Contents

Displaying 15051-15060 of 25128 results.
Content: 15411
Category: 18
Sub Category:
Heading: കെസിബിസി ഫാമിലി കമ്മീഷന്‍ പ്രോലൈഫ് സമിതി സംയുക്ത നേതൃസമ്മേളനം നാളെ
Content: കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്‍, പ്രോലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിരമൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നാളെ നടക്കും. രാവിലെ 10.30ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ ആറുവര്‍ഷം കമ്മീഷന്റെ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശേരിക്കു യാത്രയയപ്പു നല്‍കും. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
Image: /content_image/India/India-2021-02-02-07:29:33.jpg
Keywords: കമ്മീഷ
Content: 15412
Category: 18
Sub Category:
Heading: എഡ്വേര്‍ഡ് രാജു കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്; ഷിജോ മാത്യു ജനറല്‍ സെക്രട്ടറി
Content: കൊച്ചി: കെസിവൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗമായ എഡ്വേര്‍ഡ് രാജു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം, സെനറ്റ് അംഗം, കൊല്ലം രൂപതാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതാംഗം ഷിജോ മാത്യു ഇടയാടിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പാറശാല രൂപതാംഗമായ അഗസ്റ്റിന്‍ ജോണ്‍, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്‌ന മറിയം ഈപ്പന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടില്‍, വിജയപുരം രൂപതാ അംഗം ഡെനിയ സിസി ജയന്‍, തിരുവനന്തപുരം രൂപതാ അംഗം സിമി ഫെര്‍ണാണ്ടസ്, പത്തനംതിട്ട രൂപതാ അംഗം അജോ പി. തോമസ് എന്നിവര്‍ സെക്രട്ടറിമാരായും കെസിവൈഎം സംസ്ഥാന ട്രഷററായി തലശേരി രൂപതാംഗം എബിന്‍ കുന്പിക്കലും തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ വച്ചു കേരളത്തിലെ 32 രൂപതാ പ്രതിനിധികള്‍ പങ്കെടുത്ത 43ാമത് സംസ്ഥാന സെനറ്റിലാണ് തെരഞ്ഞെടുപ്പു നടന്നത്. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
Image: /content_image/India/India-2021-02-02-10:54:15.jpg
Keywords: കെ‌സി‌വൈ‌എം
Content: 15413
Category: 1
Sub Category:
Heading: 700 വർഷം പഴക്കമുള്ള തുർക്കിയിലെ ക്രൈസ്തവ ദേവാലയം മ്യൂസിയമാക്കി മാറ്റി
Content: ഇസ്താംബൂള്‍: വടക്ക് കിഴക്കൻ തുർക്കിയിലെ ട്രബ്സോൺ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന എഴുനൂറു വർഷം പഴക്കമുള്ള സെന്റ് മൈക്കിൾസ് ദേവാലയം തയിബ് എർദോഗൻ സർക്കാർ മ്യൂസിയമാക്കി മാറ്റി. 'ഓർത്താമല്ലേ' എന്ന പേരിൽ ആയിരിക്കും മ്യൂസിയം അറിയപ്പെടുക. പള്ളിയെ മ്യൂസിയമാക്കി മാറ്റുന്നതിനായി സാംസ്കാരിക, ടൂറിസം മന്ത്രാലയവുമായി ചേര്‍ന്നാണ് സംയുക്ത പദ്ധതി തയാറാക്കിയതെന്ന് അക്കാബാത്ത് മേയർ ഒസ്മാൻ നൂറി എക്കിം അനാഡോളു ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. പതിനൊന്നാം നൂറ്റാണ്ടു മുതലുള്ള ദേവാലയത്തെ മ്യൂസിയമാക്കാനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ മുൻ മേയർ സെഫിക്ക് തുർക്ക്മാന്റെ കാലത്താണ് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിനു ചുറ്റും തെരുവുകൾ ഉണ്ടായിരുന്നതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക, ടൂറിസം വകുപ്പുമായി ചേർന്നാണ് മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. അടുത്ത കാലത്തായി നിരവധി ദേവാലയങ്ങൾ മ്യൂസിയങ്ങളായും, മ്യൂസിയങ്ങൾ മോസ്ക്കുകളായും തുർക്കി സർക്കാർ മാറ്റിയിട്ടുണ്ട്. മ്യൂസിയമായി നിരവധി വർഷം പ്രവർത്തിച്ച സുപ്രസിദ്ധ ക്രൈസ്തവ ദേവാലയമായിരുന്ന ഇസ്താംബൂളിലെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-02-12:41:09.jpg
Keywords: തുര്‍ക്കി, ഏര്‍ദ്ദോ
Content: 15414
Category: 10
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമായിരിക്കും: കർദ്ദിനാൾ പീറ്റർ എർഡെ
Content: ബുഡാപെസ്റ്റ്: മഹാമാരിയ്ക്കിടയില്‍ ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമായിരിക്കുമെന്ന് കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന എസ്‌റ്റെർഗോം-ബുഡാപെസ്റ്റിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ പീറ്റർ എർഡെ. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ഒരു വർഷം വൈകി സെപ്റ്റംബര്‍ മാസത്തിലാണ് 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഇന്റർനാഷ്ണൽ യൂക്കരിസ്റ്റിക് കോൺഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമാകുമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല ഇടവകകളും ആരാധനക്രമങ്ങൾ ഓൺലൈനിൽ എങ്ങനെ പ്രക്ഷേപണം ചെയ്യാമെന്ന് പഠിച്ചു. പക്ഷേ ദിവ്യകാരുണ്യത്തിന് മുന്നില്‍ അനുഭവിക്കാവുന്ന വ്യക്തിപരമായ സാന്നിധ്യം മാറ്റിസ്ഥാപിക്കാൻ യാതൊന്നിനും കഴിയില്ല. കോണ്‍ഗ്രസിനായി പകർച്ചവ്യാധി കാരണം സന്നദ്ധപ്രവർത്തകരുടെ തയ്യാറെടുപ്പു തടസ്സപ്പെട്ടുവെന്നും എന്നാൽ ഉടൻ തന്നെ ഇത് പുനഃരാരംഭിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-02-15:18:13.jpg
Keywords: ദിവ്യകാരുണ്യ
Content: 15417
Category: 22
Sub Category:
Heading: ജോസഫ് - നീതിയുടെ ദർപ്പണം
Content: യൗസേപ്പിനു ഏറ്റവും കൂടുതൽ നൽകുന്ന വിശേഷണം അവൻ നീതിമാനായിരുന്നു എന്നതാണ്. സുവിശേഷവും യൗസേപ്പിതാവിനു നൽകുന്ന വിശേഷണം അതുതന്നെയാണ്. "അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും" (മത്തായി 1 : 19). സുവിശേഷം പുരോഗമിക്കുന്നതനുസരിച്ച് ആ വിശേഷണം തീർത്തും അർത്ഥപൂർണ്ണമായിരുന്നു എന്നു തെളിയുന്നു. ഈശോയുടെ ബാല്യകാല ജീവിതം യൗസേപ്പ് എന്ന നീതിമാൻ്റെ ചരിത്രം കൂടിയാണ്. ദൈവികസ്വരത്തോടും അവിടുത്തെ ദിവ്യരഹസ്യങ്ങളോടും തുറവിയും വിശാലതയും ഉണ്ടായിരുന്ന ജോസഫിൻ്റെ ഹൃദയത്തിൽ നീതിയുടെ വിശുദ്ധ ഭാവം നിലനിന്നതിൽ യാതൊരു അതിശയോക്തിയുടെയും കാര്യമില്ല. നീതി എന്നത് നിയമങ്ങളോടുള്ള കർശനമായ നിലപാടുകളല്ല മറിച്ച് ഹൃദയാന്തരാളത്തിൽ മുഴങ്ങുന്ന ദൈവിക മന്ത്രണങ്ങള്‍ക്ക് മനുഷ്യൻ സ്വീകരിക്കുന്ന ഭാവാത്മകമായ പ്രത്യുത്തരമാണ്. തിരുസഭയിലെ പണ്ഡിതനും വിശുദ്ധ തോമസ് അക്വീനാസിൻ്റെ ഗുരുവുമായിരുന്ന മഹാനായ വിശുദ്ധ ആൽബർട്ട് ജോസഫിൻ്റെ നീതിയെക്കുറിച്ച് ഇപ്രകാരം പറയുന്നു: "വിശുദ്ധ ജോസഫ് നീതിമാനായിരുന്നു, അവന്റെ നിരന്തരമായ വിശ്വസ്തതയാൽ, അവൻ നീതിയുടെ ഫലമായി. അവന്റെ പൂർണ്ണ വിവേചന അധികാരത്താൽ, വിവേകത്തിനു ഒരു സഹോദരിയായി; അവന്റെ നേരുള്ള പെരുമാറ്റത്താൽ ശക്തിയുടെ അടയാളമായി. അവന്റെ അചഞ്ചലമായ പവിത്രതയാൽ ആത്മസംയമനത്തിൻ്റെ പുഷ്പമായി”. നീതിമാനായ യൗസേപ്പിതാവേ നിയമങ്ങളെ സ്നേഹത്തിൻ്റെ കണ്ണുകളിലൂടെ കാണുവാനും ഹൃദയം കൊണ്ടു ഗ്രഹിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-02-02-15:48:53.jpg
Keywords: ജോസഫ, യൗസേ
Content: 15418
Category: 1
Sub Category:
Heading: ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും
Content: സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷിക ദിനത്തില്‍ 'ക്ഷമിക്കാനുള്ള ക്യാംപെയിന്‍' ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നാം തീയതി കാർ അപകടത്തിൽ മരണമടഞ്ഞ നാല് കുട്ടികളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് മറ്റുള്ളവരോട് ക്ഷമിക്കാനായി പ്രോത്സാഹനം നൽകുന്ന 'ഐ ഫോർഗീവ്' എന്ന പേരിലുള്ള ക്യാംപെയിനാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കൾ തുടക്കം കുറിച്ചത്. സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാള്‍ വാഹനമോടിച്ചിരിന്നത്. പതിമൂന്നു വയസ്സുകാരൻ ആന്റണി അബ്ദളള, പന്ത്രണ്ടു വയസ് ഉണ്ടായിരുന്ന ഏജലീന, ഒന്‍പതു വയസ്സുകാരി സിയന്ന, ഇവരുടെ ബന്ധു എന്നിവരാണ് കാറപകടത്തിൽ അന്ന് മരണമടഞ്ഞത്. അപ്രതീക്ഷിതമായി മക്കളെ നഷ്ട്ടപ്പെട്ടവരെങ്കിലും കുറ്റവാളിയായ ആ മനുഷ്യനോടു ശത്രുതയില്ലായെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും ആ മാതാപിതാക്കള്‍ പറയുകയായിരിന്നു. ഇക്കഴിഞ്ഞ ഒന്നാം വാര്‍ഷിക ദിനത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്ത് ക്ഷമയുടെ പ്രാധാന്യത്തെ പറ്റി മറ്റുള്ളവരോട് പങ്കുവെച്ചു. ബന്ധങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ അവിടെ കൂടിയിരുന്ന ആളുകളോട് അവർ ആവശ്യപ്പെട്ടു. "തങ്ങൾക്ക് നേരിട്ട ദൗർഭാഗ്യം ഒരു വലിയ നന്മയാക്കി മാറ്റാൻ തങ്ങൾ തീരുമാനിച്ചു. ആദർശത്തോടെ ഞങ്ങളുടെ കുരിശുകൾ വഹിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പകയ്ക്ക് പകരം ഞങ്ങൾ സ്നേഹവും, ക്ഷമയും തെരഞ്ഞെടുത്തു". മരിച്ച മൂന്നു കുട്ടികളുടെ അമ്മയും, സിഡ്നിയിലെ ഔർ ലേഡി ഓഫ് ലെബനോൻ കത്തീഡ്രലിലെ ഇടവകാംഗവുമായ ലൈല അബ്ദളള പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവുകളെയും, ചിത്രശലഭങ്ങളെയും ആകാശത്തിലേക്ക് പറത്തി. </p> <iframe height="220" width="100%" src="https://www.youtube.com/embed/lXkNKKNAtos" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ക്ഷമയുടെ മാതൃക ലോകത്തിന് പകര്‍ന്ന അബ്ദളള കുടുംബത്തെ മോറിസൺ അഭിനന്ദിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവേ' പ്രാർത്ഥനയെ പറ്റിയും, അതിലെ ക്ഷമിക്കാനുള്ള സന്ദേശത്തെ പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. വേദനകളും, സഹനങ്ങളും നേരിട്ടാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കുകയുളളൂ. അങ്ങനെ വേദനയിലൂടെയും വിലാപത്തിലൂടെയും കടന്നു പോകുമ്പോൾ പോലും ക്ഷമയെ പറ്റി പറയുകയും, അത് ജീവിച്ചു കാണിക്കുകയും ചെയ്യുന്ന മരിച്ച കുട്ടികളുടെ കുടുംബങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേര്‍ എത്തുന്നുണ്ടായിരിന്നുവെന്നതു ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-02-18:35:58.jpg
Keywords: ക്ഷമ
Content: 15419
Category: 13
Sub Category:
Heading: ക്രിസ്തീയ ക്ഷമയുടെ അതുല്യമാതൃക ലോകത്തോട് പ്രഘോഷിച്ച ദമ്പതികളുടെ ക്യാംപെയിനില്‍ പങ്കുചേര്‍ന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയും
Content: സിഡ്നി: ഓസ്ട്രേലിയായിലെ സിഡ്നിയിലെ ഓട്ട്ലൻഡിൽ ഓമനിച്ച് വളര്‍ത്തിയ മൂന്നു മക്കളുടെ ജീവൻ കവർന്ന മദ്യപാനിയായ ട്രക്ക് ഡ്രൈവറോട് ഹൃദയപൂര്‍വ്വം ക്ഷമിച്ച് ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെ മഹത്തായ മാതൃക ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയ മാതാപിതാക്കൾ കുട്ടികളുടെ മരണ വാര്‍ഷികത്തോട് അനുബന്ധിച്ച് 'ക്ഷമിക്കാനുള്ള ക്യാംപെയിന്‍' ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നാം തീയതി കാർ അപകടത്തിൽ മരണമടഞ്ഞ നാല് കുട്ടികളുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് മറ്റുള്ളവരോട് ക്ഷമിക്കാനായി പ്രോത്സാഹനം നൽകുന്ന 'ഐ ഫോർഗീവ്' എന്ന പേരിലുള്ള ക്യാംപെയിനാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കൾ തുടക്കം കുറിച്ചത്. സിഡ്‌നിയിലെ ഓട്ട്‌ലാൻഡ്‌സ് ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ബട്ടിംഗ്ടൺ റോഡിലൂടെ നടന്നുപോകവേ ലീല അബ്ദല്ലയുടെ മൂന്ന് മക്കൾ ഉൾപ്പെടെ നാല് കുട്ടികളെ സാമുവൽ വില്യം ഡേവിഡ്‌സൺ എന്നയാളുടെ ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരിന്നു ഇയാള്‍ വാഹനമോടിച്ചിരിന്നത്. പതിമൂന്നു വയസ്സുകാരൻ ആന്റണി അബ്ദളള, പന്ത്രണ്ടു വയസ് ഉണ്ടായിരുന്ന ഏജലീന, ഒന്‍പതു വയസ്സുകാരി സിയന്ന, ഇവരുടെ ബന്ധു എന്നിവരാണ് കാറപകടത്തിൽ അന്ന് മരണമടഞ്ഞത്. അപ്രതീക്ഷിതമായി മക്കളെ നഷ്ട്ടപ്പെട്ടവരെങ്കിലും കുറ്റവാളിയായ ആ മനുഷ്യനോടു ശത്രുതയില്ലായെന്നും അദ്ദേഹത്തോട് ക്ഷമിക്കുന്നുവെന്നും ആ മാതാപിതാക്കള്‍ പറയുകയായിരിന്നു. ഇക്കഴിഞ്ഞ ഒന്നാം വാര്‍ഷിക ദിനത്തില്‍ മരിച്ച കുട്ടികളുടെ മാതാപിതാക്കൾ ചടങ്ങിൽ പങ്കെടുത്ത് ക്ഷമയുടെ പ്രാധാന്യത്തെ പറ്റി മറ്റുള്ളവരോട് പങ്കുവെച്ചു. ബന്ധങ്ങളെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ അവിടെ കൂടിയിരുന്ന ആളുകളോട് അവർ ആവശ്യപ്പെട്ടു. "തങ്ങൾക്ക് നേരിട്ട ദൗർഭാഗ്യം ഒരു വലിയ നന്മയാക്കി മാറ്റാൻ തങ്ങൾ തീരുമാനിച്ചു. ആദർശത്തോടെ ഞങ്ങളുടെ കുരിശുകൾ വഹിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പകയ്ക്ക് പകരം ഞങ്ങൾ സ്നേഹവും, ക്ഷമയും തെരഞ്ഞെടുത്തു". മരിച്ച മൂന്നു കുട്ടികളുടെ അമ്മയും, സിഡ്നിയിലെ ഔർ ലേഡി ഓഫ് ലെബനോൻ കത്തീഡ്രലിലെ ഇടവകാംഗവുമായ ലൈല അബ്ദളള പറഞ്ഞു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ സമാധാനത്തിന്റെ ചിഹ്നമായ പ്രാവുകളെയും, ചിത്രശലഭങ്ങളെയും ആകാശത്തിലേക്ക് പറത്തി. </p> <iframe height="220" width="100%" src="https://www.youtube.com/embed/lXkNKKNAtos" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> ക്ഷമയുടെ മാതൃക ലോകത്തിന് പകര്‍ന്ന അബ്ദളള കുടുംബത്തെ മോറിസൺ അഭിനന്ദിച്ചു. 'സ്വർഗ്ഗസ്ഥനായ പിതാവേ' പ്രാർത്ഥനയെ പറ്റിയും, അതിലെ ക്ഷമിക്കാനുള്ള സന്ദേശത്തെ പറ്റിയും പ്രധാനമന്ത്രി പറഞ്ഞു. വേദനകളും, സഹനങ്ങളും നേരിട്ടാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സാധിക്കുകയുളളൂ. അങ്ങനെ വേദനയിലൂടെയും വിലാപത്തിലൂടെയും കടന്നു പോകുമ്പോൾ പോലും ക്ഷമയെ പറ്റി പറയുകയും, അത് ജീവിച്ചു കാണിക്കുകയും ചെയ്യുന്ന മരിച്ച കുട്ടികളുടെ കുടുംബം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലത്തു രൂപങ്ങളും ജപമാലകളും സ്ഥാപിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നിരവധി പേര്‍ എത്തുന്നുണ്ടായിരിന്നുവെന്നതു ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-02-18:36:01.jpg
Keywords: ക്ഷമ
Content: 15420
Category: 1
Sub Category:
Heading: മലയാളി ആർച്ച് ബിഷപ്പ് കുര്യൻ വയലുങ്കൽ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോ
Content: കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക ന്യൂൺഷോയായി സേവനം ചെയ്തിരുന്നു. അതിന് ശേഷം ജനുവരിയില്‍ അൾജീരിയയുടെ ന്യൂൺഷോയായി സേവനം ചെയ്ത് വരികയായിരുന്നു. കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാർ വയലുങ്കൽ റോമിലെ സാന്താക്രോസെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001ൽ മോണ്‍സിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപാപ്പ അദ്ദേഹത്തെ 2016ൽ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-02-21:37:14.jpg
Keywords: ടുണീഷ്യ
Content: 15421
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാഭിഷേക രജത ജൂബിലി വര്‍ഷത്തിലേക്ക്
Content: കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷങ്ങള്‍ക്കു ലളിതമായ തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസിലെ ചാപ്പലില്‍ ഇന്നു ഫെബ്രുവരി 02 ന് രാവിലെ കര്‍ദ്ദിനാള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികരും സഭയുടെ വലിയ ഇടയനോടൊപ്പം വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു സഭയ്ക്കും സമൂഹത്തിനും വലിയപിതാവിന്‍റെ മേല്‍പ്പട്ടശുശ്രൂഷയിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറഞ്ഞു. സഭാകാര്യാലയത്തില്‍ ശുശ്രൂഷചെയ്യുന്ന സമര്‍പ്പിതരും അല്മായ ശുശ്രൂഷകരും വി. കുര്‍ബാനയില്‍ പങ്കെടുത്തു. വി. കുര്‍ബാനയ്ക്കുശേഷം കൂരിയാ ബിഷപ്പിന്‍റെ നേതൃത്വത്തില്‍ വലിയപിതാവിന് ജൂബിലി വര്‍ഷാരംഭത്തിന്‍റെ ആശംസകള്‍ നേര്‍ന്നു. ചങ്ങനാശ്ശേരി അതിരൂപത ആരംഭിച്ച തക്കല മിഷനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്‍റെ ഭാഗമായി 1996 ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചതു ചങ്ങനാശ്ശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്. 1997 ഫെബ്രുവരി 2-ാം തീയ്യതി മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ കര്‍മ്മത്തിനു നേതൃത്വം നല്‍കിയത് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവായിരുന്നു. തമിഴ് ഭാഷ പഠിച്ചു തമിഴ് മക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പതിനാലുവര്‍ഷം തക്കലയില്‍ ഇടയശുശ്രൂഷ ചെയ്തു. വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെ തുടര്‍ന്നു സമ്മേളിച്ച സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സീറോമലബാര്‍സഭയെ നയിക്കാനുള്ള നിയോഗം ഭരമേല്‍പ്പിച്ചതു തക്കലയുടെ ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റടുത്തു. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ പങ്കെടുത്തു. മെത്രാന്‍പട്ട സ്വീകരണത്തിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ എന്നീ നിലകളിലും കേരളസഭയില്‍ നേതൃത്വം നല്‍കിവരുന്നു.
Image: /content_image/News/News-2021-02-02-22:41:00.jpg
Keywords: ആലഞ്ചേരി
Content: 15422
Category: 18
Sub Category:
Heading: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
Content: തിരുവനന്തപുരം: ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. സഭാതര്‍ക്കം വേഗത്തില്‍ രമ്യമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം മേലധ്യക്ഷന്മാര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ ആവര്‍ത്തിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ പരിഹരിക്കാന്‍ ശ്രമമുണ്ടാകണമെന്ന പ്രധാന നിര്‍ദേശമാണു മതമേലധ്യക്ഷന്മാര്‍ ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മുന്നോട്ടുവച്ചത്. സഭാ തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്നുതന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇതിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ എല്ലാവരും സഹകരിക്കണമെന്നും മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവര്‍ ഉള്‍പ്പെടെ അന്‍പതോളം മേലധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2021-02-03-06:45:23.jpg
Keywords: മുഖ്യമന്ത്രി, പിണറായി