Contents
Displaying 15581-15590 of 25125 results.
Content:
15946
Category: 1
Sub Category:
Heading: സന്ദർശനവേളയിൽ പാപ്പ ഇറാഖി സഭയ്ക്ക് മൂന്നര ലക്ഷം ഡോളർ കൈമാറിയതായി വെളിപ്പെടുത്തല്‍
Content: ഇര്‍ബില്‍: മഹാമാരിയും, മറ്റു സംഘർഷങ്ങളും മൂലം വിഷമിക്കുന്ന ഇറാഖിലെ സഭയെ സഹായിക്കുന്നതിനായി മൂന്നര ലക്ഷം ഡോളർ അടുത്തിടെ നടന്ന ഇറാഖ് സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പ സംഭാവന നൽകിയതായി വെളിപ്പെടുത്തല്‍. മാർപാപ്പയ്ക്ക് ഇറാഖി ജനതയോടുള്ള അഗാധമായ സ്നേഹത്തിന്റെ അടയാളമാണ് ഈ സമ്മാനമെന്ന്‍ ഇറാഖി കൽദായ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു. രണ്ടരലക്ഷം ഡോളര്‍ ബാഗ്ദാദ് അതിരൂപതയ്ക്കു കീഴിലുള്ള പ്രദേശങ്ങളില്‍ ചെലവിടും. ബാക്കി ഒരു ലക്ഷം വിവിധ ഇറാഖി രൂപതകള്‍ക്ക് കൈമാറും. പന്ത്രണ്ടായിരം ഭക്ഷണ പാക്കേജുകൾ ക്രൈസ്തവരും, ഇസ്ലാം മതസ്ഥരും, മറ്റു സമുദായങ്ങളിലെ അംഗങ്ങളും ഉൾപ്പെടുന്ന സഹോദരങ്ങൾക്ക് സഭ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് കർദ്ദിനാൾ സാക്കോ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ മാർച്ച് ആദ്യവാരം നടത്തിയ ചരിത്രപരമായ ഇറാഖ് സന്ദർശനവേളയിൽ ബാഗ്ദാദ്, ബാഗ്ദിദ, ഇർബിൽ, മൊസൂൾ എന്നിവിടങ്ങളിലെ ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തിയതോടൊപ്പം, ഇറാഖിലെ ഉന്നത ഷിയാ നേതാവ് ഉൾപ്പെടെയുള്ള വിവിധ മത നേതാക്കളെയും, രാഷ്ട്രീയ നേതാക്കളെയും സന്ദർശിച്ചിരുന്നു. വൈവിധ്യത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും എല്ലാവരെയും സഹോദരങ്ങളെ പോലെ കണ്ടു പരസ്പരം സഹായിക്കാനും അന്തസ്സോടും, തുല്യ അവകാശങ്ങളോടും, സ്വാതന്ത്ര്യത്തോടും കൂടി ഓരോ മനുഷ്യനും ജീവിക്കേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പ സന്ദര്‍ശനത്തിനിടെ മനസിലാക്കി തന്നുവെന്ന്‍ കർദ്ദിനാൾ കൂട്ടിച്ചേർത്തു. മാര്‍ച്ച് 5-8 തീയതികളിലാണ് പാപ്പ ഇറാഖില്‍ സന്ദര്‍ശനം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-05-18:08:11.jpg
Keywords: ഇറാഖ

15947
Category: 22
Sub Category:
Heading: ജോസഫ് - കുടുംബങ്ങളുടെ ശക്തി
Content: വിശുദ്ധ യൗസേപ്പിതാവിൻ്റെ ലുത്തിനിയിലെ മറ്റൊരു അഭിസംബോധനയായ - കുടുംബങ്ങളുടെ ശക്തിയായ വിശുദ്ധ യൗസേപ്പേ (Familiarum columen) ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നതാണ് ഇന്നത്തെ ചിന്താവിഷയം. യൗസേപ്പിതാവ് തൻ്റെ മാതൃകയിലൂടെയും മദ്ധ്യസ്ഥതയിലൂടെയും കുടുംബങ്ങളുടെ ശക്തിയും സഹായവുമായി മാറുന്നു. യൗസേപ്പിൻ്റെ മാതൃക കുടുംബങ്ങൾക്കു ലക്ഷ്യബോധം നൽകുകയും അവൻ്റെ ശക്തിയേറിയ മാദ്ധ്യസ്ഥം ദൈവശക്തിയിൽ കൂടുതൽ ആശ്രയിക്കാൻ കുടുബാംഗങ്ങൾക്കു കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്നു. കുടുംബത്തിനു വേണ്ടി സമർപ്പണം ചെയ്യാനും ത്യാഗങ്ങൾ അനുഷ്ഠിക്കാനും യൗസേപ്പിതാവ് യാതൊരു വൈമനസ്യവും കാട്ടിയിരുന്നില്ല. എപ്പോഴും സംലഭ്യനായ പിതാവായിരുന്നു നസറത്തിലെ തിരുക്കുടുബത്തിൻ്റെ തലവൻ. കുടുംബത്തിലെ ശുശ്രൂഷ എത്ര ദൈവീകവും മഹത്തരവുമാണന്ന് യൗസേപ്പിതാവ് കാണിച്ചു തരുന്നു. യഥാർത്ഥ മനുഷ്യത്വത്തെ നഷ്ടപ്പെടുത്താതെ തന്നെ എല്ലാ കാര്യങ്ങളിലും ദൈവുമായി എങ്ങനെ ബന്ധപ്പെടാമെന്നു തിരുക്കുടുംബത്തിലെ ജീവിതത്തിലൂടെ യൗസേപ്പിതാവു തുറന്നു കാട്ടുന്നു. ഒരു കുടുംബത്തിൽ ദൈവവുമായുള്ള ബന്ധം എത്രയോ കൂടുതൽ അടുപ്പമുള്ളതും സജീവവും ആകുന്നുവോ അത്രകണ്ട് കുടുബാംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മാനുഷികവും ഹൃദ്യവുമായി തീരുന്നു. ജിവിതമെന്ന വലിയ ദൈവ ദാനത്തിൻ്റെ ശുശ്രൂഷയിൽ ദൈവീക - മാനുഷിക സ്നേഹങ്ങളോടു തുറവിയുള്ളവരാകാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു കരുത്താണ്. കത്തോലിക്കാ സഭയിൽ യൗസേപ്പിതാവിൻ്റെ മരണ തിരുനാൾ ദിനമായ മാർച്ച് 19നു കുടുംബ വർഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. പ്രസ്തുത വർഷത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ രണ്ടാമത്തേത് വിവാഹമെന്ന കൂദാശായെ ഒരു ദൈവദാനമായും അതു ഉൾക്കൊള്ളുന്ന മനുഷ്യസ്നേഹത്തിൻ്റെ രൂപാന്തരീകരണ ശക്തിയെ പ്രഘോഷിക്കുക എന്നതാണല്ലോ. ഇതിനായി വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
Image: /content_image/SeasonalReflections/SeasonalReflections-2021-04-05-22:14:05.jpg
Keywords: ജോസഫ്, യൗസേ

15948
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണത്തിന്റെ കണ്ണീരോര്‍മ്മയുമായി ശ്രീലങ്കന്‍ ക്രൈസ്തവര്‍
Content: കൊളംബോ: രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ കണ്ണീരോര്‍മ്മയുമായി ശ്രീലങ്കന്‍ ക്രൈസ്തവരുടെ ഈസ്റ്റര്‍ ആചരണം. 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ 258 പേരുടെ ജീവനെടുത്തത് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘നാഷ്ണല്‍ തൌഹീദ് ജമാഅത്ത്’ (എന്‍.ടി.ജെ) എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയായിരിന്നു. ബോംബാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണമെന്ന തങ്ങളുടെ ആവശ്യം ശ്രീലങ്കയിലെ ക്രൈസ്തവ ന്യൂനപക്ഷം ഈസ്റ്ററിനോട് അനുബന്ധിച്ച് ആവര്‍ത്തിച്ചു. പ്രസിഡന്റ് നിയോഗിച്ച കമ്മീഷന്റെ കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ഓരോ വ്യക്തിയേയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും, ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളും, ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള എല്ലാവരേയും അവരുടെ പദവികള്‍ കണക്കിലെടുക്കാതെ എത്രയും പെട്ടെന്ന് വിചാരണ ചെയ്യണമെന്നും കൊളംബോ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് മാര്‍ച്ച് 29ന് പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിന്നു. കഴിഞ്ഞ മാസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മുന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനക്ക് പുറമേ, മുന്‍ ഡിഫന്‍സ് സെക്രട്ടറിമാര്‍, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് വിഭാഗം തലവന്മാര്‍ തുടങ്ങീ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ആക്രമണങ്ങളേക്കുറിച്ച് മുന്നറിവുണ്ടായിരുന്നെന്ന ആരോപണം ഈ ആഴ്ച ആരംഭത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ സിരിസേന നിഷേധിച്ചു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് മുന്‍പ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് ലഭിച്ചിരുന്നെന്ന കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നതര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നേരത്തേ ആരോപിച്ചിരിന്നു. മൂന്ന്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ശ്രീലങ്കന്‍ ക്രിസ്ത്യാനികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കയിലെ ക്രൈസ്തവ വിശ്വാസികള്‍ കഴിഞ്ഞ മാസം ആദ്യം “കറുത്ത ഞായര്‍” ആചരിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-06-08:36:04.jpg
Keywords: ശ്രീലങ്ക

15949
Category: 22
Sub Category:
Heading: ജോസഫ്: വേദനിക്കുന്നവരുടെ സങ്കേതം
Content: യൗസേപ്പിതാവിന്റെ ലുത്തിനിയായിൽ വേദനിക്കുന്നവരുടെ സങ്കേതമേ (Solacium miserorum ) എന്ന മറ്റൊരു അഭിസംബോധനയാണ് ഇന്നത്തെ ചിന്താവിഷയം. വേദനിക്കുന്നവരെ മറവിയുടെ പിന്നാമ്പുറങ്ങളിലേക്ക് ഉപേക്ഷിക്കാതെ കരുതലിൻ്റെ കരവലയത്തിൽ കാത്തു സൂക്ഷിക്കാൻ ദൈവ പിതാവു ഭൂമിയിൽ കണ്ടെത്തിയ പ്രതിനിധിയാണ് യൗസേപ്പിതാവ്. വേദനിക്കുന്ന ഹൃദയങ്ങളെ മനസ്സിലാക്കാനും അവരോടൊപ്പം പങ്കുചേരാനും യൗസേപ്പിതാവിനു സവിശേഷമായ കഴിവും ഹൃദയവിശാലതയും ഉണ്ടായിരുന്നു. വേദനകളും ഒറ്റപ്പെടുത്തലുകളും ജീവിതത്തിൽ ചാകര തീർക്കുമ്പോൾ കൂടെയിരിക്കാൻ ആശ്വസിപ്പിക്കാൻ ഒരാളുണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യ മനസ്സിൻ്റെയും അടങ്ങാത്ത ആഗ്രഹമാണ്. ജീവിതത്തിലെ ഇത്തരം നിർണ്ണായക നിമിഷങ്ങളിൽ ദൈവ പിതാവു ചൂണ്ടിക്കാണിച്ചു തരുന്ന വഴിവിളക്കാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവപുത്രൻ പോലും പരിലാളന ഏറ്റുവാങ്ങിയ ആ പിതൃഹൃദയത്തിനു വേദനിക്കുന്നവരെയും കണ്ണീരണിയുന്നവരെയും കരുതലോടെ മാറോടണയ്ക്കാൻ സവിശേഷമായ നൈപുണ്യമുണ്ട്.വേദനിക്കുന്നവരുകൂടെ നിൽക്കുകയും അവരുടെ വേദന സ്വന്തം വേദനയായി കരുതി ജീവിക്കുകയും ചെയ്യുമ്പോഴാണ് ജീവിതം സാക്ഷാത്കരിക്കപ്പെടുന്നതെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. വേദനിപ്പിക്കുന്നവരെ സഹായിക്കുക എന്നത് ഓരോ ക്രൈസ്തവൻ്റെയും കടമയും ഉത്തരവാദിത്വവുമാണ്. വേദനിക്കുന്നവരെ കാണുമ്പോൾ ഒഴിവു കഴിവുകൾ കണ്ടെത്തുന്നവർ യൗസേപ്പിതാവിൽ നിന്നു ഇനിയും പഠിക്കേണ്ടിയിരുന്നു. അപരൻ്റെ വേദനകളിൽ ഇടപെട്ടാൽ എൻ്റെ സ്വൈര്യ ജീവിതം നഷ്ടപ്പെടുമോ എന്ന മിഥ്യാബോധം നമ്മളെ പിന്നോട്ടു വലിക്കുമ്പോൾ , വേദനിക്കുന്നവരെ കാണുമ്പോൾ അവരെ കരുതലോടെ കരവലയത്തിലാക്കാൻ യൗസേപ്പിതാവു നമ്മെ വെല്ലുവിളിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-04-06-15:54:06.jpg

15950
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ദുഃഖവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾ തടഞ്ഞു: പോലീസ് നടപടിയില്‍ പ്രതിഷേധം വ്യാപകം
Content: ബൽഹാം: ബ്രിട്ടനിലെ ബൽഹാമിലുളള പോളിഷ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ക്രൈസ്റ്റ് ദ കിംഗ് എന്ന കത്തോലിക്കാ ദേവാലയത്തിലാണ് ഏപ്രിൽ രണ്ടാം തീയതി പോലീസ് അതിക്രമിച്ചു കടന്ന് ആരാധന നിർത്തി വിശ്വാസികളോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടത്. തിരികെ മടങ്ങാൻ തയ്യാറായില്ലെങ്കിൽ പിഴ ശിക്ഷയോ, അറസ്റ്റോ നേരിടേണ്ടി വരുമെന്നും കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് ഭീഷണി മുഴക്കിയിരുന്നു. തങ്ങളുടെ അധികാര പരിധിക്ക് അപ്പുറമുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് ക്രൈസ്റ്റ് ദ കിംഗ് ദേവാലയ അധികൃതർ പത്രക്കുറിപ്പിൽ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ ദേവാലയത്തിലെ പ്രസംഗപീഠത്തിൽ പ്രവേശിച്ച് നിയമവിരുദ്ധമായിട്ടാണ് വിശ്വാസികൾ ദേവാലയത്തിൽ ഒത്തു ചേർന്നിരിക്കുന്നത് എന്ന് പറയുന്ന ദൃശ്യങ്ങള്‍ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. പക്ഷപാതപരമായ സമീപനമാണ് പോലീസ് ഉദ്യോഗസ്ഥർ തങ്ങളോട് കാണിച്ചതെന്ന് ദേവാലയത്തിലെ സഹ വികാരിയായ ഫാ. അലക്സാണ്ടർ ഡാസിക് എന്ന വൈദികൻ കാത്തലിക് ന്യൂസ് ഏജൻസിയോട് ശനിയാഴ്ച പറഞ്ഞു. ക്രൈസ്തവർക്ക് പരിപാവനമായ ദിവസം ഇത്തരമൊരു അതിക്രമം നടന്നതിലുള്ള വിഷമം അദ്ദേഹം പങ്കുവെച്ചു. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും പോളിഷ് കാത്തലിക് മിഷന്റെ ഭാഗമായുള്ള ദേവാലയം സൗത്ത് വാർക്ക് അതിരൂപതയിലാണ് സ്ഥിതിചെയ്യുന്നത്. അതിരൂപതയുടെ ആർച്ച് ബിഷപ്പായ ജോൺ വിൽസൺ സംഭവത്തിന് പിന്നാലെ ശനിയാഴ്ച ദേവാലയത്തിൽ ഇടയ സന്ദർശനം നടത്തിയിരുന്നു. വൈദികരുമായും, വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയ ബിഷപ്പ് തന്റെ പിന്തുണ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവാലയ അധികൃതർ പറഞ്ഞു. പരാതി നൽകാൻ വിശ്വാസികളോടും അധികൃതർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തന്നെ വിശുദ്ധ വാരത്തിൽ തിരുക്കർമ്മങ്ങൾ നടത്താൻ ഇംഗ്ലണ്ടിലെ മെത്രാൻ സമിതി അനുമതി നൽകിയിരുന്നതായും അവർ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2021-04-06-16:27:55.jpg
Keywords: ബ്രിട്ട

15951
Category: 18
Sub Category:
Heading: സിഎംസി പാലാ പ്രോവിൻസിൽ കോവിഡ് ബാധയെന്ന് വ്യാജ പ്രചരണം
Content: സിഎംസി പാലാ പ്രോവിൻസിൽ എൺപതോളം സന്യാസിനികൾക്ക് കോവിഡ് ബാധയെന്ന് വ്യാജ പ്രചരണം. സന്യാസിനികൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചുവെന്നും കോൺവെന്റ് ഇപ്പോൾ സീൽ ചെയ്തിരിക്കുകയാണെന്നുമാണ് വ്യാജ പ്രചരണം നടക്കുന്നത്. എന്നാൽ ഇത് തികച്ചും വ്യാജ പ്രചരണമാണെന്ന് സിഎംസി പാലാ പ്രൊവിൻസിലെ പിആർഒ വ്യക്തമാക്കി. പ്രോവിൻസിൽ 80 പേർക്ക് കോവിഡ് ബാധിച്ചിട്ടില്ല, ആരോഗ്യപ്രവർത്തകർ കോൺവെൻ്റുകൾ സീൽ ചെയ്തിട്ടുമില്ല. സത്യം മനസിലാക്കാതെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ തങ്ങൾക്ക് ഏറെ വിഷമമുണ്ടെന്നും സിഎംസി സമൂഹം പ്രസ്താവനയിൽ കുറിച്ചു.
Image: /content_image/India/India-2021-04-06-18:08:27.jpg
Keywords: കോവിഡ

15952
Category: 1
Sub Category:
Heading: ബൈബിൾ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി
Content: രണ്ടാം ജറുസലേം ദേവാലയ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ യാദൃശ്ചികമായാണ് നാണയങ്ങൾ കണ്ടെത്തിയത്. ടിറിയൻ ഷെക്കൽ എന്ന പേരിലറിയപ്പെടുന്ന നാണയം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജെറുസലേം ദേവാലയത്തിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ ഉപയോഗിച്ചതായിരിക്കാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിരീക്ഷണം. നിലവില്‍ കിട്ടിയിരിക്കുന്ന നാണയങ്ങൾ 1980ൽ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീടത് കാണാതെ പോകുകയായിരുന്നു. ഇതിനുശേഷം 40 മില്യൺ ഡോളറിന്റെ അറ്റകുറ്റപ്പണികളാണ് ദാവീദിന്റെ ഗോപുരത്തിൽ നടന്നത്. ടയിർ എന്ന പുരാതന നഗരത്തിലാണ് ടിറിയൻ ഷെക്കൽ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ ലെബനോനിലെ നാലാമത്തെ ഏറ്റവും വലിയ നഗരമാണ് ടയിർ. ബിസി 516 മുതൽ എഡി 70 വരെയുള്ള കാലഘട്ടത്തെയാണ് രണ്ടാം ദേവാലയ കാലഘട്ടമായി കണക്കാക്കുന്നത്. നാണയത്തിന്റെ ഒരുവശത്ത് ഫിനീഷ്യൻ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ഒരു ആരാധനാ മൂർത്തിയുടെ രൂപമാണ് ആലേഖനം ചെയ്തിരിക്കുന്നതെന്ന് എലി ഇലാൻ എന്ന മ്യൂസിയം ടൂർ ഗൈഡ് പറഞ്ഞു. ടയിറിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവമായിരുന്ന മെൽകാർട്ടാണ് ഈ ആരാധനാമൂർത്തിയെന്നാണ് ഗവേഷകർ പറയുന്നത്. ദേവാലയത്തിൽ ബലിനൽകാൻ വേണ്ടി തീർത്ഥാടകർ പ്രസ്തുത നാണയമാണ് ഉപയോഗിച്ചിരുന്നതെന്ന് താൽമുദ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് എലി ഇലാൻ വെളിപ്പെടുത്തി. നാണയത്തിന്റെ മറുവശത്ത് ഒരു കഴുകന്റെ രൂപമാണ്. നാണയത്തിന്റെ കാലഘട്ടം നിർണയിക്കാൻ ഗവേഷകർക്ക് ഏറ്റവും സഹായകരമായത് ഈ രൂപമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-06-19:27:19.jpg
Keywords: ബൈബി

15953
Category: 14

Content: രണ്ടാം ജറുസലേം ദേവാലയ കാലഘട്ടത്തിലെ നാണയം ജറുസലേമിലെ ദാവീദിന്റെ ഗോപുരത്തിൽ നിന്നും കണ്ടെത്തി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ യാദൃശ്ചികമായാണ് നാണയങ്ങൾ കണ്ടെത്തിയത്. ടിറിയൻ ഷെക്കൽ എന്ന പേരിലറിയപ്പെടുന്ന നാണയം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജെറുസലേം ദേവാലയത്തിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ ഉപയോഗിച്ചതായിരിക്കാമെന്നാണ് ഗവേഷകരുടെ പ്രാഥമിക നിരീക്ഷണം. നിലവില്‍ കിട്ടിയിരിക്കുന്ന നാണയങ്ങൾ 1980ൽ നടന്ന ഒരു ഗവേഷണത്തിൽ കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീടത് കാണാതെ പോകുകയായിരുന്നു. ഇതിനുശേഷം 40 മില്യൺ ഡോളറിന്റെ അറ്റകുറ്റപ്പണികളാണ് ദാവീദിന്റെ ഗോപുരത്തിൽ നടന്നത്. ടയിർ എന്ന പുരാതന നഗരത്തിലാണ് ടിറിയൻ ഷെക്കൽ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ ലെബനോനിലെ നാലാമത്തെ ഏറ്റവും വലിയ നഗരമാണ് ടയിർ. ബിസി 516 മുതൽ എഡി 70 വരെയുള്ള കാലഘട്ടത്തെയാണ് രണ്ടാം ദേവാലയ കാലഘട്ടമായി കണക്കാക്കുന്നത്. നാണയത്തിന്റെ ഒരുവശത്ത് ഫിനീഷ്യൻ സംസ്കാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന ഒരു ആരാധനാ മൂർത്തിയുടെ രൂപമാണ് ആലേഖനം ചെയ്തിരിക്കുന്നതെന്ന് എലി ഇലാൻ എന്ന മ്യൂസിയം ടൂർ ഗൈഡ് പറഞ്ഞു. ടയിറിലെ ഏറ്റവും പ്രധാനപ്പെട്ട ദൈവമായിരുന്ന മെൽകാർട്ടാണ് ഈ ആരാധനാമൂർത്തിയെന്നാണ് ഗവേഷകർ പറയുന്നത്. ദേവാലയത്തിൽ ബലിനൽകാൻ വേണ്ടി തീർത്ഥാടകർ പ്രസ്തുത നാണയമാണ് ഉപയോഗിച്ചിരുന്നതെന്ന് താൽമുദ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ടെന്ന് എലി ഇലാൻ വെളിപ്പെടുത്തി. നാണയത്തിന്റെ മറുവശത്ത് ഒരു കഴുകന്റെ രൂപമാണ്. നാണയത്തിന്റെ കാലഘട്ടം നിർണയിക്കാൻ ഗവേഷകർക്ക് ഏറ്റവും സഹായകരമായത് ഈ രൂപമാണ്.
Image: /content_image/News/News-2021-04-06-19:31:25.jpg
Keywords: ചരിത്ര, പുരാതന

15954
Category: 1
Sub Category:
Heading: ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനം: രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യ സൂത്രധാരനെ കണ്ടെത്തി
Content: കൊളംബോ: ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയതായി മന്ത്രി. നൗഫേര്‍ മൗലവിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നു പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞു. ഹാജുള്‍ അക്ബര്‍ എന്നയാളും മൗലവിയെ സഹായിച്ചിട്ടുണ്ട്. ഭീകരാക്രമണക്കേസില്‍ 32 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു പള്ളികളില്‍ നടന്ന ഒന്പത് ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുൾപ്പട്ടെ 500 റിലധികം ആളുകൾക്ക് സ്ഫോടനങ്ങളിൽ പരുക്കേറ്റു. നെഗംബോ, ബാറ്റിക്കളോവ, കൊളംബോ എന്നിവിടങ്ങളിലെ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കിടെയാണു ആക്രമണങ്ങൾ നടന്നത്. സംഭവത്തില്‍ ക്രിയാത്മകമായ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ക്രൈസ്തവ സഭകള്‍ സംയുക്തമായി രംഗത്തുണ്ടായിരിന്നു.
Image: /content_image/News/News-2021-04-07-07:40:30.jpg
Keywords: ചാവേര്‍

15955
Category: 1
Sub Category:
Heading: തിരുസഭയില്‍ വലിയ ചര്‍ച്ചയ്ക്കു വഴി തെളിയിച്ച ജർമ്മൻ ദൈവശാസ്ത്ര പ്രതിഭ ഹാൻസ് ക്യുങ്ങ് ഓർമ്മയായി
Content: സ്വിസ്സ് കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യുങ്ങ് നിര്യാതനായി. 93 വയസ്സായിരുന്നു. 2013 മുതൽ പാർക്കിൻസൺസ് രോഗവും സന്ധിവാതാവും അദ്ദേഹത്തെ അലട്ടിയിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങനിലെ (Tübingen ) സ്വവസതിയിലായിരുന്നു അന്ത്യം. 1928 മാർച്ച് മാസം പത്തൊമ്പതാം തീയതി സ്വിസ്റ്റർലണ്ടിലെ സുർസേ (Sursee) യിൽ ജനിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ച ഹാൻസ് 1954ൽ പുരോഹിതനായി അഭിഷിക്തനായി. പിന്നീടുള്ള മൂന്നു വർഷം ഫ്രാൻസിലെ സോർബോണിലും പാരീസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂറ്റിലും പഠനം തുടർന്നു ഡോക്ടറൽ ബിരുദം കരസ്ഥമാക്കി. നീതീകരണത്തെക്കുറിച്ചായിരുന്നു ( Justification: The Doctrine of Karl Barth and a Catholic Reflection ) ഡോക്ടറൽ പ്രബന്ധം. സ്വിസ്റ്റർലണ്ടിൽ തിരിച്ചെത്തിയ ഹാൻസ് ക്യൂങ്ങ് രണ്ടു വർഷം ഒരു ഇടവകയുടെ സഹവികാരിയായി നിയമിതനായി. ഈ സമയം പ്രസിദ്ധ പ്രൊട്ടസ്റ്റൻ്റ് ദൈവശാസ്ത്രജ്ഞൻ കാൾ ബാർത്ത് ബാസലിൽ സഭാ നവീകരണത്തെപ്പറ്റിയുള്ള പ്രഭാഷണത്തിനായി വിളിച്ചു. ഈ പ്രഭാഷണത്തിനു ഒരു ആഴ്ച കഴിഞ്ഞ് 1959 ജനുവരി ഇരുപത്തിയഞ്ചാം തീയതി ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിനു ആഹ്വാനം ചെയ്തു. പ്രഭാഷണത്തിനു തയ്യാറാക്കിയ നോട്ടുകൾ The Council and Reunion, എന്ന പേരിൽ ഹാൻസ് ക്യൂങ്ങ് പ്രസദ്ധീകരിച്ചു. ഈ ഗ്രന്ഥം ജർമ്മനിയിലും ഹോളണ്ടിലും ഫ്രാൻസിലും ഇംഗ്ലീഷ് വായനക്കാരുടെ ഇടയിലും ബെസ്റ്റ് സെല്ലറായി. ഈ ഗ്രന്ഥത്തിൻ്റെ പ്രസദ്ധീകരണത്തിനു ശേഷം ജർമ്മനിയിലെ റോട്ടൻബുർഗ് രൂപതയിലെ മെത്രാൻ കാൾ ജോസഫ് ലൈപ്റെക്ട് (Carl Joseph Leiprecht) ഹാൻസിനെ വരാൻ പോകുന്ന കൗൺസിലിനായി തൻ്റെ സ്വകാര്യ ഉപദേഷ്ടാവാകാൻ ക്ഷണിച്ചു. 1960 ൽ ജർമ്മനിയിലെ ട്യൂബിങ്ങനിലെ സർവ്വകലാശാലയിലെ ( University of Tübingen ) ദൈവശാസ്ത്ര പ്രൊഫസറായി ഹാൻസ് നിയമിതനായി. ഈ കാലഘട്ടത്തിൽ ബനഡിക്ട് പതിനാറാമൻ പാപ്പയും (ജോസഫ് റാറ്റ്സിംഗർ ) ഈ സർവ്വകലാശാലയിൽ അധ്യാപകനായിരുന്നു. 1962 ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ ഹാൻസിനെ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിത്തൂസായി ( peritus ) നിയമിച്ചു. മുപ്പത്തിനാലാം വയസ്സിൽ പേരിത്തൂസായ ഹാൻസ് രണ്ടാം വത്തിക്കാൻ കൗൺസിലെ ഏറ്റവും പ്രായം കുറഞ്ഞ ഉപദേഷ്ടാവായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയൻ, ഡച്ച്, ജർമ്മൻ, ഇംഗ്ലീഷ്, ലാറ്റിൻ എന്നീ ഭാഷകളിൽ പ്രാവണ്യമുണ്ടായിരുന്ന ഹാൻസ് ക്യൂങ്ങ് മാധ്യമങ്ങളുടെ മുമ്പിൽ കൗൺസിലിന്റെ മുഖമായിരുന്നു. 1971ൽ പ്രസദ്ധീകരിച്ച Infallible?: An Inquiry, എന്ന ഗ്രന്ഥം കത്തോലിക്കാ സഭയിൽ വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു, പ്രസ്തുത ഗ്രന്ഥത്തിൽ 1870 ലെ ഒന്നാം വത്തിക്കാൻ കൗൺസിലിൻ്റെ പ്രധാന പ്രബോധനങ്ങളിൽ ഒന്നായ മാർപാപ്പയുടെ തെറ്റാവരത്തെ (papal infallibility ) ഹാൻസ് വെല്ലുവിളിച്ചു. 1967ൽ പ്രസദ്ധീകരിച്ച The Church എന്ന പുസ്തകത്തെപ്പറ്റി റോം വിശദീകരണം ആവശ്യപ്പെട്ട സമയത്താണ് മാർപാപ്പയുടെ തെറ്റാവരത്തിനെതിരായി ഹാൻസ് ക്യൂങ്ങ് ചോദ്യങ്ങൾ ഉന്നയിച്ചത്. 1979 ഡിസംബർ മാസം പതിനെട്ടാം തീയതി വത്തിക്കാൻ കത്തോലിക്കാ സർവ്വകലാശാലയിൽ പഠിപ്പിക്കുന്നതിൽ നിന്നു ഹാൻസ് ക്യൂങ്ങിനു വിലക്ക് ഏർപ്പെടുത്തി 2013 ലാണ് വത്തിക്കാൻ ഈ വിലക്കു പിൻവലിച്ചത്. ജർമ്മനിയിലെ ട്യൂബിങ്ങൺ സർവ്വകലാശാലയായ സെക്യുലറായിരുന്നതിനാൽ, ഹാൻസ് 1960 കളിൽ സ്ഥാപിച്ച Institute for Ecumenical Research ൽ പ്രൊഫസറായി അവിടെ തുടർന്നു. ഈ കാലയളവിലെല്ലാം ഒരു നല്ല കത്തോലിക്കാ പുരോഹിതനായി ഹാൻസ് തുടർന്നു. Disputed Truth, എന്ന ഹാൻസ് ക്യൂങ്ങിൻ്റെ മൂന്നു വാല്യങ്ങളിലുള്ള ഓർമ്മക്കുറിപ്പിൻ്റെ രണ്ടാം ഭാഗത്തിൽ എൺപതു പേജുകളിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചു വിശദീകരിച്ചടുണ്ട് - ജർമ്മൻ മെത്രാൻമാരും വത്തിക്കാൻ ഉദ്യോഗസ്ഥരും ജർമ്മനിക്കു പുറത്തു നടന്നായ കൂടിക്കാഴ്ച ട്യൂബിങ്ങൺ സർവ്വകലാശാലയിലെ തൻ്റെ പതിനൊന്നു സഹപ്രവർത്തകരിൽ ഏഴു പേരുടെയും ഒറ്റിക്കൊടുക്കൻ ശാരീരികവും മാനസികവുമായി നേരിട്ട പ്രശ്നങ്ങൾ വത്തിക്കാൻ്റെ ആരോപണങ്ങൾക്കു ഉത്തരം നൽകാനുള്ള പരിശ്രമം - തുടങ്ങി പലതും. ജോസഫ് റാറ്റ്സിംഗറും ഹാൻസ് ക്യൂങ്ങും തമ്മിൽ ആശയ പരമായി അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും 2005 ൽ ജോസഫ് റാറ്റ്സിംഗർ മാർപാപ്പ ആയപ്പോൾ അവർ ഇരുവരും മാർപാപ്പയുടെ വേനക്കാല വസതിയായ കാസ്റ്റൽ ഗോണ്ടോൾഫോയിൽ (Castel Gandolfo)സെപ്റ്റംബർ ഇരുപത്തിയഞ്ചാം തീയതി നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച നടത്തുകയുണ്ടായി. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആരംഭം മുതൽ എല്ലാ മതസ്ഥരെയും ഉൾകൊള്ളുന്ന ഒരു സാർവ്വലൗകീക ധാർമ്മികത രൂപപ്പെടുത്താൻ (Foundation for Global Ethic) അക്ഷീണം പ്രയ്നിച്ചു. 1993 ചിക്കാഗോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെൻറിൽ സാര്‍വ്വലൗകികമായ സാന്മാര്‍ഗ്ഗിക പ്രഖ്യാപനം ( Declaration Toward a Global Ethic for the Parliament of the World Religions) തയ്യാറാക്കുന്ന ഉത്തരവാദിത്വം ഹാൻസ് ക്യൂങ്ങിൽ നിക്ഷിപ്തമായി. മതങ്ങളുടെ ഇടയിൽ സമാധാനമില്ലാതെ രാജ്യങ്ങൾ തമ്മിൽ സമാധാനം ഉണ്ടാവുകയില്ല എന്ന ചരിത്ര പ്രസിദ്ധമായ നിരീക്ഷണം ഹാൻസിൻ്റേതാണ്. വിവാദങ്ങളും പ്രതിസന്ധികളും ഈ ദൈവശാസ്ത്ര പ്രതിഭയുടെ കത്തോലിക്കാ വിശ്വാസത്തിലോ പൗരോഹിത്യ ബോധ്യങ്ങളിലോ നിഴൽ വീഴ്ത്തുവാൻ സമ്മതിച്ചില്ല. സഭയെ നവീകരിക്കാനായി ലോകത്തിലേക്കു കുറച്ചു കൂടെ അവളുടെ വാതായനങ്ങൾ തുറക്കാൻ ഹാൻസ് ക്യൂങ്ങ് ശബ്ദിച്ചുകൊണ്ടിരുന്നു. #{green->none->b-> കടപ്പാട്: ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് : }#
Image: /content_image/News/News-2021-04-07-10:40:25.jpg
Keywords: ദൈവ