category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഗ്നിശമന സേനയുടെ ട്രക്കില്‍ നഗരത്തിൽ വിശുദ്ധ ജലം തളിച്ച് പ്രാര്‍ത്ഥിച്ച് കൊളംബിയൻ മെത്രാൻ
Contentബൊഗോട്ട: മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ രൂക്ഷമായ ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബ്യൂണവെൻചുറ നഗരത്തിനു ചുറ്റും വിശുദ്ധജലം തളിച്ച് മെത്രാൻ. ബ്യൂണവെൻചുറ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റൂബൻ ജരാമില്ലോ മോണ്ടേയയാണ് നഗരത്തിന് ചുറ്റും ട്രക്കിൽ കയറി നിന്ന് വിശുദ്ധജലം തളിച്ചത്. അക്രമ സംഭവങ്ങൾക്കെതിരെ ഫെബ്രുവരി പത്താം തീയതി നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെ ബിഷപ്പ് അഗ്നിശമനസേനയുടെ ട്രക്കിൽ കയറി നിന്ന് വിശുദ്ധജലം തളിയ്ക്കുകയായിരിന്നു. നഗരത്തിൽ പൈശാചിക സാന്നിധ്യമുണ്ടെന്ന് അംഗീകരിച്ച് അതിനെ തുരത്താൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് ബിഷപ്പ് റൂബൻ ജരാമില്ലോ പിന്നീട് പറഞ്ഞു. ആയുധങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം അക്രമി സംഘങ്ങളോട് ആഹ്വാനം ചെയ്തു. ഇതേദിവസം തന്നെ നഗരവാസികൾ വെള്ള വസ്ത്രവും മാസ്കും ധരിച്ച് 12 മൈൽ നീളമുള്ള ഒരു മനുഷ്യ ചങ്ങല തീർത്തിരിന്നു. അഞ്ച് ലക്ഷത്തോളം ആളുകൾ വസിക്കുന്ന സ്ഥലമാണ് ബ്യൂണവെൻചുറ. കൊളംബിയയുടെ പ്രധാന തുറമുഖം കൂടിയായ ബ്യൂണവെൻചുറ മധ്യ അമേരിക്കയിലേക്കും, അമേരിക്കയിലേക്കും മയക്കുമരുന്ന് കടത്തി അയക്കുന്നവരുടെ ഒരു വിഹാരകേന്ദ്രം കൂടിയാണ്. മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വിവിധ ക്രിമിനൽ സംഘങ്ങൾ പരസ്പരം പോരാട്ടത്തിലാണ്. നേരത്തെ സുരക്ഷാഭീഷണി മൂലം നാല്‍പ്പതു കുടുംബങ്ങൾക്ക് വീട് വെച്ച് നല്കാൻ രൂപത ആരംഭിച്ച പദ്ധതി തൽക്കാലികമായി നിർത്തി വയ്ക്കേണ്ടി വന്നു. ഭീഷണി നേരിട്ടത് മൂലം ജോലിക്കാർ നിർമ്മാണ സ്ഥലത്തുനിന്ന് പിന്മാറുകയാണ് ചെയ്തതെന്ന് ബിഷപ്പ് റൂബൻ വെളിപ്പെടുത്തി. നഗരത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ട മാർഗം അഴിമതി അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്താൽ നഗരത്തിനു വേണ്ടിയുള്ള സാമ്പത്തിക പദ്ധതികൾ യഥാവിധം വിനിയോഗിക്കാൻ വേണ്ടി സാധിക്കുമെന്നും അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കുക കൂടി ചെയ്താലേ സമാധാനം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-16 19:30:00
Keywordsജല, നഗര
Created Date2021-02-16 19:30:20