category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകര്‍ണാടക ഉപമുഖ്യമന്ത്രി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
Contentകൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത്‌നാരായണനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പാലാരിവട്ടം പിഒസി ആസ്ഥാനത്തെത്തി കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പു വിഷയങ്ങളൊന്നും കര്‍ദ്ദിനാളുമായി ചര്‍ച്ച നടത്തിയില്ലെന്നും സ്വകാര്യസന്ദര്‍ശനമായിരുന്നുവെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപിയുടെ വിജയയാത്രയുടെ ഭാഗമായാണു മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്. രാവിലെ പ്രാതല്‍ കഴിക്കാന്‍ വന്നു, കഴിച്ചു, പോവുന്നു, തെരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചര്‍ച്ച ചെയ്തില്ല. ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. അതേസമയം ക്രൈസ്തവ സമൂഹവുമായി ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും ആശയവിനിമയത്തിലൂടെ ആ തെറ്റിദ്ധാരണ മാറ്റാനാണു ശ്രമമെന്നും ബിജെപിക്കു ക്രൈസ്തവ സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും അശ്വന്ത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-02 09:31:00
Keywordsആലഞ്ചേരി
Created Date2021-03-02 09:32:16