category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്നു മുതൽ ഞാൻ അവന്റെ പ്രിയ ഭക്തനായിരിക്കും...!
Contentപതിനാറാം നൂറ്റാണ്ടിൽ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യായോടൊപ്പം ചേർന്ന് കർമ്മലീത്താ സഭാ നവീകരണത്തിനായി പ്രയ്നിച്ച കർമ്മലീത്താ സഭാ വൈദീകനാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ, അദ്ദേഹം യൗസേപ്പിതാവിന്റെ ഭക്തനായി മാറിയ സംഭവമാണ് ഇന്നത്തെ ചിന്താവിഷയം. ഒരിക്കൽ കർമ്മലീത്ത സന്യാസസഹോദരങ്ങൾ ആശ്രമത്തിനു സമീപത്തുകൂടെ നടക്കുമ്പോൾ വളരെ സുന്ദര മുഖമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. "പിതാക്കന്മാരെ എന്തുകൊണ്ടാണ് നിങ്ങളുടെ സന്യാസസഭ വിശുദ്ധ യൗസേപ്പിതാവിനോട് വലിയ ഭക്തി പ്രകടിപ്പിക്കുന്നത്?" ആ വ്യക്തി അവരോടു ചോദിച്ചു. "ഞങ്ങളുടെ വിശുദ്ധ അമ്മ ത്രേസ്യാ യൗസേപ്പിന്റെ വലിയ ഭക്തയായിരുന്നു. അവൾ സ്ഥാപിച്ച എല്ലാ മഠങ്ങൾക്കും സഹായം അവനിൽ നിന്നു ലഭിച്ചിരുന്നു... കർത്താവിൽ നിന്നു ധാരാളം അനുഗ്രഹങ്ങൾ ലഭിക്കാൻ യൗസേപ്പിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു അവൾ എല്ലാ മഠങ്ങളും സ്ഥാപിച്ചിരുന്നത്". അവർ അവനു മറുപടി നൽകി. "നിങ്ങൾക്കു ഇനിയും അവന്റെ ധാരാളം അനുഗ്രഹങ്ങൾ ലഭിക്കും" സുന്ദരനായ ആ മനുഷ്യൻ സന്യാസികളോടു പറഞ്ഞു. " പ്രിയ അച്ചന്മാരെ ആ വിശുദ്ധനോടു അഗാധമായ ഭക്തി പുലർത്തുക കാരണം നിങ്ങൾ അവനോടു ആവശ്യപ്പെടുന്നതൊന്നും തിരസ്ക്കരിക്കുകയില്ല." ഇത്രയും കൂടി പറഞ്ഞതിനു ശേഷം ആ മനുഷ്യൻ അവരുടെ മുമ്പിൽ നിന്നും അപ്രത്യക്ഷനായി. ആശ്രമത്തിൽ തിരിച്ചെത്തിയ സന്യാസികൾ കുരിശിൻ്റെ യോഹന്നാനോടു സംഭവിച്ച കാര്യങ്ങൾ വിവരിച്ചു പറഞ്ഞു. "നിങ്ങൾ അവനെ തിരിച്ചറിഞ്ഞില്ലേ? അതു വിശുദ്ധ യൗസേപ്പിതാവായിരുന്നു! അവന്റെ മുമ്പിൽ പോയി മുട്ടുകുത്തുവിൻ." യോഹന്നാൻ അവരോടു പറഞ്ഞു . കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ആ പുണ്യ പുരോഹിതൻ തന്റെ സഹ സന്യാസിമാരോടു വിനയത്തോടെ തുടർന്നു: " യൗസേപ്പിതാവ് നിങ്ങൾക്കു വേണ്ടി വന്നതല്ല എനിക്കു വേണ്ടി വന്നതാണ് കാരണം ഇതുവരെ അവൻ അർഹിക്കുന്ന വിധത്തിൽ അവനോടു ഞാൻ ഭക്തി കാണിച്ചിരുന്നില്ല എന്നാൽ ഇന്നു മുതൽ ഞാൻ അവൻ്റെ പ്രിയ ഭക്തനായിരിക്കും" കുരിശിൻ്റെ വിശുദ്ധ യോഹന്നാന്റെ മാതൃക പിൻചെന്ന് നമുക്കും യൗസേപ്പിതാവിന്റെ പ്രിയ ഭക്തരാകാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-24 20:08:00
Keywordsജോസഫ്, യൗസേ
Created Date2021-03-24 20:09:55