Contents
Displaying 15481-15490 of 25125 results.
Content:
15846
Category: 18
Sub Category:
Heading: കന്യാസ്ത്രീകൾക്ക് നേരെ അധിക്ഷേപം: പ്രതിഷേധവുമായി തൃശൂർ അതിരൂപത
Content: തൃശൂർ: യു.പി.യിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കത്തോലിക്ക സന്യാസിനിമാർക്കുനേരെ നടന്ന അക്രമത്തിനും കള്ള കേസിൽ കുടുക്കുവാൻ ശ്രമിച്ചതിനുമെതിരെ തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിലും ഏകോപനസമിതിയും പ്രതിേഷേധിച്ചു. മതം മാറ്റം ആരോപിച്ചായിരുന്ന സന്യാസിനികൾക്കു നേരെയുള്ള അധിക്രമം. പോലീസുകാർ അടക്കമുള്ള അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഭയപ്പെടാതെ സഞ്ചരിക്കാനുള്ള അവസരമൊരുക്കണമെന്നും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറാൾന്മാരായ മോൺ. തോമസ് കാക്കശേരി, മോൺ. ജോസ് വല്ലൂരാൻ, ഫാ. ഡൊമിനിക്ക് തലക്കോടൻ, ഫാ.ചാക്കൊ ചെറുവത്തൂർ, ഫാ. വർഗ്ഗീസ് കരിപ്പേരി, ഫാ.പോൾ താണിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, ജോ.സെക്രട്ടറി ജാക്സൺ എം.പി., ഏകോപനസമിതി സെക്രട്ടറി ആന്റണി എ.എ., കത്തോലിക്ക കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു കുണ്ടുകുളം, ജോർജ്ജ് ചിറന്മൽ, ഷിന്റോ മാത്യു, സാജൻ മുണ്ടൂർ, ജെയിംസ് മാളിേയേക്കൽ, അഡ്വ. ബൈജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2021-03-23-19:15:51.jpg
Keywords: കന്യാസ്ത്രീ

15847
Category: 22
Sub Category:
Heading: ജോസഫ് - പിതാക്കന്മാരുടെ വെളിച്ചം
Content: യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ രണ്ടാമത്തെ അഭിസംബോധന പിതാക്കന്മാരുടെ വെളിച്ചമേ (lumen patriarcharum) എന്നാണ്. ഈ അഭിസംബോധന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നി പൂർവ്വപിതാക്കന്മാരെക്കുറിച്ചുള്ള ചിന്തയിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു. നസറായക്കാരനായ യൗസേപ്പ് ഈ പരമ്പരയിലെ ഒരു കണ്ണിയായി മനുഷ്യവതാരമെടുത്ത ദൈവപുത്രൻ്റെ ഉത്തരവാദിത്വബോധമുള്ള പിതാവായി മാറുന്നു. പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പും പുതിയ നിയമത്തിലെ യൗസേപ്പിൻ്റെ മുൻഗാമിയാണ്. പൂർവ്വ യൗസേപ്പിനെപ്പോലെ ദൈവീക പദ്ധതിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന യൗസേപ്പിതാവ് ഒരിക്കലും ദൈവം തന്നെ അനാഥമാക്കുകയില്ല എന്ന ബോധ്യം എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ലോകത്തിൻ്റെ പ്രകാശമായ ഈശോയെ ആദ്യമായി ശുശ്രൂഷിക്കാൻ അവസരം ലഭിച്ച യൗസേപ്പിതാവിനു ഏറ്റവും ഉത്തമമായ ശീർഷകമാണ് പിതാക്കന്മാരുടെ വെളിച്ചം എന്നത് . മറ്റു പൂർവ്വ പിതാക്കന്മാർക്കു ലഭിക്കാത്ത അസുലഭ ഭാഗ്യമാണ് നസറത്തിലെ ഈ എളിയ മനുഷ്യനു കൈവന്നത്. തിരുസഭയുടെ കാവൽക്കാരനെന്ന നിലയിൽ വിശുദ്ധ യൗസേപ്പിതാവിനു ലഭിച്ചിരിക്കുന്ന " പിതാക്കന്മാരുടെ വെളിച്ചമേ " എന്ന ബഹുമതി സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ടവരിക്കുന്നവരുടെ കടമയിലേക്കും വിരൽ ചൂണ്ടുന്നു. സഭയിലെ ഇന്നത്തെ പിതാക്കന്മാർക്കും നേതൃത്വ പദവി വഹിക്കുന്നവർക്കും വെളിച്ചം പകർന്നു നൽകുന്ന യൗസേപ്പിൻ്റെ സ്വഭാവസവിശേഷതകൾ സ്വന്തമാക്കാനും അതനുസരിച്ചു ജീവിക്കാനുള്ള കടമയും ഉത്തരവാദിത്വവുമുണ്ട്.
Image: /content_image/SeasonalReflections/SeasonalReflections-2021-03-23-21:36:55.jpg
Keywords: ജോസഫ, യൗസേ

15848
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം- ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന
Content: "ദൈവസാന്നിദ്ധ്യം എപ്പോഴും എൻ്റെ അരികിലുണ്ട്, അത് നഷ്ടപ്പെടുത്തുക എനിക്ക് അസാധ്യമാണ്; അത്തരം സാന്നിദ്ധ്യം എനിക്ക് അവർണ്ണനീയമായ സന്തോഷം നൽകുന്നു" - ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീന(1865-1942). അമാബിലെ വിസിൻ്റെനർ എന്ന പൗളീന 1865 ൽ ഇറ്റലിയിലെ ഒരു ദരിദ കുടുംബത്തിൽ ജനിച്ചു. പത്തു വയസ്സുള്ളപ്പോൾ കുടുംബം തേക്കേ അമേരിക്കൻ രാജ്യമായ ബ്രസിലിലേക്കു കുടിയേറി. വിശ്വാസ ജീവിതത്തിൽ ചെറുപ്പം മുതലേ തീക്ഷ്ണത പുലർത്തിയിരുന്ന അമാബിലെ ഗ്രാമത്തിലെ സ്ത്രീകൾ ദൈവാലയം വൃത്തിയാക്കുമ്പോൾ അവരെ സഹായിക്കുക പതിവായിരുന്നു. പതിനഞ്ചു വയസ്സുള്ളപ്പോൾ അമാബിലെയും ഒരു കൂട്ടുകാരിയും മരണാസന്നയായി കിടന്ന ഒരു സ്ത്രീയെ പരിചരിക്കാൻ പോയി. ഈ സംഭവമാണ് പിൽക്കാലത്ത് Congregation of the little Sisters of the Immaculate conception എന്ന സന്യാസസഭ രൂപീകരിക്കാൻ പൗളീനയ്ക്കു പ്രചോദനമായത്. അനാഥരെയും പ്രായമായവരെയും , തെരുവിലും ചേരികളിലും ഉപേക്ഷിക്കപ്പെട്ടവരെയും അമലോത്ഭവ മാതാവിൻ്റെ എളിയ സഹോദരിമാർ ഇന്നും ശുശ്രൂഷിക്കുന്നു. തെക്കേ അമേരിക്കയിൽ ആരംഭിച്ച ഈ സന്യാസസഭ ആഫ്രിക്ക, ഏഷ്യാ, യുറോപ്പ് എന്നി ഭൂഖണ്ഡങ്ങളിലേക്കു വേഗം പടർന്നു. 1942ൽ നിര്യാതയായ പൗളീനയെ 2002 മെയ് പത്തൊമ്പതാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ബ്രസീലിൽ നിന്നുള്ള ആദ്യ വനിതാ വിശുദ്ധയാണ് പൗളീന. ✝️ ഈശോയുടെ വ്യാകുല ഹൃദയത്തിൻ്റെ വിശുദ്ധ പൗളീനയോടൊപ്പം പ്രാർത്ഥിക്കാം. വിശുദ്ധ പൗളീനായേ, ദൈവ സാന്നിധ്യം നിൻ്റെ ജീവിതത്തിൻ്റെ ആനന്ദമാക്കി നീ മാറ്റിയല്ലോ. നോമ്പിലെ പുണ്യദിനങ്ങളിൽ എൻ്റെ ചുറ്റുമുള്ളവരിൽ ഈശോയെ ദർശിക്കുവാനും അതനുസരിച്ചു പ്രവർത്തിക്കുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-23-22:24:25.jpg
Keywords: നോമ്പ

15849
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
Content: തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ സന്യാസിനികള്‍ക്കു നേരെയാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ആക്രമികള്‍ ബഹളം വച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ പോലീസ് ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരേ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അപരിചിതമായ പ്രദേശത്ത് കന്യാസ്ത്രീകള്‍ക്കു നേരേ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അതിക്രമമുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2021-03-24-09:17:31.jpg
Keywords: കന്യാ

15850
Category: 18
Sub Category:
Heading: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് ഉണ്ടായ ദുരനുഭവം: പ്രതിഷേധം വ്യാപകമാകുന്നു
Content: തിരുവനന്തപുരം: ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാലു കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാസംഘടനകളും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസ് അധികാരികളുടെ ഒത്താശയോടും കൂടെ ട്രെയിനില്‍ നിന്നു വലിച്ചിറക്കി യാത്ര തടസപ്പെടുത്തുകയും ചെയ്ത സംഭവം ആശങ്കയുണര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായി കാണണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം മതേതര മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു സിഎല്‍സി സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്തു കൊണ്ടുവരണമെന്നും അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെയും മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെയും കെസിവൈഎം സംസ്ഥാനസമിതി പ്രതിഷേധിച്ചു. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയും അക്രമങ്ങളും ഖേദകരമാണെന്നും നിയമപാലകര്‍ പോലും ഇത്തരം ശ്രമങ്ങളെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യത്തെ മതേതര സംവിധാനത്തിന് കളങ്കം വരുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില ആളുകളുടെ ഇത്തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തകിടം മറിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ലായെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് ഉണ്ടായ ദുരനുഭവം: പ്രതിഷേധം വ്യാപകമാകുന്നു തിരുവനന്തപുരം: ട്രെയില്‍ യാത്രക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാലു കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും പോലീസും നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. സഭാസംഘടനകളും രാഷ്ട്രീയ പ്രമുഖരും സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ തിരിച്ചറിയല്‍ രേഖ ഉള്‍പ്പടെയുള്ള മുഴുവന്‍ രേഖകളുണ്ടായിരുന്നിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും വ്യക്തമായ ആസൂത്രണത്തോടെയും പോലീസ് അധികാരികളുടെ ഒത്താശയോടും കൂടെ ട്രെയിനില്‍ നിന്നു വലിച്ചിറക്കി യാത്ര തടസപ്പെടുത്തുകയും ചെയ്ത സംഭവം ആശങ്കയുണര്‍ത്തുന്നതാണെന്ന് സീറോ മലബാര്‍ കുടുംബ കൂട്ടായ്മ പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായി കാണണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗപ്പെടുത്തി ഇതുപോലെയുള്ള അനുഭവങ്ങള്‍ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം മതേതര മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു സിഎല്‍സി സംസ്ഥാന സമിതി യോഗം ചൂണ്ടിക്കാട്ടി. വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന ഉടന്‍ പുറത്തു കൊണ്ടുവരണമെന്നും അക്രമികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തെയും മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനെയും കെസിവൈഎം സംസ്ഥാനസമിതി പ്രതിഷേധിച്ചു. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയും അക്രമങ്ങളും ഖേദകരമാണെന്നും നിയമപാലകര്‍ പോലും ഇത്തരം ശ്രമങ്ങളെ അനുകൂലിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഭരണാധികാരികള്‍ തയാറാകണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുന്നതും ഫാസിസത്തിന് വളമിടുന്നതുമാണെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. രാജ്യത്തെ മതേതര സംവിധാനത്തിന് കളങ്കം വരുത്താൻ ശ്രമിക്കുന്ന ചുരുക്കം ചില ആളുകളുടെ ഇത്തരത്തിലുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തകിടം മറിക്കുമെന്നുള്ളതിന് യാതൊരു സംശയവുമില്ലായെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-24-10:37:00.jpg
Keywords: സന്യാസ, സമര്‍പ്പി

15851
Category: 18
Sub Category:
Heading: ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ അന്‍പത്തിയൊന്‍പതാമത് സെമിനാർ
Content: കാക്കനാട്: സീറോമലബാർ സഭയുടെ പഠന ഗവേഷണ സ്ഥാപനമായ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാക്കനാടുള്ള മൗണ്ട് സെന്റ് തോമസിൽ എൽ.ആർ.സി.യുടെ 59-മത് സെമിനാർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആറ് വെബിനാറുകളായാണ് സംഘടിപ്പിച്ചിരിക്കുന്നത്. 'മാർത്തോമാശ്ലീഹായുടെ ഭാരത പ്രേക്ഷിതത്വം; ഒരു ചരിത്ര പഠനം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറുകൾ മാർച്ച് 20, 27, ഏപ്രിൽ 10, 30, മെയ് 7, 14 ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പഠന പരമ്പര മാർച്ച് 20-ാം തീയതി ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവി പ്രഫസർ ഫാ. പയസ് മലേകണ്ടത്തിൽ, ഇന്ത്യയിലെ വിവിധ മേജർ സെമിനാരികളിലെ ചരിത്ര വിഭാഗം പ്രഫസർ ഡോ. ഫാ. ജെയിംസ് കുരുക്കിലംകാട്ട് എം.എസ്.റ്റി., എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. വിദേശികൾ ഉൾപ്പെടെ അമ്പതോളം പേർ ഇതിൽ പങ്കെടുത്തു. എൽ.ആർ.സി. ചെയർമാൻ മാർ ടോണി നീലങ്കാവിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഫാ. ജോജി കല്ലിങ്ങൽ, സെക്രട്ടറി സി. ജോയിന എം.എസ്.ജെ. എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2021-03-24-11:13:44.jpg
Keywords: ലിറ്റര്‍

15852
Category: 23
Sub Category:
Heading: കണ്ണീരൊഴിയാതെ പാക്ക് ക്രൈസ്തവര്‍: വീണ്ടും ക്രിസ്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ലാഹോറിൽ വീണ്ടും ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തതായി റിപ്പോര്‍ട്ട്. പതിമൂന്നു വയസ്സുള്ള ഷക്കൈന മാസിഹ് എന്ന ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്തെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മയായ സാമിനെയോടൊപ്പം വലൻസിയ എന്ന പട്ടണത്തിലെ ഒരു വീട്ടിൽ ജോലിചെയ്യവേയാണ് ഫെബ്രുവരി പത്തൊന്‍പതാം തിയതി ഷക്കൈനയെ കാണാതാവുന്നത്. ഇതേ തുടർന്ന് സാമിന പോലീസിനെ സമീപിച്ചെങ്കിലും രണ്ടു ദിവസത്തേക്ക് എഫ്ഐആർ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഫെബ്രുവരി 21നാണ് സാമിനയുടെയും, ഭർത്താവായ ജോൺസന്റെയും പരാതി പോലീസ് സ്വീകരിക്കുന്നത്. കുറച്ചു ദിവസത്തിന് ശേഷം അലി ബഷീർ എന്ന് പേരുള്ള ഒരു മുസ്ലിം മതവിശ്വാസി ഷെക്കെനയെ വിവാഹം ചെയ്തതെന്ന് പോലീസ് മാതാപിതാക്കളെ അറിയിക്കുകയായിരിന്നു. തന്റെ മകൾ ഒരു കൗമാരപ്രായക്കാരി ആണെന്നും നിയമപരമായി വിവാഹത്തിന് സാധ്യമല്ലെന്നും ജോൺസൺ അധികൃതരെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാൻ തയ്യാറായില്ല. മറിച്ച് കോടതിയിൽ പോകാനുള്ള വെല്ലുവിളിയാണ് അവർ നടത്തിയത്. ഇതിനിടയിൽ സ്ത്രീപീഡനത്തിനും, അനധികൃത വിവാഹത്തിനുമെതിരെയുള്ള നിയമം ചൂണ്ടിക്കാണിച്ചുകൊണ്ട് റാണ അബ്ദുൽ ഹമീദ് എന്ന വക്കീൽ ഷെക്കെനയുടെ കുടുംബത്തിനുവേണ്ടി പരാതിയുമായി ലാഹോർ ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ കാണാതായിട്ട് ഏറെ ദിവസങ്ങളായെന്നും, ഇപ്പോഴത്തെ ജീവിതാവസ്ഥയെ പറ്റി യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും, ഇത് കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്നും റാണ അബ്ദുൽ ഹമീദ് പറഞ്ഞു. ജുഡീഷ്യറിയും, പോലീസ് അധികൃതരും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുന്നത് രാജ്യത്ത് വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലവിവാഹം നിരോധിക്കുന്ന നിയമം രാജ്യത്ത് നിലവിലുണ്ടെങ്കിലും പോലീസ് അതൊന്നും നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലായെന്നും അദ്ദേഹം ആരോപിച്ചു. പീഡനങ്ങൾക്കെതിരെയും, തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾക്കെതിരെയുള്ള നിയമങ്ങളും അധികൃതർ ഗൗനിക്കുന്നില്ല. അതിനാൽ തന്നെ കുറ്റക്കാർ ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി വിഹരിക്കുകയും, കേസിൽനിന്ന് രക്ഷപ്പെടുകയുമാണ് പതിവ്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ കണക്കുകൾ പ്രകാരം 2019 നവംബർ മാസം മുതൽ 2020 ഒക്ടോബർ മാസം വരെയുള്ള കണക്കുകൾ പ്രകാരം ആയിരത്തോളം ക്രൈസ്തവ പെൺകുട്ടികളെയാണ് ഇസ്ലാം മതവിശ്വാസികൾ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തിരിക്കുന്നത്. മകളെ തിരികെ ലഭിക്കുന്നതുവരെ നിയമപരമായ പോരാട്ടങ്ങൾ തുടരുമെന്നാണ് ഷക്കൈനയുടെ പിതാവ് ജോൺസൺ വ്യക്തമാക്കിയിരിക്കുന്നത്.പ്രാര്‍ത്ഥനയുമായി ക്രൈസ്തവ സമൂഹം കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-24-12:26:04.jpg
Keywords: പാക്ക

15853
Category: 18
Sub Category:
Heading: കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം: അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
Content: തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്ത മലയാളി കന്യാസ്ത്രീകളെയും സന്യാസാർത്ഥിനികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍വെച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് ഇവരെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചതെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന്‍റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും പോലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് പത്തൊമ്പത് വെള്ളിയാഴയാണ് ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽവച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഇതില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-24-13:37:15.jpg
Keywords: മുഖ്യമന്ത്രി, പിണറായി

15854
Category: 9
Sub Category:
Heading: കുട്ടികൾക്കും ടീനേജുകാർക്കുമായി സെഹിയോൻ യുകെ ഒരുക്കുന്ന 'സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ' അവധിക്കാല ഓൺലൈൻ ധ്യാനങ്ങൾ ഏപ്രിൽ 5 മുതൽ 8 വരെ: രെജിസ്ട്രേഷൻ തുടരുന്നു
Content: ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം, ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട്, വലിയ നോമ്പിൽ ക്രിസ്തുനാഥന്റെ പീഡാസഹനവും പുനഃരുത്ഥാനവും പൂർണ്ണമായും സ്വയം വിശുദ്ധീകരണത്തിന് ഓരോരുത്തരെയും ഒരുക്കിക്കൊണ്ടും , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ഏപ്രിൽ 5 മുതൽ 8 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ) ഓൺലൈനിൽ ZOOM ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക. കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു . > കൂടുതൽ വിവരങ്ങൾക്ക്: >> തോമസ് 07877508926.
Image: /content_image/Events/Events-2021-03-24-15:48:09.jpg
Keywords: സെഹിയോൻ

15855
Category: 10
Sub Category:
Heading: സോഷ്യല്‍ മീഡിയയിലൂടെയുള്ള മെക്സിക്കന്‍ താരത്തിന്റെ ജപമാലയത്നത്തിന് ഒരു വയസ്സ്
Content: മെക്സിക്കോ സിറ്റി: മെക്സിക്കന്‍ നടനും, നിര്‍മ്മാതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാറാഡോ വേരാസ്റ്റെഗുയി സമൂഹമാധ്യമങ്ങളിലൂടെ ദിവസേന നടത്തിയിരുന്ന തത്സമയ ജപമാല അര്‍പ്പണത്തിന് ഒരുവര്‍ഷം. കൊറോണ വൈറസിന്റെ അന്ത്യത്തിനും, പകര്‍ച്ചവ്യാധി കാരണം ദാരിദ്യത്തില്‍ കഴിയുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജപമാല അര്‍പ്പണത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 22- നാണ് ആചരിച്ചത്. ‘മറിയത്തോടൊപ്പമുള്ള ഒരു വര്‍ഷ’ത്തിന്റെ സ്മരണക്കായി തങ്ങളുടെ പ്രാര്‍ത്ഥനാ സ്ഥലങ്ങളുടെ ഫോട്ടോകള്‍ #റിന്‍കോണ്‍ഗ്വാഡലൂപാനോ” എന്ന ഹാഷ്ടാഗോടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ പങ്കുവെക്കുവാന്‍ വെരാസ്റ്റേഗുയി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനും, സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തട്ടകമായി സമൂഹമാധ്യമങ്ങളേയാണ് അടിയുറച്ച കത്തോലിക്കനും, ‘വിവാ മെക്സിക്കോ’ പ്രസ്ഥാനത്തിന്റെ സ്ഥാപകനും, മനുഷ്യാവകാശ സംരക്ഷകനുമായ വെരാസ്റ്റേഗുയി തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നു തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തത്സമയ ജപമാല അര്‍പ്പണത്തിന് താരം ആരംഭം കുറിക്കുകയായിരിന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 22ന് രാവിലെ 9 മണിക്കും, ഉച്ചക്ക് 1 മണിക്കും, വൈകിട്ട് 5 മണിക്കും, രാത്രി 9 മണിക്കും (മെക്സിക്കന്‍ സമയം) സമൂഹമാധ്യമങ്ങളിലൂടെ ജപമാല അര്‍പ്പണം ഉണ്ടായിരുന്നു. നിരവധി പേരാണ് ഇതില്‍ പങ്കെടുത്തത്. മെറ്റലോണിയ ഫിലിംസിന്റെ സഹസ്ഥാപകനും, ‘ബെല്ല’, ‘ലിറ്റില്‍ ബോയ്’ എന്നീ സിനിമകളുടെ നിര്‍മ്മാതാവുമായ വെരാസ്റ്റേഗുയിയുടെ തത്സമയ ജപമാല പ്രാര്‍ത്ഥനാ പരിപാടിക്ക് സമാനതകളില്ലാത്ത വിജയമാണ് ലഭിച്ചത്. ജപമാല അര്‍പ്പണത്തില്‍ പങ്കാളിയാവാനുള്ള സമൂഹമാധ്യമത്തിലൂടെയുള്ള വെരാസ്റ്റേഗുയിയുടെ ആദ്യക്ഷണത്തിനു തന്നെ മികച്ച പ്രതികരണം ലഭിച്ചിരിന്നു. കോവിഡ് പകര്‍ച്ചവ്യാധി കാലത്ത് ഏതാണ്ട് 10 കോടി ജപമാലകള്‍ അര്‍പ്പിച്ചു കഴിഞ്ഞതായാണ് വെരാസ്റ്റേഗുയിയുടെ സമൂഹമാധ്യമ ശ്രംഖലകളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നത്. അടിയുറച്ച മരിയ ഭക്തനായ താരം പ്രോലൈഫ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമുഖ വ്യക്തി കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-24-16:09:02.jpg
Keywords: ജപമാല, മെക്സി