Contents
Displaying 15441-15450 of 25125 results.
Content:
15806
Category: 18
Sub Category:
Heading: ആഗോള കുടുംബ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ ആഗോള കുടുംബ വര്‍ഷാചരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനവും ആഘോഷങ്ങളും ഇന്നു കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പ്രഖ്യാപനം നടത്തും. ഇന്നു മുതല്‍ 25 വരെ നടക്കുന്ന പ്രോലൈഫ് വാരാചരണത്തിന്റെയും പ്രേഷിത പ്രാര്‍ഥനാ വാരത്തിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളംഅങ്കമാലി, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ പ്രാര്‍ഥന നടത്തും. 25ന് ആശിര്‍ഭവനില്‍ പ്രോലൈഫ് ദിനാഘോഷം നടക്കും.
Image: /content_image/India/India-2021-03-19-10:25:00.jpg
Keywords: കുടുംബാ

15807
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവ സംവരണം: സ്ഥാനാര്‍ഥികള്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്ന് ഡിസിഎംഎസ്
Content: കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ സ്ഥാനാര്‍ഥികള്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്ന് ഡിസിഎംഎസ് എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആവശ്യപ്പെട്ടു. ഡിസിഎംഎസ് സംസ്ഥാനതലത്തിലും രൂപതാ തലത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം രൂപതയുടെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദളിത് െ്രെകസ്തവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ടെന്നും പറഞ്ഞു. യോഗത്തില്‍ ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, പ്രസിഡന്റ് വിന്‍സന്റ് ആന്റണി ആനിക്കാട്, രൂപത പിആര്‍ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ഷാജി ചാഞ്ചിക്കല്‍, വര്‍ഗീസ് തോമസ്, റ്റിറ്റി ചാക്കോ, പ്രീജ ഷാജി, സലോമി റോബി, ചാക്കോ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-19-10:43:50.jpg
Keywords: ദളിത

15808
Category: 24
Sub Category:
Heading: ഇനി ധൈര്യമായി കൊല്ലാം..!
Content: നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ നരഹത്യ നടക്കുന്നത് അബോർഷൻ വഴിയാണ്! 2019 ൽ മാത്രം ലോകത്ത് നാലേകാൽ കോടി കുഞ്ഞുങ്ങളാണ് അബോർഷൻ വഴി കൊല്ലപ്പെട്ടത്. അതായത് ഒരു ദിവസം ഏതാണ്ട് 116000 കുഞ്ഞുങ്ങൾ. ഒരു മണിക്കൂറിൽ അയ്യായിരത്തോളം. ഒരു മിനിട്ടിൽ എൺപതിൽ അധികം. നിങ്ങളീ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എണ്ണാവുന്നതിലും വേഗത്തിൽ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു! ലോകത്തെ മുഴുവൻ ബാധിച്ച കോവിഡ്-19 മഹാമാരി പോലും ഇതുവരെ 26 ലക്ഷം പേരുടെ ജീവനേ കവർന്നിട്ടുള്ളൂ എന്നോർക്കണം! ഈ കൂട്ടക്കുരുതിക്കു കൂടുതൽ കുടപിടിക്കുന്ന ഒരു കരിനിയമ ഭേദഗതി കേന്ദ്രസർക്കാർ കൊണ്ടുവന്നിരിക്കുന്നു. അതാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ പുതിയ ഭേദഗതി. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് പ്രകാരം അമ്മയുടെ ഉദരത്തിൽ 20 ആഴ്ച വരെ പ്രായമുള്ള കുഞ്ഞിനെ നശിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നു. എന്നാൽ ഇപ്പോൾ 20 എന്നുള്ളത് 24 ആഴ്ചയായി വർദ്ധിപ്പിച്ച് കൂടുതൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ വഴിയൊരുക്കുന്ന ഒരു പുതിയ ഭേദഗതി പ്രാബല്യത്തിൽ വന്നിരിക്കുന്നു. ലോക്സഭ കഴിഞ്ഞ വർഷം തന്നെ ഭേദഗതി അംഗീകരിച്ചു. രാജ്യസഭയാകട്ടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അത് പാസാക്കിയിരിക്കുന്നു. അതായത് ഉദരത്തിലുള്ള കുഞ്ഞുങ്ങളെ ആറു മാസം വരെ കൊല്ലാം. അവർ മനുഷ്യ വ്യക്തികളല്ല, വെറും മാംസപിണ്ഡങ്ങൾ മാത്രം! അവർക്കു ജീവിക്കാനുള്ള അവകാശമില്ല, ഉണ്ടെങ്കിൽത്തന്നെ അതു മറ്റൊരാൾക്കു തീരുമാനിക്കാം! അതിർത്തി കാക്കുന്ന സൈനികരുടെ സൗഹൃദവും ജീവിതസംഘർഷങ്ങളും പ്രമേയമാക്കിയ 'പിക്കറ്റ് 43' എന്നൊരു മനോഹര ചലച്ചിത്രകാവ്യമുണ്ട്. ഇന്ത്യാ പാക് അതിർത്തിയിലെ സംഘർഷഭൂമി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ കുടുംബത്തിന്റെ സ്നേഹവാൽസല്യങ്ങളുടെ തണലിലേക്കു മടങ്ങിയെത്തുന്ന ഒരു പാക്കിസ്ഥാൻ സൈനികൻ. ഒഴിവുദിനങ്ങൾ അവസാനിച്ച് തിരികെപ്പോരും നേരത്ത് അയാൾ തന്റെ പ്രിയതമയുടെ ഉദരത്തോടു കാതുചേർത്തു വച്ച്, പിറക്കാൻ പോകുന്ന തന്റെ കുഞ്ഞിനോടു യാത്ര പറഞ്ഞ്, യുദ്ധഭൂമിയിലേക്ക് നടന്നു മറയുന്ന കണ്ണു നനയിക്കുന്ന ഒരു രംഗമുണ്ടതിൽ. ഒരിക്കൽ പോലും അയാളാ കുഞ്ഞിനെ കണ്ടിട്ടില്ല. പിറന്ന ശേഷം ഇനി കാണാൻ ഭാഗ്യമുണ്ടാകുമോ എന്നുമറിയില്ല. തനിക്കു മാത്രം മനസ്സിലാവുന്ന ഏതൊക്കെയോ മുറിഞ്ഞ ശബ്ദങ്ങളിലൂടെ അയാളെ "അപ്പാ" എന്ന് ആ കുഞ്ഞ് ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. കുഞ്ഞുമിഴികൾ പാതിതുറന്ന് ഒരു പാൽപ്പുഞ്ചിരി സമ്മാനിച്ചിട്ടില്ല. പക്ഷെ അയാളെ സംബന്ധിച്ച് അവളുടെ ഉദരം പേറുന്നത് വെറുമൊരു മാംസപിണ്ഡമല്ല, നാളെ അവർക്കു തണലായി മാറേണ്ട അയാളുടെ ജീവനുള്ള കുഞ്ഞിനെത്തന്നെയാണ്; പൂവണിഞ്ഞ അയാളുടെ സ്വപ്നങ്ങളെത്തന്നെയാണ്! അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ, അയാൾ എപ്പോൾ മുതലാണ് ആ കുഞ്ഞിന്റെ പിതാവായത്? അമ്മയുടെ ഉദരത്തിൽ ഉരുവായ നിമിഷം മുതൽക്കു തന്നെ; ഒരുപക്ഷേ അതിനും മുൻപേ മാതൃ പിതൃ പുത്ര ബന്ധങ്ങളുടെ അദൃശ്യമായൊരു നൂലിഴ കൊണ്ട് അവർ കൂട്ടിയിണക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവാം. ദൈവം പറഞ്ഞതാണു ശരി, "അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു." അപ്പനെന്നും അമ്മയെന്നും മക്കളെന്നുമൊക്കെയുള്ള ഐഡന്റിറ്റി രൂപമെടുക്കുന്നത് ഉദരത്തെക്കാൾ മുമ്പ് ഹൃദയത്തിലാണ്. ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്ക് രക്തബന്ധത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും അവബോധ രഹസ്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ദേവാലയമാണ് അമ്മയുടെ ഉദരം. അപ്പോൾ ഭ്രൂണഹത്യ എന്നു പറയുന്നത് ഗർഭപാത്രത്തിൽ നിന്ന് ഒരു മുഴ നീക്കം ചെയ്യുന്ന പ്രവൃത്തിയല്ല, ഒരു മനുഷ്യ ജീവനെ പുലരാൻ അനുവദിക്കാത്ത കൊടും ക്രൂരതയാണ്! ഈ ഭൂമിയിൽ ദൈവസാന്നിദ്ധ്യമുള്ള, ഏറ്റവും പരിശുദ്ധവും സുരക്ഷിതവുമായ ഒരിടം ഏതാണെന്നു ചോദിച്ചാൽ അതൊരമ്മയുടെ ഉദരമാണെന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നത്. അത് എപ്പോൾ വേണമെങ്കിലും തിരുത്തപ്പെടാവുന്നൊരു ബോധ്യമാണെന്ന് പിന്നീടു മനസ്സിലായി. കാരണം ക്രിസ്തു പറയും പോലെ ഏതു ദേവാലയവും അശുദ്ധമാക്കപ്പെടുകയും കല്ലിൻമേൽ കല്ലുശേഷിക്കാതെ തകർക്കപ്പെടുകയും ചെയ്യാവുന്ന കാലം വരുന്നു; അല്ല വന്നു കഴിഞ്ഞു. ഈ നിയമ ഭേദഗതി മാതൃദേവാലയത്തെ കുരുതിക്കളമാക്കാനുള്ള ഗൂഢാലോചനയുടെ ലേറ്റസ്റ്റ് അപ്ഡേറ്റാണ്. എന്തിനും ഏതിനും അപ്‌ഡേറ്റുകളുള്ള 'e' കാലത്ത് കുടുംബവും ബന്ധങ്ങളും മതവും വിശ്വാസങ്ങളും ജീവിതശൈലികളും ചിന്തയും സ്വഭാവവും മൂല്യങ്ങളും നിലപാടുകളുമെല്ലാം വരുംവരായ്‌കകൾ നോക്കാതെ പുതിയ കാലത്തിന്റെ പകിട്ടിനൊപ്പിച്ചു തിരുത്തിയെഴുതാൻ ഒരു തലമുറ മുഴുവൻ നിർബന്ധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ ടെക്നോളജികളിലേക്കും ഉൽപ്പന്നങ്ങളിലേക്കും സൗകര്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും അനുദിനം അപ്ഗ്രേഡ് ചെയ്തു സായൂജ്യമടയാൻ ശീലിച്ച മനുഷ്യന്റെ കാലം. വളരെ 'പ്രൊഫഷണലായി' ലാഭവും സുഖവും ഉന്നം വച്ചു മാത്രം ബന്ധങ്ങളെ കാണുന്ന കാലം. ഉപയോഗത്തിന് അനുസരിച്ച് വ്യക്തികൾക്ക് വിലയിടുന്ന ആധുനിക യുഗത്തിലെ വിരൽത്തുമ്പിന്റെ വിപ്ലവകാരികൾക്ക് പരിധികളും നിയന്ത്രണങ്ങളുമില്ലാത്ത ഒരു 'ലിബറൽ ലൈഫ് സ്റ്റൈൽ' ഒട്ടും 'ഹാങ്' ആവാതെ ആസ്വദിക്കാൻ ഭരണ സിരാകേന്ദ്രങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഒരു ഹോട്ട് അപ്ഡേറ്റ് പോലെ തോന്നുന്നു, MTP ആക്ടിന്റെ ഭേദഗതി. കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്, ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതൽ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശം അതിൽപെട്ടതാണ്. മന:പൂർവ്വം ഭ്രൂണഹത്യ നടത്തുന്നതും അതിനു കൂട്ടു നിൽക്കുന്നതും പാപമാണ് (CCC. 2270). ജീവനെ ബഹുമാനിക്കാത്ത ഒരു സാമ്രാജ്യവും ഒരു സംസ്കാരവും അധിക കാലം നിലനിന്നിട്ടില്ല. നിങ്ങളെടുത്ത വാൾ തന്നെ നിങ്ങളുടെ നാശത്തിനു കാരണമാവും! മനുഷ്യൻ മുളപൊട്ടുന്ന ജീവപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്നൊരായുധം, അമ്മയുടെ ഉദരഭിത്തികളിൽ നിന്ന്, ഒരു പൂവിറുക്കുന്ന ലാഘവത്തോടെ പറിച്ചെടുക്കുന്നത് തുടിക്കുന്ന ഒരു ജീവനെത്തന്നെയാണ്. അപ്പോൾ നിലവിളിച്ചൊന്നു കരയാനോ ഒന്നു നൊമ്പരപ്പെടാനോ ആവതില്ലാതെ തീർത്തും നിസ്സഹായരായി മരണത്തിനു കീഴടങ്ങുന്ന ഉദരഫലങ്ങളോടുള്ള ഈ ക്രൂരത, പ്രതികരിക്കാനും പ്രതിരോധിക്കാനും ശേഷിയുള്ളവനോട് എന്നതിനേക്കാൾ എത്രയോ മൃഗീയമാണ്. ബോധപൂർവ്വം ചെയ്യുന്ന ഇത്തരം ഹത്യകൾ കൊലപാതകവും പാപവുമല്ലെന്ന് ഇനിയും വറ്റാത്ത അലിവിന്റെ ഉറവകൾ ഉള്ളിൽ സൂക്ഷിക്കുന്നൊരാൾക്ക് നെഞ്ചിൽ കൈവച്ചു പറയാനാവുമോ? ലോകത്ത് ആകെ നടക്കുന്ന ഭ്രൂണഹത്യകളുടെ മൂന്നിലെന്ന് ഇന്ത്യയിലാണ്. ലോകത്ത് ആകമാനം നാലേകാൽ കോടി കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിൽ ഒന്നരക്കോടിയും ദൈവവിശ്വാസികളുടെ ഇന്ത്യയിലാണ്. ലഭ്യമായ കണക്കനുസരിച്ച് നമ്മെക്കാൾ ജനസംഖ്യയുള്ള ചൈനയിൽ അത് ഒരു കോടിയാണ്. പുതിയ നിയമ ദേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യയിൽ എന്തായിരിക്കും അവസ്ഥ! This is not Medical Termination of PREGNANCY, but Medical Termination of a CHILD. സത്യത്തിൽ അബോർഷനിൽ 'കൊല്ലപ്പെടുന്നത്' ഒരാളല്ല, രണ്ടു പേരാണ്. കുഞ്ഞു മാത്രമല്ല, അമ്മയും കൂടിയാണ്. അമ്മയുടെ ഗർഭപാത്രത്തിൽ മാത്രമല്ല കുഞ്ഞ് ഉരുവാകുന്നത്, ഹൃദയപാത്രത്തിലും കൂടിയാണ്. കുഞ്ഞു വളരുന്നത് ശാരീരികമായി മാത്രമല്ല, അമ്മയുമായുള്ള സ്നേഹത്തിലും ബന്ധത്തിലും കൂടിയാണ്. കുഞ്ഞ് അമ്മയെ ഭക്ഷിച്ചു വളരുന്നു എന്നു പറയുമ്പോൾ അമ്മയുടെ വികാരവിചാരങ്ങൾ കൂടിയാണ് അത് ആഹരിക്കുന്നത്. അതിനാൽ ശരീരത്തിൽ നിന്ന് എടുത്തുകളയുമ്പോൾ ആത്മാവിൽ നിന്നു കൂടി നീക്കം ചെയ്യേണ്ടി വരും. മാതൃത്വത്തിന്റെ അടയാളങ്ങളെ ശരീരത്തിൽ നിന്നു പറിച്ചുകളയാം. പക്ഷെ മനസ്സിലുണർന്നു പോയ മാതൃത്വത്തെ ഏതായുധം കൊണ്ടു മുറിച്ചു മാറ്റും! ഒരിക്കലും പിറക്കാത്ത ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് ശരിക്കും എത്രകാലമാണ് വിഷാദത്തിന്റെ ഇരുട്ടിൽ ഒരമ്മയ്ക്കു നഷ്ടപ്പെടാനിടയുള്ളത്! കുഞ്ഞു മാത്രമല്ല, കുറച്ചു കാലത്തേക്കെങ്കിലും അമ്മ കൂടിയാണ് ഇല്ലാതാവുന്നത്! ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിക്കാൻ അനേകം കാരണങ്ങളുണ്ടാവാം. പക്ഷെ ജീവിതം കൊടുക്കാൻ ഒറ്റ കാരണമേയുള്ളൂ. പിറക്കാൻ അവസരം കിട്ടിയവൻ അതിനനുവാദവും അനുഗ്രഹവും തന്ന, ജീവന്റെ മേൽ അധികാരമുള്ള പരംപൊരുളിനോടും പിന്നെ കരുതിയ സഹജീവികളോടും വളർത്തിയ പ്രകൃതിയോടും കാട്ടുന്ന ആദരവും നന്ദിയും നീതിയും കടമയും കടപ്പാടുമാണത്! പിറക്കാനും ജീവിക്കാനും അവകാശം നിഷേധിക്കപ്പെട്ട കുഞ്ഞിപ്പൈതങ്ങളുടെ നിലയ്ക്കാത്ത തേങ്ങലുകളും തോരാത്ത കണ്ണീരും പ്രതികാരത്തിനായി ദൈവമുമ്പാകെ നിലവിളിച്ചു കരയുന്ന രക്തവും മാനവരാശിയുടെ തലയ്ക്കു മീതെ ഡെമസ്തനീസിന്റെ വാളു പോലെ എന്നുമുണ്ടാവും; എപ്പോൾ വേണമെങ്കിലും ശിരസ്സു പിളർക്കാൻ പാകത്തിന്...! അരുതു കാട്ടാളൻമാരേ...! NB: ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ലോക ശ്രദ്ധയാകർഷിച്ച രണ്ടു രാജ്യങ്ങളാണ് അർജന്റീനയും പോളണ്ടും. അർജന്റീന ഏതാണ്ട് പൂർണ്ണമായും അബോർഷൻ നിയമ വിധേയമാക്കുമ്പോൾ പോളണ്ട് ഏതാണ്ട് പൂർണ്ണമായും അബോർഷൻ നിയമം മൂലം നിരോധിച്ചിരിക്കുന്നു. രണ്ടിടത്തും അനുകൂലമായും പ്രതികൂലമായും പ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. തന്റെ ജന്മനാടായ അർജന്റീനയിലെ ഈ വിഷയത്തിൽ ഫ്രാൻസിസ് പാപ്പാ ഇടപെട്ടിട്ടുണ്ട്. പിറന്ന മണ്ണായ പോളണ്ടിനുവേണ്ടി ജോൺ പോൾ രണ്ടാമൻ പാപ്പാ സ്വർഗ്ഗത്തിലിരുന്നു പ്രാർത്ഥിക്കും. ഒരു മൃഗത്തെ കൊന്നാൽ പോലും പ്രതിഷേധം അലയടിക്കുന്ന നമ്മൾ പിറന്ന നാട്ടിൽ മനുഷ്യനെ കൊല്ലാനുള്ള നിയമം പ്രാബല്യത്തിലാകുമ്പോൾ എന്തിനാണു മിണ്ടാതിരിക്കുന്നത്! ഒരു മൃഗത്തിന്റെ ജീവന്റെ വില പോലും മനുഷ്യജീവന് ഇല്ലെന്നാണോ? ചില നേരങ്ങളിലെ നമ്മുടെ നിശബ്ദതയുണ്ടല്ലോ, അതു വളരെ ക്രൂരമാണ്! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/SocialMedia/SocialMedia-2021-03-19-10:56:11.jpg
Keywords: ഗര്‍ഭ

15809
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ വ്യാജ മതപരിവര്‍ത്തന കേസിലകപ്പെട്ട കത്തോലിക്ക സന്യാസിനിക്ക് ജാമ്യം
Content: ജബല്‍പുര്‍: വ്യാജ വ്യാജ മതപരിവർത്തന ആരോപണത്തിന്റെ പേരില്‍ നിയമ നടപടി നേരിടേണ്ടി വന്ന മധ്യപ്രദേശിലെ മിഷ്ണറി സ്കൂൾ പ്രിൻസിപ്പാളായ കത്തോലിക്ക സന്യാസിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിട്യൂട് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ഭാഗ്യ എന്ന സന്യാസിനിക്കാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. സ്കൂളിലെ അധ്യാപിക ആയിരുന്ന റൂബി സിംഗ് എന്ന ഹൈന്ദവ വിശ്വാസിയാണ് സിസ്റ്റര്‍ ഭാഗ്യക്കെതിരെ വ്യാജ ആരോപണവുമായി പോലീസിൽ പരാതി നൽകിയത്. തന്നെ മതം മാറാൻ സിസ്റ്റർ നിർബന്ധിച്ചെന്നാണ് വിശ്വഹിന്ദുപരിഷത്ത് സംഘടനാംഗങ്ങളുടെ സാന്നിധ്യത്തിൽ നൽകിയ പരാതിയിൽ പറഞ്ഞിരിന്നത്. എന്നാല്‍ സ്കൂളിലെ റൂബി സിംഗിന്റെ ഉത്തരവാദിത്വമില്ലായ്മയെയും ജോലിയിലുള്ള നിസംഗതയും ചൂണ്ടിക്കാട്ടി പിരിച്ചുവിട്ടതില്‍ പ്രിന്‍സിപ്പലിനോടുള്ള വ്യക്തിവൈരാഗ്യമാണ് മതപരിവര്‍ത്തന ആരോപണത്തിലേക്ക് നയിച്ചത്. സത്യം മറച്ചുവെച്ച റൂബി, തന്റെ മതത്തെപ്പറ്റി സിസ്റ്റര്‍ ഭാഗ്യ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നും, മതം മാറാൻ വിസമ്മതിച്ചപ്പോൾ ശമ്പളം നിഷേധിച്ചെന്നുമാണ് ആരോപിക്കുന്നത്. സിസ്റ്ററിനെതിരെ ആരോപിക്കപ്പെട്ട കുറ്റം വ്യാജമാണെന്നും, ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയിൽ റൂബി സിംഗ് പരാതി നൽകിയതാണെന്നും ജാമ്യം അനുവദിച്ചു കൊണ്ട് ജഡ്ജി അദുൽ ശ്രീധരൻ പറഞ്ഞു. 10000 രൂപ ജാമ്യ തുക സിസ്റ്റർ ഭാഗ്യ നൽകുകയും, അന്വേഷണ നടപടികളോട് സഹകരിക്കുകയും ചെയ്യണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ ഏഴാം തീയതി വരെയാണ് നീട്ടിവച്ചിരിക്കുന്നത്. ജോലിയിൽ മികവ് പുലർത്താത്തതിനാലും, ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലുമാണ് റൂബി സിംഗിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുൻപാകെ ഫെബ്രുവരി 17നു നൽകിയ മറ്റൊരു പരാതിയിൽ സിസ്റ്റർ ഭാഗ്യ വിശദീകരണം നൽകിയിരുന്നു. മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പാസാക്കിയ നിയമം ക്രൈസ്തവരെ ഉപദ്രവിക്കാൻ ആളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് എന്ന സംഘടനയുടെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് ഏഷ്യാ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു. സഭയുടെ ആരോഗ്യ, വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളെ നിയമം ഉപയോഗിച്ച് മോശമായി ചിത്രീകരിക്കാൻ സാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഈ വര്‍ഷം ആദ്യമാണ് മതപരിവര്‍ത്തന നിരോധന ബില്ല് സംസ്ഥാനത്ത് അവതരിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-19-13:21:56.jpg
Keywords: മധ്യപ്രദേശി, സന്യാ

15810
Category: 12
Sub Category:
Heading: നീതിമാനായി ഒരുവൻപോലുമില്ലായെന്ന് ബൈബിൾ: പക്ഷേ യൗസേപ്പിതാവിനെ നീതിമാനായി എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു?
Content: നീതിമാനായി ഒരുവൻപോലുമില്ലായെന്ന് ബൈബിൾ: പക്ഷേ യൗസേപ്പിതാവിനെ നീതിമാനായി എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു? ഇപ്രകാരമൊരു ചോദ്യത്തിനു വലിയ പ്രസക്തിയില്ലെങ്കിലും നീതിമാനായി ഒരുവൻ പോലുമില്ല എന്ന ബൈബിൾ വചനവും യൗസേപ്പ് നീതിമാനായിരുന്നു എന്ന സുവിശേഷ വചനവും നീതി എന്ന വാക്കിന്റെ കാര്യത്തിൽ ഏകതാനത പുലർത്തുന്നു. 14 -ആം സങ്കീർത്തനത്തിലാണ് ആദ്യമായി ഈ വാചകം കാണുക. അത് എപ്രകാരമാണ്; ദൈവമില്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; മ്ലേച്ഛതയിൽ മുഴുകി അവർ ദുഷിച്ചിരിക്കുന്നു; നന്മ ചെയ്യുന്നവർ ആരുമില്ല. കർത്താവു സ്വർഗത്തിൽ നിന്നു മനിഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി; നന്മ ചെയ്യന്നവനില്ല, ഒരുവൻ പോലുമില്ല (സങ്കീ 14:1-3) ഇക്കാര്യം ഇതേരൂപത്തിൽ 53-ആം സങ്കീർത്തനത്തിലും കാണാം കഴിയും. നന്മ ചെയ്യുന്നവനില്ല, ഒരുവൻ പോലുമില്ല എന്ന സങ്കീർത്തനവചനം ചില വ്യതിയാനങ്ങളോടെ റോമാക്കാർക്കുള്ള ലേഖനം 3:10-17 ൽ ഇപ്രകാരം കാണുന്നു: "നീതിമാനായി ആരുമില്ല; ഒരുവൻ പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവർക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവർ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടിൽ സർപ്പവിഷമുണ്ട്. അവരുടെ വായ് ശാപവും കയ്പ്പും കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ വെമ്പുന്നു. അവരുടെ പാതകളിൽ നാശവും ക്ലേശവും പതിയിരിക്കുന്നു. സമാധാനത്തിന്റെ മാർഗം അവർക്കറിഞ്ഞുകൂടാ. അവർക്കു ദൈവഭയമില്ല." സങ്കീർത്തനങ്ങളിൽ മേൽപറഞ്ഞ പ്രകാരം കാണുന്നത് ദൈവവിശ്വാസമില്ലാത്തവനെക്കുറിച്ചു പറയുന്ന അവസരത്തിലാണ്. ദൈവത്തിൽ ആശ്രയംവയ്ക്കാത്തവനും ദൈവത്തെ ഭയപ്പെടാത്തവനും തിന്മയും അനീതിയും പ്രവർത്തിക്കുന്നവനായിരിക്കും. ഈ ആശയത്തിന്റെ പിൻബലത്തിലാണ് റോമക്കാർക്കുള്ള ലേഖനഭാഗത്ത് ദൈവത്തെ ഭയപ്പെടാത്തവരെയും ദൈവസ്വരം കേൾക്കാത്തവരെയുംകുറിച്ചു പറയുന്നത്. സമാധാനത്തിന്റെ മാർഗ്ഗം അറിഞ്ഞുകൂടാത്തവരും തിന്മപറഞ്ഞുണ്ടാക്കുന്നവരും അക്രമം പ്രവർത്തിക്കുന്നവരുമാണ് അവർ. ഇത്തരത്തിൽ പ്രവർത്തിക്കുന്ന വലിയ വിഭാഗത്തെ മുന്നിൽ കണ്ടുകൊണ്ടാണ് വിശുദ്ധ പൗലോസ് പറയുന്നത് നീതിമാനായി ഒരുവൻ പോലുമില്ല എന്ന്. അല്ലാതെ ഇത് ഒരു സാർവത്രിക പ്രഖ്യാപനം അല്ല. അതിനാൽ നീതിമാന്മാരായി അനേകർ പലസ്ഥലങ്ങളിലും ഉണ്ട്. ലോകം തിന്മയിൽ മുഴുകിയിരിക്കുന്നു എന്നു പറഞ്ഞാൽ തിന്മ പ്രവർത്തിക്കാതെ ജീവിക്കുന്നവർ ഇല്ല എന്നർത്ഥമില്ല. ഈ ചോദ്യത്തിൽ യൗസേപ്പുപിതാവിനെക്കുറിച്ച് നീതിമാൻ എന്ന പരാമർശം എന്തുകൊണ്ട് എന്ന് മേൽപറഞ്ഞ വചനങ്ങളുടെ അടിസ്ഥാനത്തിൽ നിന്നും വ്യക്തമാണ്. ഒന്നാമതായി തനിക്കുണ്ടായ പ്രശ്‌നത്തെ ദൈവവിശ്വാസത്തിന്റെ വെളിച്ചത്തിലും ദൈവപ്രേരണയുടെ അടിസ്ഥാനത്തിലും ഉൾക്കൊള്ളാനും ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മറിയത്തെ വേദനിപ്പിക്കാനും അപകീർത്തിതയാക്കാനും അദ്ദേഹം തയ്യാറായില്ല. അക്രമവാസനയോടെ പെരുമാറാനോ നാശം വരുത്താനോ ശ്രമിക്കുന്നില്ല... മാത്രമല്ല, ദൈവപ്രചോദനംവഴി (സ്വപ്നത്തിലെ നിർദ്ദേശം) കാര്യങ്ങൾ വ്യക്തമായപ്പോൾ അതനുസരിച്ച് പ്രവർത്തിക്കാനും സന്നദ്ധനായി. ഇതിനാലാണ് യൗസേപ്പിനെ നീതിമാനായി വിശേഷിപ്പിക്കുന്നത്. \ #{green->none->b->കടപ്പാട്: }# വിശ്വാസവഴിയിലെ സംശയങ്ങള്‍
Image: /content_image/QuestionAndAnswer/QuestionAndAnswer-2021-03-19-14:22:57.jpg
Keywords: ?

15811
Category: 14
Sub Category:
Heading: ഈജിപ്തില്‍ ആദിമ ക്രൈസ്തവ സന്യാസ ജീവിതത്തിലേക്ക് വിരല്‍ചൂണ്ടുന്ന അവശേഷിപ്പുകള്‍ കണ്ടെത്തി
Content: കെയ്റോ: എഡി അഞ്ചാം നൂറ്റാണ്ടില്‍ ഈജിപ്തിന്റെ പടിഞ്ഞാറന്‍ മരുപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ക്രൈസ്തവ സന്യാസ ജീവിതത്തിന്റെ വിശദാംശങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ തെളിവുകള്‍ മേഖലയില്‍ ഉദ്ഘനനം നടത്തിക്കൊണ്ടിരുന്ന നോര്‍വേജിയന്‍-ഫ്രഞ്ച് ഗവേഷകസംഘം കണ്ടെത്തി. ബഹാരിയ ഒയാസിസിലെ ക്വാസര്‍-അല്‍-അജൗസിന് തെക്ക് ഭാഗത്തുള്ള താല്‍ ഗനൗബ് മേഖലയില്‍ നിന്നും അഞ്ചാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവ സന്യാസിമാര്‍ താമസിച്ചു വന്നിരുന്ന കല്ലുകൊണ്ടും, മണ്‍ഇഷ്ടികകൊണ്ടും നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ അവശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷക സംഘം ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഉദ്ഖനന പരമ്പരയിലെ മൂന്നാമത്തെ ഉദ്ഖനനത്തിലാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മൂന്ന്‍ ദേവാലയങ്ങളും, സന്യാസിമാര്‍ താമസിച്ചിരുന്ന മുറികളും ഉള്‍പ്പെടെ ആറ് ഭാഗങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നതെന്നും, സന്യാസിമാരുടെ മുറികളുടെ ഭിത്തികളില്‍ ചുവരെഴുത്തുകളും, അടയാളങ്ങളും കണ്ടെത്തിട്ടുണ്ടെന്നും ഈജിപ്ത് പുരാവസ്തു മന്ത്രാലയത്തിലെ ഇസ്ലാമിക് കോപ്റ്റിക് ആന്‍ഡ് ജ്യൂവിഷ് ആന്റിക്വിറ്റീസ് വിഭാഗം തലവനായ ഒസാമ തലാത്ത് പറഞ്ഞു. പാറ തുരന്നുണ്ടാക്കിയ ദേവാലയം ഉള്‍പ്പെടെ 19 നിര്‍മ്മിതികളുടെ അവശേഷിപ്പുകള്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നുവെന്ന് പുരാവസ്തു ദൗത്യത്തിന്റെ തലവനായ വിക്ടര്‍ ഗിക്ക പറഞ്ഞു. ദേവാലയത്തില്‍ ഗ്രീക്ക് ഭാഷയില്‍ ആലേഖനം ചെയ്തിരുന്ന ബൈബിള്‍ വാക്യങ്ങളും മതപരമായ ലിഖിതങ്ങളും, അക്കാലത്ത് നിലവിലിരുന്ന ആശ്രമ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നും, എ.ഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ഈ മേഖലയില്‍ സന്യാസിമാര്‍ താമസിച്ചു വന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലെ ആദ്യ സന്യാസ സമൂഹത്തിന്റെ രൂപീകരണത്തേക്കുറിച്ചും, കെട്ടിട നിര്‍മ്മാണത്തിലെ പുരോഗതിയെക്കുറിച്ചും അറിയുവാന്‍ കണ്ടെത്തല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഗിക്കാ. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഈ മേഖല നാലാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ട് വരെ ഒരു ജനാധിവാസ മേഖലയായിരുന്നുവെന്നും 5-6 നൂറ്റാണ്ടുകളിലായിരിക്കണം ഇവിടത്തെ ജനജീവിതം സജീവമായിരുന്നതെന്നുമാണ് ഗവേഷക ദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്ന ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ ആര്‍ക്കിയോളജിയുടെ (ഐ.എഫ്.എ.ഒ) അനുമാനം. 2009-ലും, 2013-ലും നടത്തിയ ഉദ്ഖനനങ്ങളില്‍ വീഞ്ഞ് നിര്‍മ്മിക്കുന്നതിനും, സൂക്ഷിച്ചുവെക്കുന്നതിനും ഉപയോഗിച്ചിരുന്ന ചിലവസ്തുക്കളും, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ കണ്ടെത്തിയിരിന്നു.
Image: /content_image/News/News-2021-03-19-16:05:00.jpg
Keywords: ആദിമ, പുരാത

15812
Category: 1
Sub Category:
Heading: റോമിലെ ലാറ്ററൻ ബസിലിക്കയോടു ചേർന്നുള്ള പുരാതന കൊട്ടാരം പുനരുദ്ധരിക്കുവാൻ പാപ്പയുടെ നിര്‍ദേശം
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ലാറ്ററൻ ബസിലിക്കയോടു ചേർന്നു കിടക്കുന്ന പുരാതന മന്ദിരവും അതിലെ വാസ്തു കലാശേഖരങ്ങളും ഉൾക്കൊള്ളുന്ന ഭാഗവും പുനരുദ്ധരിക്കുവാൻ മാര്‍പാപ്പയുടെ നിര്‍ദേശം. നിലവില്‍ ലാറ്ററൻ ബസിലിക്കയുടെ ഉത്തരവാദിത്വം വഹിക്കുന്ന റോമാ രൂപതയുടെ വികാരി ജനറാൾ, കർദ്ദിനാൾ ആഞ്ചലോ ദി ഡൊണാറ്റിസിനോടാണ് പാപ്പ ഇക്കാര്യം അറിയിച്ച് കത്ത് നല്കിയിരിക്കുന്നതെന്ന്‍ വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിപ്രഗത്ഭരായ കലാകാരന്മാരുടെ കരവിരുതായ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ദേവാലയങ്ങളോടും സ്ഥാപനങ്ങളോടുമുള്ള താത്പര്യം കൊണ്ട് മാത്രമല്ല വിശ്വാസ പാരമ്പര്യങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും ആധാരമാകുന്ന കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് നിര്‍ദേശമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കലാമൂല്യങ്ങളുള്ള ദേവാലയങ്ങളും സ്ഥലങ്ങളും സംരക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ വരുംതലമുറയ്ക്കും സന്ദർശകർക്കും കലാസ്വാദകർക്കും മറ്റുള്ളവര്‍ക്കും അവ സമഗ്രതയോടെ കൈമാറാൻ സാധിക്കുകയുള്ളൂവെന്നും പാപ്പ കത്തിൽ വ്യക്തമാക്കി. ആഗോളസഭയുടെ അദ്ധ്യക്ഷൻ എന്നതിനു പുറമേ, റോമാരൂപതയുടെ മെത്രാൻ എന്ന നിലയിലും തന്‍റെ സംരക്ഷണയിലുള്ള ഈ സ്ഥാപനത്തിന്‍റെ സാംസ്കാരിക കലാ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കുവാനും ഉപയോഗപ്രദമായി നിലനിർത്തുവാനും ആവശ്യമായ എല്ലാ പുനരുത്ഥാരണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കണമെന്നു കർദ്ദിനാൾ ഡൊണാറ്റിസിനോടു നിർദ്ദേശിച്ചുകൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.. വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ എന്നറിയപ്പെടുന്ന നാലു ബസിലിക്കകളിലൊന്നും പ്രഥമ മേജര്‍ ബസിലിക്കയുമാണ് വിശുദ്ധ ജോണ്‍ ലാറ്റന്‍ ബസിലിക്ക. റോമാനഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നും ഈ ബസിലിക്ക അറിയപ്പെടുന്നു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്ക (സെന്‍റ് പീറ്റേഴ്സ് ബസിലിക്ക), റോമിന്‍റെ മതിലുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസിന്‍റെ ബസിലിക്ക (സെന്‍റ് പോള്‍ ഔട്ട്സൈഡ് ദ വാള്‍സ്) പരിശുദ്ധ മറിയത്തിന്‍റെ ബസിലിക്ക (സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക) എന്നിവയാണ് ഇതര മേജര്‍ ബസിലിക്കകള്‍.
Image: /content_image/News/News-2021-03-19-16:47:20.jpg
Keywords: റോമി, ബസിലിക്ക

15813
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗബന്ധം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതിന് അഭിനന്ദനവുമായി നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍
Content: അബൂജ: സ്വവര്‍ഗ്ഗവിവാഹങ്ങള്‍ ആശീര്‍വദിക്കുവാന്‍ കത്തോലിക്കാ സഭയ്ക്കു കഴിയില്ലെന്ന നിലപാട് പ്രഖ്യാപിച്ച വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ നിലപാടില്‍ അഭിനന്ദനവുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ക്രിസ്ത്യന്‍ നേതാക്കള്‍. 'ദൈവീകവും സമയബന്ധിതവും' എന്നാണ് നടപടിയെ പ്രശംസിച്ചുകൊണ്ട് 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ' (സി.എ.എന്‍) പ്രതിനിധികള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ കഴിയില്ലെന്ന് പാപ്പയുടെ അനുമതിയോടെ വത്തിക്കാന്‍ വിശ്വാസതിരുസംഘം തീരുമാനിച്ചതറിഞ്ഞപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആനന്ദത്തിനു അതിരില്ലെന്നും, തീരുമാനം ഒരുപാട് പേര്‍ക്ക് വേണ്ടിയുള്ള ഒറ്റത്തീരുമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ ലിഖിതങ്ങള്‍ക്കൊപ്പം നിലകൊണ്ടതിന് ഫ്രാന്‍സിസ് പാപ്പയേയും സി.എ.എന്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഡാരമോള ഒപ്പിട്ട പ്രസ്താവനയില്‍ അഭിനന്ദിക്കുന്നുണ്ട്. വിഷയത്തില്‍ വത്തിക്കാന്‍ നിലപാടിനോട് തങ്ങള്‍ പൂര്‍ണ്ണമായും യോജിക്കുന്നുവെന്നും, ഇക്കാരണത്താല്‍ എത്ര സുസ്ഥിരമാണെങ്കിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തിനു പുറത്തുള്ള ലൈംഗീക ബന്ധങ്ങളും, സ്വവര്‍ഗ്ഗവിവാഹങ്ങള്‍ പോലെയുള്ള ബന്ധങ്ങളും കൗദാശികമായി ആശീര്‍വദിക്കുന്നത് ശരിയല്ലെന്നും സി.എ.എന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ദൈവീകവും സമയബന്ധിതവുമായ ഈ തീരുമാനം ആരോടുമുള്ള വിവേചനമല്ലെന്നും, ആരാധനാപരമായ അവകാശ സത്യങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തലാണെന്നും തങ്ങള്‍ക്കറിയാമെന്ന്‍ സി.എ.എന്നില്‍ ഉള്‍പ്പെട്ട കത്തോലിക്കാ പ്രതിനിധികള്‍ പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹ നയത്തിലും നിയമത്തിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ നൈജീരിയന്‍ സര്‍ക്കാരിനോട് ആഹ്വാനം ചെയ്തുകൊണ്ടാണ് സംഘടനയുടെ പ്രസ്താവന അവസാനിക്കുന്നത്. കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍റ് സമൂഹവും അടക്കമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയാണ് 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ'. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-19-21:23:13.jpg
Keywords: നൈജീ

15814
Category: 22
Sub Category:
Heading: നിന്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക...!
Content: ജോസഫ് വർഷത്തിലെ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനമാണിന്ന്. ദൈവപുത്രൻ്റെ മനഷ്യവതാര രഹസ്യത്തിൽ ഗോതമ്പുമണി പോലെ അഴിഞ്ഞില്ലാതായി തീർന്ന ഒരു പിതാവിൻ്റെ മരണതിരുനാൾ. നിശബ്ദമായി പിതാവിനടുത്ത ശുശ്രൂഷയിൽ ഈശോയെയും മറിയത്തെയും സംരക്ഷിച്ച നസറത്തിലെ ജോസഫ് തിരുകുടുംബത്തിലെ ഉത്തരവാദിത്വബോധമുള്ള നല്ല കുടുംബനാഥനായിരുന്നു. ദൈവ പിതാവിൻ്റെ ഹിതം ഭൂമിയിൽ യാഥാർത്ഥ്യമാക്കാൻ തെല്ലും വൈമനസ്യം കാണിക്കാത്ത നല്ലവനും വിശ്വസ്തനുമായ ശുശ്രൂഷകനായിരുന്നു നസറത്തിലെ ഈ മരപ്പണിക്കാരൻ. യൗസേപ്പിലൂടെ ഈശോയെ മാന്യമായ രീതിയിൽ ലോകത്തിനു വെളിപ്പെടുത്തി കൊടുക്കാൻ ദൈവ പിതാവിനു സാധിച്ചു. അതുപോലെ തന്നെ മറിയത്തിൻ്റെ കന്യകാത്വത്തെ സംരക്ഷിക്കലും അവൻ്റെ ദൈവവിളിയുടെ ഭാഗമായിരുന്നു. "എന്നെ ശുശ്രൂഷിക്കുന്നവനെ പിതാവു ബഹുമാനിക്കും."(യോഹ 12 : 26 ) എന്ന ഈശോയുടെ വചനത്തിൻ്റെ ആദ്യ സാക്ഷാത്കാരം യൗസേപ്പിതാവായിരുന്നു. ഈ ഭൂമിയിൽ ദൈവപുത്രനെ ഒരു പിതാവിനടത്തുന്ന പരിചരണവും അധ്വാന ജിവിതത്തിൻ്റെ ബാലപാഠങ്ങളും യൗസേപ്പിതാവു പഠിപ്പിച്ചു. ഒരു യഥാർത്ഥ ദൈവ ശുശ്രൂഷകൻ്റെ ഏക ലക്ഷ്യം ദൈവമഹത്വമാണ്. സ്വന്തം പേരും പെരുമയും ഉയർത്തുക എന്നത് ദൈവവേലയുടെ ഭാഗമല്ല എന്നു യൗസേപ്പ് ഉറച്ചു വിശ്വസിച്ചിരുന്നു. തൻ്റെ പ്രിയതമയായ മറിയത്തിനു വേണ്ടി സ്വന്തം സൽപ്പേര് നഷ്ടപ്പെടുത്താൻ പോലും തുനിഞ്ഞ നീതിമാനാണ് വിശുദ്ധ യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ വിശ്വസ്തനായ ശുശ്രൂഷനും ദൈവപുത്രൻ്റെ സ്നേഹനിധിയായ പിതാവുമായ യൗസേപ്പ് നമ്മുടെയും നല്ല പിതാവാണ്. തിരുമുറിവുകളുടെ മിസ്റ്റിക് "Mystic of the Holy Wounds" എന്നറിയപ്പെടുന്ന ദൈവദാസിയായ സി. മേരി മർത്താ ചാമ്പോണിനു നൽകിയ ഒരു ദർശനത്തിൽ യേശു തന്നെ സിസ്റ്ററിനോടു " നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക, കാരണം ഞാൻ അവനു ഒരു പിതാവിൻ്റെ സ്ഥാനവും നന്മയും നൽകിയിരിക്കുന്നു." ഈ യാഥാർത്ഥ്യം മറക്കാതെ നമുക്കു സൂക്ഷിക്കാം. യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ പ്രാർത്ഥനകൾ ആശംസകൾ.
Image: /content_image/SeasonalReflections/SeasonalReflections-2021-03-19-22:21:08.jpg
Keywords: ജോസഫ, യൗസേ

15815
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - കൽക്കത്തയിലെ വിശുദ്ധ മദർ തെരേസാ
Content: “ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം." - കൽക്കത്തയിലെ വിശുദ്ധ മദർ തെരേസാ (1910-1997). 1910 ഓഗസ്ത് 26 ന് യൂഗോസ്ലാവിയയിലെ സ്കോപ്ജെ എന്ന നഗരത്തിലാണ് മദറിന്റെ ജനനം. ആഗ്നസ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ഒരു സഹോദരനും സഹോദരിയുമായിരുന്നു ആഗ്നസിനുണ്ടായിരുന്നത്. വിശ്വാസത്തിന്റെയും, അനുകമ്പയുടെയും, നിശ്ചയദാർഡ്യത്തിന്റെയും വിത്തുകൾ ആഗ്നസിൽ പാകിയതും, പരിപോഷിപ്പിച്ചതും അമ്മയായിരുന്നു. ഈ തീഷ്ണതയാണ് ലോറോറ്റോ കോൺവെന്റിൽ ചേരാൻ ആഗ്നസിനെ ആദ്യം അയർലണ്ടിൽ എത്തിച്ചതും, അവിടെ നിന്നു കപ്പൽമാർഗ്ഗം അതിവിദൂരതയിലുള്ള കൽക്കത്തയിലേക്ക് വരാനും പ്രചോദനമേകിയത്. 20 വർഷം ലോറോറ്റോ മഠത്തിൽ ശുശ്രൂഷ ചെയ്ത സി. തേരേസാ, തന്റെ രണ്ടാം ദൈവവിളി സ്വീകരിച്ച് ഒരു കന്യകാസ്ത്രീ ആയി തന്നെ 1948 ൽ കൽക്കത്തയിലെ തെരുവോരങ്ങളിലേക്ക് ഇറങ്ങി. കന്യാകാലയത്തിന്റെ സുരക്ഷിത ഭിത്തി ഭേദിച്ച് കാരുണ്യത്തിന്റെ സ്നേഹ കൂടാരങ്ങൾ നിർമ്മിക്കാൻ ആദ്യം അനുമതി നൽകിയത് വത്തിക്കാനാണ്. 1948ലെ ഇന്ത്യൻ വിഭജനത്തിന്റെ ദീനരോധനവും അസ്വസ്ഥനകളും, 1942- 1943 കളിലെ ബംഗ്ലാൾ പട്ടണിയോട് ചേർന്നപ്പോൾ സന്തോഷത്തിന്റെ നഗരം കണ്ണീരിന്റെ പര്യായമായി.ഈ കണ്ണീർക്കടലിലേക്ക് 38 വയസുള്ള കരുണയുടെ മാലാഖ, പരമ്പരാഗത സഭാ വസ്ത്രം ഉപേക്ഷിച്ച്, തോട്ടിപ്പണിക്കാർ ധരിക്കുന്ന സാരിയും ധരിച്ച്, കൂട്ടിനാരുമില്ലാതെ, സഹായില്ലാതെ, സാമ്പത്തിക സുരക്ഷയില്ലാതെ പുഞ്ചിരിക്കുന്ന മുഖവുമായി , കാലെടുത്തു വയ്ക്കുമ്പോൾ അത് ഒരു ചരിത്രത്തിലേക്കായിരുന്നു, കരുണയുടെ സുവർണ്ണ ചരിത്രത്തിലേക്ക്. രോഗങ്ങളുടെയും അനാഥത്വത്തിന്റെയും മരണത്തിന്റെയും നിലവിളികളാണ് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് എന്തെങ്കിലു സംസാരിക്കുന്നതിനു മുമ്പ് അവളെ തേടി വന്നത്. സാധിക്കുന്നതിലപ്പുറം അവൾ ചെയ്തു. ഒരിക്കൽ മരണാസന്നനായി തെരുവിൽ കിടന്ന ഒരു മനുഷ്യനെ എടുത്തു കൊണ്ട് മദർ ആശുപത്രിയിലേക്ക് പോയി. മരിക്കാൻ പോകുന്ന ആ മനുഷ്യനു ആശുപത്രി അധികൃതർ കിടക്ക നിരസിച്ചു. ആ മനുഷ്യനു വേണ്ടി മദർ ആശുപത്രിക്ക് മുമ്പിൽ ധർണ നടത്തി, അവസാനം അധികൃതരുടെ മനസ്സലിഞ്ഞ് ഒരു കിടക്ക കിട്ടി. എതാനും മണിക്കൂറുകൾക്ക് ശേഷം ആ മനുഷ്യൻ മരിച്ചു. ഈ സംഭവമാണ് ആശുപത്രിക്കാർ നിരസിക്കുന്ന രോഗികളെ സംരക്ഷിക്കാൻ ഒരു ഇടം അന്വേഷിക്കാൻ മദറിനെ പ്രേരിപ്പിച്ചത്. അവിടെ സമാധാനത്തോടെ മനുഷ്യ മഹത്വത്തോടെ മരിക്കാൻ അവർക്ക് സാധിച്ചു. പല അധികാരികളുടെ മുമ്പിലും പാവങ്ങൾക്ക് വേണ്ടി അവൾ കെഞ്ചി. മദറിന്റെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള എളിയ ശുശ്രൂഷയിൽ പിൻഗാമികൾ ഏറെയുണ്ടായി. പിൽക്കാലത്ത് സി. ആഗ്നസ് എന്നറിയപ്പെട്ട സുഭാഷിണി ദാസായിരുന്നു മദർ തേരേസായുടെ ആദ്യ അനുയായി. പാവപ്പെട്ടവരെ ശുശ്രൂഷിക്കാൻ സമ്പന്നയായിരുന്ന സുഭാഷിണി അതെല്ലാം ഉപേക്ഷിച്ചു 1949 മാർച്ച് 19ന് മദറിനോടൊപ്പം ചേർന്നു. ആ വർഷവസാനത്തോടെ അഞ്ചു സഹോദരിമാർ മദറിനൊപ്പം കൂടി. അടുത്ത വർഷം 1950 ഒക്ടോബർ 7 നു പന്ത്രണ്ടാം പീയൂസ് മാർപാപ്പ മിഷനറീസ് ഓഫ് ചാരിറ്റിയെ അംഗീകരിച്ചു. ഇന്നു 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം ഉപവിയുടെ സഹോദരിമാർ ശുശ്രൂഷ ചെയ്യുന്നു. മദർ തേരേസ മരിച്ച ഉടനെ പ്രാർത്ഥനാമുറിയുടെ പുറത്തു ഒരു കറുത്ത ബോർഡിൽ ഇപ്രകാരം എഴുതിയിരുന്നു: "ഞങ്ങളുടെ പ്രിയപ്പെട്ട മദർ 1997 സെപ്റ്റംബർ അഞ്ചാം തീയതി വൈകിട്ട് 9 :30 നു ഭവനത്തിലേക്ക് ഈശോയിലേക്കു പോയി. ശരിയായ മഹത്വം അധികാരത്തിലും സ്ഥാനമാനങ്ങളിലും സമ്പത്തിലും അല്ല മറിച്ചു എളിയ ശുശ്രൂഷയാണ് എല്ലാവരെയും യഥാർത്ഥത്തിൽ മഹാന്മാരാക്കുന്നതെന്ന് അവൾ വീട്ടിലേക്കു പോകുന്നതിനു മുമ്പ് എല്ലാവരെയും തെളിയിച്ചു. ✝️ വിശുദ്ധ മദർ തെരേസായോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ മദർ തേരേസായെ, എളിയ സഹോദരങ്ങളിൽ ഈശോയെ കണ്ടു അവരെ സ്നേഹിക്കുവാനും അവർക്കു വേണ്ടി നിലകൊള്ളുവാനും എൻ്റെ ഹൃദയത്തെ വിശാലമാക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-19-22:33:09.jpeg
Keywords: നോമ്പ