Contents

Displaying 15451-15460 of 25125 results.
Content: 15816
Category: 18
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവ് കുടുംബബന്ധങ്ങള്‍ക്കു മാതൃക: ബിഷപ്പ് ജോസഫ് കരിയില്‍
Content: കൊച്ചി: കുടുംബബന്ധങ്ങള്‍ നന്നായി നയിക്കുന്നവര്‍ക്ക് മാതൃകയാണ് വിശുദ്ധ യൗസേപ്പിതാവെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. കണ്ണമാലി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുടുംബവര്‍ഷവും പ്രോലൈഫ് വാരാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പ്രതിസന്ധികളിലൂടെ കുടുംബങ്ങള്‍ കടന്നുപോകുന്നുവെന്നും കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സന്ദേശത്തില്‍ ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്ന ഭ്രൂണഹത്യാ നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രേഷിത പ്രാര്‍ത്ഥനാ തീര്‍ത്ഥയാത്രയുടെ പതാക കെസിബിസി പ്രോലൈഫ് പ്രസിഡന്റ് സാബു ജോസിനു കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി അധ്യക്ഷത വഹിച്ചു. സമിതി മേഖലാ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. മോണ്‍. ആന്റണി തച്ചാറ, അഡ്വ. ജോസി സേവ്യര്‍, ജോണ്‍സന്‍ സി. ഏബ്രഹാം, ഉമ്മച്ചന്‍ ചക്കുപുരയില്‍, മാര്‍ട്ടിന്‍ ന്യൂനസ്, ലിസാ തോമസ്, ടാബി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തീര്‍ത്ഥയാത്ര കൊച്ചി, ആലപ്പുഴ, വരാപ്പുഴ, എറണാകുളം, മുവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. 25നു വരാപ്പുഴ അതിരൂപതയില്‍ പ്രൊലൈഫ് ദിനാഘോഷം നടക്കും.
Image: /content_image/India/India-2021-03-20-07:25:43.jpg
Keywords: കുടുംബ
Content: 15817
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസികള്‍ കടന്നു പോകുന്നത് പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലൂടെ: മാര്‍ ടോണി നീലങ്കാവില്‍
Content: പാലയൂര്‍: പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് വിശ്വാസികള്‍ കടന്നു പോകുന്നതെന്ന് അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍. പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ 20ാം പാലയൂര്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും ക്രിസ്ത്യാനിയാണെന്ന കാരണത്താലാണ് പീഡിപ്പിക്കുന്നത്. പണ്ടുമുതല്‍ ഇതു തന്നെയായിരുന്നു അവസ്ഥ. എന്നാല്‍ വീട്ടിലായാലും സമൂഹത്തിലായാലും നമ്മുടെ ഓരോ പ്രവൃത്തികളും ക്രിസ്തുവിന്റെ വചനമായി മാറണമെന്ന് പറഞ്ഞ ബിഷപ്പ് നമ്മള്‍ മലമുകളിലെ വെളിച്ചമായി തീരണമെന്ന് കൂട്ടിച്ചേര്‍ത്തു. ധ്യാനഗുരു ഫാ. സിന്റോ പൊന്തേക്കന്റെ നേതൃത്വത്തില്‍ ബ്രദര്‍ സാബു വര്‍ഗീസ്, ഡേവിസ് തരകന്‍ എന്നിവര്‍ കണ്‍വന്‍ഷന്‍ നയിച്ചു. തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് കരിപ്പേരി, സഹവികാരി ഫാ. നിര്‍മല്‍ അക്കര പട്ട്യേക്കല്‍, ജനറല്‍ കണ്‍വീനര്‍ ഇ.എഫ്. ആന്റണി, കണ്‍വീനര്‍മാരായ സി.എല്‍. ജേക്കബ്, സി.ഡി. ഫ്രാന്‍സിസ്, റെജി ജെയിംസ്, തോമസ് വാകയില്‍, സെക്രട്ടറിമാരായ സി.കെ. ജോസ്, ജോയ് ചിറമ്മല്‍, ട്രസ്റ്റിമാരായ ബാബു ഇല്ലത്തുപറന്പില്‍, ടോണി ചക്രമാക്കില്‍ പിയൂസ് ചിറ്റിലപ്പിള്ളി, വര്‍ഗീസ് തലക്കോട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2021-03-20-08:28:08.jpg
Keywords: മാര്‍ ടോണി നീലങ്കാവില്‍
Content: 15818
Category: 10
Sub Category:
Heading: വിശുദ്ധ യൗസേപ്പിതാവ് ദൈവവിളി സ്വീകരിച്ചവര്‍ക്കുള്ള ഉത്തമ മാതൃക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവഹിതത്തിനും ദൈവംതന്നെ ഭരമേല്പിച്ച പ്രത്യേക ദൗത്യത്തോടും നിശ്ശബ്ദതയിൽ വിശ്വസ്തനായി ജീവിച്ച വിശുദ്ധ യൗസേപ്പിതാവ് സഭാശുശ്രൂഷയിൽ സമർപ്പിക്കുകയും ദൈവവിളി സ്വീകരിക്കുകയും ചെയ്തിച്ചിട്ടുള്ള ഏവർക്കും മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ദിനമായ ഇന്നലെ മാർച്ച് 19നു പുറത്തിറക്കിയ ആഗോള ദൈവവിളി ദിന സന്ദേശത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ യൗസേപ്പിനെ ദൈവവിളിയുടെ സ്വപ്നക്കാരനായാണ് സന്ദേശത്തിൽ പാപ്പാ ചിത്രീകരിച്ചിരിക്കുന്നത്. ആശ്ചര്യപ്പെടുത്തുന്ന സിദ്ധികളോ, പ്രത്യേക കഴിവുകളോ ഇല്ലാതിരുന്നിട്ടും, ഒരു വിധത്തിലും സമൂഹത്തിൽ ശ്രദ്ധേയനാകാതിരുന്നിട്ടും ദൈവത്തിന്‍റെ വിശ്വസ്തനും വിവേകിയുമായ സേവകനായി ജീവിച്ചുവെന്നതാണ് വിശുദ്ധ യൗസേപ്പിതാവിന്‍റെ സവിശേഷതയായി പാപ്പ സന്ദേശത്തിന്‍റെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്. വിശുദ്ധ യൗസേപ്പിതാവിന്‍റെ ജീവിതത്തിൽനിന്നും തങ്ങളുടെ ജീവിത ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കുവാൻ സഹായകമാകുന്ന മുന്നു വാക്കുകൾ സ്വപ്നം, സേവനം, വിശ്വസ്തത എന്നിവ പാപ്പ പ്രത്യേകം വിവരിച്ചു. ജോസഫിനു സ്വപ്നത്തിൽ കിട്ടിയ ദൗത്യങ്ങൾ ഒന്നും എളുപ്പമായിരുന്നില്ല. എന്നാൽ അദ്ദേഹം പൂർണ്ണമായും അവയുടെ ദാതാവു ദൈവമാണെന്ന് മൗനമായ ഉറച്ച ബോദ്ധ്യത്തോടും സ്നേഹത്തോടുംകൂടെ ഇറങ്ങിപ്പുറപ്പെട്ടു എന്നതാണ് വിജയത്തിനു കാരണം. ജോസഫിന്‍റെ ഹൃദയം ദൈവോത്മുഖമായിരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിട്ടുകൊണ്ട് ജീവിതദൗത്യവും ഉത്തരവാദിത്ത്വങ്ങളും പൂർത്തീകരിക്കുവാൻ സാധിക്കണമെങ്കിൽ നസ്രത്തിലെ ജോസഫിനെപ്പോലെ നമ്മുടെ വിളിയിലും ദൗത്യത്തിലും ദൈവത്തിന്‍റെ വിളിയുടെ മൗനസ്വരം ശ്രവിക്കുവാനുള്ള വിശ്വാസബോധ്യവും ദർശനവും ആവശ്യമാണെന്നും പാപ്പ സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/News/News-2021-03-20-08:15:05.jpg
Keywords: പാപ്പ
Content: 15819
Category: 10
Sub Category:
Heading: ഒക്ടോബർ 7ന് പോളണ്ടിനെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കും
Content: വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടിനെ ഒക്ടോബർ 7ന് വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം. രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്ന ശുശ്രൂഷ മധ്യ പോളണ്ടിലെ കാളിസിലെ സെന്റ് ജോസഫ് ദേവാലയത്തിലാകും നടക്കുക. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാകേന്ദ്രമായ ദേവാലയം 1997 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേക വിശേഷണം നല്‍കിയിരിന്നു. “സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ളയിടം എന്നാണ് വിശുദ്ധന്‍ വിശേഷണം നല്‍കിയത്. ഓരോ മാസവും പോളണ്ടിൽ നിന്നും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിയോഗങ്ങള്‍ ലഭിക്കാറുണ്ടെന്ന് ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജാസെക് പ്ലോട്ട പറഞ്ഞു. ഇന്നലെ മാർച്ച് 19ന് യൗസേപ്പിതാവിന്റെ തിരുനാളിന് മുന്‍പ് ആരാധനാലയത്തില്‍ പ്രത്യേക നോവേന ആചരണം നടത്തിയിരിന്നു. യേശുവിന്റെ വളർത്തു പിതാവിനെക്കുറിച്ച് ദിവസം വിചിന്തനം നടത്താന്‍ “വിശുദ്ധ ജോസഫിനൊപ്പം മാർച്ച് സായാഹ്നങ്ങൾ” എന്നറിയപ്പെടുന്ന ഒരു പരമ്പരയും ഇതോടൊപ്പം നടക്കുന്നുണ്ട്. 2016-ല്‍ രാജ്യത്തിന്റെ രാജാവു യേശു ക്രിസ്തുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യന്‍ രാജ്യമാണ് പോളണ്ട്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു അന്ന് പ്രഖ്യാപനം നടന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DTLa2ij8n1uH6h5rU50168}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} 
Image: /content_image/News/News-2021-03-20-14:31:44.jpg
Keywords: യൗസേ
Content: 15820
Category: 1
Sub Category:
Heading: തെക്കന്‍ നൈജീരിയയില്‍ ആയുധധാരികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
Content: ഡെൽറ്റ: തെക്കന്‍ നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ തോക്കുധാരികൾ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനത്തെ എത്യോപ് ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അബ്രാക്കയില്‍ നിന്ന് രാത്രി എട്ടുമണിയോടെയാണ് ഫാ. ഹാരിസൺ പ്രിനിയോവ എന്ന വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഉക്വുവാനി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഒബിനോംബയിലെ സെന്റ് ജോൺസ് കത്തോലിക്ക ദേവാലയത്തിന്റെ ചുമതല നിര്‍വ്വഹിച്ചു വരികയായിരിന്നു അദ്ദേഹം. വാരിയിൽ നിന്ന് തന്റെ ഒബിനോംബയിലേക്ക് യാത്ര മധ്യേയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്. വൈദികന്റെ മോചനത്തിനായി വാരി രൂപതയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ. ബെനഡിക്റ്റ് ഒകുട്ടെഗ്ബെ, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചു. സമർപ്പിതനും കഠിനാധ്വാനിയുമായ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ബന്ധപ്പെട്ട അധികൃതരെ തുടര്‍ച്ചയായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം അടക്കം നിരവധി തീവ്രവാദി സംഘടനകള്‍ വിതക്കുന്ന അരക്ഷിതാവസ്ഥയില്‍ രാജ്യത്തെ ക്രൈസ്തവര്‍ അടക്കമുള്ള സാധാരണക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-20-16:09:18.jpg
Keywords: നൈജീ
Content: 15821
Category: 1
Sub Category:
Heading: ചിതറിത്തെറിച്ച രക്തം ശത്രുവിന്റേതല്ല, സഹോദരന്റേത്: അക്രമം അവസാനിപ്പിക്കുവാന്‍ അപേക്ഷയുമായി മ്യാന്‍മര്‍ മെത്രാന്‍ സമിതി
Content: യംഗൂണ്‍: മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളും അവയെ അടിച്ചമര്‍ത്തുവാനുള്ള സൈനീക നടപടികളും കൂടുതല്‍ രക്തരൂക്ഷിതമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കൊലപാതകങ്ങള്‍ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം രാജ്യത്തെ കത്തോലിക്ക സഭ ആവര്‍ത്തിച്ചു. മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന രക്തചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെത്രാന്‍ സമിതിയുടെ (സി.ബി.സി.എം) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് മോങ്ങ് ബോ മ്യാന്‍മര്‍ ജനതക്ക് തുറന്ന കത്തെഴുതി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം രാഷ്ട്രം ഏറ്റവും കൂടുതല്‍ രക്തചൊരിച്ചിലിന് സാക്ഷ്യം വഹിച്ച മാര്‍ച്ച് 14 ഞായറാഴ്ചയാണ് കര്‍ദ്ദിനാളിന്റെ കത്ത് പുറത്തുവിട്ടിരിക്കുന്നത്. പ്രതിഷേധക്കാര്‍ക്കെതിരെ അന്നു പട്ടാളം വെടിവെച്ചതിനെ തുടര്‍ന്ന്‍ 50 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സമാധാനത്തിനുള്ള ആഹ്വാനവുമായി കത്തോലിക്കാ സഭ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. സമാധാനം കണ്ടെത്തുവാന്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളോടുമായി അപേക്ഷിക്കുന്നുവെന്ന് കത്തിന്റെ ആമുഖത്തില്‍ പറയുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിരവധി വെല്ലുവിളികളിലൂടെയാണ് നമ്മള്‍ കടന്നുപോയത്. ഈ പ്രതിസന്ധി രക്തച്ചൊരിച്ചിലിലൂടെ പരിഹരിക്കാവുന്നതല്ല. സമാധാനം കണ്ടെത്തു. ചിതറിത്തെറിച്ച രക്തം ശത്രുവിന്റേതല്ല. നമ്മുടെ സ്വന്തം സഹോദരീ-സഹോദരന്‍മാരുടേയും, പൗരന്‍മാരുടേയും രക്തമാണത്. ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു രാഷ്ട്രമാണ് നമ്മുടേത്. നമ്മുടെ യുവജനങ്ങള്‍ പ്രതീക്ഷയില്‍ കഴിയുകയാണ്. നിരാശയില്‍ മുങ്ങിയ ഒരു രാഷ്ട്രമാകാതിരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. നിഷ്കളങ്കരെ വെറുതേ വിടൂ. അവര്‍ നമ്മുടെ സ്വന്തം ജനങ്ങളാണ്. കര്‍ദ്ദിനാളിന്റെ കത്തില്‍ പറയുന്നു. വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളും, പ്രോത്സാഹനവും കൊണ്ട് ശക്തിപ്പെട്ട കത്തോലിക്കാ സഭ സുമനസ്കരായ ജനങ്ങള്‍ക്കൊപ്പം സമാധാനത്തിലും പരസ്പരധാരണയിലും രാഷ്ട്രം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുകയുമാണെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാളിന്റെ കത്തവസനിക്കുന്നത്. അതേസമയം കുറഞ്ഞത് 126 പേരാണ് പട്ടാള അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് ബര്‍മയുടെ ‘അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ്’ന്റെ കണക്കുകളില്‍ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-20-20:50:02.jpg
Keywords: മ്യാന്‍
Content: 15822
Category: 22
Sub Category:
Heading: യൗസേപ്പിതാവിൻ്റെ നീരുറവ
Content: ഫ്രാൻസിലെ കോറ്റിഗ്നാക് (Cotignac) എന്ന സ്ഥലത്തു നിർഗളിക്കുന്ന യൗസേപ്പിതാവിൻ്റെ നീരുറവയാണ് ഇന്നത്തെ ചിന്താവിഷയം. യൗസേപ്പിതാവിൻ്റേതായി സഭ അംഗീകരിച്ചിരിക്കുന്ന ഈ ദർശനം സംഭവിച്ചത് 1660 ജൂൺ മാസം ഏഴാം തീയതിയാണ്. വളരെ ചൂടുള്ള ഒരു വേനക്കാല ദിനം ഇരുപത്തിരണ്ടു വയസ്സു പ്രായമുള്ള ഗാസ്പാർഡ് റിക്കാഡ് എന്നു ആട്ടിടയൻ ആടുകളെ മേയ്ക്കാനായി പുറപ്പെട്ടു. കടുത്ത ചൂടിനാൽ കൈവശം കരുതിയിരുന്ന ജലം തീർന്നു പോയിരുന്നു. കലശലായ ദാഹം അവനെ അലട്ടാൻ തുടങ്ങി. സമീപത്തൊന്നും കിണറോ അരുവിയോ ഉണ്ടായിരുന്നില്ല. ദാഹത്താൽ വലഞ്ഞ് റിക്കാർഡ് പുൽമേട്ടിൽ തളർന്നിരുന്നു. പൊടുന്നനേ പ്രായമുള്ള ഒരു വ്യക്തി അവൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് വലിയൊരു പാറക്കല്ല് ചൂണ്ടിക്കാട്ടി പറഞ്ഞു : ഞാൻ ജോസഫാണ്, അത് ഉയർത്തുക നിനക്കു ജലം ലഭിക്കും.” വലിയ പാറക്കല്ല് തനിയെ ഉയർത്തി മാറ്റാൻ കഴിയില്ലന്നു റിക്കാർഡിനു അറിയാമായിരുന്നെങ്കിലും വൃദ്ധനായ മനുഷ്യൻ്റെ വാക്കു കേട്ടു പരിശ്രമിക്കാൻ തീരുമാനിച്ചു. അധികം ആയാസപ്പെടാതെ തന്നെ പാറക്കല്ല് അവൻ ഉരുട്ടി മാറ്റി, പൊടുന്നനെ ഒരു നീരുറവ അതിനടിയിൽ നിന്നു പുറപ്പെട്ടു. ജലം കണ്ട വലിയ സന്തോഷത്തിൽ അപരിചിതനോടു നന്ദി പറയാനായി നോക്കിയപ്പോൾ അദ്ദേഹം അപ്രത്യക്ഷനായിരുന്നു. നടന്ന സംഭവം ഗ്രാമ വാസികളെ അറിയിച്ച റിക്കാർഡ് ആവശ്യനേരത്തു സഹായിക്കുന്ന വിശുദ്ധ യൗസേപ്പിതാവിൻ്റെ നന്മയുടെ വലിയ പ്രചാരകനായി. അന്നു മുതൽ ഈ നീരുറവ ശാരീരികവും മാനസികവുമായ നിരവധി അത്ഭുതങ്ങൾക്കു കാരണഭൂതമായി. 1662 ൽ അവിടെ നടന അത്ഭുതങ്ങളെപ്പറ്റി ഫാ. അല്ലാർഡ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "യൗസേപ്പിതാവിൻ്റെ നീരുറവയിൽ നിന്നു വരുന്ന ജലം അത്ഭുതങ്ങൾ കൊണ്ടു വരുന്നു. അവിഞ്ഞോണിൽ നിന്നു അവിടെ എത്തിയ എനിക്കറിയാവുന്ന മുടന്തുള്ള ഒരു മനുഷ്യൻ, ഈ അത്ഭുത നീരുറവയിൽ വരുകയും സുഖമാക്കപ്പെടുകയും ചെയ്തു." 1663 വിശുദ്ധ യൗസേപ്പിതാവിനോടുള്ള നന്ദി സൂചകമായി ഒരു ദൈവാലയം (St. Joseph Monastery of Besillon) അവിടെ നിർമ്മിച്ചു. യൗസേപ്പിതാവിൻ്റെ ശക്തിയുള്ള മദ്ധ്യസ്ഥതയിൽ അഭയം തേടാൻ മടി കാണിക്കരുത്. അവൻ നമ്മുടെ കാര്യത്തിൽ സദാ ശ്രദ്ധാലുവാണ്.
Image: /content_image/SeasonalReflections/SeasonalReflections-2021-03-20-21:51:04.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 15823
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കി
Content: നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.(മത്തായി 23 : 11 ) വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കി ( 1860 -1923) പോളണ്ടിൽ നിന്നുള്ള ഒരു കത്തോലിക്കാ പുരോഹിതനും മെത്രാനുമായിരുന്നു ജോസെഫ് ബിൽക്വ്യൂസ്കി. 1900 മുതൽ മരണം വരെ ഉക്രയിനിലെ ലിവ് എന്ന ലത്തീൻ രൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്നു. 1860 ഏപ്രിൽ 26 ന് വിലാമോവീസിൽ കർഷകരായ ഫ്രാൻസിസ്ജെക് ബിബ, അന്ന കുസ്മിയർസിക് ദമ്പതികളുടെ ഒൻപതു മക്കളിൽ മൂത്തവനായി ജൊസഫ് ബിൽക്വ്യൂസ്കി ജനിച്ചു. 1868 മുതൽ 1872 വരെ അദ്ദേഹം ജന്മനാട്ടിലെ സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി. പിന്നീട് 1872 മുതൽ 1880 വരെ വാഡോവീസിലായിരുന്നു പഠനം. അതേ വർഷം തന്നെ ക്രാക്കോ രൂപതയിൽ വൈദീക പരിശീലനം ആരംഭിച്ചു. 1884 ജൂലൈ ആറാം തീയതി പുരോഹിതനായി അഭിഷിക്തനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ജോസഫ് 1891 ൽ ലീവ് സർവ്വകലാശാലയിൽ അധ്യപകനായി.1900 ഡിസംബർ പതിനെട്ടിന് ലീവ് ലത്തീൻ രൂപതയുടെ മെത്രാപ്പോലീത്തയായി. വിശുദ്ധ കുർബാനയുടെയും പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വലിയ ഭക്തനായിരുന്നു ജോസഫ് മെത്രാൻ. മെത്രാനായുള്ള ദൗത്യത്തിൽ ആഭ്യന്തര പ്രശ്നങ്ങളും ഒന്നാം ലോക മഹായുദ്ധത്തിലെ അരക്ഷിതാവസ്ഥകളും സ്വാധീനം പുലർത്തി. പോളീഷ്, യുക്രേയിൻ യഹൂദർ വംശജരുടെ ഉന്നമനത്തിനായി ഭരണാധികാരികളുമായി നിരന്തരം ആശയ വിനിമയം നടത്തി. 1918-19 ലെ പോളീഷ് ഉക്രെൻ യുദ്ധത്തിനിടയിലും ജനങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ തൻ്റെ രൂപതയിലെ വൈദീകരോടു അഹ്വാനം ചെയ്തു. പല വൈദീകരും പള്ളിമേടകൾ ഉപേക്ഷിച്ച് സഹിക്കുന്ന മനുഷ്യരുടെ സഹനങ്ങളിൽ പങ്കുചേർന്നു. ലീവ് രൂപതയിലെ നൂറോളം വൈദീകർ ഈ യുദ്ധത്തിൽ മരണത്തിനു കീഴടങ്ങി.1923 മാർച്ചുമാസം ഇരുപതാം തീയതി ജോസഫ് മെത്രാൻ മരണത്തിനു കീഴടങ്ങി. 2005 ജൂൺ 26 നു ബനഡിക്ട് പതിനാറാമൻ പാപ്പ ജോസെഫ് ബിൽക്വ്യൂസ്കി യെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->വിശുദ്ധ ജോസെഫ് ബിൽക്വ്യൂസ്കിയോടൊപ്പം പ്രാർത്ഥിക്കാം }# വിശുദ്ധ ജോസഫേ, മെത്രാപ്പോലീത്താ സ്ഥാനം എറ്റവും എളിയ ശുശ്രൂഷയ്ക്കായി നീ ഉപയോഗിച്ചു വല്ലോ. നോമ്പിലെ പുണ്യദിനങ്ങളിൽ ദൈവവചനത്തിൻ്റെ എളിയ ശുശ്രൂഷകനാകാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-20-22:29:39.jpg
Keywords: ഫാ ജെയ്സൺ
Content: 15824
Category: 1
Sub Category:
Heading: ഭാരതത്തിലെ ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്‌തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു യുഎസ് പ്രതിരോധസെക്രട്ടറി. വിഷയത്തില്‍ പ്രധാനമന്ത്രിയുമായി അതേക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചില്ല, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായി സംഭാഷണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമം ഉള്‍പ്പെടെ ഇന്ത്യയുടെ പൊതുനയങ്ങളിലും നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരുത്തുവാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ മതപീഡനങ്ങളുടെ എണ്ണം ഇനിയും കൂടുമെന്നു ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇ.എഫ്.ഐ) നേരത്തെ പ്രസ്താവിച്ചിരിന്നു. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-21-07:07:36.jpg
Keywords: ക്രൈസ്തവ, പീഡന
Content: 15825
Category: 18
Sub Category:
Heading: നാടാര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പായില്ല
Content: തിരുവനന്തപുരം: നാടാര്‍ സമുദായത്തിലെ ലാറ്റിന്‍ കാത്തലിക്, എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്ത്യന്‍ വിഭാഗത്തിന് സംവരണം ലഭ്യമാക്കാനായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ചട്ടം തയാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ സംവരണം നടപ്പായില്ല. ചട്ടം ഭേദഗതി ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ നിയമനങ്ങളിലും സ്‌കൂള്‍ പ്രവേശനത്തിലും സംവരണം ലഭിക്കൂ. ഉത്തരവിറങ്ങിയാല്‍ സംവരണ പരിധിയില്‍ പെടുന്നവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാനും പ്രവേശിക്കാനും പ്രായത്തില്‍ ഇളവ് ലഭിക്കും. ശമ്പളം, പെന്‍ഷന്‍ വിഭാഗങ്ങളില്‍ അനുകൂല്യം നല്‍കാന്‍ ഇറക്കിയ ഉത്തരവുകളില്‍ ചട്ടം നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. തെരഞ്ഞൈടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്പ് ചട്ടനിര്‍മാണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ഉയരുകയാണ്. നിയമ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ പരിശോധന വേണ്ടിവരുന്നതാണ് പുതിയ സംവരണ ചട്ടനിര്‍മാണം. അതിനാലാണ് ചട്ടനിര്‍മാണത്തിന് കാലതാമസമുണ്ടായതെന്നാണു സര്‍ക്കാര്‍ തലത്തിലുള്ള വിശദീകരണം.
Image: /content_image/India/India-2021-03-21-07:33:39.jpg
Keywords: നാടാര്‍, ക്രിസ്ത്യന്‍