category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും പ്രാര്‍ത്ഥിക്കാനും കൂടുതൽ സമയം നീക്കിവെച്ചത് യുവജനങ്ങൾ
Contentലണ്ടന്‍: കോവിഡ് നാളുകളിൽ ബൈബിൾ വായിക്കാനും, പ്രാർത്ഥിക്കാനും മറ്റ് പ്രായക്കാരെ അപേക്ഷിച്ച് കൂടുതൽ സമയം നീക്കി വെച്ചത് യുവജനങ്ങളെന്ന് ഗവേഷണ റിപ്പോർട്ട്. യുവർ നെയ്ബർ എന്ന സംഘടനയ്ക്ക് വേണ്ടി സാവന്ത കോംറെസാണ് ഗവേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 18-34വരെ വയസ്സുള്ളവരുടെ വിഭാഗത്തിൽ അഞ്ചിൽ രണ്ട് പേർ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ സമയം പ്രാർത്ഥനയ്ക്ക് വേണ്ടി ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. മൂന്നിലൊരാൾ ബൈബിൾ വായനയ്ക്കും മുന്‍പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സമയം നീക്കിവെക്കുന്നു. 2065 ആളുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥനത്തിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുവർ നെയ്ബർ സംഘടനയുടെ നോമ്പുകാലത്തെ ഗിവ് ഹോപ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഗവേഷണം സംഘടിപ്പിക്കപ്പെട്ടത്. പത്തിൽ മൂന്നുപേർ കൂടുതലായി ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് വേണ്ടി പോകാൻ ആരംഭിച്ചതെന്നും, 31 ശതമാനം പേർ ആത്മീയ കാര്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഈ നാളുകളിൽ കൂടുതൽ തയ്യാറായെന്നും റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. ലോക്ക് ഡൗൺ നാളുകൾ യുവജനങ്ങളുടെ ആത്മീയതയെ എങ്ങനെ ബാധിച്ചുവെന്ന് അറിയാൻ വേണ്ടിയാണ് തങ്ങൾ ശ്രമിച്ചതെന്നും, ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് യുവജനങ്ങൾ കടന്നുപോയതെങ്കിലും ലഭ്യമായ കണക്കുകൾ പ്രകാരം യുവജനങ്ങൾ ദൈവത്തിലേക്ക് തിരിഞ്ഞുവെന്നും യുവർ നെയ്ബർ സംഘടനയുടെ സഹസ്ഥാപകൻ റസൽ റൂക്ക് 'പ്രീമിയർ' എന്ന ക്രിസ്ത്യന്‍ മാധ്യമത്തോട് പറഞ്ഞു. സഹായത്തിനും ഉപദേശത്തിനുമായി യുവജനങ്ങള്‍ സഭയെ ആശ്രയിച്ചുവെന്നതും കോവിഡ് നാളുകളിൽ നിന്ന് നന്മ ഉണ്ടായി എന്ന് പറയാനുളള കാരണങ്ങളാണെന്നും ദേവാലയങ്ങൾ യുവജനങ്ങൾക്ക് പിന്തുണ നൽകിയാൽ കൂടുതൽ പേർ വിശ്വാസത്തിലേക്കും, ദേവാലയങ്ങളിലേക്കും മടങ്ങിയെത്തുന്നത് കാണാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരി കാലയളവില്‍ അമേരിക്കന്‍ യുവജനങ്ങള്‍ക്കിടയിലും വിശ്വാസപരമായ മുന്നേറ്റമുണ്ടായതായി പഠനഫലമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-13 15:39:00
Keywordsയുവജന
Created Date2021-04-13 15:39:48