category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാപ്പയുടെ ഇറാഖ് സന്ദര്‍ശനം ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷയുടെ അടയാളമെന്ന് നോബേല്‍ സമ്മാന ജേതാവ് നാദിയ
Contentബാഗ്ദാദ്: ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം യസീദികള്‍ ഉള്‍പ്പെടുന്ന ഇറാഖി മതന്യൂനപക്ഷങ്ങള്‍ക്കും, അക്രമത്തിനിരയായ സ്ത്രീകള്‍ക്കും പ്രതീക്ഷയുടെ സന്ദേശം പകരുന്നതായിരുന്നുവെന്ന് നോബല്‍ പുരസ്കാര ജേതാവും യസീദി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നാദിയ മുറാദ്. വത്തിക്കാന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നാദിയ ഇക്കാര്യം പറഞ്ഞത്. പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്ന് ആഗോള മാധ്യമങ്ങള്‍ വാഴ്ത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? എന്ന ചോദ്യത്തിനുത്തരമായി, പാപ്പയുടെ സന്ദര്‍ശനം ചരിത്രപരമാണെന്ന് മാത്രമല്ല, വംശഹത്യ, മതപീഡനം, ദശബ്ദങ്ങളായി നടന്നുവരുന്ന കലാപങ്ങള്‍ എന്നിവയില്‍ നിന്നും ഇറാഖി ജനത കരകയറിക്കൊണ്ടിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തിലാണ് നടന്നതെന്ന പ്രത്യേകത കൂടിയുണ്ടെന്നായിരുന്നു നാദിയയുടെ മറുപടി. മതത്തിന് അതീതമായി എല്ലാ ഇറാഖികളും മാനുഷികാന്തസ്സിനും, മാനുഷ്യാവകാശങ്ങള്‍ക്കും തുല്യ അര്‍ഹരാണെന്ന സന്ദേശത്തിന്റെ പ്രതീകവും, സമാധാനത്തിലേക്കും, മതസ്വാതന്ത്ര്യത്തിലേക്കും വെളിച്ചം വീശുന്നതുമായിരുന്നു പാപ്പയുടെ ഇറാഖ് സന്ദര്‍ശനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പിടിയിലായ നാദിയ മൂന്ന്‍ മാസത്തോളം അവരുടെ ബന്ധിയായിരുന്നു. മോചനത്തിന് ശേഷം ജര്‍മ്മനിയില്‍ അഭയം തേടിയ നാദിയ യസീദി വനിതകളുടെ പ്രതീകമായി മാറുകയായിരിന്നു. യുദ്ധസമയത്ത് ലൈംഗീകാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരെ നടത്തിയ പ്രവര്‍ത്തങ്ങള്‍ക്കാണ് നാദിയക്ക് നോബല്‍ പുരസ്കാരം ലഭിച്ചത്. 2018-ല്‍ ഫ്രാന്‍സിസ് പാപ്പ നാദിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നു “ദി ലാസ്റ്റ് ഗേള്‍” എന്ന തന്റെ പുസ്തകത്തിന്റെ ഒരു പകര്‍പ്പ് നാദിയ പാപ്പക്ക് കൈമാറിയിരിന്നു. ഈ പുസ്തകം തന്റെ ഹൃദയത്തെ അഗാധമായി സ്പര്‍ശിച്ചുവെന്ന് ഇറാഖില്‍ നിന്നും മടങ്ങുന്ന വഴി വിമാനത്തില്‍വെച്ച് പാപ്പ മാധ്യമപ്രവര്‍ത്തകരോട് പാപ്പ പറഞ്ഞിരിന്നു. വംശഹത്യ, കൂട്ട അതിക്രമങ്ങൾ, മനുഷ്യകടത്ത് എന്നിവയ്ക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ,നാദിയ ഇനീഷിയേറ്റീവ് എന്ന സംഘടന സ്ഥാപിച്ചത് നാദിയയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-24 20:55:00
Keywordsഇറാഖ
Created Date2021-03-24 21:02:06