Contents
Displaying 15381-15390 of 25125 results.
Content:
15746
Category: 22
Sub Category:
Heading: ജോസഫ് - ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പൻ
Content: യൗസേപ്പിതാവ് മനുഷ്യ വംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പനാണ്. മനുഷ്യരാരിശിയോടുള്ള ദൈവ പിതാവിൻ്റെ കടുത്ത വാത്സല്യമായിരുന്നല്ലോ ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൻ്റെ അടിസ്ഥാനം. സ്വർഗ്ഗീയ പിതാവ് തൻ്റെ ഏകജാതനെ ഭൂമിയിലേക്കു അയ്ക്കാൻ തീരുമാനിച്ചപ്പോൾ തൻ്റെ പ്രതിനിധിയായി ഈശോയ്ക്കു വാത്സല്യവും കരുതലും നൽകാൻ ദൈവം തിരഞ്ഞെടുത്തത് നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരനായ യൗസേപ്പിതാവിനെയാണ്. അതിശയം നിറഞ്ഞ വാക്കുകളെക്കാൾ വാത്സല്യം നിറഞ്ഞ കരുതലുകൾ നൽകി ദൈവപുത്രനെ ഭൂമിയിൽ ശുശ്രൂഷിച്ചു യൗസേപ്പിതാവ് ദൈവ പിതാവിൻ്റെ ഭൂമിയിലെ ഏക പ്രതിനിധിയായി. ആർക്കും എപ്പോഴും പ്രായഭേദമില്ലാതെ സമീപിക്കാൻ പറ്റുന്ന വ്യക്തി. യൗസേപ്പിതാവിൻ്റെ വാത്സല്യം നമ്മുടെ ഭയാശങ്കകളെ ദൂരെയകറ്റുകയും ജീവിതത്തിനു സുസ്ഥിരത സമ്മാനിക്കുകയും ചെയ്യുന്നു. യഥാർത്ഥമായ വാത്സല്യം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യും. ഒന്നു വിളിച്ചാൽ ഓടിയെത്തുകയും കരഞ്ഞാൽ കണ്ണീർ തുടയ്ക്കുകയും പ്രതീക്ഷിക്കാത്ത സ്നേഹം കൊണ്ടു മക്കളെ തോൽപ്പിക്കുകയും ചെയ്യുന്ന അപ്പന്മാർ യൗസേപ്പിതാവിൻ്റെ ഇന്നിൻ്റെ പ്രതീകങ്ങളാണ്. ഇനിയും കൈമോശം വന്നു ചേർന്നിട്ടില്ലാത്ത നിഷ്കളങ്കമായ വാത്സല്യത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ ഓരോ തിരുസ്വരൂപവും ചിത്രവും. നിഷ്കളങ്ക വാത്സല്യം അന്യോന്യം പകരുന്ന സമൂഹങ്ങളും കുടുംബങ്ങളും മാത്രമേ യൗസേപ്പിതാവിനു പ്രീതികരമാകും
Image: /content_image/SeasonalReflections/SeasonalReflections-2021-03-11-18:41:15.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ

15747
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ പോൾ ആറാമൻ പാപ്പ (1897- 1978)
Content: ജിയോവനി മോന്തീനി എന്ന പോള്‍ ആറാമന്‍ പാപ്പ 1897 സെപ്തംബര്‍ 26-ന് വടക്കെ ഇറ്റലിയിലെ ബ്രേഷ്യയിലാണ് ജനിച്ചു. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.1958ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 1963 ജൂൺ 21 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ 1978 വരെ ആ ചുമതല വഹിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാന ഘട്ടത്തിൽ സഭയെ നയിച്ചതും ബിഷപ് സിനഡു സ്ഥാപിക്കുകയും ചെയ്തതു പോൾ ആറാമൻ പാപ്പയുടെ ഭരണ നേട്ടമാണ്. 1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി പ്രവചിച്ച വ്യക്തിയാണ് പോൾ ആറാമൻ പാപ്പ. മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിൽ കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളുടെ സമൂഹത്തിൽ വരുത്ത സ്വാധീനത്തെക്കുറിച്ചു പാപ്പ അന്നേ പ്രവചിച്ചിരുന്നു. Evangelii Nuntiandi (One Proclaiming the Gospel) എന്ന അപ്പസ്തോലിക പ്രബോധനം സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ " ഇന്നത്തെ കാലഘട്ടത്തിനു വേണ്ടി എഴുതപ്പെട്ട ഏറ്റവും വലിയ അജപാലന പ്രബോധനമാണത്.” വിമാനത്തിൽ യാത്ര ചെയ്ത ആദ്യ മാർപാപ്പ പോൾ ആറാമനാണ്. അമേരിക്കയും ഇന്ത്യയും സന്ദർശിച്ച ആദ്യ മാർപാപ്പയും പോൾ ആറാമൻ തന്നെ. 2014 ഒക്ടോബർ 19 നു വാഴ്ത്തപ്പെട്ടവനായും 2018 ഒക്ടോബർ പതിനാലാം തീയതി വിശുദ്ധനായും പ്രഖ്യാപിച്ചു. #{black->none->b->വിശുദ്ധ പോൾ ആറാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ പോൾ ആറാമൻ പാപ്പയേ, നോമ്പുകാലത്തു ഞങ്ങളെയും ഞങ്ങൾക്കുള്ളവയേയും മറ്റുള്ളവരുമായി പ്രത്യേകിച്ച് ദരിദ്രരുമായി പങ്കു വയ്ക്കുവാനുള്ള കൃപ ഈശോയിൽ നിന്നു ഞങ്ങൾക്കു നേടിത്തരണമേ.
Image: /content_image/SocialMedia/SocialMedia-2021-03-11-18:47:18.jpg
Keywords: ഫാ ജെയ്സൺ

15748
Category: 13
Sub Category:
Heading: മരണത്തിനു തൊട്ടുമുന്‍പ് സഭയുടെ അപൂര്‍വ്വ പ്രേഷിതയായി തെരെസിറ്റ പത്താം വയസ്സില്‍ യാത്രയായി
Content: മാഡ്രിഡ്, സ്പെയിന്‍: ആശുപത്രി കിടക്കയില്‍ മരണത്തിന് തൊട്ടുമുന്‍പ് സ്പെയിനിലെ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി കത്തോലിക്ക മിഷ്ണറിയാകുവാനുള്ള തന്റെ സ്വപ്നം നിറവേറ്റി നിത്യതയിലേക്ക് യാത്രയായ വാര്‍ത്ത ക്രിസ്തീയ മാധ്യമങ്ങളില്‍ ഇടംനേടുന്നു. ബ്രെയിന്‍ ട്യൂമറുമായുള്ള 3 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ മാര്‍ച്ച് 7 ഞായറാഴ്ച ദൈവസന്നിധിലേക്ക് യാത്രയായ തെരെസിറ്റ കാസ്റ്റില്ലോ ഡി ഡിയഗോ എന്ന കുഞ്ഞു പ്രേഷിത മാഡ്രിഡിലെ ലാ പാസ് ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ലോകത്തിന് നല്‍കിയത് ദൈവസ്നേഹത്തിന്റേയും, വിശ്വാസത്തിന്റേയും അപൂര്‍വ്വസാക്ഷ്യമായിരിന്നു. ലോക രോഗീ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 11-ന് മാഡ്രിഡ് അതിരൂപതയുടെ എപ്പിസ്കോപ്പല്‍ വികാരിയായ ഫാ. ഡോണ്‍ ഏഞ്ചല്‍ കാമിനോ ലാമേല മാഡ്രിഡിലെ ആശുപത്രി സന്ദര്‍ശിച്ചതോടെയാണ് തെരെസിറ്റയുടെ കഥ ആദ്യമായി പുറംലോകം അറിയുന്നത്. ആശുപത്രിയിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം അവിടത്തെ ചാപ്ലൈന്റെ നിര്‍ദ്ദേശപ്രകാരമാണ് തലച്ചോറിലെ മുഴ നീക്കം ചെയ്യുന്നതിനായി തൊട്ടടുത്ത ദിവസം ഓപ്പറേഷന്‍ നിശ്ചയിക്കപ്പെട്ട തെരെസിറ്റയെ താന്‍ സന്ദര്‍ശിച്ചതെന്ന്‍ റവ. കാമിനോ തന്റെ വികാരിയത്തിലെ വിശ്വാസികള്‍ക്കെഴുതിയ കത്തില്‍ പറയുന്നു. നിനക്കായി യേശുവിനെ കൊണ്ടുവരുവാന്‍ മാഡ്രിഡ് മെത്രാപ്പോലീത്തയാണ് തന്നെ അയച്ചിരിക്കുന്നതെന്ന്‍ അറിയിച്ച റവ. കാമിനോയോട് താന്‍ ഈശോയെ അഗാധമായി സ്നേഹിക്കുന്നുണ്ടെന്നും ഒരു പ്രേഷിതയാകാവാനുള്ള തന്റെ ചിരകാല അഭിലാഷവും ഈ കുഞ്ഞ് മാലാഖ വെളിപ്പെടുത്തുകയായിരിന്നു. ഈ ആഗ്രഹത്തിന് മുന്നില്‍ ആദ്യം പതറിപ്പോയെങ്കിലും റവ. കാമിനോ ഉടനെ മറുപടി നല്‍കി. ഇപ്പോള്‍ തന്നെ ഞാന്‍ നിന്നെ കത്തോലിക്കാ സഭയുടെ മിഷ്ണറിയായി നിയമിക്കുന്നുവെന്നും, മിഷ്ണറി കുരിശോടുകൂടിയ നിയമന സര്‍ട്ടിഫിക്കറ്റ് ഉച്ചകഴിഞ്ഞ് നല്‍കാമെന്നുമായിരിന്നു അദ്ദേഹത്തിന്റെ മറുപടി. രോഗീലേപനവും വിശുദ്ധ കുര്‍ബാനയും, അപ്പസ്തോലിക ആശീര്‍വാദവും നല്‍കിയ ശേഷമാണ് റവ. കാമിനോ ആശുപത്രിയില്‍ നിന്ന്‍ പിന്‍വാങ്ങിയത്. തെരെസിറ്റയുടെ കഥ കേട്ടശേഷം വിശ്വാസികളും, അല്ലാത്തവരില്‍ നിന്നും നിരവധി കത്തുകളാണ് തനിക്ക് ലഭിക്കുന്നതെന്നു വെളിപ്പെടുത്തിയിരിന്ന അദ്ദേഹം തെരെസിറ്റാക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തന്റെ വികാരിയത്തിലെ മുഴുവന്‍ വിശ്വാസികളോടും അഭ്യര്‍ത്ഥിച്ചിരിന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം ദൈവത്തിന്റെ പദ്ധതി വേറെയായിരിന്നു. മാര്‍ച്ച് 7 ഞായറാഴ്ച അവള്‍ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. ഇനി കുഞ്ഞ് മാലാഖ സ്വര്‍ഗ്ഗീയ സന്നിധിയില്‍ തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് വിശ്വാസികള്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-11-19:21:53.jpg
Keywords: സാക്ഷ്യ

15749
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനു അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ്
Content: വാഷിംഗ്ടൺ ഡിസി: സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും, അനുരഞ്ജനത്തിന്റേയും തീര്‍ത്ഥാടകനായി ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പ ഇറാഖില്‍ നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനും, ഉന്നത ഷിയാ നേതാവുമായി നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ചക്കും പ്രശംസയും അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന പുറത്ത്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ബൈഡന്‍ തന്റെ പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്. പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന ജനമസ്ഥലം ഉള്‍പ്പെടെയുള്ള പുരാതന പുണ്യസ്ഥലങ്ങളില്‍ പാപ്പ നടത്തിയ സന്ദര്‍ശനവും നജഫില്‍ വെച്ച് ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍-സിസ്താനിയുമായി നടത്തിയ കൂടിക്കാഴ്ചയും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമവും അസഹിഷ്ണുതയും സഹിച്ച നഗരമായ മൊസൂളില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയും മുഴുവന്‍ ലോകത്തേയും സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പ്രതീകമാണെന്നു ഇക്കഴിഞ്ഞ തിങ്കളാഴ്ച പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു. മതപരവും വംശീയവുമായ വൈവിധ്യത്തില്‍ മുങ്ങിയ നാടാണ് ഇറാഖൈന്നും, ലോകത്തെ ഏറ്റവും പഴക്കമേറിയതും വൈവിധ്യമുള്ളതുമായ ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് ഇറാഖിലേതെന്നും പറഞ്ഞുകൊണ്ടാണ് ബൈഡന്റെ പ്രസ്താവന ആരംഭിക്കുന്നത്. ‘സാഹോദര്യം സഹോദരനെ കൊല്ലുന്നതിനേക്കാള്‍ ശാശ്വതവും, പ്രതീക്ഷ മരണത്തേക്കാള്‍ കൂടുതല്‍ ശക്തവും, സമാധാനം യുദ്ധത്തേക്കാള്‍ കൂടുതല്‍ ശക്തവുമാണ്’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ചരിത്രപരവും ഇറാഖിനെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹവുമായിരുന്നെന്ന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഈ അനുസ്മരണീയമായ സന്ദര്‍ശനത്തേ വിജയകരമായി സംഘടിപ്പിക്കുവാന്‍ ഇറാഖി സര്‍ക്കാരും ജനങ്ങളും കാണിച്ച ശുഷ്കാന്തിയേയും, ആസൂത്രണ മികവിനേയും അഭിനന്ദിക്കുന്നതോടൊപ്പം, മതപരമായ സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ കാണിച്ച അര്‍പ്പണബോധത്തെ ആദരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ‘നൂറ്റാണ്ടിലെ യാത്ര’ എന്ന് വിശേഷിപ്പിക്കാവുന്ന മാര്‍ച്ച് 5-ന് ആരംഭിച്ച പാപ്പയുടെ ഇറാഖ് സന്ദര്‍ശനം എട്ടിനാണ് സമാപിച്ചത്.
Image: /content_image/News/News-2021-03-11-22:02:33.jpg
Keywords: പാപ്പ, ഇറാഖ

15750
Category: 9
Sub Category:
Heading: പ്രത്യാശയുടെ നാളെയെ പകർന്ന് നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ: ഫാ.നടുവത്താനിയിലിനൊപ്പം ആത്മാഭിഷേകത്തിന്റെ നിറപുഞ്ചിരിയോടെ സിസ്റ്റർ എയ്മി എമ്മാനുവേൽ
Content: വർത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച് സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ ,പുതുജീവനും പ്രതീക്ഷയുമേകി ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് , ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന, വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാ മാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക . മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. കൺവെൻഷനിൽ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ പ്രമുഖ വചന ശുശ്രൂഷകയും സ്നേഹമാകുന്ന വാക്കാലും പ്രവർത്തിയാലും കാലഘട്ടത്തിന്റെ ദൈവികോപകരണമായി വർത്തിക്കുന്ന സിസ്റ്റർ എയ്മി എമ്മാനുവൽ ,സെഹിയോൻ യുകെ മിനിസ്ട്രിയുടെ പ്രശസ്ത ആധ്യാത്മിക ശുശ്രൂഷക ബാർബറ ലെബ്രോസ് എന്നിവർ യഥാക്രമം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്സിൻ എന്നും എപ്പോഴും സ്വീകരിക്കുകവഴി, മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും ഓൺലൈനിൽ കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 മാർച്ച് 13 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. > #{green->none->b->കൂടുതൽ വിവരങ്ങൾക്ക്: }# >> ജോൺസൺ +44 7506 810177 >> അനീഷ് 07760 254700 >>> ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2021-03-12-09:56:08.jpg
Keywords: രണ്ടാം ശനി

15751
Category: 18
Sub Category:
Heading: പൗരസ്ത്യ വിദ്യാപീഠത്തില്‍ ബിരുദദാനം നടത്തി
Content: കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍നിന്നു ദൈവശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു ബിരുദവും ബിരുദാനന്തര ബിരുദങ്ങളും സമ്മാനിച്ചു. കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു ബിരുദാനന്തര ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിന്റെ ബിരുദദാനവും നടത്തപ്പെട്ടു. പൗരസ്ത്യവിദ്യാപീഠം വൈസ് ചാന്‍സലറും കോട്ടയം ആര്‍ച്ച്ബിഷപ്പുമായ മാര്‍ മാത്യു മൂലക്കാട്ടാണു ബിരുദദാനം നിര്‍വഹിച്ചത്. റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കു സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ. ഡോ. തോമസ് ചാത്തന്‍പറന്പില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കി. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ.ഡോ. സ്‌കറിയ കന്യാകോണില്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ.ഡോ ജെയിംസ് തലച്ചെല്ലൂര്‍, രജിസ്ട്രാര്‍ റവ.ഡോ സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-12-10:15:32.jpg
Keywords: പൗരസ്

15752
Category: 13
Sub Category:
Heading: വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുത്ത് കര്‍ത്താവിന്റെ സുവിശേഷവുമായി ഡാനിയേല്‍ അച്ചന്‍ ഛത്തീസ്ഗഡില്‍: കുറിപ്പ് വൈറല്‍
Content: തിരുവനന്തപുരം: പ്രമുഖ വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിനെ കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തും ബാലരാമപുരം ഇടവക വികാരിയുമായ ഫാ. ഷീന്‍ പാലക്കുഴി എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അപ്രതീക്ഷിതമായ തന്നെ സന്ദര്‍ശിച്ച ഡാനിയേല്‍ അച്ചനെ കുറിച്ചും വെല്ലുവിളികളെ അതിജീവിച്ചു അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സുവിശേഷവത്ക്കരണ ശുശ്രൂഷകളെ കുറിച്ചുമാണ് പോസ്റ്റില്‍ വിവരിച്ചിരിക്കുന്നത്. നമ്മുടെ സ്വന്തം നാട്ടിൽ ഒരു സേഫ് സോണിലിരുന്ന് ക്രിസ്തുവിന്റെ പേരിൽ നാം അനാവശ്യമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെ രാജ്യത്തിന്റെ മറ്റൊരറ്റത്ത് ഒരു ഡെയിഞ്ചർ സോണെന്നു വിളിക്കാവുന്ന ഒരിടത്ത് സുവിശേഷത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഉണ്ടെന്നും അവിടങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് അത്ഭുതകരമായ അനുഭവത്തിലൂടെയുമാണെന്ന് ഡാനിയേല്‍ അച്ചന്‍ വിവരിച്ചതായി ഫാ. ഷീന്‍ പാലക്കുഴിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭാരതത്തിന്റെ സമരിയൻ ഗ്രാമങ്ങളിൽ നസ്രായനേക്കുറിച്ച് ഇനിയും കേൾക്കാത്തവരുടെ പക്കലേക്കു പോകാൻ ആഗ്രഹിക്കുന്ന കാലയളവില്‍ പരിശുദ്ധാത്മാവ് സംസാരിച്ചത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ആസ്ഥാനമായുള്ള രൂപതാധ്യക്ഷന്‍ ജേക്കബ് മാർ ബർണ്ണബാസ് തിരുമേനിയാണെന്ന് ഫാ. ഡാനിയേല്‍ വെളിപ്പെടുത്തിയതായും പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ വിധത്തില്‍ എഴുതിയിരിക്കുന്ന പോസ്റ്റു ചുരുങ്ങിയ സമയം കൊണ്ട് നൂറുകണക്കിന് ആളുകളാണ് നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുറിപ്പു വായിക്കുമ്പോൾ ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് അസ്വസ്ഥതയുമുണ്ടാകുമെന്നും ക്രിസ്തുവിനു സംഭവിച്ചതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലാത്തവർക്ക് എന്തു ഭയപ്പെടാൻ എന്ന സുദൃഡമായ വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. #{green->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ: }# അവധി ദിവസത്തിന്റെ ആലസ്യത്തിലാണ്ടു കിടന്ന ബാലരാമപുരത്തെ പള്ളിമേടയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നു പ്രഭാതത്തിൽ അസാധാരണക്കാരനായ ആ അതിഥി വന്നു കയറിയത്. ദൈവത്തെ അത്ര അകലെയല്ലാതെ അനുഗമിക്കാൻ ശ്രമിക്കുന്ന ഒരാൾ- പ്രിയപ്പെട്ട ഡാനിയേൽ പൂവണ്ണത്തിലച്ചൻ! ഒപ്പം അദ്ദേഹത്തിന്റെ ആത്മീയ സഹയാത്രികൻ കൂടിയായ ആദർശച്ചനും. ഒരു യാത്രയ്ക്കിടയിൽ അവിചാരിതമായി സംഭവിച്ച സന്ദർശനമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ അതത്ര യാദൃശ്ചികമല്ലെന്നു തോന്നി. ദൈവം നയിക്കുന്ന പൗരോഹിത്യ വഴികളിൽ അങ്ങിങ്ങായി ഇത്തിരി ദൂരം ഒരുമിച്ചു സഞ്ചരിക്കാൻ നിയോഗമുണ്ടായ, ഒട്ടും പ്രധാനപ്പെട്ടവനല്ലാത്ത ഒരു പഴയ ചങ്ങാതിയെ തേടി, തന്റെ തിരക്കിട്ട ശുശ്രൂഷകൾക്കിടയിൽ നിന്ന്, ഒരു ധ്യാനഗുരു കൂടിയായ അദ്ദേഹം വന്നെത്തിയെങ്കിൽ ദൈവത്തിന് എന്നോടെന്തോ പറയാനുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹം ഛത്തിസ്ഗഡിലായിരുന്നു. ഇപ്പോൾ അങ്ങനെയാണ്. എല്ലാമാസവും പകുതിയോളം ദിവസങ്ങൾ അവിടെയാണ്. അവിടെയൊരു ചെറിയ ഗ്രാമത്തിൽ കുറെ പാവപ്പെട്ട മനുഷ്യരുണ്ട്. അവിടെ അവർക്കൊപ്പം വളരെ പരിമിതമായ സൗകര്യങ്ങളിൽ താമസിച്ച് അവരോടു ദൈവത്തെക്കുറിച്ചു പറയുന്നു. അവരാരും ക്രിസ്തുവിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടില്ല. വെളുത്ത നീളൻ കുപ്പായമിട്ട വൈദികരേയോ സന്യാസിനിമാരേയോ കണ്ടിട്ടില്ല. സഭയെക്കുറിച്ചു കേട്ടിട്ടില്ല. പൊക്കം കുറഞ്ഞ ചെറിയ വീടുകൾ. കുടിക്കാൻ ഘനജലം. ശൗചാലയങ്ങളേയില്ല. അതിതീവ്രമായ ഉത്തരേന്ത്യൻ കാലാവസ്ഥ. "ക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ എന്തൊരു തിളക്കമാണെന്നറിയാമോ അവരുടെ കണ്ണുകളിൽ! ഡാനിയേലച്ചൻ ആവേശത്തോടെ പറഞ്ഞുതുടങ്ങി. "വിരിച്ചു കെട്ടിയ ഒരു തുണിക്കീറിന്റെ തണലിൽ, വെറും നിലത്തു ചമ്രം പടഞ്ഞിരുന്ന് അവർ കാതോർക്കുകയാണ്. ദൈവം സ്നേഹമാണെന്നും ദൈവം നിങ്ങൾക്കു വേണ്ടി മരിച്ചു' എന്നൊക്കെ ലളിതമായി പറഞ്ഞു കൊടുക്കുമ്പോൾത്തന്നെ പൊട്ടിക്കരയുന്ന മനുഷ്യർ. ഓർക്കുമ്പോൾ കുറ്റബോധം തോന്നേണ്ട ഒരു കാര്യമുണ്ട്. ഇവിടെ നമ്മുടെ സ്വന്തം നാട്ടിൽ ഒരു സേഫ് സോണിലിരുന്ന് ക്രിസ്തുവിന്റെ പേരിൽ നാം അനാവശ്യമായ തർക്കവിതർക്കങ്ങളിൽ ഏർപ്പെടുമ്പോൾ, അവിടെ നമ്മുടെ രാജ്യത്തിന്റെ മറ്റൊരറ്റത്ത് ഒരു ഡെയിഞ്ചർ സോണെന്നു വിളിക്കാവുന്ന ഒരിടത്ത് അവർ സുവിശേഷത്തിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുകയാണ്!" കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളോടുമായി പിന്നീടദ്ദേഹം ചോദിച്ച ചോദ്യങ്ങൾ ഹൃദയത്തെ വല്ലാതെ പൊള്ളിച്ചു കളഞ്ഞു. "സുവിശേഷത്തിനായുള്ള അവരുടെ വിശപ്പും ദാഹവും നമ്മെ അൽപ്പം പോലും ഭാരപ്പെടുത്താത്തത് എന്തുകൊണ്ടാണ്? റീത്തു വ്യത്യാസങ്ങൾക്കപ്പുറത്ത് ഇന്ത്യയുടെ സുവിശേഷവൽക്കരണമെന്ന ദൗത്യം നമ്മെ തെല്ലും ദണ്ഡിപ്പിക്കാത്തത് എന്തുകൊണ്ടാണ്? ഗൗരവമാർന്ന ഈ നിയോഗത്തെ നാം കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?" ചാട്ടുളി പോലെ ചോദ്യങ്ങളുതിർക്കുന്തോറും അദ്ദേഹത്തിന്റെ തീക്ഷ്ണ മിഴികളിൽ ആത്മാവിന്റെ അഗ്നി ചിതറുന്നത് ഞാൻ കണ്ടു. "അച്ചന്റെ വചന സന്ദേശങ്ങൾക്കു കാതോർത്ത് പതിനായിരങ്ങൾ ഇവിടെ കാത്തു നിൽക്കുമ്പോൾ അതൊക്കെ വിട്ടിട്ട് എന്താണിപ്പോ ഇങ്ങനെ ചിന്തിക്കാൻ?" എനിക്ക് ആകാംക്ഷ അടക്കാനായില്ല. "ഇതൊരു പുതിയ ചിന്തയൊന്നുമല്ല. ഏറെ നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പരിശുദ്ധാത്മ പ്രേരണയാണ്. കുറേ നാളുകൾക്കു മുമ്പ്, വ്യക്തിപരമായ ചില ആന്തരിക സംഘർഷങ്ങളുടെ സഹനവഴികളിലൂടെ കടന്നുപോകാൻ ദൈവം എനിക്കൊരവസരം തന്നു. നാളുകളോളം അതെന്നെ വല്ലാതെ ക്ലേശിപ്പിച്ചു. ഞാൻ ദൈവത്തോടു ചോദിച്ചു, 'ദൈവമേ എന്താണീ സഹനത്തിന്റെ അർത്ഥം?' കടുത്ത ആത്മസംഘർഷത്തിന്റെ ആ നാളുകളിൽ ദൈവം എന്നോടു സംസാരിച്ചു. അപ്പസ്തോല പ്രവർത്തനങ്ങളിൽ എനിക്കുള്ള ഉത്തരം രേഖപ്പെടുത്തിയിരിക്കുന്നത് പരിശുദ്ധാത്മാവ് എനിക്കു കാണിച്ചു തന്നു. 'ജറുസലേമിൽ വലിയ പീഡനങ്ങളുണ്ടായപ്പോൾ അപ്പസ്തോലൻമാരുൾപ്പെടുന്ന ആദിമ ക്രിസ്തീയ സമൂഹം സമരിയായിലേക്കും മറ്റു പട്ടണങ്ങളിലേക്കും പോവുകയും അവിടെയുള്ള ആളുകളോട് ക്രിസ്തുവിനെക്കുറിച്ച് പറയുകയും ചെയ്തു.' അതെനിക്കുള്ള സന്ദേശമായി എനിക്കു തോന്നി. 'പോകണം! ഭാരതത്തിന്റെ സമരിയൻ ഗ്രാമങ്ങളിൽ നസ്രായനേക്കുറിച്ച് ഇനിയും കേൾക്കാത്തവരുടെ പക്കലേക്കു പോകാൻ ഇനി വൈകിക്കൂടാ!' ആ നിയോഗത്തിൽ കൂടുതൽ തീക്ഷണമായി പ്രാർത്ഥിച്ചു. ആത്മീയ പിതാക്കൻമാരെ കണ്ടു. ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം കിട്ടാൻ ആ കാലയളവിൽ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു." അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ ദൈവം മനുഷ്യരോടു സംസാരിക്കുന്ന വഴികളെക്കുറിച്ചോർത്ത് ഞാൻ അദ്ഭുതപ്പെട്ടു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി ഡാനിയേലച്ചൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന സമയത്താണ് അഭിവന്ദ്യ ജേക്കബ് മാർ ബർണ്ണബാസ് തിരുമേനിയെ അദ്ദേഹം യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡൽഹി ആസ്ഥാനമായുള്ള രൂപതയുടെ അധ്യക്ഷനാണദ്ദേഹം. വളരെ പാവപ്പെട്ട കുറേ മിഷനുകളുണ്ട് ആ രൂപതയിൽ. അവിടെയുള്ള കഷ്ടപ്പാടുകളെപ്പറ്റി വേദനയോടെ പങ്കുവയ്ക്കുന്നതിനിടയിൽ, കടുത്ത മാനസിക വ്യഥയിൽ, കണ്ഠമിടറി അദ്ദേഹം പറഞ്ഞ ഒരു വാചകം ഡാനിയേലച്ചനെ ഞെട്ടിച്ചുകളഞ്ഞു. "പരിശുദ്ധാത്മാവിനു പോലും ഇപ്പോ ഞങ്ങളെ വേണ്ടച്ചോ!" അക്ഷരാർത്ഥത്തിൽ അതു പറഞ്ഞ് അദ്ദേഹം കരഞ്ഞു. "അതെന്താ പിതാവേ അങ്ങനെ പറഞ്ഞത്?" "കേരളത്തിൽ എത്രയോ ധ്യാനഗുരുക്കൻമാരും ധ്യാന കേന്ദ്രങ്ങളുമുണ്ട്. എന്നിട്ടെന്തേ അവരാരും ഉത്തരേന്ത്യൻ മിഷനുകളിലേക്കു വന്ന് അവിടെയൊരു ശുശ്രൂഷാ കേന്ദ്രം ആരംഭിക്കാത്തത്? ഈ പാവപ്പെട്ട മനുഷ്യർക്കല്ലേ നിങ്ങളെ കൂടുതൽ ആവശ്യമുള്ളത്! എന്തേ പരിശുദ്ധാത്മാവ് നിങ്ങളെ അതിനു പ്രേരിപ്പിക്കാത്തത്?" അദ്ദേഹത്തിന്റെ ശബ്ദമുയർന്നു. കണ്ണുകൾ ജ്വലിച്ചു. ഡാനിയേലച്ചൻ അക്ഷരാർത്ഥത്തിൽ ഇടിവെട്ടേറ്റതു പോലെ ഇരുന്നു പോയി. താൻ തേടി നടന്ന ഒരുത്തരം ദൈവം ഇതാ നേരിട്ട് മുഖത്തു നോക്കിപ്പറഞ്ഞിരിക്കുന്നു! കാതുകളിൽ കേട്ട ദൈവ സ്വരത്തിന്റെ തീവ്രത താങ്ങാനാവാതെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം മെഴുകു കണക്കെ ഉരുകിയൊലിച്ചു. "എന്തേ ഛത്തിസ്ഗഡ് തെരഞ്ഞെടുക്കാൻ കാരണം?" എന്റെ ചോദ്യം ഡാനിയേലച്ചനെ ഓർമ്മകളിൽ നിന്നുണർത്തി. "ബർണ്ണബാസ് തിരുമേനിയാണ് ആദ്യം ഛത്തിസ്ഗഡ് നിർദ്ദേശിച്ചത്. കൂടാതെ മറ്റു പല സൂചനകളിലൂടെയും ദൈവം ആ തെരഞ്ഞെടുപ്പിനെ സ്ഥിരീകരിച്ചു. തിരുമേനിക്കൊപ്പം ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് ധ്യാനകേന്ദ്രത്തിന്റെ ശുശ്രൂഷകൾ ദൈവം ആഗ്രഹിക്കും വിധം വിസ്തൃതമാക്കാൻ ഞാൻ തീരുമാനിച്ചു. ക്രിസ്തുവിനെ അറിഞ്ഞവർക്കു വേണ്ടിയെന്നതിനേക്കാൾ ക്രിസ്തുവിനെ അറിയാത്തവർക്കായി എന്റെ ജീവിതം പകുത്തു കൊടുക്കുമെന്ന് ഞാനദ്ദേഹത്തിനു വാക്കു കൊടുത്തു. തിരുവനന്തപുരം മലങ്കര മേജർ അതിരൂപതയുടെ ഉത്തരവാദിത്വത്തിൽ, കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ ആശീർവാദത്തോടെ അതാരംഭിക്കുകയും ചെയ്തു." അദ്ദേഹം പറഞ്ഞു നിർത്തിയപ്പോൾ മനസ്സുകൊണ്ട് ഞാനാ ഗ്രാമത്തിലെത്തി. ഛത്തിസ്ഗഡിലെ ആ കൊച്ചു ഗ്രാമം ക്രിസ്തുവിനെ ആവേശത്തോടെ അറിയാൻ തുടങ്ങിയിരിക്കുന്നു. മുഖങ്ങളിൽ സന്തോഷവും ഹൃദയത്തിൽ ആനന്ദവും നിറഞ്ഞു തുടങ്ങിയിരിക്കുന്നു. കുടുംബങ്ങളിൽ സമാധാനം പുലരാൻ തുടങ്ങിയിരിക്കുന്നു. ക്രിസ്തു അവർക്കൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ഒരു മനുഷ്യന്റെ വ്യക്തിപരമായ ആത്മീയ അനുഭവമാണ്. ദൈവം മനുഷ്യരുടെ ജീവിതത്തിൽ എങ്ങനെ ഇടപെടുകയും നയിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു ചെറിയ അടയാളം. ഈ കുറിപ്പ് പങ്കുവയ്ക്കുന്നത് മതപരിവർത്തനത്തിന്റെ സാധ്യതകളല്ല, മറിച്ച്, ക്രിസ്തുവിനെ അറിഞ്ഞ ഒരു സഭാഗാത്രം അതനുസരിച്ചു ജീവിക്കാനും ക്രിസ്തുവിനെ പങ്കുവയ്ക്കാനും പാടുപെടുന്നതിലുള്ള ആശങ്കയും ആത്മവിമർശനവുമാണ്. ഈ കുറിപ്പു വായിക്കുമ്പോൾ ചിലർക്ക് സന്തോഷവും മറ്റു ചിലർക്ക് അസ്വസ്ഥതയുമുണ്ടാവും. ക്രിസ്തുവിനു സംഭവിച്ചതിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലാത്തവർക്ക് എന്തു ഭയപ്പെടാൻ! #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-12-11:07:28.jpg
Keywords: ഡാനിയേ

15753
Category: 1
Sub Category:
Heading: വനിത ദിനത്തിൽ കൊളംബിയയിൽ ക്രൈസ്തവ ദേവാലയം ആക്രമിച്ച് ഫെമിനിസ്റ്റുകൾ
Content: ബോഗോട്ട: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8ന് കൊളംബിയയിലെ ഇബാഗു കത്തീഡ്രൽ ദേവാലയത്തിന് നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണം. ഗർഭഛിദ്ര അനുകൂല മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തിയ ഫെമിനിസ്റ്റുകൾ ദേവാലയത്തിന്റെ പുറംഭാഗത്ത് മോശം വാചകങ്ങൾ എഴുതുകയും ഗേറ്റ് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗർഭഛിദ്രം അടക്കമുള്ള ധാർമിക വിഷയങ്ങളിൽ കത്തോലിക്ക സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റ് അക്രമത്തിന് പിന്നിലെ കാരണമായി മാധ്യമങ്ങൾ വിലയിരുത്തുന്നത്. കത്തീഡ്രലിനെതിരായ ആക്രമണത്തെ കൊളംബിയൻ ആർച്ച് ബിഷപ്പ് അപലപിച്ചു. തിരുസഭ പ്രവാചകശബ്ദമായി തന്നെ നിലക്കൊള്ളുമെന്നും സ്ത്രീകളുടെ സമഗ്രതയ്ക്കും സ്വഭാവത്തിനും അന്തസ്സിനും വിരുദ്ധമായ ഈ ആക്രമത്തെ അപലപിക്കുന്നുവെന്നും ഇബാഗുവിലെ ആർച്ച് ബിഷപ്പ് ഒർലാൻഡോ റോ ബാർബോസ പ്രസ്താവനയിൽ പറഞ്ഞു. “8 എം” എന്നു അറിയപ്പെടുന്ന ഒരു കൂട്ടം തീവ്ര ഫെമിനിസ്റ്റുകളാണ് കത്തീഡ്രലിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഫെമിനിസ്റ്റുകളുടെ ആക്രമണത്തിൽ ടോളിമ ഡിപ്പാർട്ട്‌മെന്റിന്റെ തലസ്ഥാനമായ ഇബാഗുവിലെ പൊതു സ്മാരകങ്ങളും നശിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2021-03-12-14:59:46.jpg
Keywords: വനിത

15754
Category: 1
Sub Category:
Heading: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് പാപ്പ
Content: ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കാന്‍ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നാലേ പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹംഗേറിയന്‍ മെത്രാന്‍ സമിതി. മാർച്ച് 8, തിങ്കളാഴ്ച ഇറാഖിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മാര്‍പാപ്പ രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുവാനുള്ള ആഗ്രഹം പ്രകടമാക്കിയത്. 2021 സെപ്തംബർ 5 മുതൽ 12-വരെ തിയതികളിലാണ് ബുഡാപെസ്റ്റിൽ ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളിക്കുക. ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപന ദിവ്യബലിയിൽ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന വാർത്ത ഹംഗറിയിലെ മെത്രാന്മാർ അതീവ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. പാപ്പായുടെ സന്ദർശനം ദിവ്യകാരുണ്യകോൺഗ്രസ്സിലേയ്ക്കു മാത്രമാണെങ്കിൽപ്പോലും അത് നാടിന് വലിയ പ്രോത്സാഹനവും ആത്മീയബലവുമായിരിക്കുമെന്ന് ബുഡാപ്പെസ്റ്റ് അതിരൂപതാദ്ധ്യക്ഷൻ, കർദ്ദിനാൾ പീറ്റർ ഏർദോയും, ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്‍റ് ബിഷപ്പ് അന്ത്രാസ് വേരസും പ്രസ്താവനയില്‍ കുറിച്ചു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. 2020-ൽ നടക്കേണ്ട ദിവ്യകാരുണ്യ സമ്മേളനം കോവിഡ് മഹാമാരിയെ തുടര്‍ന്നു മാറ്റിവെയ്ക്കുകയായിരിന്നു. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായി 2019-ല്‍ തായ്‌വാനില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-12-16:47:34.jpg
Keywords: ദിവ്യകാരുണ്യ

15755
Category: 22
Sub Category:
Heading: യൗസേപ്പിതാവിനെ എനിക്ക് അത്ര വിശ്വാസമാ...!
Content: ഇന്നത്തെ ജോസഫ് ചിന്ത ഒരു അനുഭവക്കുറിപ്പാണ്. ഞാൻ വിശുദ്ധ മാമ്മോദീസാ സ്വീകരിച്ചത് വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള എന്റെ അമ്മയുടെ മാതൃ ഇടവകയിലായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു വിശുദ്ധവാരത്തിൽ ആ ദൈവാലയത്തിൽ ബഹു വികാരിയച്ചനെ സഹായിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചു. ദുഃഖശനിയാഴ്ച കുമ്പസാരിപ്പിക്കാനായി ദൈവാലയത്തിനകത്തു പ്രവേശിക്കുമ്പോൾ എൺപതിനടത്തു വയസ്സു പ്രായമുള്ള ഒരു അമ്മച്ചി യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു ഞാൻ കണ്ടു. എന്തൊക്കൊയോ അമ്മച്ചി ഉച്ചത്തിൽ യൗസേപ്പിതാവിനോടു പറയുന്നുണ്ട്. അമ്മച്ചിയുടെ പ്രാർത്ഥന ഏതാണ്ട് അരമണിക്കൂർ നീണ്ടു നിന്നു. അമ്മച്ചി പുറത്തിറങ്ങിപ്പോൾ അച്ചനു വേണ്ടിയും പ്രാർത്ഥിച്ചോ? എന്നു ഞാൻ ചോദിച്ചു "എന്റെ മോനോ ഞാൻ എല്ലാ കാര്യങ്ങളും യൗസേപ്പിതാവിനോടു പറഞ്ഞട്ടുണ്ട്. " അമ്മച്ചി മറുപടി നൽകി. അമ്മച്ചിയ്ക്കു യൗസേപ്പിതാവിനെ അത്ര ഇഷ്ടമാണോ? ഞാൻ വിണ്ടും ചോദിച്ചു. അതേ മോനേ, എനിക്കു യൗസേപ്പിതാവിനെ വലിയ ഇഷ്ടമാ. എന്റെ ഭർത്താവ് നേരത്തെ മരിച്ചു പോയതാ, ആറു മക്കളെ വളർത്താൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു. യൗസേപ്പിതാവാ എന്നെ അതിനു സഹായിച്ചത്. വിഷമം വരുമ്പോൾ ഞാനിവിടെ വരും എല്ലാ കാര്യങ്ങളും അവിടുത്തോടു പറയും. ഞാൻ യൗസേപ്പിതാവിനോടു ചോദിച്ച ഒരു കാര്യവും ഇന്നുവരെ എനിക്കു നിഷേധിച്ചട്ടില്ല. എനിക്ക് യൗസേപ്പിതാവിനെ അത്ര വിശ്വാസമാ." ഒരു ആത്മപരിശോധനയിലേക്കാണ് ഈ സംസാരം എന്നെ നയിച്ചത്. ഞാൻ അംഗമായിരിക്കുന്ന സന്യാസസഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ യൗസേപ്പിതാവായിട്ടും ആ വത്സല പിതാവിനെ ഞാൻ തിരിച്ചറിയാൻ വൈകിയല്ലോ ദൈവമേ. എൻ്റെ ശിരസ്സ് അറിയാതെ താണുപോയി. പള്ളി മുറ്റത്തെ നടകൾ ഇറങ്ങി ആ അമ്മച്ചി നടന്നു നീങ്ങുമ്പോളും ആ ശബ്ദം എൻ്റെ ചെവികളിൽ വീണ്ടും മുഴങ്ങുന്നുണ്ടായിരുന്നു "എനിക്ക് യൗസേപ്പിതാവിനെ അത്ര വിശ്വാസമാ". യൗസേപ്പിതാവിനോടു തീവ്ര ഭക്തി പുലർത്തുന്ന അമ്മമാരുടെ ഒരു പ്രതിനിധി മാത്രമാണ് ഈ വല്യമ്മച്ചി. നമുക്കും യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ ശക്തിയിൽ വിശ്വസിക്കാം അതിൽ വളരാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-12-17:32:31.jpg
Keywords: ജോസഫ്, യൗസേ