Contents

Displaying 15391-15400 of 25125 results.
Content: 15756
Category: 1
Sub Category:
Heading: യൂണിവേഴ്സിറ്റിക്ക് വഴിയൊരുക്കാന്‍ ഫ്രാന്‍സില്‍ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ക്രൈസ്തവ ദേവാലയം തകര്‍ത്തു
Content: വടക്കന്‍ ഫ്രാന്‍സിലെ ലില്ലേയില്‍ ജെസ്യൂട്ട് മിഷ്ണറിമാര്‍ സ്ഥാപിച്ച 135 വര്‍ഷങ്ങളുടെ പഴക്കമുള്ള കത്തോലിക്ക ദേവാലയം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ലില്ലേയിലെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കെട്ടിടത്തിലേക്ക് വഴിയുണ്ടാക്കുന്നതിനായിട്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ദേവാലയം അധികാരികള്‍ പൊളിച്ചുമാറ്റുന്നത്. വരും മാസങ്ങളില്‍ പൊളിച്ചുമാറ്റാനിരിക്കുന്ന നിരവധി പുരാതന ദേവാലയങ്ങളില്‍ ആദ്യത്തേതാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. ഇതേ ദേവാലയം രൂപകല്‍പ്പന ചെയ്ത അഗസ്റ്റെ മോര്‍ക്കോ രൂപകല്‍പ്പന ചെയ്ത തൊട്ടടുത്തുള്ള റാമ്യൂ കൊട്ടാരം പൊളിക്കാതെ നിലനിര്ര്‍ത്തുകയും ചെയ്ട്ടുണ്ടെന്നത് പ്രതിഷേധം ഇരട്ടിയാക്കുകയാണ്. ഒന്നേകാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള സെന്റ്‌ ജോസഫ് ചാപ്പല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പൈതൃക കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ‘അര്‍ജെന്‍സെസ് പാട്രിമോയിനെ’ എന്ന സംഘടന ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയത്തെ സമീപിച്ചെങ്കിലും മന്ത്രാലയം അഭ്യര്‍ത്ഥന നിരസിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി 120 മില്യണ്‍ യൂറോ മുതല്‍മുടക്കില്‍ നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്ന പ്രധാന പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് സാംസ്കാരിക മന്ത്രാലയം ഇതിന്റെ കാരണമായി ന്യായീകരിക്കുന്നത്. ചരിത്രമുറങ്ങുന്ന സെന്റ്‌ ജോസഫ് ചാപ്പല്‍ പൊളിച്ചുമാറ്റരുതെന്നാവശ്യപ്പെട്ടുകൊണ്ട് സംഘടന 12,400-പേര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചുവെങ്കിലും, ഫെബ്രുവരിയില്‍ ആരംഭിച്ച പൊളിച്ചുമാറ്റലിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

Voilà ce qu'il reste ce soir de NOTRE chapelle Saint-Joseph .@bernstephane @VSpillebout @Le_Figaro @Lille_actu @FChretienne @oprfrance @vmfpatrimoine @LaCroix @lavoixdunord @Infos_HDF @hautsdefrance @BFMGrandLille pic.twitter.com/A2r6LG2nB0
— La Gazette du Patrimoine (@gazettepatrim) March 3, 2021

ഇതിനിടയില്‍, അരാസ് രൂപതയുടെ കീഴിലുള്ള ഡെക്കോ കലാശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സെന്റ്‌ ജെര്‍മ്മൈനെ കസിന്‍ ദേവാലയം പൊളിച്ചുമാറ്റി പകരം അപ്പാര്ട്ട്മെന്റ് സമുച്ചയം പണികഴിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ടെന്നാണ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ഇറ്റാലിയന്‍ ഭാഷാവിഭാഗമായ എ.സി.ഐ സ്റ്റാംപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 1997-മുതല്‍ ഫ്രഞ്ച് സര്‍ക്കാര്‍ സംരക്ഷിത നിര്‍മ്മിതിയായ പരിഗണിച്ചു വരുന്നതാണ് ഈ ദേവാലയം. ദേവാലയം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക വിശ്വാസീ സമൂഹം ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 1907­-ലെ നിയമപ്രകാരം ദേവാലയങ്ങളെ നശിപ്പിക്കണമോ സംരക്ഷിക്കണമോ എന്നത് സംബന്ധിച്ച അവസാന വാക്ക് പ്രാദേശിക അധികാരികളുടേതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-12-18:28:34.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച
Content: 15757
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ കത്രീന ഡെക്സലർ
Content: "ദിവ്യകാരുണ്യം ഒരിക്കലും അവസാനിക്കാത്ത ബലിയാണ്. അതു സ്നേഹത്തിൻ്റെ കൂദാശയും, അത്യുന്നത സ്നേഹവും സ്നേഹ പ്രവർത്തിയുമാണ് " - വിശുദ്ധ കത്രീന ഡെക്സലർ (1858-1955). അമേരിക്കയിൽ ജനിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ വ്യക്തിയാണ് സി. കത്രീന ഡെക്സലർ 1858 നവംബർ ഇരുപത്താറാം തീയതി ഫിലാഡെൽഫിയായിൽ ഒരു ധനിക കുടുംബത്തിൽ ജനിച്ചു. കത്രീനയുടെ ജനനത്തിനു ഏതാനും ആഴ്ചകൾക്കുള്ളിൽ അമ്മ മരണമടഞ്ഞു. രണ്ടാനമ്മയും വളരെ സ്നേഹമുള്ള വ്യക്തിയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം അരമണിക്കൂർ തനിയെ പ്രാർത്ഥിക്കുന്ന പിതാവ് ഫ്രാൻസീസ് ആൻ്റണിയുടെ മാതൃക കണ്ടാണ് കത്രീന വളർന്നത്. എല്ലാ ആഴ്ചയിലും രണ്ടാനമ്മ പാവപ്പെട്ടവർക്കു ഭക്ഷണവും ധനപരമായ സംഭാവനയും നൽകിയിരുന്നു. 1887 ൽ കത്രീനയും സഹോദരിയും പതിമൂന്നാം ലെയോ മാർപാപ്പയെ സന്ദർശിച്ചപ്പോൾ ആഫ്രിക്കൻ അമേരിക്കരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മിഷനറിമാരെ അയയ്ക്കാൻ ഒരു നിർദേശം മുന്നോട്ടുവച്ചു. സ്വയം ഒരു മിഷനറിയായി അവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യാൻ മാർപാപ്പ കത്രീനയോടു ആവശ്യപ്പെട്ടു.രണ്ടു വർഷത്തിനു ശേഷം കത്രീന 1889 കാരുണ്യത്തിൻ്റെ സഹോദരിമാർ എന്ന സന്യാസസഭയിൽ പ്രവേശിച്ചു 1891 പ്രഥമ വ്രതവാഗ്ദാനം നടത്തി. അമേരിക്കയിലെ ആഫ്രിക്കൻ വംശജരുടെ ഇടയിൽ പ്രവർത്തിക്കാനായി കത്രീന Sisters of the Blessed Sacrament for Indians and Colored, എന്ന സന്യാസസഭയ്ക്കു രൂപം നൽകി . മുപ്പത്തിമൂന്നു വയസു മുതൽ 1955 മരിക്കുന്നനതുവരെ ആഫ്രിക്കൻ വംശജരുടെ ഇടയിലാണ് മദർ കത്രീനാ പ്രവർത്തിച്ചിരുന്നത്. 1915 ൽ അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ ആഫ്രിക്കൻ അമേരിക്കകകാർക്കു വേണ്ടിയുള്ള ആദ്യ കത്തോലിക്കാ സർവ്വകലാശാലയായ, സേവ്യർ യൂണിവേഴ്സിറ്റി ( Xavier University in New Orleans) സ്ഥാപിച്ചു 1955 മാർച്ചുമാസം മൂന്നാം തീയതി 96-ാംാം വയസ്സിൽ മദർ കത്രീന നിര്യാതയായി. ജോൺ പോൾ രണ്ടാമൻ പാപ്പ കത്രീനയെ 1988 നവംബർ 20 നു വാഴ്ത്തപ്പെട്ടവളായും 2000 ഒക്ടോബർ ഒന്നിനു വിശുദ്ധയായും പ്രഖ്യാപിച്ചു. #{green->none->b->വിശുദ്ധ കത്രീനയോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ കത്രീനായേ, ദിവ്യകാരുണ്യത്തിൻ്റെ വലിയ ഭക്തയായ നിന്നെ അനുകരിച്ച് നോമ്പുകാലത്തു വിശുദ്ധ കുർബാനയിലെ ഈശോയെ കൂടുതൽ സ്നേഹിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-12-19:23:22.jpg
Keywords: നോമ്പ
Content: 15758
Category: 1
Sub Category:
Heading: വടക്കന്‍ നൈജീരിയയില്‍ വീണ്ടും തട്ടിക്കൊണ്ടു പോകല്‍: ഇരയായത് 30 വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍
Content: ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്ത് ആയുധധാരികള്‍ വീണ്ടും സ്‌കൂള്‍ ആക്രമിച്ച് 30 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. അഫാക്കയിലെ ഫെഡറല്‍ കോളജ് ഓഫ് ഫോറസ്ട്രി മെക്കനൈസേഷന്‍ കോളജില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കോളജ് ജീവനക്കാരും അടക്കം നിരവധി പേരെയാണ് കൊള്ളസംഘം തട്ടിക്കൊണ്ടുപോയതെന്നു സംസ്ഥാന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സുരക്ഷാ ഏജൻസികൾ ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെട്ട ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും കമ്മീഷണർ പറഞ്ഞു. ഏതാനും പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്. ഇനിയും മോചിപ്പിക്കാനുള്ളവര്‍ക്കായി പട്ടാളം തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞമാസം വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ കൊള്ളസംഘം സ്‌കൂള്‍ ആക്രമിച്ച് 279 വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പിന്നീട് ഇവരെ വിട്ടയച്ചുവെങ്കിലും തട്ടിക്കൊണ്ടു പോകല്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിക്കുന്ന രാജ്യം കൂടിയാണ് നൈജീരിയ. വംശഹത്യയ്ക്കും കടുത്ത അടിച്ചമര്‍ത്തലിനും തട്ടിക്കൊണ്ടു പോകലിനും രാജ്യത്തെ ക്രൈസ്തവര്‍ ഇരയാകുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ അപകടകരമായ നിസംഗതയാണ് ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നത്.
Image: /content_image/News/News-2021-03-13-08:31:17.jpg
Keywords: നൈജീ
Content: 15759
Category: 18
Sub Category:
Heading: തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ത്ഥാടനം നാളെ മുതല്‍
Content: വെള്ളറട: തെക്കന്‍ കുരിശുമല 64ാമത് മഹാതീര്‍ഥാടനം 14 മുതല്‍ 21 വരെയും ഏപ്രില്‍ ഒന്ന്,രണ്ട് തീയതികളിലുമായി നടക്കും. വിശുദ്ധ കുരിശ് വിശ്വമാനവികതയുടെ പ്രത്യാശ എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. മഹാതീര്‍ഥാടനത്തിന് മുന്നോടിയായി അഞ്ചാം കുരിശിന് സമീപം പൂര്‍ത്തീകരിച്ച ഹോളിക്രോസ് നിത്യാരാധനാ ചാപ്പല്‍ നാളെ വൈകുന്നേരം നാലിന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിക്കും. 14 ന് വൈകുന്നേരം നാലിന് മഹാതീര്‍ഥാടനത്തിന് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ പതാക ഉയര്‍ത്തും. സമന്വയ വിഷന്‍ ഓണ്‍ലൈന്‍ ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് നെറുകയിലേയ്ക്ക് ഫാ. ജെസ്റ്റിന്‍ ഫ്രാന്‍സിസ് നേതൃത്വം നല്‍കുന്ന ദിവ്യജ്യോതി പ്രയാണം. അഞ്ചിന് സംഗമവേദിയില്‍ നടക്കുന്ന പ്രാരംഭ ദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോണ്‍ ജി. ക്രിസ്തുദാസ് മുഖ്യകാര്‍മികത്വം വഹിക്കും. 5.30 ന് നെറുകയില്‍ ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ് തീര്‍ഥാടന പതാക ഉയര്‍ത്തി പ്രാരംഭ ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കും. 6.30 ന് സംഗമവേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഡോ.ശശിതരൂര്‍ എംപി നിര്‍വഹിക്കും. മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും. തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍. ഡോ.വിന്‍സെന്റ് കെ. പീറ്റര്‍ ആമുഖസന്ദേശം നല്‍കും. സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യ സന്ദേശം നല്‍കും. എം.വിന്‍സെന്റ് എംഎല്‍എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ജനപ്രതിനിധികളും, സാംസ്‌കാരിക നായകരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വിശുദ്ധ കുരിശ് ജ്ഞാനത്തിന്റെ വാതില്‍ എന്ന വീഡിയോ ആല്‍ബം പ്രകാശനം ചെയ്യും.
Image: /content_image/India/India-2021-03-13-08:52:18.jpg
Keywords: കുരിശുമല
Content: 15760
Category: 18
Sub Category:
Heading: 'സമ്പൂർണ മദ്യനിരോധനം ഉറപ്പു തരുന്നവർക്കു മാത്രം വോട്ട്'
Content: കോട്ടയം: സമ്പൂർണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഉറപ്പു തരുന്നവർക്കു മാത്രം വോട്ട് ചെയ്യണമെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി സംഘടിപ്പിച്ച ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന മതമേലധ്യക്ഷ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിൽ സർക്കാരിന്റെ നിലപാട് ജനപക്ഷമല്ല. മദ്യനയത്തിൽ മാറ്റമില്ല എന്നു ധ്വനിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ ആശങ്കാജനകമാണെന്നും ഇമാം ഡോ. വി.പി. സുഹൈബ് മൗലവി പറഞ്ഞു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കാമെന്ന് പ്രകടനപത്രികയിൽ എഴുതി ചേർക്കുകയും അത് ഇച്ഛാശക്തിയോടെ നടപ്പിലാക്കുകയും ചെയ്യണമെന്ന് മുന്നണികളോട് ആവശ്യപ്പെടുന്ന തുറന്ന കത്ത് ക്നാനായ സുറിയാനിസഭ സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് പ്രകാശനം ചെയ്തു. ബിഷപ് മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിച്ചു. ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, ബിഷപ് ഡോ. ഉമ്മൻ ജോർജ്, സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി ജനറൽ സെക്രട്ടറി റവ. അലക്സ് പി. ഉമ്മൻ, ഡോ. എം.സി. സിറിയക്, ഡോ. സാബു ഡി. മാത്യു, കോശി മാത്യു, റവ. ഡോ.ടി.ടി. സഖറിയ, റവ. തോമസ് പി. ജോർജ്, പ്രഫ.സി.മാമച്ചൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മദ്യനിരോധനം ആവശ്യപ്പെട്ട് കേരളമൊട്ടാകെ യാത്ര നടത്തിയ കേരള മദ്യനിരോധന സമിതി പ്രവർത്തകൻ ഫാ. വർഗീസ് മുഴുത്തേറ്റിനെ ആദരിച്ചു.
Image: /content_image/India/India-2021-03-13-09:04:45.jpg
Keywords: മദ്യ
Content: 15761
Category: 1
Sub Category:
Heading: ഇത് പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍: പാപ്പ ആഹ്വാനം ചെയ്ത 'കർത്താവിനായി 24 മണിക്കൂർ' ആചരണം വൈകീട്ട് സമാപിക്കും
Content: വത്തിക്കാന്‍ സിറ്റി: നോമ്പ് കാലഘട്ടത്തിൽ ഒരു ദിവസം മുഴുവൻ കർത്താവിന്റെ കൂടെയായിരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം ഏറ്റെടുത്തുക്കൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍ 'കർത്താവിനായി 24 മണിക്കൂർ' ആചരണത്തില്‍ പങ്കുചേരുന്നു. ഈ വര്‍ഷം മാർച്ച് 12 വൈകുന്നേരം മുതൽ 13 വൈകുന്നേരം വരെ 24 മണിക്കൂറും കർത്താവിന്റെ കൂടെയായിരിക്കാനാണ് പരിശുദ്ധ പിതാവിന് വേണ്ടി വത്തിക്കാനിലെ നവസുവിശേഷവൽകരണത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നേരത്തെ ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇതിന്‍ പ്രകാരം ഇന്നലെ വൈകീട്ട് ആരംഭിച്ച പ്രാര്‍ത്ഥനായത്നം ഇന്നു വൈകീട്ട് സമാപിക്കും. "അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്‌ഷമിക്കുന്നു" (സങ്കീർത്തനം 103:3) എന്ന വചനമാണ് ഈ വര്‍ഷത്തെ പ്രമേയം. പരിശുദ്ധ കുർബാനയുടെ ആരാധനയ്ക്കും, കുമ്പസാര കൂദാശ പരികർമ്മം ചെയ്യാനും വൈദികര്‍ ദേവാലയത്തില്‍ സന്നദ്ധരായിരിക്കണമെന്ന് പരിശുദ്ധ സിംഹാസനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യ ആരാധനയിലൂടെയും ദൈവത്തോട് അനുരഞ്ജനപ്പെടാനും ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനും പ്രത്യേക ആഹ്വാനം നല്‍കുന്ന ഈ സമയങ്ങളില്‍ ലോകത്തിലെ എല്ലാ രൂപതകളിലും ഒരു ദേവാലയമെങ്കിലും 24 മണിക്കൂര്‍ തുറന്ന് വയ്ക്ക്ണമെന്ന് പാപ്പ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014-ൽ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതി വത്തിക്കാനിൽ പ്രാദേശികസഭാതലത്തിൽ തുടങ്ങിവച്ച ഈ ആചരണം സഭയിൽ മുഴുവൻ വേണമെന്ന് 2015-ലെ നോമ്പുകാല സന്ദേശത്തിലാണ് ആഹ്വാനം നല്‍കിയത്. ഇതേ തുടര്‍ന്നു പൊന്തിഫിക്കൽ സമിതിയാണ് പ്രമേയവും അനുബന്ധ പ്രാര്‍ത്ഥനകളും അടക്കമുള്ള കാര്യങ്ങള്‍ ഓരോ വര്‍ഷവും ഏകോപിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-13-09:36:15.jpg
Keywords: പ്രാര്‍ത്ഥന
Content: 15762
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് 8 വര്‍ഷം തടവില്‍ കഴിഞ്ഞ ക്രൈസ്തവ വിശ്വാസിക്ക് വധശിക്ഷ
Content: ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ ആഗോളതലത്തില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങളെ വിലകല്‍പ്പിക്കാതെ ക്രൈസ്തവ വിശ്വാസിക്ക് വീണ്ടും വധശിക്ഷ. മുഹമ്മദ്‌ നബിയെ നിന്ദിക്കുന്ന തരത്തില്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന 'സെവന്‍ത് ഡേ അഡ്വെന്റിസ്റ്റ്' സഭാംഗമായ സജാദ് മസി ഗില്‍ എന്ന ക്രൈസ്തവ വിശ്വാസിയ്ക്കാണ് ലാഹോര്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് വധശിക്ഷ വിധിച്ചത്. 2011 ഡിസംബറിലാണ് പഞ്ചാബ് പ്രവിശ്യയിലെ ഗോജ്രായില്‍ നിന്നുള്ള സജാദ് അറസ്റ്റിലാകുന്നത്. 2013 ജൂലൈ മാസത്തില്‍ ഒരു വിചാരണ കോടതി ജീവപര്യന്തത്തിനു പുറമേ, 3,14,500 റുപ്പീസ് പിഴയും വിധിച്ചതിനെ തുടര്‍ന്ന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു സജാദ്. 2015-ല്‍ സാഹിവാളിലെ സെന്‍ട്രല്‍ ജെയിലില്‍ സജാദിനെ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി അദ്ദേഹത്തിന്റെ സഹോദരനേയും, അനന്തരവനേയും അജ്ഞാതരായ ചിലര്‍ ആക്രമിച്ചിരിന്നു. തൊട്ടടുത്ത വര്‍ഷം ലീഗല്‍ 'ഇവാഞ്ചലിക്കല്‍ അസോസിയേഷന്‍ ആന്‍ഡ്‌ ഡെവലപ്മെന്റ്'ന്റെ രണ്ട് അഭിഭാഷകര്‍ കാസൂറില്‍ നിന്നും ലാഹോറിന് പോകുന്ന റോഡില്‍വെച്ച് ആയുധധാരികളാല്‍ ആക്രമിക്കപ്പെട്ടിരിന്നു. സജാദിനു വേണ്ടി അപ്പീല്‍ സമര്‍പ്പിക്കുവാന്‍ പോയതായിരുന്നു ഇരുവരും. ജീവപര്യന്തം ഇസ്ലാമിന്റെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമാണെന്നും വധശിക്ഷ മാത്രമാണ് മതനിന്ദക്കുള്ള ശിക്ഷയെന്നും പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചുവെന്ന് വാദിഭാഗം വക്കീല്‍മാരില്‍ ഉള്‍പ്പെട്ട സീഷന്‍ അഹമദ് അവാന്‍ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് മതനിന്ദാനിയമത്തില്‍ പറയുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനു മതനിന്ദാ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞമാസം മതനിന്ദയുടെ പേരില്‍ ജയിലില്‍ കഴിയുന്ന ഷഗുഫ്താ കൗസറിന്റേയും ഭര്‍ത്താവ് ഷക്ഫാത്ത് ഇമ്മാനുവലിന്റേയും അപ്പീല്‍ ലാഹോര്‍ ഹൈക്കോടതി വിചാരണ കൂടാതെ മാറ്റിവെച്ചിരിന്നു. കഴിഞ്ഞ 7 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞുവരികയാണ് ഈ ദമ്പതികള്‍. മതനിന്ദാ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് (200) കഴിഞ്ഞ വര്‍ഷമാണെന്നാണ്‌ ലാഹോര്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മനുഷ്യാവകാശ സംഘടന പറയുന്നത്. പഞ്ചാബ് പ്രവിശ്യയും സിന്ധ് പ്രവിശ്യയുമാണ്‌ ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-13-10:10:00.jpg
Keywords: പാക്കി
Content: 15763
Category: 22
Sub Category:
Heading: ജോസഫ് - ക്ഷമയുടെ പാഠപുസ്തകം
Content: വിശുദ്ധ യൗസേപ്പ് ക്ഷമയുടെ മനുഷ്യനായിരുന്നു അതിനു പ്രധാന കാരണം യൗസേപ്പ് ഹൃദയത്തിൽ എളിമയുള്ളവനായിരുന്നു എന്നതാണ്. ആത്മ സ്നേഹത്തിൻ്റെ (self-love) പ്രലോഭനങ്ങൾക്ക് അവൻ വഴങ്ങിയില്ല. നമ്മുടെ അക്ഷമയുടെ അടിസ്ഥാന കാരണം അതിരുകടന്ന ആത്മ സ്നേഹമാണ്. ദൈവകൃപയോടു വിശ്വസ്തനായിരുന്നതിനാൽ ക്ഷമ പരിശീലിക്കാൻ യൗസേപ്പിനു എളുപ്പം സാധിച്ചു. ദൈവം അനുവദിക്കാതെ ഒന്നും ജീവിതത്തിൽ സംഭവിക്കുകയില്ലന്ന ബോധ്യം എണ്ണമറ്റ പരീക്ഷണങ്ങൾ ക്ഷമയോടെ സഹിക്കാൻ അവനു കരുത്തു പകർന്നു. ക്ഷമയുടെ മാധുര്യം നുകരാൻ ആഗ്രഹിക്കുന്നവർക്കുള്ള പുസ്തകമാണ് യൗസേപ്പിതാവിൻ്റെ ജീവിതം. സ്വന്തം ഇഷ്ടാനങ്ങളെ ഉപേക്ഷിക്കുന്ന വിധത്തില്‍ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയ ഈശോയുടെ വളർത്തു പിതാവ് ക്ഷമയുടെ അത്യന്തികമായ പ്രതിഫലം സ്വർഗ്ഗമാണന്നു നമ്മളെ കാട്ടിത്തരുന്നു. അനുദിന ജീവിതത്തിന് ഏറ്റവും ആവശ്യമായ പുണ്യമാണ് ക്ഷമ. ഇന്നത്തെ പല കുടുംബ- സമൂഹ പ്രശ്നങ്ങളുടെ കാരണം ക്ഷമയുടെ അപര്യാപ്തതയാണ്. നമ്മെ സ്നേഹിക്കുന്നവരോടും സഹവസിക്കുന്നവരോടും മാത്രം പ്രകടിപ്പിക്കേണ്ട പുണ്യമല്ല ക്ഷമ. അതു ഏതു സാഹചര്യത്തിലും ജീവിതത്തിൻ്റെ താളവും നാദവുമായി മാറണം അപ്പോൾ നമ്മുടെ ജീവിതവും യൗസേപ്പിതാവിൻ്റെതുപോൽ അനുഗ്രഹീതമാകും.
Image: /content_image/SeasonalReflections/SeasonalReflections-2021-03-13-19:24:56.jpg
Keywords: ജോസഫ്, ഫാ. ജയ്സൺ കുന്നേൽ
Content: 15764
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ
Content: "സക്രാരിക്കരികിൽ എൻ്റെ മൃതദേഹം അടക്കം ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്, കാരണം ജീവിതകാലത്തു എൻ്റെ നാവും പേനയും ചെയ്തതുപോലെ മരണശേഷം എൻ്റെ അസ്ഥികൾ അവിടെ എത്തുന്നവരോട് ഇവിടെ ഈശോയുണ്ട്, അവനെ ഉപേക്ഷിച്ചു പോകരുത് എന്നു പറയട്ടെ." വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയ (1877- 1940) സ്പെയിനിലെ മാലാഗ പലൻസിയ രൂപതകളുടെ മെത്രാനായിരുന്ന മാനുവൽ ഗോൺസാലസ് ഗാർസിയ അഞ്ചു മക്കളിൽ നാലാമനായി സ്പെയിനിലെ സെവ്വയിൽ 1877 ജനിച്ചു. മരണപ്പണിക്കാരനായ മാർട്ടിൻ ഗോൺസാലസും ആൻ്റോണിയും ആയിരുന്നു മാതാപിതാക്കൾ. 1901 ൽ പുരോഹിതനായി അഭിഷിക്തനായി. ഒരു യുവ വൈദികൻ എന്ന നിലയിൽ തന്നെ ഏൽപ്പിച്ച ദൗത്യം നല്ല രീതിയിൽ നിർവ്വഹിച്ചു. 1915 ൽ മെത്രാനായി നിയമിതനായി ഒരിക്കൽ മാനുവലിനു ദു:ഖിതനായിരിക്കുന്ന ഈശോയുടെ ഒരു ദർശനം ഉണ്ടായി. വിശുദ്ധ കുർബാനയിലെ ഈശോയുടെ സജീവ സാന്നിധ്യം എല്ലാ മനുഷ്യർക്കും മനസ്സിലാക്കി കൊടുക്കാനായി നസറത്തിലെ ദിവ്യകാരുണ്യ മിഷനറിമാർ എന്ന സന്യാസഭയക്കു അദ്ദേഹം സ്ഥാപിച്ചു. വിശുദ്ധ കുർബാനയോടുള്ള സ്നേഹം നിമിത്തം സക്രാരിയിലെ മെത്രാൻ എന്നാണ് മാനുവൽ അറിയപ്പെട്ടിരുന്നത്. 1940 ജനുവരി നാലാം തീയതി മാനുവൽ മെത്രാൻ നിര്യാതനായി. 2001 ൽ വാഴ്ത്തപ്പെട്ടവനായും 2016 ഒക്ടോബർ പതിനാറം തീയതി വിശുദ്ധനായും മാനുവൽ ഗോൺസാലസ് ഗാർസിയ ഉയർത്തപ്പെട്ടു. #{green->none->b->വിശുദ്ധ മാനുവൽ ഗോൺസാലസ് ഗാർസിയക്കൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ മാനുവൽ ഗാർസിയായേ, നീ പ്രേഷിത മേഖലയിൽ കണ്ടുമുട്ടിയ എല്ലാവർക്കും വിശുദ്ധ കുർബാനയിലെ ഈശോയുടെ സ്നേഹം മനസ്സിലാക്കി കൊടുക്കാൻ പരിശ്രമിച്ചുവല്ലോ. നോമ്പിലെ വിശുദ്ധ നാളുകളിൽ വിശുദ്ധ കുർബാനയിലെ ഈശോയെ പ്രത്യേകം സ്നേനേഹിക്കുവാനും ഈശോ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്കു പരിഹാരം ചെയ്യുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.
Image: /content_image/SocialMedia/SocialMedia-2021-03-13-19:04:22.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ
Content: 15765
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: ബെംഗളൂരു: ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡ് ജിറെല്ലിയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയായി (പാപ്പയുടെ പ്രതിനിധി) നിയമിച്ചു. ഇന്ന്‍ ഉച്ചകഴിഞ്ഞ് 4.30-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 1953 മാര്‍ച്ച് 13ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നത്. കാമറൂണിലേയും ന്യൂസിലന്‍ഡിലേയും പാപ്പയുടെ നയതന്ത്ര ദൗത്യങ്ങളില്‍ ഭാഗമായ മെത്രാപ്പോലീത്ത അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ വത്തിക്കാന്‍ വിഭാഗത്തിലും, അമേരിക്കയിലെ അപ്പസ്തോലിക കാര്യാലയത്തിലെ കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്. 2006 ഏപ്രില്‍ 13ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക സ്ഥാനപതിയായും കാപേരെയിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും നിയമിച്ചിരിന്നു. ഇതേവര്‍ഷം ജൂണ്‍ 17നാണ് കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡാനോ ഇദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യുന്നത്. 2011 ജനുവരി 13ന് സിംഗപ്പൂരിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായി നിയമതിനായ റവ. ജിറെല്ലി മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും, വിയറ്റ്നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധിയായും സേവനം ചെയ്തു. ‘അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്’ (ഏഷ്യന്‍) ന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായും മെത്രാപ്പോലീത്ത സേവനം ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 13-നാണ് അദ്ദേഹം ഇസ്രായേലിന്റേ അപ്പസ്തോലിക ന്യൂണ്‍ഷോയായും ജെറുസലേം, പലസ്തീന്‍ എന്നിവടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും നിയമിക്കപ്പെടുന്നത്. മാതൃഭാഷയായ ഇറ്റാലിയന് പുറമേ, ഇംഗ്ലീഷും ഫ്രഞ്ചും ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JQsY2MOW2WuKN2OrULSN6a}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-13-20:18:48.jpg
Keywords: ഭാരത, വത്തിക്കാ