Contents

Displaying 15101-15110 of 25128 results.
Content: 15463
Category: 10
Sub Category:
Heading: പൈശാചികതയ്ക്കെതിരെ പ്രാര്‍ത്ഥന ഉയരണം: ആഹ്വാനവുമായി എൽസാൽവദോര്‍ കര്‍ദ്ദിനാള്‍
Content: സാൻ സാൽവദോര്‍: രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന പൈശാചിക ശക്തികളില്‍ നിന്ന് വിടുതലിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവദോറിലെ കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ റോസാ ഷാവേസ്. കഴിഞ്ഞ മാസാവസാനം നടന്ന രാഷ്ട്രീയ റാലിയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ കര്‍ദ്ദിനാള്‍ ആഹ്വാനം നല്‍കുകയായിരിന്നു. "നിരവധി പൈശാചിക ശക്തികൾ രാജ്യത്ത് കൂടെ സ്വതന്ത്രമായി ഓടി സഞ്ചരിക്കുന്നു. സാത്താനിൽ നിന്നുള്ള മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുക"- സാൻ സാൽവദോറിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകിക്കൊണ്ട് കർദ്ദിനാൾ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ബഹുമാനത്തോടും, ശാന്തതയോടും കൂടി തങ്ങളുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയാൽ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. തലസ്ഥാന നഗരിയായ സാൻ സാൽവദോറിൽ നടന്ന അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിരിന്നു. മൂന്നു പതിറ്റാണ്ടുകൾക്ക് മുന്‍പ് സമാധാന ഉടമ്പടി ഒപ്പിട്ട് ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു ജനുവരി 31നു അരങ്ങേറിയത്. എൽസാൽവദോറിൽ ഫെബ്രുവരി 28നു ജനറൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേയാണ് അനിഷ്ട സംഭവം ഉണ്ടായത്. പുതിയതായി രൂപമെടുത്ത യാഥാസ്ഥിതിക പാർട്ടിയായ ന്യൂവാസ് ഐഡിയാസ് എന്ന പാർട്ടിയുടെ നേതാവ് നായിബ് ബുക്കിലിയുടെ ആശയങ്ങളാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് വിമർശകർ പറയുന്നത്. രക്തച്ചൊരിച്ചിലിലൂടെ തെരഞ്ഞെടുപ്പ് വിജയിക്കാൻ സാധിക്കില്ലെന്ന് രാജ്യത്തെ അറ്റോണി ജനറൽ രാവുൾ മെലാരാ സംഭവവികാസങ്ങൾക്ക് പിന്നാലെ ട്വീറ്റ് ചെയ്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-08-15:00:19.jpg
Keywords: സാത്താന്‍, പിശാച
Content: 15464
Category: 18
Sub Category:
Heading: ജനപ്രതിനിധികള്‍ നിഷ്പക്ഷതയുടെ വക്താക്കള്‍ ആകണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വക്താക്കളായി മാറരുതെന്നും പൊതുസമൂഹത്തിനു വേണ്ടി നീതിപൂര്‍വ്വകവും നിക്ഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ജനസേവകരാകണമെന്നും ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി നഗരസഭയിലെ ജനപ്രതിനിധികളെ ആദരിക്കുവാന്‍ ചേര്‍ന്ന യോഗത്തില്‍ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയുടെ വികസന സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. നഗരസഭ അധ്യക്ഷ സന്ധ്യാ മനോജ്, വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫ്, പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന്‍, വികാരി ജനറല്‍ റവ. ഡോ. തോമസ് പാടിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, അഡ്വ. ജോജി ചിറയില്‍, റവ. ഫാ. ആന്റണി തലച്ചെല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-02-08-16:31:42.jpg
Keywords: ചാണ്ടി
Content: 15465
Category: 22
Sub Category:
Heading: യൗസേപ്പിനോടു പറയുക, എല്ലാം ശരിയാകും
Content: വിശ്വാസികളായ ക്രൈസ്തവരുടെ വലിയ പ്രതീക്ഷയും പ്രത്യാശമാണ് വിശുദ്ധ യൗസേപ്പിതാവ്. ഫ്രാൻസീസ് മാർപാപ്പ തൻ്റെ ഔദ്യോഗിക സ്ഥാനാരോഹണത്തിനായി തിരഞ്ഞെടുത്ത ദിവസം വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായിരുന്നു ( 2013 മാർച്ച് 19 ) അന്നേ ദിവസത്തിലെ വചന സന്ദേശത്തിൽ യൗസേപ്പിതാവ് ഈശോയുടെയും മറിയത്തിൻ്റെയും സഭയുടെയും സംരക്ഷകൻ എന്ന നിലയിലുള്ള തൻ്റെ വിളിയോട് എങ്ങനെ പ്രത്യുത്തരിച്ചു എന്നതിനു ഉത്തരം നൽകുന്നുണ്ട്. മൂന്നു കാര്യങ്ങളാണ് ഫ്രാൻസീസ് പാപ്പ ചൂണ്ടികാട്ടിയത്: ഒന്നാമതായി ജോസഫ് ദൈവത്തോട് നിരന്തരം ശ്രദ്ധാലുവായിരുന്നു, രണ്ടാമതായി ദൈവസാന്നിധ്യത്തിൻ്റെ അടയാളങ്ങളോട് തുറവി കാട്ടി, മൂന്നാമതായി സ്വന്തം പദ്ധതികളെക്കാൾ ദൈവത്തിൻ്റെ പദ്ധതികൾ അംഗീകരിച്ചു. ദൈവത്തിൻ്റെ ശബ്ദം കേൾക്കാനും അവൻ്റെ ഹിതത്താൽ നയിക്കപ്പെടാനും കഴിവുള്ളവനായതിനാൽ യൗസേപ്പ് നല്ലൊരു "സംരക്ഷകനാണന്നും " ഇക്കാരണം കൊണ്ടു തന്നെ സംരക്ഷണ ചുമതല ഏല്പിച്ച വ്യക്തികളോട് അവനു സൂക്ഷ്‌മസംവേദനക്ഷമതയോടെ പ്രതികരിക്കാൻ കഴിയും എന്നും പാപ്പ പഠിപ്പിക്കുന്നു. യൗസേപ്പിതാവ് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ നോക്കികണ്ടതിനാലും ജിവിച്ച സാഹചര്യങ്ങളോടു നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതിനാലും ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും വിജയം കണ്ടു. ഭൂമിയിൽ യൗസേപ്പിതാവിനുണ്ടായിരുന്ന മഹനീയ സ്ഥാനം സ്വർഗ്ഗത്തിലും പിതാവായ ദൈവം നൽകി. ആയതിനാൽ മനുഷ്യവംശത്തിൻ്റെ ഏതാവശ്യങ്ങളും യൗസേപ്പിതാവിനോടു സംസാരിക്കുക തീർച്ചയായും ഉത്തരം ലഭിക്കും.
Image: /content_image/India/India-2021-02-08-16:42:55.jpg
Keywords: ജോസഫ്, യൗസേ
Content: 15466
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം: അപലപിച്ച് ജെറുസലേമിലെ പാത്രിയാര്‍ക്കീസ്
Content: ജെറുസലേം: കഴിഞ്ഞ വര്‍ഷാവസാനം ഗെത്സമന്‍ തോട്ടത്തിലെ ‘ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ്’ ദേവാലയം അക്രമിക്കപ്പെട്ട് അധികനാള്‍ കഴിയുന്നതിനു മുന്‍പ് ജെറുസലേമിന്റെ സമീപമുള്ള മുസ്രാരയിലെ റൊമാനിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ദേവാലയം ആക്രമിക്കപ്പെട്ടു. ആക്രമണം ഇസ്രായേലിലെ വര്‍ഗ്ഗീയവാദികളുടെ ക്രൈസ്തവ വിദ്വേഷത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന്‍ ജെറുസലേമിലെ 141-മത് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. ജെറുസലേം നഗരത്തിന്റെ മതപരമായ ഐക്യത്തെ അക്രമത്തിലൂടെ നശിപ്പിക്കുവാനുള്ള ഇസ്രായേലി തീവ്രവാദ സംഘടനകളുടെ ശ്രമങ്ങള്‍ അവസാനിപ്പിക്കുവാനുമുള്ള നടപടികള്‍ കൈകൊള്ളുവാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തുവാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാത്രിയാര്‍ക്കീസ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് റൊമാനിയന്‍ ഓര്‍ത്തഡോക്സ് ദേവാലയം ആക്രമിക്കപ്പെട്ടത്. അക്രമികള്‍ പള്ളിയിലെ സി‌സി‌ടി‌വി കാമറകള്‍ നശിപ്പിച്ച് മുന്‍വശത്തെ ഗേറ്റിന്റെ പൂട്ട്‌ തകര്‍ത്തുകൊണ്ട് അകത്തു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൈസ്തവര്‍ അടക്കമുള്ള വിശ്വാസി സമൂഹങ്ങളെ ആക്രമിക്കുക, പുരോഹിതരെ ആക്രമിക്കുക, ദേവാലയങ്ങളുടേയും, മോസ്കുകളുടേയും ചുവരുകളിലും, വാതിലുകളിലും വിദ്വേഷപരമായ ചുവരെഴുത്തുകള്‍ നടത്തുക എന്നിവയൊക്കെയാണ് പതിവ് മാര്‍ഗ്ഗങ്ങളെങ്കിലും, കൈക്കൂലി, അഴിമതി തുടങ്ങിയ കുത്സിത പ്രവര്‍ത്തനങ്ങളിലൂടെ ജെറുസലേമിലെ ജാഫാ ഗേറ്റിലെ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ഭൂമി പിടിച്ചടക്കുവാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുകയുണ്ടായെന്ന്‍ പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി. ആക്രമണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇസ്രായേലി അധികാരികള്‍ പരാജയപ്പെട്ടെന്നും, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളോടുള്ള അവരുടെ സഹിഷ്ണുതാപരമായ സമീപനം വിശുദ്ധ നാട്ടിലെ സംഘര്‍ഷങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ജെറുസലേമിലെ ഏറ്റവും മുതിര്‍ന്ന ക്രിസ്ത്യന്‍ നേതാവ് കൂടിയായ പാത്രിയാര്‍ക്കീസ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിലെ തീവ്ര നിലപാടുള്ള യഹൂദര്‍ ക്രൈസ്തവരുടേത് അടക്കമുള്ള സമൂഹങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങള്‍ തുടര്‍ച്ചയായി ശിക്ഷിക്കപ്പെടാതെ പോകുന്നത് മേഖലയെ മതപരമായ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുമെന്ന് പാലസ്തീനിലെ ചര്‍ച്ച് അഫയേഴ്സ് ഉന്നത കമ്മിറ്റി പ്രസിഡന്റ് ഡോ. റാംസി ഖൂരിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളെ ഒരേസ്വരത്തില്‍ അപലപിച്ചുകൊണ്ട് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സമൂഹം രംഗത്ത് വരണമെന്നു ജെറുസലേമിലെ ദേവാലയങ്ങളുടെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്ന തിരുക്കല്ലറപ്പള്ളിയിലെ ഇന്റര്‍നാഷണല്‍ കമ്മിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ്‌ അനിറ്റ ഡെല്‍ഹാസ് പ്രതികരിച്ചു.
Image: /content_image/News/News-2021-02-08-21:23:51.jpg
Keywords: ഇസ്രായേ, പുരാത
Content: 15467
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തിന് സഹായം വേണ്ട, വേണ്ടത് ഭക്ഷണവും വെള്ളവും: ബൈഡനോട് ആഫ്രിക്കന്‍ സംഘടന
Content: അബൂജ: ആഫ്രിക്കയ്ക്ക് ഗര്‍ഭഛിദ്രം ആവശ്യമില്ലായെന്നും അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണെന്നും യു‌എസ് പ്രസിഡന്‍റ് ജോ ബൈഡനോട് 'കള്‍ച്ചര്‍ ഓഫ് ലൈഫ് ആഫ്രിക്ക'' എന്ന സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് അമേരിക്കയുടെ ധനസഹായം ആവശ്യമില്ലെന്ന് കള്‍ച്ചര്‍ ഓഫ് ലൈഫിന്റെ സ്ഥാപക ഒബിയാനുയു എക്കെയോച്ച വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരിന്നു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ 'മെക്‌സിക്കോ സിറ്റി' നിയമപ്രകാരം ഗര്‍ഭഛിദ്ര ആവശ്യങ്ങള്‍ക്ക് അമേരിക്കന്‍ പൊതുഖജനാവില്‍നിന്നു പണം മുടക്കുന്നതു നിരോധിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റ ഉടന്‍ ഈ നിയമം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ഉത്ഭവം മുതല്‍ അന്ത്യം വരെ ജീവന്‍ പരിപോഷിപ്പിക്കുന്നതാണ് ആഫ്രിക്കന്‍ മൂല്യവ്യവസ്ഥ. ജീവനും കുടുംബത്തിനും വിശ്വാസത്തിനും വിരുദ്ധമായ ഗര്‍ഭഛിദ്രം ആഫ്രിക്ക അനുകൂലിക്കുന്നില്ല. ഗര്‍ഭഛിദ്രമല്ല ആഫ്രിക്കയ്ക്ക് ആവശ്യമുള്ളത്. അവിടെ ആവശ്യമുള്ളത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളും വെള്ളവും ഭക്ഷണവുമാണ്. അവ കിട്ടിയാല്‍ ജീവിതനിലവാരം മെച്ചപ്പെടും. വികസന സഹായം എന്ന പേരില്‍ ആഫ്രിക്കന്‍ സംസ്‌കാരത്തെ തകര്‍ക്കാനാണ് പല പാശ്ചാത്യ നേതാക്കളും ശ്രമിക്കുന്നതെന്നും സംഘടന തുറന്നടിച്ചു. ഗര്‍ഭഛിദ്രം 'നീചമായ കുറ്റകൃത്യമാണെന്നും അതു മനുഷ്യത്വത്തിനെതിരായ തിന്മയാണെന്നും സ്വദേശത്തും വിദേശത്തും ഗര്‍ഭഛിദ്രം സാര്‍വത്രികമാക്കാനുള്ള തീരുമാനം പ്രസിഡന്‍റ് ബൈഡന്‍ ആദ്യം തന്നെ എടുത്തത് വിചിത്രമാണെന്നും നൈജീരിയയിലെ അബൂജ ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. ഏറ്റവും ദുര്‍ബലമായ മനുഷ്യവ്യക്തികളായ, ഇനിയും ജനിക്കാത്ത ശിശുക്കള്‍ക്കുവേണ്ടിയാണ് ബൈഡന്റെ ഭരണകൂടം ഇടപെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ കയറിയ ഉടനെ തന്നെ ബൈഡന്‍ ഭരണകൂടം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നത് ആഗോള തലത്തിലുള്ള പ്രോലൈഫ് പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-09-06:40:09.jpg
Keywords: ജോ ബൈഡ, അമേരി
Content: 15468
Category: 18
Sub Category:
Heading: തൃശൂര്‍ അതിരൂപതയില്‍ ഗ്യാസ് ക്രിമറ്റോറിയം ഒരുങ്ങുന്നു
Content: തൃശൂര്‍: കേരള കത്തോലിക്കാ സഭയില്‍ മൃതദേഹം ദഹിപ്പിച്ചു സംസ്‌കരിക്കുന്ന ആദ്യത്തെ ഗ്യാസ് ക്രിമറ്റോറിയം ഒരുങ്ങുന്നു. തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മുളയത്തു ഡാമിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാമ്പസിലാണ് സെന്റ് ഡാമിയന്‍ ക്രിമേഷന്‍ സെന്റര്‍ എന്ന ഈ സ്ഥാപനം സജ്ജമാകുന്നത്. കോവിഡ് കാലത്ത് കാമ്പസില്‍ 29 രോഗികളുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി ചിതയൊരുക്കി ദഹിപ്പിച്ചു സംസ്‌കരിച്ചിട്ടുണ്ട്. മൃതദേഹം സംസ്‌കരിക്കാന്‍ പല ഇടവകകളിലും സെമിത്തേരികളും സൗകര്യങ്ങളും ഇല്ലാത്തതുകൊണ്ടു കൂടിയാണ് ഇവിടെ സ്ഥിരം സംവിധാനം ഒരുക്കുന്നത്. നിര്‍മിക്കുന്ന ക്രിമറ്റോറിയത്തിന്റെ ശില ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്ന് ആശീര്‍വദിച്ചു. ഗവ. ചീഫ് വിപ്പ് കെ. രാജന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. രജിത്, മുളയം വില്ലേജ് ഓഫീസര്‍ വി. ഉഷാപാര്‍വതി, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍, സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, ഡാമിയന്‍ ഡയറക്ടര്‍ ഫാ. സിംസണ്‍ ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/News/News-2021-02-09-06:52:45.jpg
Keywords: തൃശൂര്‍ അതിരൂപത
Content: 15469
Category: 18
Sub Category:
Heading: 'ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധം'
Content: കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നീതിനിഷേധങ്ങള്‍ക്കെതിരേ ക്രൈസ്തവര്‍ പ്രതികരിക്കുന്നത് വര്‍ഗീയവാദമെന്ന് മുദ്രകുത്തുന്നത് അസംബന്ധമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍. ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനാപരവും ക്ഷേമപപദ്ധതികള്‍ അവകാശവുമാണ്. ഇവ അട്ടിമറിച്ച് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കേണ്ടത് പൗരബോധമുള്ള ജനങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണ്. അതുതുടരും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു ഡയറക്ടറുടേതായി വന്ന മാധ്യമവാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ന്യൂനപക്ഷത്തിന്റെ പേരില്‍ ഒരു വിഭാഗക്കാര്‍ മാത്രം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് അനുവദിക്കാനാവില്ലെന്നും ക്ഷേമ പദ്ധതികളില്‍ തുല്യ നീതി നടപ്പാക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-02-09-07:14:18.jpg
Keywords: ന്യൂന
Content: 15470
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശം നടത്തിയിരിന്ന ക്രൈസ്തവ ദേവാലയം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും
Content: റോം: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണം ഏറ്റെടുത്ത ശേഷം ഇസ്ലാമിക് സ്റ്റേറ് ആക്രമണത്തിന് ഇരയാക്കിയ ബാഗ്ദാദിലെ ഗ്രേറ്റ് അൽ താഹിറ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മാർച്ച് 5-8 തീയതികളിലായി നടക്കുന്ന ഇറാഖ് സന്ദര്‍ശനത്തിലാണ് പാപ്പ ദേവാലയവും സന്ദര്‍ശിക്കുക. നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദേവാലയം പുനരുദ്ധരിച്ചിരിന്നു. 1932-1948 വരെയുള്ള കാലഘട്ടത്തിൽ കൃഷിക്കാരായ വിശ്വാസികൾ എല്ലാ വർഷവും തങ്ങളുടെ വിളവെടുപ്പിനു ശേഷം നൽകിയ പണം ഉപയോഗിച്ചാണ് മൊസൂൾ നഗരത്തിൽ നിന്നും ഇരുപതു മൈൽ അകലെ സ്ഥിതിചെയ്യുന്ന ക്വാരഖോഷിൽ കത്തീഡ്രൽ ദേവാലയം നിര്‍മ്മിച്ചത്. എന്നാല്‍ 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആവിര്‍ഭാവത്തോടെ തീവ്രവാദികള്‍ ഇവിടെ എത്തിയതിനുശേഷം ദേവാലയം ആയുധ പരിശീലന കേന്ദ്രമാക്കി മാറ്റുകയായിരുന്നു. പല ഭാഗങ്ങളും തകര്‍ത്തു അഗ്നിക്കിരയാക്കിയിരിന്നു. 2016 ൽ പട്ടണം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്ന് മോചിപ്പിച്ച ശേഷം, കത്തീഡ്രലിൽ നിര്‍മ്മാണം പുനരാരംഭിച്ചു. 2019 അവസാനത്തോടെയാണ് കത്തീഡ്രലിന്റെ ഉള്‍ഭാഗത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന് യുനെസ്കോ അടക്കമുള്ള സംഘടനകള്‍ സഹായം നല്‍കിയിരിന്നു. ഈ ദേവാലയത്തിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. മാർച്ച് 5ന് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മാർപാപ്പ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായി ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹുമായും കൂടിക്കാഴ്ച നടത്തും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-09-11:24:32.jpg
Keywords: പാപ്പ, ഇറാഖ
Content: 15471
Category: 22
Sub Category:
Heading: ജോസഫ് - ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപം
Content: യൗസേപ്പിതാവിനെ ദിവ്യകാരുണ്യ ആരാധനയുടെ ആദ്യരൂപമാണ്. ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രനെ കരങ്ങളിൽ വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. ദൈവപുത്രനെ കരങ്ങളിൽ എടുത്തു മുഖാഭിമുഖം കണ്ടപ്പോൾ തീർച്ചയായും ആ മനസ്സിൽ ആരാധനയും സ്തുതിയും ഉയർന്നിരിക്കണം. ദിവ്യകാരുണ്യ ഭക്തിയുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധ പീറ്റര്‍ ജൂലിയന്‍ എയ്മാര്‍ഡ് ഈ സന്ദർഭത്തെ ഏറ്റവും മഹത്തരമായ ആരാധനയായി കണക്കാക്കുന്നു: " യൗസേപ്പിതാവ് ഉണ്ണിയേശുവിനെ കൈകളിൽ എടുത്തപ്പോഴെല്ലാം, സ്നേഹത്തിൻ്റെ വിശ്വാസ പ്രകരണങ്ങൾ നിരന്തരം അവൻ്റെ ഹൃദയത്തിൽ ഉയർന്നു. സ്വർഗ്ഗത്തിൽ നമ്മുടെ കർത്താവ് സ്വീകരിക്കുന്ന ആരാധനയെക്കാൾ അവിടുത്തെ പ്രസാദിപ്പിച്ച ആരാധനയായിരുന്നു ഇത്. ഒരാത്മാവ് എത്ര പരിശുദ്ധവും ലളിതവുമാകുന്നുവോ അത്രമാത്രം മഹത്തരമായിരിക്കും അതിൻ്റെ സ്നേഹവും ആരാധനയും. നിങ്ങൾ അൾത്താരയിൽ സന്നിഹിതമായിരിക്കുന്ന വചനമായ ഉണ്ണിശോയെ ആരാധിക്കുക, നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ ആരാധന ഒരിക്കലും വിശുദ്ധ യൗസേപ്പിതാവിൻ്റെ ആരാധനക്കു തുല്യമാവുകയില്ല. അതിനാൽ അവൻ്റെ യോഗ്യതകളോടു നമുക്കു ചേരാം. ദൈവത്തെ സ്നേഹിക്കുന്ന ഒരു ആത്മാവ് എല്ലാം സ്നേഹത്തിൽ അവനർപ്പിക്കുകയും ദൈവം ആ ആത്മാവിനെ ശ്രവിക്കുകയും ചെയ്യുന്നു." വിശുദ്ധ കുർബാനയുടെ മുമ്പിൽ നിൽക്കുമ്പോൾ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ കൂടെ നിർത്താം. ഏറ്റവും പരിശുദ്ധനും എളിയവനുമായ യൗസേപ്പിതാവിൻ്റെ സാന്നിധ്യം നമ്മുടെ വിശുദ്ധ ബലി അർപ്പണങ്ങളെയും ദിവ്യകാരുണ്യ ആരാധനകളെയും കൂടുതൽ യോഗ്യമാക്കും.
Image: /content_image/SocialMedia/SocialMedia-2021-02-09-12:30:37.jpg
Keywords: ജോസഫ്, യൗസേ
Content: 15472
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയില്‍ 20 പേർ തിരുപ്പട്ടം സ്വീകരിച്ചു
Content: സിയോൾ: ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയ്ക്ക് വേണ്ടി ഇരുപതു പേർ ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ചു. മ്യേങ്തോങ് കത്തീഡ്രലിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ കർദ്ദിനാൾ ആൻഡ്രൂ യിയോം സൊ ജങ് മുഖ്യകാർമ്മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മൂലം വൈദികരുടെ മാതാപിതാക്കൾക്കും, ഇടവക വൈദികർക്കും മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിന്നുള്ളൂ. ഒരേ വർഷം ഇരുപത് പേർ പൗരോഹിത്യം സ്വീകരിച്ചത് കൊറിയൻ സഭയുടെ ഉണർവിന്റെ വലിയ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്. പൗരോഹിത്യ വിളിക്ക് കൂടുതൽ പ്രോത്സാഹനം നൽകാനായി താൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ ആൻഡ്രൂ യിയോം സന്ദേശത്തിൽ പറഞ്ഞു. സഭയ്ക്ക് സേവനം നൽകാനായി മക്കളെ വിടാൻ തയ്യാറായ നവ വൈദികരുടെ മാതാപിതാക്കളെയും സിയോൾ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചു. ലാറ്റിൻ അമേരിക്കയിലേക്ക് വൈദികരെ അയക്കാനായി 2005ൽ അതിരൂപത ആരംഭിച്ച സിയോൾ ഇന്‍റര്‍നാഷണൽ കാത്തലിക് മിഷനറി സൊസൈറ്റിയിലെ അംഗമാണ് പൗരോഹിത്യം സ്വീകരിച്ച 20 പേരിൽ ഒരു വൈദികൻ. ഒരാൾ റോമിലെ പഠനങ്ങൾക്ക് ശേഷം തിരിച്ചു വന്ന ആളാണ്. രണ്ടുപേർ നീയോകാറ്റിക്കുമനൽ വേ 2014ൽ രാജ്യത്ത് ആരംഭിച്ച റിഡംറ്ററിസ് മാറ്റർ സെമിനാരിയിൽ പരിശീലനം നടത്തിയവരാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-09-18:02:00.jpg
Keywords: കൊറിയ