Contents

Displaying 15061-15070 of 25128 results.
Content: 15423
Category: 18
Sub Category:
Heading: 36ാമതു കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ 10മുതല്‍ 14വരെ ഓണ്‍ലൈനില്‍
Content: കോട്ടയം: കോട്ടയം കാത്തലിക് മൂവ്‌മെന്റും കോട്ടയം കരിസ്മാറ്റിക് സോണും സംയുക്തമായി സംഘടിപ്പിക്കുന്ന 36ാമതു കോട്ടയം ബൈബിള്‍ കണ്‍വന്‍ഷന്‍ 10മുതല്‍ 14വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാത്രി 9.30 മുതല്‍ 11.30 വരെ ഓണ്‍ലൈനിലാണ് കണ്‍വന്‍ഷന്‍. ഷെക്കെയ്‌ന ടെലിവിഷനിലും യു ട്യൂബ് ചാനലിലും കണ്‍വന്‍ഷന്‍ ലഭ്യമാണ്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ കണ്‍വന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ഫാ. ജേക്കബ് മഞ്ഞളി, മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, റവ.ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ (കൃപാസനം), ബ്രദര്‍ സജിത്ത് ജോസഫ്, സിസ്റ്റര്‍ സെലിന്‍ സിഎംസി, ഗ്രേസി ജേക്കബ് ചിറ്റിനാപ്പള്ളി എന്നിവരാണു കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നയിക്കുന്നത്. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സര്‍വ്വരും സോദരര്‍ എന്ന ചാക്രിയ ലേഖനത്തെ ആധാരമാക്കിയാണ് കണ്‍വന്‍ഷന്‍ പ്രഭാഷണങ്ങള്‍. ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് കോട്ടയം കാത്തലിക് മൂവ്‌മെന്റ് പ്രസിഡന്റ് മോണ്‍. ജോസ് നവസ്, സെക്രട്ടറി ഫാ. ജയിംസ് പൊങ്ങാനയില്‍, വൈസ്പ്രസിഡന്റുമാരായ റവ.ഡോ. ജോസഫ് മണക്കളം, ഫാ. വര്‍ഗീസ് ചാമക്കാലായില്‍, ട്രഷറര്‍ ടി.ഡി. ജോസഫ് കൊറ്റത്തില്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.സി. ജോയി കൊച്ചുപറന്പില്‍, സോണല്‍ കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് ഫിലിപ്പ് നടുവിലേപ്പറന്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.
Image: /content_image/India/India-2021-02-03-06:59:26.jpg
Keywords: ബൈബി
Content: 15424
Category: 1
Sub Category:
Heading: 'ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും': വെബിനാറുമായി കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: 'ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വെബിനാറുമായി കെ‌സി‌ബി‌സി ഐക്യജാഗ്രത കമ്മീഷന്‍. ഡയലോഗ് കമ്മീഷനും കെസിബിസി ബൈബിൾ കമ്മീഷനുമായി സഹകരിച്ചു നടത്തുന്ന വെബിനാര്‍ ഫെബ്രുവരി 8നു വൈകീട്ട് 6.30 മുതലാകും നടക്കുക. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ആന്റണി തറേക്കടവിൽ വെബിനാര്‍ നയിക്കും. മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അപ്പോളജെറ്റിക് മേഖലയില്‍ താത്പര്യമുള്ളവര്‍, യുവജനങ്ങള്‍, ക്രൈസ്തവ സംഘടനപ്രവര്‍ത്തകര്‍, സന്യസ്തര്‍ എന്നീ വിവിധ തലങ്ങളിലുള്ളവര്‍ക്ക് വെബിനാര്‍ ഏറെ സഹായകരമാകുമെന്നാണ് നിരീക്ഷണം. വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെസിബിസി ഐക്ജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പറായ +91 7594900555ലേക്ക് പേര്‌, സ്ഥലം, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ മെസേജ്‌ ചെയ്തു രജിസ്റ്റര്‍ ചെയ്യുക. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-03-07:32:16.jpg
Keywords: കെ‌സി‌ബി‌സി
Content: 15425
Category: 1
Sub Category:
Heading: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിതരാക്കുന്ന ബില്ല് യു‌എസ് സംസ്ഥാനം പിൻവലിച്ചു
Content: നോർത്ത് ഡക്കോട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിതരാക്കുന്ന ബില്ല് അമേരിക്കയിലെ നോർത്ത് ഡക്കോട്ട സംസ്ഥാനം പിൻവലിച്ചു. 'എസ്ബി 2180' എന്ന പേരിലറിയപ്പെടുന്ന ബില്ല്, സ്പോൺസർ ചെയ്ത സെനറ്റർ ജൂഡി ലീ തന്നെയാണ് പിൻവലിച്ചത്. വൈദികരോ, മതനേതാക്കളോ കുമ്പസാരത്തിന്റെ സമയത്തോ, വ്യക്തിപരമായ സംഭാഷണത്തിന്റെ സമയത്തോ കുട്ടികൾക്ക് നേരെ ഉണ്ടായ അതിക്രമത്തെ പറ്റി അറിഞ്ഞാൽ അത് അധികൃതരെ അറിയിക്കണമെന്ന വ്യവസ്ഥ ബില്ലിൽ ഉണ്ടായിരുന്നു. ബില്ല് കൊണ്ടുവരാൻ ഉണ്ടായ സാഹചര്യത്തെ പറ്റിയോ, അതിന്റെ ലക്ഷ്യത്തെപ്പറ്റിയോ ആളുകൾക്ക് മനസ്സിലായിട്ടില്ലെന്നും അതിനാലാണ് ബില്ല് പിൻവലിക്കുന്നതെന്നും ജൂഡി ലീ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള ഇപ്പോഴത്തെ നിയമം അനുസരിച്ച് കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ ഒരു ആത്മീയ ഉപദേശകൻ എന്ന നിലയിൽ ശ്രവിച്ചാൽ അത് റിപ്പോർട്ട് ചെയ്യേണ്ടതില്ല. ജൂഡി ലീയുടെ ഉദ്ദേശലക്ഷ്യം തങ്ങൾ അംഗീകരിക്കുന്നുവെന്നും, എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ ന്യായമായിട്ടുള്ളതല്ലായെന്നും വ്യക്തമാക്കികൊണ്ട് നോർത്ത് ഡക്കോട്ടയിലെ മെത്രാൻ സമിതി വെള്ളിയാഴ്ച പ്രസ്താവന ഇറക്കിയിരിന്നു. ബില്ലിനെതിരെ ശബ്ദമുയർത്താൻ സെനറ്റർമാരോട് ആവശ്യപ്പെടാൻ തയ്യാറായ എല്ലാ ആളുകളെയും മെത്രാൻ സമിതി അംഗങ്ങൾ അഭിനന്ദിച്ചു. നേരത്തെ ബില്ലിലെ വ്യവസ്ഥകൾ മതസ്വാതന്ത്ര്യ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് രൂപതയിലെ വിശ്വാസികൾക്ക് മെത്രാൻ സമിതി കത്തയച്ചിരുന്നു. ബിസ്മാർക്കിലെ മെത്രാനായ ഡേവിഡ് കാഗനും വിഷയത്തില്‍ തന്റെ ആശങ്കകൾ പങ്കുവെച്ചിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-03-12:40:05.jpg
Keywords: കുമ്പസാര
Content: 15426
Category: 11
Sub Category:
Heading: ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി
Content: ലിസ്ബൺ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ 2023-ൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക ഗാനം വിവിധ ഭാഷകളിൽ പ്രകാശനം ചെയ്തു. ലിസ്ബൺ നഗരത്തിൽ 2023 ആഗസ്റ്റിൽ സംഗമിക്കുവാൻ പോകുന്ന ലോക യുവജനോത്സവത്തിന്‍റെ ഗാനം ഇംഗ്ലിഷ്, പോർച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച് ഇറ്റാലിയൻ ഭാഷകളിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. വീഡിയോ രൂപത്തിൽ ഇറക്കിയിട്ടുള്ള യുവജനോത്സവ ഗാനത്തിന്‍റെ ദൃശ്യ-ശ്രാവ്യ രൂപം യുവജനങ്ങൾക്ക് ഇടയിൽ തരംഗമായി മാറിയിരിക്കുകയാണ്. "മറിയം എഴുന്നേറ്റ് ഉടനെ തന്നെ തന്‍റെ ചാർച്ചക്കാരിയായ എലിസബത്തിനെ സഹായിക്കാൻ യാത്രയായി" (ലൂക്ക 1:39) എന്ന സുവിശേഷ വാക്യത്തെ ആധാരമാക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗീസ് ഭാഷയിൽ “ഹാ പ്രെസ്സാ നൂ ആർ...” (Ha’ pressa no Ar…) അഥവാ നമുക്കും ഉടനെ പുറപ്പെടാം എന്നു തുടങ്ങുന്ന ഗാനം പോർച്ചുഗലിലെ കോയിംബ്ര രൂപതയിലെ ഫാ. ജോൺ പോൾ വാസാണ് രചിച്ചത്. ഫാ. പെരേര ഈണം പകർന്ന ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് കാർളോ ഗാഷിയ എന്ന മറ്റൊരു പോർച്ചുഗീസുകാരനുമാണ്. മറിയത്തോടു താദാത്മ്യപ്പെടുത്തി നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ ഇറങ്ങി പുറപ്പെടേണ്ട സമയമാണിതെന്ന് യുവജനങ്ങളോട് ഗാനം ആഹ്വാനം ചെയ്യുന്നതായി രചയിതാവ് ഫാ. വാസ് പ്രസ്താവിച്ചു. സഹോദരങ്ങൾക്കു നന്മ ചെയ്തുകൊണ്ടു കടന്നുപോയ യേശു നല്കുന്ന സന്തോഷത്തെക്കുറിച്ചു ഗാനം വിവരിക്കുന്നുണ്ടെന്ന് ഫാ. വാസ് കൂട്ടിച്ചേർത്തു. പോർച്ചുഗലിന്റെ യുവജന പ്രവർത്തനങ്ങൾക്കായുള്ള ദേശീയ കമ്മിറ്റി നടത്തിയ ഒരു മത്സരത്തിലൂടെയാണ് ഗാനം തെരഞ്ഞെടുക്കപ്പെട്ടതെന്നും സംഘാടക സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-03-15:47:08.jpg
Keywords: യുവജന
Content: 15427
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ്
Content: തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് സൂസപാക്യത്തിന് കോവിഡ് ബാധിച്ചതായി സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസ്. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സാധാരണ കോവിഡ് ചികിത്സകൾ തന്നെ അദ്ദേഹത്തിന് നൽകുന്നതെന്നും തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഡോക്ടർമാർ അറിയിച്ചു. വരുന്ന ആഴ്ചകളിൽ മെത്രാപോലീത്തയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി രൂപത കൂരിയ അറിയിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർത്ഥന സഹായവും ബിഷപ്പ് ക്രിസ്തുദാസ് അഭ്യർത്ഥിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇന്നലെ ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Image: /content_image/India/India-2021-02-03-16:11:02.jpg
Keywords: കോവിഡ
Content: 15428
Category: 22
Sub Category:
Heading: ജോസഫ് - സമർപ്പിതരുടെ മധ്യസ്ഥൻ
Content: യൗസേപ്പിതാവും, മാതാവും ഉണ്ണി യേശുവിനെ ദൈവാലയത്തിൽ സമർപ്പിച്ച ഈശോയുടെ സമർപ്പണ തിരുനാൾ ദിനത്തിലാണ് (ഫെബ്രുവരി 2) സഭ സമർപ്പിതർക്കു വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകം മാറ്റി വച്ചിരിക്കുന്ന ദിവസം. യേശുവിനെ തിരിച്ചറിയാനുള്ള കഴിവും, ജീവിതത്തില്‍ പ്രധാനപ്പെട്ടതെന്തെന്ന് കാണാനുള്ള കഴിവുമാണ് സമര്‍പ്പിത ജീവിതത്തിന്‍റെ ഹൃദയമെന്നാണ് ഫ്രാൻസീസ് പാപ്പയുടെ പ്രബോധനം. ദൈവപുത്രനെയും അവൻ്റെ ആഗ്രഹങ്ങളെയും തിരിച്ചറിയുകയും ജീവിതത്തിൽ പ്രധാനപ്പെട്ടതെന്താണന്ന് സദാ മനസ്സിലാക്കുകയും ചെയ്ത വിശുദ്ധ യൗസേപ്പല്ലാതെ ആരാണ് സമർപ്പിത ജീവിതത്തിൻ്റെ മദ്ധ്യസ്ഥനാകാൻ യോഗ്യതയുള്ളത്. ഈശോയെ സവിശേഷമായി അനുഗമിക്കാനുള്ള വിളിയാണല്ലോ സമർപ്പണ ജീവിതത്തിലേക്കുള്ള വിളി. ഈശോയെ അനുഗമിക്കുക എന്നാൽ ഈശോ പോയിടത്തു പോകുകയും അവിടുന്നു ചെയ്തതെല്ലാം ചെയ്യുകയും എന്നതാണ്. ഈ ഭൂമിയിൽ ദൈവപുത്രൻ്റെ കാൽച്ചുവടുകളെ ആദ്യം അനുഗമിച്ച യൗസേപ്പല്ലേ ഈശോയെ അനുഗമിക്കുമ്പോൾ സമർപ്പിതർക്ക് ശക്തി പകരേണ്ടത്. ദൈവത്തോടു അടുത്തു നിൽക്കുമ്പോഴാണ് സമർപ്പണ ജീവിതം ഫലം ചൂടുന്നത്. ദൈവത്തിൽ നിന്നു സമർപ്പിതർ അകലുമ്പോൾ, മനുഷ്യർ സമർപ്പിതരിൽ നിന്ന് ഓടിയൊളിക്കും. അവിടെ സമര്‍പ്പണജീവിതം ഫലം പുറപ്പെടുവിക്കുകയില്ല. ദൈവഹിതത്തിനു സ്വയം സമർപ്പിക്കപ്പെടുകയും ആ സമർപ്പണത്തിലൂടെ തിരുകുടുംബത്തിൻ്റെ സംരക്ഷകനാവുകയും ചെയ്ത യൗസേപ്പിതാവ് സമർപ്പണ ജീവിതത്തെ സംരക്ഷിക്കുന്ന ഏറ്റവും ശക്തനായ മദ്ധ്യസ്ഥനുമാണന്ന സത്യം ജോസഫ് വർഷത്തിൽ നിരന്തരം നിലനിർത്തണം.
Image: /content_image/SocialMedia/SocialMedia-2021-02-03-18:17:34.jpg
Keywords: സമർപ്പിത
Content: 15429
Category: 14
Sub Category:
Heading: വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാളില്‍ വിശുദ്ധന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ഉറുഗ്വേ കര്‍ദ്ദിനാള്‍
Content: ഉറുഗ്വേ: വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുനാളുമായി ബന്ധപ്പെട്ട് ഉറുഗ്വേയിലെ മോണ്ടെവീഡിയോ ആർച്ച് ബിഷപ്പായ കര്‍ദ്ദിനാള്‍ ഡാനിയൽ സ്റ്റർള പങ്കുവെച്ച വിശുദ്ധന്റെയും പിന്‍ഗാമിയുടെയും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. പാബ്ളോ അൽബേര എന്ന ബാലൻ ഡോൺ ബോസ്കോയുടെ അടുത്ത് കുമ്പസാരിക്കുന്നതാണ് ഈ മനോഹര ചിത്രം. അൽബേര പിന്നീട് ഡോൺ ബോസ്കോയുടെ പിൻഗാമിയായി മാറിയിരിന്നു. തന്റെ രണ്ടാമത്തെ പിൻഗാമിയായി മാറുവാനിരുന്ന കുട്ടി ഡോൺ ബോസ്കോയോട് കുമ്പസാരിക്കുന്ന ഈ ചിത്രമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഫോട്ടോയെന്നും സലേഷ്യൻ കുടുംബത്തിനു മുഴുവൻ ശുഭദിനമെന്നും കുറിച്ചുകൊണ്ടാണ് കർദ്ദിനാൾ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സലേഷ്യൻ സഭയുടെ ചരിത്രത്തിൽ 'കൊച്ചു ഡോൺ ബോസ്കോ' എന്ന അപര നാമത്തിലാണ് ചിത്രത്തിലെ ഫാ. അൽബേര അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലെ ഡോൺ ബോസ്കോയുമായി പരിചയമുണ്ടായിരുന്നു. 1845 ജൂൺ ആറിനാണ് സാധാരണ കർഷക കുടുംബത്തി പാബ്ളോ ജനിച്ചത്. ടൂറിനും പിനേറോളോയ്ക്കും ഇടയ്ക്കുളള നോനെയായിരിന്നു ജന്മസ്ഥലം. പതിമൂന്നു വയസ് ഉള്ളപ്പോഴാണ് ഗ്രാമത്തിൽ വച്ച് അദ്ദേഹം ഡോൺ ബോസ്കോയെ ആദ്യമായി കാണുന്നത്. 1858 ഒക്ടോബർ 18 ന് അദ്ദേഹം വാൾ ഡോക്കോ ഒറേറ്ററിയിൽ ചേർന്നു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">La foto que más me gusta de Don Bosco, confesando a un jovencito que luego será su segundo sucesor. Feliz día a toda la Familia Salesiana <a href="https://t.co/VIcyx0TBKp">pic.twitter.com/VIcyx0TBKp</a></p>&mdash; Daniel Sturla (@DanielSturla) <a href="https://twitter.com/DanielSturla/status/1355840746780295170?ref_src=twsrc%5Etfw">January 31, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 1860 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ഡോൺ ബോസ്കോ യ്ക്ക് മുമ്പാകെ അദ്ദേഹം ആദ്യ വ്രതവാഗ്ദാനം നടത്തി. ദൈവശാസ്ത്ര പഠനത്തിനു ശേഷം മിറാബെല്ലോയിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി. 1868 ആഗസ്റ്റ് 2 ന് തന്റെ 23-ാം വയസ്സിൽ അദ്ദേഹം വൈദികനായി. പ്രായപൂർത്തിയായതിനു ശേഷം ദൈവവിളി സ്വീകരിച്ചെത്തുന്നവർക്കായി 1875 ൽ അദ്ദേഹം ഒരു ഭവനം ആരംഭിച്ചു. 1881ൽ ഫ്രാൻസിലെ സലേഷ്യൻ പ്രവർത്തനങ്ങളുടെ പരിശോധകനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചു. മാർസെയ്ലിൽവെച്ചാണ് ലെ പെറ്റീറ്റ് (കൊച്ചു) ഡോൺ ബോസ്കോ എന്ന വിളിപ്പേരുണ്ടായത്. 1891ൽ ടൂറിനിൽ സലേഷ്യൻ സമൂഹത്തിന്റെ വേദോപദേശകനായി തിരിച്ചെത്തിയ അദ്ദേഹം 1900 ൽ അമേരിക്കയിലെ സലേഷ്യൻ ഭവനങ്ങളെ സന്ദർശിക്കുവാനായി അയക്കപ്പെട്ടു. 1910 മുതൽ മരണം വരെ അദ്ദേഹം സലേഷ്യൻ സഭയുടെ റെക്ടർ മേജറായിരുന്നു. ഡോൺ ബോസ്കോയ്ക്കു ശേഷം ഈ സ്ഥാനമലങ്കരിച്ച രണ്ടാമത്തെയാൾ അദ്ദേഹമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ (1914-1918) സമയമായിരുന്നിട്ട് കൂടി സലേഷ്യൻ സഭയെ സംബന്ധിച്ചിടത്തോളം ഇത് വളർച്ചയുടെ കാലമായിരുന്നു. 1921 ഒക്ടോബർ 24ന് ടൂറിനിൽവെച്ച് തന്റെ 76-ാo വയസ്സിൽ അദ്ദേഹം അന്തരിച്ചു.
Image: /content_image/News/News-2021-02-03-19:24:25.jpg
Keywords: ഡോണ്‍
Content: 15430
Category: 18
Sub Category:
Heading: നാടാര്‍ സമുദായത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കെസിബിസി
Content: കൊച്ചി: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം നീതിയുക്തമാണെന്നും ഏറെ നാളത്തെ നാടാര്‍ സമുദായത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടത്‌ സ്വാഗതാര്‍ഹമാണെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ജനറല്‍ ഫാ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിലൂടെ പറഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗങ്ങള്‍ക്കും എസ്‌.ഐ.യു.സി. വിഭാഗങ്ങള്‍ക്കും മാത്രമാണ്‌ ഇതുവരെ സംവരണം ഉണ്ടായിരുന്നത്‌. പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും മറ്റ്‌ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒ.ബി.സി. സംവരണം ലഭിക്കും. പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും അര്‍ഹമായ സംവരണാനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-02-03-21:49:51.jpg
Keywords: കെസിബിസി
Content: 15431
Category: 4
Sub Category:
Heading: യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര- ഭാഗം 21
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍}# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍}# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍}# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍}# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍}# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍}# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍}# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍}# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍}# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍}# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍}# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍}# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍}# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍}# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍}# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം ‍}# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് ‍}# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ ‍}# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/15197}} #{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത ‍}# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://pravachakasabdam.com/index.php/site/news/15366}} "ഞങ്ങളുടെ സഹനങ്ങളിൽ ദൈവം മഹത്വീകൃതനാകട്ടെ," ഈ വാക്കുകൾ ആവേശഭരിതനായ വൈദികന്റെയോ പാസ്റ്ററുടെയോ അല്ല. പിന്നെയോ, ഉദയഗിരിക്ക് സമീപമുള്ള റൈക്കോളയിൽ കീറിപ്പൊളിഞ്ഞ കൂടാരത്തിൽ മറ്റ് ക്രൈസ്തവ കുടുംബങ്ങളുടെകൂടെ പാർത്തിരുന്ന, ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രം ക്രിസ്തുമതം ആശ്ലേഷിച്ച ദൃഢവിശ്വാസിയുടെ ആയിരുന്നു. "2008 മുതൽ ഇന്നോളം ഞങ്ങൾക്ക് ജീവിതം വലിയ പരീക്ഷണം തന്നെയാണ്," തന്റെ കുഞ്ഞിനെ കൈയിലെടുത്ത് ഭാര്യയെ അടുത്തു നിറുത്തി, മുപ്പത്തഞ്ചുകാരനായ ധർമ്മേന്ദ്ര നായക് നെടുവീർപ്പോടെ പറഞ്ഞു. തുറന്ന സ്ഥലത്ത് അരി വേവിക്കുന്ന അടുപ്പിൽ നിന്ന് ഉയർന്നിരുന്ന പുകച്ചുരുളുകൾ ഈ വിലാപത്തിന് പശ്ചാത്തലമൊരുക്കി. ധർമ്മേന്ദ്രയുടെ കുടുംബം മറ്റു നൂറുകണക്കിനു ക്രൈസ്തവ കുടുംബങ്ങളെപ്പോലെ ആയുധധാരികളായ അക്രമികളിൽ നിന്ന് രക്ഷപ്പെടുവാൻ ആദ്യം കാട്ടിലേക്ക് പലായനം ചെയ്തു. പിന്നീട് അവർ ഉദയഗിരി അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികളായി. 2009 ഫെബ്രുവരിയിൽ സർക്കാർ ഈ അഭയാർത്ഥികേന്ദ്രം അടച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, എല്ലാം ശാന്തമായി എന്ന പുകമറ സൃഷ്‌ടിക്കുകയായിരുന്നു അധികാരികളുടെ ലക്‌ഷ്യം. ഗ്രാമത്തിൽ തിരിച്ചെത്തിയാൽ ന്യായമായ പുനരധിവാസം വാഗ്‌ദാനം ചെയ്തുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥന്മാർ അവരെ ലോറികളിൽ കുത്തിനിറച്ച് കൊണ്ടു പോയത്. എന്നാൽ മടങ്ങിവന്ന പാവം ക്രിസ്ത്യാനികൾ സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കുന്നത് പ്രാദേശിക കാവിഅണികൾ നിർദാക്ഷിണ്യം തടഞ്ഞു. ധർമ്മേന്ദ്രയുടെ ഗ്രാമത്തിലേക്കുള്ള തിരിച്ചുവരവ് തുടക്കത്തിൽ ആശാവഹമായിരുന്നു. കാരണം അധികാരികൾ കുറ്റിക്കാടു വെട്ടിത്തെളിച്ച് കേൻവാസ് കൊണ്ടുള്ള ടെന്റുകൾ കെട്ടി. ഗ്രാമത്തിൽ തിരിച്ചെത്തിയ ക്രൈസ്തവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ പദാർത്ഥങ്ങൾ കൊടുക്കുകയും ചെയ്‌തു. പക്ഷേ ഭക്ഷ്യവിഭവങ്ങൾ തീർന്നതോടെ, അവർ പട്ടിണിയുടെ വക്കിലായി. മറ്റൊരിടത്തുനിന്നും ഭക്ഷണം കിട്ടാൻ മാർഗം ഉണ്ടായിരുന്നില്ല. ഏതാനും ക്രിസ്തീയ സംഘടനകൾ നൂറുകണക്കിന് ക്രൈസ്തവ കുടുംബങ്ങൾക്ക് സഹായമെത്തിച്ചിരുന്നെങ്കിലും റൈക്കോള ഗ്രാമത്തെ സ്ഥിരമായി സഹായിക്കാൻ ഒരു സഭാസമൂഹവും രംഗത്തു വന്നിരുന്നില്ല. "ജൂൺ മാസത്തിൽ വർഷക്കാലം തുടങ്ങിയതോടെ ഞങ്ങളുടെ സ്ഥിതി വളരെ ശോചനീയമായി," മലഞ്ചരക്കു വ്യാപാരിയായ ധർമ്മേന്ദ്ര അനുസ്മരിച്ചു. കന്ധമാലിലെ പ്രശസ്തയായ ഉയർന്ന ഗുണനിലവാരമുള്ള മഞ്ഞൾ ഗ്രാമങ്ങളിൽ നിന്ന് വാങ്ങി പൊടിയാക്കി, ബെരാംപൂർ പോലുള്ള നഗരങ്ങളിൽ വിറ്റഴിച്ചു കൊണ്ടാണ് അദ്ദേഹം കുടുംബം പോറ്റിയിരുന്നത്. സെപ്തംബറിൽ മഴ അതിശക്തമായതോടെ കേൻവാസ് ടെന്റ് ചോർന്നൊലിക്കാൻ തുടങ്ങി. ഈ ദുരവസ്ഥയിൽ 15 വർഷം മുമ്പ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിനെക്കുറിച്ച് ഇപ്പോൾ ദുഃഖിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ മറുപടി യഥാർത്ഥ വിശ്വാസി ജീവിത ക്ലേശങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു. "സാർ, ഇസ്രായേൽക്കാർ 40 വർഷം മരുഭൂമിയിലായിരുന്നു. ഞങ്ങളുടെ സഹനങ്ങൾ ആരംഭിച്ചിട്ട് 14 മാസമേ ആയിട്ടുള്ളൂ. അവരുടെ മരുഭൂമിയിലെ സഹനത്തോട് തുലനം ചെയ്‌താൽ ഞങ്ങളുടേത് ഒന്നുമല്ല," 2009-ലെ ക്രിസ്‌മസിന്‌ രണ്ടാഴ്ച്ച മുമ്പായിരുന്നു ധർമ്മേന്ദ്രയുടെ ഈ വിശ്വാസപ്രഖ്യാപനം. "തന്നെ അനുഗമിക്കുന്നവർ സഹിക്കേണ്ടിവരുമെന്ന് ക്രിസ്‌തു നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ഞങ്ങൾ ഒരിക്കലും വിശ്വാസം ഉപേക്ഷിക്കുകയില്ല. അതിനുവേണ്ടി മരിക്കാനും തയ്യാറാണ് ഞങ്ങൾ," തന്റെ പാറപോലുള്ള വിശ്വാസം സ്ഥിരീകരിച്ചുകൊണ്ട് ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു. #{black->none->b->പാസ്റ്ററുടെ പുതുക്കിയ ഭവനത്തിനുമുന്നിൽ കുരിശ് ‍}# കന്ധമാൽ ക്രൈസ്തവരുടെ പാറപോലുള്ള വിശ്വാസം, റൈക്കോളയിലെ പാസ്റ്ററായ പ്രബോധ് കുമാർ നായകിന്റെ വീടിന്റെ പ്രവേശന കവാടത്തിൽ ഇരുമ്പു കൊണ്ട് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 2009 ഡിസംബറിൽ വീട് പുതുക്കി പണിതപ്പോൾ പാസ്റ്റർ പ്രബോധ് അതിന്റെ ലോഹനിർമ്മിതമായ മുൻവാതിലിന്റെ മധ്യത്തിൽ, അഭിമാനപൂർവ്വം ഒരു കുരിശ് വെൽഡ് ചെയ്ത് പിടിപ്പിച്ചിരുന്നു. അങ്ങനെ ചെയ്‌താൽ മൗലികവാദികൾ വീണ്ടും അക്രമിക്കില്ലേ എന്ന് ചോദിച്ചപ്പോൾ, ക്രൈസ്തവവിരുദ്ധ കലാപങ്ങൾക്കിടയ്ക്ക് തന്നെ വകവരുത്താൻ പിന്തുടർന്നിരുന്ന അക്രമി സംഘത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രബോധ് പറഞ്ഞു: "വിശ്വാസം മറച്ചുവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ഞങ്ങൾ ക്രൈസ്തവരാണെന്ന് ധൈര്യസമേതം വിളിച്ചു പറയാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു ഭാരതീയനാണ്. ഇത് എന്റെ ജന്മസ്ഥലമാണ്. ഞാൻ ഇവിടെ ജനിച്ചു, ഇവിടെ ജീവിക്കും. ഇവിടെത്തന്നെ ക്രിസ്ത്യാനിയായി മരിക്കുകയും ചെയ്യും." അതേസമയം കുരിശിൽ കിടന്ന് ശത്രുക്കളോട് ക്ഷമിക്കുവാൻ പഠിപ്പിച്ച യേശുവിന്റെ കൽപന പ്രകാരം, തങ്ങളെ വേട്ടയാടിയ മർദ്ദകരോട് നിരുപാധികം ക്ഷമിച്ച പെരുമാറ്റം അവിടത്തെ ഹിന്ദുക്കളെ വളരെ സ്പർശിച്ചിട്ടുണ്ടെന്ന് പാസ്റ്റർ പ്രബോധ് പറഞ്ഞു. തന്റെ വീട് പുതുക്കി പണിയാൻ സഹായിച്ച അയൽവാസികളിൽ ഹിന്ദുക്കളുമുണ്ടായിരുന്നു. അവരിൽ ചിലർ, അദ്ദേഹത്തിന്റെ വീട് തകർക്കുകയും കൊള്ളയടിക്കുകയും ചെയ്‌ത അക്രമികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ്. "ഏതാനും പേർ എന്നോട് മാപ്പപേക്ഷിക്കുക കൂടി ചെയ്‌തു," അദ്ദേഹം എടുത്തു പറഞ്ഞു. ഹിന്ദുക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റം പ്രത്യാശ പരത്തുന്നുണ്ട്. പക്ഷേ, അപ്പോഴും ഹിന്ദുമതം സ്വീകരിക്കാത്തതിന്റെ പേരിൽ അനേകം ഗ്രാമങ്ങൾ ക്രൈസ്തവർക്ക് അപ്രാപ്യമായി തുടരുകയായിരുന്നു. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ അഗ്നിപുത്രിയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/Mirror/Mirror-2021-02-03-22:36:49.jpg
Keywords: കന്ധമാ
Content: 15432
Category: 18
Sub Category:
Heading: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: കുടുംബത്തിലെ ഓരോ അംഗവും പരസ്പരം ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നു കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഓര്‍മിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍ കെസിബിസി ഫാമിലി കമ്മീഷന്‍, പ്രൊലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിര മൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസാര കാരണങ്ങള്‍ പറഞ്ഞ് ഉദരത്തിലെ കുഞ്ഞിന്റെ ജനനം നിഷേധിക്കുന്ന നിയമങ്ങളും വ്യക്തിതാത്പര്യങ്ങളും ആശങ്കയോടെ സഭയും സമൂഹവും വീക്ഷിക്കണമെന്നും ആദ്ദേഹം പറഞ്ഞു. ആറു വര്‍ഷം ഫാമിലി കമ്മീഷന്‍ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. പോള്‍ മാടശേരിക്കു യാത്രയയപ്പ് നല്‍കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ.പോള്‍സണ്‍ സിമേതി, ഫാ. എ. ആര്‍ ജോണ്‍, ഫാ. തോമസ് തൈക്കാട്ട്, സിസ്റ്റര്‍ അഭയ, വര്‍ഗീസ് വെള്ളാപ്പള്ളില്‍, സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍, ഷീബാ ഡുറോം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2021-02-04-06:17:05.jpg
Keywords: സീറോ മലബാര്‍