്തിൻ്റെ ആർദ്രത തൻ്റെ ജീവിതത്തിലൂടെ അനുദിനം കാണിച്ചു കൊടുക്കുന്ന പിതാവായിരുന്നു യൗസേപ്പ്. അവനെ നോക്കിയവരെല്ലാം ദൈവസ്നേഹത്തിൻ്റെ അലിവും ആർദ്രതയും അനുഭവിച്ചറിഞ്ഞു. ലോകത്തിലും സമൂഹങ്ങളിലും കുടുംബങ്ങളിലും സമാധാനത്തിൻ്റെ വാതിൽ തുറക്കുവാൻ ആർദ്രതയുള്ളവർക്കു സാധിക്കും. ആർദ്രത ആത്മീയതയ്ക്കു സൗന്ദര്യവും കുലീനത്വവും സമ്മാനിക്കും. ആർദ്രത എന്ന വികാരത്തിൻ്റെ അഭാവത്തിൽ സമൂഹ ജീവിതം നയിക്കാൻ മനുഷ്യൻ ക്ലേശിക്കും. നശീകരണത്തിൻ്റെയും നാശത്തിൻ്റെയും വൈരാഗ്യബുദ്ധിയുടെയും വിത്തുകൾ സാത്താൻ വാരിവിതറുമ്പോൾ ഒരല്പം ആർദ്രതയും മനസ്സലിവും നമ്മൾ സ്വന്തമാക്കിയാൽ ശാന്തതയും സമാധാനവും ഈ ലോകത്തിനു സമ്മാനിക്കാൻ നമുക്കു സാധിക്കും. "പിതാവിനു മക്കളോടെന്നപോലെ തന്റെ ഭക്‌തരോട് അലിവുതോന്നുന്ന (സങ്കീ: 103 : 13 ) ദൈവത്തോടു കർത്താവേ എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്‌തി നല്‍കണമേ! (സങ്കീ: 86 : 16) എന്നു നമുക്കു പ്രാർത്ഥിക്കാം. ദൈവസ്നേഹത്തിൽ നനഞ്ഞു കുതിർന്നാണ് യൗസേപ്പ് ആർദ്രതയുള്ള പിതാവായി മാറിയത്. മനസ്സിൽ കാഠിന്യം ഏറിവരുമ്പോൾ, അമർഷവും അത്യാഗ്രഹവും ജീവിതത്തിൻ്റെ താളം കെടുത്തുമ്പോൾ യൗസേപ്പിൻ്റെ മുഖത്തേക്കു നോക്കാൻ സമയം കണ്ടെത്തുക. ആർദ്രതയുള്ള ദൈവസ്നേഹത്തിൻ്റെ മന്ദമാരുതൻ നമ്മളെയും തലോടി കടന്നു പോകും.
Image: /content_image/SocialMedia/SocialMedia-2021-01-30-20:37:28.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

15391
Category: 1
Sub Category:
Heading: “കോവിഡിനിടെ പാവപ്പെട്ട സിറിയന്‍ ക്രൈസ്തവരെ മറക്കരുതേ”: സിറിയയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീയുടെ അഭ്യര്‍ത്ഥന
Content: ഡമാസ്ക്കസ്: ഒരു ദശകത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ ദുരിതങ്ങളില്‍ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനായി കഷ്ടപ്പെടുന്ന സിറിയന്‍ ജനതയെ കൊറോണ പകര്‍ച്ചവ്യാധിക്കിടയില്‍ മറക്കരുതെന്ന് സിറിയന്‍ ക്രൈസ്തവര്‍ക്കായി സ്വജീവന്‍ പോലും പണയംവെച്ച് അടിയന്തിര സഹായമെത്തിക്കുന്ന കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ആനി ഡെമര്‍ജിയാന്റെ ഓര്‍മ്മപ്പെടുത്തല്‍. പകര്‍ച്ചവ്യാധി സിറിയയുടെ തിരിച്ചുവരവിനെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും, സിറിയന്‍ ക്രൈസ്തവര്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുവാന്‍ തുടങ്ങിയപ്പോഴാണ് കൊറോണ പകര്‍ച്ചവ്യാധിയുടെ വരവെന്നും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നോട് സിസ്റ്റര്‍ ആനി വെളിപ്പെടുത്തി. ഗുരുതരമായ ശസ്ത്രക്രിയ നടത്തിയ ഒരാളെപ്പോലെയാണ് സിറിയ ഇപ്പോള്‍. ഇതിന് സൗഖ്യവും, രോഗവിമുക്തിയും ആവശ്യമാണെങ്കിലും സുഖം പ്രാപിക്കുവാനുള്ള സമയം കിട്ടിയില്ല. ലോകം സിറിയയെ മറക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അത് വേദനാജനകമാണ്. ആഭ്യന്തര യുദ്ധവും, കൊറോണ പകര്‍ച്ചവ്യാധിയും, സിറിയന്‍ ഗവണ്‍മെന്റിനെതിരായ പുതിയ സാമ്പത്തിക ഉപരോധങ്ങളും നിരവധി പേരെ കടുത്ത പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സാമ്പത്തിക ഉപരോധങ്ങള്‍ കാരണമുണ്ടായ വൈദ്യതിയുടേയും, പാചക വാതകത്തിന്റേയും ദൗര്‍ലഭ്യം ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സിസ്റ്റര്‍ ആനി ചൂണ്ടിക്കാട്ടി. ഓരോ രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ മാത്രമാണ് സിറിയന്‍ ജനതക്ക് വൈദ്യതി ലഭിക്കുന്നത്. തങ്ങള്‍ക്ക് വിശക്കുന്നെന്നും, ഭക്ഷിക്കുവാന്‍ ഒന്നുമില്ലെന്നും പറഞ്ഞുകൊണ്ടു നിരവധി ടെലിഫോണ്‍ വിളികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സിറിയയിലെ എ.സി.എന്‍ പദ്ധതികളുടെ മുന്‍നിര പങ്കാളിയാണ് സിസ്റ്റര്‍ ആനി. എ.സി.എന്നിന്റെ സഹായത്തോടെ 26,000 കുട്ടികള്‍ക്ക് കൊടും തണുപ്പില്‍ നിന്നും രക്ഷനേടുവാന്‍ സഹായിക്കുന്ന ശൈത്യകാല കമ്പിളിക്കുപ്പായം നല്‍കുവാന്‍ സിസ്റ്റര്‍ ആനി ഇടപെടല്‍ നടത്തിയിരിന്നു. തങ്ങളുടെ കമ്പിളിക്കുപ്പായ വിതരണം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുവാന്‍ കാരണമായെന്നാണ് അവര്‍ പറയുന്നത്. നാല്‍പ്പതോളം കടകളും, സ്ഥാപനങ്ങളുമാണ് തങ്ങള്‍ക്ക് കമ്പിളിക്കുപ്പായം നിര്‍മ്മിച്ചു നല്‍കുന്നതില്‍ മുഴുകിയിരിക്കുന്നത്. ഇതുവഴി തങ്ങള്‍ സാമ്പത്തിക മേഖലയെ സഹായിക്കുക കൂടിയാണ് ചെയ്യുന്നതെന്നും സിസ്റ്റര്‍ ആനി കൂട്ടിച്ചേര്‍ത്തു. എ.സി.എന്നിന്റെ സഹായത്തോടെ ആലപ്പോയിലേയും, ഡാമാസ്കസിന്റെ കുറച്ച് ഭാഗത്തുമുള്ള ഇരുന്നൂറ്റിഎഴുപതോളം വൃദ്ധ ദമ്പതി കുടുംബങ്ങള്‍ക്ക് നിത്യചിലവിനുള്ള സഹായവും, 84 കുടുംബങ്ങളുടെ വാടകയും സിസ്റ്റര്‍ ആനി നല്കുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-30-13:21:57.jpg
Keywords: സിറിയ

15392
Category: 1
Sub Category:
Heading: രാജ്യങ്ങള്‍ക്ക് ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായം: ബൈഡൻ സർക്കാരിനെതിരെ യുഎസ് മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി. സി: വികസ്വര രാജ്യങ്ങളിലെ സംഘടനകള്‍ക്ക് ഭ്രൂണഹത്യയ്ക്ക് സാമ്പത്തിക സഹായം നൽകാനുള്ള പ്രസിഡന്‍റ് ജോ ബൈഡൻ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് അമേരിക്കൻ മെത്രാൻ സമിതി രംഗത്ത്. ജനുവരി 28നാണ് വിവാദ ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചത്. മനുഷ്യജീവന് വിലകൽപ്പിക്കുന്ന സംഘടനകൾക്ക് മാത്രം സാമ്പത്തിക സഹായം നൽകുന്നതിന് വ്യവസ്ഥ ചെയ്യുന്ന മെക്സിക്കോ സിറ്റി പോളിസി എന്ന നിയമം ഇതോടുകൂടി അസാധുവായി. പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം ബൈഡൻ എടുക്കുന്ന ആദ്യ തീരുമാനങ്ങളിലൊന്ന് വികസ്വര രാജ്യങ്ങളിലെ മനുഷ്യജീവനെ നശിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നത് വേദനാജനകമായ കാര്യമാണെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി അധ്യക്ഷൻ ആർച്ചു ബിഷപ്പ് ജോസഫ് നൗമാനും, അന്താരാഷ്ട്ര നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മിറ്റിയുടെ അധ്യക്ഷൻ ഡേവിഡ് മലോയിയും ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് യുക്തിഹീനവും, മനുഷ്യ മഹത്വത്തെ ഹനിക്കുന്നതും, കത്തോലിക്കാസഭയുടെ പഠനങ്ങൾക്ക് വിരുദ്ധവുമാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങൾ ചെയ്യാൻ, പ്രത്യേകിച്ച് പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരെ സംരക്ഷിക്കാൻ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിക്കണമെന്ന് മെത്രാന്‍മാര്‍ ജോ ബൈഡനോട് ആവശ്യപ്പെട്ടു. ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിച്ചുകൊണ്ട് തന്നെ സ്ത്രീകളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടി സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ആരോഗ്യരംഗത്ത് സംഭാവന നൽകുന്ന സർക്കാരിതര പ്രസ്ഥാനമായ കത്തോലിക്കാസഭ സന്നദ്ധമാണെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു. സർക്കാർ തങ്ങളോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ മെത്രാന്‍മാരുടെ കുറിപ്പ് അവസാനിക്കുന്നത്. 1973-ലെ പ്രമാദമായ ‘റോയ് വി. വെയ്ഡ്’ കേസിന്റെ വാര്‍ഷിക ദിനത്തില്‍ ഭ്രൂണഹത്യയെ പരോക്ഷമായി അനുകൂലിച്ചുകൊണ്ട് ജോ ബൈഡന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയും നേരത്തെ യുഎസ് ബിഷപ്പുമാര്‍ രംഗത്തുവന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-30-15:17:57.jpg
Keywords: ഗര്‍ഭഛിദ്ര, അമേരി

15394
Category: 1
Sub Category:
Heading: വത്തിക്കാനിലെ പൊന്തിഫിക്കൽ കൗൺസിൽ ഉപദേശക പദവിയിലേക്ക് മാർ ആൻഡ്രൂസ് താഴത്ത്
Content: തൃശൂർ: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. അഞ്ചുകൊല്ലത്തേക്കാണ് പാപ്പ നിയമനം നടത്തിയിരിക്കുന്നത്. റോമൻ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് മാർപാപ്പയെ തന്റെ അജപാലന ദൗത്യങ്ങളിൽ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. 1917ൽ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയാണ് സഭാ നിയമവ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കൽ കമ്മീഷൻ തുടങ്ങുന്നത്. 1989ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ കമ്മീഷനെ പൊന്തിഫിക്കൽ കൗൺസിൽ പദവിയിലേക്ക് ഉയർത്തി. സഭാനിയമ വ്യഖ്യാനത്തിലൂടെ വത്തിക്കാൻ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ്. ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനൻ നിയമവിദ്ഗനായ മാർ ആൻഡ്രൂസ് താഴത്ത് 2008- 2013 കാലഘട്ടത്തിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റ്സ് ഉപദേശകനായി നിയമിതനായിട്ടുണ്ട്. മാർപാപ്പ കേരളസഭയ്ക്ക് നല്കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-30-17:07:06.jpg
Keywords: വത്തി, മലയാ

15395
Category: 18
Sub Category:
Heading: ഭേദഗതി തിരുത്താതെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചിട്ടു കാര്യമില്ല: ഷെവ. വി.സി. സെബാസ്റ്റ്യന്‍
Content: കൊച്ചി: ന്യൂനപക്ഷക്ഷേമ പദ്ധതികളില്‍ നീതിനിഷേധവും വിവേചനവും അടിച്ചേല്‍പ്പിക്കുകയാണു സംസ്ഥാന സര്‍ക്കാരെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ 80:20 അനുപാതവും ന്യൂനപക്ഷ കമ്മീഷന്‍ ആക്ടില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയും തിരുത്താതെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചിട്ടു കാര്യമില്ല. സംസ്ഥാനത്തിന്റെ ഖജനാവിലെ നികുതിപ്പണം ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ ഒരു മതവിഭാഗത്തിന്റെ മതപ്രചാരണത്തിനുവേണ്ടി ചെലവഴിക്കുന്നതു ശരിയാണോയെന്നു പൊതുസമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2021-01-31-09:20:03.jpg
Keywords: ന്യൂനപക്ഷ

15396
Category: 18
Sub Category:
Heading: ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകള്‍ ഒന്നായി രംഗത്തിറങ്ങണം: മാര്‍ അപ്രേം മെത്രാപ്പോലീത്ത
Content: തൃശൂര്‍: ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാന്‍ സഭകള്‍ ഒന്നായി രംഗത്തിറങ്ങണമെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, മാര്‍ യുഹന്നാന്‍ മിലിത്തിയോസ്, മാര്‍ ഔഗിന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നു ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, ജാഥാ കോ ഓര്‍ഡിനേറ്റര്‍ റവ. എ. ആര്‍. നോബിള്‍, ഫാ. സണ്ണി കൂള, ഫാ. സൈമണ്‍ ഇല്ലിച്ചുവട്ടില്‍, റവ. സിറില്‍ ആന്റണി ഫാ. സ്‌കറിയ ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാഥ ഫെബ്രുവരി മൂന്നിനു തിരുവനന്തപുരത്തു സമാപിക്കും
Image: /content_image/India/India-2021-01-31-09:26:29.jpg
Keywords: ക്രൈസ്തവ, അവകാശ

15397
Category: 1
Sub Category:
Heading: വ്യാജ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട പാക്ക് ക്രിസ്ത്യന്‍ വനിതയ്ക്കു മോചനം: ജീവരക്ഷാര്‍ത്ഥം ഒളിവില്‍
Content: കറാച്ചി: വ്യാജ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ മുപ്പതുകാരിയായ പാക്ക് ക്രിസ്ത്യന്‍ വനിതയ്ക്കു മോചനം. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സും ക്രൈസ്തവ വിശ്വാസിയുമായ തബിത നസീര്‍ ഗില്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വെറുതേവിട്ടത്. തബിത മതനിന്ദ നടത്തിയെന്നതിന് യാതൊരു തെളിവും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലായെന്ന് കേസില്‍ ഇടപെട്ട നസീര്‍ റാസ എന്ന ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കറാച്ചിയിലെ സോഭ്രാജ് മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ തബിതക്കൊപ്പം നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവര്‍ത്തകയായ മുസ്ലീം സ്ത്രീയാണ് വ്യാജ ആരോപണം ഉന്നയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും, താനൊരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും, താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇസ്ലാം മതസ്ഥര്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്നും തബിതയാണ് തന്റെ ക്രൈസ്തവ സഹോദരങ്ങളെ അറിയിച്ചത്. പിന്നീടാണ് അവളുടെ മേല്‍ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട വിവരം തങ്ങള്‍ അറിയുന്നതെന്നു സിന്ധ് പ്രവിശ്യയിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ പീസ് ആന്‍ഡ് ഇന്റര്‍ റിലീജിയസ് ഹാര്‍മണി’ പ്രസിഡന്റ് കൂടിയായ നസീര്‍ റാസ പറഞ്ഞു. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും, വിവരമറിഞ്ഞയുടന്‍ തങ്ങള്‍ പോലീസും, സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തതെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തുകയായിരുന്നു. സ്വന്തം സുരക്ഷയെ കരുതി അജ്ഞാത വാസത്തിലാണ് തബിതയിപ്പോള്‍. തബിതക്കെതിരെ സഹപ്രവര്‍ത്തക ഉന്നയിച്ച ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും അവളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെന്നു ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ് അസിസ്റ്റന്‍സ് & സെറ്റില്‍മെന്റ്’ന്റെ ഡയറക്ടറായ നസീര്‍ സയീദ് പറഞ്ഞു. മതനിന്ദാനിയമം വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് തങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയതായും നസീര്‍ സയീദ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാത്രം 9 ക്രൈസ്തവര്‍ക്കെതിരെയാണ് മതനിന്ദ ആരോപിക്കപ്പെട്ടത്. നിഷ്കളങ്കരായ മൂന്ന്‍ ജീവനുകള്‍ മതനിന്ദയുടെ പേരില്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-31-10:10:24.jpg
Keywords: പാക്ക

15398
Category: 19
Sub Category:
Heading: വൻമരങ്ങൾ വീഴുമ്പോൾ...! ഒരു സുവിശേഷപ്രഘോഷകന്റെ വീഴ്ച്ചയും ക്രൈസ്തവലോകം ഉയർത്തുന്ന ചോദ്യങ്ങളും
Content: ക്രിസ്തുവിനെ പ്രഘോഷിക്കുന്നവർ പാപത്തിൽ വീണുപോകുമ്പോൾ അത് പലപ്പോഴും വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. വിശ്വാസികളുടെ ഹൃദയത്തിൽ അത് മുറിവേൽപ്പിക്കുമ്പോൾ നിരീശ്വരവാദികൾ ഇത്തരം വീഴ്ചകൾ ആഘോഷമാക്കി മാറ്റാറുമുണ്ട്. ദൈവവിശ്വാസം വെറും മിഥ്യയാണെന്നു സ്ഥാപിക്കാൻ ഇത്തരം വാർത്തകളെ അവർ ഫലപ്രദമായി ഉപയോഗിക്കുന്നു. എങ്കിലും ഇക്കാര്യത്തിൽ മൗനം അവലംബിക്കുന്നവർ പോലും ഉയർത്തുന്ന ഒരു ചോദ്യമുണ്ട് "എന്തുകൊണ്ട്?". ദൈവവചനം ഇരുതല വാളിനേക്കാൾ മൂർച്ഛയുള്ളതാണെങ്കിൽ, എന്തുകൊണ്ടാണ് അത് പ്രഘോഷിക്കുന്ന ചിലരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താത്തത്? ഇരുപത്തിയൊന്നാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഘോഷകരിൽ ഒരാളായ രവി സഖറിയാസിന്റെ വീഴ്ചയും സമൂഹത്തിന്റെ മുൻപിൽ ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. 1946-ൽ ഇന്ത്യയിൽ ജനിക്കുകയും തന്റെ ഇരുപതാമത്തെ വയസ്സിൽ കാനഡയിലേക്ക് കുടിയേറി പാർക്കുകയും ചെയ്ത രവി സഖറിയാസ് ക്രിസ്തുവിനെ അറിയുകയും അവിടുത്തെ പിന്തുടർന്നുകൊണ്ട് ആഴമായ വിശ്വാസജീവിതം നയിക്കുകയും ചെയ്തു. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായിരുന്ന അദ്ദേഹം പിന്നീട് ദൈവശാസ്തത്തിലും ക്രിസ്ത്യൻ അപ്പോളജിയിലും അഗാധമായ അറിവുനേടുകയും ലോകം അറിയയപ്പെടുന്ന ക്രിസ്ത്യൻ അപ്പോളജിസ്റ്റായി മാറുകയും ചെയ്തു. പിന്നീട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഓക്സ്ഫോർഡും കേംബ്രിഡ്ജും അടക്കമുള്ള ലോകത്തിലെ ഉന്നതമായ സർവ്വകലാശാലകളിൽ നടന്ന നിരവധി സംവാദങ്ങളിൽ യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ആശയങ്ങളെ ആധുനിക കാലഘട്ടത്തിന്റെ ചിന്താധാരയിൽ നിന്നുകൊണ്ടുതന്നെ പരാജയപ്പെടുത്തുകയും, ക്രൈസ്തവവിശ്വാസം എല്ലാക്കാലത്തും ശരിയാണെന്നു തെളിയിച്ചുകൊണ്ട് ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്ത അദ്ദേഹം കാൻസർ രോഗം പിടിപെട്ട് 2020 മെയ് 19ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇപ്രകാരം പറഞ്ഞു "ബില്ലി ഗ്രഹാമിനു ശേഷം ദൈവം ഇരുപതാം നൂറ്റാണ്ടിനു സമ്മാനിച്ച ഏറ്റവും വലിയ സുവിശേഷപ്രഘോഷകനായിരുന്നു രവി സഖറിയാസ്". ഒരു ഇന്ത്യൻ വംശജനായ സുവിശേഷപ്രഘോഷകന് സ്വപ്‌നം കാണാൻ കഴിയുന്നതിനും അപ്പുറത്തേക്കു വളർന്ന രവി സഖറിയാസിൻറെ മരണശേഷമാണ് അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ പുറത്തുവരാൻ തുടങ്ങിയത്. തന്റെ ബയോഗ്രഫിയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും, അദ്ദേഹം ലൈംഗികമായ തിന്മകൾക്ക് അടിമയായിരുന്നുവെന്നും മാധ്യമലോകം വെളിപ്പെടുത്തിയപ്പോൾ അത് അദ്ദേഹത്തെ സ്നേഹിച്ചിരുന്നവർക്ക് നൽകിയ വേദന വലുതായിരുന്നു. #{black->none->b->RZIM നൽകിയ മാതൃക }# ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന RZIM (Ravi Zacharias International Ministries) എന്ന അദ്ദേഹത്തിന്റെ സ്ഥാപനം ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് മാതൃകയാക്കേണ്ടതാണ്. രവി സഖറിയായസിൻറെ മരണശേഷം RZIM-ന്റെ സിഇഒ ആയി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മകൾ സാറാ സഖറിയാസ് തന്നെയായിരുന്നു. സ്വന്തം പിതാവിനെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ അത് മൂടിവയ്ക്കുവാനോ ന്യായീകരിക്കുവാനോ ശ്രമിക്കാതെ പിതാവിനെതിരെ സ്വതന്ത്രമായ അന്വേഷണം നടത്താൻ അവർ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തുകയും, അവർ നൽകിയ ഇടക്കാല റിപ്പോർട്ട് RZIM-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. രവി സഖറിയാസിന്റെ കഴിഞ്ഞകാല ജീവിതം വഴിതെറ്റിയതായിരുന്നു എന്നുതന്നെയാണ് ഇടക്കാല റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പുറത്തുവരൂ. ഈ അന്വേഷണത്തിൽ യാതൊരുവിധത്തിലും കൈകടത്തുകയില്ലന്ന് RZIM നൽകിയ ഉറപ്പ് ഒരാൾക്ക് തെറ്റുപറ്റിയാലും ക്രിസ്തുവിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിന് പൊതുവായി തെറ്റുപറ്റുകയില്ല എന്നതിന്റെ തെളിവാണ്. #{black->none->b->വചനപ്രഘോഷകർക്ക് തെറ്റുപറ്റാം എന്നാൽ വചനത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല}# വചനപ്രഘോഷകർ കേവലം മനുഷ്യരാണ്. എത്രകണ്ട് പ്രശസ്തരായിരുന്നാലും ഈ ലോകത്തിന്റെ സ്വാധീനത്തിൽപെട്ടു ജീവിക്കുന്നവരാണ് അവർ. ഒരു വിശ്വാസി വീണുപോയാൽ അയാൾ മാത്രമേ വഴിതെറ്റുകയുള്ളൂ. എന്നാൽ ഒരു വചനപ്രഘോഷകൻ വീണുപോയാൽ അത് അനേകരുടെ വിശ്വാസജീവിതത്തിൽ ഇടർച്ച വരുത്താമെന്ന് പിശാചിന് ബോധ്യമുണ്ട്. അതിനാൽ വചനപ്രഘോഷകർ നേരിടുന്ന ആത്മീയപോരാട്ടം വളരെ വലുതാണ്. ത്യാഗപൂർണ്ണവും വിശുദ്ധവുമായ ജീവിതത്തിലൂടെ അനേകരെ ക്രിസ്തുവിലേക്കു നയിക്കുന്ന നിരവധി വചനപ്രഘോഷരെ നമ്മുക്കു കണ്ടെത്താൻ കഴിയും. എങ്കിലും വീണുപോകുന്ന വചനപ്രഘോഷകരും ഉണ്ട് എന്ന യാഥാർഥ്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. മനസ്സിലും ഹൃദയത്തിലും ക്രിസ്തുവിനോട് നാം ഒന്നുചേരുന്ന പ്രക്രിയയിൽ നമ്മെ സഹായിക്കുന്നത് ദൈവവചനമാണ് അല്ലാതെ അത് പ്രഘോഷിക്കുന്നവരുടെ ജീവിതമല്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. രവി സഖറിയാസ് എന്ന വചനപ്രഘോഷകനിലൂടെ നിരവധിപേർ ക്രിസ്തുവിനെ അറിയുകയും ആഴമായ ക്രൈസ്തവവിശ്വാസത്തിലൂടെ വിശുദ്ധജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അദ്ദേഹം വീണുപോയവനായിരുന്നു. ഇത് വലിയൊരു സത്യം ലോകത്തോട് പ്രഘോഷിക്കുന്നുണ്ട്. ദൈവവചനം പ്രഘോഷിക്കപ്പെടുന്ന സ്ഥലങ്ങളിൽ അത്ഭുതങ്ങളും അടയാളങ്ങളും മാനസാന്തരങ്ങളും സംഭവിക്കുന്നത് അത് പ്രഘോഷിക്കുന്നവരുടെ കഴിവുകൊണ്ടോ സാമർഥ്യം കൊണ്ടോ അവരുടെ വിശുദ്ധജീവിതം കൊണ്ടോ അല്ല. അത് ദൈവവചനത്തിന്റെ ശക്തിയാലും വചനം മാംസമായി അവതരിച്ച യേശുക്രിസ്തുവിന്റെ അനന്ത യോഗ്യതയാലും മാത്രമാണ്. അതിനാൽ ഇത്തരം സംഭവങ്ങൾ വചനപ്രഘോഷകരെ എളിമയിലേക്കും ശ്രോതാക്കളെ ക്രിസ്തുവിലേക്കും നയിക്കുന്നതിനു കാരണമാകട്ടെ. #{black->none->b->ക്രിസ്തുവിനെ മാത്രം അനുഗമിക്കാൻ വിളിക്കപ്പെട്ടവർ }# ക്രിസ്തുവിൽ വിശ്വസിക്കുന്നവർ വിളിക്കപ്പെട്ടിരിക്കുന്നത് വചനപ്രഘോഷകരെ അനുഗമിക്കുവാൻ വേണ്ടിയല്ല. സാക്ഷാൽ ക്രിസ്തുവിനെ തന്നെ അനുഗമിക്കുവാനാണ്. അവിടുന്നു പറയുന്നു: "വഴിയും സത്യവും ജീവനും ഞാനാണ്" (യോഹ 14:6). "എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല" (യോഹ 8:12). അതിനാൽ നമ്മുടെ ലക്ഷ്യവും മാർഗ്ഗവും സത്യദൈവവും ഏകരക്ഷകനുമായ യേശുക്രിസ്തു മാത്രമായിരിക്കണം. ഇക്കാര്യത്തിൽ വചനപ്രഘോഷകർക്ക് തീർച്ചയായും നമ്മെ സഹായിക്കാൻ കഴിയും, എങ്കിലും അവരും വീണുപോകുന്നവരാണ് എന്ന സത്യം നാം ഒരിക്കലും വിസ്‌മരിച്ചുകൂടാ. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതും ക്രിസ്തുവിനെ മാത്രം അനുഗമിക്കുന്നതുമായ ഒരു ജീവിതമാണ് നമ്മുടേതെങ്കിൽ വചനപ്രഘോഷകരുടെ വീഴ്ച്ച നമ്മുടെ ജീവിതത്തെ തളർത്തുകയില്ല, പിന്നെയോ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ കരുണയുടെ മുൻപിൽ അവരെയും സമർപ്പിക്കുവാനുമുള്ള കൃപ നമ്മുക്കു ലഭിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-01-31-12:03:04.jpg
Keywords: രവി

15399
Category: 22
Sub Category:
Heading: ജോസഫ് - ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം യാത്ര ചെയ്തവൻ
Content: ഉണർത്തുകയും ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുകയും ചെയ്യുന്ന പ്രതിഭാസമാണ് യഥാര്‍ത്ഥ സ്വപ്നമെന്നു സ്വപ്നത്തിനു പുതിയ നിർവചനം നൽകിയത് ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷ മനുസരിച്ച് യൗസേപ്പിതാവിനു നാല് സ്വപ്നങ്ങൾ ഉണ്ടായി. ഇവ നാലും ദൈവീക പദ്ധതികളുടെ വെളിപ്പെടുത്തലുകൾ ആയിരുന്നു. ഉണർവു നൽകുന്നവയായിരുന്നു ഈ സ്വപ്നങ്ങൾ. നാലു തവണയും ജോസഫ് നിദ്രയിൽ നിന്നുണർന്ന് ദൈവത്തിൻ്റെ പദ്ധതികളോടൊത്തു സഹകരിക്കുന്നു. അതു വഴി യൗസേപ്പിതാവ് രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമായിത്തീരുന്നു. സുവിശേഷത്തിലെ യൗസേപ്പ് സംസാരിക്കുന്നവനായിരുന്നില്ല, അനുസരിക്കുന്നവനായിരുന്നു. ദൈവീക സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഉറക്കമൊളിച്ചു അധ്വാനിച്ച ധൈര്യശാലിയായ മനുഷ്യൻ. ജനുവരി 31 യുവജനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ ഡോൺ ബോസ്കയുടെ തിരുനാൾ ദിനമാണ്. 2017 ലെ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പയുടെ വചന സന്ദേശത്തിൽ, "ഇന്നത്തെ യുവജനങ്ങൾ ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിനെപ്പോലെ ദൈവം അവരെ ഭരമേല്പിപ്പിച്ചിരിക്കുന്ന ദൗത്യം സ്വീകരിക്കാൻ കഴിവുള്ള സ്വപ്നക്കാരണ്" എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിൻ്റെ പദ്ധതികൾക്കനുസരിച്ചുള്ള സ്വപ്നം കാണൽ യുവജനതയെ ഉണർവുള്ളവരായിരിക്കും. ഉണർവുള്ളവർക്കേ ഉയിരേകാൻ കഴിയു. ദൈവത്തിൻ്റെ സ്വപ്നത്തോടൊപ്പം ഉണർവ്വോടെ സഞ്ചരിച്ച യൗസേപ്പ് നമ്മുടെ ജീവിത സ്വപ്നങ്ങൾക്കും ഉണർവു നൽകട്ടെ.
Image: /content_image/SocialMedia/SocialMedia-2021-01-31-15:59:01.jpg
Keywords: ജോസഫ, യൗസേ