Contents
Displaying 15321-15330 of 25125 results.
Content:
15686
Category: 1
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശനം: ഇറാഖിലെ ഏക കത്തോലിക്ക യൂണിവേഴ്സിറ്റിയ്ക്ക് ധനസഹായം പ്രഖ്യാപിച്ചു
Content: ഇർബില്‍: ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്രൈസ്തവ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ഇറാഖിലെ കത്തോലിക്ക യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി 1.8 മില്യൺ ഡോളറിന്റെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ ഏക കത്തോലിക്ക സര്‍വ്വകലാശാലയായ കുർദിസ്ഥാൻ പ്രവിശ്യയിലുള്ള ഇർബിലിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 150 വിദ്യാർത്ഥികൾക്ക് 1.5 മില്യൺ ഡോളർ സാമ്പത്തിക സഹായം സംഘടന നൽകും. 2015ൽ ഇർബിൽ ആർച്ച് ബിഷപ്പ് ബാഷർ വർദയാണ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. സന്നദ്ധ സംഘടനയുടെ പ്രഖ്യാപനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. സർവ്വകലാശാല ഏവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് വെളിച്ചവും, പ്രത്യാശയുടെ അടയാളവുമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാർത്ഥികളുടെ എണ്ണം ആയിരമാകണമെന്ന ആഗ്രഹം പങ്കുവെച്ചു. ഇർബിൽ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിലവില്‍ പഠിക്കുന്ന വിദ്യാർത്ഥികളിൽ 170 പേരും ബാഗ്ദാദ്, സിൻജാർ, കിർകുക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയവരാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളില്‍ 72 ശതമാനം പേർ ക്രൈസ്തവരും, 18% പേർ യസീദികളും 10 ശതമാനം പേർ മുസ്ലീങ്ങളുമാണ്. നാളെ മാർച്ച് അഞ്ചാം തീയതി വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ എത്തിച്ചേരുന്നത്. ഞായറാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ഇർബിൽ നഗരത്തിലെ ഫ്രാൻസൊ ഹരീരി സ്റ്റേഡിയത്തിൽ മാര്‍പാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. പേപ്പൽ സന്ദർശനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി കൂടാൻ സാധ്യതയുള്ള ചടങ്ങ് ഇർബിലെ പാപ്പയുടെ ദിവ്യബലി ആയിരിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-04-17:28:52.jpg
Keywords: ഇറാഖ, യൂണി

15687
Category: 19
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ രണ്ടാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച നടക്കും
Content: ആധുനിക കാലഘട്ടത്തിൽ സഭയുടെ ഏറ്റവും ശക്തമായ സ്വരവും സമഗ്രമായ പ്രബോധനവുമായ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ചുള്ള പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുക്കൊണ്ട് 'പ്രവാചകശബ്ദം ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ രണ്ടാമത്തെ ക്ലാസ് മാര്‍ച്ച് 6 ശനിയാഴ്ച നടക്കും. കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസിന്റെ രണ്ടാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത ആദ്യത്തെ ക്ലാസില്‍ മുന്നൂറ്റിയന്‍പതോളം പേരാണ് പങ്കെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും ക്ലാസില്‍ ഭാഗഭാക്കാകുന്നുണ്ട്. കുടുംബാംഗങ്ങള്‍ ഒരുമിച്ചും കോണ്‍വെന്‍റില്‍ നിന്ന് സമര്‍പ്പിതര്‍ കൂട്ടമായും ക്ലാസില്‍ പങ്കെടുക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പഠനപരമ്പരയിലെ ഓരോ ക്ലാസിലും സംശയനിവാരണത്തിനും അവസരമുണ്ട്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലായെന്നും ഈ സാഹചര്യത്തില്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പരയ്ക്കു പ്രത്യേക പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞിരിന്നു. ** #{black->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: }# +44 7540467290, +91 9567925391
** E mail id: editor@pravachakasabdam.com
Image: /content_image/Editor'sPick/Editor'sPick-2021-03-04-20:37:01.jpg
Keywords: വത്തിക്കാൻ കൗൺ

15688
Category: 1
Sub Category:
Heading: നാളെ ഇറാഖിലേക്ക് പോകുകയാണ്, പ്രാര്‍ത്ഥിക്കണം: ആഗോള സമൂഹത്തോട് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് (മാര്‍ച്ച് 4) ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചത്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ദീർഘകാലമായി ആഗ്രഹിക്കുന്നുവെന്നും പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ തന്നെ അനുഗമിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പാപ്പ കുറിച്ചു. "മൂന്നു ദിവസത്തെ തീർത്ഥാടനത്തിനായി ഞാൻ നാളെ ഇറാഖിലേയ്ക്ക് പോവുകയാണ്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ഞാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ എന്നെ അനുഗമിക്കുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അതിലൂടെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ തുറന്ന പ്രതീക്ഷിച്ച ഫലം പുറപ്പെടുവിച്ചേക്കാം". പാപ്പയുടെ ട്വീറ്റില്‍ പറയുന്നു.

Tomorrow I will go to #Iraq for a three-day pilgrimage. I have long wanted to meet those people who have suffered so much. I ask you to accompany this apostolic journey with your prayers, so it may unfold in the best possible way and bear hoped-for fruits.
— Pope Francis (@Pontifex) March 4, 2021

നാളെ ആരംഭിക്കുന്ന പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം എട്ടാം തീയതി വരെ നീളും. മഹാമാരി മൂലം എല്ലാ അപ്പസ്തോലിക യാത്രകളും റദ്ദാക്കിയതിനു ശേഷം ഇത് ആദ്യമായാണ് ഇറാഖി റിപ്പിബ്ലിക്കിന്‍റെ ഭരണാധികാരികളുടെയും അവിടത്തെ സഭാനേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്.
Image: /content_image/News/News-2021-03-04-22:24:30.jpg
Keywords: പാപ്പ, ഇറാഖ

15689
Category: 1
Sub Category:
Heading: മുറിപ്പാടുകള്‍ക്കിടെ പത്രോസിന്റെ പിന്‍ഗാമിയെ വരവേല്‍ക്കാന്‍ ഇറാഖ് തയാര്‍: പാപ്പ ഇന്ന് അബ്രാഹാമിന്റെ മണ്ണില്‍ കാല്‍കുത്തും
Content: ബാഗ്ദാദ്: ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ അധിനിവേശങ്ങളും നല്കിയ ആഴമേറിയ മുറിവുകള്‍ക്കിടെ പത്രോസിന്റെ പിന്‍ഗാമി ഫ്രാന്‍സിസ് പാപ്പയെ വരവേല്‍ക്കുവാന്‍ ഇറാഖ് തയാര്‍. ഇന്ന് വെള്ളിയാഴ്ച (മാര്‍ച്ച് 5) രാവിലെ റോമിൽനിന്നും പുറപ്പെടുന്ന പാപ്പ ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞ് 02.00 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 4:30) എത്തിച്ചേരും. വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം 02.10 കൂടി വിമാനത്താവളത്തിലെ ലോഞ്ചിൽവച്ച് പ്രധാനമന്ത്രിയുമായി സ്വകാര്യകൂടിക്കാഴ്ച നടക്കും. മൂന്നു മണിയോടെ ബാഗ്ദാദിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണം പാപ്പയ്ക്ക് നല്‍കും.തുടര്‍ന്നു മൂന്നേകാലോട് കൂടി പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെ സൗഹൃദകൂടിക്കാഴ്ച. ഇതിന് പിന്നാലെ രാഷ്ട്രപ്രതിനിധികളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രസിഡൻഷ്യൽ ഹാളിൽ നടക്കും. ഇതിന് ശേഷം ഫ്രാന്‍സിസ് പാപ്പ പ്രഥമ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചു മണിയോടെ (ഇന്ത്യന്‍ സമയം 07:30PM) ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ എത്തുന്ന പാപ്പ മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ ഇന്നതെ ഇറാഖിലെ ആദ്യദിവസത്തെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് വിരാമമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നജാഫ്, പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജന്മദേശമായ ഊർ, ഇര്‍ബിൽ, മൊസൂൾ, ക്വാരഘോഷ് എന്നീ അഞ്ചു പുരാതന നഗരങ്ങളും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മാർച്ച് 8 തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം പാപ്പ റോമിലേക്ക് മടങ്ങും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-10:07:56.jpg

15690
Category: 11
Sub Category:
Heading: പാപ്പയുടെ സന്ദര്‍ശന വിജയത്തിനായി ഒരു ലക്ഷം ജപമാലയുമായി കാര്‍ളോ ബ്രദേഴ്സ്: നന്ദി പറഞ്ഞ് ഇറാഖി പാത്രിയാര്‍ക്കീസ്
Content: ബാഗ്ദാദ്: ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം വിജയകരമാകാന്‍ ഒരു ലക്ഷം ജപമാലയുമായി കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ ജീവിത സന്ദേശത്തില്‍ ആകൃഷ്ട്ടരായി വിവിധ ശുശ്രൂഷകള്‍ തുടരുന്ന കാര്‍ളോ ബ്രദേഴ്സ്, കാർളോ യുത്ത് ആർമിയും ചേർന്നാണ് ഒരു ലക്ഷം ജപമാല പാപ്പയുടെ ഇറാഖ് സന്ദര്‍ശന വിജയത്തിനായി സമര്‍പ്പിക്കുന്നത്. ജനുവരി 26നു ആരംഭിച്ച ജപമാലയജ്ഞം പാപ്പയുടെ ഇറാഖ് സന്ദര്‍ശനം അവസാനിക്കുന്ന മാർച്ച് എട്ടോട് കൂടി ഒരു ലക്ഷം ജപമാല പ്രാർത്ഥന പൂർത്തിയാക്കും. അഞ്ഞൂറോളം യുവജനങ്ങളാണ് ദിവസവും സമയം ക്രമപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാർളോ ബ്രദേഴ്സിന്റെ നേതൃത്തിൽ ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നത്. ഇറാഖിലെ കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുമായി അടുത്ത ബന്ധമാണ് അദിലാബാദ്, കോതമംഗലം രൂപത സെമിനാരി വിദ്യാര്‍ത്ഥികള്‍ കൂടിയായ കാര്‍ളോ ബ്രദേഴ്സ് പുലര്‍ത്തുന്നത്. ജപമാലയത്നത്തിന് കൽദായ പാത്രിയർക്കിസ് കാർളോ ടീമിനും ടീമിന്റെ ആധ്യാത്മിക ഗുരു ഫാ. സണ്ണി കുറ്റിക്കാട്ട് സിഎംഐക്കും നന്ദി രേഖപ്പെടുത്തി. ടീം നടത്തുന്ന മാധ്യമ ശുശൂഷ കൽദായ സഭയ്ക്ക് വളരെ സഹായമാകുന്നുണ്ടെന്നും ആവശ്യ സമയങ്ങളിൽ ജാഗ്രതയോടെ പ്രാർത്ഥിക്കുവാൻ ഇവർ ഒരുക്കിയിരിക്കുന്ന യുവജന നിര ആഗോള സഭയ്ക്ക് വലിയ മുതൽ കൂട്ടാണെന്നും പാത്രിയാർക്കിസ് അഭിപ്രായപ്പെടു. പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിന് ഒരുങ്ങുന്ന ഇറാഖി സഭയെ ദൈവമാതാവിന്റെ വിമലഹ്യദയത്തിനു സമർപ്പിച്ചുകൊണ്ട് എല്ലാവരും പ്രാര്‍ത്ഥനയില്‍ ഭാഗഭാക്കാകുവാന്‍ ശ്രമിക്കണമെന്ന് കാര്‍ളോ ബ്രദേഴ്സ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-11:08:58.jpg
Keywords: ഇറാഖ, കാര്‍ളോ

15691
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണം: ബിഷപ്പ് പോള്‍ ആന്റണി മുല്ലശേരി
Content: കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കണമെന്നും കൊല്ലം ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപതാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണ സഭകളിലും അധികാരകേന്ദ്രങ്ങളിലും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സ്വരമെത്താത്തിടത്തോളം അവരുടെ ദയനീയ സ്ഥിതികള്‍ക്ക് മാറ്റമുണ്ടാകില്ല. അതിനാല്‍ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ മത്സരിപ്പിക്കുന്നതിന് താത്പര്യം കാട്ടണമെന്ന് ബിഷപ്പ് പറഞ്ഞു. വിശിഷ്യ മത്സ്യമേഖലയിലെ ഗുരുതര വിഷയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം നടത്തുന്ന പാര്‍ട്ടികളെങ്കിലും ഈ കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം കാട്ടണം. കടലോര, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ പ്രധാന കേന്ദ്രമായ കൊല്ലം നിയമസഭാ മണ്ഡലം അവര്‍ക്കായി നീക്കി വയ്ക്കണമെന്നും ഡോ. പോള്‍ ആന്റണി മുല്ലശേരി ആവശ്യപ്പെട്ടു. സമുദായത്തിലെ അടിസ്ഥാന ജനവിഭാഗമായ മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്ന യാതനകള്‍ക്ക് കാരണമാകുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ സമുദായ നേതൃത്വത്തില്‍ നിന്നും അല്‍മായരുടെ പക്കല്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎല്‍സിഎ കൊല്ലം രൂപതാ പ്രസിഡന്റ് അനില്‍ ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് സെബാസ്റ്റ്യന്‍, ലെസ്റ്റര്‍ കാര്‍ഡോസ്, തോമസ് ആന്റണി, അജു ബി. ദാസ്, ജോസഫ്കുട്ടി കടവില്‍, പ്രസാദ് ആന്റണി, ജാക്‌സണ്‍ നീണ്ടകര, വിന്‍സി ബൈജു, എഡിസണ്‍, ജോയി ഫ്രാന്‍സിസ്, എഡ്വേര്‍ഡ് ജെ. ലറ്റീഷ്യാ, റോണ റിബൈറോ, ബിജു ടി. ചെറുകോല്‍ എന്നിവര്‍ പ്രസംഗിച്ചു
Image: /content_image/India/India-2021-03-05-11:53:42.jpg
Keywords: മത്സ്യ

15692
Category: 18
Sub Category:
Heading: മുള്ളറംകോടത്തെ ആര്‍എസ്‌എസ് ഭീഷണി: ക്രൈസ്തവ കൂട്ടായ്മയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍
Content: മുള്ളറംകോട്: തലസ്ഥാനമായ തിരുവനന്തപുരം മുള്ളറംകോടത്തു ക്രൈസ്തവ പ്രാര്‍ത്ഥന കൂട്ടായ്മ തടഞ്ഞു ഭീഷണി മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നടത്തുന്ന പ്രാര്‍ത്ഥനാകൂട്ടായ്മയ്ക്ക് സംരക്ഷണം ഉറപ്പു നൽകി കോൺഗ്രസ് - ഇടത് പാര്‍ട്ടികളും ഇവരുടെ പോഷക സംഘടനകളുമാണ് രംഗത്തെത്തിയിരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി മുള്ളറംകോടത്തു നേരിട്ടു എത്തി സംരക്ഷണം വാഗ്ദാനം ചെയ്തു ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നു ഉറപ്പ് നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം, വർക്കല ഏരിയ സെക്രട്ടറി പ്രസിഡന്റ് സൂരജ് തുടങ്ങിയവരും പ്രാര്‍ത്ഥന കൂട്ടായ്മയ്ക്ക് സംരക്ഷണം നല്കുമെന്ന് പറഞ്ഞു. ഫെബ്രുവരി അവസാനവാരത്തില്‍ ആര്‍എസ്‌എസ് താലൂക്ക് ശാഖാപ്രമുഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെന്തക്കോസ്തു സഹോദരങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥന കൂട്ടായ്മയ്ക്കു നേരെ ഭീഷണിയുമായി രംഗത്ത് വന്നത്. പ്രാര്‍ത്ഥന നടത്താന്‍ പറ്റില്ലായെന്നും അടുത്തയാഴ്ച ആവര്‍ത്തിച്ചാല്‍ പ്രശ്നമുണ്ടാകുമെന്നുമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ വൈറലായതോടെ ക്രൈസ്തവ കൂട്ടായ്മയ്ക്കു ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച് സംഘടനകള്‍ രംഗത്ത് വരികയായിരിന്നു. ഇതിനിടെ ഇന്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പ്രതിനിധികള്‍ മിസോറാം ഗവർണ്ണറും കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവുമായ പി.എസ്. ശ്രീധരൻ പിള്ളയെ കണ്ട് വിഷയത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-03-05-13:05:50.jpg
Keywords: സംഘപ

15693
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ ഇറാഖിലേക്ക് പുറപ്പെട്ടു: വീഡിയോ
Content: ചരിത്രത്തിലേക്ക് നടന്നു നീങ്ങുന്ന പാപ്പ: ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും കൊണ്ട് ക്രൈസ്തവ സമൂഹം കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ ഇറാഖിലേക്ക് ഫ്രാൻസിസ് പാപ്പ യാത്ര ആരംഭിച്ചു. സുരക്ഷ ഭീഷണികൾ ഏറെയുണ്ടായിട്ടും ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പ രാജ്യത്തേക്ക് പുറപ്പെടുന്നത്. നാലര മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ ഇന്ത്യൻ സമയം വൈകീട്ട് നാലരയോടെ പാപ്പ ഇറാഖി മണ്ണിൽ കാൽ കുത്തും. റോമിലെ ലിയനാഡോ ഡാവിഞ്ചി എയർപോർട്ടിൽ നിന്ന് യാത്രയാകുന്ന പാപ്പയുടെ ദൃശ്യങ്ങൾ കാണാം.

#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-13:45:22.jpg
Keywords: ഇറാഖ, പാപ്പ

15694
Category: 1
Sub Category:
Heading: ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത കന്യകാമറിയത്തിന്റെ രൂപം പാപ്പ വെഞ്ചിരിച്ചേക്കും
Content: ഇർബില്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തങ്ങളുടെ അധിനിവേശ കാലത്ത് തകർക്കാൻ ശ്രമിച്ച കന്യകാമറിയത്തിന്റെ രൂപം പാപ്പ ഇറാഖ് സന്ദര്‍ശനത്തിനിടെ വെഞ്ചിരിച്ചേക്കും. രൂപം ആശീർവദിക്കണമെന്ന ആഗ്രഹം ഫ്രാൻസിസ് മാർപാപ്പയോട് ഇറാഖി ജനത സഭാനേതൃത്വം വഴി പങ്കുവെച്ചിരിന്നു. 2014- 2017 കാലയളവില്‍ നിനവേ പ്രവിശ്യയിൽ ഐഎസ് ഭരണം നടത്തിയിരുന്ന സമയത്ത് കരാംലസ് പട്ടണത്തിൽവെച്ച് നശിപ്പിക്കാൻ ശ്രമിച്ച രൂപം ഇപ്പോൾ ഇറാഖി ക്രൈസ്തവരുടെ കൈയിൽ സുരക്ഷിതമാണ്. ആക്രമണത്തില്‍ രൂപത്തിന്റെ ശിരസും കൈകളും ഛിന്നഭിന്നമായിരിന്നു. പിന്നീട് ശിരസ്സ് തിരികെ ലഭിക്കുകയും, രൂപത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. മാർച്ച് ഏഴാം തീയതി ഇർബിൽ നഗരത്തിലെ സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയുടെ സമയത്ത് പാപ്പ രൂപം ആശിർവദിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനുശേഷം തിരികെ നിനവേ പ്രവിശ്യയിലേയ്ക്ക് രൂപം എത്തിക്കുമെന്ന്‍ ഇർബിലിലെ റേഡിയോ മറിയത്തിന്റെ ഡയറക്ടർ ഫാ. സമീർ ഷീർ ഒരു ഇറ്റാലിയൻ മാധ്യമത്തോട് പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IT1ry6BAzNrAdqn8rnCw7k}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-14:57:32.jpg

15695
Category: 1
Sub Category:
Heading: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍: എയര്‍പോര്‍ട്ടിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രിയും ഭരണനേതൃത്വവും
Content: ബാഗ്ദാദ്: ആഭ്യന്തര കലാപവും ക്രൈസ്തവ വംശഹത്യയും നല്കിയ തീരാമുറിവുകളില്‍ നിന്ന് കരകയറുന്ന ഇറാഖി ജനതയ്ക്ക് സാന്ത്വനവുമായി ഫ്രാന്‍സിസ് പാപ്പ ഇറാഖിലെത്തി ചേര്‍ന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നു തന്നെ എത്തിച്ചേര്‍ന്ന പാപ്പയ്ക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് ബാഗ്ദാദ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയും ഭരണകൂടത്തിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് പാപ്പയെ സ്വീകരിച്ചത്. കല്‍ദായ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോ അടക്കമുള്ള ഇറാഖില്‍ സഭയിലെ പ്രമുഖരും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരിന്നു. സംഗീത അകമ്പടിയോടെയായിരിന്നു സ്വീകരണം. ഇറാഖിന്റെ മണ്ണിലേക്ക് എത്തുന്ന പത്രോസ് ശ്ലീഹായുടെ ആദ്യത്തെ പിൻഗാമിയാണ് ഫ്രാൻസിസ് പാപ്പ. ഇറാഖിലെ സമയം മൂന്നുമണിക്ക് പാപ്പ പ്രസിഡൻഷ്യൽ കൊട്ടാര വളപ്പിൽ എത്തിച്ചേർന്നു.പ്രസിഡന്‍റ് ബർഹാം അഹമ്മദ് സലി കാസിം പാപ്പായെ വരവേറ്റു. തുടർന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങായിരുന്നു. സൈനീക ചിട്ടകളോടെ നടന്ന വരവേല്പിനെ തുടർന്ന് പ്രസിഡന്‍റ്, കാസീമിനൊപ്പം പാപ്പ കൊട്ടാരത്തിലേയ്ക്ക് നീങ്ങി. അവിടെ സ്വീകരണമുറയിൽ ബർഹാം കാസിമും മാര്‍പാപ്പയും സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുകയും സമ്മാനങ്ങൾ കൈമാറുകയുംചെയ്തു. തുടർന്ന് രാഷ്ട്രപ്രതിനിധികളും നയന്ത്രപ്രതിനിധികളും രാജ്യത്തെ പ്രമുഖരും വിശിഷ്ടാതിഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ കൊട്ടാരത്തിലെ പ്രധാന ഹാളിലേയ്ക്ക് നീങ്ങി. ഏകദേശം 200-പേരുണ്ടായിരുന്ന വിശിഷ്ഠമായ സദസ് എഴുന്നേറ്റുനിന്ന് ഹസ്താരവം മുഴക്കി പാപ്പായെ വരവേറ്റു. പ്രസിഡൻഷ്യൽ കൊട്ടാരത്തിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചു മണിയോടെ (ഇന്ത്യന്‍ സമയം 07:30PM) ബാഗ്ദാദിലെ രക്ഷാകര നാഥയുടെ നാമത്തിലുള്ള ഭദ്രാസനദേവാലയത്തിൽ എത്തിചേര്‍ന്നു. മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തി.

വത്തിക്കാന്‍ സമയം ഇന്ന് രാവിലെ 7 മണിക്ക് സാന്താ മാർത്തായിൽനിന്നും എയര്‍പോര്‍ട്ടിലേക്ക് പാപ്പ യാത്ര തിരിക്കുമ്പോള്‍ പാപ്പയെ യാത്രയയ്ക്കുവാൻ പേപ്പൽ വസതിക്കു മുന്നിൽ കാത്തുന്നിരുന്നത് റോമാ നഗരത്തിൽ അഭയാർത്ഥികളായെത്തിയ ഒരു കൂട്ടം ഇറാഖി കുടുംബങ്ങളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പാപ്പായുടെ ഉപവിപ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന കർദ്ദിനാൾ കോൺറാഡ് ക്രജേസ്ക്കിയുടെ കൂടെ എത്തിയവർ പാപ്പായെ അഭിവാദ്യംചെയ്തു. അവരോടു കുശലം പറഞ്ഞ പാപ്പ, സാന്നിദ്ധ്യത്തിന് നന്ദിപറയുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അപേക്ഷിച്ച് കൊണ്ടാണ് റോമിലെ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് തിരിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-05-17:37:27.jpg