category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമാധാനത്തിന്റെ പാത പിന്തുടരണം: അബ്രാഹാമിന്റെ ജന്മദേശത്ത് മതനേതാക്കളോട് പാപ്പ
Contentഊര്‍: പൂര്‍വ്വപിതാവ് അബ്രഹാമിന്റെ പാരന്പര്യം അവകാശപ്പെടുന്ന മതങ്ങള്‍ സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. അബ്രാഹാമിന്റെ ജന്മസ്ഥലമായ ഊറില്‍ നടന്ന മതാന്തര സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. തീവ്രവാദം മതത്തെ ദുരുപയോഗിക്കുന്‌പോള്‍ വിശ്വാസികള്‍ക്കു നിശബ്ദത പാലിക്കാനാവില്ല. വിവിധ മതവിശ്വാസികളെ ഇറാഖികൾ “മറ്റൊരാളായി” കാണുന്നിടത്തോളം ഒരിക്കലും സമാധാനമുണ്ടാകില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. സുന്നി, ഷിയാ, യെസീദി വിഭാഗങ്ങളിലെ നേതാക്കളും യഹൂദ നേതാക്കളുടെയും സാന്നിധ്യത്തിലായിരിന്നു പാപ്പയുടെ സന്ദേശം. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2F1861058284049471&width=500&show_text=true&height=858&appId" width="500" height="858" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ദൈവത്തെ ആരാധിക്കലും അയല്‍ക്കാരെ സ്‌നേഹിക്കലുമാണ് യഥാര്‍ത്ഥ മതധര്‍മമെന്നും സഹോദരീസഹോദരങ്ങളെ വെറുക്കാനായി ദൈവനാമം അശുദ്ധമാക്കലാണ് യഥാര്‍ത്ഥ ദൈവദൂഷണമെന്നും ചൂണ്ടിക്കാട്ടിയ പാപ്പ, ഊറില്‍വച്ചാണ് അബ്രഹാം ദൈവത്തിന്റെ സ്വരം ശ്രവിച്ചതെന്നും ഇവിടെനിന്നാണ് അദ്ദേഹം ചരിത്രത്തെ മാറ്റിമറിച്ച യാത്ര തുടങ്ങിയതെന്നും ആ യാത്രയുടെ ഫലങ്ങളാണു നാമെന്നും പറഞ്ഞു. ദക്ഷിണ ഇറാഖില്‍ നസറിയ നഗരത്തില്‍നിന്ന് 24 കി.മീ ദൂരെയാണ് ഊര്‍. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11.10-ന് പാപ്പാ എത്തിച്ചേർന്നു. അബ്രഹാമിന്‍റെ ചരിത്രം പറയുന്ന ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അറബിയിലുള്ള ആമുഖഗീതത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ക്രൈസ്തവ-യഹൂദ-ഇസ്ലാം മതങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രഹാമിന്‍റെ ജന്മദേശമെന്ന നിലയില്‍ ഊര്‍ ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ നിരവധി തവണ പരാമര്‍ശിക്കപ്പെടുന്നുണ്ട്. തിരുസഭാ ചരിത്രത്തിലെ മഹത്തായ ജൂബിലി വര്‍ഷമായ 2000-ന് മുന്‍പ് ഉര്‍, സീനായി, ജെറുസലേം എന്നീ സ്ഥലങ്ങള്‍ അടങ്ങുന്ന ചരിത്രപാതയിലൂടെ മൂന്ന്‍ ഘട്ടങ്ങളുള്ള ഒരു സന്ദര്‍ശന പരിപാടിയ്ക്കു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പദ്ധതിയിട്ടിരുന്നു. എന്നാൽ സീനായി, ജെറുസലേം എന്നിവ സന്ദര്‍ശിക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായെങ്കിലും യാത്രാ പദ്ധതിയുടെ ഒന്നാം ഘട്ടമായ ഉര്‍ സന്ദര്‍ശിക്കുവാന്‍ വിശുദ്ധന് കഴിഞ്ഞിരിന്നില്ല. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GoZnT378orJKXZ1csaFmVb}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-07 10:45:00
Keywordsപാപ്പ, ഇറാഖ
Created Date2021-03-07 10:51:37