category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിവൈഎം മാനന്തവാടി രൂപത പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
Contentമാനന്തവാടി: നൈതീക യുവത്വം സമഗ്ര സമൂഹ പുനർനിർമ്മിതിക്ക് എന്ന് ആപ്തവാക്യത്തിലൂന്നി കെസിവൈഎം മാനന്തവാടി രൂപത 2021 പ്രവർത്തനവർഷത്തിന് ആരംഭം കുറിച്ചു.മരക്കടവ് സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവുമായ എനോഷ് 2021ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അധ്യക്ഷനായിരുന്നു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ ഉദ്ഘാടനം നിർവഹിച്ച് കർമപദ്ധതി കലണ്ടറിന്റെ ആദ്യ പതിപ്പ് രൂപത വൈസ് പ്രസിഡന്റ് ഗ്രാലിയ വെട്ടുകാട്ടിലിനു നല്കി പ്രകാശനം ചെയ്തു.യുവജന സാമൂഹ്യ പൊതുപ്രവർത്തകനായ അഗസ്റ്റി റ്റി ജോയി മുഖ്യ പ്രഭാഷണം നടത്തി.മുള്ളൻകൊല്ലി ഫൊറോന വികാരി റവ.ഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎം സംസ്ഥാന സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, സെക്രട്ടറിമാരായ റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്,ആനിമേറ്റർ സി. സാലി CMC, മുള്ളൻകൊല്ലി മേഖല ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ,മുള്ളൻകൊല്ലി മേഖല പ്രസിഡന്റ്‌ ഫെബിൻ കാക്കോനാൽ, മരക്കടവ് യൂണിറ്റ് പ്രസിഡന്റ്‌ ലിതിൻ തുരുത്തികാട്ടിൽ എന്നിവർ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-23 10:00:00
Keywordsകെസിവൈഎം
Created Date2021-02-23 09:59:39