Contents

Displaying 15531-15540 of 25125 results.
Content: 15896
Category: 22
Sub Category:
Heading: ജോസഫ് - ദൈവം തിരഞ്ഞെടുത്ത നല്ല അപ്പൻ
Content: കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിന്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God's Chosen Father അഥവാ "ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് " എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ എറ്റവും വലിയ ആനുകൂല്യവും കടമയും ദൈവപുത്രന്റെ പിതൃത്വം ഏറ്റെടുക്കലായിരുന്നു. വിശുദ്ധ യൗസേപ്പിന്റെ യേശുവിൻ്റെ പിതാവ് എന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠതമാണ്. സുവിശേഷങ്ങളിൽ രണ്ടിടത്ത് യൗസേപ്പിതാവിനെ യേശുവിൻ്റെ പിതാവായി സാക്ഷ്യപ്പെടുത്തുന്നു. ശിമയോൻ ഉണ്ണിയേശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ അവൻ്റെ മാതാവും പിതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33) എന്നു ലൂക്കാ സുവിശേഷകൻ എഴുതിയിരിക്കുന്നു. രണ്ടാം സന്ദർഭത്തിൽ മൂന്നു ദിവസം യേശുവിനെ കാണാതെ അന്വേഷിച്ചു ജറുസലേം ദൈവാലയത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ മറിയം പറയുന്നു : നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്കാ 2 : 48). ആദിമ സഭയിൽ യൗസേപ്പിനെ യേശുവിൻ്റെ പിതാവായി അംഗീകരിക്കാൻ ഒരു വിമുഖത ഉണ്ടായിരുന്നു. യൗസേപ്പിനെ യേശുവിൻ്റെ ശാരീരിക പിതാവായി തെറ്റി ദ്ധരിച്ചാലോ എന്ന ഭയം നിമിത്തമായിരുന്നു അത്. മറിയത്തിന്റെ കന്യകാത്വത്തിനു ഭംഗം വരുത്തുന്ന യാതൊന്നും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ആഗസ്തിനോസാണ് ഈ ചിന്താഗതിയെ മാറ്റിയത്. ഒരു പ്രഭാഷണത്തിൽ വിശുദ്ധ ആഗസ്തിനോസ് ഇപ്രകാരം പറഞ്ഞു: "വിശുദ്ധ യൗസേപ്പ് യേശുവിൻ്റെ ശാരീരിക പിതാവല്ലെങ്കിലും അവൻ യേശുവിനു ഒരു പിതാവു തന്നെയാണ് കാരണം ആധികാരികതയോടും വാത്സല്യത്തോടും വിശ്വസ്തയോടും യൗസേപ്പ് യേശുവിനോടുള്ള തൻ്റെ പിതൃത്വ കടമ നിറവേറ്റി. "യേശുവിൻ്റെ പിതാവായ യൗസേപ്പ് യേശുവിന്റെ മൗതീക ശരീരമായ സഭയുടെയും പിതാവാണ്, അതിനാൽ ഓരോ സഭാംഗങ്ങളുടെയും പിതാവായി യൗസേപ്പിതാവ് മാറുന്നു. ദൈവപിതാവു നമുക്കു നൽകിയ നല്ല അപ്പനായ യൗസേപ്പിന്റെ പക്കൽ നമുക്കും വിശ്വസത്തോടെ പോകാം.
Image: /content_image/SeasonalReflections/SeasonalReflections-2021-03-28-22:13:35.jpg
Keywords: ജോസഫ്, യൗസേ
Content: 15897
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ ഓശാന ഞായര്‍ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ബന്ധം
Content: ജക്കാര്‍ത്ത: ഇന്നലെ ഓശാന ഞായറാഴ്ച ഇന്തോനേഷ്യയിലെ മകാസര്‍ തിരുഹൃദയ കത്തീഡ്രലിൽ ആക്രമണം നടത്തിയ ചാവേർ പോരാളികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധം. രാജ്യത്തും ഫിലിപ്പീൻസിലും ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ‌എസിനെ) പിന്തുണയ്ക്കുന്ന ജമാഅ അൻഷറുത് ദൌള തീവ്രവാദ പ്രസ്ഥാനത്തിലെ അംഗമാണ് ഒരു ചാവേര്‍ പോരാളിയെന്ന് വ്യക്തമായതായി ദേശീയ പോലീസ് മേധാവി ലിസ്റ്റിയോ സിജിത് പ്രബാവോ പറഞ്ഞു. “ചാവേര്‍ ജെ‌എ‌ഡി (ജമാഅ അൻഷറുത് ദൌള) അംഗമായിരുന്നു. ഈ സംഘം 2019ൽ ഫിലിപ്പീൻസിലെ ജോളോയിൽ തീവ്രവാദി ആക്രമണം നടത്തിയിരിന്നു”.- ലിസ്റ്റിയോ സിജിത് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ വിശുദ്ധവാരത്തില്‍ തന്നെ ആക്രമണം നടന്നത് വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിക്കുകയാണ്. മോട്ടോര്‍ ബൈക്കിലെത്തിയ ചാവേറുകള്‍ ദേവാലയത്തിനുള്ളിലേക്ക് ഇരച്ചുകയറുവാന്‍ ശ്രമിക്കുകയായിരിന്നു. ചാവേറുകള്‍ തയാറാക്കിയ പദ്ധതി പ്രകാരം ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞിരിന്നെങ്കില്‍ നിരവധി വിശ്വാസികള്‍ മരണമടയുമായിരിന്നു. ഓശാന ശുശ്രൂഷകളുടെ സമാപനവേളയിലായിരിന്നു സ്ഫോടനം ദേവാലയ പരിസരത്ത് നടന്നത്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 19 ആണെന്ന്‍ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ പരിക്കേറ്റവരുടെ എണ്ണം 14 ആണെന്ന്‍ റിപ്പോര്‍ട്ടുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-29-11:08:20.jpg
Keywords: ഇന്തോനേ
Content: 15898
Category: 14
Sub Category:
Heading: ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം 'മിറർ' പുറത്തിറങ്ങി
Content: നോമ്പുമായി ബന്ധപ്പെട്ട്, വിശ്വാസി സമൂഹം കരുതിയിരിക്കുന്ന സാധാരണ ത്യാഗങ്ങൾക്കപ്പുറത്ത് വേറിട്ട ഒരു ചിന്ത പകരാൻ സഹായകമായ ഫിയാത്ത് മിഷന്റെ ഷോർട് ഫിലിം 'മിറർ' പുറത്തിറങ്ങി. നോമ്പ് ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നവർക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടന്‍ 'മിറർ' സംവിധാനം ചെയ്തിരിക്കുന്നത്. യാത്രക്കിടയിൽ തെറ്റിദ്ധാരണകള്‍ നീക്കി സ്നേഹത്തോടെ തിരുത്തുകയും ജ്ഞാനമേകി പ്രകാശിപ്പിക്കുകയും ചെയ്യുന്ന കൂട്ടുയാത്രക്കാരനും അയാളുടെ നിര്‍ദേശത്തിലൂടെ നായകന്‍ പുതിയ തീരുമാനമെടുക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. ജോസഫ് & വർഗീസ് ഒരുക്കിയിരിക്കുന്ന കഥയില്‍ പ്രേംപ്രകാശ്, സിജോ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം പിന്റോ, എഡിറ്റിങ് ഐബി, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജീനോ, സൗണ്ട് ഡിസൈൻ സിനോജ്, വിഷ്വൽ എഫ്ഫെക്ട്സ് ലോയിഡ് , ട്രെയ്‌ലർ ലിജോ, ആർട്ട് പിഞ്ചു, പ്രൊഡക്ഷൻ മാനേജർ സിനി തുടങ്ങിയവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. പുണ്യാളൻ, വലിയവീട് ചെറിയകാര്യം എന്നീ വെബ് സീരിസുകൾക്കു കൊണ്ട് യൂട്യൂബില്‍ ശ്രദ്ധേയ സാന്നിധ്യമായ ഫിയാത്ത് മിഷന്‍ വിശ്വാസികൾക്ക് കാലത്തിനനുസൃതമായി പുതിയ ആത്മീയ ഉണർവ്വ് പകരുകയാണ്.
Image: /content_image/India/India-2021-03-29-12:10:55.jpg
Keywords: ഫിയാത്ത
Content: 15899
Category: 1
Sub Category:
Heading: സമ്മര്‍ദ്ധം ചെലുത്തി മതം മാറ്റിയുള്ള വിവാഹം അംഗീകരിക്കാനാകില്ല: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും കെ‌സി‌ബി‌സി
Content: തെരഞ്ഞെടുപ്പ് അടുത്തതോടെ ലവ് ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ‌സി‌ബി‌സി. സഭയില്‍പ്പെട്ടതും അല്ലാത്തതുമായ പെണ്‍കുട്ടികളെ പ്രത്യേകമായ സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതും മാതാപിതാക്കള്‍ അവരുടെ കാല് പിടിച്ച് കരയുന്നതുമായ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങളെ മതാന്തര പ്രണയമായി മാത്രം കാണാനാകില്ലെന്നും കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. നിര്‍ബന്ധിതമായി ഒരാളെ വിവാഹത്തിലൂടെ മതം മാറ്റുന്ന പ്രശ്നങ്ങളെയാണ് സഭ ചോദ്യം ചെയ്യുന്നതെന്നും ഇതില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. കഴിഞ്ഞദിവസം പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ ജോസ് കെ.മാണി നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-29-13:05:50.jpg
Keywords: ലവ് ജിഹാദ
Content: 15900
Category: 18
Sub Category:
Heading: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​യിലെ ചാവേര്‍ ആക്രമണം: കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു
Content: കൊച്ചി: ഓശാന ഞായറാഴ്ചയായ ഇന്നലെ ഇന്തോനേഷ്യന്‍ നഗരമായ മക്കാസറിലെ കത്തോലിക്കാ പള്ളിക്കുനേരെ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ കെസിവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു. ലോകത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവ സമൂഹത്തിനുനേരേ ദിനംപ്രതി അക്രമം വര്‍ദ്ധിച്ചു വരികയാണ്. വിശുദ്ധ വാരത്തിലൂടെ കടന്നു പോകുന്ന വേളയില്‍ പോലും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ നടത്തുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ലെന്നും സമിതി വ്യക്തമാക്കി. പ്രസിഡന്റ് എഡ്വേര്‍ഡ് രാജു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജോ ഇടയാടില്‍, വൈസ്പ്രസിഡന്റുമാരായ റോഷ്‌ന മറിയം ഈപ്പന്‍, അഗസ്റ്റിന്‍ ജോണ്‍, സെക്രട്ടറിമാര്‍ അജോയ് പി. തോമസ്, റോസ് മേരി തേറുകാട്ടില്‍, ഫിലോമിന സിമി, ഡെനിയ സിസി ജയന്‍, ട്രഷറര്‍ എബിന്‍ കുന്പുക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ റോസ് മെറിന്‍ എസ്ഡി എന്നിവര്‍ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2021-03-29-14:04:01.jpg
Keywords: കെ‌സി‌വൈ‌എം
Content: 15901
Category: 10
Sub Category:
Heading: ഭീഷണിക്ക് നടുവിലും ഓശാന തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കെടുത്ത് ഫിലിപ്പീൻസിലെ വിശ്വാസികൾ
Content: മനില: കൊറോണ വൈറസ് ഭീഷണിയും ഭരണകൂടത്തിന്റെ കടുംപിടിത്തവും നിലനിൽക്കെ തന്നെ ഓശാന തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുത്ത് ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ. വിശുദ്ധ വാരം ആരംഭിച്ച ഇന്നലെ ഓശാന തിരുനാൾ ദിനത്തില്‍ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തലസ്ഥാന നഗരിയായ മനിലയിലെ ബക്ലാരൻ ദേവാലയത്തിൽ നിരവധി വിശ്വാസികളാണ് എത്തിയത്. കൊറോണവൈറസ് പകർച്ചവ്യാധി ഉടനെ അവസാനിക്കുമെന്ന് കരുതുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ സ്റ്റെഫാനി സിൽവ എന്നൊരു വിശ്വാസി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്കാ ദേവാലയങ്ങൾ അടച്ചുപൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വക്താവ് ഹാരി റോഗ് ഭീഷണി മുഴക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. ക്യുസോൺ നഗരത്തിലെ സെന്റ് പീറ്റർ ഇടവകയിൽ ദേവാലയത്തിന് പുറത്തുനിന്നുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഇടവക അംഗങ്ങൾക്ക് വേണ്ടിയും ഓൺലൈനിലൂടെ പങ്കെടുക്കുന്നവർക്ക് വേണ്ടിയും തിരികൾ ഇരിപ്പിടങ്ങളിൽ തെളിച്ചുവച്ചിട്ടുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് കേസുകൾ ഉയരുന്നത് മൂലവും, വകഭേദം വന്ന വൈറസുകൾ റിപ്പോർട്ട് ചെയ്യുന്നതുമൂലം രാജ്യതലസ്ഥാനത്തും, സമീപപ്രദേശങ്ങളിലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഈസ്റ്റർ വരെ പൊതു ആരാധന അധികൃതർ നിരോധിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് ജനസംഖ്യയിൽ 80 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-29-14:46:19.jpg
Keywords: ഫിലിപ്പീ
Content: 15902
Category: 1
Sub Category:
Heading: ആഗോള കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ 16 മില്യണ്‍ വർദ്ധനവ്
Content: റോം: ആഗോള തലത്തില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി വത്തിക്കാന്റെ വാര്‍ഷിക സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. മാർച്ച് 26നു ഒസർവത്തോറോ റൊമാനോ മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലാണ് ഈ കണക്കുളളത്. 2019 ഒടുവിലായി ലോകത്തിലെ കത്തോലിക്ക ജനസംഖ്യ 1.34 ബില്യൺ കടന്നുവെന്നും ഇത് ലോക ജനസംഖ്യയുടെ 17.7 ശതമാനമാണെന്നും കണക്കില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷവുമായി തുലനം ചെയ്യുമ്പോൾ ഒരുകോടി 60 ലക്ഷം കത്തോലിക്കരുടെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് 1.12 ശതമാനം വരും. ഇതേ കാലയളവിൽ ലോകജനസംഖ്യ വർദ്ധിച്ചത് 1.08 ശതമാനമാണ്. സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിൽ നിന്നെടുത്ത വിശദാംശങ്ങളാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2019 ഡിസംബർ 31 വരെയുള്ള കണക്കുകളാണ് ഇയർ ബുക്കിൽ ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂറോപ്പ് ഒഴികെ ബാക്കി എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കാ ജനസംഖ്യയിൽ വര്‍ദ്ധനവുണ്ട്. 2019 ഒടുവിലെ കണക്കുകൾ പ്രകാരം ലോകത്തിലെ 48.1% കത്തോലിക്കാ വിശ്വാസികളും അമേരിക്കൻ ഭൂഖണ്ഡത്തിലാണ് ജീവിക്കുന്നത്. പിന്നാലെ 21.2 ശതമാനവുമായി യൂറോപ്പ് ഉണ്ട്. ആഫ്രിക്കയിൽ 18.7%വും ഏഷ്യയിൽ 11%വും കത്തോലിക്കാ വിശ്വാസികളുണ്ട്. 5364 മെത്രാൻമാരാണ് ആഗോള സഭയ്ക്കുള്ളത്. ഇടവക വൈദികരുടെയും, സന്യസ്ത സഭകളുടെ വൈദികരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. 2018ൽ 4,14,065 വൈദികർ ഉണ്ടായിരുന്ന സ്ഥാനത്ത് 2019 ആയപ്പോഴേയ്ക്കും 4,14,336 വൈദികരുണ്ട്. ആഫ്രിക്കയിലും, ഏഷ്യയിലും യഥാക്രമം 3.45 ശതമാനത്തിന്റെയും, 2.91 ശതമാനത്തിന്റെയും വർദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2018മായി തുലനം ചെയ്യുമ്പോൾ 2019ൽ 1.6 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. പെർമനന്റ് ഡീക്കൻന്മാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പെർമനന്റ് ഡീക്കൻന്മാരിൽ 98 ശതമാനവും അമേരിക്കൻ ഭൂഖണ്ഡത്തിലും, യൂറോപ്പിലുമാണ് സേവനം ചെയ്യുന്നത്. സന്യാസിനിമാരുടെ എണ്ണത്തിൽ 1.6 ശതമാനത്തിന്റെ കുറവുണ്ടായതായും സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക് ചൂണ്ടിക്കാട്ടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-03-29-16:00:16.jpg
Keywords: വര്‍ദ്ധന
Content: 15903
Category: 22
Sub Category:
Heading: ജോസഫ് - കുഞ്ഞുങ്ങളുടെ മദ്ധ്യസ്ഥൻ
Content: അതിരുകളില്ലാതെ ഉണ്ണീശോയെ സ്നേഹിച്ച യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കാനും അവരെ നേർവഴിക്കു നയിക്കാനും ഏറ്റവും ഉത്തമ വ്യക്തിയാണ്. ഭൂമിയിൽ മനുഷ്യവതാരം ചെയ്ത ദൈവപുത്രനെ ശിശുവായിരുന്നപ്പോൾ തന്നെ സ്നേഹിച്ച യൗസേപ്പ് സ്വർഗ്ഗത്തിൽ അതിൽ എത്രയോ കൂടുതലായി നിർവ്വഹിക്കുന്നു. ബാലനായ ഈശോയുടെ കുടക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാ ബാലന്മാരുടെ അഖിലലോക സംഘടനയാണല്ലോ 1843ൽ ഫ്രാൻസിൽ ആരംഭിച്ച തിരുബാല സഖ്യം. ഈ സംഘടനയുടെ രണ്ട് ഉപമദ്ധ്യസ്ഥരിൽ ഒരാൾ വിശുദ്ധ യൗസേപ്പിതാവാണ്. ഈശോയെ അറിഞ്ഞ്, കൂടുതൽ സ്നേഹിച്ച് പ്രാർത്ഥിച്ച് നന്മ ചെയ്ത് വിശുദ്ധിയിൽ വളരുക എന്നതാണ് ഈ കൊച്ചു സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യം പൂർത്തിയാക്കാൻ കുഞ്ഞുങ്ങളെ ഏറ്റവും നല്ല രീതിയിൽ സഹായിക്കാൻ കഴിയുന്ന വ്യക്തിയാണ് വിശുദ്ധ യൗസേപ്പിതാവ്. ഈശോയെ പരിധികളില്ലാതെ സ്നേഹിച്ച യൗസേപ്പിതാവിൻ്റെ ഹൃദയം കുട്ടികളോടുള്ള വാത്സല്യത്താലും സ്നേഹത്താലും നിറഞ്ഞിരിക്കുന്നു. യൗസേപ്പിതാവ് കുഞ്ഞുങ്ങളെ സ്നേഹിക്കുന്നു കാരണം അവർ ഉണ്ണീശോയുടെ സഹോദരി സഹോദരന്മാരാണ്. അവരിൽ ഉണ്ണീശോയുടെ മുഖം കാണാൻ അവനു സാധിക്കുന്നു. ശിശുക്കളോടു കേവലം സ്നേഹം പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന പിതാവല്ല യൗസേപ്പ്, അവരെ സഹായിക്കാനും ശുശ്രൂഷിക്കുവാനും അവൻ സദാ തൽപ്പരനാണ്. യൗസേപ്പിതാവ് കുട്ടികളുടെ സംരക്ഷകനാകയാൽ സ്വർഗ്ഗത്തിൽ നിന്നു അവിടുന്ന് ജാഗ്രതയോടെ അവരെ വീക്ഷിക്കുകയും തക്ക സമയത്ത് സഹായമായി വരുകയും ചെയ്യുന്നു. യൗസേപ്പിതാവിനോടുള്ള കുഞ്ഞുങ്ങളുടെ ഒരു പ്രാർത്ഥനയോടെ ഇന്നത്തെ വിചിന്തനം അവസാനിപ്പിക്കാം. വിശുദ്ധ യൗസേപ്പിതാവേ, ഉണ്ണീശോയെ കാത്തു പരിപാലിച്ചതു പോലെ എന്നെയും കാത്തു പാലിക്കുകയും സഹായിക്കുകയും ചെയ്യണമേ. ഈശോയെ അറിയുവാനും സ്നേഹിക്കുവാനും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളരാനും എന്നെയും എൻ്റെ കൂട്ടുകാരെയും സഹായിക്കുകയും ചെയ്യണമേ. ആമ്മേൻ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SeasonalReflections/SeasonalReflections-2021-03-29-16:34:26.jpg
Keywords: ജോസഫ്, യൗസേ
Content: 15904
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ടോറിബിയോ റോമോ
Content: "ദൈവമേ, വിശുദ്ധ കുർബാന അർപ്പിക്കാതെയും ദിവ്യകാരുണ്യം സ്വീകരിക്കാതെയും എൻ്റെ ഒരു ദിവസവും കടന്നു പോകാൻ അനുവദിക്കരുതേ."- വിശുദ്ധ ടോറിബിയോ റോമോ (1900- 1928). ടോറിബിയോ റോമോ ഗോൺസലാസ് എന്ന മെക്സിക്കൻ കത്തോലിക്കാ വൈദീകൻ ക്രിസ്റ്റേറോ യുദ്ധത്തിൽ രക്തസാക്ഷിയായ വ്യക്തിയാണ്. ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. ഒരു സഹോദരനും സഹോദരിയും ഉണ്ടായിരുന്നു .ടോറിബിയോയുടെ സഹോദരൻ റോമാനും പുരോഹിതനായി. ഇരുപത്തിമൂന്നാം വയസ്സിൽ പ്രത്യേക ഒഴിവു കിട്ടിയാണ് ടോറിബിയോ പുരോഹിതനായി അഭിഷിക്തനായത്. പാവപ്പെട്ടവരെ വേദപാഠം പഠിപ്പിക്കുന്നതിനു സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്ന ടോറിബിയോ അച്ചൻ്റെ ജീവിത കേന്ദ്രം വിശുദ്ധ കുർബാനയിലായിരുന്നു. ക്രിസ്റ്റേറോ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ദൈവാലയങ്ങൾക്കു പ്രവർത്തിക്കാൻ അനുമതിയില്ലായിരുന്നു. എങ്കിലും സഹോദരൻ്റെയും സഹോദരിയുടെയും സഹായത്താൽ രഹസ്യമായി പുരോഹിത ശുശ്രൂഷ ചെയ്തു വന്നു. 1928 ഫെബ്രുവരി ഇരുപത്തിയഞ്ചാം തീയതി ജോലിയെല്ലാം തീർത്തു നേരത്തെ ഉറങ്ങാൻ പോയി. ഒരു മണിക്കൂറിനുള്ളിൽ സർക്കാർ സൈന്യം ടോറിബിയോയുടെ വീട്ടിൽ വരുകയും വെടിവെച്ചു കൊല്ലുകയും ചെയ്തു. ടോറിബിയോ അച്ചൻ വെടിയേറ്റു വീണത് സഹോദരി മരിയയുടെ കൈകളിലേക്കാണ്. സ്വന്തം സഹോദരൻ്റെ രക്തചിന്തുന്ന ശരീരം കൈകളിൽ താങ്ങികൊണ്ട് മരിയ പറഞ്ഞു: "ടോറിബിയോ അച്ചാ ധൈര്യമായിരിക്കൂ... കാരുണ്യവാനായ ക്രിസ്തുവേ എൻ്റെ സഹോദരനെ സ്വീകരിക്കണമേ... ക്രിസ്തുരാജൻ ജയിക്കട്ടെ." 2000 മെയ് മാസം ഇരുപത്തിയൊന്നാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ ടോറിബിയോ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. #{green->none->b->വിശുദ്ധ ടോറിബിയോ റോമോയോടൊപ്പം പ്രാർത്ഥിക്കാം. ‍}# വിശുദ്ധ ടോറിബിയോയേ, വിശുദ്ധവാരത്തിൽ വിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്ന ഈശോയുടെ സാന്നിധ്യം ഏറ്റുപറഞ്ഞു മറ്റുള്ളവർക്കു മാതൃകയായി ജീവിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-29-16:40:08.jpg
Keywords: നോമ്പ
Content: 15905
Category: 1
Sub Category:
Heading: ഭാരതത്തിലെ ഏക വൈദിക എംഎല്‍എ ഫാ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി
Content: ധര്‍വാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു അന്ത്യം. വൈദികനായി ധര്‍വാഡില്‍ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലമ്പനി ട്രൈബല്‍ ആളുകളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനായി ആയിരുന്നു പ്രവര്‍ത്തിച്ചത്. 1981ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തു സ്വതന്ത്രമായാണ് അദ്ദേഹം മത്സരിച്ചു ജയിച്ചത്. എംഎല്‍എയായി ജയിച്ചു വന്ന അദ്ദേഹത്തെ മൂവായിരം കാളവണ്ടികളുടെ അകമ്പടിയോടെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്. സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുകയും ചെയ്തു. കര്‍ണാടക യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമന്‍ റൈറ്റ്‌സ് നാഷണല്‍ അവാര്‍ഡും ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.
Image: /content_image/News/News-2021-03-29-22:26:39.jpg
Keywords: ആദ്യ