Content | കൊച്ചി: 'ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് വെബിനാറുമായി കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ഡയലോഗ് കമ്മീഷനും കെസിബിസി ബൈബിൾ കമ്മീഷനുമായി സഹകരിച്ചു നടത്തുന്ന വെബിനാര്‍ ഫെബ്രുവരി 8നു വൈകീട്ട് 6.30 മുതലാകും നടക്കുക. ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിലെ ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ആന്റണി തറേക്കടവിൽ വെബിനാര്‍ നയിക്കും.
മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, അപ്പോളജെറ്റിക് മേഖലയില്‍ താത്പര്യമുള്ളവര്‍, യുവജനങ്ങള്‍, ക്രൈസ്തവ സംഘടനപ്രവര്‍ത്തകര്‍, സന്യസ്തര്‍ എന്നീ വിവിധ തലങ്ങളിലുള്ളവര്‍ക്ക് വെബിനാര്‍ ഏറെ സഹായകരമാകുമെന്നാണ് നിരീക്ഷണം. വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെസിബിസി ഐക്ജാഗ്രതാ കമ്മീഷന്റെ വാട്ട്സാപ്പ് നമ്പറായ +91 7594900555ലേക്ക് പേര്, സ്ഥലം, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ മെസേജ് ചെയ്തു രജിസ്റ്റര്‍ ചെയ്യുക.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EsvXA8K4AIbF9z5vMpjPM2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |