Contents

Displaying 15291-15300 of 25125 results.
Content: 15656
Category: 1
Sub Category:
Heading: ക്രൂരതയുടെ അധ്യായം പാക്കിസ്ഥാനിൽ വീണ്ടും: ക്രിസ്ത്യന്‍ കോളേജ് വിദ്യാർത്ഥിനിയെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയി
Content: ഗുജറാൻവാല: ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയായ പാക്കിസ്ഥാനിൽ നിന്ന് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത. ലാഹോറിലെ ഗുജറാൻവാലയിലുളള വുമൺസ് കോളേജിൽ പഠിച്ചിരുന്ന മെഹ്‌വിഷ് ബീബി എന്ന ക്രൈസ്തവ വിശ്വാസിയായ വിദ്യാർത്ഥിനിയെ മുഹമ്മദ് സാബിർ എന്ന ഇസ്ലാം മത വിശ്വാസി, വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടുപോയെന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ഏജൻസിയ ഫിഡെസ്' റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി പത്താം തീയതി രാവിലെ 8:10ന് കോളേജിലേക്ക് പോയ മെഹ്‌വിഷ് ബീബി പിന്നീട് തിരികെ എത്തിയില്ല. മകളെ കാണാതായപ്പോൾ പലരോടും തിരക്കിയെന്നും ഇതേ തുടര്‍ന്നാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്നും മെഹ്‌വിഷിന്റെ പിതാവായ പത്രാസ് മാസിഹ് പരാതിയിൽ വിശദീകരിച്ചു. മുഹമ്മദ് സാബിർ എന്ന വ്യക്തി രണ്ട് കൂട്ടാളികളോട് ഒപ്പം തോക്കുചൂണ്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ക്രൈസ്തവരായ ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരിന്നു. വെളുത്ത പിക്കപ്പ് വാഹനത്തിൽ കയറ്റി കൊണ്ടാണ് അവർ പോയതെന്ന്‍ മൊഴിയുണ്ട്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വീണ്ടും ഉണ്ടായിരിക്കുന്നത് ഖേദകരമായ കാര്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഖാലിദ് ഷഹസാദ് 'ഏജൻസിയ ഫിഡെസ്'നോട് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർദ്ധിക്കുകയാണ്. ഓരോ ദിവസവും തങ്ങളുടെ പെൺകുട്ടികളെ ഓർത്ത് ക്രൈസ്തവ മാതാപിതാക്കൾ വേവലാതിപ്പെടുന്നുവെന്നും, ആരും വിഷയത്തിൽ ഇടപെടാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് മതം മതം മാറ്റുന്നത് അവസാനിപ്പിക്കാൻ സർക്കാരിനോട് ദീർഘനാളായി സഭാനേതൃത്വം ആവശ്യപ്പെട്ട് വരികയാണ്. ഇത്തരത്തിലുള്ള കേസുകളിൽ പ്രതികളായവർക്ക് ശിക്ഷ നൽകാത്തതാണ് വീണ്ടും അതിക്രമങ്ങൾ നടക്കാൻ സാഹചര്യമുണ്ടാക്കുന്നതെന്ന് നേതൃത്വം പറയുന്നു. സമാധാനത്തിനും, നീതിക്കും വേണ്ടിയുള്ള പാക്കിസ്ഥാൻ മെത്രാൻ സമിതിയുടെ ദേശീയ കമ്മീഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും തട്ടിക്കൊണ്ടു പോയി, മതംമാറ്റത്തിന് വിധേയരായതു ക്രൈസ്തവ ഹൈന്ദവ വിശ്വാസം പിന്തുടരുന്ന ആയിരത്തോളം പെണ്‍കുട്ടികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-01-18:14:23.jpg
Keywords: പാക്ക്, പാക്കി
Content: 15657
Category: 1
Sub Category:
Heading: നൈജീരിയായിൽ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ മോചനത്തിനായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
Content: റോം: വടക്കു പടിഞ്ഞാറൻ നൈജീരിയായിൽ ആയുധധാരികൾ മുന്നൂറിലധികം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കു ശേഷമുള്ള ആശീര്‍വ്വാദാനന്തരമാണ് വിഷയത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ പരാമര്‍ശിച്ചത്. നൈജീരിയയിലെ ജാംഗ്‌ബെ പട്ടണത്തിലെ വിദ്യാലയത്തിൽ നിന്ന് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ ഭീരുത്വമാർന്ന സംഭവത്തെ ആ രാജ്യത്തെ മെത്രാന്മാരോടു ചേർന്ന് താൻ അപലപിക്കുന്നുവെന്നു പാപ്പ പറഞ്ഞു. പെൺകുട്ടികൾക്ക് എത്രയും വേഗം സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയുന്നതിനുവേണ്ടി പ്രാർത്ഥിച്ച ഫ്രാന്‍സിസ് പാപ്പ അവരുടെ കുടുംബങ്ങളുടെ ഒപ്പം താനുമുണ്ടെന്ന് പറഞ്ഞു. തടങ്കലില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് സംരക്ഷണമേകാൻ പരിശുദ്ധ കന്യകാമറിയത്തിൻറെ മാധ്യസ്ഥ്യം മാര്‍പാപ്പ യാചിച്ചു. തുടർന്ന് നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ഉരുവിട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/02/21|) ജാംഗ്‌ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്‌കൂളിൽ നിന്നു ആയുധധാരികള്‍ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയത്. ഇവര്‍ക്കായുള്ള തിരച്ചിൽ സുരക്ഷാസേന തുടരുകയാണ്. പെണ്‍കുട്ടികളുടെ മോചനത്തിനായി ലോകമെങ്ങും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചിലിനിടെ വടക്കേ മധ്യ സംസ്ഥാനമായ നൈജറിൽ കഴിഞ്ഞയാഴ്ച സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ 27 കൌമാരക്കാരായ ആൺകുട്ടികളെ തോക്കുധാരികൾ വിട്ടയച്ചിരിന്നു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ജന്മദേശമായ കറ്റ്സിനയ്ക്കു സമീപം കൻകരയിലെ സ്കൂളിൽ നിന്ന് 300 വിദ്യാർത്ഥികളെ കഴിഞ്ഞ ഡിസംബർ 11ന് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. 2017ൽ ബോക്കോഹറാം തീവ്രവാദികൾ ചിബോക്കിലെ സ്‌കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേവര്‍ഷം 110 പെൺകുട്ടികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെയും വൈദികരെയും തടങ്കലിലാക്കുന്ന തീവ്രവാദി മാഫിയകള്‍ രാജ്യത്തു വലിയ രീതിയില്‍ പിടിമുറുക്കിയിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-01-22:56:11.jpg
Keywords: നൈജീ
Content: 15658
Category: 18
Sub Category:
Heading: കര്‍ണാടക ഉപമുഖ്യമന്ത്രി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
Content: കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലാരിവട്ടം പിഒസി ആസ്ഥാനത്തെത്തി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു വിഷയങ്ങളൊന്നും കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തിയില്ലെന്നും സ്വകാര്യസന്ദര്‍ശനമായിരുന്നുവെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപിയുടെ വിജയയാത്രയുടെ ഭാഗമായാണു മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു, തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം ക്രൈസ്തവ സമൂഹവുമായി ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ആശയവിനിമയത്തിലൂടെ ആ തെറ്റിദ്ധാരണ മാറ്റാനാണു ശ്രമമെന്നും ബിജെപിക്കു ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും അശ്വന്ത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Image: /content_image/India/India-2021-03-02-09:32:16.jpg
Keywords: ആലഞ്ചേരി
Content: 15659
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം വേണം: രാപ്പകല്‍ സമരം ആരംഭിച്ചു
Content: തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി (​​സി​​എ​​സ്ഡി​​എ​​സ്) സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ദളിത് െ്രെകസ്തവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താത്ത മുന്നണികളെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബൈബിള്‍ ഫെയ്ത്ത് മിഷന്‍ അംഗ്ലിക്കല്‍ ചര്‍ച്ച് ബിഷപ്പ് സെല്‍വദാസ് പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. സിഎസ്ഡിഎസ് വൈസ് പ്രസിഡന്റ് ഷാജി ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. തങ്കപ്പന്‍, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജെയിംസ്, ട്രഷറര്‍ ഷാജി മാത്യു, സാമൂഹ്യ പ്രവര്‍ത്തകരായ ധന്യ രാമന്‍, പി.എം. രാജീവ്, സെക്രട്ടറിമാരായ സണ്ണി ഉരപ്പാങ്കല്‍, ലീലാമ്മ ബെന്നി, സി.എം. ചാക്കോ, പ്രസന്ന ആറാണി, ടി.എ. കിഷോര്‍, കെ.സി. പ്രസാദ്, ആഷ്‌ലി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-02-10:21:48.jpg
Keywords: ദളിത
Content: 15660
Category: 18
Sub Category:
Heading: കെസിവൈഎം നിലമ്പൂർ മേഖല പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി
Content: കെസിവൈഎം നിലമ്പൂർ മേഖലയുടെ പ്രവർത്തന വർഷ ഉദ്ഘാടനം ഇടിവണ്ണ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 10.30 ന് മൂലേപ്പാടം യൂണിറ്റിൽ നിന്ന് ആരംഭിച്ച നീതിമാനോടൊപ്പം ക്രൂശിതനിലേക്ക് എന്ന വിശുദ്ധ യൗസേപ്പ് പിതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രയാണത്തോടെയാണ് പ്രവർത്തന വർഷ ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്. മേഖലയിലെ മുട്ടിയേൽ, പൂളപ്പാടം, വള്ളിക്കെട്ട്, തേൾപ്പാറ, ചോക്കാട്, പൂക്കോട്ടുംപാടം, നിലമ്പൂർ, വടപുറം, ഇടിവണ്ണ തുടങ്ങിയ യൂണിറ്റുകളിൽ തിരുസ്വരൂപ പ്രയാണം നടത്തി. വൈകിട്ട് 5.30ഓടെ ഇടിവണ്ണ യൂണിറ്റിൽ ഉദ്ഘാടന പൊതുസമ്മേളനം നടത്തപ്പെട്ടു. കെസിവൈഎം മാനന്തവാടി രൂപതാ വൈസ് പ്രസിഡന്റ്‌ കുമാരി ഗ്രാലിയ അന്ന അലക്സ്‌ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. നിലമ്പൂർ മേഖല പ്രസിഡന്റ്‌ കുമാരി.മെറിൻ കട്ടക്കയം അധ്യക്ഷയായിരുന്നു. മാനന്തവാടി രൂപതാ ഡയറക്ടർ ബഹു. ഫാദർ അഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, മേഖലാ ഡയറക്ടർ ബഹു. ഫാദർ സനോജ് ചിറ്ററയ്ക്കൽ, ഇടിവണ്ണ യൂണിറ്റ് ഡയറക്ടർ ബഹു. ഫാദർ ഡോമിനിക് വളകുടിയിൽ, രൂപതാ ജനറൽ സെക്രട്ടറി ജിയോ, രൂപതാ സെക്രട്ടറി ജസ്റ്റിൻ , ഇടിവണ്ണ യൂണിറ്റ് പ്രസിഡന്റ്‌ അഭി, നിലമ്പൂർ മേഖലാ സെക്രട്ടറി അമൽ എന്നിവർ സംസാരിച്ചു
Image: /content_image/India/India-2021-03-02-10:32:05.jpg
Keywords: കെസിവൈഎം മാനന്തവാടി
Content: 15661
Category: 1
Sub Category:
Heading: ദയാവധം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ല: കോടതി വിധിയെ അപലപിച്ച് പെറുവിലെ മെത്രാന്മാർ
Content: ലിമ (പെറു): ദയാവധം ഒരു സാഹചര്യത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്ന തിരുസഭയുടെ പ്രബോധനം ആവര്‍ത്തിച്ച് ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലെ മെത്രാന്‍മാര്‍ രംഗത്ത്. ഇക്കഴിഞ്ഞ ദിവസം പോളിയോ രോഗബാധിതയായ ആനാ എസ്ത്രാദാ എന്ന നാല്‍പ്പത്തിരണ്ടുകാരി ജീവിതം അവസാനിപ്പിക്കാൻ ദയാവധത്തിന് നിയമപരമായ അനുമതി തേടി കോടതിയെ സമീപിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തോലിക്ക മെത്രാന്‍മാര്‍ വിഷയത്തില്‍ തിരുസഭയുടെ പാരമ്പര്യ നിലപാട് ആവര്‍ത്തിച്ചത്. ആനാ അനുഭവിക്കുന്ന ദുരിതങ്ങൾ തങ്ങൾ മനസ്സിലാക്കുന്നുവെന്നും തങ്ങളുടെ സാമീപ്യവും പ്രാർത്ഥനയും ഉറപ്പുനൽകുന്നുവെന്നും പറഞ്ഞ മെത്രാൻ സമിതി, ഇതുപോലുള്ള അവസരങ്ങളിൽ വിശ്വാസത്തിന്റെ അനുഭവത്തിൽനിന്ന് സഹനത്തിന്റെയും രോഗത്തിന്റെയും ദുരിതങ്ങൾക്ക് അർത്ഥം കണ്ടെത്തുകയും ആശുപത്രികളെയും വീടുകളെയും അൾത്താരകളായി കണ്ടവരുടെ ജീവിത സാക്ഷ്യത്തെ അനുസ്മരിക്കുന്നത് ഉചിതമായിരിക്കുമെന്നും പ്രസ്താവിച്ചു. കഴിഞ്ഞ രണ്ടുവർഷമായി 'ആനാ അർഹിക്കുന്ന മരണം അന്വേഷിക്കുന്നു' എന്ന ബ്ലോഗിലൂടെ സജീവമാണ് എസ്ത്രാദാ. പെറുവിൽ വ്യക്തിപരമായും സുബോധത്തോടെയും മരണം ആവശ്യപ്പെടുന്ന വ്യക്തിയുടെ ജീവിതം അവസാനിപ്പിക്കുന്ന ദയാവധം മൂന്നുവർഷം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ്. ഇതിനെതിരെ രാജ്യത്തു ആദ്യമായി ആനാ എസ്ത്രാദാ കോടതിയെ സമീപിക്കുകയായിരിന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്തെ കോടതി ചരിത്രത്തില്‍ ആദ്യമായി ദയാവധത്തിന് അനുമതി നല്‍കിയത്. ദയാവധം എപ്പോഴും തെറ്റായ മാർഗ്ഗമാണെന്ന് ചൂണ്ടിക്കാട്ടിയ പെറുവിലെ മെത്രാന്മാർ ഇത് ജീവിക്കാനുള്ള അവകാശത്തിനെതിരായ ആക്രമണമാണെന്നും, മനുഷ്യന്റെ അന്ത്യത്തിന് നേരിട്ട് കാരണമാകുന്നുവെന്നും അതിനാൽ എല്ല സാഹചര്യങ്ങളിലും സന്ദർഭങ്ങളിലും ദയാവധം ഭയാനകമായ പ്രവർത്തിയാണെന്നും വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വത്തിക്കാനിലെ വിശ്വാസ തിരുസംഘം 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന പേരിൽ ഇറക്കിയ രേഖയില്‍ ആവര്‍ത്തിച്ചിരിന്നു. 17 പേജുള്ള രേഖയില്‍ ദയാവധം, ആത്മഹത്യ എന്നീ വിഷയങ്ങളിലുള്ള തിരുസഭയുടെ പരമ്പരാഗത നിലപാടുകള്‍ ശക്തമായി ആവര്‍ത്തിച്ചിട്ടുണ്ട്. ദയാവധത്തെ 'മനുഷ്യജീവിതത്തിനെതിരായ കുറ്റകൃത്യം', 'ഏത് അവസ്ഥയിലും സാഹചര്യത്തിലും അന്തർലീനമായ തിന്മ' എന്നീ വിശേഷണങ്ങളാണ് വത്തിക്കാന്‍ വിശ്വാസ തിരുസംഘം നല്‍കിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-02-11:08:23.jpg
Keywords: ദയാവധ
Content: 15662
Category: 1
Sub Category:
Heading: 'സഭയില്‍ രണ്ടു മാർപാപ്പമാർ ഇല്ല': എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ പുതിയ അഭിമുഖം പുറത്ത്
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ പിൻഗാമി എന്ന പദവി ഒഴിയാൻ തീരുമാനിച്ചത് ഒരു ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്നും, എന്നാൽ പൂർണ മനസാക്ഷിയോടെയാണ് താൻ അത് ചെയ്തതെന്നും തിരുസഭയില്‍ രണ്ടു മാർപാപ്പമാർ ഇല്ലായെന്നും പ്രസ്താവിച്ച് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. കോറെറി ഡെല്ലാ സേറാ എന്ന ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ഥാനത്യാഗത്തിനായി അന്ന് എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ബെനഡിക്ട് പതിനാറാമൻ വെളിപ്പെടുത്തി. 2013 ഫെബ്രുവരി 28നാണ് അദ്ദേഹം മാര്‍പാപ്പ പദവി ഒഴിഞ്ഞത്. തന്റെ രാജിയുമായി ബന്ധപ്പെട്ട് ചില തീവ്ര ചിന്താഗതിക്കാർ പ്രചരിപ്പിക്കുന്ന വ്യാജമായ വ്യാഖ്യാനങ്ങളെ തള്ളിക്കളയാനും ബെനഡിക്ട് മാർപാപ്പ ആവശ്യപ്പെട്ടു. വത്തിക്കാനിലെ നയതന്ത്ര രേഖകൾ ചോർന്നതുമായി ബന്ധപ്പെടുത്തിയും, യാഥാസ്ഥിതിക ദൈവ ശാസ്ത്രജ്ഞനായ റിച്ചാർഡ് വില്യംസണുമായി ബന്ധപ്പെടുത്തിയും പാപ്പയുടെ രാജിയെ കോർത്തിണക്കാൻ ചിലർ ശ്രമിച്ചിരുന്നു. അഭിമുഖത്തില്‍ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തെ പറ്റിയുള്ള തന്റെ പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം പ്രധാനപ്പെട്ട ഒരു യാത്രയാണെന്ന് താൻ വിശ്വസിക്കുന്നതായി എമിരിറ്റസ് ബെനഡിക്ട് മാർപാപ്പ പറഞ്ഞു. കൊറോണ മഹാമാരിയും, സുരക്ഷാഭീഷണിയും ഫ്രാൻസിസ് മാർപാപ്പയുടെ യാത്രയെ ആപല്‍ക്കരമായ യാത്രയാക്കി മാറ്റുന്നു. ഇറാഖിലെ അരക്ഷിതാവസ്ഥയും പ്രതിസന്ധിയാണ്. പ്രാർത്ഥനയിലൂടെ താൻ ഫ്രാൻസിസ് മാർപാപ്പയെ യാത്രയിൽ അനുഗമിക്കുമെന്നും ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-02-14:21:10.jpg
Keywords: എമിരിറ്റസ് ബെനഡിക്ട്, ബനഡിക്
Content: 15663
Category: 1
Sub Category:
Heading: ഈജിപ്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കുചേരാന്‍ മുസ്ലീങ്ങള്‍ക്ക് അനുമതി
Content: കെയ്റോ: ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലും പുനരുദ്ധാരണത്തിലും പങ്കെടുക്കുന്നതിനും, സഹകരിക്കുന്നതിനും മുസ്ലീങ്ങള്‍ക്ക് ഭരണകൂടം അനുമതി നല്‍കി. ശമ്പളത്തിനു പകരമായി ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ മുസ്ലീങ്ങള്‍ക്ക് പങ്കെടുക്കാം എന്നറിയിച്ചുകൊണ്ട് ജനുവരി 24ന് ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി ഷോക്കി അല്ലമിന്റെ 'ഫത്വാ' (മതപരമായ ഉത്തരവ്) പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. മുസ്ലീം യാഥാസ്ഥിതികവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടുള്ള തീരുമാനം മുസ്ലീം-ക്രിസ്ത്യന്‍ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ട് രാജ്യത്ത് സഹവര്‍ത്തിത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പ്പായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 44 ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ നിര്‍മ്മാണത്തിലും, ചരിത്രപ്രാധാന്യമുള്ള 16 കോപ്റ്റിക് ദേവാലയങ്ങളുടെ പുനരുദ്ധാരണത്തിലും ഇനിമുതല്‍ ഇസ്ലാം മതസ്ഥര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുമെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പ് ക്രൈസ്തവ ദേവാലയങ്ങളുടെ നിര്‍മ്മാണത്തില്‍ ഇസ്ലാം മതസ്ഥര്‍ക്ക് സഹകരിക്കുന്നതോ, പങ്കെടുക്കുന്നതോ നിഷിദ്ധമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ഈജിപ്ത് സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘ഒരു വലിയ ചുവടുവെയ്പ്പ്’ എന്നാണ് അണ്‍ ചാര്‍ട്ടഡ്’ മിനിസ്ട്രീസിലെ ടോം ഡോയ്ലെ ഈ ഉത്തരവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇരു മതങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ഈ തീരുമാനം കാരണമാകുമെന്നും, സുവിശേഷം കൂടുതല്‍ ആളുകളിലേക്ക് ഈ തീരുമാനം അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ‘പാപത്തിലും പകയിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്’ എന്ന ഖുറാന്‍ അനുശാസത്തിനു വിരുദ്ധമായ തീരുമാനമാണിതെന്നും, ക്രൈസ്തവത ‘മത നിന്ദ’ യാണെന്നും പറഞ്ഞുകൊണ്ട് യാഥാസ്ഥിതിക ഇസ്ലാമികവാദികളായ ചിലര്‍ തീരുമാനത്തിനെതിരെ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. അറബ് ഇസ്ലാമിന്റെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന ഈജിപ്തില്‍ വരുവാനിരിക്കുന്ന സമൂലമാറ്റത്തിന്റെ ഒരു സൂചനയായിട്ടാണ് നടപടി വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റ് ‘അല്‍-സിസി’യുടെ നേതൃത്വത്തിലുള്ള ഈജിപ്ത് ഭരണകൂടം നിര്‍മ്മിക്കപ്പെട്ടവും, നിര്‍മ്മാണത്തിലിരിക്കുന്നവയുമായ നൂറുകണക്കിന് ദേവാലയങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ നിയമപരമായ അംഗീകാരം നല്‍കിയിരുന്നു. ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുന്ന ആയിരകണക്കിന് ദേവാലയങ്ങള്‍ ഇനിയുമുണ്ട്. ഇസ്ലാമിക ഭൂരിപക്ഷരാജ്യമായ ഈജിപ്തിന്റെ 9.5 കോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം ക്രൈസ്തവരാണ്. കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളാണ് രാജ്യത്തെ ക്രൈസ്തവരിലെ ഭൂരിപക്ഷ സമൂഹവും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-02-15:35:49.jpg
Keywords: ഈജി
Content: 15664
Category: 22
Sub Category:
Heading: ജോസഫ്: വ്യവസ്ഥകളില്ലാതെ ദൈവഹിതത്തെ സ്വാഗതം ചെയ്ത വ്യക്തി
Content: ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് യൗസേപ്പിതാവ്. വ്യവസ്ഥകളില്ലാതെയാണ് യൗസേപ്പ് ദൈവഹിതത്തിനു മുമ്പിൽ നിലകൊണ്ടത്. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ വ്യവസ്ഥകളില്ലാതെ സഹകരിക്കുകയായിരുന്നു യൗസേപ്പിൻ്റെ ജീവിത നിയോഗം. ദൈവത്തിൻ്റെ സ്വപ്നങ്ങൾ സ്വന്തം പദ്ധതികളായി കരുതുന്നവർക്കു മാത്രമേ വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ ശിരസ്സു നമിക്കാനാവു. അത്തരം ജീവിതങ്ങൾ അനേകർക്കു തണൽ വൃക്ഷമാണ്. തിരുസഭാരാമത്തിൽ എന്നും തണൽ തരുന്ന വൃക്ഷമാകാൻ യൗസേപ്പിനു സാധിക്കുന്നത് ദൈവഹിതത്തോടുള്ള ഈ തുറവി നിമിത്തമാണ്. യൗസേപ്പിൻ്റെ നിശബ്ദത വ്യവസ്ഥകളില്ലാതെ ദൈവ തിരുമുമ്പിൽ സമർപ്പണം ചെയ്തതിൻ്റെ അടയാളമാണ്. വ്യക്തികളോടും പ്രസ്ഥാനങ്ങളോടുമുള്ള ബന്ധത്തിൽ വ്യവസ്ഥകൾ തിരയുന്ന പ്രകൃതമാണ് മനുഷ്യൻ്റത്. അതിനാൽ വ്യവസ്ഥകൾ ലംഘിക്കുമ്പോൾ ബന്ധങ്ങളും തകരുന്നു. ആത്മീയ പക്വത (Spiritual Maturity) വന്നവർക്കു മാത്രമേ വ്യവസ്ഥകൾ ഇല്ലാതെ പൂർണ്ണമായി ദൈവഹിതത്തോടു സഹകരിക്കാനാവു. അവിടെ വിശദീകരണത്തിൻ്റെ മാർഗ്ഗങ്ങളില്ല മറിച്ച് അംഗീകരിക്കലിൻ്റേ ഔന്നത്യമാണ് ഉള്ളത്. അത് വെറും നിസ്സങ്കതയല്ല , ധൈര്യപൂർവ്വം ദൃഢനിശ്ചയത്തോടെ ഭാവാത്മകമായി ദൈവീക പദ്ധതികളോടു സഹകരിക്കാനുള്ള കഴിവാണ്. ദൈവാരൂപിയുടെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, വിവേകം, ധൈര്യം, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിവ മനുഷ്യനെ വഴി നടത്തുമ്പോൾ പ്രതിസന്ധികളുടെ നടുവിലും ദൈവഹിതത്തെ വ്യവസ്ഥകളില്ലാതെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് വിശുദ്ധ യൗസേപ്പിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-03-02-16:51:15.jpg
Keywords: ജോസഫ്, യൗസേ
Content: 15665
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ
Content: “അമ്മേ, സ്വർഗ്ഗം എളുപ്പത്തിലും വേഗത്തിലും ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കരുതേ" - വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ (1913-1928). മെക്സിക്കൻ ക്രിസ്റ്റേറോ യുദ്ധത്തിൽ പതിനാലാം വയസ്സിൽ രക്തസാക്ഷിത്വം വഹിച്ച ബാലനാണ് ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോ. ഈശോയിലുള്ള വിശ്വാസത്തെ തള്ളിപ്പറയാൻ വിസമ്മതിച്ച ജോസ് ലൂയിസിന്റെ പാദത്തിന്റെ അടി പടയാളികൾ തകർത്തു. ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുകയാണെങ്കിൽ ജീവിക്കാമെന്നു മെക്സിക്കൻ കമാൻഡർ പറഞ്ഞപ്പോൾ ക്രിസ്തു ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കിയ ജോസ് ലൂയിസിനെ തോക്കിന്റെ ബയണറ്റുകൊണ്ടു കുത്തി കൊല്ലുകയായിരുന്നു. മരിക്കുന്നതിനു മുമ്പ് പൂഴിമണ്ണിൽ കുരിശു വരച്ചു അതിൽ ചുംബിച്ചു കൊണ്ടാണ് സ്വർഗ്ഗത്തിലേക്കു യാത്രയായത്. ജോസ് ലൂയിസിന്റെ രക്തസാക്ഷിത്വത്തെ ആസ്പദമാക്കി 2012 ൽ ഫോർ ഗ്രെയ്റ്റർ ഗ്ലോറി എന്ന പേരിൽ ഒരു സിനിമ ഉണ്ട്. 2005 ൽ ബനഡിക്ട് പതിനാറാമൻ പാപ്പ ജോസ് ലൂയിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ ജോസ് ലൂയിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{green->none->b->വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസ് ദെൽ റിയോക്കൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ ജോസ് ലൂയിസ് സാഞ്ചസേ, സ്വർഗ്ഗത്തിലെത്തി ചേരുക ആയിരുന്നല്ലോ നിൻ്റെ ജീവിത ലക്ഷ്യം, നോമ്പിലെ ഈ വിശുദ്ധ ദിനങ്ങളിൽ സ്വർഗ്ഗത്തിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുവാനും അതു ലക്ഷ്യമാക്കി ജീവിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-02-20:09:04.jpg
Keywords: നോമ്പ