category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇസ്രായേലില്‍ അതിപുരാതന ബൈബിള്‍ ചുരുള്‍ശകലങ്ങള്‍ കണ്ടെത്തി
Contentടെല്‍ അവീവ്: പഴയനിയമത്തിലെ ബൈബിള്‍ ലിഖിതങ്ങള്‍ അടങ്ങിയ ചുരുള്‍ശകലങ്ങള്‍ ഇസ്രായേലി ഗവേഷകര്‍ യൂദയന്‍ മരുഭൂമിയിലെ ഗുഹയില്‍നിന്നു കണ്ടെത്തി. കേവ് ഓഫ് ഹൊറര്‍ എന്ന ഗുഹയില്‍നിന്നാണ് ഡസന്‍കണക്കിനു തുകല്‍ ചുരുള്‍ശകലങ്ങള്‍ ലഭിച്ചത്. എഴുപതു വര്‍ഷം മുന്പ് ചാവുകടല്‍ ചുരുളുകള്‍ ലഭിച്ചശേഷം ബൈബിളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കണ്ടെത്തലാണിത്. ഗ്രീക്കില്‍ കാണുന്ന ചുരുളില്‍ ബൈബിളിലെ സഖറിയാ, നാഹും പ്രവാചകന്മാരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് ഇവയിലുള്ളത്. ബിസി നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ യൂദയാ കീഴ്‌പ്പെടുത്തിയശേഷം ഗ്രീക്കായിരുന്നു അവിടുത്തെ സാഹിത്യഭാഷ. എന്നാല്‍, ദൈവത്തിന്റെ നാമം മാത്രം ഹീബ്രുവിലാണ്. രണ്ടാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യത്തിനെതിരേ നടന്ന ബര്‍ കോഖ്ബാ വിപ്ലവത്തില്‍ പരാജയപ്പെട്ട് മരുഭൂമിയില്‍ അഭയം തേടിയ യഹൂദന്മാരുടെതാണ് ഈ ചുരുളുകളെന്നാണ് ഗവേഷകരുടെ അനുമാനം. വിപ്ലവകാലത്ത് യഹൂദന്മാര്‍ അടിച്ചിറക്കിയ നാണയങ്ങളുടെ ശേഖരം, ആറായിരം വര്‍ഷം മുന്പ് ജീവിച്ചിരുന്ന കുഞ്ഞിന്റെ മമ്മിയാക്കി സൂക്ഷിച്ച മൃതദേഹം, 10,500 വര്‍ഷം പഴക്കമുള്ളതും നാരുകള്‍ കൊണ്ടുണ്ടാക്കിയതുമായ ഒരു കുട്ട എന്നിവയും കേവ് ഓഫ് ഹൊററില്‍നിന്നു കണ്ടെത്തി. 1948 മുതല്‍ യൂദയന്‍ ഗുഹകളില്‍നിന്ന് ബൈബിള്‍ കയ്യെഴുത്തു പ്രതികളുടെ അനേകം ചുരുള്‍ശകലങ്ങളും 40 അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. മരുഭൂമിയിലെ ഗുഹകള്‍ കൊള്ളയടിക്കപ്പെടുന്നതു തടയാനുള്ള നീക്കത്തിനിടെയാണ് വീണ്ടും ചുരുളുകള്‍ കണ്ടെത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}  
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-17 07:24:00
Keywordsബൈബി, പുരാതന
Created Date2021-03-17 07:25:16