Contents

Displaying 15571-15580 of 25125 results.
Content: 15936
Category: 1
Sub Category:
Heading: പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍
Content: കുരിശിലെ ത്യാഗബലിയ്ക്ക് ശേഷം യേശുവിന്‍റെ പുനരുത്ഥാനത്തിന്റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു സാമൂഹിക അകലം പാലിച്ചാണ് ദേവാലയങ്ങളില്‍ ഉത്ഥാന തിരുനാള്‍ ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ഈസ്റ്റര്‍ ജാഗരണ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ഇന്നു ഈസ്റ്റർ ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.30-ന് പാപ്പായുടെ മുഖ്യകാർമ്മകത്വത്തിൽ ദിവ്യബലി നടക്കും. ...... #{green->none->b->പ്രവാചകശബ്ദത്തിന്റെ എല്ലാ വായനക്കാര്‍ക്കും ഉത്ഥാന തിരുനാളിന്റെ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു ‍}# ...... #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-04-08:47:23.jpg
Keywords: ഉയിര്‍പ്പ
Content: 15937
Category: 18
Sub Category:
Heading: ക്രിസ്തുവിന്റെ ഉത്ഥാനം പ്രതികൂല സാഹചര്യങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുവാൻ ശക്തി നല്കുന്നു : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശം
Content: കൊച്ചി: നമ്മെ നിരാശപ്പെടുത്തുന്ന ഏതു സാഹചര്യത്തെയും പ്രതീക്ഷാപൂർവ്വം നോക്കിക്കാണുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു ശക്തി നൽകുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശം. ക്രിസ്തുവിന്റെ ഉത്ഥാനം ആശയറ്റവർക്കു പ്രത്യാശ നൽകുന്ന മഹാരഹസ്യമാണ്. കോവിഡ് 19ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മൾ. ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പു ശിഷ്യന്മാരോടു പറഞ്ഞതുപോലെ ഇന്നു നമ്മോടും പറയുന്നുണ്ട്: ‘ഭയപ്പെടേണ്ട, ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്’. ഉത്ഥിതനായ മിശിഹായുടെ സാനിധ്യവും വചനങ്ങളും പ്രവൃത്തികളും നമുക്കിന്നു സഭയുടെതായ ശുശ്രൂഷകളിൻ നിന്നു ലഭിക്കുന്നു. കര്‍ദ്ദിനാള്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ കുറിച്ചു. #{green->none->b->കർദ്ദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ഈസ്റ്റർദിന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍}# ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം കാരണം ഒരുവൻ മറ്റൊരാളെ കൊലചെയ്തു; മറ്റുള്ളവരെ കൊലചെയ്തശേഷം ഒരുവൻ സ്വയം ജീവിതം അവസാനിപ്പിച്ചു. ഇങ്ങനെയുള്ള മാധ്യമ വർത്തകൾ ഇന്നു സർവ്വസാധാരണമാണ്. ഗർഭസ്ഥഭ്രൂണം 24 ആഴ്ചകൾവരെയും അലസിപ്പിച്ചു കളയാൻ അനുവദിക്കുന്ന ബില്ലിനു പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങിവച്ച ഗർഭഛിദ്രം എന്ന തിന്മ നമ്മുടെ രാജ്യത്തും ഇന്നു യതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്നു. തീർത്തും ലാഘവബുദ്ധിയോടെയാണു മനുഷ്യജീവനെ ഇന്നു പലരും മനസ്സിലാക്കുന്നത്. ചെറുതും വലുതുമായ മാനസികസംഘർഷങ്ങൾ പലപ്പോഴും ജീവഹാനികൾക്കു കാരണമാകുന്നു. ഇതിനെതിരെയാണു ക്രിസ്തുവിന്റെ സുവിശേഷം നമ്മെ ചിന്തിപ്പിക്കുകയും പ്രവർത്തനനിരതരാക്കുകയും ചെയ്യേണ്ടത്. ഈശോ പറയുന്നു: “ഞാനാകുന്നു ജീവനും പുനരുത്ഥാനവും”. കഴിഞ്ഞയാഴ്ച നാം കർത്താവിന്റെ പീഡാസഹനങ്ങളും മരണവും ധ്യാനവിഷയമാക്കി. അവയെല്ലാം അവിടത്തെ ഉത്ഥാനത്തിൽ വിജയം കൈവരിച്ചു എന്നതാണ് ഉയിർപ്പുതിരുനാളിൽ നാം അനുസ്മരിക്കുന്നതും ആരാധനാവിഷയമായി സ്വീകരിക്കുന്നതും. ദൈവം സ്രഷ്ടാവാണ്; സർവചാചരങ്ങളുടെയും സ്രഷ്ടാവ്. എല്ലാറ്റിനെയും സ്നേഹപൂർവ്വം പരിപാലിക്കുന്ന സ്രഷ്ടാവ്. മനുഷ്യമക്കളെ പിതാവിനടുത്ത വാത്സല്യത്തോടെ സംരക്ഷിക്കുന്ന സർവ്വശക്തൻ. ‘സർവ്വശക്തനും പിതാവുമായ ഏക ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു’ എന്നാണല്ലോ വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നത്. സ്രഷ്ടാവായ ദൈവത്തിന്റെ സർവ്വാധീശത്വം അംഗീകരിച്ചുകൊണ്ടു നമ്മുടെ ജീവനെ അവിടത്തെ ദാനമായി മനസ്സിലാക്കി അതിനെ സംരക്ഷിക്കുവാൻ നമുക്കു സാധിക്കണം. ഇതു നമ്മുടെ വിശ്വാസജീവിതത്തിന്റെ അനിഷേധ്യമായ ഉത്തരവാദിത്വമാണ്. ജീവന്റെമേലുള്ള എല്ലാ കയ്യേറ്റവും സ്രഷ്ടാവായ ദൈവത്തിന് എതിരെയുള്ള പ്രവൃത്തിയാണ്. കർത്താവായ ഈശോയുടെ കുരിശുമരണത്തോടുകൂടി സമൂഹത്തിൽ നിന്ന് അവിടത്തെ എന്നേക്കുമായി അകറ്റാൻ കഴിഞ്ഞു എന്നാണു ഫരിസേയപ്രമാണികളും പുരോഹിതരും കരുതിയത്. എന്നാൽ കർത്താവിന്റെ മരണം അവിടത്തെ ഉത്ഥാനത്തിന്റെ മുന്നോടി മാത്രമായിരുന്നുവെന്നും അവിടന്നു മരണത്തെ വിജയിച്ച് ഉത്ഥാനം ചെയ്തു എന്നും പിന്നീടു യഹൂദരിൽതന്നെ ഒരു നല്ലഭാഗവും അയഹൂദരായ അനേകരും മനസ്സിലാക്കി. ഒഴിഞ്ഞ കല്ലറയാണ് ഈശോയുടെ ഉത്ഥാനത്തിലുള്ള വിശ്വാസത്തിന്റെ ആദ്യത്തെ അടയാളം. വി. മത്തായി 28:1 ൽ വായിക്കുന്നു: “സാബത്തിനുശേഷം ആഴ്ചയുടെ ഒന്നാം ദിവസം രാവിലെ മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്ദർശിക്കാൻ വന്നു”. കർത്താവിന്റെ ശരീരത്തിൽ തൈലം പൂശുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ കല്ലറയുടെ വാതിൽക്കൽ ഉണ്ടായിരുന്ന ദൈവദൂതൻ അവരോടു പറഞ്ഞു: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല; താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു. അവൻ കിടന്ന സ്ഥലം വന്നുകാണുവിൻ. വേഗം പോയി അവന്റെ ശിഷ്യന്മാരോട് അവൻ മരിച്ചവരുടെയിടയിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കുമുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ചു നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ” (മത്താ. 28:5-7). ഈശോതന്നെ മഗ്ദലേനയ്ക്കു പ്രത്യക്ഷപ്പെട്ടു തന്റെ ഉത്ഥാനരഹസ്യം വെളിപ്പെടുത്തി. മഗ്ദലേന മറിയവും മറ്റു സ്ത്രീകളും വിവരം ശിഷ്യരെ അറിയിച്ചു. പത്രോസും യോഹന്നാനും ഓടിവന്ന് ഒഴിഞ്ഞ കല്ലറകണ്ടു കർത്താവിന്റെ ഉത്ഥാനം മനസിലാക്കി. പിന്നീടു പലതവണ ശിഷ്യന്മാർക്കു പ്രത്യക്ഷനാകുകയും അവരോടൊപ്പം സഹവസിക്കുകയും ചെയ്ത് ഈശോ തന്റെ ഉത്ഥാനമാകുന്ന അസാധാരണ സംഭവത്തെതന്നെ അനുഗമിക്കുന്നവർക്കു വിശ്വാസയോഗ്യമായ സത്യമായി ബോധ്യപ്പെടുത്തി. ആ വിശ്വാസം തലമുറകൾ കടന്നു നമ്മുടെയും വിശ്വാസമായിരിക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനമാണു മനുഷ്യജീവിതത്തിനു തന്നെ ആത്യന്തികമായ അർത്ഥം നൽകുന്ന യാഥാർത്ഥ്യം. സഹനവും മരണവും നമ്മെ ഉത്ഥാനത്തിലെത്തിക്കുമെന്നുള്ള പ്രതീക്ഷ നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലൗകികമായ ഏതു പരാജയത്തെയും വിജയത്തിന്റെ നാന്ദിയായി കാണുവാൻ കഴിയും. നമ്മെ നിരാശപ്പെടുത്തുന്ന ഏതു സാഹചര്യത്തെയും പ്രതീക്ഷാപൂർവ്വം നോക്കിക്കാണുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം നമുക്കു ശക്തി നൽകുന്നുണ്ട്. ക്രിസ്തു ശിഷ്യരോടു പറഞ്ഞിരുന്നു: “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു” (മർക്കോ. 8: 31). ലൗകികമായ വിജയങ്ങൾക്കുവേണ്ടി പരക്കം പായുന്ന മനുഷ്യരെയാണ് ഇന്നു നാം കൂടുതലായി കാണുന്നത്. പണം വേണം, പദവി വേണം, അധികാരം വേണം. അങ്ങനെ ജനമദ്ധ്യേ അധികാരം ഉപയോഗിക്കുന്നവനായി മാറണമെന്നുള്ള ചിന്ത എല്ലാ രംഗങ്ങളിലും ദൃശ്യമാണ്. സാധാരണക്കാരിലും ഉയർന്ന നിലവാരം പുലർത്തുന്നവരിലും ഈ പ്രവണതയുണ്ട്. ജീവിതത്തെ ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള ഒരു അവസരമായി കാണുന്നവർ കുറഞ്ഞുവരുന്നു. അതുപോലെതന്നെ ദരിദ്രരെയും രോഗികളെയും അവശരെയും ആലംബഹീനരെയും അഭയാർത്ഥികളെയും സ്വീകരിച്ച് അവർക്കു വേണ്ട ശുശ്രൂഷകൾ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുവാൻ പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണു ശുശ്രൂഷകൾ ചെയ്യുന്ന നമ്മുടെ വൈദിക സഹോദരന്മാരെയും സമർപ്പിതരെയും അല്മായപ്രേഷിതരെയും നാം ആദരപൂർവ്വം നോക്കികാണേണ്ടത്. ഇതു ജീവന്റെ ശുശ്രൂഷയാണ്. ജീവൻ ദൈവത്തിൽ നിന്നു വരുന്നു; ദൈവത്തിലേക്കു തിരിച്ച് എത്തേണ്ടതുമാണ്. അതിനാൽ ജീവനെ പരിപോഷിപ്പിക്കുകുയും വളർത്തുകയുമാണു നമ്മുടെ ഉത്തരവാദിത്വം. ഈശോയുടെ മരണം ശിഷ്യന്മാരെയും തന്നെ അടുത്തനുഗമിച്ചവരെയും ഭഗ്നാശരാക്കി. പത്രോസും കൂട്ടരും മീൻപിടിക്കാൻ പോയി. രണ്ടു ശിഷ്യന്മാർ കാര്യങ്ങളെല്ലം പ്രതീക്ഷയ്ക്കു വിരുദ്ധമായി സംഭവിച്ചതിലുള്ള വൈഷമ്യത്തോടെ ജറുസലേമിൽ നിന്നു എമ്മാവൂസിലേയ്ക്കു പോയി. മറ്റുള്ളവർ യഹൂദരെക്കുറിച്ചുള്ള ഭയം നിമിത്തം കതകടച്ചു വീടുകൾക്കുള്ളിൽ കഴിയുകയായിരുന്നു. കർത്താവായ ഈശോ യഹൂദരാജ്യം പുനഃസ്ഥാപിച്ചു ദീർഘനാൾ വാഴുമെന്ന പ്രതീക്ഷയിലായിരുന്നു ശിഷ്യന്മാർ. കർത്താവിന്റെ കുരിശുമരണത്തിലൂടെ ആ പ്രതീക്ഷ തകർന്നതുപോലെ അവർക്കു തോന്നി. എന്നാൽ, ഉത്ഥിതനായ മിശിഹാ തന്റെ ശിഷ്യന്മാരെ വീണ്ടും പ്രത്യാശയിലേയ്ക്കു കൊണ്ടുവരുന്നു. എമ്മാവൂസിലേയ്ക്കു പോയവരുടെ മധ്യേ പ്രത്യക്ഷപ്പെട്ട് അവർക്കു തിരുലിഖിതങ്ങൾ വ്യാഖ്യാനിച്ചുകൊടുത്തു സംഭവിച്ചവയെല്ലാം ദൈവഹിത പ്രകാരമായിരുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുന്നു. അവരോടൊപ്പം അപ്പംമുറിച്ചു ഭക്ഷിച്ച് അവരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്നു. അവർ ഉത്ഥിതനായ ഇൗശോയെ കണ്ടതിൽ അത്ഭുതസ്തബ്ധരാകുന്നു. മീൻപിടിച്ചുകൊണ്ടിരുന്ന പത്രോസിന്റെ പക്കലേയ്ക്ക് ഉത്ഥിതനായ ഈശോ കടന്നുചെല്ലുകയാണ്. അത്ഭുതകരമായ മീൻപിടിത്തത്തിലൂടെ പത്രോസും സഹശിഷ്യന്മാരും ഈശോയെ തിരിച്ചറിയുന്നു. ‘നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു’ എന്നു പരസ്യ ജീവിതകാലത്തു താൻ ഏറ്റുപറഞ്ഞ അതേ മിശിഹായാണു മരണശേഷം ഉയിർത്തെഴുന്നേറ്റു തന്റെ പക്കലെത്തിയിരിക്കുന്നതെന്നു പത്രോസു ഗ്രഹിക്കുന്നു. പിന്നീടു തന്നെ മുന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനായ പത്രോസിനെക്കൊണ്ടു മൂന്നുപ്രാവശ്യം ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്നു പറയിച്ചു പത്രോസിന്റെ വിശ്വാസത്തെ ഈശോ സ്ഥിരീകരിക്കുന്നു. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണങ്ങളും ശിഷ്യന്മാരോടൊപ്പമുള്ള സഹവാസവും സംഭാഷണങ്ങളും അവരെ കർത്താവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ ഉറപ്പിച്ചു. പിന്നിടു പരിശുദ്ധാത്മാവിന്റെ ആഗമനംകൂടി സംഭവിച്ചപ്പോൾ ആ ആത്മാവിന്റെ ശക്തിയിൽ ഈശോയുടെ ഉത്ഥാനത്തെ പ്രഘോഷിക്കുവാൻ അവർ കഴിവുള്ളവരായി. ക്രിസ്തുവിന്റെ ഉത്ഥാനം ആശയറ്റവർക്കു പ്രത്യാശ നൽകുന്ന മഹാരഹസ്യമാണ്. കോവിഡ് 19ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മൾ. ഉത്ഥിതനായ ഈശോ സ്വർഗ്ഗാരോഹണത്തിനുമുമ്പു ശിഷ്യന്മാരോടു പറഞ്ഞതുപോലെ ഇന്നു നമ്മോടും പറയുന്നുണ്ട്: ‘ഭയപ്പെടേണ്ട, ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെയുണ്ട്’. ഉത്ഥിതനായ മിശിഹായുടെ സാനിധ്യവും വചനങ്ങളും പ്രവൃത്തികളും നമുക്കിന്നു സഭയുടെതായ ശുശ്രൂഷകളിൻ നിന്നു ലഭിക്കുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും നമുക്കു പ്രത്യാശ പകരണം. രോഗങ്ങളോ പീഡനങ്ങളോ നമുക്കുണ്ടായാലും നാം നിരാശരാകരുത്. ഈ ദിവസങ്ങളിലും ക്രിസ്തീയ വിശ്വാസികളും ശുശ്രൂഷകരും ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. ഝാൻസിയിൽ, നിരപരാധികളായ സന്യാസിനികൾ ട്രെയിൻ യാത്രയ്ക്കിടയിൽ ഭീഷണിക്കു വിധേയരായി. ഇന്തോനേഷ്യയിൽ മതതീവ്രവാദികൾ കൈ്രസ്തവരുടെമേൽ ഭീകരാക്രമണം നടത്തി. ആ ആക്രമണത്തിൽ ഇരുപതുപേർക്കു പരിക്കേറ്റു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ മതതീവ്രവാദികൾ കൈ്രസ്തവർക്കുമേൽ നടത്തുന്ന ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. നിരന്തരമായ മതപീഡനങ്ങൾക്കു വിധേയരായ ഇറാക്കിലെ കൈ്രസ്തവർ ലോകമെമ്പാടും ചിതറിക്കപ്പെട്ടിരിക്കുകയാണ്. കദനത്തിന്റെ കഥകളുമായി കഴിയുന്ന അവിടത്തെ കൈ്രസ്തവരെ ആശ്വസിപ്പിക്കുന്നതിനാണു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഈയിടെ ഇറാക്കു സന്ദർശിച്ചത്. അവിടെവച്ചു പരിശുദ്ധ പിതാവു നടത്തിയ Nobody shall kill or destroy others in the name of God എന്ന ധീരമായ പ്രഖ്യാപനം നാമൊക്കെ ശ്രവിച്ചതാണല്ലോ. നാം നിരാശരോ ഭഗ്നാശരോ ആകേണ്ടതില്ല. ശിഷ്യൻ ഗുരുവിനെക്കാൾ മേലല്ലല്ലോ. കർത്താവിൽ ആശ്രയിച്ചു നാം പ്രത്യാശയോടെ മുന്നേറണം. പരസ്പരം ശക്തിപ്പെടുത്തണം. ദൈവാത്മാവിന്റെ ശക്തിക്കായി പ്രാർത്ഥിക്കണം. പ്രാർത്ഥനയ്ക്കായും ക്രൈസ്തവശുശ്രൂഷകൾക്കായും ഒന്നിച്ചുകൂടുമ്പോൾ നമ്മുടെ കൂട്ടായ്മ നമുക്കു ബലവും കോട്ടയുമായിരിക്കട്ടെ. നമുക്കുവേണ്ടി ജീവിക്കുകയും സഹനങ്ങൾ ഏറ്റെടുക്കുകയും മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത മിശിഹാ നമ്മുടെ ജീവതങ്ങൾക്കു ശക്തി പകരട്ടെ. മറ്റുള്ളവരുടെ ജീവിതങ്ങൾക്കു ശക്തി പകരാൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ. നിങ്ങൾക്ക് ഏവർക്കും ഉയിർപ്പുതിരുനാളിന്റെ മംഗളങ്ങൾ!
Image: /content_image/India/India-2021-04-04-09:19:25.jpg
Keywords: ആലഞ്ചേ
Content: 15938
Category: 1
Sub Category:
Heading: യേശുവിന്റെ പുനരുത്ഥാനം നമുക്ക് നല്‍കുന്നത് പ്രതീക്ഷ: ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് പ്രസിഡന്‍റും പ്രധാനമന്ത്രിയും
Content: ന്യൂഡല്‍ഹി: പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈസ്റ്റർ ദിന ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്. ലോകമെമ്പാടും ആഘോഷിക്കുന്ന യേശുക്രിസ്തുവിന്റെ പുനരുത്ഥാനം നമുക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നുവെന്നും മാനവികതയുടെ സ്വതസിദ്ധമായ നന്മയിലുള്ള നമ്മുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നും ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നുവെന്നും പ്രസിഡന്റ് ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Easter greetings to all! The resurrection of Jesus Christ, celebrated across the world, gives us hope and happiness; reaffirms our faith in innate goodness of humanity. May the teachings of Jesus Christ strengthen the bonds of love, affection and harmony in our society!</p>&mdash; President of India (@rashtrapatibhvn) <a href="https://twitter.com/rashtrapatibhvn/status/1378529366632669190?ref_src=twsrc%5Etfw">April 4, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഈസ്റ്റര്‍ ആശംസകൾ! ഈ ദിവസം, യേശുക്രിസ്തുവിന്റെ പുണ്യ പ്രബോധനങ്ങള്‍ നാം ഓർക്കുന്നു. സാമൂഹിക ശാക്തീകരണത്തിന് അദ്ദേഹം നൽകിയ പ്രാധാന്യം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകി"- പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Greetings on Easter! <br><br>On this day, we remember the pious teachings of Jesus Christ. His emphasis on social empowerment inspires millions across the world.</p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1378531914332598275?ref_src=twsrc%5Etfw">April 4, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
Image: /content_image/News/News-2021-04-04-12:00:40.jpg
Keywords: ഈസ്റ്റര്‍
Content: 15939
Category: 1
Sub Category:
Heading: പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' ഉടൻ: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയില്‍ ലോകം ഇന്നു ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ഈസ്റ്റര്‍ ദിനമായ ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷം നല്‍കുന്ന അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കും. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:25 മുതല്‍ ലഭ്യമാക്കുന്നതാണ്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.
Image: /content_image/News/News-2021-04-04-14:03:49.jpg
Keywords: അറിയേണ്ട
Content: 15940
Category: 1
Sub Category:
Heading: പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' ഉടൻ: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയില്‍ ലോകം ഇന്നു ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ഈസ്റ്റര്‍ ദിനമായ ഇന്ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷം നല്‍കുന്ന അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കും. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 3.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക. വത്തിക്കാനില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:25 മുതല്‍ ലഭ്യമാക്കുന്നതാണ്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം 'അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം'. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.
Image: /content_image/News/News-2021-04-04-14:30:24.jpg
Keywords: അറിയേണ്ട
Content: 15941
Category: 15
Sub Category:
Heading: ഉയിര്‍പ്പുകാല ത്രിസന്ധ്യ ജപം
Content: (ഉയിർപ്പ് ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്) സ്വർലോക രാജ്ഞി, ആനന്ദിച്ചാലും : ഹല്ലേലൂയാ. എന്തെന്നാൽ ഭാഗ്യവതി യായ അങ്ങയുടെ തിരുവുദരത്തിൽ അവതരിച്ച ആൾ: ഹല്ലേലുയ അരുളിച്ചെയ്തതുപോലെ ഉയിർത്തെഴുന്നേറ്റു: ഹല്ലേലൂയ്യ ഞങ്ങൾക്കുവേണ്ടി സർവ്വേശ്വരനോട് പ്രാർത്ഥിക്കണമേ: ഹല്ലേലൂയ്യ. കന്യകാമറിയമേ ആമോദിച്ചാന്ദിച്ചാലും: ഹല്ലേലൂയാ എന്തെന്നാൽ കർത്താവ് സത്യമായി ഉയിർത്തെഴുന്നേറ്റു: ഹല്ലേലൂയ്യ #{green->none->b->പ്രാർത്ഥിക്കാം ‍}# സർവ്വേശ്വരാ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോ മിശിഹായുടെ ഉത്ഥാനത്താൽ ലോകത്തെ ആനന്ദിപ്പിക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങൾ നിത്യാനന്ദം പ്രാപിക്കുവാൻ അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ. 3. ത്രിത്വ
Image: /content_image/ChristianPrayer/ChristianPrayer-2021-04-04-18:01:59.jpg
Keywords: ഉയിര്‍
Content: 15942
Category: 1
Sub Category:
Heading: കാമറൂണിലെ പ്രഥമ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യാന്‍ വിയ്ഗാന്‍ തുമി ദിവംഗതനായി
Content: യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നുള്ള ആദ്യ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യാന്‍ വിയ്ഗാന്‍ തുമി (90) ദിവംഗതനായി. ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയായിരിന്നു അന്ത്യം. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പദവി നല്കിയത്. കാമറൂണിലെ യാഗുവ, ഗാരുവ രൂപതകളിലെ ബിഷപ്പും ദുവാല അതിരൂപതയിലെ ആര്‍ച്ച്ബിഷപ്പുമായി സേവനം അനുഷ്ഠിച്ചിരുന്നു. 2009ല്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചു. സമാധാനത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരിന്നു അദ്ദേഹം. കര്‍ദ്ദിനാള്‍ തുമിയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ധീരതയോടെ നിലയുറപ്പിച്ച വ്യക്തിയായിരുന്നു കര്‍ദ്ദിനാളെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.
Image: /content_image/India/India-2021-04-05-05:21:10.jpg
Keywords: കാമറൂ
Content: 15943
Category: 18
Sub Category:
Heading: ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓരോ പൗരനും ഉത്തരവാദിത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ആരുടെയും സമ്മര്‍ദ തന്ത്രങ്ങള്‍ക്കും സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കും ദുഃസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ ഉത്തമ ബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനഃസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും മാര്‍ പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു. ഉദാസീനതകൂടാതെയും അവസാനസമയത്തേക്ക് മാറ്റിവയ്ക്കാതെയും നേരത്തെതന്നെ വോട്ടവകാശം വിനിയോഗിക്കണം. നീതിയും ധര്‍മവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികളാകേണ്ടവരാണു ഭരണാധികാരികള്‍. അഴിമതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കുന്നവരും സ്വന്തം താത്പര്യംമാത്രം ലക്ഷ്യം വയ്ക്കുന്നവരും മതസൗഹാര്‍ദത്തിനു കോട്ടംവരുത്തുന്നവരും നേതൃത്വത്തിലേക്കു കടന്നുവരാന്‍ പാടില്ലെന്നും മാര്‍ പെരുന്തോട്ടം സര്‍ക്കുലറില്‍ വ്യക്തമാക്കി.
Image: /content_image/India/India-2021-04-05-05:35:43.jpg
Keywords: ന്യൂനപക്ഷ
Content: 15944
Category: 1
Sub Category:
Heading: വിഭാഗീയത സഭയെ മുറിവേൽപ്പിച്ചു: പേപ്പൽ ധ്യാനഗുരു കർദ്ദിനാൾ കന്താൽമെസാ
Content: വിഭാഗീയത സഭയെ മുറിവേൽപ്പിച്ചുവെന്ന് പേപ്പൽ ധ്യാനഗുരു കർദ്ദിനാൾ റാനിയാറോ കന്താൽമെസാ. ദുഃഖവെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ആരാധന മധ്യേ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കരുടെ ഇടയിലെ തർക്കങ്ങൾ ക്രിസ്തുവിന്റെ തിരുകച്ച പല കഷ്ണങ്ങളായി മുറിയാൻ കാരണമായി. മാനുഷിക വശമാണ് താൻ പറഞ്ഞതൊന്നും, പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്ന ക്രിസ്തുവിൻറെ യഥാർത്ഥ തിരുക്കച്ച ആർക്കും മുറിച്ചുകളയാൻ സാധിക്കില്ലെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. ദൈവത്തിന്റെ കണ്ണിൽ സഭ ഏകവും, പരിശുദ്ധവും, അപ്പസ്തോലികവും, സാർവത്രികവുമാണ്. ലോകാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കും. എന്നാൽ ഇതിന്റെ പേരിൽ നമുക്ക് ഒരു ഒഴിവുകഴിവ് പറയാൻ സാധിക്കില്ല എന്ന് മാത്രമല്ല, കൂടുതൽ ശക്തമായി മുറിവുകൾ ഭേദമാകാൻ നാം പരിശ്രമിക്കുകയും വേണമെന്നും കർദ്ദിനാൾ പറഞ്ഞു. മാർപാപ്പ അർപ്പിക്കുന്ന ദുഃഖവെള്ളിയാഴ്ച തിരുകർമ്മത്തിൽ മാത്രമാണ് മറ്റൊരാൾക്ക് വചനസന്ദേശം നൽകാൻ അവസരം ഉള്ളത്. അടുത്തിടെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട റാനിയാറോ കന്താൽമെസായാണ് ഈ ദൗത്യം നിർവഹിക്കാറുള്ളത്. കൊറോണാ വൈറസ് വ്യാപന ഭീതിയെ തുടർന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങൾ മൂലം ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങളിൽ ഏകദേശം ഇരുന്നൂറോളം ആളുകൾ മാത്രമാണ് പങ്കെടുത്തത്. ഇതിൽ കർദ്ദിനാളുമാരും, വത്തിക്കാൻ ഉദ്യോഗസ്ഥരും, പാപ്പയുടെ സുരക്ഷാ ചുമതല ഉള്ളവരും ഉണ്ടായിരുന്നു. ഫ്രാൻസിസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തിന് സമീപം കുമ്പിട്ട് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് ക്രിസ്തുവിനെ ക്രൂശു മരണത്തിനു മുമ്പ് ബന്ധനസ്ഥനാക്കിയത് മുതൽ, സംസ്കാരം വരെയുള്ള പീഡാനുഭവ ചരിത്രം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വായിച്ചു. ക്രിസ്തുവിന്റെ ക്രൂശിതരൂപം ചുംബിക്കുന്ന പരമ്പരാഗത ആചാരം ഇത്തവണ ഒഴിവാക്കിയിരുന്നു.
Image: /content_image/News/News-2021-04-05-13:04:59.jpg
Keywords: മുറിവ
Content: 15945
Category: 1
Sub Category:
Heading: ഈസ്റ്ററിന് ദേവാലയ ശുശ്രൂഷ മുടങ്ങിയ രാജ്യങ്ങളുണ്ട്: ഊർബി എത് ഔർബിയില്‍ മതസ്വാതന്ത്ര്യത്തിന് ആഹ്വാനവുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഉയിർപ്പ് ആഘോഷത്തിനുപോലും സ്വാതന്ത്ര്യമില്ലാതെ ദേവാലയ ശുശ്രൂഷകൾ മുടങ്ങിയ നിരവധി രാജ്യങ്ങളുണ്ടെന്നും ആരാധനയ്ക്കും മതസ്വാന്ത്ര്യത്തിനുമുള്ള വിലക്കുകൾ മാറ്റി ന്യായമായി പ്രാർത്ഥിക്കുവാനും ദൈവത്തെ സ്തുതിക്കുവാനുമുള്ള സ്വാതന്ത്ര്യം ജനതകൾക്കു നല്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥന. ഇന്നലെ ഞായറാഴ്ച നല്‍കിയ റോമ നഗരത്തിനും ലോകത്തിനുമായുള്ള ഊർബി എത് ഔർബി സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വിവിധ തരത്തിലുള്ള ജീവിതക്ലേശങ്ങൾ അനുഭവിക്കുന്ന ഇക്കാലഘട്ടത്തിൽ, ക്രിസ്തുവിന്‍റെ മുറിവുകളാൽ സൗഖ്യപ്പെട്ടവരാണ് ക്രൈസ്തവ മക്കൾ എന്ന പത്രോസ് ശ്ലീഹായുടെ ആദ്യലേഖനത്തിലെ വചനം ഉദ്ധരിച്ച (1 പത്രോസ് 2, 24) പാപ്പ ഉത്ഥിതന്‍റെ ആത്മീയ കരുത്തിനാൽ ജീവിതവ്യഥകളെ രൂപാന്തരപ്പെടുത്തിയവരാണ് ക്രൈസ്തവ മക്കളെന്നും പറഞ്ഞു. കുരിശിനെ ആശ്ലേഷിച്ച ക്രിസ്തുവിന്റെ ആത്മീയശക്തിയാൽ മാനുഷിക യാതനകൾക്ക് അർത്ഥം കണ്ടെത്തുന്ന സൗഖ്യദാനത്തിന്‍റെ ചൈതന്യം ലോകത്ത് എവിടെയും പ്രബലപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. തന്റെ സന്ദേശത്തില്‍ വിവിധങ്ങളായ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന രാജ്യങ്ങളെ പാപ്പ പ്രത്യേകം അനുസ്മരിച്ചു. ലോകത്തുള്ള സകല യുവജനങ്ങൾക്കും, പ്രത്യേകിച്ച് ജനാധിപത്യ സംവിധാനങ്ങൾ മ്യാന്മാറിൽ പുനർസ്ഥാപിക്കുവാൻവേണ്ടി പോരാടുന്ന യുവജനങ്ങളുടെ ചാരത്ത് താനുണ്ടെന്നും വെറുപ്പിനെ സ്നേഹംകൊണ്ടേ കീഴടക്കാനാകൂവെന്നും, അതിനാൽ എവിടെയും നീതിക്കായുള്ള പോരാട്ടത്തിന്‍റെ ശബ്ദവും സമാധാന പൂർണ്ണവുമായിരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. യുദ്ധത്തിൽനിന്നും കൊടും പട്ടിണിയിൽനിന്നും ഒളിച്ചോടുന്ന അഭയാർത്ഥികൾക്ക് ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദിവ്യപ്രഭ നവജീവന്‍റെ പ്രത്യാശപകരട്ടെയെന്നു പാപ്പ ആശംസിച്ചു. കാൽവരിയിലേക്കുള്ള തന്റെ യാത്രയിൽ ശാരീരികവും മാനസികവുമായ വേദനയാൽ മുഖം വികൃതമായും കുരിശിന്‍റെ ഭാരത്താൽ പ്രഭ മങ്ങിയിരുന്നത് വേദനിക്കുന്ന അഭയാർത്ഥികളിൽ കാണുവാൻ സാധിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. സിറിയയിലെ സംഘർഷാവസ്ഥയിൽനിന്നും ഒളിച്ചോടുന്ന ആയിരങ്ങൾ മനുഷ്യത്വത്തിന് ഇണങ്ങാത്ത അവസ്ഥയില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥയിലാക്കിയ യുദ്ധവും കലാപവും കീറിമുറിച്ച സിറിയയിലെ സായുധപോരാട്ടങ്ങൾക്ക് ക്രിസ്തു അറുതിവരുത്തട്ടെയന്നു പാപ്പ പ്രാർത്ഥിച്ചു. അനിശ്ചിതത്വത്തിന്‍റേയും ജീവിത ക്ലേശങ്ങളുടേയും ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ലബനോനെയും വിശുദ്ധനാട്ടിലെ, അക്രമവും സായുധപോരാട്ടങ്ങളും ദുരിതങ്ങളില്‍ കരകയറുന്ന ഇറാഖിലെ ജനങ്ങളും മനുഷ്യാവകാശവും ജീവനോടുള്ള ആദരവും സാഹോദര്യവും സംവാദവും ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സംജാതമാകാനും നഗോർണോ-കാരാബാക് ആഭ്യന്തര സംഘർഷ വിഷയങ്ങളും പാപ്പ തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
Image: /content_image/News/News-2021-04-05-14:08:14.jpg
Keywords: പാപ്പ