Contents

Displaying 15171-15180 of 25128 results.
Content: 15534
Category: 13
Sub Category:
Heading: 'ക്രിസ്തുവിനൊപ്പം എല്ലാം സാധ്യം': ലൈംഗീക അടിമത്വം വിട്ട് വിശുദ്ധിയില്‍ ജീവിക്കുവാന്‍ ആഹ്വാനവുമായി മുന്‍ പോണ്‍ താരം
Content: വാഷിംഗ്ടണ്‍ ഡി‌സി: ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാല്‍ നാം ക്രിസ്തുവിനൊപ്പമാണെങ്കില്‍ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓര്‍മ്മിപ്പിച്ച് മുന്‍ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിച്ചാല്‍ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികള്‍ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭര്‍ത്താവായ റിച്ചാര്‍ഡും ‘ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വര്‍ക്ക്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശുദ്ധിയില്‍ നടക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാന്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതരോ, ഒറ്റക്കോ ആയിരിക്കുന്ന കാലം നമ്മുക്ക് ദൈവത്തെ മാത്രമല്ല നമ്മളെത്തന്നെ അടുത്തറിയുവാനുള്ള ഒരവസരമാണ്. പരാജയത്തിനല്ല വിജയത്തിനായി സ്വയം സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന് ശേഷം വിവാഹം വരെ താന്‍ ലൈംഗീകതയില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി. 2016 ഫെബ്രുവരി 20-നായിരുന്നു ബ്രിറ്റ്നിയുടേയും റിച്ചാര്‍ഡിന്റേയും വിവാഹം. താന്‍ ബ്രിറ്റ്നിയെ ആദ്യമായി കണ്ടപ്പോള്‍ അവള്‍ അശ്ലീല സിനിമാ താരമായിരിന്നെന്ന കാര്യം താന്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നുവെന്ന്‍ റിച്ചാര്‍ഡ് പറയുന്നു. എന്നിരുന്നാലും അവളുടെ പൂര്‍വ്വകാലം തനിക്കൊരു പ്രശ്നമല്ലെന്നും, ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തിയായിട്ടാണ്‌ താന്‍ അവളെ ഇപ്പോള്‍ കാണുന്നതെന്നും റിച്ചാര്‍ഡ് പറഞ്ഞു. ദൈവം ബ്രിറ്റ്നിയുടെ ജീവിതത്തില്‍ നടത്തിയ ഇടപെടല്‍ അതിശയകരമാണെന്നും റിച്ചാര്‍ഡ് പറയുന്നു. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നതിന് മുന്‍പ് അവിവാഹിതരായ ക്രൈസ്തവര്‍ ശരിക്കും പുനര്‍വിചിന്തനം നടത്തണമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അമേരിക്കയുടെ അശ്ലീല അടിമത്വം ജനങ്ങള്‍ വിശ്വസിക്കുന്ന ഒരു നുണയുടെ പുറത്താണെന്നും “ലൈംഗീകത ഒരു പാപമായി കരുതുവാന്‍ കഴിയില്ല” എന്നതാണ് ആ നുണയെന്നും അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ട ആവശ്യകതയെ കുറിച്ചും അശ്ലീല സാഹിത്യത്തിന്റെ ദോഷങ്ങളെക്കുറിച്ചും, വിശുദ്ധിയില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തിവരികയാണ് ഈ ദമ്പതികള്‍ ഇപ്പോള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-16-15:15:23.jpg
Keywords: അശ്ലീല
Content: 15535
Category: 1
Sub Category:
Heading: സ്കൂളുകളില്‍ സരസ്വതീ പൂജ നടത്തണം: ദാമന്‍ ഭരണകൂടത്തിന്റെ സര്‍ക്കുലറിനെതിരെ ക്രിസ്ത്യന്‍ സംഘടന
Content: ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സര്‍ക്കാര്‍, നോണ്‍ എയിഡഡ്, സ്വകാര്യ സ്കൂളുകളില്‍ വസന്തപഞ്ചമിയ്ക്കു നിര്‍ബന്ധമായും ഹൈന്ദവ വിശ്വാസപ്രകാരമുള്ള സരസ്വതി പൂജയും, പ്രാര്‍ത്ഥനയും നടത്തിയിരിക്കണമെന്ന ദാമന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക സര്‍ക്കുലറിനെതിരെ ക്രിസ്ത്യന്‍ സംഘടന രംഗത്ത്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡല്‍ഹി ആസ്ഥാനമായി ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം’ (യു.എഫ്.സി) ഭരണകൂടത്തോടും, വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടു. സരസ്വതീ ദേവിയുടെ പൂജയും, പ്രാര്‍ത്ഥനയും നടത്തി അതിന്റെ റിപ്പോര്‍ട്ടും ഫോട്ടോയും ഫെബ്രുവരി പതിനേഴിനകം സമര്‍പ്പിക്കണമെന്നാണ് ഇക്കഴിഞ്ഞ 11ന് ദാമന്‍ ഭരണകൂടം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നത്. അറിവ്, ബുദ്ധി, വിശുദ്ധി എന്നിവയുടെ പ്രതീകമായ സരസ്വതീ ദേവിയുടെ ജന്മദിനമാണ് വസന്ത പഞ്ചമിയെന്നും ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു എന്നിവിടങ്ങളിലെ സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍മാരും, പ്രധാന അദ്ധ്യാപകരും ഇന്നു ഫെബ്രുവരി 16ന് വസന്തപഞ്ചമി ആഘോഷിക്കുകയും, സ്കൂള്‍ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലര്‍ മതസ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും നടത്തുവാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളേയും ബാധിക്കുന്നതാണെന്നാണ് ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം’ കണ്‍വീനറായ എ.സി മൈക്കേല്‍ പ്രസ്താവിച്ചു. ഭരണകൂടം ഇതിനുമുന്‍പും ക്രൈസ്തവരോട് പക്ഷപാതപരമായി പെരുമാറിയിട്ടുണ്ട്. 2019-ല്‍ ദുഃഖവെള്ളിയാഴ്ച ഗസറ്റഡ് അവധി ദിവസമല്ലാതാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും, ക്രൈസ്തവ സമൂഹം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ പരാജയപ്പെടുകയായിരുന്നു. മതപരമായ സഹിഷ്ണുതയും, തുല്യതയും, മതവിഭാഗങ്ങളുടെ ജീവന്റേയും, സ്വത്തിന്റേയും അവരുടെ ആരാധനാലയങ്ങളുടേയും സംരക്ഷണവും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മതനിരപേക്ഷതയുടെ പ്രധാന ഭാഗമാണെന്ന് ‘എസ്.ആര്‍ ബൊമ്മൈ വി. ഇന്ത്യന്‍ യൂണിയന്‍’ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് രാജ്യത്തെ ക്രൈസ്തവര്‍ കാണിച്ച ദേശസ്നേഹത്തെക്കുറിച്ചും, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സൈനീക, വിദ്യാഭ്യാസ, ആരോഗ്യ പരിപാലന മേഖലകളില്‍ ക്രിസ്ത്യാനികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ചും മൈക്കേലിന്റെ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. ‘ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു’ എന്നിവിടങ്ങളിലെ 6,00,000 വരുന്ന ജനസംഖ്യയില്‍ വെറും ഒന്‍പതിനായിരം ക്രൈസ്തവര്‍ മാത്രമാണുള്ളത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-16-16:16:57.jpg
Keywords: ബി‌ജെ‌പി, ഹിന്ദുത്വ
Content: 15536
Category: 22
Sub Category:
Heading: ജോസഫ് - കുറ്റം പറയാൻ അറിയാത്തവൻ
Content: വിശുദ്ധ യൗസേപ്പിതാവിൻ്റെ നിശബ്ദതയുടെ വിശിഷ്ടമായ മറ്റൊരു സവിശേഷതയാണ് ഇന്നത്തെ ചിന്താവിഷയം. കുറ്റം പറയാൻ അറിയാത്ത യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. കുറ്റം പറയാതെ മൗനത്തിനു വഴിമാറുന്ന ജീവിതങ്ങളിൽ ജോസഫ് ചൈതന്യം രൂഢമൂലമായുണ്ട്. മറ്റൊരു കഴിവും നമുക്കില്ലങ്കിലും മറ്റുള്ളവരെപ്പറ്റി കുറ്റം പറയാതിരിക്കാൻ നമുക്കാകുമെങ്കിൽ അതാണ് ഏറ്റവും മികച്ച കഴിവെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ തുറവിയോടെ സഹകരിച്ച യൗസേപ്പിനു പരിതപിക്കാനും പരാതി പറയുവാനും നിരവധി ന്യായങ്ങൾ ഉണ്ടായിരുന്നു, അവയെല്ലാം വിശുദ്ധമായ നിശബ്ദതയിൽ അവൻ ഒതുക്കി. മൗനം ചിലപ്പോൾ ഔഷധമാകാറാണ്ട്. എരിതീയിൽ എണ്ണ പകരാതെ വാക്കുകൾ നിയന്ത്രിക്കുന്നവൻ കുലീനത്വമുള്ളവനാണ്. വാ തുറന്നാൽ കുറ്റം മാത്രം പറയുന്നവർ സൃഷ്ടിക്കുന്ന അപായത്തിനു അതിരുകളില്ല. അത്തരം സന്ദർഭങ്ങളിൽ തിന്മയൊഴുവാക്കാനായി മൗനം പാലിക്കുന്നത് ശ്രേഷ്ഠമായ പുണ്യമാണ്. നാവിന്റെ നിയന്ത്രണത്തെപ്പറ്റിയുള്ള പത്രോസ് ശ്ലീഹായുടെ ഈ വാക്കുകൾ വിസ്മരിക്കാതിരിക്കാം: "ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ." (1 പത്രോസ് 3 : 10). വാക്കിൽ വിശുദ്ധി കലർത്തി വേണം ഓരോ നിമിഷവും ജീവിതം പടുത്തുയർത്താൻ. വാക്കിൻ്റെ വിശുദ്ധി നഷ്ടപ്പെടുമ്പോൾ അസ്മതിക്കുന്നത് ജീവിതത്തിൻ്റെ തെളിമയും സൗരഭ്യവുമാണ്. മറ്റുള്ളവരെ കുറ്റം പറയാൻ നീട്ടുന്ന നാവുകൊണ്ട് അവരെ അഭിനന്ദിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനും തുടങ്ങുമ്പോൾ നമ്മളും "യൗസേപ്പുമാർഗ്ഗ"ത്തിലാണ്.
Image: /content_image/India/India-2021-02-16-17:31:30.jpg
Keywords: ജോസഫ്, യൗസേ
Content: 15537
Category: 18
Sub Category:
Heading: നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി
Content: കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ ദിവസങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിന്ന്‌ ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട്‌ ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ്‌ വരുന്ന ഏപ്രില്‍ 5,6 തീയതികളും ഇലക്ഷന്‍ ഷെഡ്യൂളില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കെസിബിസി പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കേന്ദ്ര തിരഞ്ഞെടുപ്പ്‌ ചീഫ്‌ കമ്മീഷണര്‍ക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-02-16-18:00:35.jpg
Keywords: കെ‌സി‌ബി‌സി
Content: 15538
Category: 10
Sub Category:
Heading: അഗ്നിശമന സേനയുടെ ട്രക്കില്‍ നഗരത്തിൽ വിശുദ്ധ ജലം തളിച്ച് പ്രാര്‍ത്ഥിച്ച് കൊളംബിയൻ മെത്രാൻ
Content: ബൊഗോട്ട: മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ രൂക്ഷമായ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബ്യൂണവെൻചുറ നഗരത്തിനു ചുറ്റും വിശുദ്ധജലം തളിച്ച് മെത്രാൻ. ബ്യൂണവെൻചുറ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റൂബൻ ജരാമില്ലോ മോണ്ടേയയാണ് നഗരത്തിന് ചുറ്റും ട്രക്കിൽ കയറി നിന്ന് വിശുദ്ധജലം തളിച്ചത്. അക്രമ സംഭവങ്ങൾക്കെതിരെ ഫെബ്രുവരി പത്താം തീയതി നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ ബിഷപ്പ് അഗ്നിശമനസേനയുടെ ട്രക്കിൽ കയറി നിന്ന് വിശുദ്ധജലം തളിയ്ക്കുകയായിരിന്നു. നഗരത്തിൽ പൈശാചിക സാന്നിധ്യമുണ്ടെന്ന് അംഗീകരിച്ച് അതിനെ തുരത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് ബിഷപ്പ് റൂബൻ ജരാമില്ലോ പിന്നീട് പറഞ്ഞു. ആയുധങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം അക്രമി സംഘങ്ങളോട് ആഹ്വാനം ചെയ്തു. ഇതേദിവസം തന്നെ നഗരവാസികൾ വെള്ള വസ്ത്രവും മാസ്കും ധരിച്ച് 12 മൈൽ നീളമുള്ള ഒരു മനുഷ്യ ചങ്ങല തീർത്തിരിന്നു. അഞ്ച് ലക്ഷത്തോളം ആളുകൾ വസിക്കുന്ന സ്ഥലമാണ് ബ്യൂണവെൻചുറ. കൊളംബിയയുടെ പ്രധാന തുറമുഖം കൂടിയായ ബ്യൂണവെൻചുറ മധ്യ അമേരിക്കയിലേക്കും, അമേരിക്കയിലേക്കും മയക്കുമരുന്ന് കടത്തി അയക്കുന്നവരുടെ ഒരു വിഹാരകേന്ദ്രം കൂടിയാണ്. മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ ക്രിമിനൽ സംഘങ്ങൾ പരസ്പരം പോരാട്ടത്തിലാണ്. നേരത്തെ സുരക്ഷാഭീഷണി മൂലം നാല്‍പ്പതു കുടുംബങ്ങൾക്ക് വീട് വെച്ച് നല്കാൻ രൂപത ആരംഭിച്ച പദ്ധതി തൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നു. ഭീഷണി നേരിട്ടത് മൂലം ജോലിക്കാർ നിർമ്മാണ സ്ഥലത്തുനിന്ന് പിന്മാറുകയാണ് ചെയ്തതെന്ന് ബിഷപ്പ് റൂബൻ വെളിപ്പെടുത്തി. നഗരത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട മാർഗം അഴിമതി അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ നഗരത്തിനു വേണ്ടിയുള്ള സാമ്പത്തിക പദ്ധതികൾ യഥാവിധം വിനിയോഗിക്കാൻ വേണ്ടി സാധിക്കുമെന്നും അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കുക കൂടി ചെയ്താലേ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-16-19:30:20.jpg
Keywords: ജല, നഗര
Content: 15539
Category: 24
Sub Category:
Heading: അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?
Content: അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ? പലരും പല തവണ ചോദിച്ചിട്ടുള്ളതാണിത്. ഇന്നലെ ഒരു സന്യാസ സഹോദരി കൂടി അവിചാരിതമായി മരണപ്പെട്ടു എന്നു കേട്ട് വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപെടുകയുണ്ടായി. അനേകം വർഷത്തെ പരിശീലനം കഴിഞ്ഞ്, അനേകം ആളുകളെ അവരുടെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചു കയറ്റുകയും, ആത്മീയമായും മാനസികമായും ഒക്കെ മറ്റുള്ളവർക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം വളരെ യുക്തിസഹജമാണ്. ചോദ്യം അല്പം സങ്കീർണമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്! അതിതീവ്രമായ വിഷാദരോഗ അവസ്ഥ പോലുള്ള മാനസിക ആരോഗ്യ പ്രശ്നം വരുമ്പോൾ, നിങ്ങളോട് സംസാരിക്കുന്ന ഞാനും എന്നെ ശ്രവിക്കുന്ന നിങ്ങളിൽ പലരും ആത്മഹത്യ ചെയ്തേക്കാം. അതിൽ വൈദ്യൻ എന്നോ വൈദീകൻ എന്നോ നടൻ എന്നോ നടി എന്നോ പണ്ഡിതനും പാമരനും എന്നോ ധനവാനും ദരിദ്രനും എന്നോ വ്യത്യാസമില്ല. ഇന്ത്യയിലെ ഒരു വർഷത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിൽ 10.2 ആയിരിക്കേ കേരളത്തിലെ അത് 24.3 ആണ്. അതായത് കേരളത്തിൽ ആയിരത്തിൽ രണ്ടുപേർ (2.43) വെച്ച് ആത്മഹത്യ ചെയ്യുന്നു എന്ന് അർത്ഥം. (നാഷണൽ ക്രൈം ബ്യൂറോ റെക്കോർഡ്സ് 2019 രേഖകൾ പ്രകാരം). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം ഒരുലക്ഷത്തോളം (99,635) കന്യാസ്ത്രീകൾ ഉണ്ട്. ചില കണക്കുകൾ പ്രകാരം -വസ്തു നിഷ്ഠമല്ലെങ്കിലും - 1980 മുതൽ ഇന്നു വരെ ഏകദേശം 16 സമർപ്പിതർ ദുരൂഹ സാഹചര്യങ്ങളിൽ കേരളത്തിൽ മരണപെട്ടതായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. ഇതിൽ അവസാനത്തെ ആളാണ് ഇന്നലെ മരണപെട്ട സി. ജെസീന. സംസ്ഥാന ശരാശരി (24.3) അനുസരിച്ചുള്ള ആത്മഹത്യകൾ കന്യാസ്ത്രീമാരുടെ ഇടയിൽ നടന്നിരുന്നെങ്കിൽ സീറോ മലബാർ കത്തോലിക്കാ സന്യാസിനികളുടെ ഇടയിൽ മാത്രമായി വർഷത്തിൽ ഒമ്പത് ആത്മഹത്യകൾ എങ്കിലും നടക്കണമായിരുന്നു! കാരണം, അവരുടെ എണ്ണം 35,138 ഓളം വരുന്നുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾ പ്രകാരം ആത്മഹത്യ ചെയ്ത 95 ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. ഈ 95 ശതമാനത്തിൽ 80 ശതമാനവും ആളുകൾ വിഷാദരോഗ അവസ്ഥ ഉള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ച് നാളുകൾക്കു മുമ്പ് മരണമടഞ്ഞ വൈദീക സഹോദരനെക്കുറിച്ച് അന്വേഷിക്കുമ്പോൾ കൃത്യമായും മനസ്സിലാകുന്നത് സാഹചര്യ സമ്മർദ്ദങ്ങളെക്കാൾ ഉപരിയായി അദ്ദേഹത്തിന് കടുത്ത വിഷാദ രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ്. ഇത്തരം കടുത്ത വിഷാദരോഗം ഉള്ള ആളുകൾ ആത്മഹത്യാശ്രമം നടത്തുമ്പോൾ ഏതുവിധേനയും ആ ശ്രമം വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തും. അതുകൊണ്ടാണ് നന്നായി നീന്തൽ അറിയാവുന്ന അദ്ദേഹം തന്റെ ഇരുകൈകളും കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് ചാടിയത്. സൈക്കോളജിക്കൽ ഓട്ടോപ്സിയിൽ അതിനെ "Intent to Die" എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് മരണം ഉറപ്പാക്കാൻ എത്രത്തോളം തീവ്രമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം. ആത്മഹത്യാ പ്രവണത ഒരു സൈക്യാട്രിക് എമർജൻസി / മാനസികാരോഗ്യ അത്യാഹിതം തന്നെ ആണ് . കൃത്യസമയത്ത് ഇടപെടുകയും ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ വിലപ്പെട്ട ഒരു ജീവനെ നമുക്ക് രക്ഷിക്കാൻ സാധിക്കും. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ദുരഭിമാനികളായ മലയാളികൾ പലരും നെഞ്ചുവിരിച്ച് ഒരു ഹൃദ്രോഗ വിദഗ്ധനെ കാണാൻ പോകുമ്പോൾ, പലരും തലയിൽ മുണ്ടിട്ടു കൊണ്ടാണ് തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത്. മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് നമ്മുടെ നാട്ടിൽ അത്രയധികം അയിത്തം ഉണ്ട്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ സന്യാസ സമർപ്പിതരിൽ കാണപെടുമ്പോൾ അതു തിരിച്ചറിയാനോ വേണ്ട വിധം ശാസ്ത്രീയ ചികിത്സകൾ തേടാനോ വൈമുഖ്യം ഉണ്ടെന്ന കാര്യം തീർച്ചയാണ്. പലപ്പോഴും പ്രാർത്ഥിച്ചു മാറ്റാനും, പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്താനുമുളള പ്രവണതകളാണ് പൊതുവേ കണ്ടിട്ടുള്ളത്. ഇത്തരത്തിലുള്ള വിവേചനം എന്ന് മാറുന്നുവോ അന്ന് മാത്രമേ മലയാളിയുടെ മാനസിക ആരോഗ്യ നിലയെ മെച്ചപ്പെടുത്താനും ആത്മഹത്യകളെ വേണ്ടവണ്ണം പ്രതിരോധിക്കാനും നമുക്ക് സാധിക്കുകയുള്ളൂ. മാനസിക രോഗങ്ങളെ പറ്റി മലയാളി മനസ്സിൽ സൂക്ഷിക്കുന്ന ഒരു തെറ്റിദ്ധാരണ മാനസിക രോഗങ്ങൾ എല്ലാം തന്നെ പിശാചുബാധകളാണ് എന്നുള്ളതാണ്. ഇതുമൂലം രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്; ഒന്നാമത്തെ കാര്യം, മാനസിക രോഗം ഉള്ള ആൾ ധാർമികമായും ആത്മീയമായും മൂല്യച്യുതി ഉള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പിശാചുബാധ വന്നതെന്ന് പൊതുസമൂഹം അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനും പുച്ഛത്തോടെ വീക്ഷിക്കാനും ഇടവരുന്നു. സമർപ്പിതരുടെ ഇടയിൽ ഇങ്ങനെ മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി വിലയിരുത്തപെടുന്ന വ്യക്തികളെ പലപ്പോഴും ദൈവവിളിയിൽ താൽപര്യം നഷ്ട്ടപെട്ടവരായി കരുതി പാഴ് ജന്മങ്ങളായി മുദ്രകുത്തി ജീവിതം വെറുതെ ജീവിച്ചു തീർക്കാൻ ഉഴിഞ്ഞു വയ്ക്കപെട്ടേക്കാം. രണ്ടാമതായി, മാനസികരോഗങ്ങൾ ബാധ ശല്യം ആണെന്നുള്ള തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് ആർക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ അവർ സ്വാഭാവികമായും അതിന് ശാസ്ത്രീയമായ ചികിത്സാരീതികൾ അവലംബിക്കാതെ സ്വയം ചികിത്സയോ അല്ലെങ്കിൽ അശാസ്ത്രീയമായ മറ്റു മാർഗ്ഗങ്ങളോ തേടുന്ന ദുരവസ്ഥ ഉണ്ടാകുന്നു. ചില സമയമങ്ങളിൽ സന്യസ്തരുടെ ഇടയിൽ കാണപെടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ പിശാചുബാധയാണെന്ന് തെറ്റിദ്ധരിക്കുന്ന അധികാരികൾ അവരെ ധ്യാനങ്ങൾക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും മാത്രം അയച്ച് മാനസാന്തരപെടുത്താൻ പരിശ്രമിക്കാറുണ്ട്. ഇത് തീർച്ചയായും തിരുത്തപെടേണ്ട പ്രവണതയാണ്. #{black->none->b->നമ്മൾ ചെയ്യേണ്ടത് ‍}# മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരാളെ കണ്ടാൽ നമ്മൾ നൽകേണ്ട സൈക്കോളജിക്കൽ ഫസ്റ്റ് (Psychological First aid) എയ്ഡ് അഥവാ മാനസിക പ്രാഥമിക ചികിത്സ എന്താണെന്ന് ലോക ആരോഗ്യ സംഘടന (WHO) വ്യക്തമായ നിർദ്ദേശം നൽകുന്നുണ്ട്. ലുക്ക്- ലിസൺ- ലിങ്ക് (Look-Listen - Link ) എന്ന മൂന്ന് ഇംഗ്ലീഷ് വാക്കുകളിൽ അതിനെ ചുരുക്കി നിർവ്വചിക്കാം. (നോക്കുക -ശ്രവിക്കുക -ബന്ധപെടുത്തുക) #{black->none->b-> 1. ലുക്ക് അഥവാ നോക്കുക ‍}# നമ്മുടെ ചുറ്റുമുള്ളവരുടെ മേൽ ജാഗ്രതയുടെ ഒരു കണ്ണ് എപ്പോഴും സൂക്ഷിക്കുക എന്നുള്ളത്.. തുറന്ന മനസ്സോടെ മാനസിക ക്ലേശം അനുഭവിക്കുന്നവരെ കണ്ടെത്താനും മനസ്സിലാക്കാനും നമുക്ക് സാധിക്കണം. #{black->none->b-> 2. ലിസൺ- ശ്രവിക്കുക ‍}# ഇത്തരം മാനസിക അസ്വാസ്ഥ്യം ഉള്ളവരെ കണ്ടാൽ, അവരോടൊപ്പം സമയം ചെലവഴിക്കാനും അവരെ കേൾക്കാനും നാം തയ്യാറാകണം. ചിലപ്പോൾ അവർ ഒന്നുംതന്നെ പറഞ്ഞില്ലെങ്കിലും നമ്മൾ കൂടെയുണ്ട്, ശ്രവിക്കാൻ ഞാൻ തയ്യാറാണ് എന്നുള്ള ഉറപ്പ് എങ്കിലും കൊടുക്കാൻ സാധിക്കണം. #{black->none->b-> 3. ലിങ്ക് - ബന്ധപ്പെടുത്തുക ‍}# ഒരാൾക്ക് മാനസിക ആരോഗ്യ പ്രശ്നം ഉണ്ടെന്ന് മനസ്സിലായാൽ അവരെ ഉത്തരവാദിത്തപ്പെട്ട മാനസികാരോഗ്യ പ്രവർത്തകരുമായി ഉടനെ ബന്ധപ്പെടുത്തുക എന്നുള്ളതാണ് - ഒരു കൗൺസിലറുമായോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റോ, സൈക്യാട്രിസ്റ്റുമായോ ഇവരെ ബന്ധപ്പെടുത്തുക. നമ്മുടെ ഇടയിൽ നടക്കുന്ന ആത്മഹത്യകൾ പരിശോധിച്ചാൽ ഈ മൂന്നു തലങ്ങളിലും വീഴ്ചകൾ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും. മാനസിക ആരോഗ്യം ഇല്ലാതെ പൂർണ്ണ ആരോഗ്യം സാധ്യമല്ല എന്ന മുദ്രാവാക്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും മാനസിക ആരോഗ്യം നിലനിർത്താൻ നമുക്ക് പരിശ്രമിക്കാം. അടുത്തൊരു ആത്മഹത്യ തടയാൻ നമുക്ക് ജാഗ്രതയോടെ ആയിരിക്കാം. (ലേഖകനായ ഡോ. ഡേവ് അഗസ്റ്റിൻ അക്കര- കപ്പൂച്ചിന്‍ വൈദികനും തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ഡിപ്പാർട്ട്മെൻറ് സീനിയർ റെസിഡൻറ് ഡോക്ടറുമാണ്)
Image: /content_image/SocialMedia/SocialMedia-2021-02-16-20:42:31.jpg
Keywords: അച്ചന്‍
Content: 15540
Category: 18
Sub Category:
Heading: മുൻ സാ​ഗർ ബിഷപ്പ് മാർ ജോസഫ് പാസ്റ്റര്‍ നീലങ്കാവിൽ കാലം ചെയ്തു
Content: മുൻ സാ​ഗർ ബിഷപ്പും തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാം​ഗവുമായ മാർ ജോസഫ് പാസ്റ്റര്‍ നീലങ്കാവിൽ അന്തരിച്ചു. 91 വയസ്സായിരിന്നു. 19 കൊല്ലം സാ​ഗർ രൂപതയെ നയിച്ച അദ്ദേഹം 2006 മുതൽ തൃശൂർ കുറ്റൂരിലെ സാ​ഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1930 മാര്‍ച്ച് 19നു അരണാട്ടുക്കരയിലായിരിന്നു ജനനം. 1960 മെയ് 17ന് ബാ​ഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിയമനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു. തൊഴിലാളികളുടെ ഇടയിലായിരിന്നു പ്രവര്‍ത്തനം. ഇടവകകള്‍തോറും തൊഴിലാളികളുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കാവശ്യമായ ധ്യാനപരമ്പര സംഘടിപ്പിച്ചു. ധ്യാനത്തിനുള്ള നോട്ടുകള്‍ തയാറാക്കി യഥാസമയം എത്തിക്കുക, വചനപ്രഘോഷകരെ കണ്ടുപിടിച്ച് ചുമതല ഏല്‍പിക്കുക, ധ്യാനങ്ങളോട് അനുബന്ധിച്ചുള്ള കുമ്പസാരങ്ങള്‍ക്ക് ആവശ്യമായ വൈദികരെ കണ്ടെത്തുക തുടങ്ങിയ ജോലികളാണ് ഫാ. ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന് അക്കാലത്ത് ലഭിച്ചത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ചാപ്ലിനായി സേവനം ചെയ്തു. ജയില്‍വിമുക്തര്‍ക്ക് ചെറിയ ജോലികളും പെട്ടിക്കടകള്‍പോലുള്ള ചെറിയ വ്യാപാരമാര്‍ഗങ്ങളും സംഘടിപ്പിച്ചു കൊടുക്കാന്‍ അദ്ദേഹം ഇടപെടല്‍ നടത്തിയിരിന്നു. വിയ്യൂര്‍ ജയിലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വാര്‍ഷികധ്യാനം സംഘടിപ്പിച്ചത് അദ്ദേഹമായിരിന്നു. ചാവറയച്ചന്റെ ജീവചരിത്ര പുസ്തകങ്ങള്‍ വിവിധ ഭാഷകളില്‍ അച്ചടിച്ചിറക്കുന്ന കമ്മിറ്റിയുടെ കണ്‍വീനറായി പ്രവര്‍ത്തിച്ച അദ്ദേഹം മറിയം ത്രേസ്യയുടെ നാമകരണത്തിലും കാര്യമായ ഇടപെടല്‍ നടത്തി. 1987 ഫെബ്രുവരി 22ന് സാ​ഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണ് മെത്രാന്‍ പട്ടം സ്വീകരിച്ചത്. 19 കൊല്ലം സാ​ഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. മൃത്സംസ്കാരം സംബന്ധിച്ച വിവരങ്ങളില്‍ തീരുമാനമായിട്ടില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-17-09:48:11.jpg
Keywords: സാഗര്‍, കാലം
Content: 15541
Category: 10
Sub Category:
Heading: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി സാംബിയയിൽ പ്രാർത്ഥനാദിനം ആചരിച്ചു
Content: ലുസാക്ക: കോവിഡ് മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മെത്രാൻ സമിതിയുടെ ആഹ്വാനപ്രകാരം രാജ്യത്തു പ്രാർത്ഥനാദിനം ആചരിച്ചു. സഭകളുടെ ദേശീയ കൗൺസിലിനോടും സാംബിയയിലെ സുവിശേഷ സഖ്യത്തോടുമൊപ്പം ചേര്‍ന്നാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രാർത്ഥനാദിനം ആചരിച്ചത്. "ദൈവത്തിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു" എന്നാണ് ഇന്റർനെറ്റുവഴി നടത്തിയ പ്രത്യേക പ്രാർത്ഥനാ സംഗമത്തിന് പേര് നൽകിയത്. കൊറോണ വൈറസ് ബാധയുടെ രണ്ടാമത്തെ തരംഗം ഏറ്റവും കൂടുതൽ ബാധിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാണ് സാംബിയ. തെക്കന്‍ ആഫ്രിക്കയിൽ വ്യതിയാനം സംഭവിച്ച വൈറസിന്റെ ബാധമൂലം ആദ്യത്തെ തരംഗത്തേക്കാൾ കൂടുതൽ മാരകമാണ് രണ്ടാമത്തെ തരംഗം. ഇതുവരെ 70,248 രോഗബാധിതരും 959 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാംബിയയിലെ സഭകൾ പ്രാർത്ഥനയ്ക്കായി ദിവസം മാറ്റിവെച്ചത്. ആഫ്രിക്കയെ കോവിഡിന്റെ ആദ്യ തരംഗം കാര്യമായി അലട്ടിയിരിന്നില്ല. എന്നാൽ ഈ അടുത്ത മാസങ്ങളിൽ മരണനിരക്കിന്റെ ആഗോള തോതായ 2.2നേക്കാൾ ഉയർന്ന് 2.5 ആയത് ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-17-11:29:32.jpg
Keywords: ആഫ്രിക്ക, പ്രാര്‍ത്ഥ
Content: 15542
Category: 18
Sub Category:
Heading: ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍
Content: കൊച്ചി: ലിറ്റില്‍ ഫ്ളവര്‍ കോണ്‍ഗ്രിഗേഷന്‍ (സിഎസ്ടി ഫാദേഴ്സ്) സന്യാസ സമൂഹത്തിന്റെ ക്രിസ്തു ജ്യോതി പഞ്ചാബ് രാജസ്ഥാന്‍ പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ സുപ്പീരിയറായി റവ. ഡോ. സാജു കുത്തോടിപുത്തന്‍പുരയിലിനെ തെരഞ്ഞെടുത്തു. കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രിബ്യൂണല്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, എറണാകുളം അങ്കമാലി അതിരൂപത മെട്രോപോളിറ്റന്‍ ട്രിബ്യൂണലില്‍ ജഡ്ജ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണു പുതിയ നിയമനം. പാലാ കാളികാവ് കൂത്തോടിപുത്തന്‍പുരയില്‍ കെ.എം. അഗസ്തി ലീലാമ്മ ദമ്പതികളുടെ മകനാണ്. ഫാ. വിന്‍സന്റ് ചിറ്റിനപ്പള്ളിയാണു വികാര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: ഫാ. ജോബി പാലാങ്കര, ഫാ. സല്‍ജ് പുരവളപ്പില്‍, ഫാ. ഷിജോ പാലക്കുഴ. ഓഡിറ്റര്‍ ആന്‍ഡ് ആര്‍ക്കൈവിസ്റ്റ്: ഫാ. ജിജോ പാറോക്കാരന്‍.
Image: /content_image/India/India-2021-02-17-12:06:15.jpg
Keywords: പ്രോവി
Content: 15543
Category: 1
Sub Category:
Heading: തികഞ്ഞ കത്തോലിക്ക വിശ്വാസിയാണെന്ന അവകാശവാദം ബൈഡന്‍ അവസാനിപ്പിക്കണം: യുഎസ് ആര്‍ച്ച് ബിഷപ്പ്
Content: കൻസാസ്: കത്തോലിക്ക വിശ്വാസം അതിന്റെ പൂർണ്ണതയിൽ ജീവിക്കുന്ന ആളാണെന്ന അവകാശവാദം പ്രസിഡന്‍റ് ജോ ബൈഡൻ അവസാനിപ്പിക്കണമെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ കത്തോലിക്കനാണെന്ന് ബൈഡന് സ്വയം വിശേഷിപ്പിക്കാൻ സാധിക്കില്ലെന്ന് കാത്തലിക് വേൾഡ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മിറ്റി തലവൻ കൂടിയായ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍ വ്യക്തമാക്കി. ഭ്രൂണഹത്യ വിഷയത്തെ സംബന്ധിച്ച് കത്തോലിക്ക സഭ മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള നിലപാടാണ് തനിക്കുള്ളതെന്ന് ബൈഡൻ അംഗീകരിക്കാൻ തയ്യാറാകണമെന്നും ഉത്തമ കത്തോലിക്കനാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്വയം അവകാശപ്പെടുമ്പോൾ അതിനെ തിരുത്താൻ മെത്രാന്മാർക്ക് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങൾ അദ്ദേഹത്തിന് ഭരിക്കാൻ വേണ്ടിയുള്ള അധികാരം നൽകിയിട്ടുണ്ടെങ്കിലും ഒരു കത്തോലിക്ക വിശ്വാസി എങ്ങനെ ആയിരിക്കണമെന്ന് നിർവചിക്കാനോ, കത്തോലിക്ക സഭയുടെ പഠനങ്ങളെ പറ്റി അഭിപ്രായം പറയാനോ ജോ ബൈഡന് അവകാശമില്ലെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനം അനുസരിച്ച് ഭ്രൂണഹത്യ എന്നത് ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധിക്കാത്ത മാരകപാപമാണ്. 2019ൽ അമേരിക്കൻ സംസ്ഥാനമായ സൗത്ത് കരോളിനയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ സേവനം ചെയ്തിരുന്ന ഫാ. റോബർട്ട് മൂറി എന്ന വൈദികൻ ബൈഡന് അദ്ദേഹത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടുകൾ മൂലം വിശുദ്ധ കുർബാന കാനോൻ നിയമപ്രകാരം നിഷേധിച്ചിരുന്നു. നാം ദൈവവുമായും, സഭയുമായും, വിശ്വാസി സമൂഹവുമായും ഒരുമിച്ച് ചേരുന്നതിനെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് വിശുദ്ധ കുർബാനയെന്നും നമ്മുടെ പ്രവർത്തികൾ അതിന് വിരുദ്ധമായിരിക്കരുതെന്നും ഫാ. റോബർട്ട് മൂറി മാധ്യമപ്രവർത്തകരോട് പിന്നീട് പറഞ്ഞു. ഫാ. റോബർട്ടിന്റെ നിലപാടിനെ ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ അഭിമുഖത്തിൽ പിന്തുണച്ചു. പാപാവസ്ഥയിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വലിയ തെറ്റായതിനാൽ അതിന് ബൈഡൻ മുതിരരുതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് വിശ്വാസ സംബന്ധമായ വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കണമെന്നും നൗമാൻ കൂട്ടിച്ചേർത്തു. ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ചാപുട്ട് അടക്കമുള്ള നിരവധി മെത്രാന്‍മാര്‍ ബൈഡന്റെ ഗര്‍ഭഛിദ്ര അനുകൂല നയത്തെ അപലപിച്ചു രംഗത്തുവന്നിരിന്നു. എന്നാൽ ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ മുന്നോട്ടുവന്നാൽ നിരസിക്കാൻ തയ്യാറാകില്ലായെന്നാണ് വാഷിംഗ്ടൺ ആർച്ചുബിഷപ്പ് വിൽട്ടൺ ഗ്രിഗറി അഭിപ്രായപ്പെട്ടിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-17-12:31:19.jpg
Keywords: ജോ ബൈഡ, അമേരി