Contents

Displaying 15651-15660 of 25125 results.
Content: 16016
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങളില്‍ അതിക്രമിച്ച് സൈനീക പരിശോധന: മ്യാന്‍മറില്‍ പട്ടാളത്തിന്റെ അതിക്രമം അതിരുകടക്കുന്നു
Content: യാങ്കോണ്‍: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്‍മറില്‍ അട്ടിമറി നടത്തി അധികാരത്തിലേറിയ പട്ടാള ഭരണകൂടത്തിന്റെ അതിക്രമവും മതസ്വാതന്ത്ര്യ ലംഘനവും അതിരുകടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവ ദേവാലയങ്ങളിലും ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും ബര്‍മീസ് പട്ടാളം അതിക്രമിച്ചു പരിശോധനകള്‍ നടത്തുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ഈ പരിശോധനകള്‍ അക്രമാസക്തമാകുന്നുണ്ടെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഏജന്‍സിയ ഫിദെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചിന്‍ സംസ്ഥാനത്തിലെ വിവിധ സഭകളുടെ കീഴിലുള്ള നിരവധി ദേവാലയങ്ങളിലാണ് നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വ്യാജ ആരോപണം നിരത്തി പട്ടാളം സമീപകാലത്ത് പരിശോധനകള്‍ നടത്തിയത്. മോഹ്നിന്‍ പട്ടണത്തിലെ കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ആംഗ്ലിക്കന്‍ ദേവാലയങ്ങളും പരിശോധനക്കിരയാക്കിയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് പുറമേ, ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളിലും, ആശ്രമങ്ങളിലും സൈനീക പരിശോധനകള്‍ നടക്കുന്നുണ്ട്. ദേവാലയത്തിന്റെ വേലി ചാടിക്കടന്ന് അകത്ത് പ്രവേശിച്ച പട്ടാളക്കാര്‍ മുഴുവന്‍ സ്ഥലവും പരിശോധിച്ചുവെന്നു കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷനിലെ (കെ.ബി.സി) റവ. ആങ് സെങ് വെളിപ്പെടുത്തി. അപ്രതീക്ഷിതമായ പരിശോധനയുടെ ഞെട്ടലില്‍ നിന്നും താന്‍ ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരുടെ നേതാക്കളിലൊരാളെ ദേവാലയത്തില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ മതനേതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപിച്ചാണ് സൈന്യം ദേവാലയത്തില്‍ അതിക്രമിച്ചു കയറിയത്. ദേവാലയ പരിസരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും നിയമപരമല്ലാത്ത യാതൊന്നും കണ്ടെത്തുവാന്‍ പട്ടാളക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന്‍ റവ. ആങ് സെങ് പറഞ്ഞു. ആരാധനാലയങ്ങളില്‍ സൈന്യം ഇപ്രകാരമാണ് പെരുമാറുന്നതെങ്കില്‍ വീടുകളില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി. സൈനീക പരിശോധനകള്‍ അത്യന്തം നിന്ദ്യവും മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനവുമാണെന്നു പരക്കെ ആക്ഷേപമുണ്ട്. മതപരമായ സ്ഥലങ്ങള്‍ പവിത്രമാണെന്നും കയ്യില്‍ ആയുധങ്ങളുമായി പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് ശരിയല്ലെന്നും, സൈന്യത്തിന്റെ ഈ കൊള്ളരുതായ്മകള്‍ ബര്‍മീസ് ജനതക്കിടയില്‍ അസ്വസ്ഥതയും വിദ്വേഷവും ഉളവാക്കുന്നുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-16-17:23:21.jpg
Keywords: മ്യാന്‍
Content: 16017
Category: 13
Sub Category:
Heading: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി: മെയ് 3ന് കണ്‍സിസ്റ്ററി കൂടാന്‍ തീരുമാനം
Content: റോം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം ഏഴ് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി വരുന്ന മെയ് മൂന്നിന് വത്തിക്കാനിൽവെച്ച് ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കൺസിസ്റ്ററി കൂടുവാന്‍ തീരുമാനം. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും. കര്‍ദ്ദിനാളുമാരുടെ ഈ പ്രത്യേക സമ്മേളനത്തില്‍ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി തീരുമാനിക്കും. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും ഇറ്റലിയിൽ നിന്നുള്ള വൊക്കേഷണിസ്റ്റ് സന്യാസസമൂഹ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിൻ റുസ്സലീലോയുടെയും മറ്റ് വാഴ്ത്തപ്പെട്ടവരുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം. 1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-16-17:55:46.jpg
Keywords: പിള്ള
Content: 16018
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ അന്തരിച്ചു
Content: കൊച്ചി: സീറോ മലബാര്‍ സഭ ഫാമിലി ലെയ്റ്റി ലൈഫ് കമ്മിഷനിലെ അല്‍മായ കമ്മീഷൻ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ (69-റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ്) നിര്യാതനായി. കോവിഡ് രോഗബാധിതനായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലങ്ങാട് വിതയത്തില്‍ കുടുംബാംഗമായ ഇദ്ദേഹം പറവൂര്‍ ബാറിലെ അഭിഭാഷകനായിരുന്നു. സംസ്‌കാരം നാളെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ കടാശ്വാസ കമ്മീഷന്‍ അംഗം, കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ മുന്‍ അംഗം, കെ.സി.ബി.സി അല്‍മായ കമ്മിഷന്‍ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി, വിതയത്തില്‍ ചാരിറ്റീസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ കത്തോലിക്ക യൂണിയന്‍ ദേശീയ സെക്രട്ടറി, എറണാകുളം മഹാരാജാസ് കോളജ് പ്ലാനിങ് ഫോറം സെക്രട്ടറി, ആലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി), സംസ്ഥാന പ്രസിഡന്റ്, എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2021-04-16-19:35:03.jpg
Keywords: അല്‍മായ
Content: 16019
Category: 22
Sub Category:
Heading: യൗസേപ്പിന്റെ കർത്താവിന്റെ മാലാഖ
Content: ജോസഫ് വർഷത്തിൽ വ്യക്തിപരമായും സമൂഹപരമായും ജപിക്കാൻ കഴിയുന്ന ഒരു കർത്താവിൻ്റെ മാലാഖയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. നേതാവ് : കർത്താവിൻ്റെ മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു. സമൂഹം : ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ടാ. 1നന്മ. നേതാവ് : അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌ സമൂഹം : അവള്‍ ഒരു പുത്രനെ പ്രസവിക്കും. 1നന്മ. നേതാവ് : നീ അവന്‌ യേശു എന്നുപേരിടണം. സമൂഹം : എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും. 1നന്മ. നേതാവ് : ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ സമൂഹം : സർവ്വേശ്വരൻ്റെ വളർത്തു പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. പ്രാർത്ഥിക്കാം സര്‍വ്വേശ്വര മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിന്നിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു ആമ്മേന്‍ .3ത്രിത്വ
Image: /content_image/SeasonalReflections/SeasonalReflections-2021-04-16-22:35:58.jpg
Keywords: ജോസഫ്, ഫാ ജെയ്സൺ
Content: 16020
Category: 18
Sub Category:
Heading: അഡ്വ. ജോസ് വിതയത്തില്‍ പ്രതിബദ്ധതയുടെ അല്മായ വ്യക്തിത്വം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്മായ ഫോറം സെക്രട്ടറിയും കേരള സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവുമായ അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. അഡ്വ. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ ചരിത്രത്തിന്റെ ഭാഗമാകുന്നതു പ്രതിബദ്ധതയുടെ അല്മായവ്യക്തിത്വമാണെന്നു കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം- അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും അഡ്വ. വിതയത്തില്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലങ്ങളാണ്. തന്റെ ബോധ്യങ്ങളും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചപ്പോഴും ആരെയും അവഗണിക്കാതെ അനുകരണീയമായ ജീവിതശൈലി രൂപപ്പെടുത്തിയ അഡ്വ. ജോസ് വിതയത്തില്‍ കേരള ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2021-04-17-09:09:29.jpg
Keywords: ആലഞ്ചേ
Content: 16021
Category: 18
Sub Category:
Heading: അഡ്വ. ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
Content: കൊച്ചി: കേരള കത്തോലിക്ക സഭയിലെ പ്രമുഖ അല്‍മായ നേതാവായ അഡ്വ ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സീറോ മലബാര്‍ സഭയുടെ വിവിധ അല്മായ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജോസ് വിതയത്തിലിന്റെ വിയോഗം കത്തോലിക്കാ സമൂഹത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ജോസ് വിതയത്തിലിന്റെ വേര്‍പാടിലൂടെ സഭയ്ക്ക് നഷ്ടപ്പെട്ടത് നിസ്വാര്‍ഥ സേവകനും പൊതുസമൂഹത്തിന് മാതൃകയുമായ അല്‍മായ നേതാവിനെയാണെന്ന് സീറോ മലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ലൈഫ് കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സമൂഹത്തിന്റെ മുഖ്യധാരയില്‍ വിവിധ തലങ്ങളിലായി വിശിഷ്ടമായ സേവനങ്ങള്‍ ചെയ്ത മഹനീയ വ്യക്തിത്വമാണ് ജോസ് വിതയത്തില്‍. അദ്ദേഹത്തിന്റെ നിസ്വാര്‍ഥവും വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചതും തുറവിയുള്ളതുമായ സമീപനം അതിശയിപ്പിക്കുന്നതായിരുന്നുവെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. ജോസ് വിതയത്തിലിന്റെ വേര്‍പാട് സഭയ്ക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അനുസ്മരിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നതുള്‍പ്പെടെ സമുദായ സേവനരംഗത്ത് അദ്ദേഹം നല്‍കിയ നേതൃപരമായ പങ്ക് അവിസ്മരണീയമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. വിവിധ ക്രൈസ്തവ സംഘടനാ നേതാക്കളും അഡ്വ ജോസ് വിതയത്തിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. ലത്തീന്‍ സമുദായ വക്താവ് ഷാജി ജോര്‍ജ്, കെസിബിസി പ്രൊലൈഫ് സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, സീറോ മലബാര്‍ മാതൃവേദി സെക്രട്ടറി ഡോ. കെ.വി. റീത്താമ്മ, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റുമാരായ ഫ്രാന്‍സിസ് മൂലന്‍, അഡ്വ പി.പി. ജോസഫ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിന്‍, സംസ്ഥാന സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സൈബി അക്കര, സിബി മുക്കാടന്‍, ചങ്ങനാശേരി പിതൃവേദി അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ അനുശോചിച്ചു.
Image: /content_image/India/India-2021-04-17-09:37:07.jpg
Keywords: ജോസ് വിതയ
Content: 16022
Category: 10
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പ്രചോദനമായി: മുൻ യഹോവ സാക്ഷി കത്തോലിക്ക വൈദികനാകാനുളള തയ്യാറെടുപ്പിൽ
Content: കൊളറാഡോ: യഹോവ സാക്ഷി സമൂഹത്തില്‍ മുന്‍പ് അംഗമായിരിന്ന അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ യുവാവ് കത്തോലിക്ക വൈദികനുളള തയ്യാറെടുപ്പില്‍. ഇരുപത്തിയഞ്ചുകാരനായ മിഗ്വേൽ മെൻഡോസ എന്ന യുവാവാണ് ഏഴ് സെമിനാരി വിദ്യാർഥികൾക്കൊപ്പം ഫെബ്രുവരി പതിമൂന്നാം തീയതി ഡീക്കൻ പട്ടം സ്വീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ വൈദികനായി മിഗ്വേൽ മെൻഡോസ അഭിഷേകം ചെയ്യപ്പെടും. എൽ പൂബ്ലോ കത്തോലിക്കോ എന്ന മാധ്യമത്തോടു അദ്ദേഹം തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ വിവരിച്ചതോടെയാണ് യഹോവ സാക്ഷികളുടെ കുടുംബത്തില്‍ നിന്നും കത്തോലിക്ക വൈദികനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ കഥ പുറംലോകം അറിയുന്നത്. മെക്സിക്കോയിൽ ആയിരുന്ന കാലത്ത് മിഗ്വേൽ മെൻഡോസയുടെ അമ്മയ്ക്ക് കത്തോലിക്കാ സന്യാസി ആകാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും മാതാവിന്റെ അമ്മ അതിന് സമ്മതിച്ചിരിന്നില്ല. അധികം വൈകാതെ തന്നെ അവർ കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ചു. ദൈവ സ്നേഹത്തെപ്പറ്റി താൻ ആഴത്തിൽ പഠിച്ചത് അമ്മയിൽ നിന്നായിരിന്നു. എന്നാൽ അത് പൂർണ്ണത ഉള്ളതായിരുന്നില്ല. കാരണം യഹോവ സാക്ഷികൾക്ക് കത്തോലിക്കരിൽ നിന്ന് വ്യത്യസ്തമായ വിശ്വാസമാണുള്ളതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. കത്തോലിക്കാ വിശ്വാസം ഒരു നല്ല വിശ്വാസമല്ല എന്ന ചിന്തയിലൂന്നിയാണ് താൻ വളർന്നു വന്നതെന്ന് മിഗ്വേൽ മെൻഡോസ വെളിപ്പെടുത്തി. എന്നാല്‍ പതിനാറാം വയസ്സിൽ അദ്ദേഹം കത്തോലിക്കാ വിശ്വാസത്തെ പറ്റി കൂടുതൽ പഠിക്കാനുള്ള തീരുമാനമെടുത്തു. ഈ നാളുകളിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ പറ്റി കൂടുതൽ മനസ്സിലാക്കാൻ മിഗ്വേലിന് സാധിച്ചത്. ആ സമയത്ത് പാപ്പ മരിച്ചു പോയിരുന്നെങ്കിലും പാപ്പ വിശുദ്ധകുർബാന അർപ്പിച്ച ഒരു ചിത്രം അദ്ദേഹത്തിന്റെ മനസ്സില്‍ വേരുറപ്പിച്ചിരിന്നു. എന്തുകൊണ്ടാണ് മാർപാപ്പ ഒരു കുർബാനയുമായി അൾത്താരയിൽ നിൽക്കുന്നതെന്നും, ആളുകൾ മുട്ടുകുത്തി ഓസ്തിയെ ആരാധിക്കുന്നതെന്നും മിഗ്വേൽ ചിന്തിച്ചു. ആ നിമിഷമാണ് ദൈവം മനസ്സിൽ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുപാകിയതെന്ന് ഇദ്ദേഹം പറയുന്നു. സഭയെ പറ്റി കൂടുതൽ പഠിക്കാനുള്ള ആഗ്രഹവും മിഗ്വേലിനുണ്ടായി. മാർപാപ്പ എന്താണ് വിശുദ്ധ കുർബാന സമയത്ത് ചെയ്യുന്നതെന്നും, പാപ്പയ്ക്ക് വിശ്വാസികളോടുള്ള സ്നേഹത്തെപ്പറ്റിയും മനസ്സിലാക്കിയപ്പോൾ ജോൺ പോൾ മാർപാപ്പയുടെ മാതൃക പിന്തുടരാൻ താൻ തീരുമാനമെടുക്കുകയായിരുന്നുവെന്ന് മിഗ്വേൽ മെൻഡോസ പറഞ്ഞു. വിശുദ്ധ കുർബാനയെ പറ്റി പഠിച്ചപ്പോൾ, തന്നെ ഒരു വൈദികനാകാൻ ക്രിസ്തു വിളിക്കുന്നുണ്ടെന്ന് മനസ്സിലായി. അങ്ങനെ മാമോദിസ സ്വീകരിക്കുകയും, രണ്ടുവർഷത്തിനുശേഷം സെമിനാരിയിൽ ചേരുകയും ചെയ്തു. സഹോദരനോടൊപ്പമാണ് മിഗ്വേൽ കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിച്ചതെങ്കിലും, ഏതാനും നാളുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളും മാമ്മോദീസ സ്വീകരിച്ച് സഭയിലെ അംഗങ്ങളായി. നിത്യപുരോഹിതനായ ഈശോയേ പിഞ്ചെന്നു തിരുപ്പട്ടം സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഇന്നു മിഗ്വേൽ മെൻഡോസ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-17-12:13:31.jpg
Keywords: യഹോവ
Content: 16023
Category: 1
Sub Category:
Heading: ഭിന്നശേഷിയുള്ള ബാല്യങ്ങള്‍ക്ക്‌ വേണ്ടി ജീവിതം സമര്‍പ്പിച്ച കന്യാസ്ത്രീക്ക് പാക്ക് സര്‍ക്കാരിന്റെ മരണാനന്തര ബഹുമതി
Content: കറാച്ചി: ഭിന്നശേഷിയുള്ള ബാല്യങ്ങള്‍ക്ക്‌ ഇടയിലുള്ള സേവനങ്ങളെ മാനിച്ച് അവഗണിക്കപ്പെട്ടവരുടെ അമ്മ സിസ്റ്റര്‍ റൂത്ത് ലെവിസിന് പാക്കിസ്ഥാനി സര്‍ക്കാരിന്റെ മരണാനന്തര ഉന്നത പുരസ്കാരം. സാംസ്കാരികം, പൊതുജീവിതം എന്നീ മേഖലകളില്‍ നല്‍കുന്ന മഹനീയ സേവനങ്ങളെ മാനിച്ച് പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉന്നത പുരസ്കാരങ്ങളിലൊന്നായ ‘സിതാര-ഇ-ഇംതിയാസ്’ (ശ്രേഷ്ട്ര താരം) അവാര്‍ഡിനാണ് സിസ്റ്റേഴ്സ് ഓഫ് ദി ഫ്രാന്‍സിസ്കന്‍ മിഷണറീസ് (എഫ്.എം.സി.കെ) സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് അര്‍ഹയായത്. അനാഥരും, അവഗണിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് വേണ്ടി 52 വര്‍ഷക്കാലം ജീവിച്ച് കഴിഞ്ഞ വര്‍ഷം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കത്തോലിക്ക സന്യാസിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ നന്ദി അര്‍പ്പിക്കുന്നതായി കറാച്ചി മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്സ് പറഞ്ഞു. 1959-ലാണ് എഫ്.എം.സി.കെ സമര്‍പ്പിതര്‍ മാനസികവും, ശാരീരികവുമായ വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കായി കറാച്ചിയില്‍ നേഴ്സിംഗ് ഹോം സ്ഥാപിക്കുന്നത്. നേഴ്സിംഗ് ഹോമിന്റെ സ്ഥാപകയായ സിസ്റ്റര്‍ ജെര്‍ട്രൂഡ് ലെമ്മെന്‍സ് മരണപ്പെടതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ റൂത്ത് ലെവിസ് നേഴ്സിംഗ് ഹോമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ‘ദാര്‍-ഉല്‍-സുകുണ്‍’ (സമാധാനത്തിന്റെ ഭവനം) എന്ന ഈ സ്ഥാപനത്തിലൂടെ മാനസികവും, ശാരീരിക വൈകല്യവുമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമര്‍പ്പണത്തിലൂടെ സിസ്റ്റര്‍ ലെവിസ് പൊതു സമൂഹത്തിലും, സന്നദ്ധസംഘടനകളിലും അറിയപ്പെടുന്ന ആളായി. ‘അവഗണിക്കപ്പെട്ടവരുടെ അമ്മ’ എന്നാണ് സിസ്റ്റര്‍ ലെവിസ് കറാച്ചിയില്‍ അറിയപ്പെട്ടിരുന്നത്. നേഴ്സിംഗ് ഹോമിലെ വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കിടയില്‍ അന്തേവാസികളായ ഇരുപത്തിയൊന്നു കുട്ടികള്‍ക്കൊപ്പം 2020 ജൂലൈ എട്ടിന് കൊറോണ സ്ഥിരീകരിക്കുകയും, അധികം താമസിയാതെ വിടവാങ്ങുകയുമായിരിന്നു. മാര്‍ച്ച് 23നു ‘ദാര്‍-ഉല്‍-സുകുണി’ലെ മുന്‍ അന്തേവാസിയും ഇപ്പോള്‍ ജീവനക്കാരിയുമായ ‘കുക്കി’യാണ് സിസ്റ്റര്‍ ലെവിസിന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചതെന്ന് ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ദാര്‍-ഉല്‍-സുകുണി’ലെ എല്ലാ കുട്ടികളുടേയും അമ്മയായിരുന്നു സിസ്റ്റര്‍ ലെവിസെന്നും, ഒരമ്മ തന്റെ മക്കളെ പരിപാലിക്കുന്നത് പോലെയായിരുന്നു സിസ്റ്റര്‍ തങ്ങളെ പരിപാലിച്ചിരുന്നതെന്നും അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് കുക്കി പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ പരിഗണിച്ചു 2014 ജനുവരി 18ന് ‘പ്രൈഡ് ഓഫ് കറാച്ചി’ പുരസ്കാരത്തിനും, അതേവര്‍ഷം തന്നെ ‘ഹക്കിം മൊഹമ്മദ്‌ സയീദ്‌’ പുരസ്കാരത്തിനും സിസ്റ്റര്‍ ലെവിസ് അര്‍ഹയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-17-16:09:36.jpg
Keywords: പാക്ക
Content: 16024
Category: 1
Sub Category:
Heading: ഹെയ്തിയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു ഒടുവില്‍ പോലീസ് അതിക്രമം
Content: പോർട്ട്-ഓ-പ്രിൻസ്: രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു നേരെ പോലീസ് അതിക്രമം. രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങളിലേക്കും, ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിലേക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യവുമായി പെറ്റിയോൺ വില്ലയിലെ സെന്റ് പീറ്റർ ദേവാലയത്തിൽ നടന്ന ബലിയര്‍പ്പണത്തിന് ഒടുവിലാണ് അതിക്രമം ഉണ്ടായതെന്ന് 'മിയാമി ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മണിക്കൂർ നീണ്ടുനിന്ന വിശുദ്ധ ബലി സമാപിച്ച ഉടനെ മെത്രാന്മാർ പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് കണ്ണീർവാതക പ്രയോഗമടക്കമുള്ള അതിക്രമം നടത്തിയത്. 'മാസ് ഫോർ ദി ഫ്രീഡം ഓഫ് ഹെയ്തി' എന്ന് പേരിട്ടിരുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത പ്രമുഖ പ്രതിപക്ഷ നേതാക്കളിലൊരാളായ ആന്ധ്രേ മൈക്കിൾ പറഞ്ഞു. രാജ്യം ഭരിക്കുന്നവർ ഒന്നിനെയും, ആളുകളുടെ ജീവനെ പോലും ബഹുമാനിക്കുന്നില്ലായെന്നും കണ്ണീർ വാതക പ്രയോഗം നടത്തിയതിന് പോലീസ് പലവിധങ്ങളായ വിശദീകരണങ്ങളാണ് നൽകുന്നതെന്നും ഹെയ്തി മെത്രാൻ സമിതിയുടെ വക്താവ് ഫാ. ലൂഡീഗർ മാസില്ലേ വെളിപ്പെടുത്തി. പ്രതിഷേധ പ്രകടനങ്ങൾ നടത്താതെ ജനങ്ങൾ പിരിഞ്ഞു പോകാൻ വേണ്ടിയാണ് കണ്ണീർ വാതക പ്രയോഗം നടത്തിയതെന്നാണ് സഭാ അധികൃതരോട് പോലീസ് നടത്തിയ ഒരു വിശദീകരണം. രാജ്യത്തെ ജനങ്ങളോട് അനുഭാവം പ്രകടിപ്പിക്കാൻ വേണ്ടി നടത്തിയ വിശുദ്ധ കുർബാന അക്രമത്തിൽ കലാശിക്കുമെന്ന് സഭ കരുതിയില്ലെന്നും ഫാ. ലൂഡീഗർ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിന്റെയും, വികസനത്തിന്റെയും പാതയിലേക്ക് രാജ്യം തിരികെ മടങ്ങി പോകുന്നതിനു വേണ്ടി എല്ലാവരും സംയമനം പാലിക്കണമെന്നാണ് സഭ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതിനാൽ ഹെയ്തിയിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ചു വൈദികരെയും, രണ്ടു സന്യാസ്ത്തരെയും, മൂന്നു അല്മായരെയും കഴിഞ്ഞ ആഴ്ച അജ്ഞാതർ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Image: /content_image/News/News-2021-04-17-16:48:23.jpg
Keywords: ഹെയ്തി
Content: 16025
Category: 1
Sub Category:
Heading: അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: റോം: അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പൊ ഗ്രാന്തി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (16/04/2021) ആണ് മാര്‍പാപ്പായും ഫിലിപ്പൊ ഗ്രാന്തിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. കുടിയേറ്റം, യുദ്ധങ്ങൾ, പട്ടിണി, പകർച്ചവ്യാധി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭയാർത്ഥികളുടെ കാര്യത്തിൽ രാഷ്ട്രീയമല്ല മാനവികതയാണ് വേണ്ടതെന്ന ഫ്രാൻസിസ് പാപ്പായുടെ ആശയം അദ്ദേഹം ആവർത്തിച്ചു. അഭയാർത്ഥികളുടെയും പാവപ്പെട്ടവരുടെയും ദുർബ്ബലരുടെയും കാര്യത്തിൽ നിസ്സംഗത കാട്ടുന്ന ഒരു ലോകവുമായി സംഭാഷണത്തിലേർപ്പെടുക ദുഷ്ക്കരമാണെന്നും അദ്ദേഹം പറഞ്ഞു. ലോകം നിസ്സംഗത കാണിക്കുകയും മറ്റു പല പ്രശ്നങ്ങളിലും മുഴുകുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും മഹാമാരി ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കിയിരിക്കയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 1950 ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ സ്ഥാപിതമായ അഭയാർത്ഥികൾക്കായുള്ള വിഭാഗമായ യുഎൻഎച്ച്സിആർ-ൻറെ (UNHCR) മേധാവിയായ ഫിലിപ്പൊ ഗ്രാന്തി ഇറ്റലി സ്വദേശിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-04-17-22:10:47.jpg
Keywords: പാപ്പ, ഫ്രാന്‍സിസ് പാപ്പ