Contents

Displaying 15271-15280 of 25126 results.
Content: 15636
Category: 1
Sub Category:
Heading: സങ്കടക്കടലായി വീണ്ടും നൈജീരിയ: 317 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി
Content: അബൂജ: യേശു ക്രിസ്തുവിനെ ത്യജിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപ് നൈജീരിയയിൽ ആയുധധാരികളായ സംഘം 317 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. പോലീസും പട്ടാളവും സംയുക്തമായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. നിഗർ ജില്ലയിൽ നിന്ന് ഫെബ്രുവരി 16ന് 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ഇനിയും മോചിപ്പിച്ചിട്ടില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തികഞ്ഞ പരാജയമാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേവർഷം 2018 ഫെബ്രുവരി 19നാണ് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് ലീ ഷരീബു അടക്കമുള്ള 110 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷെരീബു ഇപ്പോഴും ഭീകരരുടെ തടങ്കലിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഇതിന്റെ മൂന്നാം വാർഷികമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/News/News-2021-02-27-12:06:25.jpg
Keywords: നൈജീ
Content: 15637
Category: 1
Sub Category:
Heading: സങ്കടക്കടലായി വീണ്ടും നൈജീരിയ: 317 പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി
Content: അബൂജ: യേശു ക്രിസ്തുവിനെ ത്യജിച്ച് ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ലീ ഷരീബുവും പെൺകുട്ടികളും ബൊക്കോഹറാമിന്റെ പിടിയിലായി മൂന്ന് വർഷം തികഞ്ഞു ദിവസങ്ങൾ പിന്നിടും മുൻപ് നൈജീരിയയിൽ ആയുധധാരികളായ സംഘം 317 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. പോലീസും പട്ടാളവും സംയുക്തമായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. നിഗർ ജില്ലയിൽ നിന്ന് ഫെബ്രുവരി 16ന് 27 വിദ്യാർത്ഥികൾ ഉൾപ്പെടെ 42 പേരെ സമാനമായ രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ ഇനിയും മോചിപ്പിച്ചിട്ടില്ല. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ തടയുന്നതിൽ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തികഞ്ഞ പരാജയമാണെന്ന ആരോപണം നേരത്തെ മുതൽ ശക്തമാണ്. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേവർഷം 2018 ഫെബ്രുവരി 19നാണ് യോബ് പ്രവിശ്യയിലെ ഗവൺമെന്റ് ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ നിന്ന് ലീ ഷരീബു അടക്കമുള്ള 110 പെൺകുട്ടികളെ ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയത്. ഇവരിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 104 കുട്ടികളെ പിന്നീട് വിട്ടയച്ചെങ്കിലും യേശുവിലുള്ള വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷെരീബു ഇപ്പോഴും ഭീകരരുടെ തടങ്കലിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് ഇതിന്റെ മൂന്നാം വാർഷികമായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-02-27-12:07:33.jpg
Keywords: നൈജീ
Content: 15638
Category: 22
Sub Category:
Heading: യൗസേപ്പിതാവിന്റെ ഭക്തരായ വിശുദ്ധ ദമ്പതികൾ
Content: കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഒരുമിച്ചു വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ ദമ്പതികളാണ് വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വി. ലൂയി മാര്‍ട്ടിനും വി. സെലി ഗ്വെരിന്‍ മാര്‍ട്ടിനും. ഇരുവരും വിശുദ്ധ യൗസേപ്പിതാവിൻ്റെ വലിയ ഭക്തരായിരുന്നു. ലൂയിസ് മാർട്ടിൻ്റെ ഒരു മാമ്മോദീസാ പേര് ജോസഫ് എന്നായിരുന്നു. ഇവര്‍ ജന്മമേകിയ 9 മക്കളില്‍ 5 പെണ്‍മക്കളാണ് ജീവിച്ചിരുന്നത്. അവർ അഞ്ചു പേരും സന്യാസിനിമാരായി. ജനിച്ച ഉടനെ മരണമടഞ്ഞ രണ്ടു പുത്രന്മാർക്ക് അവർ നൽകിയ പേര് ജോസഫ് എന്നായിരുന്നു. യൗസേപ്പിതാവിൻ്റെ ഒരു തിരുസ്വരൂപം സെലി മാർട്ടിൻ്റെ കൈവശമുണ്ടായിരുന്നു. ആ തിരുസ്വരൂപത്തിനു മുമ്പിൽ പ്രാർത്ഥിക്കുക അവൾക്കു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. നൽമരണ മദ്ധ്യസ്ഥനായ യൗസേപ്പിതാവിനോട് തനിക്കറിയാവുന്ന ആരെങ്കിലും മരണക്കിടക്കയിലാണങ്കിൽ സെലി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. വാച്ചു നിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്ന ലൂയി യൗസേപ്പിതാവിനെപ്പോലെ അതീവ ശ്രദ്ധയോടെയാണ് ജോലി ചെയ്തിരുന്നത്. കൂടെ ജോലി ചെയ്തിരുന്നവരോടുള്ള പരിഗണനയിലും നസറത്തിലെ തിരുകുടുംബത്തിലെ പോലെ ഒരു നല്ല അപ്പനാകാനും ലൂയി മാർട്ടിനു മാതൃക വിശുദ്ധ യൗസേപ്പിതാവായിരുന്നു. എല്ലാ കാര്യങ്ങളിലും ദൈവത്തിനു പ്രഥമസ്ഥാനം നൽകുക, എല്ലാത്തിലും ദൈവതിരുമനസ്സിനു വിധേയപ്പെടുക ഇതായിരുന്നു ഈ വിശുദ്ധ ദമ്പതികളുടെ ജീവിതാദർശം ഇതവർക്കു ലഭിച്ചത് നസറത്തിലെ വിശുദ്ധനായ കുടുംബനാഥനിൽ നിന്നായിരുന്നു.
Image: /content_image/SocialMedia/SocialMedia-2021-02-27-16:37:47.jpg
Keywords: ജോസഫ്, യൗസേ
Content: 15639
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ അർനോൾഡ് ജാൻസ്സെൻ
Content: "ത്രീയേക ദൈവം നമ്മുടെ ഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ വസിക്കട്ടെ". 1837 നവംബർ 5 ന് ജർമ്മനിയിലെ നോർത്ത് റൈൻ ‌ വെസ്റ്റ്ഫാലിയ (North Rhine-Westphalia) സംസ്ഥാനത്തിലെ ഗോഹിൽ ( Goch) പതിനൊന്ന് മക്കളിൽ രണ്ടാമനായി വിശുദ്ധ അർനോൾഡ് ജാൻസ്സെൻ ജനിച്ചു. 1861 ആഗസ്റ്റു പതിനഞ്ചാം തീയതി ഇരുപത്തിമൂന്നാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ അർനോൾഡിൻ്റെ ആദ്യത്തെ ഉത്തരവാദിത്വം ഒരു സ്കൂളിലെ സയൻസും കണക്കും മതബോധനവും പഠിപ്പിക്കുന്ന അധ്യപകനായി ആയിരുന്നു. പിന്നീട് 1867 തൻ്റെ രൂപതയായ മ്യൂൺസ്റ്ററിലെ പ്രാർത്ഥന ഗ്രൂപ്പിൻ്റെ ഡയറക്ടറായി. 1874 ൽ ജർമ്മൻ ഭാഷയിൽ Kleiner Herz-Jesu Bote (ക്ലൈനർ ഹെർസ് യേസു ബോട്ടേ - തിരുഹൃദയത്തിൻ്റെ ചെറിയ സന്ദേശം) എന്ന പേരിൽ ഒരു മാഗസിൻ ആരംഭിച്ചു. മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുക എന്നതായിരുന്നു അതിൻ്റെ ലക്ഷ്യം. 1875 ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിച്ചു. ഇതാണ് പിന്നീട് ദൈവ വചന സമൂഹമായി (Society of the Divine Word ) രൂപം പ്രാപിച്ചത്. 1879 ൽ ചൈനയിലേക്കു ആദ്യ മിഷനറിമാരെ അയച്ചു. 1901 ദൈവവചന സമൂഹത്തിന് കാനോനികമായ പൂർണ്ണ അംഗീകാരം ലഭിച്ചു. ആദ്യം സുഖപ്പെടുത്തുക, പിന്നെ പഠിപ്പിക്കുക അതിനു ശേഷം മാമ്മോദീസാ നൽകുക ഇതായിരുന്നു അർനോൾഡ് ജാൻസ്സെൻ്റെ മുദ്രാവാക്യം. 1909 ജനുവരി പതിനഞ്ചാം തീയതി എഴുപത്തിയൊന്നാമത്തെ വയസ്സിൽ ആ വലിയ മിഷ്ണറി നിര്യാതനായി. 2003 ഒക്ടോബർ അഞ്ചാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ അർനോൾഡ് ജാൻസ്സനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. #{green->none->b->വിശുദ്ധ അർനോൾഡ് ജാൻസ്സനൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ അർനോൾഡ് ജാൻസ്സാ, പരിശുദ്ധ ത്രിത്വം എൻ്റെ ആത്മാവിലും ഹൃദയത്തിലും വസിക്കുന്നുവല്ലോ. എന്നിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ മറ്റുള്ളവർക്കായി ഉജ്ജ്വലിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-02-27-22:29:36.jpg
Keywords: നോമ്പ
Content: 15640
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് കത്തോലിക്ക സന്യാസിനിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം
Content: ഖജുരാഹോ: മധ്യപ്രദേശില്‍ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സഭാംഗവും സേക്രഡ് ഹാർട്ട് കോൺവെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാളുമായ കത്തോലിക്ക സന്യാസിനിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം. സ്കൂളിലെ ജോലിയില്‍ തുടര്‍ച്ചയായ വീഴ്ച വരുത്തിയ റൂബി സിംഗ് എന്ന അധ്യാപികയാണ് പ്രധാന അധ്യാപികയായ സിസ്റ്റർ ഭാഗ്യ എന്ന സന്യാസിനിയ്ക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ തന്നെ സിസ്റ്റർ ഭാഗ്യ നിർബന്ധിച്ചുവെന്ന് ആരോപിച്ച് ഫെബ്രുവരി 22നു ഖജുരാഹോ പോലീസ് സ്റ്റേഷനിൽ റൂബി സിംഗ് പരാതിനൽകിയിരുന്നു. സ്കൂൾ നഴ്സറിയിൽ അസിസ്റ്റൻറ് അധ്യാപിക എന്ന പദവിയിലാണ് 2016-17 കാലയളവിലാണ് റൂബി സിംഗ് ജോലി ചെയ്തത്. 2019 ജൂലൈ മാസത്തില്‍ സിസ്റ്റർ ഭാഗ്യ സ്കൂളിലെ പ്രധാന അധ്യാപികയുടെ ചുമതല ഏറ്റെടുത്തു. ആ സമയത്ത് മറ്റ് അധ്യാപകരുടെ പകരക്കാരി ആയിട്ടാണ് റൂബി ജോലിചെയ്തിരുന്നത്. അധ്യാപന മേഖലയില്‍ റൂബിക്ക് തന്റെ പ്രാഗത്ഭ്യം സാധിക്കാതിരുന്നതിനാൽ അവർക്ക് ഓഫീസ് അസിസ്റ്റൻറ് ജോലി സിസ്റ്റർ ഭാഗ്യ നൽകി. എന്നാൽ ഇതേവര്‍ഷം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ ഒരു ജോലിയും ചെയ്യാതെ റൂബി സിംഗ് ഓഫീസിൽ തന്നെ തുടര്‍ന്നു. ജനുവരി മാസം മുതൽ അവർ ചില ജോലികൾ ചെയ്യാൻ ആരംഭിച്ചെങ്കിലും, ജോലി ചെയ്യാതിരുന്ന മാസങ്ങളിലെ ശമ്പളം ചോദിച്ച് സ്കൂൾ അധികൃതർക്ക് നേരെ തിരിയുകയായിരിന്നു. സിസ്റ്റർ ഭാഗ്യ ഓഫീസിൽ ഇല്ലാതിരിക്കുന്ന സമയങ്ങളിൽ സിസ്റ്ററുടെ കസേരയിൽ റൂബി സിംഗ് കയറി ഇരിക്കുമായിരുന്നുവെന്ന് വരെ ആരോപണമുണ്ടായിരിന്നു. ലോക്ക്ഡൗൺ നാളുകൾക്ക് ശേഷം അവർ സ്കൂളിലെത്തി ജോലിയും, ശമ്പളവും ആവശ്യപ്പെട്ടു. സിസ്റ്റർ ഭാഗ്യ, റൂബി സിങ്ങിന് ജൂലൈ 17, 2020 വരെ ലൈബ്രറിയിൽ ജോലി നൽകി. ഈ നാളുകളിൽ സ്കൂളിലേക്ക് വിദ്യാർത്ഥികളോ, അധ്യാപകരോ വരുന്നുണ്ടായിരുന്നില്ല. അതിനാൽ തന്നെ മറ്റ് എവിടെയെങ്കിലും ജോലി നോക്കാൻ സിസ്റ്റർ ഭാഗ്യ റൂബി സിംഗിനോട് ആവശ്യപ്പെട്ടു. ജോലി ചെയ്യാതിരുന്ന മൂന്ന് മാസത്തെ ശമ്പളം നിർബന്ധിച്ച് കൈപ്പറ്റിയെങ്കിലും ജനുവരി 31 വരെ അവരുടെ ഭാഗത്തുനിന്ന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2020 ഡിസംബർ മാസം, സ്കൂൾ ഫീസായി ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായി മാത്രമേ ശമ്പളം നൽകുകയുളളൂവെന്ന് സിസ്റ്റർ ഭാഗ്യ അധ്യാപകരെ അറിയിച്ചു. ആവശ്യമായ പണം ലഭിക്കാത്തതിനാൽ ശമ്പളം നൽകുന്നത് അല്പം വൈകിയ ദിവസങ്ങളിൽ സ്കൂളിലെ ഹിന്ദി അധ്യാപകയായിരുന്ന ഉഷ ഒരു ജോലിക്കാരിയെ വിളിച്ച് ഫെബ്രുവരി മാസം പത്താം തീയതി സ്കൂളിൽ വലിയൊരു സംഭവം ഉണ്ടാകുമെന്നും, മാധ്യമങ്ങളെല്ലാം എത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളുടെ മാതാപിതാക്കളെ പലരെയും താൻ കണ്ടിരുന്നുവെന്നും അവരെല്ലാം ഫീസ് അടച്ചതായി തന്നോട് പറഞ്ഞുവെന്നും ഉഷ പറഞ്ഞു. യഥാർത്ഥത്തിൽ 1000 വിദ്യാർത്ഥികളുള്ള സ്കൂളിൽ, വെറും 74 പേർ മാത്രമേ ഫീസ് അടച്ചിരുന്നുളളൂ. ഫെബ്രുവരി പത്താം തീയതി റൂബി സിംഗ് ഗേറ്റിന്റെ സമീപത്തെത്തി ആക്രോശിക്കുകയും, ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നാലെ മറ്റ് ജോലിക്കാരുടെ നിർദ്ദേശപ്രകാരം സിസ്റ്റർ ഭാഗ്യ സുരക്ഷാ ഭീഷണി മുൻനിർത്തി ഖജുരാഹോ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പത്തൊമ്പതാം തിയതി പോലീസ് കേസ് അന്വേഷണത്തിനായി സ്കൂളിൽ എത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഫെബ്രുവരി 22നു മധ്യപ്രദേശ് ഫ്രീഡം ഓർഡിനൻസ് നിയമപ്രകാരം സിസ്റ്റർ ഭാഗ്യക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടു. തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്ന വ്യാജ ആരോപണമാണ് അവര്‍ കേസില്‍ ഉന്നയിച്ചത്. സ്കൂൾ ഫീസ് ലഭിക്കുന്നതിന് അടിസ്ഥാനത്തിൽ മാത്രമേ ശമ്പളം നൽകുകയുള്ളൂവെന്ന് സിസ്റ്റർ ഭാഗ്യ പറഞ്ഞതിനു ശേഷമാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായതെന്ന് സത്ന രൂപയ്ക്ക് വേണ്ടി ഫാ. പോൾ വർഗീസ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ശമ്പളം നൽകാൻ താമസം എടുത്തതിന്റെ പ്രതികാരമായി അധ്യാപികയായ ഉഷ റൂബി സിംഗിനെ മുൻനിർത്തി തത്പര കക്ഷികള്‍ സിസ്റ്ററിനെതിരെ കേസ് നൽകുകയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. പാക്കിസ്ഥാനില്‍ വ്യക്തിവൈരാഗ്യമുള്ളവര്‍ വ്യാജ പ്രവാചകനിന്ദ ആരോപിച്ച് ക്രൈസ്തവരെ കുടുക്കുന്നത് പതിവ് സംഭവമാണ്. ഇതിന് സമാനമായ വിധത്തില്‍ ഭാരതത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവരെ കുടുക്കുവാനുള്ള ശ്രമം പ്രബലപ്പെടുന്നത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/News/News-2021-02-27-16:00:18.jpg
Keywords: ഹിന്ദുത്വ, മതപരിവര്‍ത്തന
Content: 15641
Category: 1
Sub Category:
Heading: 'ഫ്രത്തേല്ലി തൂത്തി' ഇനി റഷ്യൻ ഭാഷയിലും
Content: റോം: സാഹോദര്യത്തെയും സാമൂഹ്യ സൗഹൃദത്തെയും അധികരിച്ചു ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച ചാക്രികലേഖനമായ 'ഫ്രത്തേല്ലി തൂത്തി' ഇനി റഷ്യൻ ഭാഷയിലും. ചാക്രിക ലേഖനത്തിന്റെ റഷ്യൻ പരിഭാഷ മാർച്ച് 3ന് (03/03/2021) മോസ്കോയിലെ 'പൊക്രോവ്സ്ക്കിയെ വൊറോത്ത' സാംസ്കാരിക കേന്ദ്രത്തിൽവെച്ചു പ്രകാശനം ചെയ്യും. റഷ്യൻ ഫെഡറേഷനിലെ മുസ്ലീങ്ങളുടെ ആദ്ധ്യാത്മിക നേതൃത്വത്തിൻറെ തലവനായ ഇസ്ലാം നിയമപണ്ഡിതൻ ഷെയ്ക് റവിൽ ഗൈനുത്ദിൻ, രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ, മോസ്കോയിലെആർച്ചുബിഷപ്പ് പാവൊളൊ പെത്സി എന്നിവർ സംയുക്തമായിട്ടായിരിക്കും പ്രകാശനകർമ്മം നിർവ്വഹിക്കുക. 2020 ഒക്ടോബർ 3ന് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കബറിടത്തിങ്കൽവെച്ച് പാപ്പ ഒപ്പുവച്ച ഈ ചാക്രികലേഖനം പിറ്റേന്നു ഒക്ടോബർ 4നാണ് പ്രകാശനം ചെയ്തത്.
Image: /content_image/News/News-2021-02-28-08:43:18.jpg
Keywords: റഷ്യ
Content: 15642
Category: 1
Sub Category:
Heading: മലയാളി വൈദികര്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ സമിതി അംഗങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: റവ. ഡോ. വര്‍ഗീസ് കോളുതറ സിഎംഐ, റവ.ഡോ.പോള്‍ പള്ളത്ത് എന്നിവരെ 'പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്' എന്ന വത്തിക്കാന്‍ സമിതിയിലെ അംഗങ്ങളായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണു നിയമനം. നിലവില്‍ ഈ കൗണ്‍സിലില്‍ അംഗമായ ഡോ. കോളുതറയുടെ നിയമനം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടുകയായിരുന്നു. ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ കാനന്‍ ലോ ഫാക്കല്‍റ്റിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഡോ. കോളുതറ. പാലാ രൂപതാംഗമായ ഡോ. പള്ളത്ത് വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തില്‍ റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉള്‍പ്പെടെ സീറോമലബാര്‍ സഭയില്‍നിന്ന് മൂന്നംഗങ്ങളാണ് ഇപ്പോള്‍ ഈ പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ഉള്ളത്.
Image: /content_image/News/News-2021-02-28-09:31:44.jpg
Keywords: മലയാളി
Content: 15643
Category: 18
Sub Category:
Heading: തെലങ്കാനയില്‍ വാഹനാപകടം: സി​എ​സ്ടി പ്രോവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു
Content: അങ്കമാലി: തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ സി​എ​സ്ടി സഭയുടെ തൃക്കാക്കര സേക്രട്ട് ഹാര്‍ട്ട് പ്രോവിന്‍സിന്റെ പ്രോവിന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു. ബ്രദര്‍ ജോസ് പുതിയേടത്ത് (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. സഭയുടെ ആന്ധ്രാപ്രദേശിലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ബ്രദര്‍ തിരിച്ചു നാട്ടിലേക്കു മടങ്ങുന്നതിനായി ഹൈദരാബാദ് എയര്‍പോര്‍ട്ടിലേക്കു പോകുന്‌പോഴായിരുന്നു സംഭവം. ബ്രദര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബ്രദറിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒപ്പമുണ്ടായിരുന്ന സഭയുടെ നാല് ബ്രദര്‍മാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബ്രദര്‍ ജോസ് പുതിയേടത്ത് 1980ല്‍ സഭയില്‍ ആദ്യവ്രതവും 1987ല്‍ നിത്യവ്രതവും അനുഷ്ഠിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം ഇരുന്പുമുട്ടി പുതിയേടത്ത് പരേതരായ പി.സി. കുര്യാക്കോസ് അന്നമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചാക്കോ, തോമസ്, മേരിക്കുട്ടി. സംസ്‌കാരം പിന്നീട് സഭയുടെ മാതൃഭവനമായ മൂക്കന്നൂര്‍ ചെറുപുഷ്പാശ്രമ ദേവാലയത്തില്‍ നടക്കും.
Image: /content_image/India/India-2021-02-28-10:19:20.jpg
Keywords: വാഹനാ
Content: 15644
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്ററുകള്‍
Content: തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ പേരില്‍ സംഘപരിവാര്‍ അനുഭാവ പേജുകളില്‍ വ്യാജ പോസ്റ്ററുകള്‍. രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍‌എസ്‌എസ് എന്നും സംഘടനയില്‍ നിന്നും ബി‌ജെ‌പിയില്‍ നിന്നും അകലം പാലിച്ചതും തെറ്റിദ്ധാരണ മൂലമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞുവെന്ന ഉള്ളടക്കത്തോടെയാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും കോവിഡ് 19 ബാധിച്ചതിന് ശേഷം ആര്‍ച്ച് ബിഷപ്പ് പരസ്യമായ പ്രസ്താവനകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലായെന്നും മീഡിയ കമ്മീഷന്‍ പ്രതിനിധി പ്രവാചകശബ്ദത്തോട് പറഞ്ഞു. മുന്‍പ് കുമ്മനം രാജശേഖരന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദര്‍ശിച്ചപ്പോഴും സമാനമായ രീതിയിലുള്ള വ്യാജ പോസ്റ്ററുകള്‍ സംഘപരിവാര്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-02-28-11:50:00.jpg
Keywords: സൂസപാ
Content: 15645
Category: 10
Sub Category:
Heading: ആശുപത്രിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം: അര്‍ബുദത്തിന്റെ ക്ലേശങ്ങള്‍ക്കു നടുവില്‍ മരിയാനയുടെ ആഗ്രഹം സഫലം
Content: സാവോ പോളോ: രക്താര്‍ബുദം ശരീരത്തില്‍ ഏല്‍പ്പിച്ച കനത്ത വേദനകള്‍ക്ക് നടുവിലും തന്റെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ബ്രസീലിലെ സാവോ പോളോ സ്വദേശിനിയായ മരിയാന തമ്പാസ്കോ എന്ന ബാലിക. അക്യൂട്ട് ലിംഫോയിഡ് രക്താർബുദ ചികിത്സയില്‍ കഴിയുന്ന മരിയാന നിര്‍ണ്ണായക ശസ്ത്രക്രിയയ്ക്ക് മുന്‍പ് ആദ്യമായി ഈശോയേ സ്വീകരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദമാണ് പ്രകടിപ്പിക്കുന്നത്. 2017ലാണ് മരിയാനയ്ക്കു രക്താര്‍ബുദം സ്ഥിരീകരിക്കുന്നത്. നീണ്ട കാലത്തെ ചികിത്സയില്‍ നിന്നു രോഗമുക്തി നേടിയെങ്കിലും കഴിഞ്ഞ വര്‍ഷം ആഗസ്റ്റോടെ പെണ്‍കുട്ടിയില്‍ രോഗം വീണ്ടും സ്ഥിരീകരിക്കുകയായിരിന്നു. ഇതേത്തുടര്‍ന്നു കീമോതെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചു. ഇക്കഴിഞ്ഞ ജനുവരി 27 മുതൽ സാവോ പോളോയിലെ ബ്രസീലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ കൺട്രോളിൽ (ഐബിസിസി ഓങ്കോളജി) തുടരുന്ന മരിയാന മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുകയായിരിന്നു. ഇതിനിടെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായ ഈശോയേ സ്വീകരിക്കുവാനുള്ള ആഗ്രഹം അത്ഭുതകരമായി നിറവേറിയത്. കഴിഞ്ഞ വർഷം മുതൽ മരിയാന പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിന്നു. മഹാമാരിയെ തുടര്‍ന്നു പരിശീലനം വിര്‍ച്വല്‍ രൂപത്തിലായത് മരിയാനയെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതായിരിന്നു. രോഗകിടക്കയില്‍ നിന്നുകൊണ്ട് ഈശോയേ ആദ്യമായി സ്വീകരിക്കാനുള്ള അവള്‍ തയാറെടുപ്പുകള്‍ നടത്തി. അസുഖം വീണ്ടും പിടിമുറുക്കിയപ്പോള്‍ കുടുംബം വിശ്വാസ പരിശീലകരുമായും കമ്മ്യൂണിറ്റിയിലെ വൈദികനുമായും കുഞ്ഞ് മരിയാനയുടെ ആദ്യ കുര്‍ബാന സ്വീകരിക്കാനുള്ള ആഗ്രഹം നിറവേറ്റുവാന്‍ ബന്ധപ്പെടുകയായിരിന്നു. ഇതിന് പൂര്‍ണ്ണ സമ്മതം നല്‍കിയ സഭാനേതൃത്വം ഫെബ്രുവരി 20 ശനിയാഴ്ച ആശുപത്രിയിൽവെച്ചു ദിവ്യകാരുണ്യം നല്‍കുകയായിരിന്നു. ഐ‌ബി‌സി‌സി ഓങ്കോളജിയിൽ ചാപ്ലെയിനായി സേവനം ചെയ്യുന്ന ഫാ. പോളോ അനിസെറ്റോയാണ് മരിയാനയ്ക്കു ആദ്യമായി ഈശോയേ നല്‍കുവാന്‍ ക്രമീകരണം നടത്തിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/News/News-2021-02-28-14:39:58.jpg
Keywords: അര്‍ബുദ