Contents
Displaying 15621-15630 of 25125 results.
Content:
15986
Category: 1
Sub Category:
Heading: ദൈവകരുണയുടെ തിരുനാളില്‍ ബലിയര്‍പ്പിക്കുവാന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയത്തിലേക്ക്: പ്രവാചകശബ്ദത്തില്‍ തത്സമയം
Content: ദൈവകാരുണ്യഞായർ തിരുനാള്‍ ഞായറായി ഇന്നു ആചരിക്കുന്ന മാർപാപ്പ റോമിലെ പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിൽ (സാന്തോ സ്പിരിത്തോ ഇൻ സാസിയ) ബലിയര്‍പ്പിക്കും. തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിസ് പാപ്പ 1994 മുതൽ ദൈവിക കാരുണ്യത്തിനു സമർപ്പിക്കപ്പെട്ടതും വത്തിക്കാന് സമീപത്തുള്ളതുമായ ഈ ദേവാലയത്തിൽ ദൈവികകാരുണ്യ ഞായർ ദിവ്യബലി അർപ്പിക്കുന്നത്. പ്രാദേശിക സമയം രാവിലെ 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. ഉച്ചയ്ക്ക് 01:55 മുതല്‍ പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേക്ഷണമുണ്ടാകും. കോവിഡ് രോഗപ്രതിരോധ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണം എണ്‍പതിന് താഴെയായി നിജപ്പെടുത്തിയിട്ടുണ്ട്. തടവുകാർ, ഈ ദേവാലയത്തിനടുത്ത് പരിശുദ്ധാരൂപിയുടെ നാമത്തിലുള്ള ദേവാലയത്തിലെ ആരോഗ്യപ്രവർത്തകർ, അംഗവൈകല്യം സംഭവിച്ചവർ, സിറിയ, നൈജീരിയ ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾ, കുടിയേറ്റക്കാർ എന്നിവര്‍ ബലിയില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദൈവകരുണയുടെ ജൂബിലിവർഷത്തിൽ പ്രത്യേകം നിയോഗിച്ച കാരുണ്യത്തിൻറെ പ്രേഷിതരായ വൈദികരെ പ്രതിനിധാനം ചെയ്യുന്ന ഏതാനും ദൈവികരുണയുടെ പ്രേഷിത വൈദികർ സഹകാർമ്മികരാകും. വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം കൂടിയാണ് സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം. ദൈവീകകാരുണ്യത്തിൻറെ പ്രേഷിതയായ മരിയ ഫൗസ്തീന കോവാള്‍സ്കയെ 2000 ഏപ്രിൽ 30-ന് വിശുദ്ധയായി പ്രഖ്യാപിച്ച അതേദിവസം ത്തന്നെയാണ് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ ദൈവിക കാരുണ്യ ഞായർ ആചരണം സഭയിൽ ആരംഭം കുറിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-11-09:09:23.jpg
Keywords: തത്സമ

15987
Category: 1
Sub Category:
Heading: ഫിലിപ്പ് രാജകുമാരന്‍ ക്രിസ്തു വിശ്വാസം ജീവിതത്തില്‍ പ്രധാന ഭാഗമാക്കിയ വ്യക്തിത്വം: ആംഗ്ലിക്കന്‍ സഭ
Content: കാന്റര്‍ബറി: യേശുവിലുള്ള വിശ്വാസം ജീവിതത്തില്‍ പ്രധാനപ്പെട്ടതായി കൊണ്ടുനടന്ന വ്യക്തിയായിരിന്നു അന്തരിച്ച ഫിലിപ്പ് രാജകുമാരനെന്ന് ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍. ക്രിസ്തീയ സേവനത്തിന്റെ മാതൃകയായിട്ടാണ് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി പുറത്തുവിട്ട അനുശോചന പ്രസ്താവനയില്‍ ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സമര്‍പ്പിത സേവനത്തിനും, അസാധാരണ ജീവിതത്തിനും ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നുവെന്നും ഏതാണ്ട് 73 വര്‍ഷങ്ങളോളം ഫിലിപ്പ് രാജകുമാരന്‍ തന്റെ പിന്തുണയും, വിശ്വസ്തതയും രാജ്ഞിക്ക് നല്‍കിയെന്നും ആര്‍ച്ച് ബിഷപ്പ് സ്മരിച്ചു. ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തില്‍ വിവിധ ആംഗ്ലിക്കന്‍ ബിഷപ്പുമാര്‍ അനുശോചനമറിയിച്ചു. "തന്റെ രാജ്യത്തിനും, ഭാര്യയായ രാജ്ഞിക്കും, കുടുംബത്തിനും വേണ്ടിയുള്ള സേവനത്തിനായി സമര്‍പ്പിത ജീവിതം നയിച്ചിരുന്ന അസാമാന്യ വ്യക്തി" എന്നാണ് യോര്‍ക്ക് മെത്രാപ്പോലീത്ത റവ. സ്റ്റീഫന്‍ കോട്രെല്ലിന്റെ അനുശോചന കുറിപ്പില്‍ വിശേഷിപ്പിച്ചത്. യേശുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാനഭാഗമായിരുന്നെന്നും ആ വിശ്വാസമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കുറിച്ചു. വലിയൊരു കടപ്പാട് രാജ്യത്തിന് അദ്ദേഹത്തോടുണ്ടെന്നു ലണ്ടന്‍ മെത്രാന്‍ ഡെയിം സാറ മുള്ളാല്ലി പറഞ്ഞു. ബ്രിട്ടീഷ് ബൈബിള്‍ സൊസൈറ്റിയും ഫിലിപ്പ് രാജകുമാരന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പ്രസ്താവന പുറത്തുവിട്ടു. ഫിലിപ്പ് രാജകുമാരനെ രാജ്ഞിയുടെ ‘ശക്തിയും, വാസവും’ എന്ന് വിശേഷിപ്പിച്ച സംഘടന, അധികാരത്തില്‍ വന്ന 1952 മുതല്‍ ബൈബിള്‍ സൊസൈറ്റിയുടെ രക്ഷാധികാരികളില്‍ ഒരാളായി തുടരുന്ന രാജ്ഞി 70 വര്‍ഷത്തിലധികം തന്റെ ഭര്‍ത്താവിന്റെ സ്നേഹപൂര്‍ണ്ണമായ പിന്തുണയെ ആശ്രയിച്ചുവെന്നാണ് ബൈബിള്‍ സൊസൈറ്റിയുടെ പ്രസ്താവന. സങ്കീര്‍ത്തനം 107:23-31 വിചിന്തനം ചെയ്യുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് യുണൈറ്റഡ് റിഫോംഡ് സഭയും ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. രാജകുമാരന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ അനുശോചനം അറിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-11-11:10:29.jpg
Keywords: ആംഗ്ലി

15988
Category: 1
Sub Category:
Heading: നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണം: അപേക്ഷയുമായി കോംഗോ മെത്രാന്‍ സമിതി
Content: കോംഗോ: മധ്യാഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിലെ അക്രമങ്ങളിലും, കൊലപാതകങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസ്താവന. രക്തച്ചൊരിച്ചിലിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട മെത്രാന്‍മാര്‍ യുദ്ധം എല്ലാ കഷ്ടതകളുടേയും മാതാവാണെന്നും, സമൂഹത്തേയും, കുഞ്ഞുങ്ങളുടെ ഭാവിയേയും ബാധിക്കുന്നതാണെന്നും നരഹത്യയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ആയുധമെടുത്ത എല്ലാവരോടുമായി ഞങ്ങള്‍ പറയുന്നു; ‘നിങ്ങളുടെ സഹോദരന്‍മാരെ കൊല്ലുന്നത് അവസാനിപ്പിക്കൂ” ഏപ്രില്‍ 8ന് നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ (സി.ഇഎന്‍.സി.ഒ) യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സായുധ സൈന്യത്തിന്റെ ദുര്‍ബ്ബലതകള്‍ മുതലെടുത്ത് അക്രമികള്‍ തങ്ങളുടെ രാഷ്ട്രീയപരവും മതപരവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുകയാണെന്നു മെത്രാന്‍മാര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യ ലംഘനങ്ങളിലൂടെ മേഖലയുടെ ഇസ്ലാമികവല്‍ക്കരണവും, കൈസ്തവരുടെ ഭൂമി പിടിച്ചടക്കലും, പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമാണ് അക്രമികളുടെ ലക്ഷ്യം. സംയുക്ത ഡെമോക്രാറ്റിക് സേനയുടേയും, ഇസ്ലാമിക വിമതരുടേയും തട്ടിക്കൊണ്ടു പോകലില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവര്‍ തങ്ങളെ നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന് വെളിപ്പെടുത്തിയതായും, അക്രമികളില്‍ ചിലര്‍ക്ക് ‘സാത്താനിസ’വുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. 16,000 പേരടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസേനയുടെ സാന്നിധ്യമുണ്ടായിരുന്നിട്ടുപോലും ആയുധധാരികളായ നിരവധി ഇസ്ലാമിക സംഘടനകളാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്നേഹത്തിലൂടേയും, ഐക്യത്തിലൂടെയും മാത്രമേ തിന്മയെ മറികടക്കുവാനും, അക്രമത്തിന്റെ ഭീഷണിയെ ഇല്ലാതാക്കുവാനും കഴിയുകയുള്ളൂവെന്ന്‍ മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. ഇസ്ലാമിക വിമത പോരാളികളോട് അനുഭാവം പുലര്‍ത്തുന്ന സൈനീക ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും, സൈന്യത്തിന്റെ മനോവീര്യവും, ശേഷിയും വര്‍ദ്ധിപ്പിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദശകത്തിലധികമായി കിഴക്കന്‍ മേഖല സായുധ സംഘര്‍ഷങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും വേദിയായി കൊണ്ടിരിക്കുകയാണ്. ഇത് കൊലപാതകങ്ങള്‍ക്കും പലായനത്തിനും കാരണമാകുന്നുണ്ടെന്ന്‍ പ്രസ്താവനയില്‍ പറയുന്നു. അക്രമങ്ങള്‍ക്കിരയായ സഹോദരീസഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വര്‍ഷം ജനുവരി 14 മുതല്‍ 26 വരെ ‘അസോസിയേഷന്‍ ഓഫ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് സെന്‍ട്രല്‍ ആഫ്രിക്ക’യുടേയും (എ.സി.ഇ.എ.സി) ‘നാഷ്ണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ’യുടേയും മെത്രാന്‍മാര്‍ സംയുക്തമായി രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് ഗോമ, ബുട്ടെംബോ-ബെനി, ബുനിയ എന്നീ രൂപതകളില്‍ പ്രത്യേക അജപാലക മിഷനുകള്‍ സംഘടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-11-12:11:05.jpg
Keywords: കോംഗോ

15989
Category: 13
Sub Category:
Heading: ലിത്വാനിയന്‍ ജനത ദൈവകരുണയുടെ സന്ദേശം ലോകത്തിന് എത്തിക്കുവാന്‍ ചുമതലപ്പെട്ടവര്‍: വില്‍നിയൂസ് മെത്രാപ്പോലീത്ത
Content: വില്ദൈനിയൂസ്വ: ദൈവകരുണയുടെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്റ്റീന കോവാള്‍സ്ക നല്കിയ ദൈവകരുണയുടെ മഹത്തായ സന്ദേശം ലോകത്തിനു പകരുവാനും, ലോകത്തിനു മുന്നില്‍ ദൈവകരുണയുടെ പതാകവാഹകരാകുവാനുമുള്ള ബാധ്യത ലിത്വാനിയയ്ക്കുണ്ടെന്ന് ഗിണ്ടാരാസ് ഗ്രൂസാസ് മെത്രാപ്പോലീത്ത. കാത്തലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത ഇക്കാര്യം പറഞ്ഞത്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയൂസിലെ മെത്രാപ്പോലീത്തയാണ് ഗിണ്ടാരാസ് ഗ്രൂസാസ്. പോളിഷ് കന്യസ്ത്രീയായ വിശുദ്ധ ഫൗസ്റ്റീന കോവാള്‍സ്ക തന്റെ ഡയറിയില്‍ കുറിച്ചിട്ടിട്ടുള്ള യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചത് വില്‍നിയൂസില്‍വെച്ചാണ്. വിശുദ്ധ ഫൗസ്റ്റീനയുമായി ബന്ധപ്പെട്ട വാര്‍സോ, ക്രാക്കോ, പ്ലോക്ക്, വില്‍നിയൂസ് എന്നീ നാല് പട്ടണങ്ങള്‍ക്ക് ദൈവകരുണയുടെ സന്ദേശം ലോകത്ത് എത്തിക്കുവാനുള്ള ചുമതല വിശുദ്ധയുടെ നാമകരണവേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നല്‍കിയിട്ടുള്ള കാര്യവും മെത്രാപ്പോലീത്ത സ്മരിച്ചു. 1938-ല്‍ തന്റെ 33-മത്തെ വയസ്സില്‍ മരിക്കുന്നതിന് മുന്‍പ് വിശുദ്ധ ഫൗസ്റ്റീന കണ്ട ഒരേയൊരു ദൈവകരുണയുടെ യഥാര്‍ത്ഥ ചിത്രവും ഇവിടെയാണുള്ളത്. ദൈവകരുണയുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ദേവാലയവും തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, വിശുദ്ധക്ക് യേശുവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച കന്യാസ്ത്രീ മഠം ഇപ്പോഴും തുറന്നിട്ടുണ്ടെന്നും, ഒരു കോണ്‍വെന്റാണെങ്കിലും അതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു. കൊറോണ പകര്‍ച്ചവ്യാധിയുടേതായ ഈ സമയത്ത് ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. 28 ലക്ഷത്തോളം വരുന്ന ലിത്വാനിയന്‍ ജനസംഖ്യയുടെ 20 ലക്ഷവും ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കരാണ്.
Image: /content_image/News/News-2021-04-11-12:41:03.jpg
Keywords: ഫൗസ്റ്റീന

15990
Category: 22
Sub Category:
Heading: ജോസഫ്: കാണാതെ വിശ്വസിച്ച ഭാഗ്യവാൻ
Content: ഇന്നു പുതു ഞായറാഴ്ച, "എൻ്റെ കർത്താവേ എൻ്റെ ദൈവമേ " എന്ന വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസ പ്രഖ്യാപനത്തിനു മുമ്പേ യോഹന്നാൻ്റെ സുവിശേഷം പതിനാലം അധ്യായത്തിൽ തോമസ് ഈശോയോടു " നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?" (യോഹ 14 : 5) എന്നു ചോദിക്കുന്നുണ്ട്. അതിനു മറുപടിയായി ഈശോ: "വഴിയും സത്യവും ജീവനും ഞാനാണ്." (യോഹ: 14 : 6 ) എന്നു ഉത്തരം നൽകുന്നുണ്ട്. തോമാ ശ്ലീഹാ ഈ ബോധ്യത്തിലേക്കു കടന്നു വന്നത് ഉത്ഥിതനായ ഈശോയുടെ മുറിപ്പാടുകൾ കണ്ടിട്ടാണ്. (യോഹ 20, 19-31). കാണാതെ വിശ്വസിക്കുന്നവരെ ഭാഗ്യവാന്മാരായി ഈശോ തന്നെ വിശേഷിപ്പിക്കുന്നുണ്ട്: "കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍." (യോഹ 20 : 29 ) "മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്." (മത്തായി 1 : 20 )എന്ന കർത്താവിൻ്റെ ദൂതൻ്റെ സ്വപ്നത്തിലുള്ള ആഹ്വാനം അംഗീകരിക്കുക വഴി മറിയത്തിൻ്റെ ഉദരത്തിൽ ഉരുവായ "ദൈവീക ജീവനു വേണ്ടി " യൗസേപ്പിതാവു സമ്പൂർണസമർപ്പണം ആരംഭിക്കുകയായിരുന്നു. അതുവഴി ഈശോയെ വഴിയും സത്യവും ജീവനുമായി ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളായി മറിയത്തോടൊപ്പം വിശുദ്ധ യൗസേപ്പിതാവു മാറുന്നു. കാണാതെ വിശ്വസിച്ചതു വഴി ഭാഗ്യവാൻ ശ്രേണിയിലേക്കും ആ പിതാവ് ഉയരുന്നു. സുവിശേഷത്തിൽ "നിശബ്ദനായ " പിതാവ് ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൻ്റെ ആരംഭം മുതൽ രക്ഷകാര സത്യം കാണാതെ വിശ്വസിക്കാൻ ആരംഭിച്ചു. സഞ്ചരിക്കേണ്ട വഴികളെപ്പറ്റി അവ്യക്തത നിറഞ്ഞപ്പോഴും "വഴിയും സത്യവും ജീവനും " ആയവൻ കൂടെയുണ്ടെന്ന ബോധ്യം നസറത്തിലെ ആ നല്ല അപ്പനെ നയിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ കാണാതായ ഈശോയെ ജറുസലേം ദൈവാലയത്തിൽ വീണ്ടും കണ്ടെത്തുമ്പോൾ ഈശോ "തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ക്കു ഗ്രഹിക്കാൻ"(ലൂക്കാ 2 : 50 ) സാധിക്കുന്നില്ലങ്കിലും അവനിൽ യൗസേപ്പും മറിയവും ദൃഢമായി വിശ്വസിക്കുന്നു. നസറത്തിലെ കുടുംബ ജീവിതവും യൗസേപ്പിനെ സംബന്ധിച്ചിടത്തോളം "സത്യ" ദൈവപുത്രനുള്ള ശുശ്രൂഷാ വേദിയായിരുന്നു. വഴിയും സത്യവും ജീവനുമായ ഈശോയെ എല്ലാ അർത്ഥത്തിലും അടുത്തനുഗമിച്ചും കണ്ടും കാണാതെയും വിശ്വസിച്ചും ഭാഗ്യവാനായ യൗസേപ്പിതാവു പുതുഞായറാഴ്ച നമ്മുടെ വിശ്വാസവഴികളിൽ പുതു വെളിച്ചം പകരട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-04-11-21:57:54.jpg
Keywords: ജോസഫ, യൗസേ

15991
Category: 1
Sub Category:
Heading: ഹെയ്ത്തിയിൽ 5 വൈദികരെയും 2 കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി: പ്രാര്‍ത്ഥന യാചിച്ച് മെത്രാന്‍ സമിതി
Content: പോർട്ട് ഓ പ്രിൻസ്: വടക്കേ അമേരിക്കയിലെ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ അഞ്ചു വൈദികരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയി. പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടു പോയവരില്‍ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാൻസിൽ നിന്നുള്ള മിഷ്ണറിമാരാണ്. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് വടക്കു കിഴക്ക് സ്ഥിതിചെയ്യുന്ന ‘ക്രോയിക്‌സ് ഡെസ്‌ബൊക്കെറ്റ്’ മുനിസിപ്പാലിറ്റിയില്‍ പുതിയ ഇടവക വികാരി ചുമതലയേൽക്കുവാനിരിക്കെ ഒരുക്കം നടക്കുന്നതിനിടെയാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവരോട് പൊരുതാന്‍ രാഷ്ട്രം നിലകൊള്ളണമെന്ന് ഹെയ്ത്തി റിലീജീയസ് (സിഎച്ച്ആർ) അസോസിയേഷന്റെ സെക്രട്ടറി ജനറൽ ഫാ. ഗിൽബർട്ട് പെൽട്രോപ്പ് റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം തട്ടിക്കൊണ്ടുപോയത് കുപ്രസിദ്ധമായ '400 മാവോസോ' സംഘമാണെന്ന് ഹെയ്തിയൻ വാർത്താ ഏജൻസി 'ജുനോ 7' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഭരണകൂടം ഇക്കാര്യം സ്ഥീരീകരിച്ചിട്ടില്ല. ആയുധധാരികളുടെ സംഘമാണ് ഇവരെ കടത്തിക്കൊണ്ടുപോയതെന്നും 10 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും സൂചനകളുണ്ട്. ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്ത വചനപ്രഘോഷണ ശുശ്രൂഷയ്ക്കിടെ ഒരു ഹെയ്തിയൻ പാസ്റ്ററെയും മറ്റ് മൂന്ന് പേരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി ഒരു മാസം പിന്നിടും മുന്‍പാണ് തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുന്നത്. ഹെയ്തിയിലെ ബിഷപ്പ് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ വൈസ് പ്രസിഡന്റും അൻസെ-വയു എറ്റ് മിറാഗോണിന്റെ ബിഷപ്പുമായ ബിഷപ്പ് പിയറി-ആൻഡ്രെ ഡുമാസ് സംഭവത്തെ അപലപിച്ചു. ഈ ക്രൂരമായ പ്രവൃത്തിക്ക് ഇരയായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. മോചനദ്രവ്യം ലക്ഷ്യംവെച്ചു കൊണ്ടുള്ള തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളുടെ എണ്ണം ഹെയ്തിയിൽ വർദ്ധിച്ചിരിക്കുകയാണ്. വൈദികരുടെയും സന്യസ്തരുടെയും മോചനത്തിനായി ദേശീയ തലത്തില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-13-09:34:28.jpg
Keywords: തട്ടി

15992
Category: 1
Sub Category:
Heading: ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ബ്രിട്ടീഷ് പോലീസ് ഖേദം രേഖപ്പെടുത്തി
Content: ലണ്ടന്‍: ബ്രിട്ടനിലെ സൗത്ത് ലണ്ടനിലെ ബല്‍ഹാമിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ പോളിഷ് കത്തോലിക്ക ദേവാലയത്തില്‍ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഖേദം പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച യുട്യൂബിലൂടെ തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാന മധ്യത്തിലാണ് ഡിറ്റക്ടീവ് സൂപ്രണ്ട് ആന്‍ഡി വാഡിയും, സൂപ്രണ്ട് റോജര്‍ അര്‍ഡിറ്റിയും വിശ്വാസികളോട് ഖേദപ്രകടനം നടത്തിയത്. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത വിശ്വാസികളില്‍ ചിലര്‍ സാമൂഹ്യ അകലം പാലിക്കാത്തതും, മാസ്ക് ധരിക്കാത്തതുമാണ് തിരുക്കര്‍മ്മങ്ങള്‍ തടയുവാന്‍ മെട്രോപ്പൊളിറ്റന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്നു നേതൃത്വം പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ തങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെന്നും, പോലീസ് തങ്ങളുടെ അധികാരം ദുര്‍വിനിയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് സംഭവത്തിനു ശേഷം ‘ക്രൈസ്റ്റ് ദി കിംഗ്’ ദേവാലയം തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സംഭവത്തിനു ശേഷം പോലീസും, ന്യൂ സ്കോട്ട്ലന്റ് യാര്‍ഡും ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയും, പഠിക്കുയും ചെയ്തുവെന്ന് പറഞ്ഞ പോലീസ് നേതൃത്വം തങ്ങളുടെ നടപടി നിരവധിപേരെ അസ്വസ്ഥരാക്കിയെന്ന്‍ സമ്മതിച്ചു ഖേദം പ്രകടിപ്പിക്കുകയായിരിന്നു. ക്രൈസ്റ്റ് ദി കിംഗ് ഇടവകയും പോലീസും തമ്മില്‍ അഗാധവും നീണ്ടുനില്‍ക്കുന്നതുമായ ഒരു പുതിയ ബന്ധത്തിന് ഇന്ന്‍ തുടക്കം കുറിക്കുകയാണെന്നും പോലീസ് മേധാവി ആന്‍ഡി വാഡി പറഞ്ഞു. ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയത് ഇടവകയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണെങ്കിലും ഉദ്യോഗസ്ഥര്‍ ഖേദപ്രകടനം നടത്തിയതില്‍ നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. വ്ലാഡിസ്ലോ വൈസാക്ജ്കി പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യത്തെ മാനിക്കുന്ന, പരസ്പര ബഹുമാനത്തോടു കൂടിയ ഒരു നീണ്ട ബന്ധത്തിനായി ഇടവകയും പോലീസ് സേനക്ക് നേരെ കരം നീട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും പോളിഷ് കാത്തലിക് മിഷന്റെ ഭാഗമായുള്ള ദേവാലയത്തില്‍ നടന്ന പോലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-13-11:04:40.jpg
Keywords: ബ്രിട്ടീ, ബ്രിട്ട

15993
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികൻ മോചിതനായി
Content: ഇമോ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികൻ മോചിതനായി. ഏപ്രിൽ 11 ന് തട്ടിക്കൊണ്ടുപോയ ഫാ. മാർസെൽ ഇസു ഒനിയോച്ചയെ ബന്ദികളാക്കിയ ആയുധധാരികള്‍ പിന്നീട് വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ പോലീസ് ഫാ. ഗൊൽഗോഥാ ഘടനയിലെ മദർ തെരേസ മിഷനില്‍ സേവനം ചെയ്യുന്ന ക്ലരീഷ്യൻ മിഷ്ണറിയായ മാർസെൽ ഇസു ഒനിയോച്ചയെ എനുഗുവിനും ഓവേറിക്കും ഇടയിലുള്ള റോഡിൽ നിന്നാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. രാത്രി 7.45നു ഒക്കിഗ്വെ ലോക്കൽ ഗവൺമെന്റ് ഏരിയയില്‍വെച്ചു ഫുലാനി ഹെര്‍ഡ്സ്മാന്‍ പ്രത്യക്ഷപ്പെടുകയും ഡ്രൈവറെ പരിക്കേൽപ്പിച്ച ശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയുമായിരിന്നു. ഇമോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലക്ചറര്‍ കൂടിയാണ് ഫാ. മാർസെൽ. ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇതേ പ്രദേശത്ത് നിന്ന് ഓവർറി അതിരൂപതയി സഹായ മെത്രാന്‍ മോസസ് ചിക്വെയെ തട്ടിക്കൊണ്ടുപോയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-13-14:00:35.jpg
Keywords: നൈജീ

15994
Category: 18
Sub Category:
Heading: ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല: ബിഷപ്പ് ജോസഫ് കാരിക്കശേരി
Content: കോട്ടപ്പുറം: ജനിക്കാനുള്ള അവകാശം നിഷേധിക്കാന്‍ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി. രൂപതയിലെ പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാര്‍ത്ഥതയ്ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായി ജീവന് വിലകല്പിക്കാത്ത ഈ കാലഘട്ടത്തില്‍ ജീവന്‍ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോ-ലൈഫ് സമിതിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. കാരിക്കശേരി പറഞ്ഞു. കോട്ടപ്പുറം കത്തീഡ്രലില്‍ മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നല്‍കിയാണ് പ്രോ-ലൈഫ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ സംഗമം നടത്താനും തീരുമാനിച്ചു. രൂപത കത്തീഡ്രൽ വികാരി ഫാ. അംബ്രോസ് പുത്തൻവീട്ടിൽ, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് കാട്ടാശേരി, ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവർ സന്നിഹിതരായി.
Image: /content_image/India/India-2021-04-13-14:52:39.jpg
Keywords: കുഞ്ഞ

15995
Category: 11
Sub Category:
Heading: കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും പ്രാര്‍ത്ഥിക്കാനും കൂടുതൽ സമയം നീക്കിവെച്ചത് യുവജനങ്ങൾ
Content: ലണ്ടന്‍: കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും, പ്രാർത്ഥിക്കാനും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കൂടുതൽ സമയം നീക്കി വെച്ചത് യുവജനങ്ങളെന്ന് ഗവേഷണ റിപ്പോർട്ട്. യുവർ നെയ്ബർ എന്ന സംഘടനയ്ക്ക് വേണ്ടി സാവന്ത കോംറെസാണ് ഗവേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 18-34വരെ വയസ്സുള്ളവരുടെ വിഭാഗത്തിൽ അഞ്ചിൽ രണ്ട് പേർ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ സമയം പ്രാർത്ഥനയ്ക്ക് വേണ്ടി ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. മൂന്നിലൊരാൾ ബൈബിൾ വായനയ്ക്കും മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സമയം നീക്കിവെക്കുന്നു. 2065 ആളുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥനത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുവർ നെയ്ബർ സംഘടനയുടെ നോമ്പുകാലത്തെ ഗിവ് ഹോപ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഗവേഷണം സംഘടിപ്പിക്കപ്പെട്ടത്. പത്തിൽ മൂന്നുപേർ കൂടുതലായി ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് വേണ്ടി പോകാൻ ആരംഭിച്ചതെന്നും, 31 ശതമാനം പേർ ആത്മീയ കാര്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഈ നാളുകളിൽ കൂടുതൽ തയ്യാറായെന്നും റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. ലോക്ക് ഡൗൺ നാളുകൾ യുവജനങ്ങളുടെ ആത്മീയതയെ എങ്ങനെ ബാധിച്ചുവെന്ന് അറിയാൻ വേണ്ടിയാണ് തങ്ങൾ ശ്രമിച്ചതെന്നും, ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് യുവജനങ്ങൾ കടന്നുപോയതെങ്കിലും ലഭ്യമായ കണക്കുകൾ പ്രകാരം യുവജനങ്ങൾ ദൈവത്തിലേക്ക് തിരിഞ്ഞുവെന്നും യുവർ നെയ്ബർ സംഘടനയുടെ സഹസ്ഥാപകൻ റസൽ റൂക്ക് 'പ്രീമിയർ' എന്ന ക്രിസ്ത്യന്‍ മാധ്യമത്തോട് പറഞ്ഞു. സഹായത്തിനും ഉപദേശത്തിനുമായി യുവജനങ്ങള്‍ സഭയെ ആശ്രയിച്ചുവെന്നതും കോവിഡ് നാളുകളിൽ നിന്ന് നന്മ ഉണ്ടായി എന്ന് പറയാനുളള കാരണങ്ങളാണെന്നും ദേവാലയങ്ങൾ യുവജനങ്ങൾക്ക് പിന്തുണ നൽകിയാൽ കൂടുതൽ പേർ വിശ്വാസത്തിലേക്കും, ദേവാലയങ്ങളിലേക്കും മടങ്ങിയെത്തുന്നത് കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരി കാലയളവില്‍ അമേരിക്കന്‍ യുവജനങ്ങള്‍ക്കിടയിലും വിശ്വാസപരമായ മുന്നേറ്റമുണ്ടായതായി പഠനഫലമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-13-15:39:48.jpg
Keywords: യുവജന