Contents

Displaying 15341-15350 of 25125 results.
Content: 15706
Category: 1
Sub Category:
Heading: സമാധാന രാജാവായ ക്രിസ്തുവിന്റെ നാമത്തില്‍ തീർത്ഥാടകനായാണ് വന്നിരിക്കുന്നത്': ഇറാഖി നേതാക്കളോട് ഫ്രാന്‍സിസ് പാപ്പ
Content: ബാഗ്ദാദ്: സമാധാനത്തിന്‍റെ രാജാധിരാജനായ ക്രിസ്തുവിന്‍റെ നാമത്തിൽ, സമാധാനത്തിന്‍റെ തീർത്ഥാടകനായാണ് താനിവിടെ വന്നിരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറാഖിൽ നല്കിയ പ്രഥമ പ്രഭാഷണത്തിലാണ് ഇറാഖ് പ്രസിഡന്‍റിനോടും പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഒത്തുകൂടിയ മറ്റ് ഭരണാധികാരികളോടും പാപ്പ ഇക്കാര്യം പറഞ്ഞത്. അനുതപിക്കുന്നവനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്, സംഭവിച്ചുപോയ നാശത്തിനും ക്രൂരതയ്ക്കും ദൈവത്തോടും സഹോദരരോടും മാപ്പപേക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇറാഖിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചിരുന്നതും തന്‍റെ ജീവിതത്തിലെ വേദനകൾ ഇറാഖിനായി കാഴ്ചവച്ചതും പാപ്പ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. തന്റെ പ്രഥമ സന്ദേശത്തില്‍ രാജ്യം കടന്നു പോകുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി. ഇറാഖിൽ അക്രമം, പീഡനം, ഭീകരത എന്നിവയാൽ നഷ്ട്ങ്ങൾ ഏറ്റുവാങ്ങിയവരെയും പലായനം ചെയ്തവരെയും വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കാലത്ത് അതിജീവനത്തിനായി പോരാടുന്നവരേയും പാപ്പ സന്ദേശത്തില്‍ സ്മരിച്ചു. മറ്റുള്ളവർ നേരിടുന്ന അവസ്ഥയ്ക്ക് നമ്മളും ഉത്തരവാദികളാണെന്ന ബോധ്യത്തിൽ അവരുടെ സമഗ്ര ഉന്നമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നു പാപ്പ ആഹ്വാനം ചെയ്തു. ഇറാഖിലും മദ്ധ്യ-പൂർവ്വ രാജ്യങ്ങളിലും സമാധാനം കെട്ടിപ്പടുക്കുന്നതിൽ ആഗോള സമൂഹത്തിന് വലിയ പങ്കുണ്ടെന്നും പാപ്പ പറഞ്ഞു. അഭയാർഥികൾക്കും കുടിയൊഴിപ്പിക്കപ്പെട്ടവർക്കുമായി ഇറാഖിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കും, കത്തോലിക്കാ ഏജൻസികൾക്കും അവർ നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാപ്പ നന്ദി അറിയിച്ചു. പക്ഷപാതപരമായ താൽപര്യങ്ങൾക്ക് അറുതിവരുത്തണം. സാധാരണ ജനങ്ങളുടെ ഉന്നമനത്തിലൂന്നി സമാധാന പ്രിയരുടെ ശബ്ദം എങ്ങും മുഴങ്ങട്ടെ. ജോലിചെയ്ത് സമാധാനത്തിലും പ്രാർത്ഥനയിലും ജീവിക്കാൻ ആഗ്രഹിക്കുന്ന എളിയവരുടെയും ദരിദ്രരുടെയും സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുടെയും ശബ്ദം മുഴങ്ങട്ടെ. അക്രമപ്രവർത്തനങ്ങൾക്കും തീവ്രവാദ വിഭാഗങ്ങളുടെ അസഹിഷ്ണുതയ്ക്കും അറുതിവരുത്തട്ടെയെന്നും സംവാദത്തിലൂടെയും സംഭാഷണത്തിലൂടെയും ക്രിയാത്മകവുമായ ചർച്ചകളിലൂടെയും ഈ രാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കുകാരാകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-06-16:07:35.jpg
Keywords: പാപ്പ, ഇറാഖ
Content: 15707
Category: 22
Sub Category:
Heading: വിവേകമതിയായ ജോസഫ്
Content: നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. "വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി ശരിയായ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുവാനും നമ്മുടെ പ്രായോഗിക ബുദ്ധിയെ സജ്ജീകരിക്കുന്ന സുകൃതമാണ്." ചുരുക്കത്തിൽ ശരിയായത് എന്താണെന്നു തിരിച്ചറിയാനുള്ള കഴിവാണ് വിവേകം. ജീവിതത്തിൻ്റെ ഏതവസ്ഥയിലും ശരിയായത് എന്താണന്നു തിരിച്ചറിഞ്ഞ യൗസേപ്പിതാവ് പുതിയ നിയമത്തിലെ പകരക്കാരനില്ലാത്ത വിവേകമതിയായിരുന്നു. മൗലിക സുകൃതങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വിവേകമതിയായ യൗസേപ്പ് നീതിമാനും ധൈര്യസമ്പന്നനുമായിരുന്നു. ഒരു യാഥാർത്ഥ്യം അതിൻ്റെ ഗൗരവ്വത്തിൽ മനസ്സിലാക്കാൻ കഴിയുന്നവർക്കേ വിവേകമതിയാകാൻ കഴിയു. അപ്പോൾ അവ ശരിയായ തീരുമാനങ്ങളിലേക്കും പ്രവർത്തികളിലേക്കും വഴിമാറും. വിവേകമതിയായ മനുഷ്യൻ സത്യം കാണുന്നതും അതനുസരിച്ച് പ്രവർത്തിക്കുന്നതും ശീലമാക്കിയവനാണ്. വിവേകത്തോടെ ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകരിച്ചതിനാൽ യൗസേപ്പിൻ്റെ ജീവിതം സ്വർഗ്ഗീയ പിതാവിനു പ്രീതികരമായി തീർന്നു. ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങൾ സംഭവിച്ചപ്പോൾ യൗസേപ്പ് പതറുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. തക്ക സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് വെല്ലുവിളികളോട് ഭാവാത്മകമായി യൗസേപ്പ് പ്രതികരിച്ചു. അതിനു കാരണം ദൈവപിതാവിലുള്ള അവൻ്റെ ആശ്രയവും പ്രത്യാശയുമായിരുന്നു. ദൈവഭക്തനായ മനുഷ്യൻ്റെ വിവേകം എന്നും ധൈര്യം നൽകുന്ന വസ്തുതയാണ് "ദൈവഭക്‌തന്റെ വിവേകം സുദൃഢമാണ്‌ " (പ്രഭാഷകന്‍ 27 : 11) എന്ന തിരുവചനം നമുക്കു മറക്കാതിരിക്കാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-06-17:09:23.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15708
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മാക്‌സിമില്യൻ കോൾബെ
Content: "പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക." - വിശുദ്ധ മാക്‌സിമില്യൻ കോൾബെ (1894- 1941) റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907ൽ കോൾബെ ഫ്രാൻസിസ്‌കൻ സഭയിൽ ചേരാൻ ഇറങ്ങിത്തിരിച്ചു. മൂന്നു വർഷത്തിനുശേഷം ഫ്രാൻസിസ്‌കൻ നവ സന്യാസിയായി മാക്‌സിമില്യൻ എന്ന പേരു സ്വീകരിച്ചു. പഠനത്തിൽ സമർത്ഥനായ കോൾബേ 1915ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയായ സെന്റ് ബോനവന്തുരായിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1918 പൗരോഹിത്വം സ്വീകരിച്ച അദ്ദേഹം പോളണ്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ഭക്തി പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ ചെലുത്ത്യത്. 1919 മുതൽ 1922 വരെ ക്രാക്കോവിലെ സെമിനാരിയിൽ അധ്യാപകനായിരുന്നു അദ്ദേഹം.1922 ജനുവരിയിൽ ‘നൈറ്റ്‌സ് ഓഫ് ഗ ഇമ്മാക്കുലേറ്റ്’ ( Knight of the Immaculate ) എന്ന മാസികയ്ക്ക് തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണ ശ്രമങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടു നീങ്ങി. 1927ൽ വാഴ്‌സോയ്ക്ക് സമീപം ഒരു ഫ്രാൻസിസ്‌കൻ ആശ്രമം അദേഹം തുടങ്ങി. 726 അംഗങ്ങളുണ്ടായിരുന്ന ഈ ആശ്രമം ആക്കാലത്തെ ഏറ്റവും വലിയ ഫ്രാൻസിസ്‌കൻ ആശ്രമമായിരുന്നു. 1939ൽ ജർമനി പോളണ്ടിനെ ആക്രമിച്ചപ്പോൾ ഈ ആശ്രമം 3000 പോളണ്ടുകാർക്കും 1500 യഹൂദർക്കും അഭയം നൽകി. 1940ലെ പല മാസങ്ങളിലും ഫാ. കോൾബെയെ നാസീ സൈന്യം അറസ്റ്റു ചെയ്യുകയും താൽക്കാലികമായി വിട്ടയക്കുകയും ചെയ്തു. 1941 ഫെബ്രുവരി 17ന് വീണ്ടും അറസ്റ്റു ചെയ്തു. മേയിൽ നാസി തടങ്കൽ പാളയമായ ഓഷ്വിറ്റ്‌സിലേക്ക് മാറ്റി. ‘16670’ ആയിരുന്നു തടങ്കൽ പാളയത്തിൽ ഫാ. കോൾബെയുടെ നമ്പർ. ദുരിത പൂർണമായ സാഹചര്യത്തിലും പൗരോഹിത്യ കടമകൾ അദ്ദേഹം നിർവഹിച്ചു. സഹതടവുകാർക്ക് ശക്തിയും ധൈര്യവും പകർന്നു. ഒടുവിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണായ കുടുംബനാഥന്റെ ജീവന് പകരമായി സ്വന്തം ജീവൻ നൽകാൻ അവിടെവെച്ച് ഫാ. കോൾബെ സന്നദ്ധനായി. അതേതുടർന്ന് നാസികൾ അദ്ദേഹത്തെ പട്ടിണിക്കിട്ടെങ്കിലും മരിക്കാത്തതിനെ തുടർന്ന് 1941 ഓഗസ്റ്റ് 14ന് മാരക വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 1982 ഒക്ടോബർ 10ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോൾബെയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. #{green->none->b->വിശുദ്ധ മാക്‌സിമില്യൻ കോൾബെയോടൊപ്പം നമുക്കു പ്രാർത്ഥിക്കാം}# വിശുദ്ധ മാക്‌സിമില്യൻ കോൾബയേ, ആത്മീയ ജീവിതം അതിൻ്റെ തീവ്രതയിൽ ജീവിക്കേണ്ട നോമ്പുകാലത്ത് പാപത്തിൽ തുടരാൻ എൻ്റെ ആത്മാവിനെ അനുവദിക്കരുതേ, കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കാൻ എനിക്കവസരം നൽകണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-06-17:21:49.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content: 15709
Category: 1
Sub Category:
Heading: ഇറാഖി ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി ഷിയാ നേതാവുമായുള്ള പാപ്പയുടെ കൂടിക്കാഴ്ച
Content: നജഫ്: തന്റെ ചരിത്രപരമായ ഇറാഖ് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന്‍ ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പ ഇറാഖിലെ ഉന്നത ഷിയാ നേതാവായ ആയത്തൊള്ള അല്‍-സിസ്തനിയുമായി കൂടിക്കാഴ്ച നടത്തി. ബാഗ്ദാദിലെ പുണ്യനഗരം എന്നറിയപ്പെടുന്ന നജഫിലെ സിസ്തനിയുടെ വസതിയില്‍വെച്ച് നടന്ന കൂടിക്കാഴ്ച 50 മിനിറ്റോളം നീണ്ടു. ലോകം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചയില്‍ ഇറാഖിലെ ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയുണ്ടായി. ഇറാഖി ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ മതാധികാരികള്‍ക്കും പങ്കുണ്ടെന്ന്‍ സമ്മതിച്ച അല്‍-സിസ്തനി രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം എല്ലാ ഭരണഘടനാ അവകാശങ്ങളോടും കൂടി പൂര്‍ണ്ണ സുരക്ഷയിലും സമാധാനത്തിലും ജീവിക്കുന്നതിന് വിഘാതമായി നിലനില്‍ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച തന്റെ ആശങ്ക പാപ്പയുമായി പങ്കുവെച്ചുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാഖില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന ഷിയാ നേതാക്കളിലൊരായ അല്‍-സിസ്തനിക്ക് സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സന്ദേശം ആശംസിച്ചുകൊണ്ട് വത്തിക്കാനും പ്രസ്താവന പുറത്തിറക്കിയിരിന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1860888457399787&width=500&show_text=true&height=831&appId" width="360" height="920" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇറാഖിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സമയത്ത് അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബ്ബലര്‍ക്ക് വേണ്ടി സംസാരിച്ചതിന് സിസ്താനിക്കും ഷിയാ വിഭാഗത്തിനും പാപ്പ നന്ദി പറഞ്ഞുവെന്ന് വത്തിക്കാന്‍റെ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ സമാധാനത്തിന്റെ സന്ദേശം മനുഷ്യ ജീവിതത്തിന്റെ വിശുദ്ധിയേയും, ഇറാഖി ജനതയുടെ ഐക്യത്തേയും ഊട്ടി ഉറപ്പിക്കുന്നതാണെന്നും പാപ്പ പറഞ്ഞുവെന്നും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. വത്തിക്കാനും, സിസ്താനിയുടെ ഓഫീസും തമ്മില്‍ നേരത്തെ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ഈ കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായത്. ബുള്ളറ്റ് പ്രൂഫ്‌ കവചിത വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പാപ്പ കൂടിക്കാഴ്ചക്ക് എത്തിയത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ പാപ്പ ഏതാനും ദൂരം നടന്നു സിസ്താനിയുടെ വസതിയിലെത്തുകയായിരിന്നു. പരമ്പരാഗത ഇറാഖി വസ്ത്രമണിഞ്ഞ ഒരു സംഘം പാപ്പയെ സ്വീകരിക്കുവാന്‍ അവിടെ സന്നിഹിതരായിരുന്നു. പാപ്പ വരാന്തയില്‍ പ്രവേശിച്ചപ്പോള്‍ സമാധാനത്തിന്റെ അടയാളമായി വെള്ളരിപ്രാവുകളെ പറത്തിയതും കൂടിക്കാഴ്ചയ്ക്കു മുന്‍പുള്ള വേറിട്ട കാഴ്ചയായി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-06-19:30:55.jpg
Keywords: പാപ്പ, ഇറാഖ
Content: 15710
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ മേജർ ആ‍ർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കൊച്ചിയിലെ ലിസ്സി ആശുപത്രിയിലെത്തിയാണ് കർദ്ദിനാൾ കോവിഡ് വാക്സിനെടുത്തത്. കര്‍ദ്ദിനാളിനൊപ്പം ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു. ആരോഗ്യമേഖലയെ പ്രശംസിച്ച കർദ്ദിനാൾ സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നു പറഞ്ഞു. ഓരോരുത്തരുടെയും നയ പരിപാടികൾ അനുസരിച്ച് ജനങ്ങൾ പ്രതികരിക്കും. സഭയുടെ ആവശ്യങ്ങൾ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എല്ലാ സർക്കാരുകൾക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങൾ വിലയിരുത്തട്ടേയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു. പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുൻനിർത്തി ചില ആവശ്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-03-06-20:33:10.jpg
Keywords: ആലഞ്ചേരി
Content: 15711
Category: 13
Sub Category:
Heading: ക്രൈസ്തവർ രാജ്യത്തിന്റെ ഉപ്പ്: ഇറാഖി പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം
Content: ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവർ, ആ ദേശത്തിൻറെ ഉപ്പാണെന്നും വെല്ലുവിളികളെ നേരിടുന്നതിൽ അവർ അന്നാട്ടിലെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും പ്രസിഡന്റ് ബര്‍ഹാം സാലി ഖാസിം. ഭരണാധികാരികളും പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമൊത്തു നടത്തിയ കൂടിക്കാഴ്ച വേളയിൽ പാപ്പയെ സ്വാഗതം ചെയ്യുകയായിരുന്നു പ്രസിഡൻറ്. പകർച്ചവ്യാധിയുടെ ഫലമായി ലോകത്തിലുണ്ടായിരിക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ മൂലം സന്ദർശനം മാറ്റിവയ്ക്കാൻ നിരവധി ശുപാർശകളും വെല്ലുവിളികളും ഉണ്ടായിട്ടും പാപ്പ ഇറാഖിലെത്തിയതിൽ രാജ്യത്തെ ജനങ്ങൾ അഭിമാനിക്കുന്നുവെന്നും പ്രയാസകരമായ സാഹചര്യങ്ങളെല്ലാം മറികടന്ന പാപ്പായുടെ ഇറാഖ് സന്ദർശനത്തിൻറെ പ്രാധാന്യവും മൂല്യവും ഇരട്ടിയായി വർദ്ധിച്ചുവെന്നും പ്രസിഡൻറ് ബര്‍ഹാം സാലി ഖാസിം പ്രസ്താവിച്ചു. സമാധാനം, സാമൂഹ്യനീതി എന്നിവ സംജാതമാക്കുന്നതിനും അതുപോലെതന്നെ, ദാരിദ്ര്യത്തെ നേരിടുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതിൽ പാപ്പാ വഹിക്കുന്ന സുപ്രധാന പങ്കും, സംഭാഷണം, സഹവർത്തിത്വം, മാനവസാഹോദര്യം എന്നിവ ഉറപ്പാക്കുന്നതിന് പാപ്പ നടത്തുന്ന ഉദാരമായ പരിശ്രമവും എല്ലാവർക്കും അഭിമാനകരവും പ്രചോദനദായക സന്ദേശവുമാണെന്നും അദ്ദേഹം അനുസ്മരിച്ചു. ഭാഗികമല്ല, സമ്പുർണ്ണ സ്വതന്ത്ര പരമാധികാര രാജ്യമായി ഇറാഖിനെ മാറ്റേണ്ടതുണ്ടെന്നും പരാമധികാരത്തോടുള്ള ആദരവിലും മനുഷ്യാവകാശങ്ങളിലും സാമ്പത്തികോദ്ഗ്രഥനത്തിലും അധിഷ്ടിതമായ പ്രാദേശിക വ്യവസ്ഥയുടെ മൗലിക സ്തംഭമായി ഇറാഖ് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image: /content_image/News/News-2021-03-07-09:46:12.jpg
Keywords: ഇറാഖ
Content: 15712
Category: 1
Sub Category:
Heading: സമാധാനത്തിന്റെ പാത പിന്തുടരണം: അബ്രാഹാമിന്റെ ജന്മദേശത്ത് മതനേതാക്കളോട് പാപ്പ
Content: ഊര്‍: പൂര്‍വ്വപിതാവ് അബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. അബ്രാഹാമിന്റെ ജന്മസ്ഥലമായ ഊറില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തീവ്രവാദം മതത്തെ ദുരുപയോഗിക്കുന്‌പോള്‍ വിശ്വാസികള്‍ക്കു നിശബ്ദത പാലിക്കാനാവില്ല. വിവിധ മതവിശ്വാസികളെ ഇറാഖികൾ “മറ്റൊരാളായി” കാണുന്നിടത്തോളം ഒരിക്കലും സമാധാനമുണ്ടാകില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. സുന്നി, ഷിയാ, യെസീദി വിഭാഗങ്ങളിലെ നേതാക്കളും യഹൂദ നേതാക്കളുടെയും സാന്നിധ്യത്തിലായിരിന്നു പാപ്പയുടെ സന്ദേശം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861058284049471&width=500&show_text=true&height=858&appId" width="500" height="858" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ദൈവത്തെ ആരാധിക്കലും അയല്‍ക്കാരെ സ്‌നേഹിക്കലുമാണ് യഥാര്‍ത്ഥ മതധര്‍മമെന്നും സഹോദരീസഹോദരങ്ങളെ വെറുക്കാനായി ദൈവനാമം അശുദ്ധമാക്കലാണ് യഥാര്‍ത്ഥ ദൈവദൂഷണമെന്നും ചൂണ്ടിക്കാട്ടിയ പാപ്പ, ഊറില്‍വച്ചാണ് അബ്രഹാം ദൈവത്തിന്റെ സ്വരം ശ്രവിച്ചതെന്നും ഇവിടെനിന്നാണ് അദ്ദേഹം ചരിത്രത്തെ മാറ്റിമറിച്ച യാത്ര തുടങ്ങിയതെന്നും ആ യാത്രയുടെ ഫലങ്ങളാണു നാമെന്നും പറഞ്ഞു. ദക്ഷിണ ഇറാഖില്‍ നസറിയ നഗരത്തില്‍നിന്ന് 24 കി.മീ ദൂരെയാണ് ഊര്‍. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11.10-ന് പാപ്പാ എത്തിച്ചേർന്നു. അബ്രഹാമിന്‍റെ ചരിത്രം പറയുന്ന ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അറബിയിലുള്ള ആമുഖഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ക്രൈസ്തവ-യഹൂദ-ഇസ്ലാം മതങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രഹാമിന്‍റെ ജന്മദേശമെന്ന നിലയില്‍ ഊര്‍ ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തിരുസഭാ ചരിത്രത്തിലെ മഹത്തായ ജൂബിലി വര്‍ഷമായ 2000-ന് മുന്‍പ് ഉര്‍, സീനായി, ജെറുസലേം എന്നീ സ്ഥലങ്ങള്‍ അടങ്ങുന്ന ചരിത്രപാതയിലൂടെ മൂന്ന്‍ ഘട്ടങ്ങളുള്ള ഒരു സന്ദര്‍ശന പരിപാടിയ്ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ സീനായി, ജെറുസലേം എന്നിവ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായെങ്കിലും യാത്രാ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ വിശുദ്ധന് കഴിഞ്ഞിരിന്നില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-07-10:51:37.jpg
Keywords: പാപ്പ, ഇറാഖ
Content: 15713
Category: 1
Sub Category:
Heading: “ചരിത്രപരവും ധീരവും”: മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ പുകഴ്ത്തി ഗ്രാന്‍ഡ്‌ ഇമാം അഹമദ് തയ്യിബ്
Content: കെയ്റോ/ബാഗ്ദാദ്: തീവ്രവാദി ആക്രമണങ്ങളും, രക്തരൂക്ഷിത കലാപങ്ങളും പതിവായ ഇറാഖ് സന്ദര്‍ശിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച ധൈര്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് ലോകപ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനുമായ അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ്. “ചരിത്രപരവും, ധീരവും” എന്നാണ് പാപ്പയുടെ സന്ദര്‍ശനത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. എന്റെ സഹോദരന്‍ ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപരവും, ധീരതയോടും കൂടിയ ഇറാഖ് സന്ദര്‍ശനം ഇറാഖി ജനതക്ക് സമാധാനത്തിന്റേയും, ഐക്യദാര്‍ഢ്യത്തിന്റേയും, പിന്തുണയുടേയും സന്ദേശമാണ് നല്‍കുന്നതെന്നും, അദ്ദേഹത്തിന്റെ യാത്ര വിജയം വരിക്കുവാനും, മാനവിക സാഹോദര്യത്തിന്റെ പാതയില്‍ ഈ യാത്ര പ്രതീക്ഷിച്ച ഫലം കൈവരിക്കുവാനും സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">My brother <a href="https://twitter.com/Pontifex?ref_src=twsrc%5Etfw">@Pontifex</a>’s historic and courageous visit to Iraq sends a message of peace, solidarity, and support to all Iraqi people. I pray to Almighty Allah to grant him success and that his trip achieves the desired outcome to continue on the path of human fraternity.</p>&mdash; أحمد الطيب (@alimamaltayeb) <a href="https://twitter.com/alimamaltayeb/status/1367775544146866176?ref_src=twsrc%5Etfw">March 5, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇതാദ്യമായാണ് വിശുദ്ധ പത്രോസിന്റെ പിന്‍ഗാമികളില്‍ ഒരാള്‍ ഇറാഖ് സന്ദര്‍ശിക്കുന്നത്. തന്റെ മുന്‍ഗാമികളുടെ ആഗ്രഹമാണ് ഇറാഖ് സന്ദര്‍ശനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ പൂര്‍ത്തീകരിക്കുന്നത്. 2003-ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖില്‍ നടന്ന സൈനീക നടപടിയെ തുടര്‍ന്ന്‍ പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്ക് വേണ്ടിയുള്ള സമാധാനത്തിന്റേയും, സഹവര്‍ത്തിത്വത്തിന്റേയും സന്ദേശവുമായിട്ടാണ് ഇറാഖിന്റെ മണ്ണില്‍ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ സന്ദര്‍ശനം തുടരുന്നത്. ചതുര്‍ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ നാളെ വത്തിക്കാനിലേക്ക് മടങ്ങും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-07-12:49:23.jpg
Keywords: പാപ്പ, ഇറാഖ
Content: 15714
Category: 1
Sub Category:
Heading: ചരിത്രത്താളുകളില്‍ എഴുതപ്പെട്ട് കല്‍ദായ ദേവാലയത്തിലെ പാപ്പയുടെ ബലിയര്‍പ്പണം
Content: ബാഗ്ദാദ്: ചതുര്‍ദിന ഇറാഖ് സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പ ഇന്നലെ ബാഗ്ദാദിലെ സെന്റ് ജോസഫ് കൽദായ കത്തീഡ്രൽ ദേവാലയത്തിൽ ബലിയര്‍പ്പിച്ചപ്പോള്‍ ചരിത്ര താളുകളില്‍ ഇടം നേടിയത് രണ്ടു കാര്യങ്ങള്‍. ഇറാഖിലെ മണ്ണിൽ ആദ്യമായി ഒരു മാർപാപ്പ ബലിയർപ്പിച്ചതിന് വേദിയായതു ഒന്നാമത്തെ പ്രത്യേകതയായപ്പോള്‍ കൽദായ ആരാധനക്രമത്തിൽ ഫ്രാന്‍സിസ് പാപ്പ ആദ്യമായി പങ്കുചേരുന്ന ബലിയർപ്പണം എന്ന സവിശേഷതയാണ് രണ്ടാമതായി ചരിത്ര താളുകളില്‍ എഴുതപ്പെട്ടത്. 2019ലെ റൊമേനിയൻ പര്യടനത്തിൽ പാപ്പ ബൈസന്‍റൈന്‍ ആരാധനക്രമത്തിൽ ദിവ്യബലി അർപ്പിച്ചിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് പൌരസ്ത്യ ആരാധനാക്രമത്തില്‍ പാപ്പ ബലിയര്‍പ്പിക്കുന്നത്. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1418401908508246%2F&show_text=false&width=476" width="476" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പാപ്പ കല്‍ദായ കത്തീഡ്രലില്‍ എത്തിചേര്‍ന്നത്. പാത്രിയർക്കീസ് ​​കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനത്തെ അഭിമാനകരമെന്ന് വിശേഷിപ്പിച്ചു. പീഡിപ്പിക്കപ്പെടുന്നവരും ദരിദ്രരും വിലപിക്കുന്നവരും അനുഗ്രഹിക്കപ്പെടുന്നുവെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ കല്‍ദായ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. കോവിഡ് 19 തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GTS5uCZgkQK2f843ZtoKJq}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-07-15:37:15.jpg
Keywords: പാപ്പ, ഇറാഖ
Content: 15715
Category: 22
Sub Category:
Heading: ജോസഫ് - ദൈവീക പദ്ധതികളുടെ കാര്യസ്ഥൻ
Content: ദൈവിക പദ്ധതികളുടെ കാര്യസ്ഥനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ദൈവ പിതാവ് ഭൂമിയിൽ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിച്ച കാര്യസ്ഥൻ യൗസേപ്പിതാവായിരുന്നു. ദൈവ പിതാവിൻ്റെ ഏറ്റവും വിശിഷ്ട സമ്പത്തായിരുന്ന ഏക ജാതനായ ഈശോ മിശിഹായെ ലോക രക്ഷയ്ക്കായി ഭൂമിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ ആ പുത്രനു ഒരു വളർത്തു പിതാവിനെ നൽകി യൗസേപ്പിൻ്റെ കാര്യസ്ഥതയെ ഒരു ശ്രേഷ്ഠമായ പദവിയാക്കി ദൈവ പിതാവു മാറ്റി. ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തോടു സഹകരിക്കാൻ സ്വർഗ്ഗീയ പിതാവ് കണ്ടെത്തിയ വിശ്വസ്തനും ഉത്തമനുമായ കാര്യസ്ഥനായിരുന്നു യൗസേപ്പിതാവ്. കാര്യസ്ഥനു സ്വന്തമായി ഇഷ്ടാനിഷ്ടങ്ങളില്ല. യജമാനൻ്റെ ഹിതം സ്വന്തം ജീവിതത്തിലേക്കു പകർത്തിയെഴുതുക മാത്രമാണ് അവൻ്റെ ചുമതല. സാഹചര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും മാർഗ്ഗങ്ങൾ സുഗമവും ദുർഘടവും ആയപ്പോഴും, ഭാവി പ്രശോഭിതവും ഇരുളടഞ്ഞതുമായിപ്പോഴും യൗസേപ്പിതാവ് തൻ്റെ ഉടയവനായ സ്വർഗ്ഗീയ പിതാവിൻ്റെ ഹിതം വിശ്വസ്തയോടെ നിറവേറ്റി. യജമാനൻ്റെ ആഗ്രഹങ്ങളെ പിൻതുടരണമെങ്കിൽ നിരന്തരമായ ജാഗ്രതയും സന്നദ്ധതയും ആവശ്യമായിരുന്നു. വിശുദ്ധമായ നിശബ്ദതയിലൂടെ യൗസേപ്പ് അതു നിരന്തരം തിരിച്ചറിഞ്ഞിരുന്നു. അതിനാൽ കെടുകാര്യസ്ഥതയോ അലംഭാവമോ ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. യൗസേപ്പിതാവിനെപ്പോലെ ദൈവം നമ്മളെ ഭരമേല്പിച്ചിരിക്കുന്ന പദ്ധതികളുടെ വിശ്വസ്തരായ കാര്യസ്ഥരും/ കാര്യസ്ഥകളുമാകാൻ നമുക്കു പരിശ്രമിക്കാം. "കാര്യസ്ഥന്മാര്‍ക്കു വിശ്വസ്‌തതകൂടിയേ തീരൂ."(1 കോറി‌ 4 : 2).
Image: /content_image/SeasonalReflections/SeasonalReflections-2021-03-07-20:52:49.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ