Contents
Displaying 15591-15600 of 25125 results.
Content:
15956
Category: 10
Sub Category:
Heading: യൂറോപ്പിലെ വിശ്വാസ ക്ഷയത്തില്‍ വേദനയുണ്ട്, ആദ്യ നൂറ്റാണ്ടിലെ സുവിശേഷചൈതന്യം വീണ്ടും ഉണ്ടാകണം: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ വിശ്വാസ ബലക്ഷയത്തില്‍ വേദനയുണ്ടെന്നും ആദ്യ നൂറ്റാണ്ടിലെ സുവിശേഷചൈതന്യം വീണ്ടും ഉണ്ടാകണമെന്ന്‍ ആഗ്രഹിക്കുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. യൂറോപ്പിലെ ദയാവധം, അലസിപ്പിക്കൽ നിയമങ്ങൾ എന്നിവ വിശ്വാസ നഷ്ടത്തോടൊപ്പം യുക്തിസഹമായ ധാര്‍മ്മിക നഷ്ടവും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം സ്പാനിഷ് നെറ്റ്‌വർക്ക് കോപ്പിന് ഈ ആഴ്ച നല്‍കിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്പിലും സംസ്കാരത്തിലും നമ്മുടെ രാജ്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടതിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളിലും മനുഷ്യന്റെ വ്യക്തിത്വം നഷ്ടപ്പെട്ടതിലും ഖേദിക്കുന്നുവെന്നും വിശ്വാസം നഷ്ടപ്പെടുന്നതിനുമുമ്പ്, അത് യുക്തിയുടെ നഷ്ടമാണെന്ന് പറയുകയാണെന്നും കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. “ക്രിസ്തീയ ജീവിതത്തെക്കുറിച്ച് ഏകീകൃതവും ബോധ്യപ്പെട്ടതുമായ ഒരു സാക്ഷ്യം നൽകുക” എന്നതാണ് സാമൂഹ്യമാറ്റങ്ങളോടുള്ള സഭയുടെ പ്രതികരണം. നാം ഇന്നു അനുഭവിക്കുന്ന സാഹചര്യത്തെ സഭയുടെ ആദ്യ നൂറ്റാണ്ടുകളുമായി താരതമ്യപ്പെടുത്താമെന്ന് എനിക്ക് തോന്നുന്നു. ക്രിസ്തീയ മൂല്യങ്ങളില്ലാത്ത ഒരു സമൂഹത്തിൽ അപ്പോസ്തലന്മാരും ആദ്യത്തെ ശിഷ്യന്മാരും എത്തിയ ആ സാഹചര്യം. ആദ്യകാലങ്ങളില്‍ അപ്പസ്തോലന്‍മാര്‍ അവരുടെ സാക്ഷ്യത്തിലൂടെ സമൂഹത്തിന്റെ മാനസികാവസ്ഥയിൽ മാറ്റം വരുത്താനും സുവിശേഷ മൂല്യങ്ങൾ അവതരിപ്പിക്കാനും കഴിഞ്ഞു. ഇന്നും നമ്മൾ ചെയ്യേണ്ടത് ഇങ്ങനെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു- കര്‍ദ്ദിനാള്‍ പറഞ്ഞു. സ്പാനിഷ് ഭാഷയില്‍ 24 മിനിറ്റ് നീണ്ട അഭിമുഖത്തില്‍ ഫ്രാൻസിസ് മാർപാപ്പയ്ക്കു “പ്രോട്ടോക്കോൾ ഇല്ലാത്ത ലാളിത്യമുള്ള മനുഷ്യൻ” എന്നാണ് കർദ്ദിനാള്‍ വിശേഷണം നല്‍കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-07-15:09:00.jpg
Keywords: വത്തിക്കാ, യൂറോപ്പ

15957
Category: 13
Sub Category:
Heading: ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശം: ചിതറിക്കപ്പെട്ട വിശ്വാസികളെ കണ്ടെത്താനാകാത്തതിന്റെ ദുഃഖത്തില്‍ വൈദികന്‍
Content: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തിനിടെ ചിതറിക്കപ്പെട്ട വിശ്വാസികളെ കണ്ടെത്താനാകാത്തതിന്റെ ദുഃഖത്തില്‍ വൈദികന്‍. മാർച്ച് 24നാണു പൽമ നഗരത്തെ ഒരു സംഘം ആയുധധാരികള്‍ ആക്രമിച്ചത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പാണ് തങ്ങളെന്ന് ഇവർ പരസ്യമായി പ്രഖ്യാപിക്കുകയായിരിന്നു. 11 ദിവസത്തെ ആക്രമണത്തിന് ശേഷം, ഏപ്രിൽ 4, ഈസ്റ്റർ ഞായറാഴ്ച, രാജ്യത്തിന്റെ സായുധ സേന വിജയകരമായി ഇസ്ലാമിക തീവ്രവാദികളുടെ നേരെ ആക്രമണം നടത്തി നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുവെങ്കിലും ചിതറിക്കപ്പെട്ട ക്രൈസ്തവ സമൂഹത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിന്റെ ദുഃഖത്തിലാണ് പ്രാദേശിക വൈദികനായ ഫാ. അന്റോണിയോ ചാംബോകോ. ആക്രമണം ഉണ്ടായ വാര്‍ത്ത തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും വിശ്വാസികളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും മനുഷ്യജീവന്റെ മഹത്വത്തെ ക്രൂരമായി ഇല്ലാതാക്കുന്ന പ്രവണത അതിവേഗം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇതിനായി ലോകമനസാക്ഷി ഉണരണമെന്നും ഫാ. അന്റോണിയോ പറഞ്ഞു. പൽമ നഗരത്തില്‍ അന്‍പതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ശിരഛേദം ചെയ്യപ്പെട്ട ആളുകളുടെ വിരൂപമാക്കിയ മൃതദേഹങ്ങളും കണ്ടെത്തിയതായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന ഇതിനിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് മൊസാംബിക്ക്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-07-17:56:10.jpg
Keywords: ആഫ്രി

15958
Category: 1
Sub Category:
Heading: ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരം: മെക്സിക്കോയിലെ കുരിശിന്റെ വഴി ചര്‍ച്ചയാകുന്നു
Content: മെക്സിക്കോ സിറ്റി: ദുഃഖവെള്ളിയാഴ്ച ഫെമിനിസ്റ്റുകൾ ക്രിസ്തുവിനെ ചാട്ടവാറിന് അടിക്കുന്ന ദൃശ്യാവിഷ്കാരവുമായി ദക്ഷിണ മെക്സിക്കോയിൽ സംഘടിപ്പിക്കപ്പെട്ട 'ആധുനിക' കുരിശിന്റെ വഴി പ്രാദേശിക മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ലൈഫ് ഓൺലൈൻ ഓഫീഷ്യൽ സംഘടനയാണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്. തപാസ്കാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് ഇടവക ദേവാലയവുമായി ബന്ധമുള്ള സംഘടനയാണ് ലൈഫ് ഓൺലൈൻ ഓഫീഷ്യൽ. "വിശ്വാസത്തിൽ വളരാനും, സ്വയം മെച്ചപ്പെടാനും സഹായകരമാകുന്ന വിഷയങ്ങളെപ്പറ്റി പങ്കുവയ്ക്കാൻ താല്പര്യമുള്ള യുവ കത്തോലിക്കാ വിശ്വാസികൾ" എന്നാണ് സംഘടനയിലെ അംഗങ്ങൾ തങ്ങളെ തന്നെ വിശേഷിപ്പിക്കുന്നത്. സെന്റ് ജോസഫ് ഇടവക ദേവാലയത്തിലെ വൈദികനായ ഫാ. തോമസ് റേയ്മുണ്ടോ റോഡിഗ്രസ് എന്ന വൈദികനാണ് കുരിശിന്റെ വഴി അവതരണത്തിനു ചുക്കാൻ പിടിച്ചത്. 2021 വർഷങ്ങൾക്കു മുമ്പ് നമ്മുടെ കർത്താവ് ജറുസലേം വീഥികളിൽ തനിക്കുവേണ്ടി കരയുന്ന സ്ത്രീകളെ കണ്ടുവെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായ സ്ത്രീകളെയാണ് കർത്താവിന് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. ഫെമിനിസ്റ്റുകൾ ദേവാലയങ്ങൾ ലക്ഷ്യമാക്കി തുടർച്ചയായി ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ഒരു ഭാഗം ഉൾക്കൊള്ളിച്ചതെന്ന്‍ സംഘാടകര്‍ പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി വിശുദ്ധ കുർബാനയെയും, കന്യകാമറിയത്തെയും ഉൾപ്പെടെ അപമാനിക്കുകയും, മുൻപിൽ ഉള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുന്നവർ എന്നാണ് ഫെമിനിസ്റ്റുകളെ വിവരണത്തിൽ വിശേഷിപ്പിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭഛിദ്രം അടക്കമുള്ള തിന്‍മകളെ അനുകൂലിക്കുവാന്‍ വിവസ്ത്രരായി തിരുസഭയ്ക്കു നേരെ അശ്ലീല മുദ്രാവാക്യങ്ങള്‍ മുഴക്കിയും പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപങ്ങള്‍ വികൃതമാക്കിയുമാണ് മിക്കപ്പോഴും ഫെമിനിസ്റ്റുകള്‍ തെരുവുവീഥികളില്‍ പ്രതിഷേധം സംഘടിപ്പിക്കാറുള്ളത്. അതേസമയം കുരിശിന്റെ വഴി ചിത്രീകരണത്തിന്റെ പേരിൽ പ്രാദേശിക മാധ്യമങ്ങൾ രൂപതയെയും, മേജർ സെമിനാരിയെയും കുറ്റപ്പെടുത്തിയെങ്കിലും ബിഷപ്പ് ജെറാർഡോ ഡി ജീസസ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. രൂപതയ്ക്കോ, സെമിനാരിക്കോ ഇതിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-07-20:36:20.jpg
Keywords: മെക്സി

15959
Category: 22
Sub Category:
Heading: ജോസഫ്:- ദൈവമാതാവിന്റെ വിശ്വസ്തനായ ജീവിതപങ്കാളി
Content: യൗസേപ്പിതാവിന്റെ ലുത്തിനിയായിലെ ദൈവമാതാവിന്റെ ജീവിത പങ്കാളിയേ (Dei Genetricis sponse) എന്ന സംബോധന വിശുദ്ധ യൗസേപ്പിതാവു പരിശുദ്ധ കന്യകാമറിയത്തിന്റെ മണവാളൻ എന്നു വിളിക്കാൻ അധികാരമുള്ള വ്യക്തിയാണ് എന്ന സത്യത്തിലേക്കാണ് വിരൽ ചൂണ്ടുക. ദൈവം നസറത്തിലെ ഈ രണ്ടു വ്യക്തികളെ യഥാർത്ഥ ദാമ്പത്യത്തിൽ ഒന്നിപ്പിച്ചു. ശാരീരിക ബന്ധത്തിലൂടെയല്ല മറിച്ച് കന്യകാ ജീവിതത്തിലൂടെ ദൈവപുത്രനായ ഉണ്ണീശോയെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചതിലൂടെ. മറിയത്തിന്റെയും യൗസേപ്പിന്റെയും പൊതുവായ രക്ഷാകർതൃത്തിനു ഈശോയെ ഭരമേല്പിക്കുക എന്നത് ദൈവ പിതാവിന്റെ വലിയ പദ്ധതിയായിരുന്നു. ഉണ്ണീശോയെ ഒരു പിതാവിനെപ്പോലെ സ്നേഹിക്കാനും പരിപാലിക്കാനും ദൈവമാതാവിനെ യഥാർത്ഥ ദാമ്പത്യ സ്നേഹത്തിലൂടെ ശുശ്രൂഷിക്കുവാനും യൗസേപ്പിതാവിനു സാധിച്ചു. "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; അവന്‍ ശിശുവിന് യേശു എന്നു പേരിട്ടു." (മത്തായി 1 : 24- 25). ഈ വാക്കുകൾ തിരുകുടുംബത്തിലെ പവിത്രമായ ദാമ്പത്യ ജീവിതത്തിന്റെ ശ്രേഷ്ഠമായ വശമാണ്. ഈ ആത്മീയ ബന്ധത്തിന്റെ ആഴവും തീവ്രതയും ആത്യന്തികമായി ജീവൻ നൽകുന്ന പരിശുദ്ധാത്മാവിന്റെ നിറവിൽ നിന്നു വരുന്നതാണ്. പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങളോട് അനുസരണ ഉണ്ടായിരുന്നതിനാൽ യൗസേപ്പിതാവിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം ആത്മാവു തന്നെയായിരുന്നു. ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന വിശ്വസ്തരായ ഭർത്താക്കന്മാരാണ് ദാമ്പത്യ ജീവിതത്തെ ശ്രേഷ്ഠമാക്കുന്നതെന്ന് യൗസേപ്പിതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Image: /content_image/SeasonalReflections/SeasonalReflections-2021-04-07-22:06:00.jpg
Keywords: ജോസഫ്, യൗസേ

15960
Category: 18
Sub Category:
Heading: മലയാറ്റൂര്‍ കുരിശുമുടിയില്‍ പുതുഞായര്‍ തിരുനാളിന് കൊടിയേറി
Content: മലയാറ്റൂര്‍: അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാര്‍ത്തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളിന് കൊടിയേറി. സെന്റ് തോമസ് പള്ളിയില്‍ രാവിലെ ആറിന് ആഘോഷമായ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. വര്‍ഗീസ് മണവാളന്‍ കൊടിയേറ്റും. വൈകുന്നേരം അഞ്ചിനും കുര്‍ബാന ഉണ്ടാകും. കുരിശുമുടിയില്‍ രാവിലെ 6.30, 7.30, 9.30 കുര്‍ബാന, വൈകുന്നേരം 5.30 ന് ആഘോഷമായ കുര്‍ബാന, തുടര്‍ന്ന് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പാറേക്കാട്ടില്‍ കൊടിയേറ്റും. കോവിഡ് മാനദമണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണയും തീര്‍ത്ഥാടനം നടക്കുന്നത്. അടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ കപ്പേളയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ സെന്ററില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് മാത്രമെ തീര്‍ത്ഥാടനം ആരംഭിക്കാവൂ. തിരുനാളിനു തുടക്കമാകുന്നതോടെ വിശ്വാസികളുടെ തിരക്ക് ക്രമാതീതമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Image: /content_image/India/India-2021-04-08-07:52:28.jpg
Keywords: മലയാ

15961
Category: 14
Sub Category:
Heading: ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മലയാളി കത്തോലിക്ക വൈദികന്
Content: ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് കത്തോലിക്ക വൈദികനും മലയാളിയുമായ ഫാ. ജോമോൻ തൊമ്മനയ്ക്ക്. ഏപ്രിൽ ഏഴാം തീയതി നടന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി നിതിൻ പട്ടേൽ ആണ് അവാർഡ് സമ്മാനിച്ചത്. ക്രൈസ്റ്റ് എഡുക്കേഷണൽ ഫൗണ്ടേഷൻ സ്ഥാപക അധ്യക്ഷനും, രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയുടെ അധ്യക്ഷനുമായി ദീർഘകാലം സേവനം ചെയ്ത ഫാ. ജോമോൻ ഇപ്പോൾ രാജ്കോട്ടിലെ ക്രൈസ്റ്റ് ക്യാമ്പസിന്റെ അധ്യക്ഷനാണ്. കോവിഡ്-19 പ്രതിരോധ സേവനത്തിനു വേണ്ടി പൂർണ സജ്ജമായ ഗുജറാത്തിലെ ആദ്യത്തെ ആശുപത്രിയാണ് ക്രൈസ്റ്റ് ആശുപത്രി. സാമ്പത്തിക, സാമൂഹിക മേഖലകളിലും, ദേശീയ വളർച്ചയ്ക്കും സംഭാവന നൽകുന്നവർക്കാണ് പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് സമ്മാനിക്കുന്നത്. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ ഫാ. ജോമോൻ തൊമ്മന 2005 ജനുവരി ഒന്നാം തീയതിയാണ് രാജ്കോട്ട് രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. രാജ്കോട്ട്, ജലന്തർ, വഡോദര തുടങ്ങിയ സ്ഥലങ്ങളിലാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്. സ്റ്റാഫോഡ്ഷെയർ സർവ്വകലാശാലയിൽ നിന്നും എംബിഎ ബിരുദവും ഫാ. ജോമോൻ കരസ്ഥമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2021-04-08-10:13:33.jpg
Keywords: അവാർ

15962
Category: 1
Sub Category:
Heading: അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ പാപ്പയുടെ ഏപ്രില്‍ മാസത്തെ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഏപ്രില്‍ മാസത്തെ നിയോഗം. ഇത് സംബന്ധിച്ച നിയോഗങ്ങള്‍ സമര്‍പ്പിച്ചുക്കൊണ്ടുള്ള ഫ്രാൻസിസ് നല്കുന്ന ഹ്രസ്വവീഡിയോ സന്ദേശം 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കി. ദാരിദ്ര്യത്തിനും അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും, ഭൂമിയും പാർപ്പിടവും ഇല്ലായ്മയ്ക്കും, സാമൂഹിക –തൊഴിൽ അവകാശങ്ങളുടെ നിരാസത്തിനും എതിരെ സജീവമായി പോരാടുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ മിക്കപ്പോഴും അടിസ്ഥാന മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി. അവിടെ ആളുകൾ ഒന്നാം തരക്കാരും, രണ്ടാം തരക്കാരും മൂന്നാം തരക്കാരുമായി തിരിക്കപ്പെടുന്നു. അതിനു പുറമെ വലിച്ചെറിയപ്പെടുന്നവരും. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും തുല്യമായിരിക്കണം. ചിലയിടങ്ങളിൽ മനുഷ്യാന്തസ്സു സംരക്ഷിക്കാൻ ഇറങ്ങിയാൽ വിചാരണപോലും കൂടാതെ തടവിലാക്കപ്പെടാം. അല്ലെങ്കിൽ അപവാദ പ്രചരണത്തിന് ഇരയാകാം. എല്ലാ മനുഷ്യർക്കും പൂർണ്ണമായി വളരുവാന്‍ അവകാശമുണ്ട്. ഈ അടിസ്ഥാന മനുഷ്യാവകാശത്തെ ഒരു രാജ്യത്തിനും നിഷേധിക്കുവാനാകില്ല. സർവ്വാധിപത്യ ഭരണകൂടങ്ങൾക്കു കീഴിലും, പ്രതിസന്ധിയിലും, ജനാധിപത്യ രാജ്യങ്ങളിൽപ്പോലും അടിസ്ഥാന അവകാശങ്ങൾക്കായി പോരാടുമ്പോൾ ജീവൻപോലും പണയപ്പെടുത്തുന്നവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പാപ്പ പറഞ്ഞു.
Image: /content_image/News/News-2021-04-08-15:29:53.jpg
Keywords: നിയോഗ

15963
Category: 1
Sub Category:
Heading: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അധിക്ഷേപം: പ്രതികളെ ജാമ്യത്തില്‍ വിട്ടു
Content: ലക്‌നോ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കും സന്യാസാര്‍ഥിനികള്‍ക്കും നേരെയുണ്ടായ അധിക്ഷേപ സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ അറസ്റ്റിലായ എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കായ അഞ്ചൽ അർചാരിയാ, പുർഗേഷ്, അജയ് ശങ്കർ തിവാരി എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ രക്ഷപ്പെടുത്തുവാന്‍ ആദ്യം മുതലേ സംഘടിത ശ്രമം നടക്കുന്നതായി ആരോപണമുണ്ടായിരിന്നു. കൂടുതൽ വാദത്തിനായി കേസ് ഏപ്രിൽ 22ലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 19നു ഡല്‍ഹിയില്‍ നിന്നു ഒഡീഷയിലേക്കു പോയ ഉത്കല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ടു സന്യാസാര്‍ഥിനികള്‍ക്കും എതിരേയാണ് മതംമാറ്റ ആരോപണവും ഭീഷണിയുമായി ഹിന്ദുത്വവാദികള്‍ സംഘടിച്ചത്. യാത്രാരേഖകളും ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചിട്ടും അതിക്രമിച്ചു കയറിയവരെ പിന്തുണച്ച റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി പോലീസ് സ്‌റ്റേഷനില്‍ രാത്രി തടഞ്ഞുവെയ്ക്കുകയായിരിന്നു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുക്കൊണ്ടുള്ള സംഘപരിവാര്‍ അനുയായികളുടെ ഗുണ്ടായിസത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഇതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ യുപി സർക്കാരിനോട് റിപ്പോർട്ട് തേടി. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന് ഝാൻസി പൊലീസ് സൂപ്രണ്ടിൻറെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയെ വലിയ പ്രതിരോധത്തിൽ ആക്കിയിരുന്നു. സംഭവത്തിൽ ക്രൈസ്തവ സഭകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ കുറ്റക്കാർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. എന്നാൽ ഇതെല്ലാം കാറ്റില്‍പറത്തിയാണ് പ്രതികള്‍ ജാമ്യം നേടിയിരിക്കുന്നത്.
Image: /content_image/News/News-2021-04-08-17:13:09.jpg
Keywords: ഉത്തര്‍

15964
Category: 1
Sub Category:
Heading: ദൈവകരുണയുടെ തിരുനാളില്‍ പാപ്പയുടെ ബലിയർപ്പണം വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തിൽ
Content: ദൈവകരുണയുടെ തിരുനാൾ ദിനമായ ഞായറാഴ്ച (ഏപ്രിൽ 11) ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരിക്കും പ്രാദേശിക സമയം രാവിലെ 10.30നു വിശുദ്ധ കുര്‍ബാന നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം. ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. 1995-ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതൽ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞിരുന്നു. ദേവാലയത്തോട് ചേർന്ന് തന്നെ ഒരു ആശുപത്രി കെട്ടിടവുമുണ്ട്. ശരീരത്തിന്റെയും, ആത്മാവിന്റെയും സൗഖ്യത്തിനായി ദീർഘനാളായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പ്രാർത്ഥിക്കാൻ സാധിക്കുന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ജോൺ പോൾ പാപ്പ അന്ന് ചൂണ്ടിക്കാട്ടി. വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന 'ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി' സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. കൊറോണ മഹാമാരിയ്ക്ക് മുന്‍പ് വരെ എല്ലാ ദിവസവും കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം വിശ്വാസികള്‍ ദേവാലയത്തില്‍ എത്തുമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-08-20:00:04.jpg
Keywords: ദൈവ കരുണ, ഫൗസ്റ്റീന

15965
Category: 18
Sub Category:
Heading: ആരക്കുഴ സെന്റ് മേരീസ് ഫൊറോന ഇനി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം
Content: മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി. കോതമംഗലം രൂപതയിലെ വൈദികര്‍, സന്യസ്തര്‍ ഉള്‍പ്പെടെ വന്‍ വിശ്വാസിസമൂഹം പ്രഖ്യാപനത്തിനു സാക്ഷികളായി. ആരക്കുഴയുടെ പൈതൃക പെരുമയില്‍ അഭിമാനമുണ്ടെന്നും സഭ കൂടുതല്‍ ഉത്തരവാദിത്വം ആരക്കുഴ ഇടവകയ്ക്കു നല്‍കിയിരിക്കുകയാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിഷപ്പ് എമെരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സിലര്‍ ഫാ. വിന്‍സന്റ് ചെറുവത്തൂര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. വികാരി ഫാ. ജോണ്‍ മുണ്ടയ്ക്കലിനെ ആര്‍ച്ച് പ്രീസ്റ്റായി ഉയര്‍ത്തിക്കൊണ്ടുള്ള കര്‍ദിനാളിന്റെ ഉത്തരവ് ഫാ. വിന്‍സന്റ് ചെറുവത്തൂര്‍ ചടങ്ങില്‍ വായിച്ചു. പൊതുസമ്മേളനം മാര്‍ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോണ്‍ മുണ്ടയ്ക്കല്‍, സിസ്റ്റര്‍ നവ്യമരിയ സിഎംസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2021-04-09-09:07:17.jpg
Keywords: ആര്‍ക്കി