Contents
Displaying 15191-15200 of 25127 results.
Content:
15554
Category: 10
Sub Category:
Heading: മെയ് ഒന്നാം തീയതി ഫിലിപ്പീൻസിനെ യൗസേപ്പിതാവിന് സമർപ്പിക്കും
Content: മനില: തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനമായ മെയ് മാസം ഒന്നാം തീയതി ഫിലിപ്പീൻസിനെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കും. മെത്രാൻ സമിതി സമർപ്പണത്തിന് അനുമതി നൽകിയെന്നും, അല്‍മായർക്ക് വേണ്ടിയുള്ള കമ്മീഷൻ, സംഘാടക ചുമതല നിർവഹിക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ പറഞ്ഞു. മാർച്ച് മാസം മുപ്പതാം തീയതി മുതൽ സമർപ്പണത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പുകൾ ആരംഭിക്കും. സമര്‍പ്പണത്തിന്റെ ഭാഗമായി ഫാ. ഡൊണാൾഡ് കല്ലോവേ എഴുതിയ 'കോൺസിക്കറേഷൻ ടു സെന്റ് ജോസഫ്' എന്ന പുസ്തകം യൗസേപ്പിതാവിനോട് സമർപ്പണം നടത്തുന്ന രൂപതകൾക്കും, വ്യക്തികൾക്കും ലഭ്യമാക്കും. ആഗോള സഭയോട് ചേർന്ന് ഈ വർഷം ഫിലിപ്പീൻസിലെ സഭയും യൗസേപ്പിതാവിന്റെ വർഷമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ് മാസം ഒന്നാം തീയതിയിലെ പ്രത്യേക സമർപ്പണ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ആഗോള സഭയുടെ മധ്യസ്ഥനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിയന്‍പതാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പ 2021 യൗസേപ്പിതാവിന്റെ വർഷം ആചരിക്കാൻ തീരുമാനിച്ചത്. ഈ നാളുകൾ എങ്ങനെ കൂടുതൽ അർത്ഥവത്തായി ആചരിക്കാം എന്നതിനെപ്പറ്റി ഫാ. ഡൊണാൾഡ് കല്ലോവേയുമായി ഓൺലൈൻ കൂടിക്കാഴ്ച അല്മായ കമ്മീഷൻ ഫെബ്രുവരി 13നു സംഘടിപ്പിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതിന് പിന്നില്‍ ഫാ. ഡൊണാള്‍ഡ് കല്ലോവേ എം.ഐ.സിയാണെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് 2019 മെയ് ഒന്നിന് പരിശുദ്ധ പിതാവിന് അദ്ദേഹം എഴുതിയ കത്ത് നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. അര്‍ജന്റീനയിലെ തന്റെ സുഹൃത്തായ ഫാ. ഡാന്റെ അഗ്യൂറോ എം.ഐ.സി യാണ് കത്ത് സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതെന്നും, 2019 മെയ് 4ന് അര്‍ജന്റീനയിലെ ഗ്വാലെഗ്വായിച്ചു രൂപതാ മെത്രാനായ ഹെക്ടര്‍ സോര്‍ദാന്‍ റോമിലായിരുന്നപ്പോഴാണ് പാപ്പക്ക് കത്ത് കൈമാറിയതെന്നും ഫാ. ഡൊണാൾഡ് പിന്നീട് വെളിപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KxkvvF3EaWJ7SLsicT1UJr}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-18-19:48:13.jpg
Keywords: ഫിലിപ്പീ

15555
Category: 18
Sub Category:
Heading: ബിഷപ്പ് ആൽബർട്ട് ഹെംറോം ആസ്സാമിലെ ദിബ്രുഗാർ രൂപതയുടെ പുതിയ മെത്രാൻ
Content: ദിസ്പുര്‍: വടക്കു - കിഴക്കൻ ഇന്ത്യന്‍ സംസ്ഥാനമായ ആസ്സാമിലെ ദിബ്രുഗാർഹിലെ പുതിയ മെത്രാനായി ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. രൂപതയെ 25 വർഷക്കാലം നയിച്ച ബിഷപ്പ് ജോസഫ് ഐന്‍റ് സഭാനിയമപ്രകാരമുള്ള പ്രായപരിധി 75 വയസ്സെത്തി സമർപ്പിച്ച രാജി അംഗീകരിച്ചതോടെയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയത്. രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി സേവനം ചെയ്തുവരികെയാണ് ബിഷപ്പ് ആൽബർട്ട് ഹെംറോമിനെ പുതിയ ദൌത്യം വത്തിക്കാൻ ഏല്‍പ്പിച്ചത്. 1951-ൽ രൂപതാ സ്ഥാപിതമായതു മുതൽ സലേഷ്യൻ സഭാംഗങ്ങൾ മെത്രാൻ സ്ഥാനത്ത് സേവനംചെയ്ത ദിബ്രുഗാർഹിന്‍റെ ചരിത്രത്തിൽ സലേഷ്യൻ സഭാംഗമല്ലാത്ത പ്രഥമ മെത്രാനാണ് 51 വയസ്സുള്ള ബിഷപ്പ് ആൽബർട്ട് ഹെംറോമെന്നത് ശ്രദ്ധേയമാണ്. 1969-ൽ ദിബ്രുഗാറിലെ കൊണപതാർ ഗ്രാമത്തിൽ ജനിച്ച ആൽബർട്ട് ഹെംറോ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപത സെമിനാരിയിൽ ചേര്‍ന്നു. ഷില്ലോംഗിലെ ക്രൈസ്റ്റ് കോളേജിൽ തത്വശാസ്ത്രവും, ഓറിയൻസ് കോളേജിൽ ദൈവശാസ്ത്രവും പഠിച്ചു. 1999-ൽ പൗരോഹിത്യം സ്വീകരിച്ചു. 2001-മുതൽ രൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 2003-ൽ രൂപതയുടെ സെന്‍റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്ടായി രണ്ടുവർഷക്കാലം സേവനംചെയ്തു. 2004-മുതൽ ഓറിയൻസ് സെമിനാരിയിൽ സഭാനിയമങ്ങളുടെ അദ്ധ്യാപകനായി. 2014-ൽ ബംഗളൂരുവിലെ സെന്‍റ് പീറ്റർ സെമിനാരിയിൽ സഭാനിയമം പഠിച്ച് ഡോക്ടർ ബിരുദം കരസ്ഥമാക്കി. ഇതേവര്‍ഷം രൂപതയുടെ ജുഡീഷ്യൽ വികാരിയായി നിയമിതനായി. 2018-ൽ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് ബിഷപ്പ് ആൽബർട്ടിനെ ദിബ്രുഗാർ രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിച്ചത്.
Image: /content_image/India/India-2021-02-19-09:48:22.jpg
Keywords: സലേഷ്യ

15556
Category: 14
Sub Category:
Heading: യേശുവിന്റെ കുരിശ് മരണത്തിനു ശേഷമുള്ള സംഭവകഥ പറയുന്ന 'റിസറക്ഷന്‍' മാര്‍ച്ച് 27ന് പ്രേക്ഷകരിലെത്തും
Content: വാഷിംഗ്ടണ്‍ ഡിസി: യേശു ക്രിസ്തുവിന്റെ കുരിശിലെ ജീവത്യാഗത്തിന് ശേഷമുള്ള സംഭവകഥ പറയുന്ന ‘റിസറക്ഷന്‍’ എന്ന സിനിമ വരുന്ന മാര്‍ച്ച് 27ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തും. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളായ ‘ഡിസ്കവറി+’ ആണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ‘ദി ബൈബിള്‍’ എന്ന ജനപ്രിയ പരമ്പരയുടെ നിര്‍മ്മാതാക്കളായ റോമാ ഡൌണിയുടേയും മാര്‍ക്ക് ബര്‍നെറ്റിന്റേയും ഉടമസ്ഥതയിലുള്ള ലൈറ്റ് വര്‍ക്കേഴ്സ് പ്രൊഡക്ഷനും ‘എം.ജി.എം’ ഉം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ഭേദിച്ച ‘ദി ബൈബിള്‍’ പരമ്പരയുടെ തുടര്‍ച്ചയായി ചിത്രീകരിച്ച സിനിമ, കര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ നിരാശരായി അലയുകയും, പിന്നീട് പ്രത്യാശയില്‍ ജീവിക്കുകയും ചെയ്ത യേശുവിന്റെ ശിഷ്യന്‍മാരേക്കുറിച്ചാണ് പറയുന്നത്. തങ്ങളുടെ വിശ്വാസത്തോടും, മൂല്യങ്ങളോടും സംവദിക്കുന്ന സിനിമകള്‍ക്കായി വിശ്വാസികള്‍ കൊതിക്കുകയാണെന്നും, സിനിമക്ക് ‘ഡിസ്കവറി+’നേക്കാള്‍ നല്ലൊരു തട്ടകത്തെക്കുറിച്ച് തങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലെന്നും ‘റോമ’യും, ഭര്‍ത്താവായ മാര്‍ക്കും ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ പ്രസ്താവനയില്‍ കുറിച്ചു. “എ.ഡി: ദി ബൈബിള്‍ കണ്ടിന്യൂസ്’ എന്ന പരമ്പരയിലെ ചില പ്രമുഖ താരങ്ങളും യേശുവിന്റെ ഉത്ഥാനത്തേക്കുറിച്ച് കൂടി പറയുന്ന റിസറക്ഷനില്‍ അഭിനയിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം എം.ജി.എമ്മിന്റേയും, ലൈറ്റ് വര്‍ക്കേഴ്സ് പ്രൊഡക്ഷന്റേയും ലൈബ്രറികളില്‍ നിന്നും എടുത്തിട്ടുള്ള ഫൂട്ടേജുകളാണ് ചില രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന്‍ എമ്മി നാമനിര്‍ദ്ദേശങ്ങള്‍ക്കര്‍ഹമായ ദി ബൈബിള്‍ എന്ന പരമ്പര 10 കോടി ജനങ്ങളാണ് കണ്ടത്. ദി ബൈബിള്‍ പരമ്പരയും അതിന്റെ തുടര്‍ച്ചയായ ‘എ.ഡി.: ദി ബൈബിള്‍ കണ്ടിന്യൂസ്’ എന്ന സിനിമയും നേടിയ വിജയം റിസറക്ഷനിലൂടെ ആവര്‍ത്തിക്കുവാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് മാര്‍ക്കും റോമയും.
Image: /content_image/News/News-2021-02-19-10:47:53.jpg
Keywords: സിനിമ, ചലച്ചിത്ര

15557
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 20 ന് നാളെ നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ. സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ സാജു വർഗീസ്, മിലി തോമസ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് നൈറ്റ് വിജിൽ. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. #{blue->none->b-> }#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} ✔️ Every Third Saturday of the month Via Zoom: {{ https://us02web.zoom.us/j/86516796292 ->https://us02web.zoom.us/j/86516796292}} ✔️ വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ; യുകെ & അയർലൻഡ് 7pm to 8.30pm. യൂറോപ്പ് : 8pm to 9.30pm സൗത്ത് ആഫ്രിക്ക : 9pm to 10.30pm ഇസ്രായേൽ : 9pm to 10.30pm സൗദി : 10pm to 11.30pm. ഇന്ത്യ 12.30 midnight ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. നൈജീരിയ : 8pm to 9.30pm. അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm
Image: /content_image/Events/Events-2021-02-19-11:31:47.jpg
Keywords: സെഹിയോൻ യുകെ

15558
Category: 9
Sub Category:
Heading: സെഹിയോനിൽ ഏകദിന യുവജന ധ്യാനം ഫെബ്രുവരി 27 ന്; റവ. ഷൈജു നടുവത്താനിയിൽ നയിക്കും
Content: ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാർത്ഥനയിൽ പ്രതിരോധിച്ചുകൊണ്ട്, ദൈവിക സംരക്ഷണത്തിൽ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവതീ യുവാക്കൾക്കായി ഏകദിന ധ്യാനം ഫെബ്രുവരി 27 ന് ശനിയാഴ്ച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി നടക്കുന്നു. സെഹിയോൻ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ ധ്യാനം നയിക്കും. ലോകത്തിലെ ഏത് രാജ്യങ്ങളിൽനിന്നുമുള്ള യുവതീയുവാക്കൾക്ക് ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ {{ http://www.sehionuk.org/LIVE -> http://www.sehionuk.org/register}} എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയായിരിക്കും ധ്യാനം. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്; ബ്ലയർ ബിനു +44 7712 246110.
Image: /content_image/SocialMedia/SocialMedia-2021-02-19-11:40:21.jpg

15559
Category: 1
Sub Category:
Heading: മതനിന്ദാക്കുറ്റാരോപണം: രണ്ട് പാക്കിസ്ഥാനി ക്രൈസ്തവർ വധഭീഷണി നേരിടുന്നു
Content: ലാഹോര്‍: മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നു പാക്കിസ്ഥാനിലെ രണ്ടു ക്രൈസ്തവർ വധഭീഷണി നേരിടുന്നു. ബൈബിൾ ഉദ്ധരണികളിലൂടെ പ്രവാചകനായ മുഹമ്മദിനെ അപകീർത്തിപ്പെടുത്തിയെന്നതാണ് ഹാരൂൺ അയൂബ് മസീഹ്, സലാമത്ത് മൻഷാ മസീഹ് എന്നീ ക്രൈസ്തവര്‍ക്ക് നേരെ ആരോപിക്കുന്നത്. ഫെബ്രുവരി 13ന് ലാഹോറിന്റെ പ്രാന്തപ്രദേശത്തുള്ള മോഡൽ ടൗൺ പാർക്കിൽവച്ച് ഇരുവരും ഇസ്ലാം മതനിന്ദ നടത്തിയെന്നാണ് ഹാരൂൺ അഹ്മദ് എന്ന വിദ്യാർത്ഥി ആരോപിച്ചത്. ഇയാളുടെ പരാതിയില്‍ സലാമത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൂബ് എന്ന ക്രൈസ്തവ വിശ്വാസി ഒളിവിലാണ്. ആക്രമണം ഭയന്ന് കുടുംബവും ഒളിവിൽ കഴിയുകയാണ്. താൻ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം ടൗൺ പാർക്കിൽ ഇരിക്കുമ്പോൾ ക്രൈസ്തവരായ ഹാരൂണും സലാമത്തും 'ജീവജലം' എന്ന പുസ്തകം നല്‍കി മതങ്ങളെ പറ്റി സംസാരിക്കാൻ താത്പര്യപ്പെട്ടുവെന്നും ചർച്ചയ്ക്കിടയിൽ മുഹമ്മദിനെയും ഇസ്ലാമിനേയും അവർ അപകീർത്തിപ്പെടുത്തി സംസാരിച്ചുവെന്നും ഈ സാഹചര്യത്തിലാണ് താൻ അവർക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതെന്നും ഹാരൂൺ അഹ്മദ് പറഞ്ഞു. 295- A, 295- B, 295 - C എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതിൽ ആദ്യത്തേത് മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയും, രണ്ടാമത്തേത് ഖുർആനെ നിന്ദിക്കുന്നതിനെതിരെയും മൂന്നാമത്തേത് മുഹമ്മദിനെ അപകീർത്തിപ്പെടുത്തുന്നതിനും എതിരെയാണ്. വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അവസാനത്തേത്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 1.6% മാത്രമാണ് ക്രൈസ്തവർ. മതനിന്ദാക്കുറ്റം മറയാക്കി ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും നേരെ പോലീസ് തടങ്കലിലാക്കുന്നത് രാജ്യത്തു പതിവു സംഭവമായി മാറിയിരിക്കുകയാണ്. 2021ൽ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായ രണ്ടാമത്തെ മതനിന്ദാക്കുറ്റാരോപണമാണ് ഇതെന്ന്‍ നാഷണൽ ക്രിസ്റ്റ്യൻ പാർട്ടിയുടെ പ്രസിഡന്റ് ഷബീർ ഷഫ്ക്കത്ത് ചൂണ്ടിക്കാട്ടി. ഒന്നാമത്തെ സംഭവത്തിൽ കറാച്ചിയിലെ നഴ്സും സുവിശേഷ ഗായികയുമായ തബീത്ത ഗില്ലിനെതിരെ സഹപ്രവര്‍ത്തക വ്യാജ ആരോപണം നടത്തിയിരിന്നു. ഇതിന് പിന്നാലെ പോലീസ് എത്തും മുന്‍പ് തബീത്തയ്ക്കു ക്രൂര മര്‍ദ്ദനവും ഏറ്റുവാങ്ങേണ്ടി വന്നിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JTLWkZIokY94COMYEcTDFi}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-19-13:33:58.jpg
Keywords: പാക്ക

15560
Category: 1
Sub Category:
Heading: പ്രതികരിക്കുന്നവര്‍ പുറത്ത്: ഡച്ച് മിഷ്ണറിയെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ഫിലിപ്പീൻസ് ഭരണകൂടം
Content: ക്യൂൻസോൺ: നിയമവിരുദ്ധമായ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ച് ഒട്ടോ റുഡോൾഫ് എന്ന ഡെൻമാർക്ക് സ്വദേശിയായ മിഷ്ണറിയോട് രാജ്യം വിടാൻ ഫിലിപ്പീൻസ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. മുപ്പതു ദിവസത്തെ സമയമാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. ഒട്ടോ റുഡോൾഫ് രാജ്യത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എഡുക്കേഷൻ ആൻഡ് റിസർച്ച്, കിലുസാങ് മായോ ഉനോ ലേബർ സെന്റർ എന്നീ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നാണ് സർക്കാർ ആരോപിക്കുന്നത്. നെതര്‍ലന്റിലെ റോട്ടർഡാം രൂപതാംഗമായ ഒട്ടോ റുഡോൾഫ് തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കാനാണ് ക്യൂൻസോൺ പ്രവിശ്യയിലെ ഇൻഫാന്റയിൽ എത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ചൊടിപ്പിക്കുകയായിരിന്നു. പെർമനന്റ് റസിഡന്റ് വിസ അദ്ദേഹത്തിന് ഫിലിപ്പീൻസിൽ ഉണ്ടായിരുന്നു. വിസ പുതുക്കാൻ എത്തിയപ്പോഴാണ് തന്നെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള തീരുമാനം അറിഞ്ഞതെന്ന് റുഡോൾഫ് പറയുന്നു. 20 വർഷമായി പാസിക് എന്ന നഗരത്തിൽ തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെട്ട്, ബാലവേല നിരോധിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സംഘടനയ്ക്ക് വേണ്ടി ഗവേഷകനായാണ് അദ്ദേഹം സേവനം ചെയ്തുവന്നിരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു വേണ്ടി ഒട്ടോ റുഡോൾഫ് നടത്തിയ പരിശ്രമങ്ങൾ സര്‍ക്കാര്‍ മനസിലാക്കി തീരുമാനം പുനഃപരിശോധിക്കണമെന്ന് മനില അതിരൂപതയിലെ തൊഴിലാളി കമ്മീഷൻ തലവൻ ഫാ. എറിക് അഡോവിസൊ ആവശ്യപ്പെട്ടു. ഇതിന് സമാനമായ നിരവധി സംഭവങ്ങൾ ഫിലിപ്പീൻസിൽ മുൻപും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ഫിലിപ്പീന്‍സില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്ന സിസ്റ്റര്‍ പട്രീഷ്യ ഫോക്സ് എന്ന സന്യാസിനിയെ കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പുറത്താക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിന്നു. സമ്മര്‍ദ്ധങ്ങള്‍ക്കൊടുവില്‍ 2018 നവംബറില്‍ സിസ്റ്റര്‍ സ്വദേശമായ ഓസ്ട്രേലിയയിലേക്ക് മടങ്ങി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DhIOH3xKPBkFQj2oAkKln7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-19-16:02:16.jpg
Keywords: ഫിലിപ്പീ, മിഷ്ണ

15561
Category: 18
Sub Category:
Heading: മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി
Content: തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ അരണാട്ടുകരയിലെ സെന്റ് തോമസ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കി. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജന്മനാടായ അരണാട്ടുകരയിലെ വസതിയില്‍ രാവിലെ മാര്‍ ടോണി നീലങ്കാവിലിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ചിരുന്നു. കോവിഡ് ബാധിതനായിരുന്നെന്നു കണ്ടെത്തിയതിനാല്‍ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ലാലൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. അതിനു മുമ്പേ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചതാണ്. പ്രകാശമായി കത്തിജ്വലിച്ചുകൊണ്ടാണ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ യാത്രയായതെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്‌കാര ശുശ്രൂഷയ്ക്കിടെ സന്ദേശം നല്‍കവേ പറഞ്ഞു. മെത്രാന്റെ ഭൗതികശരീരം ദഹിപ്പിച്ചപ്പോള്‍ വേദന തോന്നിയവരുണ്ട്. ഈ നശ്വര ശരീരം ചാരമാണ്, മണ്ണാണ്. മണ്ണില്‍നിന്നാണ് ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ മെനഞ്ഞെടുത്തത്. ആ ജീവന്‍ ദൈവം എടുക്കുമ്പോഴാണ് അനശ്വരമാകുന്നത്. പ്രകാശമായി കത്തിജ്വലിച്ചുകൊണ്ടാണ് മാര്‍ ജോസഫ് നീലങ്കാവില്‍ അനശ്വരനായത്. വിശുദ്ധിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. മാര്‍ താഴത്ത് പറഞ്ഞു. മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ ആഗ്രഹിച്ചതുപോലെ വിശുദ്ധനാകാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ക്‌ളേശങ്ങളനുഭവിച്ചു സാഗര്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി സേവനം ചെയ്ത അദ്ദേഹത്തോടു സഭ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടും സഭയും വളരെ സ്‌നേഹാദരങ്ങളോടയുള്ള യാത്രയയപ്പാണു നല്‍കുന്നതെന്ന് സംസ്‌കാര ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് നല്‍കിയ സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. തൃശൂര്‍ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍ തോമസ് കാക്കശേരി, മോണ്‍ ജോസ് വല്ലൂരാന്‍, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തപറമ്പില്‍, തൃശൂര്‍ ദേവമാതാ പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. ഡേവിസ് പനയ്ക്കല്‍, അരണാട്ടുകര പള്ളി വികാരി ഫാ. സൈമണ്‍ തേര്‍മഠം തുടങ്ങിയവരും അതിരൂപതയിലേയും സിഎംഐ സഭയിലേയും വൈദികരും സിസ്റ്റര്‍മാരും പങ്കെടുത്തു. മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ സഹോദരങ്ങളായ പോള്‍ നീലങ്കാവില്‍, സിസ്റ്റര്‍ ലയോണ്‍ഷ്യ എഫ്‌സിസി, സിസ്റ്റര്‍ ടെറീസ എഫ്‌സിസി, സിസിലി ജോര്‍ജ്, ഡോ. റോസിലി പോള്‍ എന്നിവരും കുടുംബാംഗങ്ങളും അരണാട്ടുകര ഇടവകാംഗങ്ങളും അതിരൂപതയിലെ അത്മായപ്രമുഖരും പങ്കെടുത്തു. ചടങ്ങുകള്‍ക്കുശേഷം ഭൗതികാവശിഷ്ടം കുറ്റൂര്‍ ദേവമാതാ പള്ളിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കു കൊണ്ടുപോകും.
Image: /content_image/India/India-2021-02-19-16:39:06.jpg
Keywords: സാഗര്‍, നീലങ്കാ

15562
Category: 22
Sub Category:
Heading: ഈശോയ്ക്ക് സ്വർഗ്ഗീയപിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധം വെളിപ്പെടുത്തുന്ന ഐക്കൺ
Content: ബാലനായ ഈശോയെ കൈകളിലേന്തിയ യൗസേപ്പിതാവിൻ്റെ ഒരു ഐക്കണാണ് ഇന്നത്തെ ചിന്താവിഷയം.ഈശോയ്ക്കു സ്വർഗ്ഗീയ പിതാവിനോടും വളർത്തു പിതാവിനോടുമുള്ള ബന്ധമാണ് ഈ ഐക്കണിൻ്റെ ഇതിവൃത്തം. അമേരിക്കയിലെ ഒറിഗൺ ( Oregon) സംസ്ഥാനത്തുള്ള മൗണ്ട് എയ്ഞ്ചൽ ബനഡിക്ടൈൻ ആബിയിലെ ബ്രദർ ക്ലൗഡേ ലെയ്നാണ് ( Brother Claude Lane) ഈ ഐക്കൺ വരച്ചിരിക്കുന്നത്. തിരുക്കുടുംബം ജറുസലേം ദൈവാലയത്തിൽ നിന്നു തിരികെയുള്ള യാത്രയിലാണ്. (യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു. ലൂക്കാ 2 : 41). ബാലനായിരുന്നിട്ടും, ഈശോ സ്വർഗ്ഗസ്ഥനായ പിതാവിനോടും അവന്റെ വാസസ്ഥലത്തോടുമുള്ള തീക്ഷ്ണത സപ്ഷ്ടമായി ഇവിടെ പ്രകടമാക്കുന്നു. ദൈവാലയത്തിൽ ധരിക്കുന്ന വെളുത്ത വസ്ത്രമാണ് ഈശോയും യൗസേപ്പിതാവും അണിഞ്ഞിരിക്കുന്നത്. വെളുത്ത നിറം പരമ്പരാഗതമായി ദൈവ പിതാവിനു നൽകുന്ന നിറമാണ് അതു തന്നെ ഈശോയ്ക്കും യൗസേപ്പിതാവിനു ഐക്കൺ രചിതാവ് നൽകിയിരിക്കുന്നു. ദൈവ പിതാവിൻ്റെ ഭൂമിയിലെ പ്രതിനിധിയെ ആദരിക്കുന്നതാണ് വെളുത്ത നിറം. ഈശോയ്ക്ക് തന്റെ ഭൗമിക പിതാവിനോടും സ്വർഗ്ഗീയപിതാവിനോടും ഉള്ള ബന്ധത്തിൻ്റെ ഒരു ധ്യാനമാണ് ഈ ഐക്കൺ. യൗസേപ്പ് നീതിമാനാണെന്ന് കാണിക്കാൻ ഈശോ തോറയുടെ ചുരുൾ തന്റെ വളർത്തു പിതാവിന്റെ തലയിൽ വയ്ച്ചിരിക്കുന്നു. "ആകയാല്‍, എന്‍െറ ഈ വചനം ഹൃദയത്തിലും മനസ്‌സിലും സൂക്‌ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍." (നിയമാവര്‍ത്തനം 11:18) എന്ന വചനത്തിലേക്കാണ് ഈ ഭാഗം വിരൽ ചൂണ്ടുന്നത്. മാംസം ധരിച്ച വചനം ഈശോ തന്നെയാണെന്നും ഈ ആംഗ്യം സൂചിപ്പിക്കുന്നു .ഈശോ യൗസേപ്പിൻ്റെ കരങ്ങളിൽ നിന്നു കുതിച്ചു ചാടി സ്വർഗ്ഗത്തിലേക്കും ദൈവാലയത്തിലേക്കും നോക്കുന്നത് "അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും" (യോഹന്നാന്‍ 2:17) എന്ന തിരുവചനത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഈശോയെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ എന്നു വിളിക്കുമ്പോൾ ഭൗമിക പിതാവിൽ ആ വിളിയുടെ അർത്ഥവും സാരാംശവും മനസ്സിലാക്കിയിരിക്കണം. സ്വർഗ്ഗീയ പിതാവിൻ്റെ സ്നേഹം യാർത്ഥത്തിൽ മക്കൾക്കു മനസ്സിലാക്കി കൊടുക്കാൻ മാതാപിതാക്കൾക്കുള്ള പങ്ക് ഈ ഐക്കൺ പറയാതെ പറയുന്നുണ്ട്.
Image: /content_image/SocialMedia/SocialMedia-2021-02-19-17:04:36.jpg
Keywords: ജോസഫ്, യൗസേ

15563
Category: 18
Sub Category:
Heading: കെസിബിസി അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ 'കേരള പഠനശിബിരം' നാളെയും മറ്റെന്നാളും
Content: കൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍, ഹൈബി ഈഡന്‍ എംപി തുടങ്ങിയവരും ഒട്ടനവധി പ്രമുഖരും പഠനശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നു. കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കായിരിക്കും പ്രോഗ്രാമുകളുടെ ഏകോപന ഉത്തരവാദിത്തം. ഫെബ്രുവരി ഇരുപത് ശനിയാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പഠനശിബിരത്തിന്റെ ഉത്ഘാടനം നിര്‍വഹിക്കും. കെസിബിസി വനിതാകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി ചടങ്ങില്‍ അധ്യക്ഷനായിരിക്കും. കൃഷിയും സമ്പദ്‌വ്യസ്ഥയും, അതിജീവനത്തിന്റെ നവ സാധ്യതകള്‍, മല്‍സ്യസമ്പത്തും അതിജീവന സാധ്യതകളും, ദുരന്ത നിവാരണ സംവിധാനങ്ങളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിലാണ് ആദ്യ ദിവസം വിഷയാവതരണങ്ങളും പ്രതികരണങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കുക. രാത്രി എട്ടുമണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ആദ്യദിവസം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ അധികരിച്ചുള്ള പ്രമേയാവതരണങ്ങള്‍ നടക്കും. രണ്ടാം ദിവസമായ ഞായറാഴ്ച, ഉന്നതവിദ്യാഭ്യാസത്തിന്റെ നവചക്രവാളം, സാമൂഹ്യനീതിയും വികസനവും, ആരോഗ്യം അവകാശവും കടമയും തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. 2.15ന് ഈ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധാവതരണങ്ങള്‍ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ഷൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷനായിരിക്കും. മുഖ്യപ്രഭാഷണം ഹൈബി ഈഡന്‍ എംപി. ഇക്കാലഘട്ടത്തില്‍ കേരളത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഏഴ് പ്രധാന വിഷയങ്ങളില്‍ സമഗ്രമായ വിശകലനങ്ങള്‍ക്ക് വേദിയൊരുക്കുന്ന കേരള പഠനശിബിരത്തില്‍ വിഷയാവതരണങ്ങള്‍ നടത്തുകയും പ്രതികരണങ്ങള്‍ അറിയിക്കുകയും ചെയ്യാനെത്തുന്നത് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളില്‍ പ്രഗത്ഭരും അറിയപ്പെടുന്നവരുമായ വിദഗ്ധരാണ്. കേരളസമൂഹത്തിനും കേരളത്തിന്റെ വിവിധ വികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിശാബോധം പകര്‍ന്നു നല്‍കുവാന്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ ഉദ്യമത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്വിദിന പഠന ശിബിരത്തിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നുവെന്നും ഫാ. ജേക്കബ് ജി പാലക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ പ്രസ്താവനയില്‍ കുറിച്ചു.
Image: /content_image/India/India-2021-02-19-17:35:05.jpg
Keywords: കെസിബിസി