Contents
Displaying 15561-15570 of 25125 results.
Content:
15926
Category: 1
Sub Category:
Heading: പെസഹാ: യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്ന തിരുനാൾ
Content: ഇന്നു പെസഹാ തിരുനാളാണ്, യൗസേപ്പിതാവ് ആണ്ടുതോറും പങ്കെടുത്തിരുന്നായി സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്ന തിരുനാൾ പെസഹാ തിരുനാൾ ആണ്. "യേശുവിന്റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലെമില്‍ പോയിരുന്നു." (ലൂക്കാ 2 : 41). ഈശോ അത്യയധികം ആഗ്രഹിച്ച തിരുനാളുമാണിത്. "അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്‌ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു. "(ലൂക്കാ 22:15). ഈശോയിൽ പെസഹാ തിരുനാളിനോടുള്ള താൽപര്യവും അഭിനിവേശവും നിറച്ചത് യൗസേപ്പിതാവായിരുന്നു എന്നു നിസംശയം പറയാം. പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നു പോകൽ എന്നാണല്ലോ. യൗസേപ്പിതാവും ഒരു പെസഹാ തിരുനാളിൻ ഒരു കടന്നു പോകൽ അനുഭവത്തിനു വിധേയനായ വ്യക്തിയാണ്. ജറുസലേമിൽ പെസഹാ തിരുനാളിനു മാതാപിതാക്കൾക്കൊപ്പം പോയപ്പോഴാണ് ബാലനായ ഈശോയെ കാണാതാകുന്നത്. താൻ ഒരു വളർത്തു പിതാവ് മാത്രമാണ് എന്ന സത്യം "കടന്നു പോകൽ" അനുഭവത്തിലൂടെ യൗസേപ്പിതാവിൽ രൂപം കൊള്ളുന്നത് ഈ പെസഹാ തിരുനാളിനു ശേഷമാണന്നു പറയാം. മൂന്നു ദിവസങ്ങൾക്കു ശേഷം ദൈവാലയത്തിൽ ഈശോയെ വീണ്ടും കണ്ടെത്തുമ്പോൾ മാതാപിതാക്കളോട് ഈശോ പറയുന്നു: "നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?"(ലൂക്കാ 2 : 49). പിതാവിൻ്റെ കാര്യങ്ങളിൽ വ്യാപൃതനായിരുന്ന ഈശോ മനുഷ്യരുടെ കാര്യങ്ങളിൽ വ്യാപൃതനാകാൻ വിശുദ്ധ കുർബാനയും പൗരോഹിത്യവും എന്ന രണ്ടു കൂദാശകൾ സ്ഥാപിക്കാൻ തിരഞ്ഞെടുത്ത ദിവസം പെസഹാ സുദിനമായതിൽ യാതൊരു അതിശയോക്തിയുമില്ല. മനുഷ്യ വംശത്തിനു ജീവൻ ഉണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകുവാനും തൻ്റെ ശരീര രക്തങ്ങൾ പങ്കുവച്ചു നൽകുന്ന വിശുദ്ധ കുർബാന ഈശോ സ്ഥാപിക്കുമ്പോൾ ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനായി സ്വയം ആത്മദാനമായ തന്റെ വളർത്തു പിതാവ് യൗസേപ്പിതാവിന്റെ ഓർമ്മയും മനസ്സിൽ തെളിഞ്ഞട്ടുണ്ടാവാം. ഈശോയോടൊപ്പമായിരിക്കാൻ എപ്പോഴും ആഗ്രഹച്ചവരായിരുന്നു അവന്റെ മാതാപിതാക്കൾ. അവനെ മൂന്നു ദിവസം കാണാതാകുമ്പോൾ യൗസേപ്പിതാവും മാതാവും ഉത്‌കണ്‌ഠയോടെ അവനെ അന്വോഷിക്കുന്നു (ലൂക്കാ 2 : 48) ഈശോയെ നഷ്ടപ്പെടുന്ന അനുഭവം അവന്റെ മാതാപിതാക്കൾക്കു ഉത്‌കണ്‌ഠക്കു കാരണമായങ്കിൽ പെസഹാ സുദിനത്തിൽ വിശുദ്ധ കുർബാനയിലെ ഈശോയോടു കൂടെയിരുന്ന് നമ്മുടെ ഉത്‌കണ്‌ഠകൾ അകറ്റാൻ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-04-01-12:16:45.jpg
Keywords: ജോസഫ്, യൗസേ

15927
Category: 1
Sub Category:
Heading: വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ യേശുവിന്‍റെ വാക്കുകൾ പ്രകാശമാകണം: പെസഹ സന്ദേശത്തില്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ പലപ്പോഴും ആന്തരികവും ആത്മീയവുമായ സംഘർഷങ്ങൾക്കു വഴിതെളിക്കുന്നുവെന്നും അവിടെ യേശുവിന്‍റെ വാക്കുകൾ പ്രകാശമാകണമെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുന്നേ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നുവെന്നും അതുപോലെ നമ്മുടെ മാനുഷികതയുടെ പരിമിതികളിലും കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ, പെസഹാവ്യാഴാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പൗരോഹിത്യക്കൂട്ടായ്മയുടെയും തൈലാശീർവ്വാദത്തിന്‍റെയും ദിവ്യപൂജയ്ക്ക് കാർമ്മികത്വംവഹിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തില്‍ പറഞ്ഞു. യഥാർത്ഥത്തിൽ വചനം ശ്രവിക്കുന്നവർ ഹൃദയപരിവർത്തനത്തിന് വിധേയരാകും. എന്നാൽ നസ്രത്തിലെ സിനഗോഗിൽ ക്രിസ്തു മൊഴിഞ്ഞ വചനം അവരുടെ മനസ്സുകളിൽ പതിഞ്ഞില്ലെന്ന കാര്യം പാപ്പാ വിശദീകരിച്ചു. “ഇയാൾ നസ്രത്തിലെ തച്ചൻ ജോസഫിന്‍റെ മകനല്ലേ,” എന്ന ആരുടേയോ പിറുപിറുക്കൽ ക്ഷണനേരംകൊണ്ട് ചര്‍ച്ചയായത് പാപ്പ ചൂണ്ടിക്കാട്ടി. പീഡനത്തിന്‍റെയും കുരിശിന്‍റെ വിനാഴിക പ്രേഷിതന്‍റെ ജീവിതത്തിൽ ഒത്തുചേരുന്ന യാഥാർത്ഥ്യങ്ങളാണെന്നും, അവരുടെ ജീവിതത്തിന്‍റെ ഭാഗധേയങ്ങളാണിവയെന്നും പ്രസ്താവിച്ച പാപ്പ, സുവിശേഷ പ്രഘോഷണം എപ്പോഴും പ്രത്യേക കുരിശുകളെ ആശ്ലേഷിക്കുന്നുവെന്നും തുറവുള്ള ഹൃദയങ്ങളെ വചനം പ്രകാശിപ്പിക്കുന്നുവെന്നും എന്നാൽ തുറവില്ലാത്തവർ അത് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-02-00:13:59.jpg
Keywords: പാപ്പ

15928
Category: 1
Sub Category:
Heading: കുരിശിലെ മഹാത്യാഗത്തിന്റെ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി
Content: മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ പെസഹാ വ്യാഴാഴ്ചയായ ഇന്നലെ കാല്‍നടയായും അല്ലാതെയും എത്തിയതു നൂറുകണക്കിനു വിശ്വാസികളായിരിന്നു. പീഢാനുഭവത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളിയാഴ്ചയായ ഇന്നും ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു. വിശ്വാസികളുടെ എണ്ണം വര്‍ധിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമെ കുരിശുമുടി കയറാന്‍ അനുവദിക്കൂവെന്നു വികാരി ഫാ. വര്‍ഗീസ് മണവാളന്‍ പറഞ്ഞു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് കുരിശുമുടി കയറാന്‍ വിശ്വാസികള്‍ക്ക് അനുവാദമുള്ളത്. രാത്രി പത്തോടെ തീര്‍ത്ഥാടകര്‍ പരിസരപ്രദേശത്തുനിന്ന് ഒഴിഞ്ഞ പോവണമെന്ന കര്‍ശനനിര്‍ദേശമുണ്ട്. ഇന്നു പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിൽ രാത്രി 9.30ന് കുരിശാരാധന, പീഢാനുഭവ പാരായണം, ദിവ്യകാരുണ്യസ്വീകരണം എന്നിവ മാര്‍പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. കുരിശിന്‍റെവഴി പ്രാദേശിക സമയം രാത്രി 9 മണിക്ക്, ഇന്ത്യന്‍ സമയം (ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ. റോമിലെ കുട്ടികളും യുവജനങ്ങളും ചേർന്ന് ഒരുക്കിയ ചിത്രങ്ങളാണ് കുരിശിന്‍റെവഴിയുടെ ഓരോ സ്ഥലങ്ങളിലും ക്രമീകരിക്കുന്നത്.
Image: /content_image/News/News-2021-04-02-06:01:46.jpg
Keywords: കുരിശ

15929
Category: 1
Sub Category:
Heading: ഈശോയുടെ യഥാർത്ഥ കുരിശിനു എന്ത് സംഭവിച്ചു?
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന ക്രിസ്തുവിന്റെ യഥാർത്ഥ കുരിശിന്റെ ഭാഗമാണന്നു വിശ്വസിക്കുന്ന ഭാഗങ്ങളുടെ കൃത്യതയ്ക്കു വേണ്ടി അവയുടെ പൂർവ്വ ചരിത്രം കണ്ടു പിടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എഡി326 ൽ വിശുദ്ധ നാട്ടിലേക്കു വിശുദ്ധ ഹെലേനാ രാജ്ഞി നടത്തിയ തീർത്ഥയാത്രയിലാണ് ആദ്യമായി വിശുദ്ധ കുരിശു കണ്ടെടുക്കുന്നത്. സഭ അതിന്റെ ബാലാരിഷ്ടതകൾ അതിജീവിച്ച് മതസാതന്ത്ര്യം പ്രാപിച്ച സമയം, പൂജ്യ വസ്തുക്കൾ കണ്ടെടുക്കുന്നതിനും അവയെ പരിപാവനമായി സംരക്ഷിക്കുന്നതിനു മുഉള്ള ഒരു വലിയ അഭിനിവേശം എല്ലാവരിലും ഉണ്ടായി. ഒരു ദൈവീക ആഹ്വാനത്താൽ പ്രരിതയായി എൺപതാം വയസ്സിൽ ഹെലേനാ രാജ്ഞി ഏറ്റവും പരിപാവനമായ തിരുശേഷിപ്പ് - ക്രിസ്തുവിന്റെ കുരിശു - കണ്ടെത്തുന്നതിനായി വിശുദ്ധനാട്ടിലേക്കു മറ്റു ക്രിസ്തീയ വിശ്വാസികൾക്കൊപ്പം തീർത്ഥയാത്രയ്ക്കു പുറപ്പെട്ടു. #{black->none->b->ആദ്യത്തെ കണ്ടെത്തൽ }# ക്രിസ്തുവിന്റെ മരണത്തിനുശേഷം, ശിഷ്യന്മാരെ ഭയമായതിനാൽ യഹൂദർ ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട എല്ലാ തിരുശേഷിപ്പുകളെയും നശിപ്പിച്ചു കളയാൻ ധൃതികൂട്ടി. ഗാഗുൽത്തായിലെ ഒരു ഗർത്തത്തിലേക്കു മറ്റു രണ്ടു കള്ളന്മാരുടെ കുരിശിനൊപ്പം ക്രിസ്തുവിന്റെ കുരിശും പടയാളികൾ എറിഞ്ഞു കളഞ്ഞു. മൂന്നുറു വർഷങ്ങൾക്കു ശേഷം വിശുദ്ധ നാട്ടിലെത്തിയ ഹെലേനാ രാജ്ഞി ഒരു ഗർത്തത്തിൽ മൂന്നു കുരിശുകൾ കണ്ടെത്തി. ഇതിൽ ക്രിസ്തുവിന്റെ കുരിശു തിരിച്ചറിയാനായി രാജ്ഞി ജറുസലമിലെ മെത്രാന്റെ അടുക്കൽ സഹായം യാചിച്ചു. യഥാർത്ഥ കുരിശു കണ്ടെത്താനായി നിത്യരോഗിയായ ഒരു സ്ത്രീയെ മെത്രാൻ അവിടെ കൊണ്ടുവന്നു. മൂന്നു കുരിശുകളെയും സ്പപർശിക്കുവാൻ മെത്രാൻ രോഗിയായ സ്ത്രീയോടു പറഞ്ഞു. ക്രിസ്തുവിന്റെ കുരിശിൽ തൊട്ട ഉടനെ ആ സ്ത്രീ അത്ഭുഭുതകരമായി സുഖപ്പെട്ടു എന്നാണ് പാരമ്പര്യം .ഹെലേനാ രാജകുമാരി കുരിശു കണ്ടെത്തിയ സ്ഥലത്തു ഒരു ദൈവാലയം നിർമ്മിക്കാൻ ഉത്തരിവിട്ടു. ഈ ദൈവാലയമാണ് ഉയിർപ്പിന്റെ പള്ളി എന്നറിയപ്പെടുന്നത് ( the Church of the Resurrection) ക്രിസ്തീയ പാരമ്പര്യമനുസരിച്ചു AD 614 വരെ വിശുദ്ധ കുരിശിനെ ഇവിടെ സംരക്ഷിച്ചു. ധാരാളം വിശ്വാസികൾ തീർത്ഥാടനത്തിനായി ഇവിടെ എത്തിചേർന്നിരുന്നു. #{black->none->b->രണ്ടാമത്തെ കണ്ടെത്തൽ }# പിന്നീടു വിശുദ്ധ കുരിശു പേർഷ്യാക്കാരുടെ കൈകളിൽ അകപ്പെട്ടു. പൌരസ്ത്യ റോമാ സാമ്രാജ്യവു(ബൈസൈന്റയിൻ)മായുള്ള നയതന്ത്ര ബന്ധത്തിലെ വിലപേശൽ വസ്തുവായി അവർ വിശുദ്ധ കുരിശിനെ അവർ ഉപയോഗിച്ചു. 630ൽ ബൈസൈന്റയിൻ രാജാവായ ഹെരാക്ലിയൂസ് പേർഷ്യക്ക് എതിരെ വിജയം നേടി കുരിശു വീണ്ടെടുത്തു. കുരിശിന്റെ ഒരു ഭാഗം ജറുസലേമിൽ കാൽവരിയിൽ രാജാവു തന്നെ പ്രതിഷ്ഠിച്ചു. ഈ സംഭവത്തിന്റെ ഓർമ്മക്കയിട്ടാണ് എല്ലാ വർഷവും സെപ്തംബർ 14 തീയതി കത്തോലിക്കാ സഭ വിശുദ്ധ കുരിശിന്റെ തിരുനാൾ “The Exaltation of the Holy Cross.”ആഘോഷിക്കുന്നത്. കുരിശിന്റെ മറ്റൊരു ഭാഗം കോൺസ്റ്റാന്റിനോപ്പിള്ളിൽ സൂക്ഷിച്ചു. #{black->none->b->മൂന്നാമത്തെ കണ്ടെത്തൽ }# കുറച്ചു വർഷങ്ങൾക്കു ശേഷം അറബികൾ ജറുസലേം ആക്രമിക്കുകയും ഭരണം മുഹമ്മദീയരുടെ കൈകളിൽ ആവുകയും ചെയ്തു. പത്താം നൂറ്റാണ്ടുവരെ യഥാർത്ഥ കുരിശിനെ ആരാധിക്കാൻ ധാരാളം വിശ്വാസികൾ വന്നിരുന്നു. പിന്നിടു ക്രിസ്ത്യാനികളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ , കോൺസ്റ്റാന്റിനോപ്പിൾ ഉൾപ്പെടെ അവർ പിടിച്ചടക്കാൻ തുടങ്ങി. ക്രിസ്താനികൾ പീഡിപ്പിക്കപ്പെട്ടു. ഒരിക്കൽ കൂടി വിശുദ്ധ കുരിശു അപ്രത്യക്ഷമായി. പിന്നീടു തൊണ്ണൂറു വർഷങ്ങൾക്കു ശേഷം 1099-ല്‍ വിശുദ്ധ നാടിനെ വിമോചിപ്പിക്കാനായി കുരിശുയുദ്ധം ആരംഭിച്ചതിന്റെ ഫലമായി കുരിശു വീണ്ടും കണ്ടെടുത്തു. ഈ വിശുദ്ധ കുരിശിനെ തിരുക്കല്ലറയുടെ ബസിലിക്കയിൽ പുനർ പ്രതിഷ്ഠിച്ചു. ഇതു പിന്നീടു ജറുസലേമിലെ കുരിശുയുദ്ധ സാമ്രാജ്യത്തിന്റെ പ്രതീകമായി. #{black->none->b-> നാലാമത്തെ കണ്ടെത്തൽ }# 1187ൽ ഒരിക്കൽ കൂടി യഥാർത്ഥ കുരിശു അപ്രത്യക്ഷമായി, ഇത്തവണ ഗലീലിയയിലെ തിബേരിയാസ് കടലിന്റെ സമീപത്തുള്ള ഹാറ്റിൻ യുദ്ധത്തിലാണ് കുരിശു ഇത്തവണ തിരികെ കിട്ടിയത്. കുരിശുയുദ്ധക്കാർ സുൽത്താൻ സലാദിനെതിരെ വിജയം നേടിയതുവഴിയാണ് വിശുദ്ധ കുരിശു നേടിയെടുത്തത്. യുദ്ധത്തിൽ അവർ തോറ്റുവെങ്കിലും ജറുസലേം സുൽത്താന്റെ കീഴിലായി. ഒരു തെളിവും അവശേഷിക്കാതെ ഇല്ലാതെ കുരിശു പിന്നീടും അപ്രത്യക്ഷിതമായി. കുരിശു നഷ്ടപ്പെട്ട വാർത്തകേട്ടു മൂന്നാം ഉർബൻ പാപ്പ വീണു മരിച്ചു എന്നാണ് ഐതീഹ്യം. #{black->none->b->ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ }# 1203, നാലാം കുരിശുയുദ്ധത്തിന്റെ പരിണിത ഫലമായി കോൺസ്റ്റാന്റിനോപ്പിളിൽ സൂക്ഷിച്ചിരുന്ന കുരിശിന്റെ ഭാഗം വെനീസ്സിൽ എത്തി ജറുസലേമിൽ സ്ഥാപിക്കാനായിരുന്നു ശ്രമമെങ്കിലും അതു പിന്നിടു കോൺസ്റ്റാന്റിനോപ്പിളിൽ പൗരസ്ത്യ റോമാ സാമ്രാജ്യത്തിൽത്തന്നെ എത്തി. ഫാറോസിന്റെ പ്ലാറ്റിനൻ ചാപ്പലിൽ ഉണ്ടായിരുന്ന തിരുശേഷിപ്പ് പുതിയ സാമ്രാജ്യത്തിനും വെനീഷ്യൻസിനുമായി വിഭജിച്ചു. എന്നാൽ പിന്നീടു ഉണ്ടായ ഭീഷണികളാലും പാപ്പരത്താലും വെനീഷ്യൻസ് അവരുടെ തിരുശേഷിപ്പു വിറ്റു. 1238 ൽ വി. ലൂയീസ് കുരിശിന്റെ രണ്ടു ഭാഗങ്ങളും, 1242 മറ്റു തിരുശേഷിപ്പുകൾ ( മുൾമുടി, തിരു വിലാവിൽ കുത്തിയ കുന്തം, മുൾ മുടി തുടങ്ങി... ) വാങ്ങിക്കുകയും ചെയ്തു. അവ പാരീസിലെ പുതിയതായി നിർമ്മിച്ച ചാപ്പലിൽ പ്രതിഷ്ഠിച്ചു. എന്നാൽ ഫ്രഞ്ചു വിപ്ലവകാലത്തു (1794) കുരിശിന്റെ ഭാഗങ്ങൾ വീണ്ടും അപ്രത്യക്ഷമായി. വീണ്ടും കണ്ടെത്തിയ കുരിശിന്റെ ഭാഗങ്ങളും വിശുദ്ധ അണിയും പാരീസിലെ നോത്രദാം കത്തീഡ്രലിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായ വൻ അഗ്നിബാധയേയും ഈ തിരുശേഷിപ്പുകൾ അതിജീവിച്ചു എന്നതു ശ്രദ്ധേയമാണ്. മധ്യകാലഘട്ടം മുതൽ ലോകമെമ്പാടും വിതരണം ചെയ്യപ്പെടുകയും വിൽക്കപ്പെടുകയും ചെയ്ത ഈശോയുടെ മരക്കുരിശിന്റെ തിരുശേഷിപ്പുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൂജ്യമായി പരിപാലിക്കപ്പെടുന്നു. ഇതുവരെ നടന്ന പഠനങ്ങളുടെയും അപഗ്രഥനങ്ങളുടെയും പശ്ചാത്തലത്തിൽ ഈശോയുടെ യഥാർത്ഥ കുരിശിന്റെ പത്തു ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈശോയുടെ മരക്കുരിശിന്റെ ഏറ്റവും വലിയ ഭാഗം ഗ്രീസിലെ മൗണ്ട് ആത്തോസ് ആശ്രമത്തിൽ സംരക്ഷിച്ചിരിക്കുന്നു, മറ്റു ഭാഗങ്ങൾ റോം, ബ്രസൽസ് വെനീസ്, ഗേന്റ്, പാരീസ് എന്നിവിടങ്ങളിൽ സംരക്ഷിക്കുന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/SocialMedia/SocialMedia-2021-04-02-19:30:04.jpg

15930
Category: 18
Sub Category:
Heading: കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: അറസ്റ്റിലായ പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു
Content: ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മലയാളി ഉള്‍പ്പടെയുള്ള രണ്ടു കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അക്രമത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഏപ്രില്‍ ആറ് വരെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. യുവതികളെ മതംമാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് റെയില്‍വേ പോലീസിന് തെറ്റായ വിവരം നല്‍കിയ അജയ് ശങ്കര്‍, അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരാണ് റിമാന്‍ഡിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ യുപി പോലീസ് ശ്രമം തുടരുകയാണ്. കഴിഞ്ഞ രാത്രിയിലാണ് മൂന്ന് പേരും പിടിയിലായത്. അതേസമയം പ്രതികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപിബജ്‌റംഗ്ദള്‍ പ്രവര്‍ത്തരായിരുന്നു സംഭവത്തിന് പിന്നില്‍. മതിയായ യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും ഇവരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്‌റ്റേഷനില്‍ രാത്രിവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.
Image: /content_image/India/India-2021-04-03-05:19:32.jpg
Keywords: ഉത്തര്‍

15931
Category: 18
Sub Category:
Heading: ഉത്തര്‍പ്രദേശ് സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി
Content: ന്യൂഡല്‍ഹി: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വെ മാനേജര്‍, റെയില്‍വെ പോലീസ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി അഭിഭാഷകയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മുന്‍ അംഗവുമായ സിസ്റ്റര്‍ ജെസി കുര്യന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പരാതിയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറുകയും നോട്ടീസ് നല്‍കി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കമ്മീഷന്‍ കേസെടുത്ത വിവരം ബന്ധപ്പെട്ട സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് ഭീഷണിയും അധിക്ഷേപവുമുണ്ടായത്. എബിവിപി ബജ് രംഗ്ദള്‍ പ്രവര്‍ത്തരുടെ ഒരു സംഘം കന്യാസ്ത്രീകള്‍ക്കു നേരെ അധിക്ഷേപമുന്നയിക്കുകയായിരുന്നു.
Image: /content_image/India/India-2021-04-03-05:32:08.jpg
Keywords: മനുഷ്യാവകാ

15932
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ കുരിശ് ദൈവത്തിന്റെ നിശബ്ദ സിംഹാസനം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തെ അനുസ്മരിക്കുന്ന വിവിധ ട്വീറ്റുകള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തിൻറെയും സേവനത്തിൻറെയും സമ്പൂർണ്ണ ആത്മദാനത്തിൻറെയും ആവിഷ്ക്കാരമാണെന്ന് “ദുഃഖവെള്ളി” (#GoodFriday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശങ്ങളിലൊന്നില്‍ കുറിച്ചു. "ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തെയും സേവനത്തെയും സമ്പൂർണ്ണ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നു. സത്യമായും അത്, ജീവൻറെ, സമൃദ്ധമായ ജീവൻറെ വൃക്ഷമാണ്”- ട്വീറ്റില്‍ പറയുന്നു. മറ്റൊരു ട്വീറ്റില്‍ ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണെന്ന് പാപ്പ രേഖപ്പെടുത്തി. “ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണ്. അനുദിനം നമ്മൾ അവിടുത്തെ മുറിവുകളിലേക്കു നോക്കുന്നു. മുറിവുളവാക്കിയ ആ വിടവുകളിൽ നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപമുണ്ടാക്കിയ മുറിവുകളും നാം തിരിച്ചറിയുന്നു. നമുക്കായി തുറന്നതാണ് അവിടത്തെ മുറിവുകൾ. ആ മുറിവുകളാൽ നമ്മൾ സൗഖ്യം പ്രാപിച്ചു.” അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ആകെ 40 മില്യണ്‍ പേരാണ് ഫ്രാന്‍സിസ് പാപ്പയെ ട്വിറ്ററില്‍ പിന്തുടരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-03-06:40:04.jpg

15933
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിഷേധം കനക്കുന്നു
Content: ഗര്‍ഭഛിദ്രത്തെ പരസ്യമായി പിന്തുണച്ചുക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗര്‍ഭഛിദ്രത്തെ പിന്തുണയ്ക്കുന്ന പരസ്യപരാമര്‍ശമുള്ളത്. ഗർഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവർ വിവാഹിതരായാലും അവിവാഹിതരായാലും, ആ ഗർഭം നിലനിർത്തണോ അതോ ഗർഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും ആവശ്യപ്പെട്ടാൽ അത് ചെയ്തു കൊടുക്കാൻ ഡോക്ടർമാർ തയ്യാറാവേണ്ടതുമാണെന്നുമാണ് പോസ്റ്റില്‍ വിവരിക്കുന്നത്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. #ഇനിവേണ്ടവിട്ടുവീഴ്ച എന്ന ഹാഷ് ടാഗോട് കൂടിയാണ് പോസ്റ്റ്. അമ്മയാകണോ വേണ്ടയോ എന്ന്‍ തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട് 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന പിക്ചര്‍ പോസ്റ്റു സഹിതമാണ് സര്‍ക്കാരിന്റെ പോസ്റ്റ്. അതേസമയം ഉദരത്തിലുള്ള കുഞ്ഞിനെ കൊന്നൊടുക്കുന്ന ഭ്രൂണഹത്യ എന്ന മാരക തിന്മയെ അനുകൂലിച്ചുക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കമന്റുകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് വിഷയത്തിൽ ശക്തമായി പ്രതിഷേധിച്ചു. കെസിബിസി നേതൃത്വവുമായി ആലോചിച്ചു പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റുമായ സാബു ജോസ് പറഞ്ഞു. പ്രതിഷേധം ശക്തമായി വ്യാപിപ്പിക്കുവാനാണ് പ്രോലൈഫ് അനുഭാവികളുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-03-15:22:41.jpg
Keywords: ഗര്‍ഭഛി, അബോര്‍

15934
Category: 10
Sub Category:
Heading: പാപ്പയുടെ ഇടപെടലില്‍ ആശുപത്രി അള്‍ത്താരയായി: പെസഹ വ്യാഴാഴ്ച തിരുപ്പട്ടം സ്വീകരിച്ച് രക്താര്‍ബുദ രോഗിയായ സെമിനാരി വിദ്യാര്‍ത്ഥി
Content: റോം: വൈദികരുടെ തിരുനാള്‍ദിനം എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വിശേഷിപ്പിച്ച പെസഹാ വ്യാഴത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള ഒരു പൗരോഹിത്യപ്പട്ട സ്വീകരണത്തിനാണ് റോമിലെ കാസിലിനോയിലെ ‘പ്രെസിഡിയോ സാനിറ്റാരിയോ മെഡിക്കാ ഗ്രൂപ്പ്’ ആശുപത്രി സാക്ഷ്യം വഹിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക നിര്‍ദേശം സ്വീകരിച്ച് ഗുരുതരമായ രക്താര്‍ബുദത്തിന് ചികിത്സയിലിരിക്കുന്ന ലിവിനിയൂസ് എന്ന സെമിനാരി വിദ്യാര്‍ത്ഥി റോം രൂപതയുടെ സഹായ മെത്രാനായ മോണ്‍. ഡാനിയേലെ ലിബാനോരിയില്‍ നിന്നും തിരുപ്പട്ട സ്വീകരണം നടത്തിയ വാര്‍ത്തയാണ് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്ന സഹനത്തില്‍ പൂര്‍ണ്ണമായി ജീവിക്കുവാന്‍ നിങ്ങളെ സഹായിക്കുവാനായി പാപ്പ തന്ന സമ്മാനമാണിതെന്നു മോണ്‍. ഡാനിയേലെ ലിബാനോരി നവവൈദികനോട് പറഞ്ഞു. ഒരു വൈദികനെന്ന നിലയില്‍ നിങ്ങളുടെ ശരീരം ദൈവത്തിന് പ്രസാദകരമായ വഴിപാടാക്കി മാറ്റുവാന്‍ യേശുവുമായി ഐക്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെസഹാ വ്യാഴത്തിലാണ് ക്രിസ്തു പൗരോഹിത്യമെന്ന കൂദാശ സ്ഥാപിക്കുന്നത്. സഹനങ്ങള്‍ക്ക് നടുവിലും ക്രിസ്തു പൌരോഹിത്യം സ്ഥാപിച്ച അനുസ്മരണ ദിനമായ പെസഹ ദിനത്തില്‍ തന്നെ പൌരോഹിത്യം സ്വീകരിക്കുവാന്‍ അപൂര്‍വ്വ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഫാ. ലിവിനിയൂസ്. വൈദികന് അഭിനന്ദനമറിയിച്ചുകൊണ്ടു നിരവധി കമന്റുകളാണ് റോമ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-03-18:48:33.jpg
Keywords: രക്ത

15935
Category: 1
Sub Category:
Heading: യേശു അനുകമ്പയുടെ പൂർണരൂപം: പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്
Content: ന്യൂഡല്‍ഹി: യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ദുഃഖവെള്ളിയാഴ്ച ഓര്‍മ്മിപ്പിക്കുന്നുവെന്നും അനുകമ്പയുടെ പൂർണരൂപമായ യേശു ദരിദ്രരെ സേവിക്കുന്നതിലും രോഗികളെ സുഖപ്പെടുത്തുന്നതിലും അർപ്പിതനായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇന്നലെ ദുഃഖവെള്ളിയാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് പ്രധാനമന്ത്രി അനുസ്മരണം നടത്തിയിരിക്കുന്നത്. മോദിക്ക് പുറമേ രാഹുല്‍ ഗാന്ധി, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ തുടങ്ങിയ പ്രമുഖരും ദുഃഖവെള്ളി സന്ദേശം നല്‍കി. “ഈ ദുഖവെള്ളി അനുകമ്പയുടേയും, സ്നേഹത്തിന്റേയും, സഹാനുഭൂതിയുടേയും ശക്തിയുടെ ഓര്‍മ്മപ്പെടുത്തല്‍ ആകട്ടേ”യെന്ന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. യേശുക്രിസ്തുവിന്റെ ആത്യന്തികമായ ത്യാഗവും, നമ്മോടുള്ള നിരുപാധികമായ സ്നേഹവും ദുഃഖവെള്ളിയാഴ്ച നാം ഓര്‍ക്കുന്നുവെന്നും വെളിച്ചം അന്ധകാരത്തേയും, നന്മ തിന്മയേയും കീഴടക്കിയെന്നും ദുഃഖവെള്ളി നമ്മുടെ ജീവിതത്തില്‍ മാറ്റവും പുതിയ അര്‍ത്ഥവും കൊണ്ടുവരട്ടെയെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-03-19:53:10.jpg
Keywords: മോദി, പ്രധാനമന്ത്രി