category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭീഷണിക്ക് നടുവിലും ഓശാന തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കെടുത്ത് ഫിലിപ്പീൻസിലെ വിശ്വാസികൾ
Contentമനില: കൊറോണ വൈറസ് ഭീഷണിയും ഭരണകൂടത്തിന്റെ കടുംപിടിത്തവും നിലനിൽക്കെ തന്നെ ഓശാന തിരുകർമ്മങ്ങളിൽ സജീവമായി പങ്കെടുത്ത് ഫിലിപ്പീൻസിലെ കത്തോലിക്കാ വിശ്വാസികൾ. വിശുദ്ധ വാരം ആരംഭിച്ച ഇന്നലെ ഓശാന തിരുനാൾ ദിനത്തില്‍ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ തലസ്ഥാന നഗരിയായ മനിലയിലെ ബക്ലാരൻ ദേവാലയത്തിൽ നിരവധി വിശ്വാസികളാണ് എത്തിയത്. കൊറോണവൈറസ് പകർച്ചവ്യാധി ഉടനെ അവസാനിക്കുമെന്ന് കരുതുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ സ്റ്റെഫാനി സിൽവ എന്നൊരു വിശ്വാസി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. പൊതു കുര്‍ബാന നടത്തുന്ന കത്തോലിക്കാ ദേവാലയങ്ങൾ അടച്ചുപൂട്ടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ വക്താവ് ഹാരി റോഗ് ഭീഷണി മുഴക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. ക്യുസോൺ നഗരത്തിലെ സെന്റ് പീറ്റർ ഇടവകയിൽ ദേവാലയത്തിന് പുറത്തുനിന്നുകൊണ്ട് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഇടവക അംഗങ്ങൾക്ക് വേണ്ടിയും ഓൺലൈനിലൂടെ പങ്കെടുക്കുന്നവർക്ക് വേണ്ടിയും തിരികൾ ഇരിപ്പിടങ്ങളിൽ തെളിച്ചുവച്ചിട്ടുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് കേസുകൾ ഉയരുന്നത് മൂലവും, വകഭേദം വന്ന വൈറസുകൾ റിപ്പോർട്ട് ചെയ്യുന്നതുമൂലം രാജ്യതലസ്ഥാനത്തും, സമീപപ്രദേശങ്ങളിലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഈസ്റ്റർ വരെ പൊതു ആരാധന അധികൃതർ നിരോധിച്ചിട്ടുണ്ട്. ഫിലിപ്പീൻസ് ജനസംഖ്യയിൽ 80 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-29 14:45:00
Keywordsഫിലിപ്പീ
Created Date2021-03-29 14:46:19