Contents

Displaying 15231-15240 of 25127 results.
Content: 15596
Category: 1
Sub Category:
Heading: ദുരിതമൊഴിയാതെ നൈജീരിയ: കൊള്ളക്കാർ കത്തോലിക്ക ദേവാലയവും ഭവനങ്ങളും തകർത്തു
Content: കടൂണ: ഭരണനേതൃത്വത്തിന്റെ ക്രിയാത്മകമായ പ്രതികരണത്തിന്റെ അഭാവത്തില്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതസഹചര്യം കൂടുതല്‍ ക്ലേശകരമാകുന്നു. രാജ്യത്തു ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന കടൂണ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി കത്തോലിക്കാ ദേവാലയവും, രണ്ട് ഭവനങ്ങളും ഇക്കഴിഞ്ഞ ദിവസം ആയുധങ്ങളുമായി എത്തിയ കൊള്ളക്കാർ നശിപ്പിച്ചു. കൊള്ളക്കാരെ ഗ്രാമത്തിന് പുറത്ത് കണ്ട വിവരം അറിഞ്ഞ ജനങ്ങൾ മറ്റ് പ്രദേശങ്ങളിലേക്ക് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്തിരിന്നുവെന്ന് ആഭ്യന്തര വകുപ്പിലെ കമ്മീഷണറായ സാമുവൽ അരുവാൻ പിന്നീട് വെളിപ്പെടുത്തി. പാഞ്ഞെടുത്ത കൊള്ളക്കാർ കത്തോലിക്ക ദേവാലയവും, ഭവനങ്ങളും തീവെച്ച് നശിപ്പിക്കുകയായിരുന്നു. സംസ്ഥാന ഗവർണർ എൽ-റുഫേയ് സംഭവത്തെ അപലപിച്ചു. കൊള്ളക്കാർക്കെതിരെയും, മറ്റ് അക്രമികൾക്കെതിരെയും തന്റെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമാധാനത്തിന്റെ ശത്രുക്കളാണ് അക്രമം നടത്തിയതെന്ന് മനസ്സിലാക്കി വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാൻ അദ്ദേഹം ജനങ്ങൾക്ക് ആഹ്വാനം നൽകി. സുരക്ഷാ വിഭാഗങ്ങളോട് മേഖലയിലെ പട്രോളിങ് ശക്തമാക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൽ-റുഫേയ് കൂട്ടിച്ചേർത്തു. എന്നാല്‍ ഭരണകൂടങ്ങള്‍ സുരക്ഷ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ക്രൈസ്തവരുടെ അവസ്ഥ ഓരോ ദിവസം കഴിയും തോറും കൂടുതല്‍ ദയനീയമാകുകയാണ്. രാജ്യത്ത് നടമാടുന്ന അരക്ഷിതാവസ്ഥ എക്കാലത്തെയുംക്കാൾ ഉയർന്ന നിലയിലാണ്. കൊള്ളക്കാരുടെയും, ബൊക്കോഹറാം പോലുള്ള തീവ്രവാദി സംഘടനകളുടെയും ശക്തമായ സ്വാധീനത്താല്‍ അനേകം നൈജീരിയന്‍ പൌരന്മാരാണ് കൊല്ലപ്പെടുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായ ക്രൈസ്തവ വിശ്വാസികളാണ്. രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്കയിലായിരിക്കുന്ന ക്രൈസ്തവരുടെ നിലവിളി കേൾക്കാൻ തയാറാകണമെന്ന് അടുത്തിടെ നൈജീരിയന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയോട് ആവശ്യപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-23-09:16:28.jpg
Keywords: നൈജീ
Content: 15597
Category: 18
Sub Category:
Heading: കെസിവൈഎം മാനന്തവാടി രൂപത പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
Content: മാനന്തവാടി: നൈതീക യുവത്വം സമഗ്ര സമൂഹ പുനർനിർമ്മിതിക്ക് എന്ന് ആപ്തവാക്യത്തിലൂന്നി കെസിവൈഎം മാനന്തവാടി രൂപത 2021 പ്രവർത്തനവർഷത്തിന് ആരംഭം കുറിച്ചു.മരക്കടവ് സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവുമായ എനോഷ് 2021ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്നു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ ഉദ്ഘാടനം നിർവഹിച്ച് കർമപദ്ധതി കലണ്ടറിന്റെ ആദ്യ പതിപ്പ് രൂപത വൈസ് പ്രസിഡന്റ് ഗ്രാലിയ വെട്ടുകാട്ടിലിനു നല്കി പ്രകാശനം ചെയ്തു.യുവജന സാമൂഹ്യ പൊതുപ്രവർത്തകനായ അഗസ്റ്റി റ്റി ജോയി മുഖ്യ പ്രഭാഷണം നടത്തി.മുള്ളൻകൊല്ലി ഫൊറോന വികാരി റവ.ഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറിമാരായ റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്,ആനിമേറ്റർ സി. സാലി CMC, മുള്ളൻകൊല്ലി മേഖല ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ,മുള്ളൻകൊല്ലി മേഖല പ്രസിഡന്റ്‌ ഫെബിൻ കാക്കോനാൽ, മരക്കടവ് യൂണിറ്റ് പ്രസിഡന്റ്‌ ലിതിൻ തുരുത്തികാട്ടിൽ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2021-02-23-09:59:39.jpg
Keywords: കെസിവൈഎം
Content: 15598
Category: 1
Sub Category:
Heading: കർദ്ദിനാൾ ഗമ്പേത്തി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ പുതിയ ആര്‍ച്ച് പ്രീസ്റ്റ്
Content: റോം: വത്തിക്കാൻ സ്റ്റേറ്റിന്റെ വികാരി ജനറലായും വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ പുതിയ ആര്‍ച്ച് പ്രീസ്റ്റായും കർദ്ദിനാൾ മൗറൊ ഗമ്പേത്തിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ മുഖ്യപുരോഹിതൻ, ബസിലിക്കയുടെ അറ്റുകുറ്റപ്പണികൾ, സംരക്ഷണം തുടങ്ങിയ ദൗത്യങ്ങളുള്ള സ്ഥാപനമായ “ഫാബ്രിക്ക സാംക്തി പേത്രി”യുടെ (Fabrica Sancti Petri) അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കും. ഈ സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിന്ന കർദ്ദിനാൾ ആഞ്ചലോ കൊമാസ്ത്രി പ്രായപരിധിയെത്തിയതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിന് പിന്നാലെയാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിലവില്‍ അന്‍പത്തിയഞ്ചു വയസ്സു പ്രായമുള്ള കർദ്ദിനാൾ മൗറൊ ഗമ്പേത്തി അസ്സീസിയിലെ ഫ്രാൻസിസ്ക്കൻ ആശ്രമത്തിൻറെ ചുമതല വഹിച്ചു വരികയായിരുന്നു. കര്‍ദ്ദിനാള്‍ കോളേജിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കര്‍ദ്ദിനാളാണ് മൗറൊ ഗമ്പേത്തി. 1965 ഒക്ടോബർ 27നു ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള എമീലിയ റോമാഞ്ഞ പ്രവിശ്യയിലെ കാസ്തെൽ സാൻ പീയെത്രൊയിലാണ് അദ്ദേഹത്തിന്റെ ജനനം. ലോകത്തിലെ ഏറ്റവും പുരാതന സർവകലാശാലയായ ബൊലോഗ്ന സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ അദ്ദേഹം ബിരുദം നേടി. 2000-ൽ തിരുപട്ടം സ്വീകരിച്ചു. പൌരോഹിത്യ പട്ടം സ്വീകരിച്ചതിന് പിന്നാലെയുള്ള ആദ്യ ദൌത്യം ഇറ്റലിയിലെ എമിലിയ റോമാഗ്നയിൽ യുവജനങ്ങള്‍ക്കിടയിലുള്ള ശുശ്രൂഷകളെ കേന്ദ്രീകരിച്ചായിരിന്നു. 2009 ൽ ബൊലോഗ്ന പ്രവിശ്യയിലെ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-23-10:49:54.jpg
Keywords: ഫ്രാന്‍സിസ്ക, പീറ്റേഴ്സ്
Content: 15599
Category: 1
Sub Category:
Heading: കോവിഡ് പ്രതിരോധ വാക്സിനുകള്‍ ധാര്‍മ്മികമായി സ്വീകാര്യം: വത്തിക്കാന്‍ വിശ്വാസ തിരുസംഘം
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം ചെയ്ത ഭ്രൂണത്തിന്റെ മൂലകോശങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ സ്വീകരിക്കുന്നതിലെ ധാര്‍മ്മികതയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശക്തമായ സാഹചര്യത്തില്‍, ഔദ്യോഗിക നിലപാട് വ്യക്തമാക്കിക്കൊണ്ട് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. 1960-കളില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട രണ്ടു ഭ്രൂണങ്ങളില്‍ നിന്നുള്ള കോശ ലൈനുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത് ധാര്‍മ്മികമായി സ്വീകാര്യമാണെന്ന് വിശ്വാസ തിരുസംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇത് ഗര്‍ഭഛിദ്രത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉള്ള അംഗീകാരമല്ലെന്നും വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കോമൊ മൊറാണ്ടി ഒപ്പുവെച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സമാന വിഷയം സംബന്ധിച്ച് 2005-ലും 2017-ലും പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫും (പി.എ.വി), 2008-ല്‍ വിശ്വാസ തിരുസംഘം തന്നെ പുറത്തുവിട്ട ഡിഗ്നിറ്റാസ് പെഴ്സോണെയും ഉള്‍പ്പെടെയുള്ള മൂന്നു പ്രഖ്യാപനങ്ങളും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവിലെ പ്രതിരോധ മരുന്നുകളുടെ സുരക്ഷിതത്വവും, ഫലപ്രാപ്തിയും വിലയിരുത്തുകയല്ല തങ്ങളുടെ ലക്ഷ്യം. അത് മരുന്ന് നിര്‍മ്മാതാക്കളുടെയും വൈദ്യശാസ്ത്ര ഗവേഷകരുടെയും ഉത്തരവാദിത്വമാണ്. അതേസമയം 1960-കളില്‍ ഭ്രൂണഹത്യ ചെയ്യപ്പെട്ട രണ്ടു ഭ്രൂണങ്ങളില്‍ നിന്നുള്ള കോശ ലൈനുകള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കോവിഡ്-19 പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നതിലെ ധാര്‍മ്മികത സംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യം. നിയമവിരുദ്ധമായ ഉത്ഭവമുള്ള സെൽ‌ ലൈനുകൾ‌ ഉപയോഗപ്പെടുത്തുന്ന സ്ഥാപനങ്ങളില്‍, അവ ഉപയോഗപ്പെടുത്തുവാന്‍ തീരുമാനമെടുക്കുന്നവരുടെ ഉത്തരവാദിത്വം പോലെ ആയിരിക്കില്ല ഇത്തരം തീരുമാനങ്ങളെ മാറ്റാൻ കഴിയാത്തവരുടെ ഉത്തരവാദിത്വമെന്ന്, ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അംഗീകാരത്തോടെ പുറത്തുവന്ന ‘ഡിഗ്നിറ്റാസ് പെഴ്സോണെ’യില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ധാര്‍മ്മികമായ കുറ്റമറ്റ വാക്സിനുകള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ഗവേഷണ, ഉൽ‌പാദന പ്രക്രിയയിൽ ഭ്രൂണ സെൽ ലൈനുകൾ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിനുകൾ സ്വീകരിക്കുന്നത് സ്വീകാര്യമാണ്. പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കുന്നത് അബോര്‍ഷനുള്ള ഔപചാരിക പിന്തുണയല്ല. മറിച്ച് അതിനുള്ള സാധ്യത വിദൂരമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ അബോര്‍ഷനുള്ള പിന്തുണയല്ലായെന്നും ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഉതകുന്ന മരുന്നുകള്‍ നിര്‍മ്മിക്കുവാന്‍ ശ്രമിക്കണമെന്നു മരുന്നു നിര്‍മ്മാണ കമ്പനികളോടും, സര്‍ക്കാരുകളോടും ആഹ്വാനം ചെയ്യുന്നുവെന്നും വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ദരിദ്രരാഷ്ടങ്ങള്‍ക്ക് ബാധ്യതകള്‍ വരുത്താതെ സുരക്ഷിതവും, ഫലപ്രദവുമായ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കേണ്ടത് അന്താരാഷ്ട്ര സംഘടനകളുടേയും, മരുന്ന് നിര്‍മ്മാണ വ്യവസായത്തിന്റേയും, സര്‍ക്കാരുകളുടേയും ഉത്തരവാദിത്വമാണെന്നും രേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധ മരുന്നുകളുടെ പ്രചാരണ പരിപാടികള്‍ വ്യാപിപ്പിക്കുന്നതിനിടെ ഇതിന്റെ ധാര്‍മ്മികതയെചൊല്ലി ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരമായാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച രേഖയെ പൊതുവേ നിരീക്ഷിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-23-12:40:44.jpg
Keywords: വാക്സി
Content: 15600
Category: 1
Sub Category:
Heading: ഭരണഘടന പ്രതിസന്ധി മറികടക്കുവാനുള്ള മാരോണൈറ്റ് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തിന് പിന്തുണയുമായി സൗദി
Content: ബെയ്റൂട്ട്: മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ ലെബനോനില്‍ ഭരണഘടന പ്രതിസന്ധി മറികടക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആവശ്യമാണെന്ന മാരോണൈറ്റ് സഭാ തലവന്‍ പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസിന് അല്‍-റാഹിയുടെ നിര്‍ദ്ദേശത്തിന് രാജ്യത്തിനകത്തും പുറത്തും പിന്തുണയേറുന്നു. കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് സൗദി അറേബ്യ രംഗത്തെത്തി. സൗദി അംബാസഡര്‍ വാലിദ് ബിന്‍ അബ്ദുള്ള അല്‍ ബുഖാരി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബെക്കെര്‍ക്കിലെ പാത്രിയാക്കീസ് ആസ്ഥാനത്തെത്തി കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ലെബനോനിലെ രാഷ്ട്രീയ ഐക്യത്തിനും, സമാധാനത്തിനും വേണ്ടിയുള്ള കര്‍ദ്ദിനാളിന്റെ ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പ്രശ്നത്തില്‍ കര്‍ദ്ദിനാള്‍ അല്‍-റാഹി നടത്തിയ അഭിപ്രായപ്രകടനത്തെ ആഭ്യന്തര-അന്താരാഷ്ട്ര സമൂഹം ശ്രദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ വാലിദ് ബിന്‍ അബ്ദുള്ള ‘ദേശീയ ഐക്യവും പൗരസമാധാനവും ഉറപ്പുനല്‍കുന്ന ‘തായ്ഫ്’ കരാര്‍ ശരിയായ രീതിയില്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. ഇതേദിവസം തന്നെ ലെബനോന്‍ പ്രസിഡന്റ് മൈക്കേല്‍ അവൂണിന്റെ ഭരണകൂടത്തോടു എതിര്‍പ്പുള്ള ഫാരെസ് സൗഹയിദും, അഹമദ് ഫാട്ഫാടുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തുകയും, ഇരുവരും ഒറ്റക്കെട്ടായി പാത്രിയാര്‍ക്കീസിന്റെ നിര്‍ദ്ദേശത്തെ പിന്തുണക്കുകയും ചെയ്തു. രാജ്യത്തിന്റെ നിലനില്‍പ്പിന് വിരുദ്ധമായ അന്തര്‍ദേശീയ പദ്ധതികള്‍ക്ക് കീഴടങ്ങുന്നതില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആവശ്യമാണെന്ന്‍ സമീപകാലത്ത് നടത്തിയ ഒരു പ്രസംഗത്തിലും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു. അതേസമയം സൗദി അംബാസഡര്‍ ബുഖാരി രണ്ടു മാസത്തേ അവധിയെടുത്ത് സൗദിയിലേക്ക് പോയത് ലെബനോനിലെ പ്രതിസന്ധികളില്‍ സൗദിയുടെ താല്‍പ്പര്യമില്ലായ്മയായിട്ടും, തിരിച്ചു ലെബനനിലെത്തിയ ശേഷം കര്‍ദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത് കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശത്തിന്റെ സ്വീകാര്യതയുമായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഇന്ന്‍ ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-23-16:18:42.jpg
Keywords: സൗദി
Content: 15601
Category: 22
Sub Category:
Heading: ജോസഫ് - അധ്വാനിക്കുന്നവരുടെ സുവിശേഷം
Content: യൗസേപ്പിതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഒരു T- Shirt ആണ് ഇന്നത്തെ ചിന്തയുടെ ആധാരം. യൗസേപ്പിതാവിൻ്റെ ചിത്രത്തോടൊപ്പം Work Hard, Pray Hard - കഠിനധ്വാനം ചെയ്യുക, കഠിനമായി പ്രാർത്ഥിക്കുക - എന്നുകൂടി രേഖപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിൽ വിജയം നേടാൻ ആഗ്രഹിക്കുന്ന മനുഷ്യർക്കുള്ള സദ് വാർത്തയാണ് വിശുദ്ധ യൗസേപ്പിതാവും അദ്ദേഹത്തിൻ്റെ ജീവിത ദർശനങ്ങളും . അധ്വാനിച്ചു ജീവിക്കുന്നതിൻ്റെ മഹത്വവും പ്രാർത്ഥനാ ജിവിതത്തിൻ്റെ പ്രാധാന്യവും നസറത്തിലെ ഈ കുടുംബനാഥൻ പഠിപ്പിക്കുന്നു. കഠിനധ്വാനം എപ്പോഴും കുടുംബത്തിനും സമൂഹത്തിനും നന്മകൾ കൊണ്ടുവരുന്നു. നസറത്തിലെ മരണപ്പണിശാലയിൽ ഈശോയുമൊത്ത് അധ്വാനിച്ചതു വഴി, യൗസേപ്പിതാവ് മനുഷ്യാധ്വാനത്തെ ദൈവത്തിൻ്റെ രക്ഷകാര പദ്ധതിയോടു അടുപ്പിക്കുകയാണ് ചെയ്തതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ പഠിപ്പിക്കുന്നു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് സത്യസന്ധനും കുടുംബത്തിനായി വിയർപ്പൊഴുക്കുന്നതിൽ അഭിമാനം ഉള്ളവനുമായിരുന്നു. അധ്വാനങ്ങൾ വിജയം വരിക്കണമെങ്കിൽ പ്രാർത്ഥനയും അത്യാവശ്യമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു."കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ." എന്ന ഡോ APJ അബ്ദുൾ കലാമിൻ്റെ വാക്കുകളും ഇവിടെ പ്രസക്തമാണ്. ഈശോ ശരിക്കും അധ്വാനിക്കാൻ പഠിച്ചത് യൗസേപ്പിൽ നിന്നാണ്, അധ്വാനത്തിനിടയിലും ദൈവത്തിനും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയും സമയം ചിലവഴിക്കാൻ യൗസേപ്പിനറിയാമായിരുന്നു. ഈ സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കാൻ പരാജയപ്പെടുമ്പോഴാണ് നിരാശയും വിഷാദവുമൊക്കെ നമ്മുടെ ജീവിതത്തെ കാർന്നുതിന്നാൻ തുടങ്ങുന്നത്.
Image: /content_image/SocialMedia/SocialMedia-2021-02-23-20:43:48.jpg
Keywords: ജോസഫ്, യൗസേ
Content: 15602
Category: 10
Sub Category:
Heading: ദൈവ കരുണയില്ലെങ്കില്‍ നമ്മള്‍ അവസാനിച്ചു: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി നൈജീരിയന്‍ മെത്രാന്മാര്‍
Content: അബൂജ: നൈജീരിയയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി നോമ്പുകാലം മുഴുവനും പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനവുമായി വിവിധ മെത്രാന്മാര്‍. വിഭൂതി തിരുനാള്‍ ദിനമായ ഫെബ്രുവരി 17ന് തങ്ങളുടെ രൂപതകളില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗങ്ങളിലൂടെയായിരുന്നു മെത്രാന്മാരുടെ ആഹ്വാനം. നൈജീരിയ ശരിക്കും പ്രതിസന്ധിയിലാണെന്നും ദൈവകാരുണ്യം ആവശ്യമാണെന്നും ദൈവകരുണ ചൊരിഞ്ഞില്ലെങ്കില്‍ നമ്മള്‍ അവസാനിച്ചുവെന്നും ഓയോവിലെ ബിഷപ്പ് ഇമ്മാനുവല്‍ അഡെട്ടോയിസ് ബഡേജോ പറഞ്ഞു. അഴിമതി, മോശം ഭരണം, ഉദ്യോഗസ്ഥവൃന്ദങ്ങളിലെ കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, അനീതി, പൊതുമുതലിന്റെ കളവ്, മോചനദ്രവ്യത്തിനു വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവയ്ക്കെല്ലാം നൈജീരിയക്കാര്‍ ഇരയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ക്കിരയാകുന്നവരെ കണ്ടെത്തി സഹായിക്കേണ്ടിയിരിക്കുന്നു. സത്യസന്ധതയോടും, ധൈര്യത്തോടും, ലക്ഷ്യബോധത്തോടും കൂടി രാജ്യത്തെ നയിക്കുവാനും, അനീതി, അക്രമം, രക്തച്ചൊരിച്ചില്‍ എന്നിവ അവസാനിപ്പിക്കാനും അദ്ദേഹം നൈജീരിയന്‍ നേതാക്കളോട് ബിഷപ്പ് ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയും, ഉപവാസവും, ദാനധര്‍മ്മങ്ങളും നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരമാണെന്ന്‍ ചൂണ്ടിക്കാട്ടിയ ഔച്ചി രൂപതയിലെ ബിഷപ്പ് ഗബ്രിയേല്‍ ഘിയാക്കൊമോ നോമ്പ് കാലത്തെ 40 ദിവസത്തെ ആരാധനയില്‍ പങ്കെടുത്ത് രാജ്യത്തു സമാധാനവും സുസ്ഥിരതയും പുലരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥക്കെതിരേയും, നേതൃപദവികളിലിരിക്കുന്നവര്‍ക്കും വേണ്ടിയും കൂടുതലായി പ്രാര്‍ത്ഥിക്കണമെന്ന്‍ യോളായിലെ ബിഷപ്പ് സ്റ്റീഫന്‍ ഡാമി മംസ വിശ്വാസികളോടു ആഹ്വാനം ചെയ്തപ്പോള്‍, വിഭൂതി തിരുനാളില്‍ നെറ്റിയില്‍ കുരിശ് വരക്കുന്നതും വെള്ളിയാഴ്ചകളില്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതും മാത്രമല്ല, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും കാലം കൂടിയാണ് നോമ്പുകാലമെന്ന്‍ സോകൊട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസ്സന്‍ കുകാ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് നൈജീരിയ. ഓരോ ദിവസവും നടക്കുന്ന ക്രൈസ്തവ നരഹത്യ രാജ്യത്തെ ക്രൈസ്തവരെ ഏറെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-23-17:50:59.jpg
Keywords: നൈജീ
Content: 15603
Category: 18
Sub Category:
Heading: ആഴക്കടല്‍ മത്സ്യബന്ധനം: സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് കെ‌സി‌ബി‌സി
Content: കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി. പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്. കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതല്‍ സര്‍ക്കാര്‍ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനില്‍ക്കുകയാണെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്ന് തീരദേശവാസികള്‍ ഭയപ്പെടുന്നു. ഏതു വിധത്തില്‍ ഈ പദ്ധതി നടപ്പില്‍ വന്നാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകുമെന്നതാണ് യാഥാര്‍ഥ്യമെന്നും കെസിബിസി വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധനമെന്ന് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും പ്രയോഗത്തില്‍ ഇത് തീരക്കടല്‍ മത്സ്യബന്ധനം തന്നെയാണ്. മല്‍സ്യങ്ങളുടെ പ്രജനനം മുഴുവന്‍ നടക്കുന്നത് തീരക്കടലിലാണ്. യുദ്ധസന്നാഹമെന്നപോലെ ട്രോളറുകളുടെ ഒരു വലിയ നിര ആഴക്കടലിലേക്ക് ഇറങ്ങിയാല്‍ കടലിന്റെ ആവാസവ്യവസ്ഥ തന്നെ പാടെ തകര്‍ന്നുപോകും. കടല്‍ത്തീരത്ത് മനുഷ്യനുതന്നെ ജീവിക്കാന്‍ സാധിക്കാതെവരുകയും ചെയ്യും. സര്‍ക്കാര്‍ എന്നല്ല ഒരു ഏജന്‍സിയും ഇത്തരം മല്‍സ്യബന്ധനരീതികള്‍ക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാകും. തീരദേശ നിവാസികളുടെ ആശങ്ക നിറഞ്ഞ ആവശ്യത്തോട്് സൃഷ്ടിപരമായ പ്രതികരണമാണ് ജനാധിപത്യ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും കെസിബിസി ഒദ്യോഗിക വക്താവ് വ്യക്തമാക്കി.
Image: /content_image/India/India-2021-02-23-21:15:53.jpg
Keywords: കെ‌സി‌ബി‌സി
Content: 15604
Category: 18
Sub Category:
Heading: ചുമതലകളില്‍ നിന്ന് മാറി നില്‍ക്കല്‍ മാത്രം: സൂസൈപാക്യം പിതാവിന്റെ സര്‍ക്കുലറില്‍ അതിരൂപതയുടെ വിശദീകരണം
Content: തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറില്‍ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്. സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന്‍ മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പി‌ആര്‍‌ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 വയസ്സ് തികയുന്ന അവസരത്തിൽ വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അതിനു മുന്‍പ് ആരോഗ്യപരമായിട്ടുള്ള കാരണങ്ങൾ കൊണ്ടാണ് താൽക്കാലികമായി ചുമതല സഹായമെത്രാനെ ഏൽപ്പിച്ചിരിക്കുന്നതെന്നും പി‌ആര്‍‌ഓ മോണ്‍. സി ജോസഫ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
Image: /content_image/India/India-2021-02-24-09:10:29.jpg
Keywords: തിരുവനന്ത
Content: 15605
Category: 10
Sub Category:
Heading: വെള്ളപ്പൊക്കത്തില്‍ ചാപ്പല്‍ മുങ്ങിയെങ്കിലും യാതൊന്നും സംഭവിക്കാതെ ദിവ്യകാരുണ്യം: അത്ഭുതം ബ്രസീലില്‍
Content: സാവോപോളോ: ബ്രസീലിലെ കരംഗോള നഗരത്തിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ ചാപ്പല്‍ മുങ്ങിയെങ്കിലും യാതൊരു കുഴപ്പവും കൂടാതെ നിലനിന്ന ദിവ്യകാരുണ്യത്തിന്റെ ചിത്രം ചര്‍ച്ചയാകുന്നു. ലാസെര്‍ദിന എന്ന സ്ഥലത്തെ സാന്റോ അന്റോണിയോ ചാപ്പലില്‍ വെള്ളം കയറി അള്‍ത്താരയും സക്രാരിയും വെള്ളത്തിലായിട്ടും നനവോ കേടുപാടോ കൂടാതേ കാണപ്പെട്ട തിരുവോസ്തികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചാപ്പലിനടുത്ത് താമസിക്കുന്ന വിക്ടര്‍ മാരിയൂസ് എന്ന വ്യക്തിയാണ് ഈ തിരുവോസ്തികളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തത്. ദേവാലയത്തിനുള്ളില്‍ രണ്ടു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നും, സക്രാരി തുറന്നപ്പോള്‍ തിരുവോസ്തികള്‍ യാതൊരു കേടുപാടും കൂടാതെയിരിക്കുന്നതായി കാണപ്പെട്ടുവെന്നുമാണ് മാരിയൂസിന്റെ പോസ്റ്റില്‍ പറയുന്നത്. ചിത്രം സഹിതമാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്കിടയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഈ വെള്ളപ്പൊക്കം ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുവെന്നും എത്രവലിയ വിപത്തിലും ഉപേക്ഷിക്കാത്തവന്‍, കൊടുങ്കാറ്റില്‍ പോലും ഇളകാത്തവന്‍ ഉറച്ചുനിന്നുകൊണ്ട് നമുക്ക് വിശ്വസിക്കുവാന്‍ കഴിയുന്നവന്‍ യേശു ക്രിസ്തു മാത്രമാണെന്നും മാരിയൂസ് പറയുന്നു. </p> <iframe height="700" width="100%" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvictor.marius.94%2Fposts%2F3502663513195445&width=500&show_text=true&height=732&appId" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> “ഇത്തരം വിപത്തുകളില്‍ ദൈവത്തിന് ചെയ്യാന്‍ കഴിയുന്നവയെക്കുറിച്ച് സംശയിക്കരുത്. വിശ്വാസവും പ്രത്യാശയുമാണ്‌ നമുക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുന്നത്. വിളിച്ചപേക്ഷിക്കുന്നവനെ ദൈവം ഒരിക്കലും കൈവിടില്ല. ദൈവം കൂടെയുണ്ടെങ്കില്‍ യാതൊന്നും നിന്നെ സ്പര്‍ശിക്കുകയില്ല. എല്ലാ മഹത്വവും ആദരവും യേശു ക്രിസ്തുവിനുള്ളതാണ്” എന്ന് പറഞ്ഞുകൊണ്ടാണ് മാരിയൂസിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഉണ്ടായ ശക്തമായ മഴയില്‍ കരംഗോള നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് സോണ ഡാ മാട്ടാ മിനെരിയയിലെ കരംഗോള മുനിസിപ്പാലിറ്റിയില്‍ വെള്ളപ്പൊക്കത്തിനു കാരണമായത്. സാന്റോ അന്റോണിയോ ചാപ്പല്‍ ഉള്‍പ്പെടുന്ന സാന്റാ ലൂസിയ ഇടവകയിലെ പ്രധാന ദേവാലയം നിലവില്‍ ദുരിതാശ്വാസ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-02-24-09:50:52.jpg
Keywords: ദിവ്യകാരുണ്യ, അത്ഭു