Contents
Displaying 15421-15430 of 25125 results.
Content:
15786
Category: 18
Sub Category:
Heading: ഇ ശ്രീധരനു ആശംസകള്‍ നേര്‍ന്നു, പിന്തുണ പ്രഖ്യാപിച്ചിട്ടില്ല: പാലക്കാട് രൂപത
Content: പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനു ആശംസകള്‍ മാത്രമാണ് നേര്‍ന്നതെന്നും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും പാലക്കാട് രൂപത. മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് രൂപത വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇ. ശ്രീധരന്‍ പാലക്കാട് ബിഷപ്പ് ഹൗസിലെത്തി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചതായി വാര്‍ത്ത വന്നത്. അരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കു ശേഷം സഭയുടെ അനുഗ്രഹം ശ്രീധരന് ഉണ്ടാകുമെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്ത് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണമാണെന്നും സ്ഥാനാര്‍ത്ഥികള്‍ക്കു പൊതുവായി നല്‍കുന്ന ആശംസ മാത്രമാണ് നേര്‍ന്നതെന്നും പാലക്കാട് രൂപത വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-03-16-18:22:23.jpg
Keywords: പാലക്കാട്

15787
Category: 1
Sub Category:
Heading: സ്വാതന്ത്ര്യത്തിനായി പോരാടിയ കത്തോലിക്ക സന്യാസിനിയുടെ വിയോഗത്തില്‍ അനുശോചനവുമായി സിംബാബ്‌വേ പ്രസിഡന്റ്
Content: ഹരാരെ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള കത്തോലിക്ക സന്യാസിനിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് സിംബാബ്‌വേ പ്രസിഡന്റ് എമ്മേഴ്സണ്‍ നാന്‍ഗാഗ്വാ . ‘മേരിനോള്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഡൊമിനിക്ക്’ സഭാംഗമായ സിസ്റ്റര്‍ ജാനിസിന്റെ വിയോഗത്തിലാണ് പ്രസിഡന്റ് ദുഃഖമറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 7ന് അമേരിക്കയിലെ മേരിക്നോളില്‍വെച്ചാണ് സിസ്റ്റര്‍ അന്തരിച്ചത്. സിസ്റ്ററിന്റെ മരണം തന്നെ ഞെട്ടിപ്പിച്ചുവെന്നും ‘വിശ്വാസം മനുഷ്യാവകാശങ്ങളുടെ അന്വേഷണമാക്കി മാറ്റിയ അടിയുറച്ച കത്തോലിക്ക വിശ്വാസിയാണ് സിസ്റ്ററെന്നും പ്രസിഡന്റ് എമ്മേഴ്സണ്‍ പറഞ്ഞു. വംശീയ കൊളോണിയല്‍ അധിനിവേശത്തേയും, അനീതിയേയും എതിര്‍ത്തതിനും, സിംബാബ്‌വേയുടെ സ്വതന്ത്യ സമരത്തെ പിന്തുണച്ചതിനും സിസ്റ്റര്‍ ജാനിസിനെ റൊഡേഷ്യയില്‍ നിന്നും നാടുകടത്തപ്പെട്ടതിനെക്കുറിച്ചും പ്രസിഡന്റിന്റെ അനുശോചന പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊളോണിയല്‍ അധിനിവേശത്തിനു ശേഷമുള്ള സിംബാബ്‌വേയുടെ വിദ്യാഭ്യാസ മേഖലയേയും പാഠ്യപദ്ധതിയേയും പുനര്‍സൃഷ്ടിക്കുവാന്‍ സിസ്റ്റര്‍ ജാനിസ് തന്റെ തന്റെ അനുഭവസമ്പത്ത് ചിലവഴിച്ചിട്ടുണ്ടെന്നും നാന്‍ഗാഗ്വാ സ്മരിച്ചു. മൊസാംബിക്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലെ വിദ്യാഭ്യാസ സേവനങ്ങള്‍ക്കൊപ്പം പബ്ലിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ സേവനം ചെയ്യവേ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സിംബാബ്‌വേയുടെ പോരാട്ടത്തെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരുവാനും സിസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് പറഞ്ഞു. ‘ദി കാത്തലിക് ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍’ സെക്രട്ടറിയായി 1969-ലാണ് സിസ്റ്റര്‍ ജാനിസ് ആഫ്രിക്കയില്‍ തന്റെ പ്രേഷിത പ്രവര്‍ത്തനം തുടങ്ങുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സിംബാബ്‌വേയിലെത്തി മൂന്നു മാസങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അറസ്റ്റിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തു. പിന്നീട് മൊസാംബിക്കിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലായിരുന്നു സിസ്റ്ററിന്റെ സേവനം. 1980-ല്‍ സിംബാബ്‌വേ സ്വാതന്ത്ര്യം നേടിയതിനു ശേഷമാണ് സിസ്റ്റര്‍ ജാനിസ് വീണ്ടും സിംബാബ്‌വേയില്‍ എത്തുന്നത്. പുതിയ സര്‍ക്കാരിന്റെ ക്ഷണമനുസരിച്ച് പ്രസിഡന്റ് കാര്യാലയത്തിലെ വിദ്യാഭ്യാസ ഉപദേഷ്ടാവായും സിസ്റ്റര്‍ ജാനിസ് സേവനം ചെയ്തിട്ടുണ്ട്. 1991-ലാണ് സിസ്റ്റര്‍ ജാനിസ് സിംബാബ്‌വേയിലെ തന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കയില്‍ തിരിച്ചെത്തിയെങ്കിലും പിന്നീടും സിംബാബ്‌വേയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-16-21:21:19.jpg
Keywords: സിംബാ

15788
Category: 14
Sub Category:
Heading: ഇസ്രായേലില്‍ അതിപുരാതന ബൈബിള്‍ ചുരുള്‍ശകലങ്ങള്‍ കണ്ടെത്തി
Content: ടെല്‍ അവീവ്: പഴയനിയമത്തിലെ ബൈബിള്‍ ലിഖിതങ്ങള്‍ അടങ്ങിയ ചുരുള്‍ശകലങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ യൂദയന്‍ മരുഭൂമിയിലെ ഗുഹയില്‍നിന്നു കണ്ടെത്തി. കേവ് ഓഫ് ഹൊറര്‍ എന്ന ഗുഹയില്‍നിന്നാണ് ഡസന്‍കണക്കിനു തുകല്‍ ചുരുള്‍ശകലങ്ങള്‍ ലഭിച്ചത്. എഴുപതു വര്‍ഷം മുന്പ് ചാവുകടല്‍ ചുരുളുകള്‍ ലഭിച്ചശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്. ഗ്രീക്കില്‍ കാണുന്ന ചുരുളില്‍ ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ബിസി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ യൂദയാ കീഴ്‌പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ. എന്നാല്‍, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്. രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബര്‍ കോഖ്ബാ വിപ്ലവത്തില്‍ പരാജയപ്പെട്ട് മരുഭൂമിയില്‍ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്നാണ് ഗവേഷകരുടെ അനുമാനം. വിപ്ലവകാലത്ത് യഹൂദന്മാര്‍ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വര്‍ഷം മുന്പ് ജീവിച്ചിരുന്ന കുഞ്ഞിന്റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വര്‍ഷം പഴക്കമുള്ളതും നാരുകള്‍ കൊണ്ടുണ്ടാക്കിയതുമായ ഒരു കുട്ട എന്നിവയും കേവ് ഓഫ് ഹൊററില്‍നിന്നു കണ്ടെത്തി. 1948 മുതല്‍ യൂദയന്‍ ഗുഹകളില്‍നിന്ന് ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ അനേകം ചുരുള്‍ശകലങ്ങളും 40 അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. മരുഭൂമിയിലെ ഗുഹകള്‍ കൊള്ളയടിക്കപ്പെടുന്നതു തടയാനുള്ള നീക്കത്തിനിടെയാണ് വീണ്ടും ചുരുളുകള്‍ കണ്ടെത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-17-07:25:16.jpg
Keywords: ബൈബി, പുരാതന

15789
Category: 18
Sub Category:
Heading: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി മന്ദിരത്തിന്റെ ആശീര്‍വാദം ഇന്ന്
Content: ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി ആസ്ഥാന മന്ദിരത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും ഇന്ന് മൂന്നിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഫലക പ്രകാശനം നിര്‍വഹിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സുല്‍ത്താന്‍ ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ തോമസ് പാലമൂട്ടില്‍, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ ഡോ. ചാക്കോ പുത്തന്‍പുരക്കല്‍, നഗരസഭാ കൗണ്‍സിലര്‍ ഗെയില്‍സ് ദേവസി പയ്യപ്പിള്ളിഎന്നിവര്‍ പ്രസംഗിക്കും. പ്രസിഡന്റ് ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. ജോസഫ് ജോയി അറയ്ക്കല്‍ നന്ദിയും പറയും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/India/India-2021-03-17-07:45:58.jpg
Keywords:

15790
Category: 18
Sub Category:
Heading: നാൽപ്പതാം വെള്ളിയിൽ ഓൺലൈൻ വചന ധ്യാനം: മാർ തോമസ് തറയിൽ വചന സന്ദേശം നൽകും
Content: ചങ്ങനാശ്ശേരി: മാർച്ച് 26 നാൽപ്പതാം വെള്ളിയാഴ്‌ച ചങ്ങനാശ്ശേരി പ്രവാസി അപ്പസ്റ്റോലറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് ഓൺലൈൻ വചന ധ്യാനം നടത്തുന്നു. അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ആരാധനാവത്സര കലണ്ടറനുസരിച്ചു് വലിയനോമ്പിന്റെ നാല്പതാം ദിവസമായ "നാല്പതാംവെള്ളി" ഈശോ ലാസറിനെ ഉയിർപ്പിച്ചതിനെ അനുസ്മരിക്കുന്ന ദിനമാണ്. വലിയനോമ്പുകാലം ആത്യന്തികമായി എന്നേക്കും ജീവിക്കുന്നവനായ ഈശോയുടെ ഉയിർപ്പിനൊരുക്കമായ തപസ്സുകാലമാണ്; ഉത്ഥിതനെ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്ന കാത്തിരിപ്പുകാലമാണ് എന്ന ചിന്തയാണ് നാല്പതാംവെള്ളി നൽകുന്നത്. നാല്പതാം വെള്ളി ആചരണം കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ്. പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണ്. അതിനാല്‍ വിഭൂതി തിങ്കളാഴ്ച്ച മുതല്‍ 40 നാള്‍ എന്ന് കണക്കു കൂട്ടിയെടുക്കുന്ന ദിനമാണ് നാല്പതാം വെള്ളി എന്നറിയപ്പെടുന്നത് . സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് കഷ്ടാനുഭവ ആഴ്ച്ച വേറെ നോമ്പും. ഒരു നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു. പിന്നീട് അമ്പത് ദിവസം നോയമ്പ് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു ഏകീകരിക്കപ്പെട്ടപ്പോഴും നാല്പതാം വെള്ളിയും അതിന്റെ പ്രസക്തിയും നഷ്ടമായിരുന്നില്ല. നസ്രാണി പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് – കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിച്ച ദിനം ) ഓശാന ഞായറും. പ്രവാസി അപ്പോസ്റ്റലേറ്റ് വചന ധ്യാന ദിനമായി ആചരിക്കുന്ന നാല്പതാം വെള്ളിയാഴ്ച ഈശോയുടെ പീഡാനുഭവ സ്‌മരണകൾ ഉണർത്തുന്ന കുരിശിന്റെ വഴി പ്രാർത്ഥനയും ആരാധനയും നടത്തപ്പെടുന്നുണ്ട്. ഓൺലൈനിലൂടെ നടത്തുന്ന പ്രാർത്ഥനാദിനം മാർച്ച് 26 വെള്ളിയാഴ്ച ഇന്ത്യൻ സമയം 6 :30 നു ആരംഭിക്കും. പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടർ ഫാ റ്റെജി പുതുവീട്ടിൽക്കളം, അസിസ്റ്റന്റ് ഡയറക്ടർ ഫാ ജിജോ മാറാട്ടുകുളം , അതിരൂപതാ എക്സിക്യൂട്ടീവ്ഗ അംഗങ്ങൾ. ഗൾഫ്ൾ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Image: /content_image/India/India-2021-03-17-13:17:56.jpg
Keywords: മാര്‍ തോമസ് തറയി

15791
Category: 1
Sub Category:
Heading: ഫാത്തിമയിലെ മരിയന്‍ തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി വീണ്ടും തുറന്നു
Content: ലിസ്ബണ്‍: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചിട്ട പോര്‍ച്ചുഗല്ലിലെ ഫാത്തിമാമാതാ തീർത്ഥാടന ദേവാലയം വിശ്വാസികൾക്കായി വീണ്ടും തുറന്നുകൊടുത്തു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ബസിലിക്കയിലും, പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട കപ്പേളയിലും തുടങ്ങി തീർത്ഥാടന കേന്ദ്രത്തിലെ എല്ലാ കപ്പേളകളിലും ദിവ്യബലിയും, ജപമാല പ്രാർത്ഥനയും ആരംഭിച്ചിട്ടുണ്ട്. കോവിഡ്- 19 വകഭേദത്തിന്റെ പുതിയ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ജനുവരി 23 മുതൽ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുകർമ്മങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. മാർച്ച് പതിനഞ്ചാം തിയതി തീർത്ഥാടന കേന്ദ്രം വീണ്ടും തുറന്നപ്പോള്‍ തന്നെ ധാരാളം പേര്‍ ദേവാലയത്തിലെത്തിയിരിന്നു. മഹാമാരിയുടെ ഇരകൾക്കായി യൂറോപ്പിലെ മെത്രാൻ സമിതികളുടെ അദ്ധ്യക്ഷന്മാർ മുൻകൈയെടുത്ത് ബലിയര്‍പ്പണവും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ചു. കൊറോണാ വൈറസ് പിടിപെട്ട് മരിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ, രോഗികൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരോടു സഭയുടെ സാമീപ്യം ആവർത്തിച്ചുറപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ പ്രാർത്ഥനയെന്ന് ദിവ്യബലി മധ്യേ തീർത്ഥാടന കേന്ദ്രത്തിന്റെ ചാപ്ലിൻ ഫാ. മിഗ്വേൽ സോത്തോമയോർ പറഞ്ഞു. ഫാത്തിമ തീർത്ഥാടന ദേവാലയത്തിൽ രാവിലെ 11, വൈകീട്ട് 6, 9.30 എന്നീ സമയങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലികൾ www.fatima.pt എന്ന വെബ്സൈറ്റിലും യുട്യൂബ് ചാനലിലും, ഫേസ് ബുക്ക് പേജിലും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ഫാത്തിമയില്‍ ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-17-14:25:46.jpg
Keywords: ഫാത്തിമ

15792
Category: 1
Sub Category:
Heading: ബൈഡന്റെ കത്തോലിക്ക വിശ്വാസം തെറ്റിദ്ധരിപ്പിക്കുന്നത്: വീണ്ടും കന്‍സാസ് മെത്രാപ്പോലീത്ത
Content: വാഷിംഗ്‌ടണ്‍ ഡി.സി: ഗര്‍ഭഛിദ്രം പരസ്യമായി പിന്തുണക്കുന്നതോടൊപ്പം താനൊരു അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വൈരുദ്ധ്യം നിറഞ്ഞ കത്തോലിക്ക വിശ്വാസം ഗൗരവമേറിയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോലൈഫ് ചെയര്‍മാനും കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയുമായ ജോസഫ് നൗമാന്‍. ബൈഡന്റെ പ്രവര്‍ത്തികള്‍ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്നും, ഈ തെറ്റിദ്ധാരണയില്‍ നിന്നും തന്റെ ജനങ്ങളെ സംരക്ഷിക്കുവാനാണ് തന്റെ ആഗ്രഹമെന്നും ‘ദി അറ്റ്ലാന്റിക്ക്’ന് നല്‍കിയ അഭിമുഖത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ജീവന്റെ വിശുദ്ധിയില്‍ വിശ്വസിക്കാതിരുന്നിട്ടും, കത്തോലിക്കാ വിശ്വാസത്തിന്റെ പ്രകടനവും, ദൈവത്തില്‍ നിന്നും വെളിപ്പെട്ടതെന്ന് തിരുസഭ വിശ്വസിക്കുകയും, പഠിപ്പിക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യുന്ന ദിവ്യകാരുണ്യ സ്വീകരണം നടത്തുന്ന ബൈഡന്റെ പെരുമാറ്റം ആശയകുഴപ്പമുണ്ടാക്കുന്നുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ബൈഡന്റെ പെരുമാറ്റം സഭയുടെ വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് എതിരാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, പ്രസിഡന്റിന്റെ ഹൃദയത്തെ വിധിക്കുവാന്‍ തങ്ങള്‍ക്ക് കഴിയില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ തിന്മയായിട്ട് തന്നെ പരിഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. “ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ് ഭ്രൂണഹത്യ” എന്ന് രണ്ടു വര്‍ഷം മുന്‍പ് അമേരിക്കന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യവും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ഗര്‍ഭഛിദ്ര അനുകൂലികളായ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ദിവ്യകാരുണ്യം നല്‍കുന്നതില്‍ നിന്നും പുരോഹിതരെ വിലക്കുമോ? എന്ന ചോദ്യത്തിന്, ആത്മീയ നന്മക്കായി പ്രവര്‍ത്തിക്കേണ്ട ചുമതല അജപാലകരെന്ന നിലയില്‍ തങ്ങള്‍ക്കുണ്ടെന്നും, അവര്‍ ധാര്‍മ്മികമായ തെറ്റുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് തങ്ങളുടെ ചുമതലയെന്നുമായിരുന്നു മെത്രാപ്പോലീത്തയുടെ മറുപടി. ഇതിന് മുന്‍പും മെത്രാപ്പോലീത്ത ബൈഡന്റെ കത്തോലിക്ക വിശ്വാസത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 13ന് കത്തോലിക്കാ വേള്‍ഡ് റിപ്പോര്‍ട്ടിനു നല്‍കിയ അഭിമുഖത്തില്‍ ‘ആവശ്യമുള്ളപ്പോള്‍ പ്രസിഡന്റിനെ തിരുത്തേണ്ട ഉത്തരവാദിത്വം മെത്രാന്‍മാര്‍ക്കുണ്ടെന്ന്‍’ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രത്തിനും, ഗര്‍ഭഛിദ്രം പ്രചരിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനും പിന്തുണച്ചിരുന്ന ബൈഡന്‍, അധികാരത്തിലേറിയപ്പോള്‍ വിവിധ അബോര്‍ഷന്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ്കര്‍ദ്ദിനാള്‍ ജോസഫ് നൗമാന്റെ അഭിമുഖം ശ്രദ്ധേയമാകുന്നത്.
Image: /content_image/News/News-2021-03-17-16:31:10.jpg
Keywords: ജോ ബൈഡ, അമേരി

15793
Category: 13
Sub Category:
Heading: ജീവനെ എതിര്‍ത്ത ബില്ല് വീറ്റോ ചെയ്ത് പോർച്ചുഗീസ് പ്രസിഡന്റ്: സ്വാഗതം ചെയ്ത് മെത്രാന്മാർ
Content: ദയാവധ ബില്ലിനെ അംഗീകരിച്ചുക്കൊണ്ടുള്ള പോർച്ചുഗീസ് പാര്‍ലമെന്‍റ് എംപിമാരുടെ തീരുമാനത്തെ വീറ്റോ അധികാരം ഉപയോഗിച്ച് ഒഴിവാക്കിയ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റിബേലോ ഡിസൂസയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മെത്രാന്മാർ. ബില്ല് ഭരണഘടനാവിരുദ്ധമാണെന്ന് ഭരണഘടനാ കോടതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീറ്റോ നടപടിയുമായി പ്രസിഡന്റ് മുന്നോട്ടു പോയത്. ജനുവരി 29നു 136 എംപിമാർ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 78 പേർ ബില്ലിനെ എതിർക്കുകയും, 4 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അതിന് ശേഷമാണ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മാർസെലോ റിബേലോ ഡിസൂസയുടെ പരിഗണനയ്ക്കു വേണ്ടി ബില്ല് വിട്ടത്. ഒന്നെങ്കിൽ ബില്ലിൽ ഒപ്പ് വെക്കുക അല്ലെങ്കിൽ ഭരണഘടന കോടതിയിലേക്ക് വിടുക, അതുമല്ലെങ്കിൽ വിറ്റോ ചെയ്യുക എന്നീ മൂന്ന് മാർഗങ്ങളാണ് പ്രസിഡന്റിന്റെ മുന്‍പിലുണ്ടായിരുന്നത്. ഭരണഘടന കോടതിക്ക് വിടാനുള്ള തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. ഇതിനുമുമ്പ് വ്യക്തിപരമായി ദയാവധത്തിനെതിരെ പ്രസിഡൻറ് സംസാരിച്ചെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബില്ലിൽ പ്രസിഡൻറ് ഒപ്പ് വെച്ചിരുന്നെങ്കിൽ ദയാവധം നിയമവിധേയമാക്കുന്ന നാലാമത്തെ യൂറോപ്യൻ രാജ്യമായി പോർച്ചുഗൽ മാറുമായിരുന്നു. യൂറോപ്പിൽ നെതർലൻഡ് ബെൽജിയം, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളിൽ ദയാവധം നിയമവിധേയമാണ്. മാർച്ച് പന്ത്രണ്ടാം തീയതി റിബേലോ ഡിസൂസ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. പിന്നാലെ മാർപാപ്പ ലോക യുവജന സംഗമം നടക്കുന്ന 2023ൽ പോർച്ചുഗൽ സന്ദർശിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ ഫാത്തിമയും ഇതോടൊപ്പം സന്ദർശിക്കും. ഒരു കോടി ജനസംഖ്യയുള്ള പോർച്ചുഗലിലെ 81 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-17-18:58:29.jpg
Keywords: ദയവധ

15794
Category: 22
Sub Category:
Heading: ജോസഫ് - വൈദീകരുടെ മാതൃകയും വഴികാട്ടിയും
Content: ദൈവ സ്നേഹത്തിൻ്റെ അവിശ്വസനീയമായ സാക്ഷ്യമായ യൗസേപ്പിതാവ് എല്ലാ വൈദീകരുടെയും സവിശേഷ മാതൃകയാണ്. യൂദാ ഗോത്രത്തിൽ പിറന്ന യൗസേപ്പ് ഒരു പുരോഹിതനായിരുന്നില്ല. യഹൂദ നിയമപ്രകാരം ലേവി ഗോത്രത്തിൽ പിറന്നവരാണ് പുരോഹിത ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ടിരുന്നത്. പിന്നെയെങ്ങനെയാണ് പുരോഹിതനല്ലാത്ത യൗസേപ്പ വൈദീകർക്കു മാതൃകയാകുന്നത്? ദൈവം തൻ്റെ മകൻ്റെ വളർത്തു പിതാവ് സ്ഥാനം ഭരമേല്പിച്ചത് യൗസേപ്പിനെയാണ്. എല്ലാ പുരോഹിതരെയും ദൈവം തൻ്റെ പുത്രന്റെ പരിചരണം ഏൽപ്പിക്കുന്നു. യൗസേപ്പ് ഈ ഉത്തരവാദിത്വം ഗൗരവ്വമായി സ്വീകരിച്ചു. മറിയത്തിൻ്റെ ഉദരത്തിലായിരുന്ന നിമിഷം തുടങ്ങി ഈശോയോ തീവ്രമായി സ്നേഹിക്കുകയും അവൻ്റെ സംരക്ഷണത്തിനു സ്വയം സമർപ്പിക്കുകയും ചെയ്തതു വഴി, ഈശോയെ എങ്ങനെ സ്നേഹിക്കണം എന്നതിനു വൈദീകർക്കുള്ള ഒന്നാമത്തെ വഴികാട്ടിയാണ് വിശുദ്ധ യൗസേപ്പിതാവ്. രണ്ടാമതായി അധികാരം എളിമയോടെ നിർവ്വഹിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. തിരുക്കുടുംബത്തിൻ്റെ കാര്യസ്ഥനായിട്ടായിരുന്നു അവൻ്റെ ജീവിതവും പ്രവർത്തനങ്ങളും. സഭയെയും വിശ്വാസികളെയും ക്രിസ്തീയ ചൈതന്യത്തിൽ ശുശ്രൂഷിക്കാൻ എളിമ പുരോഹിതർക്ക് അത്യന്ത്യാപേഷിതമാണന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. മൂന്നാമതായി പരിശുദ്ധ കന്യകാമറിയത്തോടു അതുല്യമായ ഒരു സ്നേഹ ബന്ധം വിശുദ്ധ യൗസേപ്പിതാവിനുണ്ടായിരുന്നു. ലേവി പൗരോഹിത്യം ജറുസലേമിലെ വാഗ്ദാന പേടകത്തിനു മുമ്പിലായിരുന്നുവെങ്കിൽ ലേവി ഗോത്രജനല്ലാത്ത യൗസേപ്പിൻ്റെ പുരോഹിത ശുശ്രൂഷയിൻ രക്ഷകനെ ഉദരത്തിൽ വഹിച്ച പുതിയ ഉടമ്പടിയുടെ വാഗ്ദാന പേടകമായ മറിയത്തെ ശുശ്രൂഷിക്കുന്നതും ഉൾപ്പെട്ടിരുന്നു. ഈ പൗരോഹിത്യ ദൗത്യം യോഹന്നാനും ഇന്നു സഭയിൽ പുരോഹിതരും തുടരുന്നു. അവസാനമായി ചാരിത്രശുദ്ധിയുള്ള പിതൃത്വത്തിലൂടെ (Virginal Fatherhood) വിശുദ്ധ യൗസേപ്പ് ബ്രഹ്മചാരികളായ പുരോഹിതന്മാരുടെ മാതൃകയാകുന്നു. യൗസേപ്പിതാവിനെപ്പോൽ പുരോഹിതരും ദൈവകൃപയിൽ ആത്മീയ സന്താനങ്ങളെ ജനിപ്പിക്കുന്ന അലൗകികമായ പിതൃത്വത്തിലാണ് പങ്കു ചേരുന്നത്. ദൈവീക പദ്ധതികളോട് സഹകരിക്കാൻ വൈമനസ്യം കാണിക്കാത്ത പുരോഹിതർ സഭയിൽ യൗസേപ്പിൻ്റെ പുതിയ പതിപ്പുകളാണ്. അനുസരണത്തിലൂടെ ഒരു പുരോഹിതൻ താൻ എന്തിനു വേണ്ടി പുരോഹിതനായോ അതു നിറവേറ്റുകയാണ്. അനുകൂലമായ സാഹചര്യങ്ങളിൽ നിന്നുള്ള പറിച്ചു മാറ്റാലുകൾക്കു വൈദീകർ വിധേയരാകുമ്പോൾ സന്തോഷത്തോടെ അജപാലന ശുശ്രൂഷ തുടരണമെങ്കിൽ യൗസേപ്പിതാവിനുണ്ടായിരുന്ന വിശ്വാസവും അനുസരണവും പുരോഹിതർ സ്വന്തമാക്കണം. വൈദീകരുടെ മാതൃകയും വഴികാട്ടിയുമായ വിശുദ്ധ യൗസേപ്പിതാവേ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കണമേ.
Image: /content_image/SeasonalReflections/SeasonalReflections-2021-03-17-19:20:16.jpg
Keywords: ജോസഫ്, യൗസേ

15795
Category: 4
Sub Category:
Heading: രണ്ടു വര്‍ഷത്തോളം അലഞ്ഞെങ്കിലും ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ച കന്ധമാല്‍ ക്രൈസ്തവര്‍ | ലേഖന പരമ്പര- ഭാഗം 24
Content: #{black->none->b->കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം }# {{ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14148}} #{black->none->b->കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ }# {{ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14208}} #{black->none->b->പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് }# {{ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14265}} #{black->none->b->കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും }# {{ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14328}} #{black->none->b-> വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും }# {{ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14387}} #{black->none->b-> അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ }# {{ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14444}} #{black->none->b-> നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് }# {{ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14505}} #{black->none->b-> "യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ }# {{ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14562}} #{black->none->b-> ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ }# {{ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14613}} #{black->none->b-> കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് }# {{ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14674}} #{black->none->b-> നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ }# {{ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14724}} #{black->none->b-> കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന }# {{ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14775}} #{black->none->b-> കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് }# {{ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14819}} #{black->none->b-> അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ }# {{ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14874}} #{black->none->b-> മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/14930}} #{black->none->b-> കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത }# {{ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/14985}} #{black->none->b-> കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം }# {{ ലേഖന പരമ്പരയുടെ പതിനേഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15043}} #{black->none->b-> കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് }# {{ ലേഖന പരമ്പരയുടെ പതിനെട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15147}} #{black->none->b-> കന്ധമാലില്‍ ഹൈസ്‌കൂൾ ജോലി വെടിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യമേകിയ അധ്യാപകന്‍ }# {{ ലേഖന പരമ്പരയുടെ പത്തൊന്‍പതാംഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/15197}} #{black->none->b-> ഭീഷണികള്‍ക്ക് നടുവിലും കന്ധമാലില്‍ തളരാത്ത ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണത }# {{ ലേഖന പരമ്പരയുടെ ഇരുപതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15366}} #{black->none->b-> യേശുവിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് വര്‍ഗീയവാദികളുടെ ഭീഷണിയെ നേരിട്ട കന്ധമാല്‍ ക്രൈസ്തവര്‍ }# {{ ലേഖന പരമ്പരയുടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15431}} #{black->none->b-> "യേശുവിനായി ജീവിതം സമർപ്പിക്കുകയാണ് എന്റെ ആഗ്രഹം": വര്‍ഗ്ഗീയവാദികളുടെ ബോംബാക്രമണത്തിന് ഇരയായ നമ്രതയുടെ അചഞ്ചല വിശ്വാസം }# {{ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15610}} #{black->none->b-> പീഡനത്തിനു നടുവിലും കന്ധമാലിലെ ചേരിയില്‍ തിളങ്ങിയ ക്രൈസ്തവ വിശ്വാസം }# {{ ലേഖന പരമ്പരയുടെ ഇരുപത്തിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/15678}} കന്ധമാലിലെ ക്രൈസ്തവരുടെ യാതനകൾ പുറത്തുകൊണ്ടു വരുന്നതായിരുന്നു എന്റെ ആദ്യ യാത്രകളുടെ ലക്ഷ്യമെങ്കിൽ, പാവപ്പെട്ട ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസചൈതന്യമാണ് പിന്നീട് അവരുടെ ഇടയിലേക്ക് എന്നെ ആകർഷിച്ചത്. കന്ധമാലിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഓരോ യാത്രയും എന്നിൽ ഒരു ബോധ്യം വളർത്തി. സഹനത്തിന്റെ കാര്യത്തിൽ കന്ധമാളിലെ ധീരരായ ക്രൈസ്തവർ, ക്രിസ്തുമതത്തിന്റെ ആരംഭഘട്ടത്തിലെ ആദിമ ക്രിസ്ത്യാനികൾക്ക് തുല്യരാണ്. ചരിത്രം ആവർത്തിക്കുകയായിരുന്നു കന്ധമാലിലെ കാടുകളിൽ. കാവി അണികൾക്കുമുമ്പിൽ അടിയറവ് വെച്ച് കന്ധമാൽ ജില്ലാ അധികാരികൾ ബെറ്റിക്കോളയിലെ 54 കത്തോലിക്കാ കുടുംബങ്ങളെ കൂട്ടത്തോടെ പറിച്ചുകൊണ്ടുപായത് നന്ദാഗിരിയിലേക്കായിരുന്നു. സർക്കായിരിന്റെ ഒത്താശയോടെ സ്വന്തം ഗ്രാമത്തിൽ നിന്ന് ബഹിഷ്കൃതരായതിന്റെയും നിലവിലുണ്ടായിരുന്ന പള്ളി നശിപ്പിച്ച്, അതേപറമ്പിൽ ക്ഷേത്ര നിർമാണം തുടങ്ങിയതിന്റെയും മാനഹാനി അനുഭവിച്ചവരാണ് ബെറ്റിക്കോളയിലെ ക്രൈസ്തവർ. അവരുടെ ശക്തമായ പ്രതിഷേധംകൊണ്ട് മാത്രമാണ് പള്ളിപ്പരിസരത്തെ ക്ഷേത്രനിർമാണം സർക്കാർ ഇടപെട്ട് തടഞ്ഞത്. സ്വാമി ലക്ഷ്മണനാന്ദയുടെ വധിക്കുവാൻ ബെറ്റിക്കോള ഇടവക സമിതി തീരുമാനിച്ചിരുന്നു എന്ന കെട്ടിച്ചമച്ച ആരോപണമായിരുന്നു ഇത്രയും രൂക്ഷമായ കാവിഎതിർപ്പിന് കാരണം. പ്രമുഖ സംഘപരിവാർ നേതാക്കൾ ഭുവനേശ്വറിൽ പത്രസമ്മേളനം വിളിച്ച് ഈ 'ക്രൈസ്തവ ഗൂഢാലോചന' പരസ്യപ്പെടുത്തി. ('ക്രിസ്തീയഗൂഢാലോചന തെളിയിക്കുവാൻ വ്യാജൻ', വായിക്കുക പേജ് 270). സർക്കാർ അഭയാർത്ഥികേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനെ തുടർന്ന് ബെറ്റിക്കോളയിലേക്കു മടങ്ങിയെത്താൻ ശ്രമിച്ചവരെ കാവിപ്പട ആട്ടിയോടിച്ചു. നട്ടെല്ലില്ലാത്ത സർക്കാർ അധികാരികൾ, പരോക്ഷമായി, ക്രൈസ്തവ കുടുംബങ്ങളെ ബെറ്റിക്കോളയിൽ നിന്ന് പുറത്താക്കാൻ സഹായിക്കുമാറ്, പരിഹാരം കണ്ടെത്തി. അതനുസരിച്ചാണ്, 2009 ജൂണിൽ, ആ കത്തോലിക്കാ കുടുംബങ്ങളെയെല്ലാം നന്ദാഗിരിയിലെ മലഞ്ചെരിവുകളിൽ കുടിയിരുത്തിയത്. സ്വന്തം ഗ്രാമത്തിൽ നിന്ന് 18 കി.മീ.അകലെയുള്ള നന്ദാഗിരിയിലെ വിജനമായ മലഞ്ചെരുവിലേക്ക് പറിച്ചുനടപ്പെട്ട ക്രൈസ്തവരെ, അറുതിയില്ലാത്ത ദുരിതങ്ങളാണ് എതിരേറ്റത്. വെള്ളമോ വൈദ്യുതിയോ അവിടെ ഉണ്ടായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെ അവർക്ക് അന്യമായിരുന്നു. എന്നിട്ടും ഈ അജഗണം, ഭയലേശമെന്യേ, വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ, പ്രാർത്ഥനയിൽ ആശ്വാസം കണ്ടെത്തി മുന്നേറി. ആദിമ ക്രൈസ്തവരെപോലെ, ഈ 54 ക്രൈസ്തവ കുടുംബങ്ങൾ നന്ദാഗിരി മലമടക്കുകളിൽ കൂടാരങ്ങൾ കെട്ടി മാസങ്ങൾ തള്ളിനീക്കി. അതിനിടയിൽ ഓരോ കുടുംബത്തിനും നാലുസെന്റ് ഭൂമി സർക്കാർ പതിച്ചു നൽകി. ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു പുനരുദ്ധാരണത്തിന് ഉദയഗിരി മേഖല ഏറ്റെടുത്തിരുന്നത്. അങ്ങനെ പണിപൂർത്തിയായ ലാളിത്യമാർന്ന ഭവനങ്ങളിലേയ്ക്ക് 2010 ജൂലൈ മാസത്തിൽ അവരെല്ലാവരും താമസം മാറ്റി. താമസിയാതെ സർക്കാർ ഉദ്യോഗസ്ഥന്മാർ ഈ പുതിയ ക്രിസ്ത്യൻ കോളനിയെ "ശാന്തി നഗർ" എന്ന് പുനർനാമകരണം ചെയ്തു. അടുത്തൊന്നും മനുഷ്യവാസമില്ലാതിരുന്നതിനാൽ അവിടം തികച്ചും ശാന്തമായിരുന്നു. 54 ക്രൈസ്തവ കുടുംബങ്ങൾ ഉണ്ടായിട്ടും അസാധാരണമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്. ആ കോളനിയിൽ കുട്ടികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. തൊട്ടടുത്തൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാലും തൊഴിൽരഹിതരായ മാതാപിതാക്കൾക്ക് മക്കളെ തീറ്റിപ്പോറ്റുക ദുഷ്കരമായിരുന്നതിനാലും കന്ധമാലിനകത്തും പുറത്തുമുള്ള ക്രൈസ്തവ ഹോസ്റ്റലുകളിലേയ്ക്ക് അയച്ചിരിക്കുകയായിരുന്നു അവരുടെ മക്കളെ. "ഇവിടെ താമസിപ്പിച്ചാൽ മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയുകയില്ല," യഥാക്രമം എട്ടും പതിനൊന്നും വയസ് പ്രായമുള്ള മകനെയും മകളെയും ഹോസ്റ്റലുകളിൽ പാർപ്പിച്ചിരുന്ന തോമസ് മാലിക് എന്ന തേപ്പു ജോലിക്കാരൻ ചൂണ്ടിക്കാട്ടി. "ഈ സഹനം വിശ്വാസത്തിനുവേണ്ടി ഞങ്ങൾ നൽകുന്ന വിലയാണ്," എന്ന് കൂട്ടിച്ചേർത്തു പറയുമ്പോൾ, അദ്ദേഹത്തിന്റെ നഗ്നനെഞ്ചിൽ ഒരു ജപമാല ചാഞ്ചാടിക്കൊണ്ടിരുന്നു. ബഹിഷ്കൃതരായ കത്തോലിക്കാ കുടുംബങ്ങളിൽ ഒന്നിലെ അംഗമായ വൈദികൻ കാർമികത്വം വഹിച്ച ഗൃഹപ്രവേശ ബലിയർപ്പണം കഴിഞ്ഞയുടനെ, തന്റെ പുതിയ വീട്ടിലിരുന്നുകൊണ്ട്, സബിത നായക് ഏറ്റു പറഞ്ഞു: " വിശ്വാസമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്". "നീ ഹിന്ദുവായാൽ നിന്റെ വീട് ഞങ്ങൾ തകർക്കുകയില്ല," കലാപകാലത്ത് മൗലിക വാദികൾ ഭീഷണിപ്പെടുത്തിയത് സബിത അനുസ്മരിച്ചു. അവൾ ഒട്ടും വഴങ്ങിയില്ല. അവരാകട്ടെ ഒരു കാരുണ്യവും കാണിച്ചില്ല. അവർ ആ വീട് കൊള്ളയടിക്കുകയും ഇടിച്ച് നിരത്തുകയും ചെയ്തു. രണ്ട് വർഷത്തോളം പ്രവാസികളെപ്പോലെ അലഞ്ഞെങ്കിലും സബിത ഒരിക്കലും നഷ്‌ടധൈര്യയായില്ല. അവൾ ഊന്നിപ്പറഞ്ഞു: "മുമ്പ് പ്രശ്നങ്ങളില്ലാതെ ഞങ്ങൾ സുഖമായി ജീവിച്ചു. ഇന്ന് പ്രശ്നങ്ങളെ ഉള്ളൂ. ഭക്ഷണം പോലും ഞങ്ങൾക്ക് കിട്ടുന്നില്ല. പക്ഷെ, മനസമാധാനത്തിനും സന്തോഷത്തിനും കുറവില്ല. പ്രാർത്ഥനയാണ് ഞങ്ങളുടെ ആശ്വാസം. ഞങ്ങൾ ഈ സഹനങ്ങളിലൂടെ കടന്നു പോകണമെന്നാകാം ദൈവഹിതം." ആ കോളനിയിൽ തന്നെ ജോലി ലഭിച്ച ഭാഗ്യവാനാണ് ക്രിസാന്റോ മല്ലിക്. തേപ്പു പണിക്കാരനായിരുന്ന അദ്ദേഹം ക്രൈസ്തവരുടെ ഭവന നിർമ്മാണത്തിൽ വ്യാപൃതനായി. പ്രതിസന്ധി ഘട്ടങ്ങളിൽ പിടിച്ചുനിൽക്കുവാൻ കരുത്ത് പകരുന്ന വിശ്വാസത്തെ അദ്ദേഹം ഇപ്രകാരമാണ് വിശദീകരിച്ചത്: "ക്രിസ്തുമതത്തിന്റെ പ്രാരംഭം മുതലുള്ളതാണ് മതപീഡനം. അത് ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ്." നിശ്ചിത വരുമാനമില്ലാതെ, വിജനമായ പ്രദേശത്ത് എങ്ങനെ കഴിഞ്ഞുകൂടുമെന്ന് ചോദിച്ചപ്പോൾ, ക്രിസാന്റോ പറഞ്ഞു: "ആദിമ ക്രൈസ്തവരുടേതുപോലെയാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതം. ഈയിടെ ഞങ്ങളുടെ ഇടയിൽ പങ്കുവയ്ക്കലും പരസ്പരശ്രദ്ധയും വളരെ വർദ്ധിച്ചിട്ടുണ്ട്. ബെറ്റിക്കോളയിൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്നപ്പോൾ ആരും മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചിരുന്നില്ല." 2011 ജനുവരിയിൽ, നന്ദാഗിരിയിൽ കൂടുതൽ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. പുതിയവീടുകളുടെ പിൻഭാഗത്ത് ചെടികളും പച്ചക്കറികളും വളർന്നിരുന്നു. ക്രിസ്ത്യൻ കോളനിയുടെ ഉയർന്നഭാഗത്ത് പള്ളിക്കുവേണ്ടി വാർത്തെടുത്ത തൂണുകളുടെ നിരകളായിരുന്നു ഏറ്റവും ശ്രദ്ധാര്ഹമായ കാഴ്‌ച. ആ ക്രിസ്ത്യൻ കോളനിക്കാർ നിർമ്മിച്ചുകൊണ്ടിരുന്ന ദേവാലയത്തിന്റെ മുഖ്യനിയന്താവ് ആയിരുന്ന ക്രിസാന്റോ പറഞ്ഞു: "ഈ ദൈവാലയം ഉയർന്നുനിന്ന് ഞങ്ങളുടെ പുതുഗ്രാമത്തെ വീക്ഷിക്കണമെന്നാണ് ആഗ്രഹം." ഓരോരോ കുടുംബവും ദൈവാലയനിർമ്മാണത്തിന് 1000 രൂപ വീതം സന്തോഷപൂർവ്വം നൽകി. "ഞങ്ങൾ പിരിച്ചെടുത്ത സംഖ്യ തീർന്നുപോയി. പണി പൂർത്തിയാക്കുന്നതിന് സഹായത്തിനുവേണ്ടി കാത്തുകഴിയുകയാണ് ഞങ്ങൾ", അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ഉദാരമതികളായ ക്രൈസ്തവരുടെ സംഭാവനകൾകൊണ്ട് മേൽക്കൂര പണിയാനും ചുമലുയരത്തിൽ ചുറ്റും ചുവരുയർത്താനും ആ അധ്വാനശീലരായ ക്രൈസ്തവസമൂഹത്തിനു സാധിച്ചു. 2011 ഓഗസ്റ്റിൽ, 'സർക്കാർ സ്ഥലത്ത്' നിയമവിരുദ്ധമായി സ്ഥാപിച്ച പള്ളി പൊളിച്ചുകളയാൻ ആവശ്യപ്പെട്ട് റവന്യൂ അധികാരികൾ രംഗത്തിറങ്ങി. ഈ കൽപന അവരെ ദുഖിതരും രോഷാകുലരും ആക്കി. സർക്കാരിന്റെ രേഖാമൂലമുള്ള സമ്മതം കൂടാതെ പണിതപള്ളി പൊളിച്ചുകളയണമെന്ന കല്പനയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായിരുന്നു എന്നതിൽ അവർക്ക് സംശയം ഇല്ലായിരുന്നു. എന്നാൽ ക്രൈസ്തവർ ഭയചകിതരായില്ല. അവരുടെ ധീരത 2012 ജനുവരിയിൽ, ക്രിസാന്റോയുടെ വാക്കുകളിൽ പ്രകടമായി: "ഞങ്ങളുടെ മൃതശരീരങ്ങളുടെമേൽ മാത്രമേ അവർക്ക് ഈ ദൈവാലയം നിലപരിശാക്കാൻ കഴിയൂ." ബെറ്റിക്കോള കത്തോലിക്കാ കുടുംബങ്ങൾ പുതിയ വീടുകളിലേയ്ക്ക് മാറിത്താമസിച്ചതോടെ, സർക്കാർ ഉദ്യോഗസ്ഥന്മാർ പുതിയ ടെന്റുകൾ കെട്ടി, മറ്റ് സ്ഥലങ്ങളിൽനിന്ന് ബഹിഷ്കൃതരായ വിവിധ സഭാവിഭാഗങ്ങളിൽപെട്ട ഒരു ഡസൻ കുടുംബങ്ങളെ കൊണ്ടുവന്ന് നന്ദാഗിരിയിൽ കുടിയിരുത്തി. "ഞങ്ങൾ സ്വന്തം ഗ്രാമത്തിലേയ്ക്ക് മടങ്ങിപ്പോകാൻ ഒരുങ്ങിയപ്പോൾ, ഹിന്ദുമതം സ്വീകരിച്ചാൽ മാത്രമേ അവിടെ താമസിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് അവർ ഞങ്ങളോട് കട്ടായം പറഞ്ഞു," രണ്ടു കുഞ്ഞുങ്ങളോടുകൂടെ ഉദയഗിരി അഭ്യാർത്ഥിക്യാമ്പിൽ കഴിഞ്ഞ മനേകാ നായക് വിവരിച്ചു. പിന്നീട്, ഹതഭാഗ്യരായ കുടുംബങ്ങൾ റൂത്തിംഗിയ ഗ്രാമം വിട്ട് ഉദയഗിരി പച്ചക്കറിച്ചന്തയുടെ അടുത്ത് തുറസ്സായതും എന്നാൽ വൃത്തിഹീനവുമായ ഭാഗത്ത് താമസമാക്കി. ഭവനരഹിതമായ ക്രൈസ്തവർ ചന്തസ്ഥലത്ത് മാലിന്യകൂമ്പാരത്തിന് ഇടയിൽ നരകിക്കുന്നത് സർക്കാർ അധികൃതർക്ക് ബോധ്യപ്പെടുവാൻ ഒരു വർഷം വേണ്ടിവന്നു. അങ്ങനെയാണ് അവരെയെല്ലാം നന്ദാഗിരിയിലെ ക്രിസ്ത്യൻ കോളനിയിൽ തള്ളിയത്. ക്രൈസ്തവരായി ജീവിക്കണമെന്ന് ശഠിച്ച് സഹിക്കുന്നതിലും ഭേദം ഹൈന്ദവരായി സ്വന്തം ഗ്രാമത്തിൽ ചെന്ന് സുഖകരമായി കഴിയുന്നതല്ലേ എന്ന് ചോദിച്ചപ്പോൾ, മനേക മറുപടി പറഞ്ഞു, "വിശ്വാസത്തെപ്രതി ഞങ്ങൾ പട്ടിണികിടക്കുകയും സഹിക്കുകയും ചെയ്യും. എന്നാൽ ഒരിക്കലും ഞങ്ങൾ അത് ഉപേക്ഷിക്കുകയില്ല." "സുഖസന്തോഷങ്ങൾക്കുവേണ്ടി ജീവിക്കുന്നവരാണെങ്കിൽ ഭീഷണിയുടെ ആരംഭത്തിൽത്തന്നെ ഞങ്ങൾ ക്രിസ്തീയ വിശ്വാസം ത്യജിക്കുമായിരുന്നു. എന്നാൽ ഒരു ശക്തിക്കും വിശ്വാസം ഉപേക്ഷിക്കുന്നതിനു ഞങ്ങളെ നിർബന്ധിക്കാനാവില്ല," അഞ്ചും രണ്ടും വയസു പ്രായമുള്ള കുട്ടികളുടെ മാതാവായ മനേകാ നിശ്ചയദാർഢ്യത്തോടെ തുടർന്നു. കന്ധമാലിലെ നിർധനരായ ക്രൈസ്തവർ അവരുടെ അവിശ്വസനീയവും ധീരോദാത്തവുമായ വിശ്വാസസാക്ഷ്യത്തിലൂടെ മൂന്നാം സഹസ്രാബ്ദത്തിന്റെ പുലരിയിൽ ഭാരതത്തിന് അകത്തും പുറത്തുമുള്ള ക്രൈസ്തവർക്ക് ഒരു റോമൻ ഭൂഗർഭാലയാനുഭവം പ്രദാനം ചെയ്തിരിക്കുകയാണ്. #{black->none->b->തുടരും...}# (അടുത്ത ബുധനാഴ്ച: കന്ധമാലിലെ ക്രൈസ്തവരുടെ അചഞ്ചല വിശ്വാസം ഹൈന്ദവരെ ആകര്‍ഷിക്കുന്നു) ➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര] #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/Mirror/Mirror-2021-03-17-21:08:38.jpg
Keywords: കന്ധമാ