category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"യേശു ഏക രക്ഷകൻ" വചന വ്യാഖ്യാനത്തിന്റെ പ്രഘോഷണത്തെ വിവരിച്ചുകൊണ്ട് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രതേക ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി 15 മുതൽ
Contentലോകത്ത് ദൈവവചനം പ്രഘോഷിക്കുവാൻ നാമേവരും കടപ്പെട്ടവരാണെന്നിരിക്കേ വചന ശുശ്രൂഷയിൽ തിരുവചന വ്യാഖ്യാനത്തിന്റെ വിവിധ തലങ്ങളെപ്പറ്റി ഉദ്ബോധിപ്പിക്കുന്നതും ലോകത്ത് മാനുഷിക ജീവിതാവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന എന്തിനെയും സർവ്വശക്തനായ യേശുക്രിസ്തുവിനെ ഏക രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് അഭിമുഖീകരിക്കുന്നതിനായി ദൈവ വചനത്തെ അടിസ്ഥാനമാക്കി എപ്രകാരം ഒരുങ്ങണമെന്നും, വിവരിക്കുന്ന പ്രത്യേക ഓൺലൈൻ ട്രെയിനിംങ് ക്ലാസുകൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 തിങ്കൾ മുതൽ മാർച്ച് 25 വരെ നടക്കുന്നു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന പ്രഘോഷകരും ആത്മീയ ശുശ്രൂഷകരുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് എന്നിവരാകും ക്ലാസുകൾ നയിക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഒരേസമയം പങ്കെടുക്കത്തക്ക രീതിയിൽ ഓൺലൈനിൽ സൂം ആപ്പ് വഴിയാണ് പൂർണ്ണമായും ഇംഗ്ളീഷിലുള്ള ഈ ക്‌ളാസ്സുകൾ നടക്കുക. താൽപ്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് വഴി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പിൽ ചേരാവുന്നതാണ്. {{ https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95 ‍-> https://chat.whatsapp.com/KwbHG6wScvzH5ZU9ScoQ95}} വ്യക്തിജീവിതത്തിൽ കൂടുതൽ ആത്മീയ തലങ്ങളിലേക്ക് ഉയരുവാനും , തിരുവചനങ്ങളെ പരിപൂർണ്ണമായും ഉൾക്കൊണ്ട് വിശ്വസിക്കുന്നതിലൂടെയുള്ള രോഗസൗഖ്യവും ജീവിത വിജയവും നേടേണ്ടതെങ്ങനെയെന്നും കൂടാതെ വിവിധ തലങ്ങളിൽ വചനം പ്രഘോഷിക്കുന്നതിനും ഉതകുന്ന ഈ ട്രെയിനിങ് പ്രോഗ്രാം12 സെഷനുകളായിട്ടാണ് നടക്കുക. 81623421632 എന്നതാണ് സൂം ഐഡി . എല്ലാ ആഴ്ചയിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ മാത്രം യുകെ സമയം വൈകിട്ട് 7 മുതൽ 8.30 വരെ ഒന്നര മണിക്കൂർ ആയിരിക്കും ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 00447479359143 എന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടാവുന്നതാണ്. #{black->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ &അയർലണ്ട് : 7pm to 8.30pm. യൂറോപ്പ് : 8pm to 9.30pm സൗത്ത് ആഫ്രിക്ക : 9pm to 10.30pm ഇസ്രായേൽ : 9pm to 10.30pm സൗദി അറേബ്യ: 10pm to 11.30pm. ഇന്ത്യ : 12.30 midnight ഓസ്‌ട്രേലിയ (സിഡ്‌നി ): 6am to 7.30am. നൈജീരിയ : 8pm to 9.30pm. അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm ഏറെ അനുഗ്രഹീതമായ ഈ പ്രത്യേക ട്രെയിനിങ്സെഷനിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-12 13:46:00
Keywordsസെഹിയോ
Created Date2021-02-12 13:47:30