Contents

Displaying 15491-15500 of 25125 results.
Content: 15856
Category: 1
Sub Category:
Heading: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട്
Content: ഝാൻസി: ഉത്തര്‍പ്രദേശിലെ ഝാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് ബി‌ജെ‌പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് . മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ട് ഖാന്‍ മണ്‍സൂരി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തല്‍ നടത്തിയത്. ഋഷികേശിലെ സ്റ്റഡിക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നും കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റെയില്‍വേ സൂപ്രണ്ട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഝാൻസിയിൽവെച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റശ്രമം നടന്നതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം. സന്യാസിനികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ബജ്റംങ്ങദള്‍ പ്രവര്‍ത്തകരാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇത് നിഷേധിച്ചാണ് റെയില്‍വേ സൂപ്രണ്ട് രംഗത്തെത്തിയത്.
Image: /content_image/News/News-2021-03-24-17:40:04.jpg
Keywords: ഉത്തര്‍
Content: 15857
Category: 1
Sub Category:
Heading: കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കുമെന്നു ഉറപ്പു നല്‍കുന്നു: അമിത് ഷാ
Content: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 'ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരേ നടന്ന ആക്രമണത്തെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബി.ജെ.പിയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ഉറപ്പുനല്‍കുന്നു. അതില്‍ യാതൊരു സംശയവും വേണ്ട', അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ക്രിയാത്മകമായ നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Image: /content_image/India/India-2021-03-24-18:59:42.jpg
Keywords: കന്യാ
Content: 15858
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജോസഫൈൻ ബക്കീത്ത
Content: "നല്ലവരായിരിക്കുക, കർത്താവിനെ സ്നേഹിക്കുക, അവനെ അറിയാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുക. ദൈവത്തെ അറിയുകയെന്നത് എത്ര വലിയ കൃപയാണ്"- വിശുദ്ധ ജോസഫൈൻ ബക്കീത്ത (1869-1947). ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ഡാർഫർ മേഖലയിലെ ഓൾഗോസ്സയിൽ ജനിച്ച ബക്കീത്തയെ ഏഴാമത്തെ വയസ്സിൽ തട്ടികൊണ്ടു പോയി അടിമയായി വിറ്റു. പല യജമാനന്മാരുടെ കൈകള്‍ മാറി ബക്കീത്ത 1883 ല്‍ കലിസ്റ്റോ ലെഗ്നാനി എന്ന ഇറ്റാലിയന്‍ വിദേശകാര്യ ഉദ്യോഗസ്ഥൻ്റെ കൈകളില്‍ എത്തി. രണ്ടു വര്‍ഷത്തിന് ശേഷം ബക്കീത്ത യജമാനന്റെ കൂടെ ഇറ്റലിയില്‍ എത്തി. കലിസ്‌റ്റോ അവളെ അഗസ്റ്റോ മിഷേലി എന്ന ഇറ്റലിക്കാരനു നല്‍കി. ഇറ്റലിയിലെത്തിയ ബക്കീത്താക്ക് ആ കുടുംബത്തിലെ കുഞ്ഞുങ്ങളെ നോക്കുന്ന ഉത്തരവാദിത്വം കിട്ടി. അവിടെ വച്ചാണ് ക്രിസ്തീയ വിശ്വാസത്തെ കുറിച്ചു പഠിക്കുകയും 1890 ല്‍ ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ജോസഫൈന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ബക്കീത്ത 1893 ല്‍ ബക്കീത്ത മേരി മഗ്ദലീന്‍ ഓഫ് കനോസ്സ് സന്യാസമഠത്തില്‍ ചേര്‍ന്നു ‘ദൈവത്തിന്‍റെ സ്വതന്ത്രപുത്രി’യായി. മറ്റുളളവര്‍ക്കായി, വിശിഷ്യാ പാവങ്ങള്‍ക്കും നിസ്സഹായര്‍ക്കുമായി സന്ന്യാസത്തിലൂടെ സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് അവള്‍ വിശുദ്ധിയുടെ പടവുകള്‍ കയറിയത്. 1947 ൽ ഇറ്റലിയിലെ ഷിയോയിൽ വച്ചു നിര്യാതയായ ബക്കീത്തയെ 2000 ഒക്ടോബർ ഒന്നിനു ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. 2007 ലെ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ രക്ഷയുടെ പ്രത്യാശ (Spe Salvi) എന്ന തൻ്റെ രണ്ടാം ചാക്രിക ലേഖനത്തിൽ ബക്കീത്തയെ ക്രിസ്തീയ പ്രത്യാശയുടെ ഉദാത്ത മാതൃകയായി അവതരിപ്പിച്ചിരിക്കുന്നു. #{green->none->b->വിശുദ്ധ ജോസഫൈൻ ബക്കീത്തയോടൊപ്പം പ്രാർത്ഥിക്കാം ‍}# വിശുദ്ധ ബക്കീത്തായേ, ക്രിസ്തീയ പ്രത്യാശയുടെ ഉദാത്ത മാതൃകയായിരുന്നല്ലോ നിന്റെ ജീവിതം, നോമ്പിലെ ഈ ദിനങ്ങളിൽ പ്രത്യാശയിൽ വളരുവാനും എന്നെ കാണുന്ന മറ്റുള്ളവർക്കു ക്രിസ്തീയ പ്രത്യാശയും സ്നേഹവും പകരുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.
Image: /content_image/SocialMedia/SocialMedia-2021-03-24-19:57:51.jpg
Keywords: നോമ്പ
Content: 15859
Category: 24
Sub Category:
Heading: ഇന്നു മുതൽ ഞാൻ അവന്റെ പ്രിയ ഭക്തനായിരിക്കും...!
Content: പതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായോടൊപ്പം ചേർന്ന് കർമ്മലീത്താ സഭാ നവീകരണത്തിനായി പ്രയ്നിച്ച കർമ്മലീത്താ സഭാ വൈദീകനാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ, അദ്ദേഹം യൗസേപ്പിതാവിന്റെ ഭക്തനായി മാറിയ സംഭവമാണ് ഇന്നത്തെ ചിന്താവിഷയം. ഒരിക്കൽ കർമ്മലീത്ത സന്യാസസഹോദരങ്ങൾ ആശ്രമത്തിനു സമീപത്തുകൂടെ നടക്കുമ്പോൾ വളരെ സുന്ദര മുഖമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. "പിതാക്കന്മാരെ എന്തുകൊണ്ടാണ് നിങ്ങളുടെ സന്യാസസഭ വിശുദ്ധ യൗസേപ്പിതാവിനോട് വലിയ ഭക്തി പ്രകടിപ്പിക്കുന്നത്?" ആ വ്യക്തി അവരോടു ചോദിച്ചു. "ഞങ്ങളുടെ വിശുദ്ധ അമ്മ ത്രേസ്യാ യൗസേപ്പിന്റെ വലിയ ഭക്തയായിരുന്നു. അവൾ സ്ഥാപിച്ച എല്ലാ മഠങ്ങൾക്കും സഹായം അവനിൽ നിന്നു ലഭിച്ചിരുന്നു... കർത്താവിൽ നിന്നു ധാരാളം അനുഗ്രഹങ്ങൾ ലഭിക്കാൻ യൗസേപ്പിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു അവൾ എല്ലാ മഠങ്ങളും സ്ഥാപിച്ചിരുന്നത്". അവർ അവനു മറുപടി നൽകി. "നിങ്ങൾക്കു ഇനിയും അവന്റെ ധാരാളം അനുഗ്രഹങ്ങൾ ലഭിക്കും" സുന്ദരനായ ആ മനുഷ്യൻ സന്യാസികളോടു പറഞ്ഞു. " പ്രിയ അച്ചന്മാരെ ആ വിശുദ്ധനോടു അഗാധമായ ഭക്തി പുലർത്തുക കാരണം നിങ്ങൾ അവനോടു ആവശ്യപ്പെടുന്നതൊന്നും തിരസ്ക്കരിക്കുകയില്ല." ഇത്രയും കൂടി പറഞ്ഞതിനു ശേഷം ആ മനുഷ്യൻ അവരുടെ മുമ്പിൽ നിന്നും അപ്രത്യക്ഷനായി. ആശ്രമത്തിൽ തിരിച്ചെത്തിയ സന്യാസികൾ കുരിശിൻ്റെ യോഹന്നാനോടു സംഭവിച്ച കാര്യങ്ങൾ വിവരിച്ചു പറഞ്ഞു. "നിങ്ങൾ അവനെ തിരിച്ചറിഞ്ഞില്ലേ? അതു വിശുദ്ധ യൗസേപ്പിതാവായിരുന്നു! അവന്റെ മുമ്പിൽ പോയി മുട്ടുകുത്തുവിൻ." യോഹന്നാൻ അവരോടു പറഞ്ഞു . കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ആ പുണ്യ പുരോഹിതൻ തന്റെ സഹ സന്യാസിമാരോടു വിനയത്തോടെ തുടർന്നു: " യൗസേപ്പിതാവ് നിങ്ങൾക്കു വേണ്ടി വന്നതല്ല എനിക്കു വേണ്ടി വന്നതാണ് കാരണം ഇതുവരെ അവൻ അർഹിക്കുന്ന വിധത്തിൽ അവനോടു ഞാൻ ഭക്തി കാണിച്ചിരുന്നില്ല എന്നാൽ ഇന്നു മുതൽ ഞാൻ അവൻ്റെ പ്രിയ ഭക്തനായിരിക്കും" കുരിശിൻ്റെ വിശുദ്ധ യോഹന്നാന്റെ മാതൃക പിൻചെന്ന് നമുക്കും യൗസേപ്പിതാവിന്റെ പ്രിയ ഭക്തരാകാം.
Image: /content_image/SocialMedia/SocialMedia-2021-03-24-20:09:55.jpg
Keywords: ജോസഫ്, യൗസേ
Content: 15860
Category: 1
Sub Category:
Heading: പാപ്പയുടെ ഇറാഖ് സന്ദര്‍ശനം ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയുടെ അടയാളമെന്ന് നോബേല്‍ സമ്മാന ജേതാവ് നാദിയ
Content: ബാഗ്ദാദ്: ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം യസീദികള്‍ ഉള്‍പ്പെടുന്ന ഇറാഖി മതന്യൂനപക്ഷങ്ങള്‍ക്കും, അക്രമത്തിനിരയായ സ്ത്രീകള്‍ക്കും പ്രതീക്ഷയുടെ സന്ദേശം പകരുന്നതായിരുന്നുവെന്ന് നോബല്‍ പുരസ്കാര ജേതാവും യസീദി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നാദിയ മുറാദ്. വത്തിക്കാന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാദിയ ഇക്കാര്യം പറഞ്ഞത്. പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്ന് ആഗോള മാധ്യമങ്ങള്‍ വാഴ്ത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? എന്ന ചോദ്യത്തിനുത്തരമായി, പാപ്പയുടെ സന്ദര്‍ശനം ചരിത്രപരമാണെന്ന് മാത്രമല്ല, വംശഹത്യ, മതപീഡനം, ദശബ്ദങ്ങളായി നടന്നുവരുന്ന കലാപങ്ങള്‍ എന്നിവയില്‍ നിന്നും ഇറാഖി ജനത കരകയറിക്കൊണ്ടിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തിലാണ് നടന്നതെന്ന പ്രത്യേകത കൂടിയുണ്ടെന്നായിരുന്നു നാദിയയുടെ മറുപടി. മതത്തിന് അതീതമായി എല്ലാ ഇറാഖികളും മാനുഷികാന്തസ്സിനും, മാനുഷ്യാവകാശങ്ങള്‍ക്കും തുല്യ അര്‍ഹരാണെന്ന സന്ദേശത്തിന്റെ പ്രതീകവും, സമാധാനത്തിലേക്കും, മതസ്വാതന്ത്ര്യത്തിലേക്കും വെളിച്ചം വീശുന്നതുമായിരുന്നു പാപ്പയുടെ ഇറാഖ് സന്ദര്‍ശനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയിലായ നാദിയ മൂന്ന്‍ മാസത്തോളം അവരുടെ ബന്ധിയായിരുന്നു. മോചനത്തിന് ശേഷം ജര്‍മ്മനിയില്‍ അഭയം തേടിയ നാദിയ യസീദി വനിതകളുടെ പ്രതീകമായി മാറുകയായിരിന്നു. യുദ്ധസമയത്ത് ലൈംഗീകാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നാദിയക്ക് നോബല്‍ പുരസ്കാരം ലഭിച്ചത്. 2018-ല്‍ ഫ്രാന്‍സിസ് പാപ്പ നാദിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നു “ദി ലാസ്റ്റ് ഗേള്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് നാദിയ പാപ്പക്ക് കൈമാറിയിരിന്നു. ഈ പുസ്തകം തന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചുവെന്ന് ഇറാഖില്‍ നിന്നും മടങ്ങുന്ന വഴി വിമാനത്തില്‍വെച്ച് പാപ്പ മാധ്യമപ്രവര്‍ത്തകരോട് പാപ്പ പറഞ്ഞിരിന്നു. വംശഹത്യ, കൂട്ട അതിക്രമങ്ങൾ, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-24-21:02:06.jpg
Keywords: ഇറാഖ
Content: 15861
Category: 1
Sub Category:
Heading: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് സി‌ബി‌സി‌ഐ
Content: ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ തിരുഹൃദയ സഭയില്‍പ്പെട്ട കന്യാസ്ത്രീകളും സന്യാസാര്‍ഥികളും അടങ്ങുന്ന സംഘത്തെ ആക്രമച്ച സംഭവത്തെ കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സ് ഓഫ് ഇന്ത്യ അപലപിച്ചു. സംഭവം കടുത്ത ഞെട്ടലുണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ ഭാരത മാതാവിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കുന്ന പൗരന്‍മാരെ അപമാനിക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നതാണെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സന്യസ്ത സംഘത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവതികള്‍ തങ്ങള്‍ കത്തോലിക്ക വിശ്വാസികളും ഇന്ത്യന്‍ പൗരരുമാണെന്നു പറഞ്ഞിട്ടും ഇവരെ അധിക്ഷേപിച്ചവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ട്രെയിന്‍ ഝാന്‍സിയില്‍ എത്തിയപ്പോള്‍ പോലീസ് സന്യസ്ത സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് രാത്രി പതിനൊന്നരയോടെയാണ് വിട്ടയച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിരീകരണം നടത്തിയതിനുശേഷം മാത്രമാണ് ഇവര്‍ക്ക് യാത്ര തുടരാനായത്. അതിനിടെ ഝാന്‍സി ബിഷപ്‌സ് ഹൗസില്‍ നിന്ന് ഇവര്‍ക്ക് സഹായമെത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഒഡീഷയിലേക്കുള്ള യാത്ര തുടരുന്നതിനായി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയില്‍ എത്തുകയും ചെയ്തു. ഭാവിയിലും വനിത യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും കര്‍ശന നടപടികള്‍ എടുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ നടപടികളോടും സര്‍ക്കാരിന്റെ സദ്ഭരണത്തോടും സഭ എന്നും ഒപ്പം ചേര്‍ന്നു നില്‍ക്കുന്നു എന്നും സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-25-11:18:50.jpg
Keywords: സി‌ബി‌സി‌ഐ
Content: 15862
Category: 13
Sub Category:
Heading: കോവിഡും തണുപ്പും വകവെക്കാതെ ജീവന്റെ സംരക്ഷണത്തിനായി ജര്‍മ്മനിയില്‍ ഒരുമിച്ചുകൂടിയത് നൂറുകണക്കിനാളുകള്‍
Content: മ്യൂണിച്ച്: കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കും തുളച്ചുകയറുന്ന തണുപ്പിനും ജര്‍മ്മനിയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ ആവേശത്തെ തടയുവാന്‍ കഴിഞ്ഞില്ല. വലിയ തോതിലുള്ള പരസ്യങ്ങള്‍ ഇല്ലാതിരുന്നിട്ടുപോലും ജീവന്റെ സംരക്ഷണത്തിനായി ജര്‍മ്മനിയിലെ ബാവരിയന്‍ തലസ്ഥാനമായ മ്യൂണിച്ചില്‍ ആദ്യമായി സംഘടിപ്പിച്ച ‘മാര്‍ച്ച് ഫോര്‍ ലൈഫ് റാലി’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിയില്‍ എണ്ണൂറോളം പേരാണ് പങ്കെടുത്തത്. പ്രതികൂലമായ കാലാവസ്ഥയ്ക്കും റാലി തടസ്സപ്പെടുത്തുവാനുള്ള ഇടതുപക്ഷവാദികളുടെ ശ്രമങ്ങള്‍ക്കും റാലിയില്‍ പങ്കെടുത്തവരുടെ ആവേശത്തെ കുറയ്ക്കുവാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ അനുമതിയോടെ പോലീസിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച റാലി അക്ഷരാര്‍ത്ഥത്തില്‍ ഗര്‍ഭഛിദ്രത്തിനും, ദയാവധത്തിനുമെതിരേയുള്ള ശക്തമായ പ്രതിഷേധമായി മാറുകയായിരുന്നു. വര്‍ഷംതോറും വിജയകരമായി സംഘടിപ്പിച്ചു വരുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുകൊണ്ടാണ് ‘സ്റ്റിമ്മെ ഡെര്‍ സ്റ്റില്ലന്‍’ (നിശബ്ദതയുടെ ശബ്ദം) എന്ന സംഘടന മ്യൂണിച്ചിലെ റാലി സംഘടിപ്പിച്ചത്. മറ്റ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലികളില്‍ നിന്നും വ്യത്യസ്തമായ രീതിയിലായിരുന്നു റാലിയുടെ സംഘാടനം. ഓസ്ട്രേലിയ, ക്രൊയേഷ്യ, സ്പെയിന്‍, അര്‍ജന്റീന, അമേരിക്ക, ബെല്‍ജിയം, ഇറ്റലി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ സംഘാടകരുടെ പ്രസംഗങ്ങള്‍ മ്യൂണിച്ചിലെ റാലിക്ക് അന്താരാഷ്ട്ര പ്രതിച്ഛായ നല്‍കി. “വീ ആര്‍ ദി പ്രോലൈഫ് ജെനറേഷന്‍” എന്ന ഗാനവുമായി പ്രശസ്ത ഗായിക വേരോയും റാലിയില്‍ പങ്കെടുത്തു. അഞ്ഞൂറ്റിയന്‍പതുപേരില്‍ കൂടുവാന്‍ പാടില്ല, മാസ്ക് ധരിച്ചിരിക്കണം, സാമൂഹ്യ അകലം പാലിച്ചിരിക്കണം എന്നിങ്ങനെയുള്ള കോവിഡ്-19 നിയന്ത്രണങ്ങള്‍ക്കിടയിലും റാലിയിലെ ജനപങ്കാളിത്തം തങ്ങളെ അമ്പരപ്പിച്ചുവെന്നും, റാലിയുടെ വിജയത്തില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സംഘാടകരില്‍ ഒരാളായ സില്‍ജാ ഫിച്ച്റ്റ്നര്‍ പറഞ്ഞു. ഓരോ മനുഷ്യജീവിക്കും ജീവിക്കുവാനുള്ള അവകാശമുണ്ടെന്നും, ഒരു വ്യക്തിക്കും, രാഷ്ട്രത്തിനും, സ്വാധീന ശക്തികള്‍ക്കും ജീവിക്കുവാനുള്ള അവകാശത്തേ നിയന്ത്രിക്കുവാനോ, നിര്‍വചിക്കുവാനോ അധികാരമില്ലെന്ന ബോധ്യമാണ് റാലി സംഘടിപ്പിക്കുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും ഫിച്ച്റ്റ്നര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ഞ, നീല നിറങ്ങളിലുള്ള ബലൂണുകളും പിടിച്ചുകൊണ്ടാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-25-13:29:29.jpg
Keywords: ജര്‍മ്മ
Content: 15863
Category: 24
Sub Category:
Heading: 'ഞങ്ങള്‍ വര്‍ഗീയതയുടെ നിറം അണിഞ്ഞിട്ടില്ല, തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല, ഈ മണ്ണ് ഞങ്ങളുടേതു കൂടിയാണ്': വൈകാരികമായ കുറിപ്പുമായി സിസ്റ്റര്‍ ആന്‍സി പോള്‍
Content: കൊച്ചി: ഉത്തര്‍പ്രദേശില്‍ കത്തോലിക്ക സന്യാസിനികള്‍ക്കും സന്യാസാര്‍ത്ഥികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ വൈകാരികമായ കുറിപ്പുമായി സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ ആന്‍സി പോള്‍. ഇന്നത്തെ ദീപിക ദിനപത്രത്തിലാണ് സന്യാസ സമൂഹത്തിന്റെ പി‌ആര്‍‌ഓ കൂടിയായ സിസ്റ്റര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ലോകത്തിന്റെ നേട്ടമോ വിജയമോ നിങ്ങള്‍ ആരോപിക്കുന്നതു പോലെ മതപരിവര്‍ത്തനമോ അവരുടെ ലക്ഷ്യമല്ലായെന്നും ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമര്‍പ്പിതയ്ക്കും ഉത്തമ ബോധ്യമുണ്ടെന്നും അക്രമത്തിന് ഇരയായവര്‍ വര്‍ഗീയതയുടെ കടുത്ത നിറം അണിഞ്ഞിട്ടില്ലായെന്നും ആരുടെയും ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ലായെന്നും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ലായെന്നും കുറിപ്പില്‍ പറയുന്നു. അസമത്വങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടാന്‍ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോള്‍ 1995ല്‍ സിസ്റ്റര്‍ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായതും, കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു മക്കളെയും 1999 ജനുവരി 22ന് ചുട്ടുകൊന്നതുമെല്ലാം സിസ്റ്റര്‍ തന്റെ കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്. സഹസ്രാബ്ദത്തോളമായി സത്യപ്രകാശമിന്നും ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്ക് പരന്നൊഴുകിക്കൊണ്ടിരിക്കുകയാണെന്നും അതിനെ എന്നെന്നേക്കുമായി തമസ്കരിക്കാൻ ഒരു വർഗീയ ശക്തിക്കും കഴിയില്ല എന്ന വാക്കുകളോടെയാണ് സിസ്റ്റര്‍ ആന്‍സി പോളിന്റെ കുറിപ്പ് അവസാനിക്കുന്നത്. നൂറുകണക്കിനാളുകളാണ് സിസ്റ്ററുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. #{black->none->b->കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# ഇന്ത്യ എൻ്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീസഹോദരന്മാരാണ്. ഈ പ്രതിജ്ഞാവാചകം ചൊല്ലിയാണ് ഓരോ ഇന്ത്യൻ പൗരനും അറിവിൻ്റെ ലോകത്തേക്ക് ആദ്യമായി പിച്ച വയ്ക്കുന്നത്.അക്ഷരം പഠിക്കുന്നതിന് മുൻപു തന്നെ ഒരുവൻ നെഞ്ചോടു ചേർത്തു പിടിക്കുന്ന പ്രതിജ്ഞാവാചകം. ജാതിമതഭേദമെന്യേ സർവ്വരെയും സഹോദരങ്ങളായി കാണുവാൻ പഠിപ്പിച്ച മഹാരഥന്മാരുടെ ഭാരതീയ സങ്കല്പങ്ങളിൽ നിന്നും എത്രയോ കാതം അകലെയാണ് ആധുനിക ഹിന്ദുത്വ തീവ്രവാദികളുടെ ഒരൊറ്റ ഇന്ത്യ എന്ന സങ്കല്പം. ഇക്കഴിഞ്ഞ മാർച്ച് 19 ന് ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് ട്രെയിനിൽ 3 rd AC കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന നാലു യുവ സന്യാസിനിമാരെ മതപരിവർത്തന നിയമത്തിൻറെ മറപിടിച്ച് ബജ്റംഗദൾ പ്രവർത്തകർ അവരുടെ യാത്ര തടസ്സപ്പെടുത്തി സംഘം ചേർന്ന് അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ബലമായി അപരിചിതമായ സ്റ്റേഷനിൽ ഇറക്കി റെയിൽവേ പോലീസിൻ്റെ ഒത്താശയോടെ ഭീതിദമായ ആൾക്കൂട്ട ആക്രോശങ്ങൾക്കു നടുവിലൂടെ സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകൾ ചോദ്യംചെയ്യുകയും പിന്നീട് അർദ്ധരാത്രിയോടെ വിട്ടയക്കുകയും ചെയ്ത സംഭവം പതിവുപോലെ നടപടികളൊന്നുമില്ലാതെ കെട്ടടങ്ങി തുടങ്ങി. ഒഡിഷയിലേക്കുള്ള യാത്രക്കാരായിരുന്നു അവർ. സന്യാസസഭാ വസ്ത്രധാരികളായ രണ്ടു പേരോടൊപ്പം ക്രൈസ്തവ വിശ്വാസികളായ രണ്ടു യുവതികളുമുണ്ടായിരുന്നു .സന്യാസാർത്ഥിനികളായ ഇവരെ മതം മാറ്റാൻ കൊണ്ടുപോയതാണ് എന്നാണ് വർഗീയവാദികളുടെ ആരോപണം. ജന്മനാ ക്രൈസ്തവ വിശ്വാസികളായ അവരുടെ കൈവശം ആധാർകാർഡ് ഉൾപ്പെടെ മതിയായ രേഖകൾ ഉണ്ടായിരുന്നു. അതൊന്നും അവരുടെ വിഷയമേയല്ല. അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി ആർത്തുവിളിക്കുന്ന തീവ്ര വർഗ്ഗീയ മുദ്രാവാക്യങ്ങളിൽ ഈ സ്ത്രീകളുടെ മറുപടികൾ വെള്ളത്തിലെ കുമിള പോലെയായി. ആൾക്കൂട്ട വിചാരണ നടത്തി മതപരിവർത്തന നിയമക്കുരുക്കിൽ പെടുത്തി അവരെ ജയിലിൻ്റെ ഇരുട്ടറയിൽ അടയ്ക്കാമെന്ന തീവ്രവാദ സംഘത്തിൻ്റെ വ്യാമോഹം സമയോചിതമായ ഇടപെടലുകൾ കൊണ്ട് തകർക്കാൻ കഴിഞ്ഞത് ദൈവത്തിൻറെ പരിപാലനയൊന്നു മാത്രം. ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം അടുത്തകാലത്തായി കൂടിവരികയാണ്. എന്താണ് സമർപ്പിതർ ചെയ്യുന്ന അപരാധമെന്നു മനസ്സിലാകുന്നില്ല.സ്വയം മറന്ന് ലോകത്തിനു നന്മ ചെയ്യുന്ന വരെയൊക്കെ മുച്ചൂടും ഇല്ലാതാക്കുന്ന തിന്മയുടെ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. നന്മയെ തമസ്കരിച്ചാലേ ദുഷ്ട ശക്തികൾക്ക് നിലനിൽപ്പുള്ളൂവെന്നത് പകലു പോലെ യാഥാർത്ഥ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് സമർപ്പിതരാണ് നാടും വീടും ഉപേക്ഷിച്ച് വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജാതി മത വർഗ വർണ ഭേദമെന്യേ സകല മനുഷ്യർക്കും നന്മയുടെ സുവിശേഷ വെളിച്ചം പകരുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി തിരുഹൃദയ സന്യാസിനി സമൂഹത്തിൻറെ ജീവജ്യോതി പ്രോവിൻസ് ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ശുശ്രൂഷ ചെയ്തു വരുന്നു. കേരളത്തിൽ നിന്നും മിഷണറിമാരാ യി കടന്നു ചെന്ന് ദേശത്തിൻ്റെ ഭാഷയും സംസ്കാരവും സ്വന്തമാക്കി അവരിലൊരാളായി ശുശ്രൂഷ ചെയ്യുന്ന ആയിരക്കണക്കിനു സിസ്റ്റേഴ്സ് ഇന്നും അവിടെയുണ്ട്. വർഗീയതയുടെ കടുത്ത നിറം അവരാരും അണിഞ്ഞിട്ടില്ല. നിങ്ങളുടെ ഒരുപിടി മണ്ണു പോലും അപഹരിച്ചിട്ടില്ല. ഇതേവരേ അവരാരും തീവ്രവാദം പ്രചരിപ്പിച്ചിട്ടില്ല. നന്മ മാത്രം ചെയ്യുന്ന ഈ ശുഭ്രവസ്ത്രധാരികളെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്. ഇന്നു നിങ്ങൾ സംഘബോധം ഉള്ളവരാ യെങ്കിൽ അത് ക്രൈസ്തവ സന്യാസികൾ പകർന്നുതന്ന ആത്മാവ ബോധത്തിൻ്റെ പ്രതിഫലനമാണ്. തെരുവിൽ നിങ്ങളുടെ ശബ്ദം ഉയരുന്നു ണ്ടെങ്കിൽ അവർ ഉള്ളിൽകൊളുത്തി വച്ച അക്ഷര ബോധത്തിൽ നിന്നാണ്. ഇന്നോളം ഒരു ക്രൈസ്തവ സ്ഥാപനത്തിൽ നിന്നും ജാതിയുടെ പേരിൽ ആർക്കും പടിയിറങ്ങി പോകേണ്ടി വന്നിട്ടില്ല. ആർക്കും ചികിത്സ നിഷേധിച്ചിട്ടുമില്ല. എന്നും മനുഷ്യനാകാനും മനുഷ്യത്വമുള്ളവരാ കാനും പരിശീലിപ്പിച്ചിട്ടേയുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയിൽ നിസ്തുലമായ സേവനം നൽകിയവരാണ് ക്രൈസ്തവ സന്യാസിനികൾ. ഉത്തരേന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് ക്രൈസ്തവ സമർപ്പിത സാന്നിധ്യമുണ്ട്. ലോകത്തിൻ്റെ നേട്ടമോ വിജയമോ നിങ്ങൾ ആരോപിക്കുന്നതു പോലെ മതപരിവർത്തനമോ ഞങ്ങളുടെ ലക്ഷ്യമല്ല. നന്മ ചെയ്ത് കടന്നുപോയ ക്രിസ്തുവിൻ്റെ സ്നേഹ പ്രവാചകരാകുവാൻ കേരളത്തിൻറെ മണ്ണിൽ നിന്ന് അതിസാഹസികയോടെ യാത്രതിരിച്ച് സമൂഹ നന്മയ്ക്കായി ജീവിതം മുഴുവൻ സമർപ്പിച്ചവരാണ് ക്രൈസ്തവ സന്യാസികൾ. ക്രിസ്തുവിനു വേണ്ടി ജീവിതം പണയപ്പെടുത്തിയുള്ള യാത്രയാണിതെന്ന് ഓരോ സമർപ്പിതയ്ക്കും ഉത്തമ ബോധ്യവുമുണ്ട്. അസമത്വങ്ങൾക്കെതിരെ വിരൽ ചൂണ്ടാൻ ചൂഷിത സമൂഹം പ്രാപ്തമായി എന്നു കണ്ടപ്പോൾ 1995-ൽ സിസ്റ്റർ റാണി മരിയ ആദ്യത്തെ വനിതാ രക്തസാക്ഷിയായി. കുഷ്ഠരോഗികൾക്കു വേണ്ടി ജീവിതം സമർപ്പിച്ച ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷ്ണറിയായ ഗ്രഹാം സ്റ്റെയ്ൽസിനെയും അദ്ദേഹത്തിൻറെ രണ്ടു ആൺകുട്ടികളെയും 1999 ജനുവരി 22ന് അതിദാരുണമായി നിങ്ങൾ ചുട്ടുകൊന്നു. ആദിവാസി ജനങ്ങൾക്കു ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കു വേണ്ടി പോരാടിയ ഫാ.സ്റ്റാൻ സ്വാമി ഇന്നും തടവിലാണ്. ഇവരുടെ പിന്തുടർച്ചക്കാരായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സേവനം ചെയ്യുന്ന സമർപ്പിതർക്ക് ബലം വി.പൗലോസിൻ്റെ വാക്കുകളാണ്. "ക്രിസ്തുവിൻ്റെ സ്നേഹത്തിൽ നിന്ന് ആര് എന്നെ വേർപ്പെടുത്തും? ക്ലേശമോ, ദുരിതമോ? പീഡനമോ? പട്ടിണിയോ? ആപത്തോ? വാളോ? (റോമാ: 8/35) ഒരു ശക്തിക്കും വേർപ്പെടുത്താനാവാത്ത വിശുദ്ധഅഗ്നിയും പേറിയാണ് ഓരോ സമർപ്പിതയുടേയും യാത്ര. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എവിടെയും യഥേഷ്ടം യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ പൗരൻ്റേയും ജന്മാവകാശമാണ് . ഒരു മതത്തിൻ്റെയും പേരിൽ അത് നിഷേധിക്കാൻ ആർക്കും അധികാരമില്ല. ഈ ഭാരത മണ്ണ് ഒരു വർഗീയ വാദികളുടേയും കുത്തകയുമല്ല.ഒരുവൻ്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാൻ ഒരു സംഘടനയ്ക്കും അവകാശവുമില്ല. മതതീവ്രവാദം തലയ്ക്കു പിടിച്ച ആർ.എസ്.എസിനോ, അവരുടെ പോഷക സംഘടനകൾക്കോ തീറെഴുതി കൊടുത്തതല്ല എൻ്റെ മാതൃരാജ്യമായ ഭാരതം. ഇവിടെ ജനിച്ചു വളരുന്ന ഓരോ പൗരൻ്റെയും ജന്മഭൂമിയും, ജന്മാവകാശവും, വികാരവുമാണത്. നീതിനിഷേധത്തിൻ്റെയും അവകാശധ്വംസനത്തിൻ്റെയും അട്ടഹാസത്തിനു മുൻപിൽ അടിയറവു വയ്ക്കാനുള്ളതല്ല ഒരുവന്റെ സ്വാതന്ത്ര്യം. കാഷായ വേഷധാരികൾ രാജ്യം ഭരിക്കുന്ന ഈ കാലത്ത് ഒരു ക്രൈസ്തവ സന്യാസിക്ക് അവളുടെ സഭാവസ്ത്രമണിഞ്ഞ് സ്വന്തം രാജ്യത്ത് നിർഭയം യാത്ര ചെയ്യാനാവില്ല എന്നത് എന്തൊരു വൈരുദ്ധ്യവും ലജ്ജാകരവുമാണ്. ഈ വേഷം മത തീവ്രവാദികളെ പ്രകോപിപ്പിക്കുന്നു പോലും !! രാഷ്ട്രീയ നേതാക്കന്മാരുടെ അർത്ഥശൂന്യമായ ഈ ജൽപനങ്ങൾക്ക് കാലം മാപ്പ് നൽകട്ടെ !! യാത്രാവകാശവും നീതിയും നിഷേധിക്കപ്പെട്ട് ആൾക്കൂട്ട വിചാരണയ്ക്കു നടുവിൽ ഒരു ദിവസം മുഴുവൻ നിസ്സഹായരായി നിൽക്കേണ്ടി വന്ന കന്യാസ്ത്രീകൾക്കു വേണ്ടി (ഭാരതീയ സ്തീകൾ) സംസാരിക്കാൻ ഒരു മാധ്യമ പ്രവർത്തകനും പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല അവരത് അറിഞ്ഞിട്ടുപോലുമില്ല. മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന അന്തി ചർച്ചകൾക്കും സംവാദങ്ങൾക്കും ഇത് തിരികൊളുത്തിയേനേ!! എന്നെന്നേക്കുമായി നന്മയെ കബറടക്കം ചെയ്യാമെന്ന് വ്യാമോഹിച്ച അധികാര വർഗത്തെ ലജ്ജിപ്പിച്ചു കൊണ്ട് മൂന്നു നാളിനുള്ളിൽ വർധിത ശോഭയോടെ സത്യം ഉയർത്തെഴുന്നേറ്റു. ഇത് കേവലമൊരു വിശ്വാസം മാത്രമല്ല, ചരിത്ര വസ്തുതയുമാണ്. രണ്ട് സഹസ്രാബ്ദത്തോളമായി ആ സത്യപ്രകാശമിന്നും ഹൃദയങ്ങളിൽ നിന്നു ഹൃദയങ്ങളിലേക്ക് പരന്നൊഴുകിക്കൊണ്ടിരിക്കുന്നു. അതിനെ എന്നെന്നേക്കുമായി തമസ്കരിക്കാൻ ഒരു വർഗീയ ശക്തിക്കും കഴിയില്ല. എത്ര തല്ലിക്കെടുത്താൻ ശ്രമിച്ചാലും അത്രപെട്ടെന്ന് അണയുന്നതല്ല ഈ സുവിശേഷദീപം. ഒന്നിൽ നിന്ന് ആയിരം തിരിയായത് കത്തിപ്പടരുക തന്നെ ചെയ്യും. അത് ഈ ഭൂമുഖത്തെ എന്നും പ്രകാശിപ്പിച്ചു കൊണ്ടേയിരിക്കും. #{black->none->b->സി. ആൻസി പോൾ എസ്. എച്ച് ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-25-14:28:53.jpg
Keywords: വൈറ
Content: 15864
Category: 13
Sub Category:
Heading: “കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവര്‍, ഭാരതം അവരില്‍ നിന്നും പഠിക്കണം”: സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു
Content: ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ നാം മാതൃകയാക്കേണ്ടവരാണെന്നും ഭാരതം അവരില്‍ നിന്നും പഠിക്കണമെന്നും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശില്‍വെച്ച് കത്തോലിക്കാ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ മാഗസിനായ ‘ദി വീക്ക്’-ന്റെ ഓണ്‍ലൈന്‍ എഡിഷനിലെ ഒപ്പിനിയന്‍ കോളത്തില്‍ എഴുതിയ ലേഖനത്തിലാണ് സുപ്രീം കോടതി ജസ്റ്റിസ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. ക്രൈസ്തവ സന്യാസിനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. മറ്റുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന സന്തോഷവും ആനന്ദവും ഉപേക്ഷിച്ച് പ്രതിഫലേച്ഛ കൂടാതെ തങ്ങളുടെ ജീവിതകാലം മുഴുവനും സമൂഹത്തിനു വേണ്ടി സേവനമനുഷ്ടിച്ചുകൊണ്ട് ത്യാഗപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരാണ് കന്യാസ്ത്രീകളെന്നും ബജ്രംഗ്ദള്‍ ഗുണ്ടകളുടേയും ഉത്തര്‍പ്രദേശ്‌ പോലീസിന്റേയും ഹീനമായ ഈ പ്രവര്‍ത്തി രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കട്ജു കുറിച്ചു. വിദ്യാഭ്യാസ ആരോഗ്യപരിപാലന മേഖലകളിലൂടെ സമൂഹത്തിന് മികച്ച സേവനങ്ങള്‍ നല്‍കുന്നവരാണ് കന്യാസ്ത്രീകളെന്നും, ഇന്ത്യയിലെ ഏറ്റവും മികച്ച ഗേള്‍സ്‌ സ്കൂളുകള്‍ നടത്തുന്നത് ക്രൈസ്തവ സന്യാസിനികളാണെന്നും, എല്ലാവരും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് കന്യാസ്ത്രീമാര്‍ നടത്തുന്ന സ്കൂളുകളിലാണെന്നും, അവര്‍ നടത്തുന്ന ആതുരാലയങ്ങള്‍ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇല്ലാത്ത മതപരിവര്‍ത്തനത്തിന്റെ പേരില്‍ കന്യാസ്ത്രീമാര്‍ക്കെതിരെ ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ പാടില്ലാത്തതാണ്. കന്യാസ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തനിക്ക് നേരിട്ടറിയാമെന്ന് പറഞ്ഞ കട്ജു കോണ്‍വെന്റ് സ്കൂളുകളില്‍ തങ്ങളുടെ മക്കള്‍ക്കും സ്വന്തക്കാര്‍ക്കും പ്രവേശനം തരപ്പെടുത്തുന്നതിനായി മുനിസിപ്പല്‍ അധികാരികള്‍ മുതല്‍, ഇന്‍കം ടാക്സ്, പോലീസ് ഓഫീസര്‍മാര്‍ വരെ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന സമ്മര്‍ദ്ധങ്ങളേക്കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്തവ സന്യാസിനികള്‍ നടത്തുന്ന സ്കൂളുകളില്‍ ഓരോ സീറ്റിനും പ്രവേശനത്തിന് 10 അല്ലെങ്കിൽ 20 അപേക്ഷകൾ ഉണ്ടായിരിക്കും. അതിനാൽ പ്രവേശനത്തിനായി മത്സര പരീക്ഷ നടത്തും. ഒരു ഉദ്യോഗസ്ഥന്റെ മക്കളില്‍ ആരെങ്കിലും ഇതില്‍ പരാജയപ്പെട്ടാൽ, അയാൾ സ്കൂളിലെ കന്യാസ്ത്രീകള്‍ക്ക് നേരെ തിരിയുമെന്ന് അദ്ദേഹം കുറിച്ചു. ഇതിനുള്ള ഉദാഹരണവും അദ്ദേഹം ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഒരിക്കൽ മുനിസിപ്പൽ അധികൃതർ പ്രിൻസിപ്പൽ സിസ്റ്റർ എവ്‌ലീന് ഒരു നോട്ടീസ് അയച്ചതായി ഞാൻ ഓർക്കുന്നു. സ്കൂൾ നിലം അനധികൃതമായി കൈവശപ്പെടുത്തിയെന്നു അദ്ദേഹം ആരോപിച്ചു. എന്നാല്‍ ആരോപണം തീർത്തും തെറ്റായിരിന്നു. മറ്റൊരു അവസരത്തിൽ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സ്കൂള്‍ നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് ടാക്സ് നോട്ടീസ് അയച്ചു. അയാളുടെ മകള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതികരണമായിരിന്നു അത്. കന്യാസ്ത്രീകൾ സുരക്ഷിതരല്ലാത്തതിനാൽ അവർക്ക് പോലീസ് അധികാരികള്‍ അടക്കമുള്ളവരുടെ സമ്മർദ്ധങ്ങൾക്ക് വഴങ്ങേണ്ടിവരുന്നുണ്ടെന്നും കട്ജു കുറിച്ചു. കന്യാസ്ത്രീകള്‍ മാതൃകയാക്കപ്പെടേണ്ടവരാണെന്നും അവരെ അപമാനിക്കുന്നതിനു പകരം ബഹുമാനിക്കുകയും, അവരില്‍ നിന്നും പഠിക്കുകയുമാണ്‌ വേണ്ടതെന്നു പറഞ്ഞുകൊണ്ടാണ് കട്ജുവിന്റെ ലേഖനം അവസാനിക്കുന്നത്. 2016-ല്‍ മദര്‍ തെരേസയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയ വ്യക്തി കൂടിയാണ് കട്ജു. എന്നാല്‍ സമര്‍പ്പിത ജീവിതത്തെ ആദരവോടെ സമീപിച്ചുക്കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-25-16:56:56.jpg
Keywords: സന്യാസ
Content: 15865
Category: 1
Sub Category:
Heading: പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്ക ദേവാലയങ്ങൾ പൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ ഭീഷണി
Content: മനില: പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്കാ ദേവാലയങ്ങൾ അടച്ചുപൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വക്താവ് ഹാരി റോഗ് ഭീഷണി മുഴക്കി. കടുത്ത നിയന്ത്രണങ്ങളാണ് പൊതു കൂടിക്കാഴ്ചകൾക്കും, ആരാധനയ്ക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ദേവാലയങ്ങൾ അടച്ചുപൂട്ടുവാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്നും, എന്നാൽ ആ ഒരു ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയില്ല എന്നാണ് പ്രതീക്ഷയെന്നും വക്താവ് പറഞ്ഞു. സർക്കാർ നിർദ്ദേശത്തെ ധിക്കരിച്ചാൽ, ദേവാലയങ്ങൾ അടയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ഹാരി റോഗ് പറഞ്ഞതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ആരാധന നടത്താൻ സാധിക്കുമെന്ന് മനില അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതലയുള്ള ബിഷപ്പ് ബ്രോഡ്രിക്ക് പാബില്ലോ ബുധനാഴ്ച പുറത്തുവിട്ട ഇടയലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ നാളുകളിൽ എങ്ങനെ ആരാധന നടത്തണമെന്ന് ഇടയന്മാർക്കും, വിശ്വാസികൾക്കും അവബോധം നൽകുന്നതിനു വേണ്ടിയാണ് തന്റെ നിർദ്ദേശങ്ങളെന്ന് ഇടയലേഖനത്തിൽ പറയുന്നു. ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. സർക്കാർ മത നേതാക്കളുമായി ഒത്തൊരുമയോടെ പ്രവർത്തിക്കുന്നില്ല എന്ന വിമർശനവും അദ്ദേഹം ഇടയലേഖനത്തിൽ ഉന്നയിച്ചു. തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ പോലും അധികൃതർ തങ്ങളെ ബന്ധപ്പെടാൻ തയ്യാറാകുന്നില്ലെന്ന് ബിഷപ്പ് പാബില്ലോ പറഞ്ഞു. 6,77,000 കൊറോണ കേസുകളാണ് ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 5,80,000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 13,039 പേര്‍ മരണമടഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-25-20:57:59.jpg
Keywords: ഫിലി