Content | വത്തിക്കാന്‍ സിറ്റി: അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഇറാഖിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്ന് (മാര്‍ച്ച് 4) ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചത്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ദീർഘകാലമായി ആഗ്രഹിക്കുന്നുവെന്നും പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ തന്നെ അനുഗമിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും പാപ്പ കുറിച്ചു.
"മൂന്നു ദിവസത്തെ തീർത്ഥാടനത്തിനായി ഞാൻ നാളെ ഇറാഖിലേയ്ക്ക് പോവുകയാണ്. ഇത്രയധികം സഹനം അനുഭവിച്ച ആ ജനതയെ കാണുവാൻ ഞാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു. പ്രാർത്ഥനയോടെ ഈ അപ്പസ്തോലിക യാത്രയിൽ എന്നെ അനുഗമിക്കുവാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അതിലൂടെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ തുറന്ന പ്രതീക്ഷിച്ച ഫലം പുറപ്പെടുവിച്ചേക്കാം". പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Tomorrow I will go to <a href="https://twitter.com/hashtag/Iraq?src=hash&ref_src=twsrc%5Etfw">#Iraq</a> for a three-day pilgrimage. I have long wanted to meet those people who have suffered so much. I ask you to accompany this apostolic journey with your prayers, so it may unfold in the best possible way and bear hoped-for fruits.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1367452265456410625?ref_src=twsrc%5Etfw">March 4, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നാളെ ആരംഭിക്കുന്ന പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം എട്ടാം തീയതി വരെ നീളും. മഹാമാരി മൂലം എല്ലാ അപ്പസ്തോലിക യാത്രകളും റദ്ദാക്കിയതിനു ശേഷം ഇത് ആദ്യമായാണ് ഇറാഖി റിപ്പിബ്ലിക്കിന്‍റെ ഭരണാധികാരികളുടെയും അവിടത്തെ സഭാനേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. |