category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനാടാര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നടപ്പായില്ല
Contentതിരുവനന്തപുരം: നാടാര്‍ സമുദായത്തിലെ ലാറ്റിന്‍ കാത്തലിക്, എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്ത്യന്‍ വിഭാഗത്തിന് സംവരണം ലഭ്യമാക്കാനായി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും ചട്ടം തയാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാത്തതിനാല്‍ സംവരണം നടപ്പായില്ല. ചട്ടം ഭേദഗതി ചെയ്താല്‍ മാത്രമേ സര്‍ക്കാര്‍ നിയമനങ്ങളിലും സ്‌കൂള്‍ പ്രവേശനത്തിലും സംവരണം ലഭിക്കൂ. ഉത്തരവിറങ്ങിയാല്‍ സംവരണ പരിധിയില്‍ പെടുന്നവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാനും പ്രവേശിക്കാനും പ്രായത്തില്‍ ഇളവ് ലഭിക്കും. ശമ്പളം, പെന്‍ഷന്‍ വിഭാഗങ്ങളില്‍ അനുകൂല്യം നല്‍കാന്‍ ഇറക്കിയ ഉത്തരവുകളില്‍ ചട്ടം നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കുകയും വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. തെരഞ്ഞൈടുപ്പ് പ്രഖ്യാപനം വരുന്നതിനു മുന്പ് ചട്ടനിര്‍മാണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജാഗ്രത കാട്ടിയില്ലെന്ന ആക്ഷേപം ഉയരുകയാണ്. നിയമ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ പരിശോധന വേണ്ടിവരുന്നതാണ് പുതിയ സംവരണ ചട്ടനിര്‍മാണം. അതിനാലാണ് ചട്ടനിര്‍മാണത്തിന് കാലതാമസമുണ്ടായതെന്നാണു സര്‍ക്കാര്‍ തലത്തിലുള്ള വിശദീകരണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-21 07:31:00
Keywordsനാടാര്‍, ക്രിസ്ത്യന്‍
Created Date2021-03-21 07:33:39