Contents

Displaying 15131-15140 of 25128 results.
Content: 15493
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണ ജൂബിലിയിലേക്ക്
Content: ചങ്ങനാശേരി: ചങ്ങനാശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാഭിഷേക സുവര്‍ണജൂബിലിയിലേക്ക്. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാനായി അഭിഷേകം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26ന് നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച്ബിഷപായി ചുമതലയേറ്റു. 22വര്‍ഷം ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1930 ഓഗസ്റ്റ് 14നാണ് ജനനം. 1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയിലേക്കു പ്രവേശിക്കുന്ന നാളെ രാവിലെ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ ജോസഫ് പവ്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിക്കും. വൈകുന്നേരം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ വൈദികര്‍ ആശംസകള്‍ അര്‍പ്പിക്കും. മാര്‍ ജോസഫ് പവ്വത്തിലിന്റെ സന്പൂര്‍ണ കൃതികളുടെ സമാഹാരം അഞ്ച് വാല്യങ്ങളായി ജൂബിലി വര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് അതിരൂപതാ വികാരിജനറാള്‍ മോണ്‍.തോമസ് പടിയത്ത് പറഞ്ഞു.
Image: /content_image/India/India-2021-02-12-09:12:20.jpg
Keywords: പവ്വത്തി
Content: 15494
Category: 13
Sub Category:
Heading: നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മിഷ്ണറി വൈദികനും
Content: ബ്യൂണസ് അയേഴ്സ്: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മഡഗാസ്കറിൽ മിഷൻ പ്രവർത്തനം നടത്തുന്ന വൈദികനും. അർജൻ്റീനിയന്‍ സ്വദേശിയും വിൻസെൻഷ്യൻ സഭാംഗവുമായ ഫാ. പെഡ്രോ ഓപേകയെയാണ് സമാധാന നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പാവങ്ങളെ സേവിക്കാനായി അദ്ദേഹം സ്ഥാപിച്ച 'അകമാസോവ' അഥവാ 'നല്ല സുഹൃത്ത്' എന്ന സംഘടന പതിനായിരങ്ങളുടെ കണ്ണീരാണ് തുടച്ചുമാറ്റുന്നത്. നാലായിരം വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ച് നല്കിയ സംഘടന 13,000 പാവപ്പെട്ട കുട്ടികളുടെ പഠന ചെലവുകളും ഏറ്റെടുത്തു. സ്ലോവേനിയൻ പ്രധാനമന്ത്രിയായ ജാനെസ് ജാന്‍സയാണ് ഫാ. പെഡ്രോയുടെ പേര് നോബേൽ സമ്മാനത്തിന് നിർദേശിച്ചത്. അദ്ദേഹത്തിൻ്റെ കുടുംബം കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ ആക്രമണങ്ങൾ നിമിത്തം സ്ലോവേനിയയിൽ നിന്ന് അർജൻ്റീനയിലേക്ക് കുടിയേറുകയായിരിന്നു. 2019 സെപ്റ്റംബർ മാസത്തിൽ ഫ്രാൻസിസ് പാപ്പ മഡഗാസ്കർ സന്ദർശിച്ചപ്പോൾ ഫാ. പെഡ്രോയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ചേരികളിൽ സന്ദര്‍ശനം നടത്തിയിരിന്നു. ഫാ. പെഡ്രോ സെമിനാരിയിൽ ചേർന്നത് ഫ്രാൻസിസ് പാപ്പ മെത്രാപ്പോലീത്തയായിരുന്ന അർജൻ്റീനയിലെ ബ്യൂണസ് അയേഴ്സിൽ തന്നെയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കോവിഡ് കാലയളവില്‍ വൈദികന്റെ നേതൃത്വത്തില്‍ സംഘടന അനേകായിരങ്ങളിലേക്ക് സഹായമെത്തിച്ചിരിന്നു. കഴിഞ്ഞ ദിവസം പാപ്പയുടെ ഇടപെടൽ നിമിത്തം പാവപ്പെട്ട രാജ്യങ്ങളുടെ അന്തർദേശീയ തലത്തിലുള്ള കടങ്ങൾ കൊറോണ സാഹചര്യത്തിൽ എഴുതിത്തള്ളാൻ തീരുമാനം എടുത്തിരുന്നു. അതിന് പാപ്പയോട് ഫാ. പാബ്ലോ ഒപേക നന്ദി പറഞ്ഞിരുന്നു. ഗ്രേറ്റ ഗ്രേറ്റ തുൻബെ‍ർഗ്, ഡൊണാള്‍ഡ് ട്രംപ്, സ്റ്റേസി അബ്രാം, ജെറാഡ് കുഷ്‌നർ എന്നിവരാണ് സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടവരിലെ മറ്റ് പ്രമുഖർ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-12-11:57:55.jpg
Keywords: നോബല്‍, നൊബേല്‍
Content: 15495
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ: നിത്യരക്ഷ യേശുവിലെന്ന് പ്രഘോഷിച്ചുകൊണ്ട് ഫാ. നടുവത്താനിയിലും സെഹിയോനും
Content: ലോകത്ത് നവ സുവിശേഷവത്ക്കരണത്തിന് നൂതന മാർഗ്ഗവും ലക്ഷ്യവും സ്വീകരിച്ചുകൊണ്ട് സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ കോവിഡ്നാ മഹാമാരിയുടെ പശ്ചാത്തലത്തിൽ നാളെ ഓൺലൈനിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ കൺവെൻഷൻ നയിക്കും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക. ലോകത്തേതൊരാൾക്കും നേരിട്ടനുഭവവേദ്യമാക്കുന്ന ഈ ഓൺലൈൻ ശുശ്രൂഷയിൽ ഫാ. നടുവത്താനിക്ക് പുറമേ നോർത്താംപ്ടൺ രൂപതയിൽനിന്നും ഡീക്കൻ ബ്രിൻ ഡെൻസിയർ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ ബ്രദർ.ആന്റണി കുരിയച്ചിറ എന്നിവരും ശുശ്രൂഷകൾ നയിക്കും. കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഫെബ്രുവരി 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ ➤ കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬
Image: /content_image/Events/Events-2021-02-12-13:16:55.jpg
Keywords: രണ്ടാം
Content: 15496
Category: 9
Sub Category:
Heading: "യേശു ഏക രക്ഷകൻ" വചന വ്യാഖ്യാനത്തിന്റെ പ്രഘോഷണത്തെ വിവരിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രതേക ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി 15 മുതൽ
Content: ലോകത്ത് ദൈവവചനം പ്രഘോഷിക്കുവാൻ നാമേവരും കടപ്പെട്ടവരാണെന്നിരിക്കേ വചന ശുശ്രൂഷയിൽ തിരുവചന വ്യാഖ്യാനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും ലോകത്ത് മാനുഷിക ജീവിതാവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന എന്തിനെയും സർവ്വശക്തനായ യേശുക്രിസ്തുവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിനായി ദൈവ വചനത്തെ അടിസ്ഥാനമാക്കി എപ്രകാരം ഒരുങ്ങണമെന്നും, വിവരിക്കുന്ന പ്രത്യേക ഓൺലൈൻ ട്രെയിനിംങ് ക്ലാസുകൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 തിങ്കൾ മുതൽ മാർച്ച് 25 വരെ നടക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവരാകും ക്ലാസുകൾ നയിക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഒരേസമയം പങ്കെടുക്കത്തക്ക രീതിയിൽ ഓൺലൈനിൽ സൂം ആപ്പ് വഴിയാണ് പൂർണ്ണമായും ഇംഗ്ളീഷിലുള്ള ഈ ക്‌ളാസ്സുകൾ നടക്കുക. താൽപ്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് വഴി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിൽ ചേരാവുന്നതാണ്. {{ https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95 ‍-> https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95}} വ്യക്തിജീവിതത്തിൽ കൂടുതൽ ആത്മീയ തലങ്ങളിലേക്ക് ഉയരുവാനും , തിരുവചനങ്ങളെ പരിപൂർണ്ണമായും ഉൾക്കൊണ്ട് വിശ്വസിക്കുന്നതിലൂടെയുള്ള രോഗസൗഖ്യവും ജീവിത വിജയവും നേടേണ്ടതെങ്ങനെയെന്നും കൂടാതെ വിവിധ തലങ്ങളിൽ വചനം പ്രഘോഷിക്കുന്നതിനും ഉതകുന്ന ഈ ട്രെയിനിങ് പ്രോഗ്രാം12 സെഷനുകളായിട്ടാണ് നടക്കുക. 81623421632 എന്നതാണ് സൂം ഐഡി . എല്ലാ ആഴ്ചയിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ മാത്രം യുകെ സമയം വൈകിട്ട് 7 മുതൽ 8.30 വരെ ഒന്നര മണിക്കൂർ ആയിരിക്കും ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 00447479359143 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്. #{black->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ &അയർലണ്ട് : 7pm to 8.30pm. യൂറോപ്പ് : 8pm to 9.30pm സൗത്ത് ആഫ്രിക്ക : 9pm to 10.30pm ഇസ്രായേൽ : 9pm to 10.30pm സൗദി അറേബ്യ: 10pm to 11.30pm. ഇന്ത്യ : 12.30 midnight ഓസ്‌ട്രേലിയ (സിഡ്‌നി ): 6am to 7.30am. നൈജീരിയ : 8pm to 9.30pm. അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ട്രെയിനിങ്സെഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
Image: /content_image/Events/Events-2021-02-12-13:47:30.jpg
Keywords: സെഹിയോ
Content: 15497
Category: 24
Sub Category:
Heading: എവിടെ ക്രിസ്ത്യാനികളുടെ നീതിബോധം? എന്തുകൊണ്ട്‌ സ്റ്റാൻ സ്വാമിയെ മറക്കുന്നു?
Content: ഒരുവിഭാഗം കത്തോലിക്കർ ബിജെപിയെ എങ്ങനെയെങ്കിലും കേരളത്തിലും അധികാരത്തിൽ എത്തിക്കുവാൻവേണ്ടി സോഷ്യൽ മീഡിയകളിൽ എഴുതിയെഴുതി തിമിർക്കുകയാണ്‌. ബിജെപിയുടെ നേതൃത്വത്തിൽ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവപീഢനവും ഫാസിസ്റ്റ്‌ ക്രൂരതകളും സ്വന്തം കൂടെപ്പിറപ്പുകൾക്കുപോലും അനുഭവിക്കേണ്ടി വന്നിട്ടും താൽക്കാലിക ലാഭങ്ങളെപ്രതി അനീതികൾക്കുനേരെ കണ്ണുകളടച്ചുകൊണ്ട്‌ അന്ധമായി കേന്ദ്രസർക്കാരിനു സ്തുതിപാടുന്നവരിൽ ഒരുവിഭാഗം ഇടയന്മാരും മഹാഇടയന്മാരുമൊക്കെ ഉൾപ്പെടുന്ന കാഴ്ച ഒരുപാടുചോദ്യങ്ങൾ ചോദിക്കുവാൻ കേരളത്തിലെ കത്തോലിക്കാ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. തന്റെ പൗരോഹിത്യ ജീവിതം മുഴുവൻ ആദിവാസികൾക്കുവേണ്ടിയും സമൂഹത്തിന്റെ ഓരങ്ങളിലേക്ക്‌ തഴയപ്പെട്ടവർക്കുവേണ്ടിയും ജീവിച്ച സാമൂഹ്യപ്രവർത്തകനായ ജസ്യുട്ട്‌ വൈദീകൻ സ്റ്റാൻ സാമി ഗുരുതരമായ രോഗങ്ങളോട്‌ മല്ലടിച്ച്‌ തടവറയിൽ കഴിയാൻ തുടങ്ങിയിട്ട്‌ മാസങ്ങളായി. അന്താരാഷ്ട്ര തലത്തിൽപ്പോലും അന്യായമായ ഈ തടങ്കൽ ചർച്ചാവിഷയമാണ്‌. അദ്ദേഹത്തെ ജയിലിൽ അടച്ച്‌ ഇല്ലാതാക്കാനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭാസമൂഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളേയും സാമൂഹ്യസേവനങ്ങളേയും സംശയത്തിന്റെ നിഴലിലാക്കി ഭാരതത്തിലെ സഭയുടെ സേവന പ്രവർത്തനങ്ങളെ അടിച്ചമർത്താനും വേണ്ടി ഹീനമായ ആരോപണങ്ങൾ സ്റ്റാൻ സ്വാമിയുടെമേൽ കെട്ടിച്ചമച്ചതാണെന്ന് പകലുപോലെ വ്യക്തമാണ്‌. ഇതിനുമുമ്പും നീതി നിഷേധിക്കപ്പെട്ട്‌ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ വലിച്ചെറിയപ്പെട്ട പാവപ്പെട്ടവരുടെ നീതിക്കുവേണ്ടിയും അവകാശങ്ങൾക്കുവേണ്ടിയും നിലകൊണ്ടവർ ഈ ഫാസിസ്റ്റ്‌ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായിട്ടുണ്ട്‌. ബി ജെ പി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തവരെയെല്ലാം ക്രിമിനൽ കുറ്റങ്ങൾ കെട്ടിച്ചമച്ച്‌ ജയിൽ അടക്കുകയോ എന്നന്നേയ്ക്കുമായി അവരെ ഇല്ലാതാക്കുകയോ ചെയ്ത സംഭവങ്ങളുടെ ചോരക്കറയുമായി നടക്കുന്നവർ തന്നെയാണ്‌ ഇന്നും ഭരണത്തിലുള്ളത്‌. എന്നിട്ടും സ്റ്റാൻ സാമിയെ അറസ്റ്റുചെയ്തു തടവറയിലടച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ എന്തുകൊണ്ടാണ്‌ ചില സോഷ്യൽ ഇഷ്യുസ്‌ പൊക്കിപ്പിടിച്ചുകൊണ്ട്‌ അന്ധമായി ബി ജെ പിയേയും കേന്ദ്രസർക്കാരിനേയും സപ്പോർട്ടുചെയ്ത്‌ എഴുതുകയും പറയുകയും ചെയ്യുന്ന കത്തോലിക്കർ കേൾക്കാതെ പോകുന്നത്‌.? #{black->none->b->സ്റ്റാൻസാമി എഴുതുന്നു... ‍}# "മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറില്‍നിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകള്‍ എന്‍ഐഎ തന്റെ മുന്നില്‍ വച്ചു. ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ അവയെ തള്ളിപ്പറഞ്ഞു" തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച അദ്ദേഹം "താന്‍ ഒരിക്കലും ഭീമ കൊറേഗാവില്‍ പോയിട്ടില്ലെന്നും അദ്ദേഹം ആ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്‌. ”എനിക്ക് സംഭവിക്കുന്നത് സമാനതകളില്ലാത്തതല്ല. ആദിവാസികളുടെയും ദലിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും രാജ്യത്തെ ഭരണവര്‍ഗത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍, കവികള്‍, ബുദ്ധിജീവികള്‍ തുടങ്ങി നിരവധി പേര്‍ നോട്ടപ്പുള്ളികളാണ്,” കൂട്ടക്കൊലചെയ്തവർക്ക്‌ കേന്ദ്രമന്ത്രിസ്ഥാനംവരെ കൊടുത്ത്‌ ആദരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയം കൊടികുത്തിവാഴുന്ന ഭാരതത്തിൽ, അവശവിഭാഗത്തിന്‌ ആശ്രയമായതിന്റെ പേരിൽ കോർപ്പറേറ്റുകളുടെ ഇംഗിതത്തിനൊത്തും വർഗ്ഗീയതയുടെ മേലാപ്പണിഞ്ഞും ഭരണം നടത്തുന്ന ഭരണകൂടം ഒരു വൃദ്ധവൈദീകനെ തടവറയിലടച്ചത്‌ ഒരു ചെറിയ സംഭവമായി കാണുകയാണോ?കഴിഞ്ഞ ദിവസം‌ പുറത്തുവന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പോലും ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നുണ്ടെങ്കിൽ ഇത്‌ കടുത്ത അനീതിയാണ്‌. മനുഷ്യത്വത്തിനെതിരായ വർഗ്ഗീയഭീകരതയുടെ രാഷ്ട്രീയത്തെ എന്തിന്റെ പേരിലാണെങ്കിലും എങ്ങനെ ഒരു ക്രിസ്തുവിശ്വാസിക്ക്‌ ന്യായീകരിക്കാനാകും?
Image: /content_image/SocialMedia/SocialMedia-2021-02-12-13:53:38.jpg
Keywords: സ്റ്റാന്‍
Content: 15498
Category: 11
Sub Category:
Heading: വിദ്യാർത്ഥികൾ ഐസ് കൊണ്ട് ചാപ്പൽ നിർമ്മിച്ചു: മഞ്ഞു കൊണ്ടുള്ള ദേവാലയത്തില്‍ പതിവ് തെറ്റിക്കാതെ വിശുദ്ധ കുര്‍ബാന
Content: മിഷിഗണ്‍: കൊറോണ പകര്‍ച്ചവ്യാധിക്കിടയിലും പതിവ് തെറ്റിക്കാതെ അമേരിക്കയിലെ ഹൗട്ടണിലെ മിഷിഗണ്‍ ടെക്ക് സര്‍വ്വകലാശാലയിലെ (എം.ടി.യു) വിദ്യാർത്ഥികൾ ഐസ് കൊണ്ട് നിര്‍മ്മിച്ച ‘ഔര്‍ ലേഡി ഓഫ് ദി സ്നോസ്’ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടന്നു. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക ശൈത്യകാല ആഘോഷങ്ങളില്‍ ഒന്നായ ‘എം.ടി.യു’ ശൈത്യകാല കാര്‍ണിവലിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനായിരുന്നു വിശുദ്ധ കുര്‍ബാന. സുപ്പീരിയര്‍ തടാകത്തില്‍ നിന്നുള്ള ഐസ് കൊണ്ട് നിര്‍മ്മിച്ച പ്രത്യേക അള്‍ത്താരയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ നാൽപതോളം പേര്‍ പങ്കെടുത്തു. എം.ടി.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ഐസ് കൊണ്ടുള്ള ചാപ്പല്‍ നിര്‍മ്മിച്ചത്. ഐസ് കൊണ്ടു തന്നെ നിര്‍മ്മിച്ച പ്രസംഗപീഠമായിരുന്നു ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത. തുടര്‍ച്ചയായ ആറാം വര്‍ഷമാണ്‌ ഇടവകയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഐസ് കൊണ്ട് നിര്‍മ്മിച്ച ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ ദിവ്യബലിയിൽ പങ്കുചേർന്നത്. 1922 മുതല്‍ ഈ ശൈത്യകാല ആഘോഷങ്ങള്‍ നടത്തിവരാറുണ്ടെന്നാണ് എം.ടി.യു സര്‍വ്വകലാശാലയുടെ വെബ്സൈറ്റില്‍ പറയുന്നത്. മഞ്ഞുകൊണ്ടുള്ള രൂപ നിര്‍മ്മാണം, കലാ മത്സരങ്ങള്‍, റാപ്പ് ബാറ്റില്‍ തുടങ്ങിയ മത്സരങ്ങളും വിന്റര്‍ കാര്‍ണിവലിന്റെ ഭാഗമായിരുന്നു. വിശുദ്ധ കുര്‍ബാനക്ക് ലഭിച്ച സ്വീകരണത്തിന് സൂഹമാധ്യമങ്ങളിലൂടെ സെന്റ്‌ ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ഇടവക നന്ദി അറിയിച്ചു. പുറത്ത് പ്രാര്‍ത്ഥിക്കുന്നത് ഒരു പ്രത്യേക അനുഭവമാണെന്നും സമീപ പ്രദേശങ്ങളിലുള്ള സന്ദര്‍ശകരെ വിശുദ്ധ കുര്‍ബാനയിലേക്ക് സ്വാഗതം ചെയ്യാറുണ്ടെന്നും ഇടവക വികാരിയായ ഫാ. ബെന്‍ ഹാസ്സെ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ട്. ആളുകളെ സ്വാഗതം ചെയ്യുവാനും, കാണുവാനും അവര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനുമുള്ള ഒരു നല്ല അവസരം കൂടിയാണിതെന്ന് ഫാ. ഹാസ്സെ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Image: /content_image/News/News-2021-02-12-15:06:14.jpg
Keywords: വിദ്യാര്‍, ഐ‌എസ്
Content: 15499
Category: 22
Sub Category:
Heading: യൗസേപ്പിതാവേ എന്റെ അപ്പാ...!
Content: ലോകത്തിനു പ്രത്യാശയുടെ വാതിൽ തുറന്ന കാട്ടിയ ധന്യനായ വിയറ്റ്നാമീസ് കർദിനാൾ ഫ്രാന്‍സീസ് സേവ്യർ വാന്‍ തുവാൻ്റെ (Cardinal Francis Xavier Nguyen Van Thuan) ഒരു പ്രാർത്ഥനയാണ് ഇന്നത്തെ നമ്മുടെ വിചിന്തന വിഷയം. വിയറ്റ്നാമിലെ സൈഗോണ്‍ രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി 1975 ൽ നിയമിതനായെങ്കിലും കമ്മ്യൂണിസ്റ്റ് പട്ടാള ഭരണകൂടം യാതൊരു വിചാരണയും കൂടാതെ വാന്‍ തുവാന്‍ മെത്രാനെ ജയിലിലടച്ചു. 13 വര്‍ഷത്തെ കാരാഗൃഹവാസത്തില്‍ 9 വര്‍ഷക്കാലം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. ഈ അനുഭവങ്ങളെ വാൻ തുവാൻ്റെ ‘പ്രത്യാശയുടെ പാത’യെന്ന (The Road of Hope : the Gospel from the prison) പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. തടവറയിലെ തന്റെ ദുരവസ്ഥയിലും നിരാശയ്ക്ക് അടിമപ്പെടാതെ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു "മറിയമേ എൻ്റെ അമ്മ, യൗസേപ്പേ എൻ്റെ അപ്പാ, ഈശോയെപ്പറ്റി ധ്യാനിക്കാൻ നിങ്ങളുടെ കണ്ണുകൾ എനിക്കു തരിക, അവനെ മനസ്സിലിക്കാൻ നിങ്ങളുടെ ഹൃദയവും ആത്മാവും എനിക്കു നൽകുക. അവനു വേണ്ടി ഞാൻ ഉന്മത്തനാകാട്ടെ." കർദ്ദിനാൾ വാൻ തുവാൻ്റ അജയ്യമായ ദൈവത്തിലുള്ള പ്രത്യാശയുടെ രഹസ്യം സഹനങ്ങള സ്നേഹത്തോടെ സ്വീകരിക്കാൻ വിശുദ്ധ യൗസേപ്പിതാവിൽ നിന്നു പഠിച്ചതായിരുന്നു. ജയിലിലെ ഏകാന്ത വാസത്തിനിടയിലും ഈശോയും മാതാവും യൗസേപ്പും അടങ്ങുന്ന തിരുക്കുടുംബം അദ്ദേഹത്തിൻ്റെ ജീവിതത്തെ സനാഥമാക്കി. മറിയത്തിലുടെ യേശുവിലേക്കു എല്ലാ ആത്മാക്കളെയും നയിക്കുക എന്ന യൗസേപ്പിതാവിൻ്റെ ദൗത്യമാണ് "പ്രത്യാശയുടെ പാത" ലോകത്തിനു സമ്മാനിച്ച കർദ്ദിനാൾ വാൻ തുവാൻ ജയിൽ വിമോചനത്തിനു ശേഷം നിർവ്വഹിച്ചത്.
Image: /content_image/SocialMedia/SocialMedia-2021-02-12-15:08:37.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15500
Category: 10
Sub Category:
Heading: രോഗാവസ്ഥയിലും, ദുരിത സമയത്തും പ്രത്യാശ കൈവിടരുത്: തിരുനാള്‍ ദിനത്തില്‍ ആഹ്വാനവുമായി ലൂർദ്ദ് തീർത്ഥാടന കേന്ദ്രം
Content: ലൂർദ്ദ്: രോഗാവസ്ഥയിലും, ദുരിത സമയത്തും പ്രത്യാശ കൈവിടരുതെന്ന ആഹ്വാനവുമായി ലൂർദ്ദിലേക്കുള്ള മാർപാപ്പയുടെ പ്രതിനിധി ബിഷപ്പ് അൻറ്റോയിൻ ഹീറോർഡ്. ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഇന്നലെ ഫെബ്രുവരി 11 ലൂർദിൽവെച്ചാണ് അദ്ദേഹം കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെത്തിയ തീർത്ഥാടകരോടും, വിർച്വലായി തീർത്ഥാടനത്തിൽ പങ്കെടുത്തവരോടും തന്റെ സന്ദേശം പങ്കുവെച്ചത്. പരിശുദ്ധ കന്യകാമറിയത്തിന് ജീവിതത്തിലെ സഹനങ്ങളും വേദനകളും സമർപ്പിക്കാനും, സമാധാനം കണ്ടെത്താനും ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ് ലൂർദെന്ന് ബിഷപ്പ് സ്മരിച്ചു. പ്രതിസന്ധിഘട്ടത്തിൽ നിരവധി പേർക്ക് ഇവിടെ വരാൻ സാധിക്കാത്തത് വിഷമമുണ്ടാക്കിയതായി മനസ്സിലാക്കുന്നു. എന്നാൽ തിരശ്ശീലക്ക് പിന്നിലൂടെയും, അന്തരീക്ഷത്തിലൂടെയും ലോകത്തെ മുഴുവൻ പ്രാർത്ഥനയുടെ ശക്തി ലൂർദിലെ മാതാവിന്റെ സമീപമെത്തുമെന്നും ലില്ലി രൂപതയുടെ സഹായമെത്രാൻ കൂടിയായ അദ്ദേഹം പറഞ്ഞു. ലൂർദ്ദിലെ വിശുദ്ധ പയസ് പത്താമൻ മാർപാപ്പയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും, മരിയൻ ഗ്രോട്ടോയിൽ നടന്ന പ്രാർത്ഥനയിലും ഏകദേശം ആറായിരത്തോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്. കൊറോണ വൈറസ് മൂലം ലൂർദ്ദിലേക്കുള്ള 95% തീർത്ഥാടനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. 1992-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആരംഭിച്ച ലോക രോഗി ദിനവും ലൂർദ് മാതാവിൻറെ തിരുനാൾ ദിവസവും ഒരേ ദിനം തന്നെയാണ് ലോകമെമ്പാടും വിശ്വാസികൾ ആചരിക്കുന്നത്. വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നു ഇടമായിട്ടാണ് ലൂർദ് തീർത്ഥാടന കേന്ദ്രം അറിയപ്പെടുന്നത്. 1858 ഫെബ്രുവരി 11നു വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് ഇവിടം ലോകശ്രദ്ധയിലേക്ക് വരുന്നത്. ഏകദേശം ഏഴായിരത്തോളം അത്ഭുതങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നൂറെണ്ണത്തിന് മാത്രമാണ് ലൂര്‍ദ്ദിലെ സഭാനേതൃത്വം പഠനങ്ങൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-12-16:11:27.jpg
Keywords: ലൂര്‍ദ
Content: 15501
Category: 13
Sub Category:
Heading: ദിവ്യകാരുണ്യവുമായുള്ള വിശ്വാസികളുടെ ബന്ധം ഊട്ടിയുറപ്പിക്കുവാന്‍ ശ്രദ്ധേയ ഇടപെടലുമായി വൈദികന്‍
Content: വാന്‍കൂവര്‍, കാനഡ: ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം ഇടവക ജനങ്ങളെ ബോധ്യപ്പെടുത്തുവാനും, ദിവ്യകാരുണ്യവുമായുള്ള വിശ്വാസികളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്തുവാനും വൈദികന്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാകുന്നു. കാനഡയില്‍ സേവനം ചെയ്യുന്ന ഫാ. സ്റ്റെനി മസ്കാരെന്‍ഹാസ് ഒ.സി.ഡി എന്ന വൈദികന്റെ നേതൃത്വത്തില്‍ വടക്കന്‍ വാന്‍കൂവറിലെ കത്തോലിക്ക ദേവാലയം നടത്തുന്ന ശ്രമങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിന്റെ ഭാഗമായി, ലോകമെമ്പാടുമായി നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തിരുസഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസ് തയ്യാറാക്കിയ വിര്‍ച്വല്‍ ലൈബ്രറിയിലെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള നൂറിലധികം ഗ്ലോസി പോസ്റ്ററുകളാണ് സെന്റ്‌ എഡ്മണ്ട്സ് ദേവാലയത്തിലെ ഇരിപ്പിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. സഭ അംഗീകരിച്ചിട്ടുള്ള 98 ദിവ്യകാരുണ്യ അത്ഭുതങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. കൊറോണ വൈറസുമായി പൊരുതി ജീവിക്കുന്ന ഈ സാഹചര്യത്തില്‍, സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് കഷ്ടതകളും ഉണ്ടെങ്കിലും പ്രത്യാശ കൈവിടാതെ യേശുവില്‍ വിശ്വസിക്കുകയും, യേശുവിനോട് ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ടെന്നു ഫാ. മസ്കാരെന്‍ഹാസ് പറഞ്ഞു. ചരിത്രത്തിലുടനീളം ഇത്തരത്തിലുള്ള കഷ്ടതകളും മഹാമാരികളും സഭ നേരിട്ടിട്ടുണ്ടെങ്കിലും സഭാമക്കളുടെ വിശ്വാസം നിലനിന്നുവെന്നും അതുകൊണ്ടാണ് ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം വിശ്വാസികളെ ബോധ്യപ്പെടുത്തി ഇടവക ജനങ്ങള്‍ക്ക് പ്രത്യാശയും, പ്രചോദനവും നല്‍കുവാനും ദിവ്യകാരുണ്യത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും ഈ ശ്രമങ്ങള്‍ നടത്തുന്നതെന്നും ഫാ. മസ്കാരെന്‍ഹാസ് കൂട്ടിച്ചേര്‍ത്തു. തിരുവോസ്തിയില്‍ നിന്നും രക്തം ഒഴുകിയത്; തിരുവോസ്തിക്ക് തീപിടിക്കാതിരുന്നത്; തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യത്തെ വെളിപ്പെടുത്തുന്ന മറ്റ് അത്ഭുതങ്ങള്‍ എന്നിവയാണ് സെന്റ്‌ എഡ്മണ്ട്സ് ദേവാലയം പോസ്റ്ററുകളിലൂടെ വിശ്വാസികളെ പരിചയപ്പെടുത്തുന്നത്. പകര്‍ച്ചവ്യാധി കാരണം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം സര്‍ക്കാര്‍ 10 ആയി ചുരുക്കിയപ്പോഴും സ്വകാര്യ പ്രാര്‍ത്ഥനക്കായി ദേവാലയത്തില്‍ വരുവാനും, ദിവ്യകാരുണ്യത്തെക്കുറിച്ച് ധ്യാനിക്കുവാനും ഫാ. മസ്കാരെന്‍ഹാസ് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തത്സമയ സംപ്രേഷണത്തിലൂടെ വിശുദ്ധ കുര്‍ബാന കാണുന്നവരില്‍ നിന്നും പരിമിതപ്പെടുത്തിയ വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായും കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ദേവാലയത്തില്‍വെച്ച് ദിവ്യകാരുണ്യവും ഫാ. മസ്കാരെന്‍ഹാസ് നല്‍കുന്നുണ്ട്. ഓണ്‍ലൈനിലൂടെ വിശുദ്ധ കുര്‍ബാന കണ്ടാല്‍ മാത്രം പോര ദിവ്യകാരുണ്യ സ്വീകരണം കൂടി വേണമെന്നു അദ്ദേഹം പറയുന്നു. ഫാ. മസ്കാരെന്‍ഹാസിന്റേയും, സെന്റ്‌ എഡ്മണ്ട്സ് ദേവാലയത്തിന്റേയും ഈ നടപടികള്‍ക്കു മികച്ച പ്രതികരണമാണ് വിശ്വാസികളില്‍ നിന്ന്‍ ലഭിക്കുന്നത്.
Image: /content_image/News/News-2021-02-12-19:34:40.jpg
Keywords: ദിവ്യകാരുണ്യ
Content: 15502
Category: 1
Sub Category:
Heading: പരിവര്‍ത്തിത ക്രൈസ്തവ ദളിത് വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ അവകാശപ്പെടാനാകില്ല: കേന്ദ്ര സര്‍ക്കാര്‍
Content: ന്യൂഡല്‍ഹി: ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഉള്‍പ്പെടെ സംവരണം ലഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്കു പരിവര്‍ത്തനം ചെയ്തവര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ സംവരണ സീറ്റുകളില്‍ നിന്നു മത്സരിക്കാനാകില്ല. മറ്റ് സംവരണാനുകൂല്യങ്ങളും അവകാശപ്പെടാനാകില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി. എന്നാല്‍, ഹിന്ദു, സിക്ക്, ബുദ്ധ മതങ്ങളിലേക്കു മാറിയ പട്ടികജാതി വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും മറ്റു സംവരണ ആനൂകൂല്യങ്ങള്‍ക്കുമുള്ള അവകാശം ഉണ്ടായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഇക്കാര്യം ഭരണഘടനയില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളിലേക്കു മതപരിവര്‍ത്തനം ചെയ്ത പട്ടികജാതി വിഭാഗങ്ങള്‍ക്കു പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധ്യമാകുംവിധം ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി എംപി ജി.വി.എല്‍. നരസിംഹ റാവുവിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Image: /content_image/News/News-2021-02-13-09:35:12.jpg
Keywords: കേന്ദ്ര