Content | വത്തിക്കാന്‍ സിറ്റി: വിളവും കളയും ഇടകലർന്ന നമ്മുടെ മനസ്സുകളിൽ പലപ്പോഴും ആന്തരികവും ആത്മീയവുമായ സംഘർഷങ്ങൾക്കു വഴിതെളിക്കുന്നുവെന്നും അവിടെ യേശുവിന്‍റെ വാക്കുകൾ പ്രകാശമാകണമെന്നും ഫ്രാന്‍സിസ് പാപ്പ. ക്രിസ്തു ഏറ്റെടുക്കാനിരുന്ന പീഡനങ്ങളും കുരിശും അവിടുത്തെ ജനനത്തിനു മുന്നേ മറിയത്തിലും യൗസേപ്പിലും നിഴലിച്ചിരുന്നുവെന്നും അതുപോലെ നമ്മുടെ മാനുഷികതയുടെ പരിമിതികളിലും കുരിശ് അഭേദ്യമായി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ, പെസഹാവ്യാഴാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ പൗരോഹിത്യക്കൂട്ടായ്മയുടെയും തൈലാശീർവ്വാദത്തിന്‍റെയും ദിവ്യപൂജയ്ക്ക് കാർമ്മികത്വംവഹിച്ചുകൊണ്ടു നല്കിയ പ്രഭാഷണത്തില്‍ പറഞ്ഞു.
യഥാർത്ഥത്തിൽ വചനം ശ്രവിക്കുന്നവർ ഹൃദയപരിവർത്തനത്തിന് വിധേയരാകും. എന്നാൽ നസ്രത്തിലെ സിനഗോഗിൽ ക്രിസ്തു മൊഴിഞ്ഞ വചനം അവരുടെ മനസ്സുകളിൽ പതിഞ്ഞില്ലെന്ന കാര്യം പാപ്പാ വിശദീകരിച്ചു. “ഇയാൾ നസ്രത്തിലെ തച്ചൻ ജോസഫിന്‍റെ മകനല്ലേ,” എന്ന ആരുടേയോ പിറുപിറുക്കൽ ക്ഷണനേരംകൊണ്ട് ചര്‍ച്ചയായത് പാപ്പ ചൂണ്ടിക്കാട്ടി. പീഡനത്തിന്‍റെയും കുരിശിന്‍റെ വിനാഴിക പ്രേഷിതന്‍റെ ജീവിതത്തിൽ ഒത്തുചേരുന്ന യാഥാർത്ഥ്യങ്ങളാണെന്നും, അവരുടെ ജീവിതത്തിന്‍റെ ഭാഗധേയങ്ങളാണിവയെന്നും പ്രസ്താവിച്ച പാപ്പ, സുവിശേഷ പ്രഘോഷണം എപ്പോഴും പ്രത്യേക കുരിശുകളെ ആശ്ലേഷിക്കുന്നുവെന്നും തുറവുള്ള ഹൃദയങ്ങളെ വചനം പ്രകാശിപ്പിക്കുന്നുവെന്നും എന്നാൽ തുറവില്ലാത്തവർ അത് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്നും പറഞ്ഞു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|