category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഭാരതത്തിലെ ഏക വൈദിക എംഎല്‍എ ഫാ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി
Contentധര്‍വാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു അന്ത്യം. വൈദികനായി ധര്‍വാഡില്‍ എത്തിയ റവ. ജേക്കബ് സാധാരണക്കാരായ ലമ്പനി ട്രൈബല്‍ ആളുകളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനായി ആയിരുന്നു പ്രവര്‍ത്തിച്ചത്. 1981ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തു സ്വതന്ത്രമായാണ് അദ്ദേഹം മത്സരിച്ചു ജയിച്ചത്. എംഎല്‍എയായി ജയിച്ചു വന്ന അദ്ദേഹത്തെ മൂവായിരം കാളവണ്ടികളുടെ അകമ്പടിയോടെയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചത്. സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ആക്കുകയും ചെയ്തു. കര്‍ണാടക യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമന്‍ റൈറ്റ്‌സ് നാഷണല്‍ അവാര്‍ഡും ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-29 22:25:00
Keywordsആദ്യ
Created Date2021-03-29 22:26:39